കിച്ചന്റെ പെണ്ണ്: ഭാഗം 9

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ആദീ... എഴുന്നേറ്റേ...വീട്ടിൽ പോകാം...""" അപ്രതീക്ഷിതമായി ചന്ദ്രുവിനെ അവിടെ കണ്ടതിൽ ഒന്ന് ഞെട്ടിയെങ്കിലും ഇരിക്കുന്നിടത്ത് നിന്നും അവൾ അനങ്ങാൻ കൂട്ടാക്കിയില്ല... വല്ലാത്തൊരു തരം വാശിയായിരുന്നു ആ നിമിഷം... എല്ലാവരും ചേർന്ന് തന്നെ ചതിച്ചെന്നുള്ള തോന്നൽ... """ആദീ... എഴുന്നേൽക്കാൻ...""" """ഞാൻ വരില്ല...""" """അത് നീയാണോ തീരുമാനിക്കുന്നേ...? എഴുന്നേൽക്കാനാ പറഞ്ഞേ...""" """ഇയാളെന്നെ പേടിപ്പിച്ച് കൊണ്ടോവാനൊന്നും നോക്കേണ്ട... ആദി വരില്ലെന്ന് പറഞ്ഞാൽ വരില്ല...""" """ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... നിൻറെ കഴുത്തിൽ കിടക്കുന്ന താലി ഞാൻ കെട്ടിയതാണെങ്കിൽ കൊണ്ട് പോകാൻ എനിക്ക് അറിയാം... അതിന് നിൻറെ പോലും സമ്മതം വേണ്ട...""" അവൻറെ പരുഷമായ വാക്കുകൾക്ക് മുന്നിൽ അവൾ പതറി... ഒരാശ്രയത്തിനായി ആദ്യം നോക്കിയത് ശ്രീയമ്മയെ ആണ്... പക്ഷേ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നത് നിസ്സഹായത ആയിരുന്നു... """ആദീ... എഴുന്നേൽക്കാൻ...""" പറയുന്നതോടൊപ്പം അല്പം ബലം പ്രയോഗിച്ച് അവനവളെ പിടിച്ചെഴുന്നേല്പിച്ചു...

"""ശ്രീയമ്മേ... ന്നെ കൊണ്ടോവല്ലെന്ന് പറയ്... ആദിക്ക് പോവേണ്ട ശ്രീയമ്മേ...""" """ നിന്നെ ഇവിടെ പിടിച്ച് നിർത്താൻ ആഗ്രഹമുണ്ട് മോളേ... ശ്രീയമ്മയ്ക്ക് ഇന്നത് കഴിയുകയും ചെയ്യും... പക്ഷേ...""" അവർ മൗനമായി പറഞ്ഞു... എന്നിട്ടും കിഷോർ അവളെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് ഒരു നോക്കുകുത്തിയെ പോലെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ... 💞💞💞💞💞💞💞💞💞💞💞💞💞💞💞 """അഭിനയം കൊള്ളാം... ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു...""" ചന്ദ്രന്റെ മുഖത്ത് നോക്കി പറയുമ്പോഴും ദേഷ്യം അടക്കാൻ ചന്ദ്രു വല്ലാതെ പാട് പെടുന്നുന്നുണ്ടായിരുന്നു... """മോനേ...""" """വിളിക്കരുത് അങ്ങനെ...""" """നിങ്ങളോട് എനിക്ക് ചെറിയ ബഹുമാനം ഉണ്ടായിരുന്നു... അത് കൊണ്ടാണ് ഇതു വരെ മുഖത്ത് നോക്കി ഒന്നും പറയാതിരുന്നത്... ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല... വളർത്തു മകളാണെങ്കിലും ഒന്നല്ലേലും നിങ്ങടെ ചോര തന്നെയല്ലേ അവളും...

ആ പാവത്തിന്റെ ഇഷ്ടത്തിന് എതിര് നിന്നിട്ട് എന്ത് തേങ്ങയാ കിട്ടിയത്...? ഏഹ്..? ആദിയുടെ ഇഷ്ടത്തിന് വിട്ടേക്കാൻ ആവുന്നതും ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ..? എന്നിട്ടും... കഷ്ടം തന്നെ... """ ഇനിയും എന്തൊക്കെയോ പറയണമെന്ന് കരുതിയെങ്കിലും മുന്നിൽ മുഖം കുനിച്ചു നിൽക്കുന്നവനോട് പിന്നൊന്നും പറയാൻ അവന് തോന്നിയില്ല... എന്നാൽ വാടി തളർന്നിരിക്കുന്ന ആദിയെ കാൺകെ ദേഷ്യമല്ലാതെ മറ്റൊന്നും വരുന്നില്ല താനും... ചന്ദ്രു യാത്ര പോലും ചോദിക്കാതെ കാറെടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 """ട്ടോ...""" ആദി പൂമുഖത്തേക്ക് കയറിയതും ഉച്ചത്തിൽ എന്തോ ശബ്ദം കേട്ടു... ഒന്ന് വേച്ച് പിറകോട്ട് പോയെങ്കിലും അവളെ ചന്ദ്രു താങ്ങി... ഒരു പകപ്പോടെ അവൻറെ കൈ തട്ടി മാറ്റി നേരെ നിന്ന് നോക്കുമ്പോൾ മുന്നിൽ ഒരു പെൺകുട്ടി തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു... ഏതാണ്ട് തന്റെ അതെ പ്രായം കാണും...

ആരെന്നറിയില്ലെങ്കിലും ആദിക്ക് പെട്ടെന്ന് ദേഷ്യമാണ് തോന്നിയത്... അവളെ കനത്തിൽ ഒന്ന് നോക്കി ചവിട്ടി തുള്ളി ലവൾ അകത്തേക്ക് പോയി... """ലച്ചൂ...""" ചന്ദ്രു അവളെ അല്പം ശാസനയോടെ വിളിച്ചു... """ആ പോയത് എന്തിൻറെ കുഞ്ഞാ ഏട്ടാ... കടിക്കോ...""" """ഇല്ലെടി മാന്തും...""" """ഏട്ടാ...""" അവൾ ചിണുങ്ങി... """പിന്നല്ലാ... കാറിക്കൂവി വരുന്നവളുടെ മുന്നിൽ ഡിസ്കോ കാണിച്ചു ചെന്നാൽ അവൾ പിന്നെ ഇളിച്ചോണ്ടിരിക്കോ..?""" """ആന്നോ... ന്നാ ഞാൻ ഇപ്പോ വരാമേ...""" ചന്ദ്രു നോക്കുമ്പോൾ സൂപ്പർ ഫാസ്റ്റിലും വേഗത്തിൽ ലച്ചു മുകളിലേക്ക് പോകുന്നത് കണ്ടു... തൊട്ടടുത്ത നിമിഷം അതേ വേഗത്തിൽ താഴെ വരുന്നതും... """മ്മ്... എന്ത് പറ്റി...?""" """കരയുവാ ഏട്ടാ...""" അവനൊന്ന് മൂളി... പതിയെ മേലേക്ക് നടക്കാൻ തുടങ്ങിയതും ലച്ചുവും അവനൊപ്പം നടന്നു... എന്നിട്ടും അവരെ നോക്കി നിൽക്കുന്ന അച്ഛനെയോ അമ്മയെയോ ഇരുവരും നോക്കുക കൂടി ചെയ്തില്ല... 💞💞💞💞💞💞💞💞💞💞💞💞💞💞💞 """ആദീ...""" ചന്ദ്രുവാണ്... അവൻറെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി... """നിങ്ങക്ക് സമാധാനായില്ലേ...?

ന്നേ കിച്ചേട്ടനെയൊന്ന് കാണാൻ സമ്മതിച്ചില്ലല്ലോ... ദുഷ്ടനാ നിങ്ങൾ...""" """അതിന് കിച്ചു അവിടെ ഇല്ലാരുന്നല്ലോ...?""" """കള്ളം പറയേണ്ട... എനിക്കറിയാം കിച്ചേട്ടൻ അവിടുണ്ടെന്ന്... നിങ്ങൾ കാണാൻ സമ്മതിക്കാഞ്ഞിട്ടാ...""" """ഞാൻ അതിന് എന്ത് ചെയ്തു... കിച്ചുവിന് നിന്നെ കാണണമെന്നുണ്ടെങ്കിൽ ന്താ കാണാഞ്ഞേ...? ഞാൻ പറഞ്ഞോ വേണ്ടെന്ന്...""" """ഇയാള് കൂടുതലൊന്നും പറയണ്ട... ചതിയനാ നിങ്ങൾ...""" """ആദീ... """ അവന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു... """ഞാൻ നിന്നെ എങ്ങനെ ചതിച്ചെന്നാ...? ഏഹ്...""" """നിങ്ങക്കറിയില്ലാരുന്നോ എനിക്ക് കിച്ചേട്ടനെ ഇഷ്ടാർന്നെന്ന്... """ """എന്ന് നീ പറഞ്ഞോ...?""" പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ അവൾ പകച്ചു... """പറയ് ആദീ... നീ പറഞ്ഞോ നിനക്ക് അവനെ ഇഷ്ടാർന്നെന്ന്...""" """അന്ന് ഞാൻ പറയാൻ വന്നതാ...""" """എന്നിട്ട് പറഞ്ഞോ...? ഇല്ല... പറയാൻ പിന്നെയും സമയം ഉണ്ടായിരുന്നു... എന്നിട്ടും നീ പറഞ്ഞില്ല... ആ വിവാഹം കല്യാണപ്പന്തൽ വരെ കൊണ്ട് എത്തിച്ചതാരാ...? ഞാൻ ആയിരുന്നോ...?""" """അത്... അത് പിന്നെ കിച്ചേട്ടൻ കല്യാണം മുടക്കുമെന്ന്...""" """അത് കൊള്ളാം... അപ്പോൾ ശരിക്കും ചതിച്ചത് ആരാ...? ഞാനോ അതോ നീയോ...? കല്യാണപ്പന്തൽ വരെ എത്തിച്ചിട്ട് ഞങ്ങളെ നാണം കെടുത്താനായിരുന്നല്ലേ നിന്റെ ഉദ്ദേശം...?""" ചന്ദ്രുവിന്റെ സ്വരം ഉയർന്നു... അവൻറെ ചോദ്യത്തിൽ തനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നത് അവളറിഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

"""ന്നാലും എന്റെ ഏട്ടാ... ഞാൻ ആറ്റുനോറ്റ് കാത്തിരുന്ന കല്യാണം ആയിരുന്നു... ശോ... ഇതിപ്പോൾ ഇല്ലാത്ത എക്സാം ഉണ്ടെന്നും പറഞ്ഞ് വെറുതെയാ കല്യാണ സദ്യ വേസ്റ്റാക്കി...""" താടിക്ക് കൈ കൊടുത്ത് മുഖത്ത് ശോകം വാരി വിതറുന്നവളെ ചെറു ചിരിയോടെ അവൻ നോക്കി... എങ്കിലും അവന്റെ കണ്ണിലെ പിടച്ചിൽ ലച്ചു വേഗം തിരിച്ചറിഞ്ഞു... """ഏട്ടാ...""" """എന്താടാ...""" """എന്തൊക്കെയാ ഇവിടെ നടക്കുന്നേ...?""" """അറിയില്ലെടാ... ഏട്ടന് ഒന്നും അറിയില്ല... ഏട്ടൻ എപ്പോഴും വിചാരിക്കും എല്ലാം ശരിയാകുമെന്ന്... പക്ഷേ ഇല്ല... ഒന്നും ഒരുകാലത്തും നേരെയാകാൻ പോകുന്നില്ല... ഏട്ടന്റെ വിധി അതായിപ്പോയി...""" അവന്റെ കണ്ണ് നിറഞ്ഞു... """ആദി... അതൊരു പാവം കുട്ടിയാണെന്ന് തോന്നുന്നു...""" """പാവമല്ല... പഞ്ച പാവം... നിന്നെക്കാളും കിലുക്കാം പെട്ടി... പക്ഷേ അവളുടെ ലോകം കിച്ചു മാത്രമായിപ്പോയി...""" """അപ്പോൾ ഇനി...""" """അറിയില്ല... കിച്ചുവിനെ കാണണം... സംസാരിക്കണം...""" """ഏട്ടാ...""" """മോളുത്സവ പാറമ്പിൽ പോയിട്ടില്ലേ... അവിടുന്ന് അച്ഛൻ ഇഷ്ടല്ലാത്ത കളിപ്പാട്ടം വാങ്ങി തന്നാൽ എന്താ തോന്നുന്നേ... ? ആദിക്കും ഞാൻ അങ്ങനെയൊരു കളിപ്പാട്ടം മാത്രമാണ്... അച്ഛനെപ്പേടിച്ചുകൊണ്ട് പൊട്ടിക്കാതെ വച്ചേക്കുന്നു... ന്നാലും ഒരിക്കൽ പൊട്ടിക്കും...""" അതും പറഞ്ഞവൻ നടന്നു............ (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story