കൊലുസ്സ്: ഭാഗം 12

koluss

എഴുത്തുകാരി: ശീതൾ

ഇന്നലെ അയാളെ കണ്ടതോടെ മനസ്സ് ആകെ അസ്വസ്ഥമാണ്.. ഏതായാലും ഗീതു അയാളെ കാണാതെയിരുന്നത് നന്നായി...കണ്ടിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് ഇങ്ങോട്ട് തിരിച്ചുവരാൻ ഞാൻ നിർബന്ധിച്ചതിന്റെ ഉദ്ദേശം മനസ്സിലായേനെ... "ടാ...സിദ്ധു........." പിറകിൽനിന്ന് വിമൽ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി... "നീ എന്താടാ ഇവിടെവന്ന് നിൽക്കുന്നത് നിനക്കിപ്പോ ക്ലാസ്സ്‌ ഇല്ലേ..." അവനെന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു... "ഒന്നുല്ലടാ...എന്തോ ഒരു മൂഡ് ഇല്ല..അതുകൊണ്ട് കയറിയില്ല.." "എന്താടാ എന്തെങ്കിലും പ്രശ്നമുണ്ടോ..??? എന്റെ തോളിൽ കൈവച്ചുകൊണ്ട് അവൻ ചോദിച്ചു.. "ഏയ്...ഒന്നുമില്ലടാ...." "മ്മ്....ഒരുത്തി കൊറേ നേരമായി നിന്നെകണ്ടോ എന്ന് ചോദിച്ച് എന്റെ പിറകെ നടക്കുന്നു..അവസാനം സഹികെട്ട് ഞാൻ നിന്നെത്തപ്പി ഇറങ്ങിയതാ.." അവൻ ആരെപ്പറ്റിയാണ് പറഞ്ഞതെന്ന് മനസ്സിലായിതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...

രാവിലെ വന്നപ്പോൾ കണ്ടതേ ഇല്ലായിരുന്നു... "ഹോ പറഞ്ഞുതീർന്നില്ല ദേ വരുന്നു ആള്..." വിമൽ പറഞ്ഞതുകേട്ട് ഞാൻ ആകാംഷയോടെ തിരിഞ്ഞുനോക്കി...ഒരു നേവി ബ്ലൂ കളർ ദാവണിയുടുത്ത് വെള്ളിക്കൊലുസ്സും കിലുക്കിക്കൊണ്ട് വരുന്നു എന്റെ ദേവിക്കുട്ടി❤️❤️ അവൾ അടുത്തെത്താറായപ്പോൾ ഞാൻ വിമലിനുനേരെ തിരിഞ്ഞ് അവനെനോക്കി സൈറ്റ് അടിച്ചു കാണിച്ചു..  രാവിലെമുതൽ മാഷിനെ തിരഞ്ഞുനടക്കുകയാണ് ഞാൻ...പക്ഷെ അങ്ങേരുടെ പൊടിപോലും കാണാനില്ല.. വിമൽ സാറിനും അറിയില്ലെന്ന് പറഞ്ഞു.. അങ്ങനെ അന്വേഷിച്ചു നടക്കുമ്പോൾ ആണ് സാറിനോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന മാഷിനെക്കണ്ടത്...ദുഷ്ടൻ എന്നെക്കണ്ടപ്പോഴേക്കും തിരിഞ്ഞുനിന്നു.. ഞാൻ അവരുടെ അടുത്തെത്തിയിട്ടും മാഷ് ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല..എന്റെ കൊലുസ്സിട്ട് രണ്ട് കുലുക്ക് കുലുക്കി...എവിടെ നോ മൈൻഡ്..ഹും ജാഡ കടുവ...ശെരിയാക്കിത്തരാം...

"വിമൽ സർ ക്ലാസ്സിലേക്ക് വരുന്നില്ലേ....??? മാഷിനെ മൈൻഡ് ചെയ്യാതെ ഞാൻ സാറിനോട് ചോദിച്ചു.. "ഞാൻ എന്തിനാ ശ്രീദേവി വരുന്നത്...ഈ ഹവർ സിദ്ധു അല്ലേ...??? "അതെ...പക്ഷെ മാഷിനെ ഇവിടെയൊന്നും കാണാനില്ലല്ലോ..ഇന്ന് ലീവ് ആണെന്ന് തോന്നുന്നു..ഹാ ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്ത മാഷുമാർ ഉണ്ടായാൽ പിള്ളേരുടെ അവസ്ഥ കഷ്ടാകും.." ഞാൻ മാഷിനെയൊന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു..മാഷ് വേറെങ്ങോട്ടോ നോക്കിക്കൊണ്ട് ചിരിക്കാ..അവിടെയെന്താ ഇങ്ങേരുടെ മറ്റവൾ ഉണ്ടോ..ഹും... ഇനി ഇവിടെ എന്റെ പട്ടി നിൽക്കും...ഞാൻ വിമൽ സാറിനോട് പോകുവാണെന്ന് പറഞ്ഞ് കുറച്ച് നടന്നിട്ട് തിരിഞ്ഞുനിൽക്കുന്ന മാഷിനെനോക്കി കോക്രി കാണിച്ച് പോകാനൊരുങ്ങി.. ബട്ട്‌ എത്ര പോകാൻ നോക്കിയിട്ടും ഞാൻ നിന്നിടത്തുനിന്നും അനങ്ങുന്നില്ല...വാട്ട്‌ ഈസ്‌ ദിസ്‌...ഞാനൊന്ന് തിരിഞ്ഞുനോക്കിയപ്പോൾ മാഷ് എന്റെ ദാവണിയുടെ ഷോളിൽ പിടിച്ചുവച്ച് നിൽക്കാ...

വളരെ രൂക്ഷമായ നോട്ടം ആണ്..നേരത്തെ പറഞ്ഞ ഡയലോഗിന്റെ ആയിരിക്കും...വിമൽ സർ ഞാൻ സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് പോയി... എനിക്ക് വല്യ പേടിയോന്നും തോന്നിയില്ല.. എന്റെ മാഷ് അല്ലേ...❤️❤️ സാറ് പോയതും മാഷ് എന്റെ അരയിലൂടെ കയ്യിട്ട് പൊക്കിയെടുത്ത് ചുവരിന്റെ മറവിലേക്ക് ചേർത്തുനിർത്തി... പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിനെനോക്കി...അപ്പൊ മാഷ് വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് എന്നെ മാഷിലേക്ക് ചേർത്ത് ചുറ്റിവരിഞ്ഞു...എന്റെ കാലുകൾ നിലത്തുനിന്ന് ഉയർന്നു.. എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി..ഹൃദയമിടി പ്പ് വല്ലാതെ കുതിച്ചുയർന്നു ആദ്യമായിട്ടാണ് മാഷിനോട് ഇത്ര ചേർന്നുനിൽക്കുന്നത്.. കുറച്ചുനേരത്തേക്ക് ഒരു മരവിപ്പ് തോന്നിയെങ്കിലും പതിയെ എന്റെ കൈകളും മാഷിൽ ഒരു വലയം തീർത്തു... ഹൃദയമിടിപ്പുകൾ തമ്മിൽ ഒന്നായ നിമിഷം..ഒന്നും മിണ്ടാതെ ഞങ്ങൾ പരസ്പരം വാരിപ്പുണർന്നു.

ദേവിക്കുട്ടിയെ ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ എല്ലാ വിഷമങ്ങളും മറക്കുന്നതുപോലെ...ഇത്രയുംനേരം ഞാൻ അനുഭവിച്ച അസ്വസ്ഥത എന്റെ പെണ്ണിനെ ഒന്ന് പുണർന്നപ്പോൾ മാറി... എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല..പതിയെ ഞങ്ങൾ അടർന്നുമാറി...ദേവിക്കുട്ടിയെ നോക്കിയപ്പോൾ അവൾ കണ്ണുംമിഴിച്ച് എന്നെ നോക്കി നിൽക്കാ.. അതുകണ്ട് എനിക്ക് ചിരിവന്നു...ഞാൻ അവളുടെ മുഖത്തേക്ക് അലസമായി വീണുകിടന്ന മുടി മാടിയൊതുക്കി വച്ചു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു... "എന്താണ് ദേവൂസെ ഇങ്ങനെ നോക്കുന്നത്..മ്മ്..?? ഞാൻ ചോദിച്ചതുകേട്ട് അവൾ ഒന്നുമില്ലന്ന് ചുമൽ കൂച്ചി എന്നെ തള്ളിമാറ്റി അവിടുന്ന് പോകാൻ തുടങ്ങി...പക്ഷെ ഞാൻ അവളെ വീണ്ടും വലിച്ച് എന്റെ നെഞ്ചിലെക്കിട്ടു.... "ദേവൂട്ടീ............" ഞാൻ ആർദ്രമായി വിളിച്ചു... "മ്മ്.........." "നീ ഇനിയെന്നെ മാഷേന്ന് വിളിക്കണ്ട...." "ഹേ....പിന്നെ......??? അവൾ തലയുയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി...

"ഇനിമുതൽ നീയെന്നെ കണ്ണേട്ടാന്ന് വിളിച്ചാൽ മതി..." ഒരു കള്ളച്ചിരിയോടെ ഞാൻ ദേവൂട്ടിയെനോക്കി പറഞ്ഞതും അവളിലും ഒരു പുഞ്ചിരി മൊട്ടിട്ടു.. "വേണോ.....?? "മ്മ്...വേണം...വിളിക്ക്..." ഞാനൊന്ന് ചിണുങ്ങിയതും അവളൊരു പുഞ്ചിരിയോടെ എന്റെ കാതിലേക്ക് മുഖം അടുപ്പിച്ചു വന്നു... "മാഷേട്ടാ............." എന്റെ കാതോരം പതിയെ വിളിച്ച് ഒരു പൊട്ടിച്ചിരിയോടെ അവൾ ഓടിയകന്നു.... "ഗുണ്ടുമുളക്........." അവൾ ഓടുന്നത് നോക്കി മായാത്ത പുഞ്ചിരിയുമായി ഞാൻ മന്ത്രിച്ചു... ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ശ്രദ്ധ ഇവിടെയൊന്നും അല്ലായിരുന്നു.. "കണ്ണേട്ടൻ........." ഞാൻ പതിയെ പറഞ്ഞുനോക്കി...പിന്നെ നാണത്തോടെ മുഖംപൊത്തി ചിരിച്ചു... മാഷല്ല എന്റെ കണ്ണേട്ടൻ..പക്ഷെ അത് ഞാൻ വിളിക്കണം എങ്കിൽ ആ കൈകൊണ്ട് ചാർത്തുന്ന താലി എന്റെ നെഞ്ചിൽ പതിഞ്ഞുകിടക്കണം..ആ കൈകൊണ്ട് എന്റെ സീമന്തരേഖ രക്തവർണ്ണമാക്കണം.. വൈകീട്ട് വീട്ടിൽ ചെന്നപ്പോൾ അമ്മ അടുക്കളയിൽ ഫോണിലൂടെ ഭയങ്കര കത്തിയടി ആയിരുന്നു.. അത് വർഷയാണെന്ന് മനസ്സിലാക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല...

"അമ്മേ...ഫോൺ ഇങ്ങോട്ട് താ...ഞാൻ സംസാരിക്കട്ടെ..." ഞാൻ ഓടിച്ചെന്ന് അമ്മയുടെ കയ്യിൽനിന്ന് ഫോൺ തട്ടിപ്പറിച്ചു... "ഹലോ...വർഷമോളേ സുഖാണോ..ടാ...??? "ആഹ് ചേച്ചിക്കുട്ടി സുഖമാണ്...എന്തൊക്കെ വിശേഷം...' "എന്ത് വിശേഷം മോളേ..നീ ഇല്ലാതെ ഒരു രാസോല്ല്യ..മോള് എന്നാ ഇങ്ങ്ട് വരുന്നേ...?? "മ്മ് എനിക്കും ഇവിടെ ഒട്ടും പറ്റണില്ല ഏച്ചിയെ...അച്ഛൻ നിർബന്ധിച്ചതുകൊണ്ട് മാത്രം ഞാൻ പോയതാ..അല്ല പറഞ്ഞപോലെ എവിടെ കാലൻ...?? "എന്താ കുട്ടി ഇത്...സ്വന്തം അച്ഛൻ അല്ലേ...ഇങ്ങനെയാ വിളിക്യാ...?? "ഓ പിന്നെ...ഒരു അച്ഛൻ ചേച്ചിക്ക് എങ്ങനെ ഇങ്ങനെ സഹിക്കാൻ കഴിയുന്നു...??? "എന്നോടല്ലേ മോളേ ഇങ്ങനെയൊക്കെ നിന്നെ അച്ഛന് കാര്യമല്ലേ...." "മ്മ്മ്...അതൊക്കെ വിട്...ചേച്ചിടെ മാഷ് എന്ത് പറയുന്നു....??? അവൾ ചോദിച്ചതുകേട്ട് ഞാൻ അമ്മയെ ഇടംകണ്ണിട്ട് നോക്കി..ഭാഗ്യം കേട്ടില്ല...

"എന്താ മോളേ...കേട്ടില്ല...റേഞ്ച് ഇല്ലേ...ഹലോ...അമ്മേ ഒന്നും കേൾക്കുന്നില്ല ഞാൻ മുകളിൽ പോയി നോക്കട്ടെ..." അമ്മയോട് ചുമ്മാ ഡയലോഗ് അടിച്ചുവിട്ട് ഞാൻ മുകളിലേക്ക് ഓടി മുറിയിൽകയറി വാതിൽ അടച്ചു... "എടി....നീ എന്ത് പണിയാ കാണിച്ചത്...അമ്മ കേട്ടിരുന്നെങ്കിലോ.." "കേട്ടാൽ എന്താ...എപ്പോഴായാലും അറിയേണ്ടത് അല്ലേ...?? "മ്മ് നിനക്കെങ്ങനെ പറഞ്ഞാൽ മതിയല്ലോ..." "ചേച്ചി മാഷിനെപ്പറ്റി പറ...." "അയ്യാ ഒന്ന് പോടീ...നിനക്ക് അറിയണമെങ്കിൽ ഇങ്ങോട്ട് വാ....പറഞ്ഞുതരാം..അല്ലാതെ ഫോണിൽക്കൂടി ഞാൻ പറയൂല...."" അതുംപറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് കിടന്നു...പെട്ടെന്നാണ് എനിക്ക് മാഷ് നമ്പർ തന്നകാര്യം ഓർമ്മ വന്നത്.. അത് ഞാൻ എന്റെ ഡയറിയിൽ കുറിച്ചുവച്ചിരുന്നു...ഫോൺ കയ്യിലുണ്ട് അമ്മ ഇങ്ങോട്ട് ഇപ്പൊ വരാനും ചാൻസ് ഇല്ല...വിളിക്കണോ..ഒന്ന് വിളിച്ചുനോക്കാം.. ഞാൻ പോയി നമ്പർ എടുത്ത് ഡയൽ ചെയ്തു..ഓരോ റിങ് പോകുമ്പോഴും ഹൃദയമിടിപ്പ് വർധിച്ചുകൊണ്ടിരുന്നു.. "ഹലോ..........."

മറുതലക്കൽനിന്നും മാഷിന്റെ ശബ്ദം കേട്ടതും എന്റെ തൊണ്ടയൊക്കെ വറ്റിവരണ്ടു...ആകെപ്പാടെ ഒരു വെപ്രാളം..എനിക്കെന്താ പറ്റിയെ... "ഹലോ.....ഇതാരാ....." മാഷ് വീണ്ടും ചോദിച്ചു...എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്ന അവസ്ഥയിലായി.. "ദേവിക്കുട്ടി ഫോൺ വിളിച്ചിട്ട് എന്താ ഒന്നും മിണ്ടാതിരിക്കുന്നെ...മ്മ്..?? മാഷ് ഒരു ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ അന്തംവിട്ട് പോയി.. "ഞാൻ...ഞാൻ ആണെന്ന് എ.....ങ്ങനെ മനസ്സിലായി..??? ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചതുകേട്ട് മാഷ് പൊട്ടിച്ചിരിച്ചു.... "നിന്റെ ഹൃദയമിടിപ്പും ശ്വാസഗതിയുംപോലും എനിക്ക് പരിചിതമല്ലേ പെണ്ണേ..."" മാഷ് പറഞ്ഞതുകേട്ട് എനിക്കും ചിരിവന്നു... "എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്....ഇതിനാണോ വിളിച്ചത്..?? "അല്ല...അത് ഒന്നും പറയാൻ കിട്ടുന്നില്ല....മാഷ് പറ..ഞാൻ കേൾക്കാം.."

ഞാൻ പറഞ്ഞതുകേട്ട് മാഷ് വീണ്ടും ചിരിതുടങ്ങി... ഓരോ നിശ്വാസത്തിൽപോലും ഞങ്ങൾ പ്രണയം പങ്കുവച്ച നിമിഷം...സമയത്തെ തള്ളിനീക്കി ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.. ജനലിലൂടെ ഒഴുകിയെത്തിയ ഇളംതെന്നൽ ഞങ്ങളുടെ പ്രണയസല്ലാപത്തിൽ ലയിച്ചു ചേർന്നു... അതിനുപിന്നാലെ എത്തിയ മഴത്തുള്ളികൾ ആർത്തലച്ച് ഭൂമിയിലേക്ക് പെയ്തിറങ്ങി... "മാഷേ...അവിടെ മഴ പെയ്യുന്നുണ്ടോ...??? "മ്മ് ഉണ്ട്....വെറും മഴയല്ല...നീയാകുന്ന പ്രണയമഴ...ആ മഴയിൽ അലിഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ...❤️❤️.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story