കിച്ചന്റെ പെണ്ണ്: ഭാഗം 25

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ഡോക്ടർ ആദിക്ക്...""" ഡോക്ടറിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ ചന്ദ്രു നന്നായി വിറച്ചിരുന്നു... """സീ കിഷോർ... ഓപ്പൺ ആയി പറയാം... അദ്രികയുടെ അവസ്ഥ അല്പം ക്രിട്ടിക്കൽ ആണ്... ക്രിട്ടിക്കൽ എന്നല്ല... നൂറിൽ 5% അത്ര പോലും ഹോപ്പില്ല... തലയ്ക്ക് പുറമേ മുറിവൊന്നുമില്ലെങ്കിലും അകമേ ഇഞ്ചുറി പറ്റിയിരുന്നു... ബ്ലഡ് ക്ലോട്ടായി കിടന്നത് കൊണ്ട് സർജറി ചെയ്തു... ബട്ട് ഇപ്പോൾ ആ കുട്ടിയുടെ ബോഡി മെഡിസിനോട് റിയാക്ട് ചെയ്യുന്നില്ല... കുറച്ചു നേരം കൂടി നോക്കാം... അല്ലെങ്കിൽ...""" ഡോക്ടറുടെ വാക്കുകൾക്ക് അവനെ നിന്ന നിൽപ്പിൽ അഗ്നിയിൽ ദഹിപ്പിക്കാൻ തക്ക വീര്യമുണ്ടായിരുന്നു... കേട്ട വാക്കുകൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല... ആദി... ആദി... അവളോടൊത്ത് ഒരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ... അപ്പോഴേക്കും... അവൻ ബദ്ധപ്പെട്ട് എഴുന്നേറ്റു... തൻ്റെ കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടത് പോലെ തോന്നി അവന്... ഒരടി അനങ്ങുന്നില്ല... """ഡോക്ടർ... ഞാനൊന്ന് കണ്ടോട്ടേ അവളെ...?""" """സോറി ടോ... ഇൻഫെക്ഷൻ ഉണ്ടാകാൻ ചാൻസുണ്ട്... പറ്റില്ല..."""

"""പ്ലീസ്...""" അവൻ കെഞ്ചി... അങ്ങേയറ്റം ദയനീയമായിരുന്നു അവൻറെ അവസ്ഥ... ഉപാധികളോടെ അദ്ദേഹം അവളെ കാണാൻ സമ്മതിച്ചു... തിരികെ നടക്കുമ്പോൾ ചുറ്റുമുള്ളതൊന്നും അവൻ കണ്ടില്ല... പ്രിയപ്പെട്ടവരുടെ വാക്കുകൾ കേട്ടില്ല... മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ... ആദിയുടെ... അവൻ അകത്ത് കയറിയതും കണ്ടു..., കുറേ യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുന്നവളെ... ഒന്നേ നോക്കിയുള്ളൂ... ആദിയെ അറിയുന്ന ആർക്കും അവളുടെയാ കിടപ്പ് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... 'ഈശ്വരാ... ഒരിത്തിരിയെങ്കിലും ജീവൻ മതി... ഞാൻ നോക്കിക്കോളാം അവളെ...' അവൻ മൗനമായി പ്രാർത്ഥിച്ചു... തിരികെ ഇറങ്ങി വരുമ്പോൾ ഇടറിയ സ്വരത്തോടെയെങ്കിലും ഡോക്ടർ പറഞ്ഞത് അവരോട് പറഞ്ഞു... അതോടെ കൂട്ടക്കരച്ചിലും ബഹളവുമായി... ഒടുവിൽ സിസ്റ്റർ വന്ന് ഒച്ച വച്ചപ്പോഴാണ് അന്തരീക്ഷം ശാന്തമായത്... 💞💞💞💞💞💞💞💞💞💞💞💞💞 അതേ സമയം ഡോക്ടറിന്റെ ക്യാബിന്റെ വെളിയിൽ നിൽക്കുകയായിരുന്നു കിച്ചു... ചന്ദ്രുവിനോട് ഡോക്ടർ പറയുന്നത് പുറത്ത് നിന്നും അവൻ കേൾക്കുന്നുണ്ടായിരുന്നു...

തന്റെ പ്രാണൻ നിലച്ചത് പോലെ തോന്നി അവന്... ആയാസപ്പെട്ടാണ് അവൻ ഡോർ തുറന്നത്... ശബ്ദം കേട്ട് ഡോക്ടർ മുഖം ഉയർത്തി നോക്കി... """കിച്ചൂ... നീയെന്താ ഇവിടെ..?""" ഒത്തിരി നാള് കൂടി അവനെ കണ്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് എടുത്തറിയാമായിരുന്നു... പക്ഷേ... """അജീ... ആദിക്ക്... ആദിക്ക് എങ്ങനെയുണ്ട്...""" അവൻറെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു... സ്വരം ഇടറി... കണ്ണുകൾ നിറഞ്ഞു... താൻ ഇന്ന് വരെ കാണാത്ത കിച്ചുവാണ് മുന്നിൽ നിൽക്കുന്നതെന്ന് ആ നിമിഷം അയാൾക്ക് തോന്നി... """അദ്രിക... ആ കുട്ടി നിൻറെ ആരാ...?""" അയാൾ സംശയത്തോടെ നെറ്റി ചുളിച്ചു... """എന്റെ എല്ലാമാ... ഞാനാ... ഞാൻ തന്നെയാ... പറ അജീ എന്റെ ആദി അവൾക്ക് എങ്ങനെയുണ്ട്...? കുഴപ്പമൊന്നുമില്ലല്ലോ...""" കൊച്ചു കുട്ടികളെപ്പോലെ കൺനിറച്ചായിരുന്നു അവന്റെ ചോദ്യം... കിച്ചുവിന്റെ ആരാണ് ആദി എന്നറിയില്ലെങ്കിലും അവൻറെ ആരൊക്കെയോ ആണ് അവളെന്ന് അയാൾക്ക് മനസ്സിലായി... അത് കൊണ്ട് തന്നെ ഒരുത്തരം കൊടുക്കാനാകാതെ അയാൾ ഉഴറി...

"""ഇത്തിരി സീരിയസ് ആടാ... ചിലപ്പോൾ....""" എന്ത് പറയണമെന്ന് അയാൾക്കറിയില്ലായിരുന്നു... """എന്നെയൊന്ന് കാണിക്കോ... ഞാൻ ഒന്ന് കണ്ടോട്ടേടാ... എനിക്ക്... എനിക്ക് കാണണം...""" """ഡാ... അത് പിന്നെ... തൊടാനോ ശബ്ദമുണ്ടാക്കാനോ ഒന്നും പറ്റില്ല... ഈയാവസ്ഥയിൽ നീ കാണാതിരിക്കുന്നതാ നല്ലത്...""" """പറ്റില്ല... എനിക്ക് കാണണം... എനിക്ക് കാണണമെടാ അവളേ...""" അവൻ കരഞ്ഞു പോയിരുന്നു... ഒടുവിൽ അയാൾക്ക് സമ്മതിക്കേണ്ടി വന്നു... കിച്ചുവിനെ ഒറ്റയ്ക്ക് വിടാൻ മനസ്സ് വന്നില്ല... അയാളും ഒപ്പം ചെന്നു... ഇതിനോടകം എല്ലാവരും കരഞ്ഞ് ഒരു പാവമായിരുന്നു... ശരീരം ഇവിടെയുണ്ടെങ്കിലും ആത്മാവ് മറ്റെവിടെയോ എന്ന പോലെയാണ് ഓരോരുത്തരുടെയും ഇരുപ്പ്... ഡോക്ടർ കിച്ചുവിനെയും കൂട്ടി അകത്ത് പോകുന്നത് ചന്ദ്രു മാത്രം കണ്ടു... ആദിയെ കാൺകെ കിച്ചുവിന്റെ ഹൃദയം അനിയന്ത്രിതമായി മിടിക്കുന്നുണ്ടായിരുന്നു... ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു... ഒരിക്കലും വറ്റാത്ത നീരുറവ കണക്കെ മിഴികൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു ... അവൻ ആ കയ്യിൽ ഒന്ന് തൊടാൻ കൊതിച്ചു...

പക്ഷേ അജിയുടെ വാക്കുകൾ ഓർമ്മ വന്നപ്പോൾ അവനാ ശ്രമം ഉപേക്ഷിച്ചു... """ആദീ എന്നെ ഒറ്റയ്ക്കാക്കി പോകല്ലേടി... പിന്നൊരു നിമിഷം ജീവിച്ചിരിക്കില്ല ഞാൻ ... നിൻറെ വിടവ് നികത്താൻ ആർക്കും ഒരു കാലത്തിനും കഴിയില്ല പെണ്ണേ... ആദിയില്ലാത്ത ഭൂമിയിൽ കിച്ചു കാണില്ല... എന്നെ തോൽപ്പിക്കാനാ ഭാവമെങ്കിൽ അറിയാലോ അടുത്ത നിമിഷം ഞാനും വരും...""" അവൻ മൗനമായി മൊഴിഞ്ഞു... അവൻറെ വാക്കുകൾ അവളുടെ ഉള്ളറകളിൽ എവിടെയോ തട്ടിയോ...? അറിയില്ല... അജി നിർബന്ധിച്ചപ്പോൾ ആദിയെ ഒരു നോക്ക് നോക്കി അവനൊപ്പം നടന്നു... കിച്ചു അജിക്കൊപ്പം പോകാതെ ഹോസ്പിറ്റലിന്റെ ആളൊഴിഞ്ഞ മൂലയിൽ നിന്നതേയുള്ളൂ... സമയം ഇഴഞ്ഞു നീങ്ങി... പെട്ടെന്നാണ് സിസ്റ്റർ അകത്ത് നിന്നും വെപ്രാളപ്പെട്ട് ഇറങ്ങി ഡോക്ടറുടെ ക്യാബിനിലേക്ക് ഓടുന്നത് കണ്ടത്... ക്ഷണനേരം കൊണ്ട് ഡോക്ടർ വന്നു... അവിടെ എന്തെന്ന് മനസ്സിലാക്കും മുന്നേ നേഴ്സ് വീണ്ടും ഇറങ്ങിയോടുന്നത് കണ്ടു... പിറകെ പിറകെ വേറെയും ഡോക്‌ടേഴ്‌സ് വരുന്നത് കണ്ടു... നേഴ്‌സിനെ തടഞ്ഞു നിർത്തി കാര്യം ആരായാൻ ശ്രമിച്ച ശ്രീദേവിയോട് മുഖം കറുപ്പിച്ച് അവർ എന്തൊക്കെയോ സംസാരിച്ചു... ജീവൻ കയ്യിൽ പിടിച്ചുള്ള നിൽപ്പ്... മിനിറ്റുകളോളം...

ഏകദേശം മുക്കാൽ മണിക്കൂറ്‍ കഴിഞ്ഞ് കാണണം അവർ പുറത്തിറങ്ങാൻ... നേരത്തെ കയറിയപ്പോഴുള്ള വെപ്രാളം ആരുടേയും മുഖത്ത് കണ്ടില്ല... """കുഴപ്പമില്ല... നമുക്ക് പ്രാർത്ഥിക്കാം...""" അത്രയും മാത്രം പറഞ്ഞ് ഡോക്ടർ നടന്നു... പോകാൻ നേരം കിച്ചുവിന്റെ തോളിൽ തട്ടാനും മറന്നില്ല... എല്ലാവരുടെയും മുഖത്ത് ആശ്വാസം കണ്ടു... അപ്പോഴും കിച്ചുവിന്റെ മുഖത്ത് മാത്രം ഒരു തരം നിർവികാരത തളം കെട്ടി നിന്നു... ഹോസ്പിറ്റലിന്റെ ആളൊഴിഞ്ഞ മൂലയിൽ..., നിന്ന നിൽപ്പിൽ ഒന്ന് ചലിക്കാതെ മണിക്കൂറുകളോളം... സർവ്വവും തളർന്ന്... ഒരു വേള ആദി അനുഭവിക്കുന്നതിലും അധികം വേദന അവൻറെ മുഖത്താണെന്ന് അവർക്ക് തോന്നി... സമയം ഇഴഞ്ഞു നീങ്ങി... രാത്രിയായി... വീട്ടിൽ പോകാൻ നിർബന്ധിച്ചിട്ടും ആരും പോയില്ല... ഒരു റൂമെടുത്തു... അവിടേക്കും പോയില്ല... രാവിലെയായി... ഓരോ തവണ സിസ്റ്ററും ഡോക്ടറും അകത്ത് കയറുമ്പോൾ അവർ വെപ്രാളത്തോടെ നോക്കും... ആദി സുഖം പ്രാപിക്കുന്നെന്ന് അറിഞ്ഞതിന് ശേഷമാണ് എല്ലാവർക്കും ജീവൻ വീണത്... എന്നിട്ടും വീട്ടിൽ പോകാൻ എല്ലാവരും മടിച്ചു...

ഒടുവിൽ വീട്ടിൽ പോയി പട്ടാളവും ദേവനും എല്ലാവർക്കും മാറാനുള്ള ഡ്രസ്സ് എടുത്തുകൊണ്ട് വന്നു... ഫുഡ് ക്യാന്റീനിൽ നിന്നും വാങ്ങിച്ചു... ഫ്രഷാകാൻ വിളിച്ചപ്പോഴാണ് എല്ലാവരും പരസ്പരം ശ്രദ്ധിക്കുന്നത് തന്നെ... ഒരു ദിവസം കൊണ്ട് എല്ലാവരും കോലം കെട്ടിരുന്നു... അതിലും സഹിക്കാൻ പറ്റാഞ്ഞത് ലച്ചുവിനെ കണ്ടിട്ടായിരുന്നു... സ്വയം കുറ്റം ചാർത്തി ഏട്ടന്റെ മടിയിൽ കിടന്ന് പതം പറഞ്ഞ് കരയുന്നുണ്ടായിരുന്നവൾ... കണ്ട് നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു... രേവതി അരികിൽ ചെന്ന് പതിയെ അവളുടെ തോളിൽ കൈ വച്ചു... ഒരു നിമിഷം അവരെ തന്നെ നോക്കുന്നത് കണ്ടു... അവരെപ്പോലും ഞെട്ടിച്ച് പെട്ടെന്നാണ് അവരെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്... """അമ്മാ... എൻ്റെ ആദി... ഞാൻ കാരണം... എൻ്റെ ആദി...""" അവൾ ഏങ്ങലടിച്ചു കരഞ്ഞു... അവളെ ആശ്വസിപ്പിക്കാനെന്ന പോലെ അവർ തോളിൽ തട്ടിക്കൊടുത്തു... പതിയെ പതിയെ അവളുടെ ശബ്ദം നേർത്ത് നേർത്ത് വന്നു... പട്ടാളം ചന്ദ്രുവിന് അരികിലായി ഇരുന്നു... അവൻ്റെ മുടിയിഴകളിൽ തലോടി... അവനും ആ നിമിഷം അതാഗ്രഹിച്ചിരിക്കണം...

അച്ഛന്റെ തോളിലേക്ക് ചാഞ്ഞു... അതേ സമയം ദേവനും ദേവിയും മകന്റെ കോലം കണ്ട് ഉള്ളിൽ ചങ്ക് പൊട്ടി കരയുന്നുണ്ടായിരുന്നു... അവനെ ആശ്വസിപ്പിക്കാൻ തക്ക വാക്കുകളൊന്നും അവരുടെ കയ്യിൽ ഇല്ലായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞 മൂന്ന് ദിവസം മൂന്ന് യുഗം കണക്കെ പോയി... ഇതിനിടയിൽ രേവതിയും പട്ടാളവും ദേവനും വീട്ടിൽ പോയി വന്നു... രേവതിയും പട്ടാളവും ഒഴിച്ച് മറ്റുള്ളവരെല്ലാം ചന്ദ്രനെ അറിഞ്ഞുകൊണ്ട് തന്നെ അവഗണിച്ചു... പട്ടാളം വീട്ടിൽ പോകുമ്പോൾ ചന്ദ്രനെയും ഒപ്പം കൊണ്ട് പോകും...ചന്ദ്രുവും ലച്ചുവും വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല... കിച്ചുവിന്റ് കാര്യമായിരുന്നു കഷ്ടം... ദേവൻ നിർബന്ധിച്ചിട്ടും വീട്ടിൽ പോയിട്ട്.., എന്തിന് ആഹാരം കഴിക്കാൻ പോലും അവൻ കൂട്ടാക്കിയില്ല... ശ്രീദേവിക്കും ദേവനും മറ്റുള്ളവർ എന്ത് കരുതുമെന്ന് ഭയം ഉണ്ടായിരുന്നു... പക്ഷേ കിച്ചുവിന് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു... ഇന്നാണ് ആദിയെ റൂമിലേക്ക് മാറ്റുന്നത്... റൂമിൽ കൊണ്ട് വരുമ്പോൾ ആള് നല്ല മയക്കത്തിൽ ആയിരുന്നു... ഒരുപാട് ക്ഷീണിച്ചു...

അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ ചുറ്റും തന്റെ പ്രിയപ്പെട്ടവർ എല്ലാം ഉണ്ടായിരുന്നു... ശ്രീയമ്മ... ശ്രീയച്ഛൻ... ലച്ചു... ചേട്ടായി... രേവുമ്മ... പട്ടാളം... പിന്നെ... എല്ലാ മുഖങ്ങളിലൂടെയും അവൾ കണ്ണോടിച്ചു... കിച്ചേട്ടനിൽ കണ്ണുടക്കിയതും ഒരുനിമിഷം മിഴികൾ അവനിൽ തന്നെ തറഞ്ഞു നിന്നു... ആളൊത്തിരി ക്ഷീണിച്ചിട്ടുണ്ട്... അവളുടെ ചുണ്ടിൽ വരണ്ടുണങ്ങിയ ഒരു പുഞ്ചിരി തെളിഞ്ഞു... """ഞാൻ ചത്തിട്ടില്ല കിച്ചേട്ടാ...""" അവൻറെ കണ്ണ് നിറഞ്ഞു... എങ്കിലും ഒന്നും മിണ്ടിയില്ല... വേദന ഉള്ളിൽ കടിച്ചു പിടിച്ചു നിന്നു... ചന്ദ്രുവിന് അവനോട് പാവം തോന്നി... അവനെ ആശ്വസിപ്പിക്കണം എന്നുണ്ട്... പക്ഷേ പറ്റുന്നില്ല... കിച്ചുവിന് ആദിയോടുള്ള സ്നേഹം അവനെ വല്ലാതെ വേദനിപ്പിക്കുന്നു... നീറ്റുന്നു... ബ്ലേഡ് കൊണ്ട് വരഞ്ഞ മുറിവിൽ ഉപ്പിടുന്നതിലും അധികം നീറ്റൽ... ആദി കൈകുത്തി എഴുന്നേൽക്കാൻ നോക്കി... ബലമില്ലാതെ വീഴാൻ പോയതും കിച്ചുവിന്റെ കൈകൾ ഉയർന്നു... അതിലും മുൻപേ ചന്ദ്രു അവളെ ചേർത്ത് പിടിച്ചിരുന്നു... അറിയാതെ കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... ഒരു നിമിഷം കൂടെ നിൽക്കാതെ അവൻ അവിടെ നിന്നും ഇറങ്ങി.... എങ്ങോട്ടെന്നില്ലാതെ നടന്നു... അജിയുടെ മുന്നിലായിരുന്നു ചെന്ന് പെട്ടതും.. എന്തെങ്കിലും അവൻ ചോദിക്കും മുന്നേ അവൻറെ തോളിലേക്ക് മുഖം പൂഴ്ത്തി...

ഈ നേരം വരെ അനുഭവിച്ച വേദനയത്രയും അവന്റെ ചുമലിൽ ഒഴുക്കി തീർത്തു... ആദിയോടൊപ്പം കുറച്ചുനേരം എല്ലാവരും നിന്നു... അവളുടെ കണ്ണിൽ മയക്കം തട്ടുന്നത് കണ്ട് അവളെ അവിടെ കിടത്തി പതിയെ റൂമിൽ നിന്നുമിറങ്ങി... ചന്ദ്രു നേരെ പോയത് വരാന്തയുടെ അങ്ങേയറ്റത്തെ ചെയറിൽ കൂനിക്കൂടിയിരിക്കുന്ന ആദിയുടെ അച്ഛന്റെ നേർക്കായിരുന്നു... ഒരിത്തിരി പോലും സഹതാപം അവന് അയാളോട് തോന്നിയില്ല... അവനെക്കണ്ട് അയാൾ മുഖമുയർത്തി... ചന്ദ്രു അയാളിരിക്കുന്നതിന് തൊട്ടപ്പുറത്ത് ഇരുന്നു... കുറച്ചുനേരം നിശബ്ദം ആയിരുന്നു... പിന്നെ പറഞ്ഞു തുടങ്ങി... """ആദിക്ക് കിച്ചുവിനെ ഇഷ്ടമല്ലായിരുന്നു... അല്ലേ അച്ഛാ...""" അവൻ വെറുതേ അയാളെയൊന്ന് നോക്കി... ആ മുഖം കുനിച്ച് പിടിച്ചിരുപ്പുണ്ടായിരുന്നു... """മരിച്ചെന്ന് കരുതിയതാ അവൾ... ചത്ത് ജീവിച്ചതാ അവൾ... അതിന്റെ കാരണമറിയോ അച്ഛന്... അന്ന് നിങ്ങൾ എഴുതി തള്ളിയ അവളുടെ ഇഷ്ടമുണ്ടല്ലോ...... അത് കൊണ്ട് മാത്രം....""" അവന്റെ സ്വരം ഇടറി... കണ്ണുകൾ നിറഞ്ഞു... അയാളുടെ മറുപടിക്ക് കാക്കാതെ അവിടെ നിന്നും എഴുന്നേറ്റ് നടന്നു............(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story