കിച്ചന്റെ പെണ്ണ്: ഭാഗം 31

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""രേവുമ്മേ... എനിക്ക് ഹോസ്റ്റലിൽ നിൽക്കണം...""" """മോളേ... അത്...""" """പ്ലീസ്‌... മറുത്തൊന്നും പറയരുത്... ആത്മഹത്യ ചെയ്യാൻ പേടിയായിട്ടാ ഞാൻ ഇപ്പോഴും... ഇനിയും ഇവിടെ നിന്നാൽ...""" പോയ ഓർമ്മകളിൽ അവൾ കണ്ണുകൾ വലിച്ചു തുറന്നു... ബെഡിലിരുന്ന ബാഗ് കയ്യിലെടുത്ത് എഴുന്നേറ്റു... ഒരിക്കൽ കൂടി ആ മുറിയാകമാനം അവളുടെ കണ്ണുകൾ ഓടി നടന്നു... ബാഗും മുറുക്കെപ്പിടിച്ച് മുറി വിട്ടിറങ്ങുമ്പോൾ ഇടനെഞ്ചിന് വല്ലാത്തൊരു പിടപ്പായിരുന്നു... ഒന്നര വർഷം... ഒന്നര വർഷം തന്റെ ലോകം ഈ മുറി ആയിരുന്നു... പുറമേ കാണിക്കുന്ന ദേഷ്യവും ഗൗരവവും അഴിഞ്ഞു വീഴുന്നതും തൻ്റെ സങ്കടങ്ങൾ പെയ്തൊഴിയുന്നതും ഈ മുറിയിൽ വച്ചായിരുന്നു... ഇനി...? ആരോടുമുള്ള ദേഷ്യത്തിന്റെ പുറത്തല്ല അന്നങ്ങനെയൊരു തീരുമാനം എടുത്തത്... വൈകുന്ന ഓരോ നിമിഷവും ആ നല്ല മനുഷ്യന്റെ ജീവിതം തകരുമെന്ന് ഭയന്നു... അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം രണ്ട് ജീവിതങ്ങൾ... വയ്യ... ഈ നശിച്ച ജന്മം ഇങ്ങനെയങ്ങ് തീരട്ടേ... എൻറെ ലച്ചു... ജീവിതത്തിലെന്നും അവളെന്റെയൊപ്പം വേണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്...

ആ ഞാൻ തന്നെ... ക്ഷമിക്കെടി... നിനക്ക് വേണ്ടി ഒരു പക്ഷേ ഞാൻ അവിടെ നിന്നെന്ന് വരും... അപ്പോഴും അറിഞ്ഞു കൊണ്ട് നിൻറെ ചേട്ടനെ ചതിക്കാൻ വയ്യ... """ഹസിന്റെ വീട്ടിലേക്കല്ലേ...?""" വാർഡന്റെ ചോദ്യത്തിൽ അവളൊന്ന് പതറി... എങ്കിലും വെറുതേ തലയാട്ടി കൊടുത്തു... പക്ഷേ... ഇതേ ചോദ്യം മനസ്സിൽ ഒരായിരം വട്ടം ചോദിച്ചിട്ടും അതിന്റെ ഉത്തരം അവൾക്കറിയില്ലായിരുന്നു... ലച്ചുവിന്റെ വീട്ടിലേക്ക് ഇനി ഇല്ല... ശ്രീമംഗലത്തേക്കും... അച്ഛാ ഇപ്പോൾ ഏതോ ഹോസ്പിറ്റലിലാണ്... തറവാട് എന്റെ പേരിൽ എഴുതി വച്ചെന്ന് ഒരിക്കൽ ചെറിയമ്മ വന്നപ്പോൾ പറഞ്ഞു... അവിടേക്ക് തന്നെ പോകാം... മറ്റുള്ളവരോട് യാത്ര പറഞ്ഞ് അവൾ ഇറങ്ങി... പക്ഷേ ഹോസ്റ്റലിന്റെ ഗേറ്റ് കടക്കും മുന്നേ അരഭിത്തിയിൽ ചാരി തന്നെ തന്നെ നോക്കി നിൽക്കുന്ന രൂപത്തെ കണ്ട് അവൾ തറഞ്ഞു നിന്നു... 'കിച്ചേട്ടൻ...' അന്ന് തറവാട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ കണ്ടിട്ടില്ല...ആകെ കോലം കെട്ടിരിക്കുന്നു... സങ്കടമാണോ വിഷാദമാണോ എന്ന് വേർതിരിച്ചറിയാൻ സാധിക്കാത്ത ആ മിഴികളിൽ ഒരു നിമിഷം അവളുടെ കണ്ണുകൾ ഉടക്കി...

വേഗം തന്നെ നോട്ടം മാറ്റുകയും ചെയ്തു... ഏതാണ്ട് കിച്ചുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു... ഇത്ര അടുത്ത് അവളെ കണ്ടിട്ട് നാളുകളായി... ദൂരെ നിന്ന് ഒരുനോക്ക് കാണാനേ അനുവാദമുണ്ടായിരുന്നുള്ളൂ... തനിക്ക് മാത്രമല്ല കിഷോറിനും... ഹോസ്റ്റലിൽ വന്നതിൽ പിന്നെ അമ്മമാരോടും അച്ഛന്മാരോടും മാത്രേ അവൾ മിണ്ടൂ... അതും അളന്നു മുറിച്ച്... ലച്ചുവിനെ പാടേ അവഗണിച്ചു... കോളേജ് കഴിഞ്ഞാൽ ഹോസ്റ്റൽ... വെക്കേഷന് പോലും അവൾ ഹോസ്റ്റൽ മുറിയിൽ ഒതുങ്ങിക്കൂടി... കിച്ചു അവളെയൊന്ന് നോക്കി... ആദിയുടെ നിഴൽ... അത്ര മാത്രം... ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായെന്ന് കറുത്ത് പാട് വീണ ആ മിഴികൾ വിളിച്ചു പറയുന്നുണ്ട്... ആദിയെ ആകെയൊരു പരവേശം വന്ന് മൂടി... അവൾ വെപ്രാളത്തോടെ നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും വിളി വന്നു... """ആദീ...""" അവൻറെ വിളി കേട്ട് നിൽക്കേണ്ടെന്ന് ബുദ്ധി പറയുന്നുണ്ടെങ്കിലും കാലുകൾ ചതിച്ചു... """എനിക്ക് സംസാരിക്കണം...""" """എനിക്കൊന്നും കേൾക്കേണ്ട...""" അത് ശ്രദ്ധിക്കാതെ അവൻ പോയി കാറിന്റെ ഡോർ തുറന്ന് പ്രതീക്ഷയോടെ അവളെ നോക്കി...

പക്ഷേ ആദി അവനെ കാണാത്തത് പോലെ അവൻറെ അരികിലൂടെ തന്നെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു... കയ്യിൽ ഒരു പിടി വീണപ്പോഴാണ് അവൾ നിന്നത്... """വിട് കിച്ചേട്ടാ... ആളുകൾ ശ്രദ്ധിക്കുന്നു...""" """വിടാം... നീയാദ്യം കാറിൽ വന്ന് കയറൂ... എനിക്ക് സംസാരിക്കണം...""" """അതിനുള്ള മറുപടി ഒരുവട്ടം ഞാൻ പറഞ്ഞു... കിച്ചേട്ടൻ കയ്യെടുക്ക്...""" """ആ എന്നാൽ ഇവിടെ തന്നെ നിന്നോ...""" അവന്റെ ആരെയും കൂസാത്ത സംസാരത്തിൽ അവൾക്ക് നന്നേ ദേഷ്യം വന്ന് തുടങ്ങിയിരുന്നു... പോരാത്തതിന് അങ്ങിങ്ങായി നിൽക്കുന്ന ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... """കിച്ചേട്ടാ കൈ വിടാനാ പറഞ്ഞേ...""" """ഇല്ല...""" അടുത്ത നിമിഷം നല്ല ശക്തിയിൽ അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു... """നിങ്ങൾക്ക് നാണമില്ലേ മറ്റൊരാളുടെ ഭാര്യയുടെ കയ്യിൽ കയറി പിടിക്കാൻ... """ പരിസരം മറന്ന് ആദി ക്ഷോഭിച്ചു... ആദിയുടെ വാക്കുകളിൽ അവൻ പൊള്ളിപ്പിടഞ്ഞു... """ആദീ... ഞാൻ...""" """ഒരക്ഷരം മിണ്ടരുത് നിങ്ങൾ... എവിടെ പോയാലും മനുഷ്യന്റെ സ്വസ്ഥത കളയാൻ വന്ന് കേറിക്കൊള്ളും...

നാശം പിടിക്കാൻ...""" ഹൃദയത്തിൽ കത്തി കൊണ്ട് വരഞ്ഞ വേദന തോന്നി അവന്... ഹൃദയം പൊടിഞ്ഞ് രക്തം കണ്ണിൽ നിന്നും ഒലിച്ചിറങ്ങി... അവനെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു... വീണ്ടും ആരോ കയ്യിൽ പിടിച്ചതും അവൾ നിന്നു... കിച്ചുവാണെന്ന് കരുതി വീണ്ടും അവനോട് ദേഷ്യപ്പെടാൻ തുടങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് പതറി... """അപ്പോൾ മറ്റൊരാളുടെ ഭാര്യ ആണെന്ന് നിനക്കറിയാം ല്ലേ...?""" ചന്ദ്രുവിന്റെ ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു... ഇന്നേ വരെ കാണാത്ത അവന്റെ ഗൗരവം നിറഞ്ഞ വാക്കിലും നോക്കിലും അവൾ തല കുനിച്ചു... """ശരി... എൻറെ ഭാര്യ എന്റെ കൂടെയല്ലേ താമസിക്കേണ്ടേ... നീ വാ...""" അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചവൻ നടന്നു... അവൾ പിടി വിടാൻ നോക്കിയെങ്കിലും കൈകളുടെ മുറുക്കം കൂടുന്നതിനനസുരിച്ച് ആ ശ്രമം ഉപേക്ഷിച്ചു... അവളെ കാറിൽ കൊണ്ട് ഇരുത്തി... """കാർത്തിക്ക് നീയും കയറ്...""" """ഇല്ലടോ... ഞാൻ വരുന്നില്ല...""" """നിന്നോട് വരുന്നുണ്ടോന്നല്ല ചോദിച്ചേ... വന്ന് കയറാനാ പറഞ്ഞേ...""" അപ്പോഴത്തെ ചന്ദ്രുവിന്റെ മുഖഭാവം കണ്ടാൽ ആരുമൊന്ന് പേടിച്ചു പോവുമായിരുന്നു... തൻറെ കാർ ഒരു സൈഡിൽ ഒതുക്കി കിച്ചുവും വന്ന് കയറി... കാർ പതിയെ നീങ്ങി... മൂവരുടെയും മനസ്സ് പോലെ പ്രക്ഷുബ്ധമായിരുന്നു അന്തരീക്ഷവും..........(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story