കിച്ചന്റെ പെണ്ണ്: ഭാഗം 7

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ആദീ...""" """അത്... ഞാൻ... കപ്പ് വയ്ക്കാൻ...""" അവൾ കയ്യിലിരിക്കുന്ന ചായക്കപ്പ് അല്പം ഉയർത്തിക്കാട്ടി... തന്നെ നോക്കുന്ന മുഖങ്ങളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെട്ടു... അവൾ കിച്ചണിലേക്ക് നടന്നു... പറഞ്ഞ് പോയ വാക്കുകൾ സ്വല്പം കൂടിപ്പോയെന്ന് മനസ്സിലാക്കാൻ ചന്ദ്രുവിന്റെ അച്ഛന് ആ പെണ്ണിന്റെ നിറമിഴികൾ വേണ്ടി വന്നു... അയാൾക്ക് വേദന തോന്നി... എങ്കിലും പുറമേ കാട്ടാതെ മകന്റെ മുന്നിൽ ഗൗരവത്തിന്റെ ആവരണം എടുത്തണിഞ്ഞു... ചന്ദ്രുവിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു... ഒരു ഭാഗത്ത് അച്ഛന്റെ വാക്കുകൾ... മറുഭാഗത്ത് ആദിയുടെ നിറമിഴികൾ... ഒരു പെണ്ണിന്റെ കണ്ണ് നിറയുന്നത്..., അതും താൻ കാരണം... അവന് സ്വയമേ പുച്ഛം തോന്നി... പക്ഷേ തൻ്റെ സാഹചര്യം... ഒരിക്കൽ പെറ്റമ്മയ്ക് കൊടുത്ത വാക്കിന്റെ പേരിൽ ജീവിതം കൈമോശപ്പെട്ടവനാണ് താൻ... ഇന്നും അതേ വാക്കിന്റെ പേരിലാണ് മറ്റൊരു പെണ്ണിന്റെ കണ്ണ് നിറഞ്ഞതും... സ്നേഹത്തിന് മുന്നിൽ തോറ്റ് കൊടുക്കുന്ന വെറുമൊരു വിഢിയായി പോയി ചന്ദ്രു...

അതല്ലേ വരുന്നവരും പോകുന്നവരും എല്ലാം പന്ത് തട്ടുന്നത് പോലെ തന്നെ തട്ടുന്നത്... എങ്കിലും ഞാൻ ആദിയെ രക്ഷിക്കാൻ ശ്രമിച്ചില്ലേ...? എന്നാൽ ആവും വിധം... എന്നിട്ടും... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ആദീ... വായോ ആഹാരം കഴിക്കാം...""" കട്ടിലിൽ കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്നവളെ ചന്ദ്രു വിളിച്ചു... """വേണ്ട വിശപ്പില്ല...""" """അതെന്താ വിശപ്പില്ലാത്തെ...?""" """വിശപ്പില്ലാത്തോണ്ട്...""" """നിന്നോട് വിശപ്പുണ്ടോന്നല്ല ചോദിച്ചേ... വന്ന് കഴിക്കാനാ പറഞ്ഞേ...""" """എനിക്ക് വേണ്ട...""" """അത് നീയല്ല തീരുമാനിക്കുന്നേ... മരുന്ന് കഴിക്കാനുള്ളതാ... എഴുന്നേൽക്ക് ആദീ... """ഡീ...""" ആദി എഴുന്നേൽക്കാൻ കൂട്ടാക്കാതെ ഇരിക്കുന്നത് കണ്ട് അവൻ ശബ്ദം ഉയർത്തി... അവന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അവൾ ചാടി എഴുന്നേറ്റു... മുന്നിൽ കണ്ണ് നിറച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പിക്കൊണ്ട് നിൽക്കുന്ന പെണ്ണിനെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്... ഈ നേരം വരെ ഇവിടെയിരുന്ന് കരഞ്ഞതാണെന്ന് മുഖം കണ്ടാൽ വ്യക്തമാണ്... കണ്ണാകെ ചുവന്ന് കലങ്ങിയിരിപ്പുണ്ട്... കവിളുകളിൽ കണ്ണ് നീരിന്റെ പശിമ...

അവന് വല്ലാത്ത വേദന തോന്നി... അവളെ പിടിച്ച് ബെഡിൽ ഇരുത്തി കുറച്ചു മാറി അവനും ഇരുന്നു ... """ആദീ... """ """ടോ എൻ്റെ അച്ഛൻ പറഞ്ഞത് തെറ്റാണ്... എനിക്കറിയാം... അതിന് ഞാൻ തന്നോട് മാപ്പ് ചോദിക്കുവാ... ക്ഷമിക്കെടോ...""" അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... അത് കേൾക്കാത്തത് പോലെ അവൾ ഇരുന്നു... """ആദീ...""" അവൻ അരുമയോടെ വിളിച്ചു... """ആദിയെ... ആദിയെ ചതിച്ചതാ അല്ലേ...? നിങ്ങക്കറിയാരുന്നില്ലേ നിക്ക്.. നിക്ക് കിച്ചേട്ടനെ ഇഷ്ടാർന്നെന്ന്... പിന്നെന്തിനാ...എന്നെ... ന്നിട്ട്... ന്നിട്ട്...""" വാക്കുകൾ കിട്ടാതെ ആ പെണ്ണ് മുഖം പൊത്തിക്കരഞ്ഞു... കൊച്ചു കുഞ്ഞിനെ പോലെ ഏങ്ങലടിച്ചു കരയുന്നവളെ ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും എന്ത് പറഞ്ഞവളെ.., എങ്ങനെ പറഞ്ഞവളെ ആശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു... പക്ഷേ... അവളുടെ ഓരോ വാക്കും, ഓരോ തുള്ളി കണ്ണ് നീരും പതിക്കുന്നത് തൻ്റെ ഹൃത്തിലാണെന്ന് അവന് തോന്നി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പ്രാതൽ കഴിക്കുന്ന വേളയിൽ എല്ലാവരും ഒരുമിച്ചാണ് ഇരുന്നതെങ്കിലും ഒരു തരം മൂകത അവിടെ തളം കെട്ടിയിരുന്നു... ആരുമാരും പരസ്പരം മിണ്ടാതെ... തമ്മിൽ തമ്മിൽ നോക്കാതെ... എങ്കിലും രേവതി ആദിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിച്ചു...

ആദി കഴിക്കാൻ കൂട്ടാക്കാഞ്ഞിട്ട് കൂടി അവളെക്കൊണ്ട് ഓരോന്നൊക്കെ നിർബന്ധിച്ച് കഴിപ്പിക്കാൻ അവർ ശ്രമിച്ചു... സ്വന്തം വീടല്ല... ചെന്ന് കയറിയ വീടാണ്... തന്റെ വീട്ടിൽ തനിക്ക് പരിപൂർണ്ണ സ്വന്തത്ര്യം ഉണ്ടായിരുന്നു... ശ്രീയമ്മയുടെ വീട്ടിലും അതേ... പക്ഷേ ഇവിടെ..... അവൾക്ക് അവിടെ എന്ത് വേണം...? എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു... എന്നാൽ മനസ്സിലുള്ളത് ചോദിക്കാനും വയ്യ... അവളുടെ മനസ്സ് അറിഞ്ഞത് പോലെ രേവതി തിരികെ ആദിയെ മുറിയിൽ പറഞ്ഞു വിട്ടു... ചിന്തിച്ചാൽ ഒരന്തവുമില്ല... ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല... പക്ഷേ ആ പെണ്ണിന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങിയിരുന്നു... കിച്ചേട്ടൻ എവിടെ...? എന്റെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞു കാണില്ലേ...? അതോ കിച്ചേട്ടനും അറിഞ്ഞു വച്ചിട്ടാണോ...? പിന്നെന്തിനാ ആദിയെ മോഹിപ്പിച്ചേ..? അച്ഛയ്ക്ക് ഞാൻ ജീവനാരുന്നില്ലേ...? പിന്നെ ആർക്ക് വേണ്ടി.., എന്തിന് വേണ്ടിയിട്ടാ ആദിയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചത്...? ചന്ദ്രു... അയാൾക്ക് അറിയാമായിരുന്നില്ലേ എല്ലാം... എന്നിട്ടും... അവൾക്ക് തല പൊട്ടിപ്പിളരും പോലെ തോന്നി... അതിന് തെല്ലൊരാശ്വാസം എന്നോണം അവളുടെ ഫോൺ റിംഗ് ചെയ്തിരുന്നു... ശ്രീയമ്മയാണ്... അവരുടെ പേര് കണ്ടതും ഒരു നിമിഷം കൊണ്ട് അവളുടെ മുഖം വിടർന്നു..,

ആദി ആ പഴയ ആദിയായി... താൻ എവിടെയാണെന്നോ ഇപ്പോൾ എന്താണ് ചിന്തിച്ചു കൂട്ടിയതെന്നോ പോലും അവൾ മറന്നു പോയിരുന്നു... """ശ്രീയമ്മേ...""" അത്രയും കൊഞ്ചലോടെ സ്നേഹത്തോടെയാണ് അവൾ വിളിച്ചത്... അവളുടെ ശബ്ദം കേട്ടതും ആ അമ്മമനം നിറഞ്ഞു... """മോളേ...""" """ശ്രീയമ്മേ കിച്ചേട്ടൻ എവിടെ...? കിച്ചേട്ടൻ വന്നില്ലേ...? ആദിയെ എന്താ വിളിക്കാത്തെ...?""" ആദിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവരുടെ മുഖം മങ്ങി... അത് സ്വരത്തിലും കൊണ്ട് വരാതിരിക്കാൻ അവർ പരമാവധി ശ്രദ്ധിച്ചു... """മോൾക്ക് പനിയെങ്ങനുണ്ട്...? കുറവുണ്ടോ...?""" """അത് ശ്രീയമ്മേ കിച്ചേട്ടൻ...""" """കിഷോർ എവിടെ...? അവിടുത്തെ അച്ഛനും അമ്മയും ഒക്കെ എങ്ങനാ..? മോളോട് സ്നേഹമാണോ...?""" താൻ ചോദിക്കുന്നതിനൊന്നുമല്ല ശ്രീയമ്മ മറുപടി പറയുന്നെന്ന് കണ്ടതും പതിയെ അവളും മറുപടി ഒരു മൂളലിൽ ഒതുക്കി... ഫോൺ വയ്ക്കാൻ നേരം സങ്കടം സഹിക്ക വയ്യാതെ ആ പെണ്ണ് വിങ്ങിപ്പൊട്ടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഉച്ചയ്ക്ക് ആദി ഒന്നും കഴിച്ചില്ല... രേവതി വന്ന് വിളിച്ചിട്ടും നിർബന്ധിച്ചിട്ടും വിശപ്പില്ലെന്ന് പറഞ്ഞൊഴിഞ്ഞു...

പോരെങ്കിൽ ചന്ദ്രുവും അവിടെ ഉണ്ടായിരുന്നില്ല... ഇടയ്ക്കെപ്പോഴോ അച്ഛൻ വിളിച്ചപ്പോൾ ഫോണെടുക്കാതെ സ്വിച്ച് ഓഫ് ചെയ്ത് വച്ചു... രാത്രിയിലും അതന്നെ അവസ്ഥ... രാത്രി ഡോർ തുറക്കുന്ന ശബ്ദം കേട്ട് കണ്ണുകൾ ഇറുകെയടച്ച് അവൾ ഉറങ്ങുന്നത് പോലെ കിടന്നു. """ആദീ... എഴുന്നേറ്റേ...""" ചന്ദ്രുവാണ്... അവൻറെ ശബ്ദത്തോടൊപ്പം മദ്യത്തിന്റെ അസഹനീയമായ ഗന്ധവും ആ മുറിയിൽ പരന്നു... ആദിക്ക് അത് പുതുമ ഉള്ളതായിരുന്നു... അത് കൊണ്ട് തന്നെ അവൾക്ക് ഓക്കാനം വന്നു... പുറമെ കാണിക്കാതെ ഒരുവിധം കടിച്ചു പിടിച്ചാണ് അവൾ കിടന്നത്... """ആദീ...""" വിളിക്കുന്നതോടൊപ്പം നിലത്ത് ഫ്ലവർ വേസ് പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ആ പെണ്ണ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു... കണ്ണുകളിൽ ക്രോധം നിറച്ച് മുന്നിൽ നിൽക്കുന്നവനെ കണ്ട് ശരിക്കും പേടിച്ചു പോയിരുന്നു... രാവിലെ കണ്ട ചന്ദ്രു ആയിരുന്നില്ല അവളുടെ മുന്നിൽ ആ നിമിഷം നിന്നത്... മുടി പാറിപ്പറന്ന്... കണ്ണുകൾ ചുവപ്പിച്ച്... മറ്റാരോ എന്ന് തോന്നിപ്പിക്കും വിധം ഒരാൾ... """നീയെന്താടീ ഇവിടെ പട്ടിണി കിടക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ...?""" ഒട്ടും മയമില്ലാത്ത അവന്റെ വാക്കുകളിൽ ആ പെണ്ണ് രണ്ട് വശത്തേക്കും തല ചലിപ്പിച്ചു... """പിന്നെന്താടീ നിനക്ക് കഴിച്ചാൽ...""" """ഞാൻ... ഞാൻ... കഴിച്ചോളാം..."""

പേടിച്ച് വിറച്ചാണ് അവൾ പറഞ്ഞത് തന്നെ... മുന്നിൽ നടക്കുന്നവന്റെ പിറകേ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ആ പെണ്ണ് നടന്നു... വിളമ്പിക്കൊടുത്ത ചോറത്രയും വെള്ളം കുടിച്ച് വിഴുങ്ങി... അവളുടെ ഓരോ പ്രവർത്തിയിലും അവനോടുള്ള പേടി വിളിച്ചോതുന്നുണ്ടായിരുന്നു... കിടക്കാൻ നേരം നിലത്ത് ഷീറ്റ് വിരിക്കാൻ പോയവൾക്ക് നേരെ രൂക്ഷമായൊരു നോട്ടം തൊടുത്ത് വിട്ടവൻ... ഇട്ടത് പോലെ തന്നെ ആ ഷീറ്റ് മടക്കി വച്ച് അവൾ ബെഡിൽ കിടന്നു... """നീ രാവിലെ പറഞ്ഞില്ലേ ... ഞാൻ നിന്നെ ചതിച്ചെന്ന്... ചന്ദ്രു ഇന്നു വരെ ആരെയും ഒരുത്തിയേയും ചതിച്ചിട്ടില്ല... ചന്ദ്രുവിനെ ചതിച്ചതല്ലാതെ... പിന്നെ നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിന്നെ ചതിച്ചത് ഞാനല്ല... സ്വന്തം അച്ഛനോട് പോയി ചോദിച്ചു നോക്ക്...""" മുറിയിൽ അന്ധകാരം വീണപ്പോൾ ആ പെണ്ണിന്റെ ഉള്ളിലും ഇരുട്ട് വീണിരുന്നു... നിഴലും രൂപവും വേർതിരിച്ചറിയാൻ കഴിയാത്ത കുറ്റാക്കൂരിരുട്ട്... ആ ഇരുട്ടിൽ അവൻ പറഞ്ഞ വാക്കിന്റെ അർഥം തേടി അവൾ അലഞ്ഞു... എപ്പോഴോ കണ്ണുകളിൽ മയക്കം പിടിച്ചു... രാവിലെ ആ വീട്ടിൽ അവളെയും കാത്ത് ഒരതിഥി ഉണ്ടായിരുന്നു...... (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story