കൊലുസ്സ്: ഭാഗം 14

koluss

എഴുത്തുകാരി: ശീതൾ

രാത്രി ഉമ്മറത്ത് ചാരുപടിയിൽ ഇരുന്ന് മാനത്തെ നിലാവിനെനോക്കി ഞാൻ ഇരുന്നു... "എന്നിലെ പ്രണയത്തിന്റെ മാറ്റ് കൂട്ടാനായി ഭൂമി എനിക്കായി നൽകിയ സമ്മാനം...നീലവെളിച്ചം ഭൂമിയിലേക്ക് ഒഴുക്കിക്കൊണ്ട് ശോഭയോടെ നിൽക്കുന്ന പൂർണ്ണചന്ദ്രൻ.." *"സൂര്യവെളിച്ചത്തിൽ തന്റെ പതിയെ ഓർത്ത് വിലപിച്ച് സ്വന്തം പ്രണയത്തെ അടക്കിനിർത്തി നറുനിലാവ് പൊഴിച്ചെത്തുന്ന രാത്രിയുടെ വരവിൽ പുളകിതയായി വിരിഞ്ഞ് തന്റെ പ്രണയഗന്ധം പൊഴിക്കുന്ന നിശാഗന്ധിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്റെ നാസികയിലേക്ക് തുളച്ചുകയറി.."* പൂർണ്ണചന്ദ്രനെ നോക്കിയപ്പോൾ പൊടുന്നനെ അതിൽ മാഷിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു...അതെന്നിൽ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി വിരിയിച്ചു... "പ്രണയിക്കാൻ വേണ്ടിഞാൻ പരിചയപ്പെട്ടില്ല..പരിചയപ്പെട്ടപ്പോഴും അറിഞ്ഞില്ല എനിക്ക് മാഷിനോട് ഒരു പ്രണയം ഉണ്ടാകുമെന്ന്...പക്ഷെ അടുത്തപ്പോൾ അറിഞ്ഞു..എന്റെ മാഷേട്ടൻ ഇല്ലാതെ ഈ ജന്മം പൂർണ്ണമാകില്ലന്ന്..❣️❣️" പെട്ടെന്നാണ് ആരോ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദം കേട്ടത്...ഇരുട്ടിന്റെ മറവിൽനിന്ന് നിലത്തുറക്കാത്ത കാലുകളുമായി വരുന്ന അയാളെക്കണ്ട് എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു... പക്ഷെ ഇന്നത്തെ വരവിന് എന്തൊക്കെയോ ഒരു മാറ്റം..ഷിർട്ടിലും മുണ്ടിലുമൊക്കെ ചെളിയും ദേഹത്ത് അങ്ങിങ്ങായി മുറിവുകളും ഉണ്ട്... ഇതെന്താ ഇപ്പൊ സംഭവം.. "അയ്യോ...അരവിന്ദേട്ടാ..നിങ്ങൾക്കിത് എന്തുപറ്റി മനുഷ്യാ...???

അതുംചോദിച്ച് അമ്മ ഉമ്മറത്തെക്കുവന്ന് അങ്ങേരെ താങ്ങിപ്പിടിച്ച് ചാരുകസേരയിലേക്ക് കിടത്തി..ഞാനും സഹായിക്കാൻ ചെന്നെങ്കിലും എന്റെ നോട്ടംകൊണ്ട് ദഹിപ്പിച്ചപ്പോൾ ഞാൻ മാറിനിന്നു... "എന്താ പറ്റിയത് മനുഷ്യാ..ഒന്ന് പറ..." "ഒന്നുമില്ല...വരണ വഴിയില് ഒരു വണ്ടി തട്ടി...അങ്ങനെ പറ്റിയതാ..." വേദന കടിച്ചമർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു...ഹും കള്ളുംകുടിച്ച് റോഡിന്റെ നടുക്കുകൂടി നടന്നുകാണും.. അമ്മ കയ്യിലും കാലിലും ഒക്കെ പിടിച്ചുനോക്കുമ്പോൾ അച്ഛൻ വേദനകൊണ്ട് പുളഞ്ഞു..പാവം നല്ലോണം കിട്ടിയിട്ടുണ്ട്.. "അയാൾക്ക് ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചുകൂടായിരുന്നോ..?? "അതിനുമാത്രം ഒന്നും പറ്റിയിട്ടില്ല..ആ കുഴമ്പിട്ട് ഒന്ന് തിരുമ്മിയാൽ മതി..അതെങ്ങനെയാ ഓരോ അപശകുനം വീട്ടിൽതന്നെ ഉള്ളപ്പോൾ അപകടം ഉണ്ടാകാതെ ഇരിക്കില്ലല്ലോ.." അച്ഛൻ എന്നെനോക്കി പറഞ്ഞതും എന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി..അമ്മ എന്നെ നിസ്സഹായതയോടെ നോക്കിയതും ഞാനൊരു മങ്ങിയ പുഞ്ചിരി നൽകി അകത്തേക്ക് പോയി... 

മുറ്റത്തെക്ക് കാർ കയറുന്ന ശബ്ദം കേട്ടതും ഗീതു മെയിൻ ഡോർ തുറന്ന് പുറത്തേക്ക് വന്നു.. "നിനക്കൊന്ന് വിളിക്കുമ്പോൾ ഫോൺ എടുത്താലെന്താ കണ്ണാ...എത്ര നേരമായി ട്രൈ ചെയ്യുന്നു..." കാർ ലോക്ക് ചെയ്ത് സിറ്റ്ഔട്ടിലേക്ക് കയറിയ എന്നെനോക്കി ഗീതു ചോദിച്ചു... "സോറി ഗീതൂസെ...വഴിയിൽ വച്ച് ഒരു ആക്‌സിഡന്റ് അതാ ലേറ്റ് ആയത്..." "ഈശ്വരാ...എന്നിട്ട്...നിനക്കെന്തേലും പറ്റിയോ...?? "ഓ....എനിക്കല്ല ഗീതു..ഒരാൾ മദ്യപിച്ച് എന്റെ വണ്ടിയുടെ മുന്നിലേക്ക് വന്ന് ചാടി..പിന്നെ കണ്ടവർക്ക് കാര്യം മനസ്സിലായതുകൊണ്ട് കേസും പൊല്ലാപ്പും ഒന്നും ഉണ്ടായില്ല..." "ഹോ ഞാൻ അങ്ങോട്ട് പേടിച്ചുപോയി...എന്നിട്ട് അയാൾക്ക് വല്ലതും പറ്റിയോ...?? "ഏയ് കാര്യമായിട്ട് ഒന്നും പറ്റിയില്ല...ആ അതുവിട് ഗീതു കഴിക്കാൻ എടുക്ക് എനിക്ക് നല്ല വിശപ്പുണ്ട്..ഞാനൊന്ന് ഫ്രഷ് ആയി വരാം.." അതുംപറഞ്ഞ് ചുണ്ടിൽ ഊറിവന്ന ചിരിയോടെ ഞാൻ മുകളിലേക്ക് പോയി..  "ദേവൂ...............!!!! ഉച്ചക്ക് നിത്യയുടെയും കൃപയുടെയും കൂടെ കത്തി യടിച്ചുകൊണ്ട് നടക്കുമ്പോഴാണ് പിറകിൽനിന്ന് മാഷിന്റെ അലർച്ച ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി....മാഷ് കട്ടക്കലിപ്പിൽ എന്നെത്തന്നെ നോക്കിപ്പേടിപ്പിക്കാ...ഞാൻ അന്തംവിട്ട് അങ്ങനെതന്നെ നിന്നു... മാഷിന്റെ അലർച്ചകേട്ട് അവിടെയുണ്ടായിരുന്ന പിള്ളേർ എല്ലാം എന്നെയും മാഷിനെയും മാറിമാറി നോക്കുകയാണ്... മാഷ് അവർക്കുനേരെ രൂക്ഷമായ നോട്ടമെറിഞ്ഞതും അവരെല്ലാം അവരവരുടെ പാട് നോക്കിപ്പോയി... മാഷ് ദേഷ്യത്തിൽ എന്റെ അടുത്തേക്ക് വന്നതും എന്റെ ഇടവും വലവും നിന്ന കള്ളികളും അവരുടെ കുരിശും എടുത്ത് ജീവനുംകൊണ്ട് ഓടി...തെണ്ടികൾ..

മാഷ് എന്റെ അടുത്തെത്തിയതും ഞാൻ വേണോ വേണ്ടയോ എന്ന അർഥത്തിൽ ഒന്ന് ഇളിച്ചു കൊടുത്തു.. "എ...എന്താ മാഷേ....??? "നിന്നെയൊക്കെ...നീ എന്തിനാടി രാവിലെതന്നെ ഇങ്ങോട്ട് കെട്ടിയൊരുങ്ങി വരുന്നത്....ഹേ...???? എക്സ്ട്രീമം കലിപ്പിൽ മാഷ് ചോദിച്ചതും ഞാൻ വായുംപൊളിച്ച് നിന്നു..ഇതിനുമാത്രം കലിതുള്ളാൻ ഇവിടിപ്പോ എന്താ ഉണ്ടായേ.... "അത് മാഷിനെക്കാണാൻ അ...അല്ല പഠിക്കാൻ...എന്തേയ്...?? "ആണെങ്കിൽ പിന്നെ ഇതെന്താ ഡീ...??? അതുംപറഞ്ഞ് മാഷ് ഒരു പേപ്പർ എനിക്കുനേരെ നീട്ടി...സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി...സിവനെ ഇന്റെർണൽ എക്സാമിന്റെ റിസൾട്ട്‌...എല്ലാത്തിനും മാർക്ക്‌ നല്ല കുറവാ...എന്ത് ചെയ്യും ഓടിയാലോ..വേണ്ടാ ഇനി എന്നെ പൊക്കിയെടുക്കുന്നത് ഈ കണ്ട പിള്ളേരെക്കൂടി കാണിക്കണോ... ഞാനൊരു അളിഞ്ഞ ഇളി പാസ്സാക്കി കൊടുത്തു.. "ഈൗ പറ്റിച്ചേ ഞാൻ മാഷിനെ പറ്റിച്ചേ... എനിച്ച് അറിയായിരുന്നു ഇതുകണ്ട് മാഷ് എന്നെ വഴക്ക് പറയാൻ വരും എന്ന്...അതിനുവേണ്ടി ഞാൻ ചുമ്മാ ഒരു നമ്പർ ഇറക്കിയതല്ലേ...സത്യായിട്ടും ഇതിന്റെയൊക്കെ ഉത്തരം എനിക്ക് അറിയാം മാഷേ..." ഞാൻ അത് പറഞ്ഞതും മാഷ് എന്റെ ചെവിക്ക് പിടിച്ചതും ഒത്തായിരുന്നു...എന്റെ കണ്ണിൽക്കൂടി പൊന്നീച്ച പാറി... "ആഹ്....മാഷേ....വിട്..പ്ലീസ്..എനിക്ക് നോവുന്നു..." "നിന്റെ ഉഴപ്പ് ഈയിടെ ആയിട്ട് കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് ടീച്ചേർസ് എല്ലാംകൂടി എന്റെ ചെവിതിന്നു..നീ എന്നെ നാണം കെടുത്തിയില്ലേ ടി പോത്തേ...."

മാഷ് കലിച്ചുകയറി എന്നോട് ചോദിച്ചു...കൊറേനേരം പിടിച്ചുതിരിച്ചിട്ട് മാഷ് എന്റെ കാതിനെ സ്വതന്ത്രമാക്കി... "ഹൂ...മാഷ് പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഫുൾ ഉടായിപ്പ് ആണെന്ന്..ഇത് ആദ്യമായിട്ടല്ലേ ഇങ്ങനെ..." "അതുതന്നെയാടി പുല്ലേ...ഞാനും ചോദിച്ചത്..ക്ലാസ്സ്‌ ടോപ്പർ ആയ നീ എങ്ങനെയാടി ഇത്രയും ബാക്കിലേക്ക് പോയത്...അതും ഞാൻ വന്നതിന് ശേഷം..." "അതെ....മാഷ് തന്നെയാ കാരണം..."  ഇന്റെർണൽ എക്സാമിന്റെ റിസൾട്ട്‌ നോക്കിയപ്പോൾ വലിയ അഹങ്കാരത്തിൽ ദേവിക്കുട്ടിയുടെ റിസൾട്ട്‌ എടുത്ത് നോക്കിയതാ.. അപ്പൊ കുരിപ്പിന്റെ മാർക്ക്‌ കണ്ട എന്റെ ഫ്യൂസ് പോയി....അത് ചോദിക്കാൻ വന്ന എന്റെ തലക്ക് അവൾ കുറ്റം ചുമത്തുന്നു...കഴുത "ഞാനോ....ഞാൻ എന്താടി ചെയ്തത്....." "പിന്നല്ലാതെ ഞാൻ ആണോ....മര്യാദക്ക് പഠിച്ചിരുന്ന എന്നെ കയറി പ്രേമിച്ച് എന്റെ മനസ്സിൽ കയറി കുടിയിരുന്ന് എന്നെ ഒന്ന് പഠിക്കാൻ പോലും സമ്മതിക്കാത്തത് മാഷല്ലേ...!!! അവളെ പറച്ചില് കേട്ട് ഞാൻ വായുംപൊളിച്ച് നിന്നു...ആ പറഞ്ഞതിൽ കാര്യമില്ലാതില്ലാ...ബട്ട്‌ അങ്ങനെവിട്ടാൽ ശെരിയാകില്ലല്ലോ... "ഓഹോ...അങ്ങനെയാണല്ലേ....ഓക്കെ...എന്നാ ഞാൻതന്നെ ഒരു പരിഹാരം പറയാം.." 

ഏഹ് ആ പറഞ്ഞതിൽ എനിക്കുള്ള ഒരു പണി ഒളിഞ്ഞിരിപ്പുണ്ടോ...ഇല്ലേ..ആവോ... "എന്ത്...എന്ത് പരിഹാരം...??? "നിനക്ക് കോൺസെൻട്രേഷൻ കിട്ടാത്തത് കൊണ്ടല്ലേ..അല്ലെങ്കിലും വായിച്ചു പഠിക്കുമ്പോൾ നമ്മുക്ക് അത്ര കോൺസെൻട്രേഷൻ കിട്ടില്ല...സോ നമുക്ക്...." "നമുക്ക്.........????? ഞാൻ കാത് കൂർപ്പിച്ചുകൊണ്ട് മാഷിനെനോക്കി.... "ഒരു ഇരുന്നൂറ് തവണ എഴുതിപഠിക്കാം...എങ്ങനുണ്ട്...." പുരികംപൊന്തിച്ച് മാഷ് ചോദിച്ചതുകേട്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിനെനോക്കി... "ഇ..ഇരു...ന്നൂറോ.......??????? ഞാൻ അന്ധാളിപ്പോടെ ചോദിച്ചു.... "യെസ്....നിന്നെ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ...ഇന്ന് വൈകുന്നേരത്തിനുള്ളിൽ നീ എഴുതി പഠിച്ചത് എനിക്ക് കാണണം...കേട്ടല്ലോ..." കലിപ്പിൽ തന്നെ മാഷ് അങ്ങനെ പറഞ്ഞ് തിരിഞ്ഞുപോകാൻ ഒരുങ്ങി..ഈശ്വരാ ആദ്യമായി കിട്ടിയ എംമ്പോസിഷൻ...അതും എന്റെ മാഷിന്റെ അടുത്തുനിന്ന്...സുഭാഷ്.. ഇരുന്നൂറ് തവണയൊക്കെ എഴുതുക എന്ന് പറഞ്ഞാൽ ന്റെ കൈ...ഉയ്യോ... ഞാൻ ഓടി മാഷിന്റെ മുൻപിൽ കയറിനിന്നു... "മാഷേ...പ്ലീസ് മാഷേ...എനിക്ക് എഴുതണ്ട...ഞാൻ ഇനി നന്നായി പഠിച്ചോളാം..ഈയൊരു തവണ ക്ഷമിക്ക് പ്ലീസ്..." ഞാൻ മാഷിന്റെമുൻപിൽ നിന്ന് കെഞ്ചി.... "അത് നീ തീരുമാനിച്ചാൽ പോരാ...എക്സാമിന് തോറ്റ് തുന്നംപാടി ഇരിക്കുന്ന ഒരുത്തിയെ അല്ല എനിക്ക് ഭാര്യയായി വേണ്ടത്...ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ നിനക്ക് കൊള്ളാം...ഇല്ലെങ്കിൽ മര്യാദക്ക് നീ ഡിഗ്രി പാസ്സ് ആയി പോകില്ല...ഗോട്ട് ഇറ്റ്..???

ഞാൻ ഒന്നും മിണ്ടാത്തെ തലയാട്ടി തലതാഴ്ത്തി നിന്നു...മാഷ് എന്നെ മറികടന്നു പോകാനൊരുങ്ങി വീണ്ടും എന്തോ ഓർത്തപോലെ എനിക്കുനേരെ തിരിഞ്ഞു.. "ഹാ...മെയിൻ ആയിട്ട് നിന്നോട് വേറൊരു കാര്യം പറയാനാണ് ഇങ്ങോട്ട് വന്നത്.." ഞാൻ ചോദ്യഭാവത്തിൽ മാഷിനെനോക്കി... "അടുത്ത മാസം നമ്മുടെ കോളേജിൽ വച്ച് ഒരു കോമ്പറ്റിഷൻ നടക്കുന്നുണ്ട്...മെയിൻ ആയിട്ട് രചന മത്സരങ്ങൾ ആണ് നടക്കുന്നത്.... "അതിൽ ചിത്രരചന കാറ്റഗറിയിൽ നീ മത്സരിക്കണം...ഓക്കെ...കൂടുതൽ പ്രിപ്രേഷൻ ഒന്നും വേണ്ട...വരക്കേണ്ട സബ് അവര് അന്ന് രാവിലേയെ അനൗൺസ് ചെയ്യൂ...രജിസ്ട്രെഷൻ ഓക്കെ ഞാൻ ചെയ്തിട്ടുണ്ട്... " ആ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി വീണ്ടും മാഷിനെനോക്കി... "ഞാനോ....മാഷേ..ഞാനെന്ത് ചെയ്യാനാ..എനിക്കൊന്നും അറിയില്ല..." "നിനക്കറിയാത്ത കാര്യമല്ല ദേവൂട്ടി ഞാൻ പറഞ്ഞത്...നിന്റെ കഴിവുകൾ നിന്നിൽ മാത്രം ഒതുങ്ങാൻ ഉള്ളതല്ല... "പിന്നെ നിന്നോട് മത്സരിക്കാമോ എന്നല്ല ഞാൻ ചോദിച്ചത് മത്സരിക്കണം എന്നാണ് ഞാൻ പറഞ്ഞത്...മറ്റു കോളേജിൽ നിന്നൊക്കെ കുട്ടികൾ വരുന്നതാണ്.. "നമ്മുടെ കോളേജിൽ വച്ച് നടക്കുമ്പോൾ നമ്മുക്ക് പ്രൈസ് കിട്ടാതെ പോകരുത്...നിന്നെക്കൊണ്ട് പറ്റും...ഓക്കെ...ഇനി അത് വിട്....ഇപ്പൊ പോയി ഞാൻ പറഞ്ഞ പണി ചെയ്യ്.." മാഷ് ഗൗരവം ഒട്ടും വിടാതെ അതുംപറഞ്ഞ് പോയി...ഞാൻ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥപോലെ നിന്നു...

ഹും കാട്ടാളൻ....ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തൂടെ....അവിടെപ്പോയി ഞാനെന്ത് വരച്ചുകൂട്ടാനാ ന്റെ കൃഷ്ണാ.... അയ്യോ എംമ്പോ...ഞാൻ നേരെ ക്ലാസ്സിലേക്ക് ചെന്നു..അവളുമാർ കാര്യം ചോദിച്ചപ്പോൾ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞുകൊടുത്തു..അതുകേട്ട് രണ്ടുംകൂടി ഇരുന്ന് പൊരിഞ്ഞ ചിരി..അവറ്റകൾക്ക് രണ്ട് കീറുംകൊടുത്ത് കിട്ടിയ ബുക്കും പേനയും എടുത്ത് ഞാൻ നേരെ ലൈബ്രറിയിലേക്ക് വിട്ടു.. ക്ലാസിൽ ഇരുന്ന് എഴുതിതീർക്കാൻ പറ്റില്ലല്ലോ...അങ്ങനെ ഇരുന്നും കിടന്നും മറിഞ്ഞും ഒക്കെ എഴുതാൻ തുടങ്ങി...  വൈകുന്നേരം ഇന്റർവെൽ കഴിഞ്ഞ് ഫ്രീ ഹവർ ആയതുകൊണ്ട് ദേവിക്കുട്ടിയെ തപ്പി ഇറങ്ങിയതാണ് ഞാൻ എന്നെ കണ്ടപ്പോഴേ അവളുടെ വാലുകൾ അവൾ ലൈബ്രറിയിൽ ഉണ്ടെന്ന് പറഞ്ഞു... അങ്ങോട്ട് ചെന്നപ്പോൾ പെണ്ണ് ടേബിളിൽ കമന്നുകിടന്ന് പൊരിഞ്ഞ എഴുത്താണ്...എനിക്കത് കണ്ട് ചിരി വന്നു.. ഞാൻ അകത്തേക്ക് കയറി അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു... എന്നെക്കണ്ടതും പെണ്ണ് എന്നെ തുറിച്ചുനോക്കിയിട്ട് തിരിഞ്ഞിരുന്നു...ഞാൻ വിടുവോ.. ഞാൻ അവിടുന്ന് എഴുന്നേറ്റ് അവൾ തിരിഞ്ഞ ഭാഗത്തുള്ള ചെയറിൽ പോയി ഇരുന്നു... കുറച്ച് നേരം അവിടെ ഇതുതന്നെ ആയിരുന്നു പരിപാടി...അവസാനം അവൾ സുല്ലിട്ട് നിർത്തി..ബട്ട്‌ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... "ദേവൂട്ടീ............" എന്നുവിളിച്ചുകൊണ്ട് ഞാൻ പതിയെ അവൾ എഴുതുന്ന കയ്യിൽ തൊട്ടതും പെണ്ണെന്റെ കൈ തട്ടിമാറ്റി എന്നെ തുറിച്ചുനോക്കി...

"വേണ്ടാ എന്നോട് മിണ്ടണ്ട...ഞാൻ മാഷിനോട് കൂട്ടില്ല...പോ..." എന്നെനോക്കി കവിൾവീർപ്പിച്ച് കൈരണ്ടും കവിളിൽ അടിച്ച് അത് പൊട്ടിച്ചുകൊണ്ട് അവൾ പറഞ്ഞിട്ട് വീണ്ടും എഴുത്ത് തുടങ്ങി... ഞാൻ ചിരിഅടക്കി പിടിക്കാൻ നന്നായി പാടുപെട്ടു... "എടി ഞാനൊന്ന് പറയട്ടെ....!! "വേണ്ടാ എനിക്കൊന്നും കേൾക്കണ്ട....കൂട്ടില്ലന്ന് പറഞ്ഞാ കൂട്ടില്ല..." ഈ കുരിപ്പ്...അങ്ങനെവിട്ടാൽ ശെരിയാകില്ലല്ലോ...ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്ന് ആ കാലിൽപാദത്തിൽ എന്റെ കാലുകൊണ്ട് പതിയെ തഴുകി... എന്റെ സ്പർശനം ഏറ്റതും പെണ്ണൊന്ന് ഞെട്ടി...എഴുതിക്കൊണ്ടിരുന്ന അവളുടെ കൈകൾ വിറച്ചു..ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി... ഞാനതെല്ലാം ഒരു കുസൃതിയോടെ നോക്കിയിരുന്നു...എന്റെ തള്ളവിരൽ അവളുടെ കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ്സിന്റെ ഇടയിലേക്ക് അരിച്ചുകയറി അത് കൊരുത്തുവലിച്ചു.. ഞൊടിയിടയിൽ ചെറിയൊരു കിലുക്കത്തോടെ അത് പൊട്ടി അതിലെ വെള്ളിമണികളെല്ലാം നിലത്തേക്ക് തെറിച്ചുവീണു.... ദേവിക്കുട്ടി ഞെട്ടി അവളുടെ കാലിലേക്കും എന്റെ മുഖത്തെക്കും നോക്കി...  മാഷ് ഇങ്ങനെയൊരു ചെയ്ത് ചെയ്യുമെന്ന് ഞാൻ കരുതിയില്ല...കൊളുത്തടക്കം പൊട്ടിയിരിക്കുന്നു..ഒരുപാട് ആഗ്രഹിച്ച് അമ്മയോട് കരഞ്ഞുപറഞ്ഞത് വാങ്ങി തന്നതാണ് ഇപ്പൊ ഈ ചിതറി കിടക്കുന്നത്...എന്റെ കണ്ണൊക്കെ നിറഞ്ഞുവന്നു.. മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെനോക്കി ചിരിച്ചുകൊണ്ട് ഇരിക്കാ..അതുകൂടി ആയപ്പോൾ എനിക്ക് കലിച്ചു കയറി....ഞാൻ ദേഷ്യത്തിൽ ബുക്കും വാരിക്കൂട്ടി എഴുന്നേറ്റ് പോകാൻ തുടങ്ങിയതും മാഷ് എന്റെ കയ്യിൽ പിടിച്ചു... "വിട് മാഷേ....എനിക്ക് പോണം..."

"ദേഷ്യം വരുമ്പോൾ ഇങ്ങനെ ചുവന്നുതുടുത്ത് നിൽക്കുന്ന ദേവിക്കുട്ടിയുടെ മുഖം കാണാൻ നല്ല ചേലാ ട്ടോ.." മാഷ് പറഞ്ഞതുകേട്ട് ഞാൻ വീണ്ടും മാഷിനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് വീണ്ടും പോകാൻ ഒരുങ്ങിയതും മാഷ് എന്നെ അവിടെ പിടിച്ചിരുത്തി... വേറെ നിവർത്തിയില്ലാതെ ഞാൻ അവിടെ ഇരുന്നെങ്കിലും മാഷിനെ മുഖത്തുനോക്കാതെ ഞാൻ മറ്റെങ്ങോ നോട്ടം പായിച്ചിരുന്നു... കാൽപ്പാദത്തിൽ കുളിര് അനുഭവപ്പെട്ടപ്പോൾ ഞാൻ മെല്ലെ താഴേക്ക് നോട്ടം തെറ്റിച്ചു...നോക്കുമ്പോൾ ചുറ്റിലും കരിമണികളും അതിന് നടുക്ക് മൂന്ന് ചെറിയ മണികളും ഉള്ള ഒരു കൊലുസ്സ് മാഷ് എന്റെ കാലിൽ ഇടുന്നു... ഞാൻ കണ്ണുകൾ അമർത്തിതുടച്ച് വീണ്ടും നോക്കി...എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... മാഷ് എന്നെനോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ച് എന്റെ കാൽ എടുത്ത് മാഷിന്റെ മടിയിൽ വച്ചു.. മാഷ് ഒരു കള്ളച്ചിരിയോടെ കുനിഞ്ഞ് ആ കൊലുസ്സിലെ കൊളുത്ത് കടിച്ചുമുറുക്കി... മാഷിന്റെ താടിരോമങ്ങൾ എന്റെ കാലിൽ കുത്തിക്കയറിയപ്പോൾ ഞാൻ ശ്വാസം നീട്ടിയെടുത്തു... മാഷ് എന്റെ മറ്റേ കാലിലും കൊലുസ്സ് ഇട്ട് മുറുക്കി.. കൂടെ എന്റെ പാദത്തിൽ ഒരു നനുത്ത ചുംബനവും നൽകി... എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.... "എന്റെ ആദ്യചുംബനം മുല്ലപ്പൂവിന്റെ ഗന്ധമുള്ള നിന്റെ ഇളംപാദങ്ങളിൽ തരാനാണ് ഞാൻ ആഗ്രഹിച്ചത്...നിന്റെ കാലിൽ ഞാൻ അണിഞ്ഞ ഈ കൊലുസ്സിന്റെ കിലുക്കം എന്റെ ഹൃദയസ്പന്ദനമാണ്..ഈ ദേവി എന്റെ സ്വന്തം ദേവി ആകുന്ന അന്നുവരെ എന്റെ ഹൃദയതാളം ഇതിൽനിന്നുതന്നെ എനിക്ക് കേൾക്കണം...❤️❤️" മാഷിന്റെ വാക്കുകൾ ഒരു പ്രണയമഴയായി എന്നിലേക്ക് പെയ്തിറങ്ങി...ഞാൻ നിറഞ്ഞ മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും മാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story