കൊലുസ്സ്: ഭാഗം 11

koluss

എഴുത്തുകാരി: ശീതൾ

രാവിലെ നിത്യയുടെ കൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് ദൂരെ ബുള്ളെറ്റിൽ ചാരി തന്നെനോക്കി പുഞ്ചിരിതൂകി നിൽക്കുന്ന മാഷിനെ കണ്ടത്... ഒരു ബ്ലാക്ക് ഷർട്ടും അതെ കരയുള്ള വൈറ്റ് മുണ്ടും ഉടുത്ത് നിൽക്കുന്ന മാഷിനെക്കണ്ടതും ഞാനൊരു പുഞ്ചിരിയോടെ ഓടി മാഷിന്റെ അടുത്തെത്തി ഒരു കിതപ്പോടെ നിന്നു... "നീ എന്തിനാ പെണ്ണേ ഓടിയത്...ഞാൻ എങ്ങോട്ടും പോകില്ലല്ലോ.." എന്റെ തലയിൽ ചെറുതായി ഒന്ന് കൊട്ടിക്കൊണ്ട് മാഷ് ചോദിച്ചു... "അത് പെട്ടെന്ന് മാഷിനെ കണ്ടപ്പോൾ...സന്തോഷംകൊണ്ട് ഓടിവന്നതാ..." ഞാനത് പറഞ്ഞ് കഴിഞ്ഞതും നിത്യ ഞങ്ങളെനോക്കി ഒന്ന് ഇളിച്ചുകൊണ്ട് മുന്നോട്ട് പോയി... "മ്മ്മ്...വാ കയറൂ...." മാഷ് ബുള്ളറ്റിൽ കയറി സ്റ്റാൻഡ് മാറ്റിക്കൊണ്ട് പറഞ്ഞു...ഞാൻ അന്തംവിട്ട് മാഷിനെനോക്കി... "ഏഹ്....എങ്ങോട്ടാ....??? "നിന്റെ അമ്മൂമ്മേടെ പതിനാറടിയന്തരാത്തിന്...ഇങ്ങോട്ട് കയറടി...." "മാ...മാഷേ....എനിക്ക് പേടിയാ....!!! "ആരേലും കാണും എന്ന പേടിയാണോ അതോ ഇതിൽ ഇരിക്കാനുള്ള പേടിയോ...???? "രണ്ടും......." ഞാൻ പറഞ്ഞതുകേട്ട് മാഷ് എന്നെയൊന്ന് അടിമുടിനോക്കി... "എന്റെ പെണ്ണേ....നീയിത് ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്....??? "ഞാൻ ഇതുവരെ ഇതിലൊന്നും കയറിയിട്ടില്ല..."

"നിന്റെ കാര്യം കഷ്ടംതന്നെ ട്ടോ...അതൊക്കെ ബാംഗ്ലൂരിലെ പെൺപിള്ളേർ...അവര് സ്വന്തമായി ഇത് ഓടിക്കുകവരെ ചെയ്യും...നീയൊക്കെ അവരെക്കണ്ട് പഠിക്ക്..." മാഷ് ഒരു പുച്ഛത്തോടെ എന്നോട് പറഞ്ഞതും എനിക്ക് ദേഷ്യംവന്നു.. "ആഹ് അതെ....ഞാനൊരു പൊട്ടിക്കാളിയാണ്..അത് നേരത്തെ അറിഞ്ഞതാണല്ലോ പിന്നെന്തിനാ എന്റെ പിറകെ വന്നത്...പൊയ്ക്കോ ആ ബാംഗ്ലൂർ പെണ്ണുങ്ങളുടെ കൂടെ പൊയ്ക്കോ..." ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് മാഷിനെ തുറിച്ചുനോക്കി ഞാൻ അവിടുന്ന് നടന്നു.. "ദേവിക്കുട്ടി...നിൽക്ക്....ഞാനൊരു തമാശ പറഞ്ഞല്ലേ...ദേവൂ...ടി..." എന്നൊക്കെ മാഷ് പിറകിൽനിന്ന് വിളിക്കുന്നുണ്ടെങ്കിലും ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു...അപ്പോഴേക്കും എന്റെ മുന്നിലേക്ക് ബസ് വന്നുനിന്നു... നിത്യ ബസിൽ കയറിയ പിറകെ ഞാനും കയറി..നിത്യ ഇരുന്ന സീറ്റിൽ വേറെയാൾ ഉള്ളതുകൊണ്ട് ഞാനൊരു ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു... ബസ് എടുക്കുന്നതിനുമുൻപ് വിൻഡോയിലൂടെ മാഷ് നേരത്തെനിന്ന സ്ഥലത്ത് ഒന്നുകൂടി നോക്കി....പക്ഷെ അവിടെ മാഷിന്റെ പൊടിപോലും കാണാനില്ലായിരുന്നു... ഞാൻ ആ ഭാഗത്തെല്ലാം അരിച്ചുപെറുക്കി...മാഷിന്റെ ബുള്ളറ്റ് ഒരു സൈഡിൽ ഒതുക്കി വച്ചിട്ടുണ്ട്... എന്നാലും ഇതെവിടെ പോയി...

ഹും എവിടേലും പോട്ടെ...നിന്ന നിൽപ്പിൽ വല്ല പരിഷ്കാരി പെണ്ണുങ്ങളെയും കണ്ടുകാണും...വഷളൻ.. പുറത്തെ കാഴ്ചകൾ നോക്കി ഞാൻ ഇരുന്നു... "ദേവൂട്ടി........" കാതോരം ഒരു നേർത്തസ്വരം കേട്ടപ്പോൾ ഞാൻ ഞെട്ടി തലചെരിച്ചു നോക്കി...മാഷ് ഇളിച്ചോണ്ട് എന്റെ അടുത്തിരിക്കുന്നു.. ഇതെപ്പോ കേറി...ഞാൻ അന്തംവിട്ട് മാഷിനെനോക്കി... "എന്റെ ദേവിക്കുട്ടി എന്നോട് പിണക്കമാണോ...?? എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്ന് മാഷ് ചോദിച്ചു....ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് നോട്ടം മാറ്റി പുറത്തേക്ക് നോക്കിയിരുന്നു... __________________ സത്യത്തിൽ അവളെയോന്ന് ചൂടാക്കാൻ പറഞ്ഞതാ..ഇടയ്ക്ക് ഒരു അടിയൊക്കെ ഉണ്ടാകുമ്പോൾ അല്ലേ അതിന്റെ ഒരിത്... ഞാൻ അടുത്തിരുന്ന് ചിലച്ചിട്ടും പെണ്ണ് നോ മൈൻഡ്...പെട്ടെന്നാണ് ബസിൽ മുഴങ്ങികേട്ട പാട്ട് ഞങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചത്... __________________ 🎼പിണക്കമാണോ എന്നോടിണക്കമാണോ... 🎼അടുത്തുവന്നാലും പൊന്നെ മടിച്ചുനിൽക്കാതെ... 🎼മിടുക്കിപ്രാവിൻ നെഞ്ചിൻ മിടുക്കുപോലെ തുടിച്ചുചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ.... ആഹാ അടിപൊളി പറ്റിയ പാട്ട്...ഇവർക്ക് വേറൊരു പാട്ടും കിട്ടിയില്ലേ..ഞാൻ മാഷിനെയൊന്ന് ഇടംകണ്ണിട്ട് നോക്കി...പുള്ളിക്കാരൻ എന്നെനോക്കി ചിരിക്കാ..ഇടയ്ക്ക് പാട്ടിനൊപ്പം മൂളുന്നുമുണ്ട്..

ശോ ഇങ്ങേരിത് എന്ത് ഭാവിച്ചാ...ഞാൻ പേടിയോടെ ചുറ്റും ഒന്ന് നോക്കി...ബസിൽ ഉള്ള കോളേജ് പിള്ളേർ മുഴുവൻ അന്തംവിട്ട് എന്നെയും മാഷിനെയും നോക്കുവാ..പെൺകുട്ടികളുടെ നോട്ടത്തിൽ ഞാൻ ദഹിച്ചു പോകുമോ എന്നുവരെ എനിക്ക് പേടിയുണ്ട്...നിത്യ ആണെങ്കിൽ ചിരി അടക്കിപ്പിടിക്കാൻ പാട് പെടുകയാ...ആ ജന്തുവിനെ ഞാൻ കൊല്ലും.. "ദേ...എന്റെ അടുത്ത് ഇരിക്കേണ്ട...അങ്ങോട്ട് മാറിയിരിക്ക്..." ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് പിന്നെ മാഷിനെനോക്കി പറഞ്ഞു.. "എന്നോട് ക്ഷമിച്ചോ ദേവിക്കുട്ടി....??? "ഇല്ല...ക്ഷമിച്ചില്ല..ഇനി ക്ഷമിക്കുകയും ഇല്ല..." "ഓഹോ അങ്ങനെയാണോ..എന്നാ ഞാൻ ഇവിടുന്ന് മാറുകയുമില്ല..." "എന്ത്...പറ്റൂല്ല..എനിക്കിഷ്ടമല്ല..." '"ഹലോ...നിന്നെപ്പോലെ എസ്ടി കൊടുത്തിട്ടല്ല ഞാൻ കയറിയത്...മര്യാദക്ക് ടിക്കറ്റ് എടുത്തിട്ടാ..സോ ഞാൻ എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇരിക്കും.." ഞാൻ വായുംപൊളിച്ച് മാഷിനെനോക്കി...മാഷ് എന്നെനോക്കി പുരികംപൊക്കി ഒരു കള്ളച്ചിരി ചിരിച്ചു...ശോ..ഒന്ന് കെഞ്ചി നോക്കാം.. "മാഷേ...പ്ലീസ്..ഒന്ന് മാറിയിരിക്ക്...എല്ലാരും ശ്രദ്ധിക്കുന്നു..." "ഐ ഡോണ്ട് കെയർ...എന്നോട് ക്ഷമിച്ചു എന്ന് പറ..എന്നാ ആലോചിക്കാം.." "ഹും എന്റെ പട്ടി ക്ഷമിക്കും.."

ഞാൻ ചുണ്ടുകോട്ടി വീണ്ടും മുഖം തിരിച്ചു...പെട്ടെന്നാണ് എന്റെ തോളിലൂടെ എന്തോ അരിക്കുന്നതുപോലെ തോന്നിയത്... നോക്കിയപ്പോൾ മാഷിന്റെ ഒരുകൈ എന്റെ തോളിൽ ആണ്...മാഷ് വിരലുകൾക്കൊണ്ട് എന്റെ കവിളിലും കഴുത്തിലും പതിയെ ചിത്രം വരച്ചുകൊണ്ടിരുന്നു.. എനിക്കാണേൽ ഇക്കിളിയായിട്ട് ഒരു രക്ഷയുമില്ല...ഞാൻ കിടന്ന് ഞെരിപിരികൊള്ളുകയാണ്... മാഷിനെനോക്കിയപ്പോൾ പുള്ളി ഈ നാട്ടുകാരനെ അല്ല എന്നുള്ള ഭാവം ആണ്... "മാഷേ...കയ്യെടുക്ക്...എനിക്ക് ഇക്കിളിയാകുന്നു.." "എന്നോട് ക്ഷമിച്ചു എന്നുപറ..എന്നാ വിടാം..ഇല്ലെങ്കിൽ ഇതൊന്നുമല്ല എന്നിലെ കാമുകനെ ദേവിക്കുട്ടി ശെരിക്കും അറിയും..." എന്നെ അടിമുടി നോക്കിക്കൊണ്ട് മാഷ് പറഞ്ഞു..ഞാൻ അന്തംവിട്ട് നിന്നു..ആ പറഞ്ഞതിൽ എന്തോ പന്തികേട് ഇല്ലേ...ഉണ്ടോ.. മാഷ് പതിയെ എന്നിലേക്ക് മുഖം അടുപ്പിച്ചുകൊണ്ടുവന്നതും ഞാൻ തലചെരിച്ച് എന്നെ തലോടിക്കൊണ്ടിരുന്ന മാഷിന്റെകയ്യിൽ ഒരു അടാർ കടിയങ്ങോട്ട്‌ വച്ചുകൊടുത്തു...അല്ല പിന്നെ... "ആാാഹ്....ഡീീ..........!!!!!! മാഷ് എരിവ് വലിച്ചുകൊണ്ട് കൈ എടുത്തതും കോളേജ് സ്റ്റോപ്പിൽ ബസ് നിന്നു...ഞാൻ കിട്ടിയ ധൈര്യത്തിൽ ഇറങ്ങി ഒരൊട്ടമായിരുന്നു ക്ലാസ്സിലേക്ക്... ___________________

ഹൂ ബ്ലഡി കുരിപ്പ്..എന്നാ കടിയാ കടിച്ചത്...അല്ലെങ്കിലും പിണക്കം മാറ്റാൻ റൊമാന്റിക് ആയ എന്നെ പറഞ്ഞാൽ മതിയല്ലോ.. ഹോ എന്തൊരു വേദന..അവളുടെ പല്ലിന്റെ പാട് കറക്റ്റ് ആയി പതിഞ്ഞിട്ടുണ്ട്.... ഇതിനുള്ളത് അല്പം വൈകി ആണെങ്കിലും ഞാൻ തരും മോളേ ദേവൂസെ... ഞാൻ ഓരോന്ന് ആലോചിച്ച് കോളേജിലേക്ക് നടന്നു..ക്ലാസ്സ്‌ എടുത്തപ്പോഴും ഞാൻ ദേവൂട്ടിയെ മൈൻഡ്പോലും ചെയ്തില്ല... അതിന്റെ സങ്കടം നല്ലോണം മുഖത്തുണ്ട്..ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ കലിപ്പ് വേർഷൻ ഇട്ട് നടന്നു...ഇന്റർവെൽ ആയപ്പോൾ പെണ്ണ് എന്റെ പിറകെ കൂടി എങ്കിലും ഞാൻ ഒരു ലുക്ക്‌ പോലും കൊടുത്തില്ല.. "മാഷേ...നിക്ക് മാഷേ..ഞാനൊന്ന് പറയട്ടെ..." വരാന്തയിലൂടെ നടക്കുമ്പോൾ എന്റെ പിന്നാലെ നടന്നുകൊണ്ട് ദേവിക്കുട്ടി വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞുനോക്കാതെ വേഗത്തിൽ നടന്നു.... "മാഷേ....പതുക്കെ പോ..ഞാൻ മടുത്തു.." പെണ്ണ് ഓടിയെന്റെ മുന്നിൽക്കയറി എന്നെയവിടെ പിടിച്ചുനിർത്തി...ഞാൻ അവളെനോക്കാതെ നിന്നു.. "എന്റെ മാഷ് എന്നോട് പിണക്കമാണോ...?? ഞാൻ നേരത്തെ ചോദിച്ചതുപോലെ അവൾ തിരിച്ച് എന്നോട് ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല...

"ആണെങ്കിൽ.....????? "ചോറി...മാഷേ... ഞാൻ ചെറുതായിട്ട് അല്ലേ കടിച്ചുള്ളൂ...." "നീ പോടീ വടയക്ഷി...എന്റെ കൈ പോയി അറിയോ നിനക്ക്..?? "ആണോ നോക്കട്ടെ..." അതുംപറഞ്ഞ് പെണ്ണ് എന്റെ കൈപിടിച്ച് നോക്കി...ആ ഭാഗം കല്ലിച്ചുവന്നിട്ടുണ്ട്...അതുകണ്ട് ദയനീയമായി എന്നെയൊന്നു നോക്കി.. പിന്നെ എന്റെ കൈ ഊതിക്കൊണ്ട് അവളുടെ ചുണ്ടുകളോട് അടുപ്പിക്കാൻ തുടങ്ങി..എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... പെട്ടെന്ന് പെണ്ണ് എന്റെ മുഖത്തേക്ക് നോക്കി... ___________________ ഞാൻ മാഷിന്റെ കൈ ഊതിക്കൊണ്ട് എന്റെ ചുണ്ടുകളോട് അടുപ്പിക്കാൻ നിന്നപ്പോൾ ആണ് മാഷ് ചിരിക്കുന്നത് കണ്ടത്... സത്യത്തിൽ അപ്പോഴാണ് ഞാൻ എന്താ ചെയ്യാൻ പോയത് എന്ന് എനിക്ക് ബോധം വന്നത്... "എന്താ ദേവൂട്ടി..നിർത്തിയത്..നീ കിസ്സ് തരാൻ തുടങ്ങുവായിരുന്നില്ലേ..അതങ്ങ് തന്നോ.." അയ്യേ മനസ്സിലായി മനസ്സിലായി..ഛെ നാറി.. "അയ്യടാ ഇപ്പോ തരും കിസ്സ്...ഞാൻ ഊതിതന്നതല്ലേ.." "ഒന്ന് കിട്ടിയാൽ വരവ് വച്ചോളാം ട്ടോ...." "വോ...വേണ്ടാ......" "ഓ വേണ്ടേൽ വേണ്ടാ..നീ ഇപ്പൊ തരേണ്ട..പിന്നെ ഞാൻ മേടിച്ചോളാം.." മാഷ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു... "അല്ല നീയെന്താ ദേവൂട്ടി..എന്നെ ഇതുവരെയായിട്ടും ഒന്ന് ഫോൺ പോലും ചെയ്യാത്തത്..ഒറ്റക്കിരിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കാൻ തോന്നാറില്ലേ നിനക്ക്...???

വരാന്തയുടെ സൈഡിൽ ഉള്ള ബെഞ്ചിൽ ഇരുന്നുകൊണ്ട് മാഷ് ചോദിച്ചു... "ഉണ്ടോന്നോ...ഓരോ നിമിഷവും മാഷിന്റെ സ്വരമൊന്നു കേൾക്കാനായി ഹൃദയം തുടിക്കുകയാണ്..." "പിന്നെന്താ വിളിക്കാത്തത്..??? "അതിന് എനിക്ക് ഫോൺ ഇല്ല മാഷെ...അച്ഛന്റെ ഫോൺ ഞാൻ തൊടാറുപോലുമില്ല...പിന്നെ അമ്മയുടെ ഫോൺ ആണുള്ളത്... " "എന്നാ അതിൽ വിളിക്കുമോ...??? "യ്യോ...നിക്ക് പേടിയാ..അമ്മ അറിഞ്ഞാൽ കൊന്നുകളയും..." "ഹോ...നിന്റെ വീട് എന്നാടി ജയിൽ ആണോ..?? മാഷ് ചോദിച്ചതുകേട്ട് ഞാനൊരു മങ്ങിയ ചിരി ചിരിച്ചു...ജയിലിൽപ്പോലും ഇതിലും സമാധാനം ഉണ്ടാകും... "ഹോ...ഇനി അതോർത്തു വിഷമിക്കണ്ട...ഞാനൊരു തമാശ പറഞ്ഞതാ..വിളിച്ചില്ലെങ്കിൽ എന്താ ഈ ചുന്ദരിക്കുട്ടിയുടെ ഉള്ളിൽ എപ്പോഴും ഞാനല്ലേ..ഇനി അഥവാ വിളിക്കണം എന്ന് തോന്നിയാൽ എന്നെ എപ്പോവേണേലും വിളിച്ചോ ട്ടോ.." അതുംപറഞ്ഞ് മാഷ് പോക്കറ്റിൽനിന്ന് പെൻ എടുത്ത് എന്റെ ഉള്ളംകയ്യിൽ മാഷിന്റെ നമ്പർ എഴുതിത്തന്നു... പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു..മാഷിനോട് സംസാരിച്ചിരുന്നാൽ പിന്നെ സമയം പോകുന്നത് അറിയുകയെ ഇല്ല.. ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് പോയത്...ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കാൻ നോക്കിയേങ്കിലും മാഷ് എന്നെയൊപ്പം വീട് വരെ കൂടെവന്നിട്ടാണ് പോയത്..ഭാഗ്യത്തിന് അച്ഛൻ കണ്ടില്ല.. ___________________ "എന്റെ ഗീതു..ഒന്ന് വേഗം..എത്രനേരമായി തുടങ്ങിയിട്ട്....!!! "ഒന്ന് മിണ്ടാതിരിയെടാ ചെക്കാ...

നിന്നെപ്പോലെ മിസൈൽ പോണപോലെ സാധനങ്ങൾ എടുക്കാൻ എനിക്ക് പറ്റില്ല..." "ഓ എന്നാ ഒക്കെ എടുത്ത് ബില്ല് പേ ചെയ്തിട്ട് പോര്..ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം..." ഗീതുവിനെയുംകൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാ..കൊറേ നിന്ന് മടുത്തപ്പോൾ കാർഡും എടുത്ത് കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി... ടൗണിലെ കാഴ്ചകൾ കണ്ട് ബുള്ളെറ്റിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ആ മുഖം എന്റെ കണ്ണിൽപ്പെട്ടത്.... ഞാൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി..അതെ അത് അയാൾ തന്നെ.. "അരവിന്ദൻ........." എന്റെ ചുണ്ടുകൾ മന്ത്രിച്ചു..ഒപ്പം ദേഷ്യംകൊണ്ട് കണ്ണുകൾ ചുവന്നു...രക്തം തിളച്ചുമറിഞ്ഞു.. അയാളെ ഗീതുകണ്ടാൽ പ്രശ്നമാകും..എത്രയും പെട്ടെന്ന് ഇവിടുന്ന് പോകണം...ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഗീതു ഷോപ്പിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടു.. പിന്നെ അധികം അവിടെ നിൽക്കാതെ ഗീതുവിനെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.. ഞാൻ കണ്ടെത്തുന്നതിനു മുൻപ് നിങ്ങൾ എന്റെ കണ്മുന്നിൽ വന്നു പെട്ടു അരവിന്ദ...വിടില്ല തന്നെ ഞാൻ...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story