കിച്ചന്റെ പെണ്ണ്: ഭാഗം 4

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ക്ഷമിക്കെടോ... കിച്ചുവിന് വേണ്ടി ഞാൻ ...""" ദേവന് ആദിയുടെ അച്ഛനെ അഭിമുഖീകരിക്കാൻ പ്രയാസം തോന്നി... കാര്യം ആദിയെ ഒരുപാട് ഇഷ്ടമാണ്... എപ്പൊഴോ മനസ്സാൽ അവളെ മകന്റെ വധുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതുമാണ്... പക്ഷേ ഇപ്പോളവൻ ചെയ്തത് തെറ്റല്ലാതാകുന്നില്ലല്ലോ... """ദേവാ... കുട്ടികൾ തമ്മിൽ എന്തെങ്കിലും...""" കൂട്ടുകാരന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അയാൾ ഒന്ന് പകച്ചു... സാധാരണ ഗതിയിൽ കിച്ചു എന്ത് തെറ്റ് ചെയ്താലും മിക്കപ്പോഴും അവനെ ന്യായീകരിക്കുന്നത് അവന്റെ അച്ഛായി (ആദിയുടെ അച്ഛൻ) ആകും... എന്നാൽ ഇന്ന്... കിച്ചുവിനോട് ദേഷ്യപ്പെട്ടില്ല... അനിഷ്ടം കാട്ടിയില്ല... എങ്കിലും ആ മനസ്സ് കലുഷിതമാണെന്ന് ദേവന് തോന്നി... മകന്റെ മനസ്സ് അറിയില്ല... പക്ഷേ തങ്ങളുടെ ഉള്ളം കൂട്ടുകാരന് മുന്നിൽ തുറന്ന് കാട്ടണമെന്നുണ്ട്.... """ദേവാ...കുറച്ചുനേരം കിടക്കട്ടേ... എന്തോ ഒരു വയ്യായ്ക പോലെ...""" അനുവാദത്തിനായി കാത്തു നിൽക്കുന്ന മിഴികളെ നിരാശപെടുത്താൻ അയാൾക്ക് കഴിഞ്ഞില്ല... പറയാൻ വന്നത് പിന്നത്തേക്കാകാമെന്ന് മനസ്സിൽ കരുതി മൗനമായി തലയാട്ടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ശ്രീയമ്മയും ശ്രീയച്ഛനും പോയതിന് ശേഷം കുറച്ചുനേരം കൂടി ആദി കഷ്ടിച്ച് റൂമിലിരുന്നു... പിന്നെ പതിയെ ഡോർ തുറന്ന് ഇറങ്ങി... ആമ തല നീട്ടും പോലെ ചുറ്റിനും നോക്കിയെങ്കിലും ആരെയും കണ്ടില്ല... നേരെ ഡൈനിങ് ടേബിളിലേക്ക് നടന്നു... പെണ്ണ് കാണലിന് വാങ്ങിയ പലഹാരം ബാക്കി വന്നത് അതേ പോലെ അടച്ചു വച്ചിട്ടുണ്ട്... അവളത് മുഴുവനും കഴിച്ചു... പെണ്ണ് കാണല് കുളമായതിന്റെ സകല സന്തോഷവും അവളുടെ മുഖത്ത് എടുത്തറിയാം... അച്ഛനെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല കിച്ചേട്ടനെ കാണണമെന്ന് തോന്നിയതും ശ്രീമംഗലത്തേക്ക് നടന്നു... ആദി ചെല്ലുമ്പോൾ ശ്രീയമ്മയും ശ്രീയച്ഛനും കാര്യായിട്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... അവളെ കണ്ട് സംസാരിക്കുന്നത് പാതിയിൽ നിർത്തി... """ശ്രീയമ്മേ...""" ഓടി ചെന്ന് അവരുടെ കവിളിൽ അമർത്തി ചുംബിച്ചവൾ... """ഞാൻ വിചാരിച്ചു അച്ഛാ എന്നെയാ കാട്ടാളന് പിടിച്ച് കെട്ടിച്ചു കൊടുക്കുമെന്ന്... എന്റെ ശ്രീയമ്മ പൊളിയാന്നേ...""" നിഷ്കളങ്കമായി പറയുന്നവളെ കണ്ട് അവരുടെ മനസ്സ് നിറഞ്ഞെങ്കിലും പോരാൻ നേരം കണ്ട ചന്ദ്രന്റെ മുഖം കൂട്ടുകാരന്റെ ഉള്ളിൽ വിങ്ങലായി നിന്നു... 'എല്ലാം ഉടനെ ശരിയാക്കണം....' അയാൾ മനസ്സിൽ പറഞ്ഞു. """ശ്രീയച്ഛനെന്താ വല്ലാണ്ടിരിക്കുന്നേ...?"""

"""ഒന്നൂല്ലല്ലോ... അല്ല ഇവളെന്ത് ചെയ്തിട്ടാ നീ ഇവളെ പൊക്കിപ്പറയുന്നേ...? ആലോചന മുടക്കിയതേ എൻ്റെ കിച്ചുവാ... മോള് അവനോട് പോയി നന്ദി പറ...""" അയാൾ പ്രിയതമയ്ക്കിട്ട് ഒന്ന് കൊട്ടാനും മറന്നില്ല... അത് കേട്ടതും ദേവിയുടെ മുഖം വീർത്തു... """ന്നാ ഞാൻ കിച്ചേട്ടനെ കണ്ടിട്ട് വരാമേ...""" മറുപടിയ്ക്ക് കാക്കാതെ ആദി മുകളിലേക്ക് ഓടി... കിച്ചുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്നതും കയറാൻ ഒന്നറച്ചു... 'ന്റെ ദൈവമേ... എനിക്ക് എന്തിന്റെ കേടായിരുന്നു...? കിച്ചേട്ടനെ ചുമ്മാ ദേഷ്യം പിടിപ്പിച്ചിട്ട്... എൻ്റെ എല്ലെങ്കിലും കിട്ടിയാൽ ഭാഗ്യം...' മനസ്സിൽ പറഞ്ഞു കൊണ്ടാണ് അകത്ത് കയറിയത്... പക്ഷേ കാണാൻ വന്ന ആളെ മാത്രം കണ്ടില്ല... അവൻ നേരത്തെ ഇട്ടിരുന്ന ഷർട്ട് കട്ടിലിൽ അലസമായി ഇട്ടിട്ടുണ്ട്... അവളതെടുത്ത് മുഖത്തോട് ചേർത്തു.... ഒരു നിമിഷം കൊണ്ട് കിച്ചുവിന്റെ ഗന്ധം ചുറ്റും നിറയുന്നത് അവൾ അറിഞ്ഞു... അതിനെ തന്നിലേക്ക് ആവാഹിക്കാനെന്ന പോലെ കണ്ണുകൾ അടച്ചു നാസിക വിടർത്തി... """കിച്ചേട്ടാ...""" മെല്ലെ മന്ത്രിച്ചു... ശേഷം അവന്റെ കട്ടിലിലേക്ക് വീണു... 'കിച്ചേട്ടന് ആദിയെ ഇഷ്ടല്ലാ... ല്ലേ... പിന്നെന്തിനാ എൻറെ കല്യാണം മുടക്കിയേ...? ഏഹ്...? ന്നാലും ന്റെ മനുഷ്യാ... നിങ്ങടെ കുശുമ്പ് കാണാൻ എന്ത് രസാന്നോ...?

ദേഷ്യം വരുമ്പോൾ ചുവക്കുന്ന ആ മൂക്കുണ്ടല്ലോ ഒറ്റ കടി വച്ചു തരാൻ തോന്നും...' ആ പെണ്ണ് പിറുപിറുത്തു... പിന്നെ പതിയെ പുഞ്ചിരിച്ചു... മനസ്സിൽ നിറയെ അവൾടെ കിച്ചേട്ടൻ ആയിരുന്നു... കണ്ട നാൾ മുതൽ പരസ്പരം വഴക്ക് കൂടുന്നവർ.... ഓരോ കുഞ്ഞു കാര്യത്തിന് പോലും അങ്ങേയറ്റം വഴക്ക് ഉണ്ടാക്കുമായിരുന്നു... സ്വന്തം ഭാഗം ജയിക്കാൻ എന്തൊക്കെ കാട്ടാവോ അതൊക്കെ ചെയ്യും... എന്നാലും ഉള്ളു തുറന്ന് ഒരുപാട് സ്നേഹിച്ചിരുന്നു... ആ സ്നേഹത്തിന്റെ പാത മാറിയത് എപ്പോഴാ...? അറിയില്ല... പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല... പക്ഷേ മിഴികൾ കൊണ്ട് പ്രണയം ഇരുവരും പങ്കു വച്ചിരുന്നില്ലേ...? ആ കണ്ണുകളിൽ നിറയെ ആദിയല്ലേ...? ആദി ഓരോന്ന് ഓർത്തെടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ആദീ... കിച്ചുവിന് ഈ ചായ കൊണ്ട് കൊടുത്തേ... ശ്രീയമ്മയ്ക്ക് ഇത്തിരി പണിയുണ്ട്...""" """എനിക്കെങ്ങും വയ്യ ആ മരപ്പട്ടിക്ക് കൊടുക്കാൻ...""" ""ശ്രീയമ്മേടെ മോളല്ലേ...""" ശ്രീയമ്മേടെ സ്നേഹം കണ്ടപ്പോൾ പിന്നൊന്നും പറയാതെ ഗ്ലാസും വാങ്ങി അവൾ കോണിപ്പടി കയറി... കതക് ചാരിയിട്ടിട്ടേ ഉള്ളൂ.., അടച്ചിട്ടുണ്ടായിരുന്നില്ല...

ആദി മെല്ലെ കതക് തുറന്നു... ആരോ തല്ലിയൊടിച്ചിട്ട പോലെ നാലു ദിക്കിലും കാലും കയ്യും വച്ച് കിടക്കുന്ന കിച്ചേട്ടനെ കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു... 'ഹും ശ്രീമംഗലത്തെ വീരശൂര പരാക്രമി കിടക്കുന്ന കിടപ്പ് കണ്ടില്ലേ...? പട്ടി വെള്ളം കുടിക്കില്ല...' അവൾ പിറുപിറുത്തു... """കിച്ചേട്ടാ... ചായ...""" കിച്ചുവിനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല... ആരെങ്കിലും എടുത്തോണ്ട് പോയാലും അറിയാത്ത മാതിരി ചത്ത് കിടന്ന് ഉറങ്ങുന്നുണ്ട്... അവളാ ചായ മേശ മേൽ വച്ച് അവിടെ കിടന്ന കസേര അവനരുകിലേക്ക് വലിച്ചിട്ട് അതിൽ കാലും കയറ്റി ഇരുന്നു... 'കുറച്ചായി ഞാൻ നിങ്ങളോട് മുഖത്തു നോക്കി രണ്ട് പറയണമെന്ന് വിചാരിക്കുന്നു... നിങ്ങളാരുവാ... അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനോ...? പാണ്ട് കണക്ക് കുറച്ച് വെളുപ്പുണ്ടെന്നും കരുതി സുന്ദരാനാകില്ല... ബുൾസേ പോലത്തെ രണ്ട് കണ്ണുകളും, വവ്വാല് ചപ്പിയ മൂക്കും, മുരിങ്ങാക്കോല് പോലത്തെ രണ്ട് കയ്യുകളും... അന്യഗൃഹ ജീവിയെന്നും പറഞ്ഞ് വല്ല പ്രദർശനത്തിനും കൊണ്ടിരുത്താം... അല്ലാതെ നിങ്ങളെ എന്നാത്തിന് കൊള്ളാം മനുഷ്യാ...നിങ്ങക്ക് ബാക്കിയുള്ളവരെയൊന്നും കണ്ണിന് പിടിക്കില്ല അല്ലേ...? പാവങ്ങളോട് പുച്ഛം... ഹും....' അവനെ നോക്കി എന്തൊക്കെയോ കോക്രി കാട്ടിയിട്ട് ആദി എഴുന്നേറ്റു പോകാനായി തിരിഞ്ഞു....

"""അതേ... ആ ഐശ്വര്യ റായി ഒന്ന് നിന്നേ...""" അശരീരി പോലെ ശബ്ദം കേട്ടു... ആദി ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കട്ടിലിൽ അവളെയും നോക്കി താടിക്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട് കിച്ചു... നിന്ന നിൽപ്പിൽ ഒന്ന് വിറച്ചവൾ... മുറിയിൽ നിന്ന് ഇറങ്ങി ഓടണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ആരോ പിടിച്ചു കെട്ടിയത് പോലെ കാലുകൾ നിശ്ചലമായി... കിച്ചു എഴുന്നേറ്റ് മുന്നോട്ട് വരാൻ തുടങ്ങിയതും ആദി പിന്നോട്ട് ചലിച്ചു... """ഹാ... ഐശ്വര്യ റായി ഇത് എവിടെ പോവാ...?""" കിച്ചു അവളുടെ കയ്യിൽ പിടിച്ച് വലിച്ചവളേ തൻ്റെ നെഞ്ചോട് ചേർത്തു... അവന് കേൾക്കാൻ പാകത്തിന് അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു... """നീയെന്താ പറഞ്ഞേ... എൻ്റെ കൈ മുരിങ്ങാക്കോലാണെന്നോ...? ആണേൽ ഞാൻ സഹിച്ചെടി... നിനക്ക് വല്ല നഷ്ടവുമുണ്ടോ...?""" """അത്... പിന്നെ... ഞാൻ... കിച്ചേട്ടാ...""" """ഏതായാലും എന്റെ മോള് ഇത്രയൊക്കെ പറഞ്ഞതല്ലേ... അതിന് കിച്ചേട്ടൻ എന്തേലും സമ്മാനം തരണ്ടേ...?""" അവൻ ഇടതുകൈയാൽ ആദിയെ തന്നോട് ചേർത്ത് വലത് കൈ കൊണ്ട് അവന്റെ മീശ പിരിച്ചു. പാവം ആദി പേടിച്ച് വേണ്ടെന്ന് അർത്ഥത്തിൽ തല ചലിപ്പിക്കുന്നുണ്ട്... കിച്ചു ഒരിളം ചിരിയോടെ അവന്റെ മുഖം ആദിയുടെ മുഖത്തിന് നേരെ അടുപ്പിച്ചു. അവളുടെ കവിളിൽ അവന്റെ പല്ലുകൾ ആഴ്ത്തി...

"""സ്സ്....""" ആദിക്ക് നന്നേ വേദനിച്ചു... വേദനയും പരിഭവവും കലർത്തി അൽപ്പം ദേഷ്യത്തോടെ അവനെ നോക്കി... അവൻ അത് കാര്യമാക്കാതെ കടിച്ചയിടത്ത് മൃദുവായി അവന്റെ ചുണ്ടുകൾ ചേർത്തു... """എന്താടീ നോക്കുന്നേ....?""" """കണ്ണുണ്ടായിട്ട്...""" """കണ്ണുണ്ടായാൽ നീ എല്ലാവരെയും നോക്കുമോ...?""" """ആ നോക്കും...""" ഒന്ന് ചുണ്ട് കോട്ടി അവനെ തള്ളി മാറ്റി അവൾ... ആദി പോകാൻ തിരിഞ്ഞതും പിറകിൽ നിന്നും ഇടുപ്പിൽ ചുറ്റി അവളെ തന്നോട് ചേർത്തവൻ... """അങ്ങനെ നീ വേറെയാരേം നോക്കണ്ട... നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും... കേട്ടോടി ഉണ്ടക്കണ്ണി...""" അവളിലെ പിടി ഒന്നുകൂടി മുറുക്കി... """പിന്നെ ഇതൊരു ശീലമായിക്കോട്ടേ... ഇനി എന്നും രാവിലെ ആദി മോള് വേണം കിച്ചേട്ടന് ചായ കൊണ്ട് വരാൻ...""" """ഇല്ലേലോ....""" """പച്ചവെള്ളം പോലും ഞാൻ കുടിക്കില്ല...""" """ഹാ... നോക്കിയിരുന്നോ....""" ചെറുചിരിയോടെ അവനിൽ നിന്നും കുതറി മാറി ആദി താഴേക്ക് ഓടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പോയ ഓർമ്മയിൽ ആദി ഒന്ന് പുഞ്ചിരിച്ചു. ശേഷം കിച്ചുവിന്റെ ഷർട്ടും നെഞ്ചോട് ചേർത്ത് അവന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി... വേഗം തന്നെ നിദ്രാദേവി അവളെ പുൽകി... ഇടയിലെപ്പോഴോ നനുത്ത ചുണ്ടുകൾ തന്റെ നെറുകയിൽ പതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"""ദേവേട്ടാ... ആദിയുടെ അച്ഛനോട് പെട്ടെന്ന് തന്നെ എല്ലാം പറയണം... ആദിയെ നഷ്ടപ്പെടുമോയെന്ന് ഒരു തോന്നൽ...""" """ഒന്നും ഉണ്ടാകില്ലെടോ... നമുക്ക് ഇന്ന് തന്നെ പറയാം...""" ഭാര്യയെ ആശ്വസിപ്പിച്ച് മുഖമുയർത്തി നോക്കുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന കൂട്ടുകാരനെ ദേവൻ കാണുന്നത്... ദേവനും ദേവിയും പരസ്പരം മുഖത്തോട് നോക്കി... """എന്താടോ അവിടെ തന്നെ നിൽക്കുന്നേ..? കയറി വാടോ...""" പതിവില്ലാത്ത മൗനം അന്നവിടെ തളം കെട്ടി... രാവിലത്തേത് പോലെ തന്നെ ചന്ദ്രന്റെ മുഖത്ത് അത്ര തെളിച്ചമുണ്ടായിരുന്നില്ല... """ദേവാ... തന്നോട് ചോദിക്കാതെ ഞാനൊരു തീരുമാനം എടുത്തു...""" മുഖം കുനിച്ചാണ് അയാളത് പറഞ്ഞത് തന്നെ... """എന്താടോ...""" """ആദിയുടെ കല്യാണം ഉറപ്പിച്ചു... ഈ മാസം 25 ന്...""" ഒരു ഞെട്ടലോടെയാണ് ദേവനും ദേവിയും അത് കേട്ടത്... വിശ്വാസം വരാത്തത് പോലെ ഇരുവരും ആദിയുടെ അച്ഛനെ നോക്കി... """നന്ദി കേടാണെന്ന് കരുതരുത്... എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണ്... അറിയാല്ലോ ആദിയുടെ കല്യാണസമയമാ... ഇത് കഴിഞ്ഞാൽ ഇപ്പോഴെങ്ങും നടക്കില്ല... പിന്നെ...""" """പിന്നെ....""" """ആദിയുടെ ചെറിയമ്മയ്ക്ക് ഞാൻ വാക്ക് കൊടുത്തു... അവർ ചെറുക്കനും കൂട്ടർക്കും നേരത്തെ വാക്ക് കൊടുത്തതാ... എന്നോളം അധികാരമുള്ളവരല്ലേ...? ഞാൻ..."""

അയാൾക്ക് എന്ത് പറഞ്ഞ് അവരെ ബോധ്യപ്പെടുത്തണമെന്ന് അറിയില്ലായിരുന്നു... ഒരു കുറ്റവാളിയെപ്പോലെ അവരുടെ മുന്നിൽ മുഖം കുനിച്ച് നിന്നു... 'ഇത് വരെയില്ലാത്ത ബന്ധങ്ങൾ ഇത്ര പെട്ടെന്ന് പൊട്ടി മുളച്ചോയെന്ന്' ചോദിക്കാൻ ദേവിയുടെ നാവ് തരിച്ചു... 'പക്ഷേ ഇതൊക്കെ ചോദിക്കാൻ തങ്ങളാരാ?' എന്ന് ഉള്ളിലിരുന്നാരോ ചോദിച്ചതും അവർ വായ് മൂടിക്കെട്ടി... """അപ്പോൾ ആദിയുടെ ഇഷ്ടമോ...?""" """അവൾക്ക് എല്ലാം തമാശയല്ലേ...? അവളുടെ ഇഷ്ടം ഞാൻ കാര്യമാക്കുന്നില്ല... അഥവാ ഇഷ്ടമല്ലെങ്കിലും കല്യാണം കഴിയുമ്പോൾ എല്ലാം നേരെയായിക്കൊള്ളും...""" യാത്ര പറഞ്ഞ് പോകുന്നവനെ നിർവികാരമായി നോക്കിയിരിക്കാനേ ഇരുവർക്കും കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അച്ഛന്റെ വായിൽ നിന്നും ഒരു നടുക്കത്തോടെയാണ് ആദി തൻ്റെ വിവാഹകാര്യം കേട്ടത്... പതിവ് കുറുമ്പുകളും ശാഠ്യങ്ങളും അച്ഛന് മുന്നിൽ വിലപ്പോകില്ലെന്ന് കണ്ടതും ഒന്നും മിണ്ടാതെ ശ്രീമംഗലത്തേക്ക് നടന്നു... """ശ്രീയമ്മേ... കിച്ചേട്ടൻ എവിടെ...?""" ആദിയുടെ വാടി തളർന്ന മുഖം കണ്ടപ്പോഴേ അവൾ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് ശ്രീദേവിക്ക് മനസ്സിലായി..

. """കിച്ചു ഇവിടെയില്ല മോളേ... രാവിലെ പോയതാ... ഇതുവരെയും വന്നിട്ടില്ല...""" """ശ്രീയമ്മേ അച്ഛ...""" ചന്ദ്രൻ പറഞ്ഞത് ഒട്ടൊരു സങ്കടത്തോടെയാണ് അവൾ ശ്രീയമ്മയോട് പറഞ്ഞത്... കേട്ട വാക്കുകൾ ആയതു കൊണ്ട് പ്രത്യേകിച്ച് ഒരു നടുക്കം അവരിൽ ഉണ്ടായില്ല... പക്ഷേ ആദിയെ ആശ്വസിപ്പിക്കാനും പോന്ന വാക്കുകളും അവരുടെ പക്കൽ ഇല്ലായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """അഛേ... ഈ കല്യാണം നടക്കില്ല... എനിക്ക് ഇഷ്ടല്ലാ...""" """നടക്കണം... നടന്നേ പറ്റൂ...""" """പ്ലീസ്... അച്ചേ എനിക്ക്...""" """നോക്ക് ആദി ഇന്നുവരെ നിന്റെ ഇഷ്ടത്തിനൊന്നും അച്ഛൻ എതിര് നിന്നിട്ടില്ല... പക്ഷേ ഇത്... ഞാൻ വാക്ക് കൊടുത്തതാ... മോളായിട്ട് അച്ഛന്റെ തല കുനിക്കരുത്...""" """അച്ഛേ...""" മറ്റൊന്നും കേൾക്കാൻ താല്പര്യം കാട്ടാതെ ഇറങ്ങിപ്പോകുന്ന ആളെ നോക്കി കൺ നിറച്ചു നിന്നവൾ... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ആദീ... ഒരുരുള കൂടി...""" നാളെയാണ് ആദിയുടെ വിവാഹം... ഇനിയൊരിക്കലും ഇതുപോലെ അവളെ ഊട്ടാൻ കഴിയില്ലല്ലോ... ശ്രീദേവി കണ്ണിൽ പൊടിഞ്ഞ മിഴിനീരിനെ ആരും കാണാതെ ഒപ്പി മാറ്റി...

"""വേണ്ട ശ്രീയമ്മേ...""" ആദിക്കും ഒരിത്തിരി പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല... ഇതിനോടകം പെണ്ണ് ഒരു കോലമായിരുന്നു... കൈ കഴുകി ശേഷം ആരെയും നോക്കാതെ യാത്ര പറയാതെ തന്റെ വീട്ടിലേക്ക് നടന്നു... """ദേവേട്ടാ... ആദി...""" ആദി പോയതും അതുവരെ തടയിട്ട് വച്ചിരുന്ന സങ്കടം അണപൊട്ടി ഒഴുകി... ആദി മറ്റൊരാളുടെ വേളിയാകുന്നത് തങ്ങളിൽ നിന്നും അകന്ന് പോകുന്നത് ആ അച്ഛനും അമ്മയ്ക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല... പക്ഷേ... ആദിയുടെ പെണ്ണ് കാണലിന്റെ അന്ന് വീട്ടിൽ നിന്നും പോയതാണ് കിച്ചു... ഇടയ്ക്ക് ഇങ്ങനെ ഒരുപോക്ക് പോകാറുള്ളതാണ്... ചിലപ്പോൾ ദിവസങ്ങളെടുക്കും തിരികെ വരാൻ... ചിലപ്പോൾ ആഴ്ചകൾ... അവനെ കോണ്ടാക്ട് ചെയ്യാൻ ഒരുപാട് നോക്കി...' കാൾ കണക്ട് ആകുന്നുണ്ടായിരുന്നില്ല... കിച്ചു ഉണ്ടായിരുന്നെങ്കിൽ അവന്റെ സമ്മതം പോലും നോക്കാതെ ആദിയെ ചോദിക്കാമായിരുന്നു... എങ്ങനെയും നിർബന്ധിപ്പിച്ചും വിവാഹം കഴിപ്പിക്കാമായിരുന്നു.... ഇതിപ്പോൾ.... ഒരു പ്രതിമ കണക്കെ എല്ലാം നോക്കി നിൽക്കാനേ ഇരുവർക്കും കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"""ആദീ... ഇവിടെ വാ...""" വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആദിയെ ശ്രീയമ്മ ഒരു കസേരയിൽ പിടിച്ചിരുത്തി... ശേഷം കയ്യിലിരുന്ന ആഭരണപ്പെട്ടി തുറന്നു... അത് നിറയെ ആദിക്കുള്ള ആഭരണങ്ങൾ ആയിരുന്നു... ഈ ദിവസം മനസ്സിൽ ഒരുപാട് സ്വപ്നം കണ്ടതായിരുന്നു... പക്ഷേ ഒന്നും ഇങ്ങനെ ആയിരുന്നില്ല... അവർ തന്നെ അവൾക്കതെല്ലാം ഇട്ട് കൊടുത്തു... കവിളിനെ നനയിച്ച് ഒഴുകാൻ തുടങ്ങിയ മിഴിനീരിനെ ഇരുവരും തടയാൻ മിനക്കെട്ടില്ല... എല്ലാം കണ്ട് വിതുമ്പലടക്കാൻ പാടുപെട്ട് മൂകസാക്ഷിയായി ദേവൻ നിന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ആദി വിവാഹപന്തലിൽ ഇരുന്നു... തൊട്ടപ്പുറത്തിരിക്കുന്ന ചെക്കനെ... എന്തിന് അരികിലായി നിൽക്കുന്ന സ്വന്തം അച്ഛനെ പോലും മുഖം ഉയർത്തി നോക്കിയില്ല... മനസ്സ് ശൂന്യമായിരുന്നു... നാദസ്വരമേളം മുഴങ്ങി... ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് അവ്യക്തമായി കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു... അപ്പോഴും അവളുടെ മനസ്സും ചുണ്ടും ഒന്നേ മൊഴിഞ്ഞുള്ളൂ... """കിച്ചേട്ടൻ..."""...... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story