കൊലുസ്സ്: ഭാഗം 10

koluss

എഴുത്തുകാരി: ശീതൾ

"മാഷിന് രാവിലെയൊന്ന് അമ്പലത്തിൽ വന്നാലെന്താ...??? തൊഴുതിറങ്ങി എന്റെയടുത്തേക്ക് വന്നുകൊണ്ട് ദേവിക്കുട്ടി ചോദിച്ചു... "എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ എന്റെ ഗീതുവും ദേവിക്കുട്ടിയും ഉണ്ടല്ലോ...പിന്നെ ഞാൻ എന്തിനാ കഷ്ടപ്പെട്ട് വരുന്നത്...??? "ഓ ഇനി അങ്ങനെ പറ..." "യാ അങ്ങനെയെ പറയൂ..അല്ല ഇന്ന് ലേറ്റ് ആയല്ലോ..എന്തായിരുന്നു ഇത്ര കാര്യമായി പ്രാർത്ഥിക്കാൻ മ്മ്...??? "പറയണോ.......??? "ചുമ്മാ പറ ദേവിക്കൊച്ചേ..." ദേവിക്കുട്ടിയുടെ കാതിൽ കിടക്കുന്ന ജിമിക്കിയിൽ ചെറുതായി തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.. "ശരി പറയാം..." അതുംപറഞ്ഞ് പെണ്ണ് എന്റെ വലംകാതിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു... "ഈ കള്ളക്കണ്ണനെ എന്നിൽനിന്ന് ഒരിക്കലും അകറ്റരുതെ..എന്ന്..."🥰🥰 എന്റെ കാതോരം അവൾ പതിയെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ വിടർന്നു..പറഞ്ഞറിയിക്കാൻ പറ്റാത്തോരു സന്തോഷം.. "ആണോ....?? എനിക്ക് curiosity കൂടി.. "ആന്നേ........" അതുംപറഞ്ഞ് പെണ്ണ് ചിരിയോടെ കയ്യിലിരുന്ന ഇലചീന്തിൽനിന്ന് ചന്ദനക്കുറിയെടുത്ത് എനിക്ക് തൊട്ടുതരാനായി ആഞ്ഞതും ഞാൻ അവളെ തൊടാൻ സമ്മതിക്കാതെ ആ കയ്യിൽ പിടുത്തമിട്ടു... "മ്മ് എന്താ...???? അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി..ഞാൻ ദേവിക്കുട്ടിയുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിന്നു..അവൾ ഞെട്ടി രണ്ടടി പിറകോട്ടു പോകാൻ തുടങ്ങിയതും ഞാൻ ആ കൈപിടിച്ച് അവിടെ നിർത്തിച്ചു.. "മാ...ഷേ......." അവൾ പേടിയോടെ വിളിച്ചതും ഞാൻ ചുറ്റും ഒന്ന് നോക്കി ആരുമില്ലന്ന് ഉറപ്പുവരുത്തി..

ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ തലയിൽ കൈവച്ച് എന്റെ മുഖത്തേക്ക് അടുപ്പിച്ചു.. എന്റെ ചുടുനിശ്വാസം മുഖത്തേക്ക് അടിച്ചതും ദേവിക്കുട്ടി വിറയാർന്ന ചുണ്ടുകാളോടെ കണ്ണുകൾ ഇറുക്കിയടച്ചു.. പതിയെ അവളുടെ വിരിനെറ്റി എന്റെ നെറ്റിയിൽ കൂട്ടിമുട്ടിച്ചു..ആ ശരീരത്തിന്റെ ചൂട് എന്റെ ശരീരത്തിലെക്കും വ്യാപിച്ചതും എന്റെ ഹൃദയമിഡിപ്പും കുതിച്ചുയർന്നു.. അവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ട് ഒന്ന് ഉരസി ഞാൻ അവളെ മോചിപ്പിച്ചപ്പോൾ ആ നെറ്റിയിലെ ചന്ദനക്കുറി എന്റെ നെറ്റിയിലേക്കും പടർന്നിരുന്നു... അത് കണ്ടാകണം അവളിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി മൊട്ടിട്ടു... വീണ്ടും അവളിലേക്ക് അടുക്കാൻ ആഞ്ഞതും അവൾ എന്നെ തള്ളിമാറ്റി ഓടി.... ഞാൻ അവൾ പോകുന്നത് ഒരു ചെറുചിരിയോടെ നോക്കിനിന്നു... _ "ഹാ....എന്നെയോന്ന് നോക്കമ്മേ....പറ ഞാൻ സുന്ദരിയാണോ....???? അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന അമ്മയെ എന്റെനേരെ തിരിച്ചുനിർത്തിക്കൊണ്ട് ഞാൻ ചോദിച്ചു...അമ്മ എന്നെ അടിമുടി നോക്കുന്നുണ്ട്.... "നിനക്കെന്താ കൊച്ചേ പറ്റിയത്...കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു...കാര്യമായി എന്തോ പറ്റിയിട്ടുണ്ട്..." "ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ...ഞാൻ ചോദിച്ചതിന് മറുപടി പറ ഇന്ദിരാമ്മേ....!!!! ഞാൻ ചുണ്ട് കൂർപ്പിച്ചു ചോദിച്ചതുകേട്ട് അമ്മ ഒരു പുഞ്ചിരിയോടെ എന്റെ നെറുകയിൽ ചുംബിച്ചു... "എന്റെ മോള് സുന്ദരിക്കുട്ടിയല്ലേ...അതിലെന്താ ഇത്ര സംശയം...ആര് കണ്ടാലും അസൂയപ്പെടുന്ന അത്ര സൗന്ദര്യം..."😘😘😘

അമ്മ പറഞ്ഞതുകേട്ട് എന്റെ മുഖം വിടർന്നു.. "അതുകൊണ്ടായിരിക്കും അല്ലേ മാഷിന് എന്നെ ഇഷ്ടമായാത്..."😛 "മാഷോ....ഏത് മാഷ്...??? 🤨 അമ്മ ചോദിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്..അയ്യോ അറിയാതെ പറഞ്ഞുപോയതാ... "അത്...പിന്നെ...ഒന്നുല്ല അമ്മേ..ഞാൻ പോട്ടെ..പഠിക്കാനുണ്ട്.." ഞാൻ വേഗം അവിടുന്ന് തടി തപ്പാൻനോക്കി.. പക്ഷെ അമ്മ എന്നെയവിടെ പിടിച്ചുനിർത്തി... "മോളേ...അമ്മ ഉപദേശിക്കുകയാണെന്ന് കരുതണ്ട...എനിക്കായാലും മോൾക്കായാലും ഇവിടെ പരിമിതികൾ ഉണ്ട്...അത് ഞാൻ ഓർമ്മിപ്പിക്കണ്ട കാര്യമില്ലല്ലോ.. "ഒന്നും വേണ്ട എന്നല്ല ഞാൻ പറഞ്ഞത് പക്ഷെ നമുക്കത് വിധിച്ചിട്ടില്ല മോളേ..." അമ്മയുടെ വാക്കുകൾ അമ്പുകൾ പോലെയാണ് എന്നിലേക്ക് തുളച്ചുകയറിയത്...പലതവണ ശ്രമിച്ചു...ഒഴിവാക്കാൻ..പക്ഷെ ഓരോ ദിവസം കഴിയുന്തോറും മാഷ് എന്നിലേക്ക് പടർന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്... ഞാൻ അമ്മക്ക് ഒരു മങ്ങിയ ചിരി നൽകി മുറിയിലേക്ക് പോകാനൊരുങ്ങി..പെട്ടെന്ന് തന്റെ മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞാൻ ഞെട്ടി...അയാൾ ചുവന്ന കണ്ണുകളോടെ എന്നെ നോക്കി..മദ്യത്തിന്റെ രൂക്ഷഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി... "എന്താടി രണ്ടുംകൂടി നിന്നൊരു കിന്നാരം..ഇവിടുന്ന് രക്ഷപ്പെട്ടു പോകാൻ വല്ല പ്ലാൻ ഉണ്ടോ....??? "രക്ഷപ്പെടാൻ വഴി കിട്ടിയാൽ ഈ നരകത്തിൽനിന്ന് ഞാൻ രക്ഷപ്പെടുകതന്നെ ചെയ്യും..അതിന് നിങ്ങൾക്കേന്താ...???

ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു..അതുകേട്ട് അയാൾ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വന്ന് എന്റെ മുടിക്കുത്തിൽ പിടിച്ചു... ഞാൻ വേദനകൊണ്ട് അയാളുടെ കയ്യിൽകിടന്ന് കുതറി...അമ്മ അയാളെ പിടിച്ചുമാറ്റാൻ നോക്കുന്നുണ്ട്.. "പ്പാ...പുന്നാരമോളേ...എന്റെ നേരെ ശബ്ദമുയർത്തിയാലുണ്ടല്ലോ ആ നാവ് ഞാൻ വെട്ടിയരിയും..."😡😡 "അരവിന്ദേട്ടാ...വിട്...എന്റെ മോളേ വിട്...ഒന്നും ചെയ്യല്ലേ..അവള് അറിയാണ്ട് പറഞ്ഞതാ..." അമ്മ അയാളോട് പറഞ്ഞ് എന്നെ വിടുവിക്കാൻ നോക്കി... "ഡീ...നിന്നെ കൊല്ലാതെ ഇങ്ങനെ തീറ്റിപ്പോറ്റുന്നത് നിന്റെ തോന്ന്യവാസത്തിന് നടക്കാൻ അല്ല...മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ കിടന്നോണം...പറഞ്ഞേക്കാം..." എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ച് പറഞ്ഞ് അമ്മയെ തള്ളിമാറ്റി അയാൾ പോയി..ഞാൻ തലയിൽ കൈവച്ച് വേദനകൊണ്ട് പുളഞ്ഞു.. "എന്തിനാ മോളേ നീ അങ്ങനെയൊക്കെ പറഞ്ഞത്...അയാളെ നിനക്കറിയില്ലേ...കൊല്ലാൻപോലും മടിക്കില്ല ആ ദുഷ്ടൻ..." എന്റെ തലയിൽതലോടി കണ്ണീർ പൊഴിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ ഞാനൊരു പൊട്ടിക്കരച്ചിലോടെ മുറിയിലേക്ക് ഓടി...മുറിയിലെ മൂലയിൽ വച്ചിരുന്ന ചെറിയൊരു മരപ്പെട്ടിതുറന്ന് അതിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന ഫോട്ടോ എടുത്ത് അതിലേക്ക് നോക്കി കണ്ണീർ പൊഴിച്ചു.. "എന്തിനാ അച്ഛാ എന്നെവിട്ട് പോയത്...എനിക്കിവിടെ പറ്റണില്ല...

എന്നെക്കൂടി കൊണ്ടുപോകാമായിരുന്നില്ലേ അച്ഛന്റെ കൂടെ..എന്തിനാ..എന്തിനാ എന്നെ ഒറ്റക്കാക്കി പോയത്...??? "അച്ഛാ...ഞാനേന്താ ചെയ്യാ...മാഷ്..മാഷിനെ എനിക്ക് മറക്കാൻ പറ്റണില്ല...ഞാനെല്ലാം തുറന്നുപറഞ്ഞാൽ മാഷെന്റെ കൂടെ ഉണ്ടാകുമോ...മാഷ് എന്നെ രക്ഷിക്കുമോ അച്ഛാ...?? ഫോട്ടോയിലേക്ക് ഓരോതവണ നോട്ടം പായിക്കുമ്പോഴും എന്റെ കരച്ചിലിന്റെ ആക്കം കൂടി.. നാളെത്തന്നെ മാഷിനോട് എല്ലാം പറയണം..ഇല്ലെങ്കിൽ ചിലപ്പോ മാഷിനെ എനിക്ക് എന്നന്നേക്കുമായി നഷ്ടമാകും..._ "ഹോ..ഇന്നും ഈ ചീരയും താളും തന്നെയാണോ കറി..രണ്ട് ദിവസമായി ഇതുതന്നെ കേറ്റുന്നു..പൊളി ശരത്തെ ട്രാക്ക് മാറ്റ്...വല്ല ചിക്കനോ മട്ടനോ..anything.." പ്ലേറ്റിലേക്ക് ചോറ് വിളമ്പിക്കൊണ്ടിരുന്ന ഗീതുവിനെനോക്ക് ഞാൻ പറഞ്ഞു... "നിന്റെ.....ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..." "ഹോ..മാതാശ്രീ കലിപ്പിലാണോ...എന്നാപറ്റി ഗീതു കൊച്ചേ..കറി മാറ്റാൻ അല്ലേ പറഞ്ഞോള്ളൂ...അല്ലാതെ അടുക്കള മാറ്റാൻ പറഞ്ഞില്ലല്ലോ..." "നീ എന്റെ കയ്യിൽനിന്ന് വാങ്ങിച്ചുകൂട്ടും...ഞാനാരാടാ മായാവിയോ അതോ ദേവതയോ..നിനക്ക് തോന്നുമ്പോ ഓർഡർ ചെയ്യുന്ന സാധനം വച്ച് തരാൻ...?? "ഏയ് രൂപം വച്ച് ചേർച്ച ലുട്ടാപ്പിയാണ്..." 🤭🤭 "അത് നിന്റെ തന്ത....!!!😏 "ദേ..കുരിപ്പേ...തന്തക്ക് പറഞ്ഞാൽ ഉണ്ടല്ലോ...!!😠😠 "നീ എന്നെക്കൊണ്ട് പറയിപ്പിച്ചതല്ലേ...ഉപ്പ് തൊട്ട് കർപ്പൂരംവരെ ഇവിടെ തീർന്നു എന്ന് നിന്നോട് ഞാൻ തൊണ്ടകാറി പറയാൻ തുടങ്ങിയിട്ട് എത്ര ദിവസമായി...

തമ്പുരാൻ ബിസി അല്ലേ...!!! "ഓഹോ അതായിരുന്നോ കാര്യം...അതിനെന്താ നാളെ പോകാല്ലോ....ബിഫോർ ദാറ്റ്‌...ഈ കർപ്പൂരം ഏത് കറി ഉണ്ടാക്കാനാ ഗീതു..??? "ഹോ...ഇവനെ ഏത് നേരത്താണോ എനിക്ക് ഓടയിൽ നിന്ന് എടുക്കാൻ തോന്നിയത്..എന്റെ വിധി..." ഗീതു നടുവിന് കയ്യുംകൊടുത്ത് എന്നെനോക്കി..ഞാനൊന്ന് ഇളിച്ചുകൊടുത്ത് ഫുഡിൽ കോൺസെൻട്രെറ്റ് ചെയ്തു...ഈ ഓടക്കഥകേട്ട് നിങ്ങൾ ഡൌട്ട് അടിക്കേണ്ട ട്ടൊ..ഞാനീ നിൽക്കുന്ന കുരിപ്പിന്റെ സ്വന്തം മുതൽ തന്നെയാണ്...😁😁 _ "മാഷെ....എന്നെ നോക്ക്...ഞാൻ പറയുന്നതൊന്ന് കേൾക്ക്...!! ഓഡിറ്റോറിയത്തിനുപുറകിൽ ഉള്ള ഒഴിഞ്ഞ ബെഞ്ചിൽ മാഷിന് ആഭിമുഖമായി ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു...മാഷ് കാര്യമായി എന്തോ എഴുതുന്ന തിരക്കിൽ ആണ്... "എന്റെ പൊന്നു ദേവൂട്ടി...ഒന്ന് വെയിറ്റ് ചെയ്യ്..ഞാനിതൊന്ന് എഴുതി തീർക്കട്ടെ..." "പറ്റില്ല...ഞാൻ പറയുന്നത് ഇപ്പൊ കേട്ടെ പറ്റൂ..."😩 "ശെരി പറ...ഞാൻ കേൾക്കുന്നുണ്ട്....." "പറ്റില്ല...ഞാൻ പറയുമ്പോൾ എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കുണം...ഇത് സീരിയസ് കാര്യം ആണ്.." ഞാൻ മാഷിന്റെ മുഖം എന്റെനേരെ തിരിച്ചുകൊണ്ട് പറഞ്ഞു.ഇന്ന് എങ്ങനെയെങ്കിലും മാഷിനോട് എല്ലാം തുറന്നുപറയണം...മാഷ് ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി...പിന്നെ എന്റെ കവിളിൽ കൈവച്ചു.. "എന്റെ നല്ല ദേവിക്കുട്ടി അല്ലേ...ഇത് ഇന്ന് ആ പ്രിൻസിക്ക് സബ്മിറ്റ് ചെയ്യണ്ട റിപ്പോർട്ട്‌ ആണ്..ഒരു മാസമായി പുള്ളി ഈ കാര്യവും പറഞ്ഞ് എന്റെ പിറകെ നടക്കുന്നു...

"ഇതൊന്ന് തീർത്തിട്ട് നീ പറയുന്ന ഒന്നല്ല ഒരായിരം കാര്യം ഞാൻ കേൾക്കാം.....എന്റെ പെണ്ണ് പറയുന്നത് ഞാനല്ലാതെ പിന്നെ വേറെയാരാ കേൾക്കാ...നീ ഇവിടെയിരിക്ക്..ഇതിപ്പോ തീരും.. മാഷ് അതുംപറഞ്ഞ് എന്റെ കവിളിൽ പിടിച്ചുവലിച്ചു... "ആഹ്...മാഷേ വേദനയുണ്ട് ട്ടൊ...." "ആണോ..മാറ്റിത്തരാട്ടോ..ഇതൊന്ന് തീർത്തോട്ടെ.."😉 അതുംപറഞ്ഞ് എന്നെനോക്കി സൈറ്റ് അടിച്ച് മാഷ് വീണ്ടും പണിതുടങ്ങി...ഞാൻ താടിക്ക് കയ്യുംകൊടുത്ത് മാഷിനെത്തന്നെ നോക്കിയിരുന്നു.. മാഷ് ചിരിക്കാതെയിരിക്കുമ്പോൾ പോലും ആ മുഖത്തിന്‌ വല്ലാത്ത ഭംഗിയാണ്...കഴിയില്ല മാഷേ നിങ്ങളെ പിരിയാൻ എനിക്ക് കഴിയില്ല.. തേടിപ്പിടിച്ചതല്ല തേടിവന്നതുമല്ല വിധി എത്തിച്ചതാണ്..മതിവരാതെ സ്നേഹിക്കാൻ..❣️❣️ "എന്റെ ചോര ഊറ്റിക്കുടിക്കാതെ വല്ല പണിയും ചെയ്യെടി...ദിവസം എത്രയായി ആ നോട്ട് ഇതുവരെ കംപ്ലീറ്റ് ആക്കിയില്ലല്ലോ..ചെയ്തൂടെ...?? മാഷ് എഴുതികൊണ്ടുതന്നെ പറഞ്ഞു...എന്നിട്ടും ഞാൻ നോട്ടം മാറ്റിയില്ല.. "നോട്ടൊക്കെ ഞാൻ വീട്ടിൽപോയി എഴുതിക്കോളാ..മാഷ് മാഷിന്റെ പണിയൊന്ന് തീർക്ക്..." മാഷ് എന്നെനോക്കിയൊന്ന് ഇരുത്തിമൂളി വീണ്ടും പണിതുടങ്ങി...മാഷിനോട് പറയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് ഞാനാകെ ടെൻഷൻ അടിച്ചിരുന്നു.. "ഹാവൂ...കഴിഞ്ഞു....!!! മാഷ് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്...മാഷ് ഒന്ന് ഞെളിഞ്ഞുനിവർന്നിരുന്ന് എന്റെ നേരെ തിരിഞ്ഞു... "ഹാ...ഇനി പറ..എന്താ എന്റെ ദേവിക്കുട്ടിക്ക് പറയാനുള്ളത്...എന്തെങ്കിലും പ്രശ്നമുണ്ടോ..മുഖമൊക്കെ ആകെ വല്ലാതെ ഇരിക്കുന്നു...പ്മ്മ്...?? "അത്..മാഷേ...ഞാൻ..എനിക്കൊരു കാര്യം പറയാനുണ്ട്...!!!

"ഹാ പറ ദേവിക്കുട്ടി..അതിനെന്തിനാ ഇങ്ങനെ ഫോർമൽ ആകുന്നത്...തനിക്കെന്നോട് എന്തും പറയാല്ലോ.." എന്റെ താടിയിൽ പിടിച്ചുകൊണ്ട് മാഷ് പറഞ്ഞു...എന്റെ മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു.. "അത് മാഷേ..എന്റെ അ....." "ടാ....സിദ്ധു.........!!!!! പെട്ടെന്ന് അങ്ങനെയൊരു വിളി കേട്ടപ്പോൾ ഞങ്ങൾ തിരിഞ്ഞുനോക്കി വിമൽ സർ ആയിരുന്നു അത്... "അതുശരി...രണ്ടുംകൂടി ഇവിടിരുന്ന് കിന്നാരം പറയാ...നിന്നെ ഞാൻ എവിടെയൊക്കെ നോക്കി സിദ്ധു..." "എന്താടാ കാര്യം...എനിക്കിപ്പോ ഫ്രീ ഹവർ ആണ്...നീയൊന്ന് പൊയ്‌ക്കെ..." "ഓ എടാ കുഞ്ഞേ...ഇപ്പൊ സ്റ്റാഫ് മീറ്റിംഗ് തുടങ്ങും...നിന്നോട് ഞാൻ രാവിലേ പറഞ്ഞതല്ലേ...എവിടെ റിപ്പോർട്ട്‌ എവിടെ...??? "ഓ..കോപ്പ് ഞാനത് മറന്നു...റിപ്പോർട്ട്‌ ഞാനെഴുതി...ശെരി വാ പോകാം..." അതുംപറഞ്ഞ് മാഷ് ബുക്കും എടുത്ത് എണീറ്റ് പോകാനൊരുങ്ങി.. "ദേവൂട്ടി...സോറി...ഇന്നൊരു അർജെന്റ് മീറ്റിംഗ് ഉണ്ട്..അത് കഴിയാൻ ലേറ്റ് ആകും...നീ ക്ലാസ്സ്‌ കഴിഞ്ഞ് പൊയ്ക്കോ..എന്നെ നോക്കണ്ട..നമുക്ക് നാളെ കാണാം...ഒക്കെ.." എന്റെ കവിളിൽ ഒന്ന് തട്ടി മാഷ് കാറ്റുപോലെ പോയി...ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെനിന്നു... ഞാൻ പിന്നെയവിടെ നിൽക്കാതെ ക്ലാസ്സിലേക്ക് ചെന്നു....അവിടെയും ഫ്രീ ഹവർ ആയതുകൊണ്ട് നിത്യയും കൃപയും ഭയങ്കര സൊള്ളൽ ആണ്... ഞാൻ അവരുടെ അടുത്ത് പോയിരുന്നു.. "ഹാ...വന്നല്ലോ..കള്ളക്കാമുകി...ഇന്നെന്താ നേരത്തെ വന്നത്...അല്ലെങ്കിൽ ബെൽ അടിച്ചാലും വരുന്നതല്ലല്ലോ..!!! കൃപ "അത് മാഷിനൊരു മീറ്റിംഗ്..അതിന് പോയതാ.." "ഓഹോ...അതാണോ..മുഖത്തൊരു മ്ലാനത..സാരമില്ല കുട്ട്യേ..നമുക്ക് നാളെ കാണാം..."

നിത്യ അവര് രണ്ടുംകൂടി ഓരോന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്...ഞാൻ രണ്ടിനെയും തുറിച്ചുനോക്കി.. "ഒന്ന് മിണ്ടാതിരിക്കോ രണ്ടും...അല്ലെങ്കിൽത്തന്നേ മനുഷ്യനിവിടെ..." ഞാൻ കലിപ്പായതുകണ്ട് അവർ രണ്ടുംകൂടി എന്നോട് കാര്യംചോദിച്ച് ചെവി തിന്നാൻ തുടങ്ങി...അവസാനം ഞാൻ കാര്യം അങ്ങോട്ട് കണ്ടു... "നീയെന്ത്‌ പണിയാ കാണിച്ചത്...അതിപ്പോ പറയേണ്ട കാര്യമെന്താ..??? കൃപ "പിന്നെ പറയാതെ...മാഷിനോട് എല്ലാം മറച്ചുവച്ച് ഒടുക്കം മാഷ് വേറെയെങ്ങനെ എങ്കിലും ഇതറിഞ്ഞാൽ എന്താകും അവസ്ഥ...!! എന്തുണ്ടാകാൻ...എന്റെ ശ്രീ അതിന് നീ മറച്ചുവയ്ക്കുന്നത് വലിയ ആനക്കാര്യം ഒന്നുമല്ലല്ലോ..പിന്നെ എന്താ..?? നിത്യ "എടി പക്ഷെ ഇതൊക്കെ അറിയുമ്പോൾ മാഷെന്നേ വേണ്ടന്ന് പറയുമോ എന്നൊരു പേടി...'" എനിക്കപ്പോഴും ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല.. "എന്റെ പെണ്ണേ...തല്ക്കാലം ഇത് നിന്റെ മാഷിനോട് പറയാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്..." കൃപ "അതെ...നിന്റെ മാഷ് ആ ജീവനെപ്പോലെയല്ല നല്ല നട്ടെല്ലുള്ള ആണാണ്..ആ നിലക്ക് നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞാൽ മാഷ് പ്രതികരിച്ചു എന്നുവരും..അങ്ങനെ നിന്റെ അച്ഛൻ കാര്യം അറിയും..പിന്നെ ബാക്കി ഞങ്ങൾ പറയേണ്ടല്ലോ.." നിത്യ "അതെ...എന്തായാലും നിന്റെ പഠിത്തം കഴിയാതെ മാഷ് നിന്നെ കെട്ടാൻ പോണില്ല...അതിനിനി മാസങ്ങൾ ഉണ്ട് താനും..അങ്ങനെയൊരു സാഹചര്യം വന്നാൽ അല്ലേ..അന്ന് ഇതൊക്കെ പറഞ്ഞാൽ മതി..ഇപ്പോഴും നിന്റെ അച്ഛന്റെ ഉദ്ദേശം നിനക്ക് അറിയില്ലല്ലോ..അതുകൊണ്ട് തല്ക്കാലം മോള് ഇത് സാറിനോട് പറയണ്ട കേട്ടോ..." നിത്യയും കൃപയും എന്നെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു ഭയം കുമിഞ്ഞുകൂടി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story