കൊലുസ്സ്: ഭാഗം 13

koluss

എഴുത്തുകാരി: ശീതൾ

"ഛെ...ഈ മാഷ് ഇതെവിടെപ്പോയി കിടക്കാ..." ഞാൻ മാഷിനെയും തപ്പി നടക്കാൻ തുടങ്ങിയിട്ട്...രാവിലെയായതുകൊണ്ട് ക്ലാസ്സിലും ഉണ്ടാകില്ല... നോക്കി നോക്കി അവസാനം ലൈബ്രറിയിൽ ചെന്നുനോക്കിയപ്പോൾ അവിടെ ഇരിക്കുന്നു എന്റെ മാഷ്...❣️ ദുഷ്ടൻ എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ പുസ്തകം വായനയാണ്..ശെരിയാക്കിത്തരാം... ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി..മാഷ് തിരിഞ്ഞിരിക്കുന്നതുകൊണ്ട് ഞാൻ വരുന്നത് അറിഞ്ഞില്ല... ഞാൻ മാഷിന്റെ തൊട്ടുപിറകിൽ പോയിനിന്ന് കൊഞ്ഞനം കുത്താനും ഇടിക്കുന്നപോലെയും അടിക്കുന്നപോലെയും ഒക്കെ കാണിക്കാൻ തുടങ്ങി..കിട്ടിയ അവസരമല്ലേ... ഞാൻ പതിയെ കുനിഞ്ഞ് മാഷിന്റെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ച് ഒച്ചയിടാൻ തുടങ്ങിയതും പെട്ടെന്ന് മാഷ് തിരിഞ്ഞ് എന്റെ കൈപിടിച്ച് ഒരൊറ്റ വലിയായിരുന്നു..

ഞാൻ മാഷിന്റെ മടിയിലേക്ക് പോയിവീണു.. പെട്ടെന്ന് ആയതുകൊണ്ട് ഞാൻ ഞെട്ടി മാഷിന്റെ മുഖത്തേക്ക് നോക്കി...മാഷ് ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി എന്നെത്തന്നെ നോക്കി ഇരിക്കാണ്.. മാഷിന്റെ മടിയിലാണ് എന്റെ കിടത്തം എന്ന് അറിഞ്ഞതും ഞാൻ ഞെട്ടി എണീക്കാൻ തുടങ്ങി..പക്ഷെ മാഷ് എന്നെ അതിന് സമ്മതിക്കാതെ എന്റെ അരയിലൂടെ കയ്യിട്ട് മുറുക്കി... "മാഷേ...വി...വിട്...ആരേലും വരും..." "ആണോ..അതൊക്കെ എന്റെ പിന്നിൽനിന്ന് കോക്രി കാണിക്കുമ്പോൾ ആലോചിക്കണമായിരുന്നു.." ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിനെനോക്കി.. "അല്ല..അത്...അതെങ്ങനെ കണ്ടു....?? "അങ്ങോട്ട് നോക്കടി...ഗുണ്ടുമുളകെ.." മാഷെന്റെ തല തിരിപ്പിച്ചു..

.അവിടെ നോക്കിയപ്പോൾ ഞങ്ങളുടെ നേരെ കിടക്കുന്ന ഗ്ലാസ്‌ ഷെൽഫിൽ എന്റെയും മാഷിന്റെയും മുഖം നല്ല ക്ലിയർ ആയിട്ട് കാണാം.. ഞാൻ മാഷിനെനോക്കി ഒന്ന് ഇളിച്ചുകൊടുത്തു.. "അയ്യാ...എന്താ ഇളി...." "ഈൗ...ചോറി......" മാഷ് ഒരു വശ്യമായ ചിരിയാലെ എന്നെ നോക്കിയതും എന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു...ഞാൻ ഉമിനീരിറക്കി മാഷിനെനോക്കി... ആ നോട്ടത്തിൽ ഞാൻ അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നിയെനിക്ക്..മാഷിന്റെ കൈ ദാവണിയുടെ മറനീക്കി എന്റെ നഗ്നമായ വയറിൽ അമർന്നു... ഞാൻ ശ്വാസം നീട്ടിയെടുത്ത് ഉയർന്നുപൊന്തി...ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു..മാഷിന്റെ മുഖം എന്നിലേക്ക് അടുത്തുവന്നത് ഒരു വെപ്രാളത്തോടെ ഞാൻ കണ്ടു... "മാ...ഷേ.........." ഇടറിയ ശബ്ദത്തോടെ ഞാൻ വിളിച്ചതും മാഷ് ഒരു ചിരിയോടെ എന്റെ വയറിൽ അമർന്ന കൈമാറ്റി...നിവർന്നിരുന്നു..പക്ഷെ അപ്പോഴും എന്നെ എണീക്കാൻ അനുവതിച്ചില്ല.. 

ദേവിക്കുട്ടി ഇങ്ങനെ അടുത്തുനിൽക്കുമ്പോൾ സത്യത്തിൽ എന്റെ മൈൻഡ് തന്നെ മാറിപ്പോകുവാ... വേറെന്തൊക്കെയോ ഒരു ഫീലിംഗ്സ്...ഞാൻ അവളിലെ പിടി ഒന്ന് അയച്ചു എങ്കിലും വിട്ടില്ല.. "അല്ല അറിയാൻ മേലാത്തകൊണ്ട് ചോദിക്കുവാ..എന്റെ കണ്ട്രോൾ കളയാൻ വേണ്ടിയാണോ മഹതി ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളിയത്...??? ഞാൻ ചോദിച്ചതുകേട്ട് അവൾ വായുംപൊളിച്ച് എന്നെനോക്കി..പിന്നെ എന്റെ നെഞ്ചിനിട്ട് ഒരു കുത്ത് തന്നു.. "ചുമ്മാതിരിക്ക് മാഷേ...വൃത്തികേട് പറയാതെ..." "ഇതിലെന്താ ഇത്ര വൃത്തികേട്..this is quite natural babe...." "അയ്യടാ...അതങ്ങ് മനസ്സിൽ വച്ചാൽമതി..അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.." "അതുതന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്..പക്ഷെ ഇങ്ങനെപോയാൽ കയ്യിന്ന് പോകും ട്ടോ..."

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞതും അവൾ എന്നെ രൂക്ഷമായി നോക്കി..ഞാനൊന്ന് ഇളിച്ചു കൊടുത്തു... "അയ്യേ വഷളൻ...ഞാൻ ദേ ഇതുതരാൻ വന്നതാ..." അതുംപറഞ്ഞ് അവൾ കയ്യിലിരുന്ന ഒരു പൊതി എനിക്കുനേരെ നീട്ടി.. "ഇതെന്താ....മ്മ്???? "ഇതേ...അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം ആണ്..നല്ല ടേസ്റ്റ് ആണ്...അമ്മ കാണാതെ ഞാൻ മാഷിനുവേണ്ടി കൊണ്ടുവന്നതാ..കഴിച്ചുനോക്ക്..." അവൾ പൊതി അഴിച്ചുകൊണ്ട് പറഞ്ഞതും ഞാൻ അതിൽനിന്ന് ഒരെണ്ണം എടുത്ത് കഴിച്ചുനോക്കി.. "അയ്യേ....നിന്നോട് ആര് പറഞ്ഞു ഇത് നല്ല ടേസ്റ്റ് ആണെന്ന്...ബ്ലാ ഒന്നിനും കൊള്ളില്ല...." ഞാൻ പറഞ്ഞതും പെണ്ണിന്റെ മുഖം കടന്നാൽ കുത്തിയതുപോലെ ചീർത്തുവന്നു...ഞാനതുകണ്ട് ഉള്ളിൽ ചിരിച്ചു... "ദേ മാഷേ...വെറുതെ കുറ്റം പറയല്ലേ...എന്റെ അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്..." "ഞാൻ വെറുതെ പറയുന്നത് ഒന്നുമല്ല..ദാ നീ വേണേൽ കഴിച്ചുനോക്ക്.."

ഞാൻ അതിൽ ഒരെണ്ണം എടുത്ത് അവൾക്കുനേരെ നീട്ടി..അവൾ അതുവാങ്ങി ചുണ്ടിൽവച്ച് കടിക്കാൻ ഒരുങ്ങിയതും ഞൊടിയിടയിൽ ഞാൻ അതിന്റെ ഒരു കഷ്ണം കടിച്ചെടുത്ത് എന്റെ വായിലാക്കി... ഞങ്ങളുടെ രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ ഉരസി..പെണ്ണ് ഞെട്ടി അവളുടെ വായിലിരിക്കുന്ന കഷ്ണം ഒന്ന് ഇറക്കുകപോലും ചെയ്യാതെ അന്തംവിട്ട് എന്നെനോക്കി.. "മ്മ്...ഇപ്പൊ നല്ല ഉഗ്രൻ ടേസ്റ്റ് ആണ് ട്ടോ..ദേവിക്കുട്ട്യേ...അമ്മയുടെ കൈപ്പുണ്യം സൂപ്പർ.." ഞാൻ ഒളികണ്ണാലെ അവളെനോക്കി പറഞ്ഞു..പെണ്ണ് ഇപ്പോഴും ഫ്യൂസ് പോയപോലെ ഇരിക്കാണ്...ഇനി ഇങ്ങനെ ഇരുന്നാൽ ശെരിയാകില്ല.. "വായുംപൊളിച്ച് എന്റെ മടിയിൽ കിടക്കാതെ എണീറ്റുപോടീ...ഗുണ്ടുമുളകെ...." ഞാൻ കുറച്ച് ശബ്ദമുയർത്തി പറഞ്ഞതും പെണ്ണ് കിട്ടിയ ബോധംവച്ച് ഒരൊട്ടമായിരുന്നു പുറത്തേക്ക്..ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ഒരു ഉണ്ണിയപ്പം എടുത്ത് കഴിച്ചു.... 

"ഹാ മാഷേ.....മര്യാദക്ക് ഇരിക്ക്...ഇതൊന്ന് തീർക്കട്ടെ...." "നീ കൊറേ നേരായല്ലോ ആ ബുക്കും പെൻസിലും വച്ചോണ്ട് ഇരിക്കാൻ തുടങ്ങിയിട്ട്...ഇന്നെങ്കിലും എന്നെയൊന്ന് മര്യാദക്ക് വരച്ചു തരുമോ....??? "ഹലോ മാഷേ...വല്ലാണ്ടങ്ങോട്ട് കളിയാക്കല്ലേ ഈ ചിത്രംവര എന്നുപറയുന്നതെ ചുമ്മാ തോണ്ടിക്കുറിക്കുന്നതല്ല...ഓരോ ചിത്രവും ജീവൻ തുടിക്കുന്നവയാണ്...അവിടെയാണ് ഒരു ചിത്രകാരന്റെ വിജയം..അതിന് സമയം എടുക്കുകതന്നെ ചെയ്യും.." "ഹോ....ആയിക്കോട്ടെ ദേവിതമ്പുരാട്ടി...ഞാനൊന്നും പറഞ്ഞില്ല..." മാഷ് അതുംപറഞ്ഞ് വീണ്ടും പഴയ പൊസിഷനിൽ ഇരുന്നു...ഞാനതുകണ്ട് ചിരിച്ചുകൊണ്ട് വീണ്ടും പണിതുടങ്ങി... "ഹാ കഴിഞ്ഞു...ഇനി നോക്കിക്കോ..." ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ഞാൻ മാഷിന്റെ ചിത്രം പൂർണ്ണമായും ആ കടലാസിലേക്ക് പകർത്തി.. അതൊരു പുഞ്ചിരിയോടെ ഞാൻ മാഷിനുനേരെ നീട്ടി.. 

ദേവിക്കുട്ടി വരച്ചചിത്രം കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി..എന്റെ പെണ്ണിന് ഇത്രയും കഴിവ് ഉണ്ടായിരുന്നോ.. ശെരിക്കും പെട്ടെന്ന് കാണുമ്പോൾ അതൊരു ചിത്രം ആണെന്ന് പറയുകയെ ഇല്ല..പക്ഷെ അതിൽ എന്റെ ചിത്രം മാത്രമല്ലായിരുന്നു ഉള്ളത്.. എന്റെ ചിത്രത്തിനു സൈഡിലായി എന്റെ ദേവിക്കുട്ടിയും അവളെച്ചേർത്തുപിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന ഗീതുവും ഉണ്ടായിരുന്നു.... "ഇതെന്താ ഇത്...നിന്നോട് ഞാൻ എന്റെ മുഖം മാത്രമല്ലെ വരയ്ക്കാൻ പറഞ്ഞത്...അതിൽ ഞങ്ങൾ രണ്ടും എന്തിനാ..ഛെ ആ ചിത്രത്തിന്റെ ഭംഗി കളഞ്ഞു..." ഞാൻ അവളെനോക്കി ചിരി അടക്കിപ്പിടിച്ചു പറഞ്ഞു...അതിന് പെണ്ണ് എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് എന്റെ താടിപിടിച്ചു വലിച്ചു... "ആഹ് ഡീ...കോപ്പേ...എനിക്ക് നോവുന്നുണ്ട് ട്ടോ..." "അതെ മോനെ മാഷേ...ഇത്രയുംനേരം ഇവിടെ കുത്തിയിരുന്നപ്പോൾ ഈ രണ്ട് മോന്ത അല്ലായിരുന്നോ മാഷിന്റെ മനസ്സിൽ മുഴുവൻ...അത് ഞാനങ്ങോട്ട് വരച്ചു അത്രേയൊള്ളു..." ഞാൻ അന്തംവിട്ട് അവളെനോക്കി.. "അത് നിനക്കെങ്ങനെ മനസ്സിലായി...???

"അതൊക്കെ മനസ്സിലാകും...ഇവിടെ വെറുതെ ഇരിക്കുക അല്ലായിരുന്നല്ലോ..ആ നോട്ടം മുഴുവൻ എന്നിൽ ആയിരുന്നല്ലോ..എനിക്കറിയാം ആ മനസ്സ് മുഴുവൻ ഞാനും ഗീതമ്മയും അല്ലേ..പുറമെ കണ്ടത് മാത്രം ആക്കാതെ ആ മനസ്സിന്റെ അറയിൽ ഒളിപ്പിച്ചത് കൂടി ഞാൻ പുറത്തുകൊണ്ടുവന്നു..എപ്പടി...??? ദേവിക്കുട്ടി പറഞ്ഞതുകേട്ട് ഞാനൊരു നിറഞ്ഞപുഞ്ചിരിയോടെ അവളെ എന്റെ നെഞ്ചോട് ചേർത്തു...എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല... "എടി പെണ്ണേ..........." "മ്മ്........." "ദേവി കൊച്ചേ........." "എന്തോ........" "നിനക്ക് ഞാൻ എന്താ തിരിച്ചുതരേണ്ടത് ഈ സമ്മാനത്തിന്....??? "ഏഹ്....സമ്മാനം തരുവോ..?? അവൾ ആവേശത്തോടെ ചോദിച്ചു.... "എന്താ വേണ്ടേ....????? "മ്മ്....വേണം വേണം...." "എന്നാ പറ...എന്താ വേണ്ടത്...?? "എനിക്കെ മാഷ് അന്ന് വാങ്ങിത്തന്ന പരിപ്പുവട ഇല്ലേ...കാന്റീനിൽനിന്ന്...അത് വാങ്ങിത്തരുമോ..???

അവൾ ഇളിച്ചോണ്ട് ചോദിച്ചതുകേട്ട് ഞാൻ അവളെ അടിമുടി നോക്കി.. "ഹോ....ഇങ്ങനെയൊരു അൺറൊമാന്റിക് മൂരാച്ചി...ഞാൻ കരുതി വല്ല കിസ്സും ചോദിക്കും എന്ന്...."  മാഷ് പറഞ്ഞതുകേട്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി അങ്ങേരെ നോക്കി... "അയ്യടാ ഇപ്പൊ കിട്ടും...നോക്കിയിരുന്നോ..ചുമ്മാ ഇരുന്ന് വൃത്തികേട് പറയാതെ എണീറ്റ് വാ മാഷേ..." ഞാനതും പറഞ്ഞ് എണീറ്റതും പെട്ടെന്ന് മാഷ് എന്റെ കൈപിടിച്ച് വലിച്ചു...ഞാൻ കറക്റ്റ് ആയി മാഷിന്റെ മടിയിൽ ലാൻഡായി... ഞാൻ ഞെട്ടി പണ്ടാരമടങ്ങി മാഷിനെനോക്കി...മാഷ് പതിയെ കൈകൊണ്ട് തഴുകി...എന്റെ ശരീരം ഒന്ന് വിറച്ചു... ആ കൈ എന്റെ മുഖമാകെ ഓടിനടന്ന് അവസാനം എന്റെ ചുണ്ടുകളിൽ എത്തിനിന്നു..കൂടാതെ ആ മുഖവും എന്നിലേക്ക് അടുത്തുവന്നു... മാഷിന്റെ ചുടുനിശ്വാസം എന്റെ മുഖത്ത് തട്ടിയതും ഞാൻ വിറച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.. കുറച്ചുനേരമായി അനക്കമൊന്നും അറിയാഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി...

അപ്പൊ മാഷ് എന്നെത്തന്നെ ഇമവെട്ടാതെ നോക്കിയിരിക്കാ... "എന്താണ് ദേവിക്കുട്ടി...ആകെ വിയർത്തല്ലോ..മ്മ്....." എന്റെ തൊണ്ടയാണെങ്കിൽ വറ്റിവരണ്ടു..ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല.. "എന്റെ പെണ്ണേ...ഒന്ന് ശ്വാസം വിട്...ചെറിയ ചെറിയ കുസൃതികൾ അല്ലാതെ ഇപ്പൊ ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല..അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..അന്ന് മോള് ഒരുപാട് കഷ്ടപ്പെടും.." എന്നെനോക്കി സൈറ്റ് അടിച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞതും എനിക്ക് ഒരേസമയം ആശ്വാസവും അന്നത്തെ കാര്യമോർത്ത് വിറയലും വന്നു.... "മ്മ്...എന്താ മിണ്ടാത്തെ..എന്നോടൊന്നും പറയാനില്ലേ നിനക്ക്..?? എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...ഞാൻ മാഷിന്റെ കണ്ണുകളിലേക്ക് പ്രണയാർദ്രമായി നോക്കി... "ഉണ്ട്...ഒരുപാട് പറയാനുണ്ട്..ഇതിനുമെല്ലാം അപ്പുറം സ്നേഹിക്കാനും ഉണ്ട്..അതെല്ലാം എന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ ഭദ്രമായി പൂട്ടിവച്ചിട്ടുണ്ട്...ഞാൻ നെയ്തുകൂട്ടിയ ഞാനും എന്റെ മാഷും മാത്രമുള്ള സുന്ദരനിമിഷങ്ങൾ...❣️❣️

ഞാൻ പറഞ്ഞതുകേട്ട് മാഷിന്റെ കണ്ണുകൾ വിടർന്നു..നീർത്തിളക്കം വന്ന ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള അടങ്ങാത്ത പ്രണയം... "നിന്നോളം ഞാനിപ്പോ മറ്റൊന്നും ആഗ്രഹിക്കുന്നില്ല ദേവിക്കുട്ടി...ലവ് യൂ..സോ മച്ച്....i can't take effort to lose you...❤️❤️ എന്റെ കണ്ണുകൾ നിറഞ്ഞു..ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനെന്ന് തോന്നുന്നു തോന്നിയ നിമിഷം...ഞാൻ ആ നെഞ്ചിലെക്ക് ചാഞ്ഞു..  "ടാ ജീവൻ...മതി കുടിച്ചത്...ഇപ്പൊത്തന്നെ നീ ഓവർ ആണ്..." ഗ്ലാസിലെക്ക് മദ്യം പകർന്നുകൊണ്ടിരിക്കുന്ന ജീവനെ തടഞ്ഞുകൊണ്ട് അവന്റെ ഫ്രണ്ട് അനിൽ പറഞ്ഞതും ജീവൻ നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി.. അപ്പോഴേക്കും ബാക്കി രണ്ട് ഫ്രണ്ട്സ് ജീവനെ തടഞ്ഞുവച്ചു... "ജീവാ നീ എന്താടാ ഈ കാണിക്കുന്നത്... നിനക്കെന്താ ഭ്രാന്തായോ..??

"യെസ്... ഐ ആം മാഡ്...അവളാണ് അവളാണ് എന്റെ ഭ്രാന്ത്... ശ്രീദേവി മൈ ക്വീൻ..അവളുടെ സൗന്ദര്യം ശെരിക്കും എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്..." "ജീവാ നീ ഞങ്ങൾ പറയുന്നതുകേൾക്ക്...നിനക്ക് അവളെ കിട്ടാൻ പോകുന്നില്ല..അവളും പിന്നെ ആ സിദ്ധാർഥ് സാറും തമ്മിലുള്ള പ്രണയം കോളേജ് മുഴുവൻ പാട്ടാണ്..തന്നെയുമല്ല ചുരുങ്ങിയ കാലംകൊണ്ട് സർ ആ കോളേജിലെ പിള്ളേരുടെ പ്രിയപ്പെട്ട ആളായി മാറി...അതുകൊണ്ട് സാറിനെ വെറുപ്പിച്ചാൽ കോളേജ് മുഴുവൻ ഇളകും.." "പ്പാ...*&%$#@മക്കളെ...അവൻ ആരായാലും എനിക്കെന്താടാ..ഏതവൻ ആയാലും എന്റെ മുന്നിൽ തടസ്സമായി വന്നാൽ വെട്ടിയരിയും ഞാൻ.." "നിങ്ങൾക് അറിയാല്ലോ.. ഞാനൊന്ന് ആഗ്രഹിച്ചാൽ അത് എന്റെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും...എന്തും.." കത്തുന്ന കണ്ണുകളാലെ ജീവൻ പറഞ്ഞു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story