കൊലുസ്സ്: ഭാഗം 15

koluss

എഴുത്തുകാരി: ശീതൾ

"ഹൈ....മാഷേ നോക്ക്...നല്ല കിലുക്കം അല്ലേ...നല്ല രസണ്ട്..." ഫോണിൽ നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ സൈഡിലുള്ള മതിൽ ഇരിക്കുന്ന എന്നോട് അവൾ പറഞ്ഞു.. പെണ്ണ് ദാവണിയുടെ പാവാട ചെറുതായി ഉയർത്തിപ്പിടിച്ച് കൊലുസ്സും കിലുക്കിക്കൊണ്ട് നിന്ന് വട്ടം കറങ്ങുകയാണ്... "ശ്ശേ....ആ കുന്ത്രാണ്ടത്തിൽ നോക്കി ഇരിക്കാതെ എന്നെയൊന്ന് നോക്ക്...ദേ നല്ല രസമില്ലേ..." അതുംപറഞ്ഞ് പെണ്ണ് വീണ്ടും രണ്ട് താളം ചവിട്ടി...ഞാൻ ഫോണിൽനിന്ന് മുഖം ഉയർത്തി അവളെനോക്കി.. ഇടയ്ക്ക് താളം ചവിട്ടും പിന്നെ കൊലുസ്സിന്റെ ഭംഗിനോക്കി നിൽക്കും..ഇതുതന്നെ പണി...ഇവൾക്ക് ഒരു പിരി ലൂസ് ആയെന്നാ തോന്നുന്നേ... "എന്താ നോക്കുന്നെ...മ്മ്..?? ദേവൂട്ടി ഇളിച്ചോണ്ട് എന്നോട് ചോദിച്ചു...ഞാൻ അവളെ അടിമുടി നോക്കി.. "വട്ടായോ പെണ്ണേ.....???

"ആഹ്....പ്രേമം മൂത്ത് വട്ടായതാ..." "മ്മ്...കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളൂ...ഇപ്പൊ കണ്ടു...ചങ്ങല വേണോ ഷോക്ക് വേണോ..." "രണ്ടും വേണ്ടാ....മാഷേട്ടനെ മതി..." അവൾ പറഞ്ഞതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു.. "ഒഞ്ഞു പോയെടി... എന്നെക്കൊണ്ടൊന്നും വയ്യ ഇതുപോലുള്ള ലൂസിനെയൊക്കെ തലയിൽ ചുമക്കാൻ..." "ഞഞഞ....അങ്ങനെ ഞാൻ ഒഴിഞ്ഞു പോകൂല്ലടാ മാഷേ...." പെണ്ണ് എന്നെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരി വന്നു... "ഡീ നിന്നോട് ഞാൻ എത്രതവണ പറഞ്ഞു എന്നെ മാഷേന്ന് വിളിക്കാതെ കണ്ണേട്ടാന്ന് വിളിക്കാൻ...വിളിക്കെടി.." "വിളിക്കമാട്ടേനെ നീ എന്നാ പണ്ണുവേ....??? "ഡിവോഴ്സ് പണ്ണുവേ..." അവൾ പറഞ്ഞ അതെ ട്യൂണിൽ ഞാൻ പറഞ്ഞതും ദേവൂട്ടി മോന്ത വീർപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.. എന്നിട്ട് മതിലിൽ കയറാൻ കിടന്ന് പരിശ്രമം ആണ്..എവിടെ കുരുട്ടടക്കക്ക് എത്തണ്ടേ..കൊറേ നേരം ട്രൈ ചെയ്ത് മടുത്ത് അവസാനം ദയനീയമായി എന്നെനോക്കി... "എടുക്കുവോ.....????

എന്നെനോക്കി ചുണ്ട് പിളർത്തി നിഷ്കു ആയി അവൾ ചോദിച്ചതും എനിക്ക് ചിരിപൊട്ടി.. അതുകണ്ട് അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്റെ കയ്യിനിട്ട് ഒരു തല്ല് തന്നതും ഞാൻ ചിരി കടിച്ചുപിടിച്ച് കയ്യും ഉഴിഞ്ഞു താഴെക്കിറങ്ങി അവളെ എടുത്ത് മതിലിന്റെ മുകളിൽ ഇരുത്തി... എന്നിട്ട് ഞാനും അവളുടെ അടുത്തായി കയറിയിരുന്ന് വീണ്ടും ഫോണിൽ നോക്കാൻ തുടങ്ങി...  ഹും ജന്തു....ഇങ്ങനെ നോക്കാൻ മാത്രം എന്ത് കുന്തമാ അതിലുള്ളത്...എനിക്കങ്ങോട്ട് കലിച്ചു കയറി... ഞാൻ ആ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..അതുകണ്ട് മാഷെന്നെ നോക്കിയപ്പോൾ ഞാൻ കണ്ണുരുട്ടി കാണിച്ചു.... "മ്മ്.....എന്താ ഇങ്ങനെ നോക്കുന്നെ....??? ഞാൻ മാഷിനെ ഒന്ന് നോക്കിയിട്ട് ഇളിച്ചുകൊണ്ട് മാഷിന്റെ മുടിയൊക്കെ കൈകൊണ്ട് തെറിപ്പിച്ചു ആകെ കുളമാക്കി..

"ഛെ.....നീ എന്താടി ഈ കാണിക്കുന്നത്...ചീകിവച്ചത് മുഴുവൻ കുളമാക്കി.." "മാഷിനി കുറച്ച് നാളത്തേക്ക് ക്ലീൻ ഷേവ് ചെയ്യ്....എന്നിട്ട് മുടിയിൽ ഓക്കെ എണ്ണ നല്ലോണം തേച്ചുപരത്തി വയ്ക്ക്..." ഞാൻ പറഞ്ഞതുകേട്ട് മാഷെന്നെ കണ്ണുംമിഴിച്ചു നോക്കി... "ഞാൻ എന്താടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചോ...എന്നാ ഒരു കാര്യം ചെയ്യാം...ദേ ബട്ടൺസ് കൂടി ഫുൾ അങ്ങോട്ട് ഇടാം...ന്തേയ്‌...?? കഴുത്തിനുതാഴെ തുറന്നുകിടക്കുന്ന ബട്ടണിൽ തൊട്ടുകാണിച്ചുകൊണ്ട് മാഷ് ചോദിച്ചു... "ആഹ് എന്നാ വളരെ നന്നായിരിക്കും...." "നിനക്കെന്താടി പ്രാന്താണോ....ഈൗ ഊള സ്റ്റൈൽ..." "ആഹ് എന്നെ കെട്ടുന്നതുവരെ നിങ്ങൾ ഇനി അങ്ങനെ നടന്നാൽ മതി..അല്ല പിന്നെ...ഓരോ പെണ്ണുങ്ങളുടെ നോട്ടം കാണുമ്പോൾ ആ കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നും....."

"അതിന് ഞാൻ അങ്ങനെ വന്നാൽ ആ പെണ്ണുങ്ങൾ നോക്കാതെയിരിക്കുമോ..?? ചിരി അടക്കിപ്പിടിച്ചുകൊണ്ട് മാഷ് ചോദിച്ചു... "ആ അങ്ങനെയൊരു പേക്കോലത്തിൽ വന്നാൽ ഒരു ലുക്കും ഉണ്ടാകില്ല..അപ്പൊ അവളുമാർ നോക്കില്ലല്ലോ..എങ്ങനെയുണ്ടെന്റെ ഫുദ്ധി...മ്മ്..?? "ഹും കൊണ്ടുപോയി ഉപ്പിലിട്ടു വയ്ക്ക്...ഞാൻ ഇങ്ങനെതന്നെ വരും...ആ നോക്കുന്നുണ്ട് എന്നുപറഞ്ഞ പിള്ളേർ ഏതാടി..." മാഷ് ഇളിച്ചുകൊണ്ട് ചോദിച്ചതുകേട്ട് ഞാൻ കലിച്ചു കയറി ഞാൻ മാഷിനെ അടിക്കാനും പിച്ചാനും മാന്താനുമൊക്കെ തുടങ്ങി...അവസാനം മാഷ് കലികയറി എന്നെ തല്ലാൻ ഓങ്ങിയപ്പോൾ ഞാൻ ഇറങ്ങി ഓടി...  സെക്കന്റ്‌ സാറ്റർഡേ ആയതുകൊണ്ട് കൊറേനേരം വീട്ടിൽ ഇരുന്ന് ചടച്ചപ്പോൾ നേരെ വിമലിന്റെ വീട്ടിലേക്ക് വിട്ടു... എനിക്ക് പിന്നെ നല്ല സ്വാതന്ത്ര്യം അവിടെ ഉള്ളതുകൊണ്ട് ഞാൻ കോളിങ് ബെൽ പോലും അടിക്കാതെ മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി...

ബട്ട്‌ അവിടെയുള്ള കാഴ്ച്ച കണ്ടപ്പൊഴാണ് ഞാൻ ചെയ്തത് എത്രവലിയ തെറ്റാണെന്ന് എനിക്ക് ബോധ്യമായത്.. ഞാൻ നോക്കുമ്പോൾ രണ്ടും കിസ്സിങ് ആയിരുന്നു...അതും ഫ്രഞ്ച്..ഡോർ തുറന്ന ശബ്ദംകേട്ട് രണ്ടും ഞെട്ടി അകന്നുമാറി... ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ അവരെനോക്കി... എന്നെക്കണ്ട് ശ്രുതിയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു എങ്കിലും വിമൽ എന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള നോട്ടവുമായി എന്നെനോക്കി നിൽക്കാ..ഞാനൊന്ന് ഇളിച്ചു കൊടുത്തു.. "സിദ്ധു....ദിസ്‌ ഈസ്‌ ടൂ മച്ച് ...നിനക്കൊന്ന് ഡോർ മുട്ടിയിട്ട് എങ്കിലും കയറിവന്നൂടെടാ പന്നി....?? എന്റെനേരെ ഉറഞ്ഞുതുള്ളിക്കൊണ്ട് അവൻ പറഞ്ഞു... "സോറി ടാ...നിങ്ങൾ ഇങ്ങനെയൊരു സിറ്റുവേഷനിൽ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല.." "അതേടാ...ഞങ്ങൾ മൂന്ന് കൊല്ലം പ്രേമിച്ചുനടന്നിട്ട് പിന്നെ കല്യാണം കഴിച്ചത് എന്തിനാണെന്ന് നിനക്ക് അറിയോ...?? "

എന്തിനാ.......???? എനിക്ക് ആകാംഷ കൂടി "അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് അന്താക്ഷരി കളിക്കാൻ...ഇപ്പൊപ്പിന്നെ നീയും വന്നല്ലോ..വാ ഇനി നമുക്ക് ഒരുമിച്ച് കളിക്കാം...വാ കൂട്രാ കൂട്രാ...."" അവൻ എന്റെനേരെ ചീറിക്കൊണ്ട് പറഞ്ഞു...ഞാൻ ചിരി അടക്കിപ്പിടിച്ചു നിന്നു...പാവം റൊമാൻസ് വെള്ളത്തിൽ ആയതിൽ നല്ല വിഷമം ഉണ്ട്.. "സിദ്ധുവേട്ടന് കുടിക്കാൻ ചായ വേണോ കാപ്പി വേണോ...??? എല്ലാംകണ്ട് ആകെ ചടച്ചുനിന്ന ശ്രുതി വിഷയം മാറ്റാനായി എന്നോട് ചോദിച്ചു.. "എന്തെങ്കിലും തണുത്തത് തന്നെ ആയിക്കോട്ടെ പെങ്ങളെ....കുറച്ച് നിന്റെ കെട്ടിയോനും എടുത്തോ...ഭയങ്കര ചൂടാ..." അതുകേട്ട് ശ്രുതി ചിരി കടിച്ചുപിടിച്ചുകൊണ്ട് അങ്ങനെ പടക്കക്കട ഗദാ ഹവാ..എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി..അതുംകൂടി ആയപ്പോൾ എനിക്ക് ചിരിപൊട്ടി..

അതുകണ്ട് വിമൽ എന്റെനേരെ പാഞ്ഞടുത്ത് എന്റെ കഴുത്തിനുകുത്തി പിടിച്ചു... "എടാ മരപ്പട്ടി....ഒരുമാതിരി മാ...മറ്റേടത്തെ പരിപാടി കാണിക്കരുത്...മനുഷ്യൻ എന്ത് കഷ്ടപ്പെട്ടാ അതിനെയോന്ന് വളച്ച് ഇവിടെവരെ എത്തിച്ചത് എന്ന് നിനക്കറിയോ...എല്ലാം പോയി...ങ്ങീ ങ്ങീ...." അതുംപറഞ്ഞ് അവൻ ഇരുന്ന് മോങ്ങാൻ തുടങ്ങി.. "ങാഹാ....അങ്ങനെയിപ്പോ എന്റെ മേൽ മാത്രം കുറ്റം ചുമത്തണ്ട...ഇത്തരം സന്ദർഭങ്ങളിൽ ഡോർ ലോക്ക് ചെയ്യണം..." "പോടാ തെണ്ടി...എന്റെ ബെസ്മം നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല...അത് മനസ്സിലാക്കണം എങ്കിൽ നിന്റെയും കെട്ട് കഴിഞ്ഞ് അവളെ കയ്യിൽ കിട്ടിയിട്ട് ദാ ഇതുപോലെ തെന്നി പോകണം..." "പ്രാകാതെടാ ശവമേ........" "പ്രാകുമെടാ പ്രാകും.....നീയും അനുഭവിക്കണം...ഹാ ഈ ജന്മത്തിൽ ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം എനിക്ക് ഉണ്ടാകുമോ എന്തോ...."

അതുംപറഞ്ഞ് വിമൽ നെടുവീർപ്പിട്ടു.. "എല്ലാത്തിനും ഓരോ സമയമില്ലേ ദാസാ...നീ വെയിറ്റ് ചെയ്യൂ...." "വേറെ നിവർത്തിയില്ല വിജയാ...."" അപ്പോഴേക്കും ശ്രുതി അങ്ങോട്ടേക്ക് വന്നു...പിന്നെ ഞങ്ങൾ മൂന്നും കോളേജിലെ ഓരോ പണ്ടത്തെ ഓരോ തമാശകളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു.. ഇടയ്ക്ക് ദേവിക്കുട്ടിയും സംസാരവിഷയം ആയി...പെണ്ണിനെ പറ്റി പറയുമ്പോൾ എന്റെ ചുണ്ടിൽ വിരിയുന്ന ചിരികണ്ട് രണ്ടുംകൂടി എന്നെ കളിയാക്കി ഒരു വിധം ആക്കി.... കുറച്ച് സമയം കഴിഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി..  അമ്പലത്തിൽനിന്ന് ഇറങ്ങിയപ്പോഴാണ് ബുള്ളറ്റിന്റെ ശബ്ദം കാതിലേക്ക് തുളച്ചുകയറിയത്...തലയർത്തി നോക്കിയപ്പോൾ ദേ വരുന്നു എന്റെ മാഷ്...പക്ഷെ കക്ഷി എന്നെ കണ്ടില്ല... "മാഷേ............" ഞാൻ അവിടെനിന്ന് നീട്ടിവിളിച്ചു...പെട്ടെന്ന് എന്റെ സൗണ്ട് കേട്ട് മാഷ് വണ്ടി നിർത്തി....തല ചെരിച്ച് എന്നെനോക്കി....ഞാൻ ഓടി മാഷിന്റെ അടുത്തെത്തി...

"നീ എന്താടി ഈ സമയത്ത് ഇവിടെ.....??? എന്നെനോക്കി മാഷ് ചോദിച്ചു... "ഞാൻ അമ്പലത്തിൽ വന്നതാ..ഇന്ന് ഭജന ഉണ്ടായിരുന്നു..." "ഓ രാവിലെയും വൈകുന്നേരവും ഒക്കെ അമ്പലം...അല്ല നിന്നെ പെറ്റിട്ടത് വല്ല അമ്പലത്തിലും ആണോ..ബ്ലഡി അമ്പലവാസി...?? "ഞഞഞ.........." ഞാൻ മാഷിനെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഇലചീന്തിൽനിന്ന് കുറച്ച് ചന്ദനമെടുത്ത് മാഷിന്റെ നെറ്റിയിൽ തൊടാൻ ആഞ്ഞു...പക്ഷെ അപ്പോഴേക്കും മാഷ് എന്റെ കൈ പിടിച്ചുവച്ചു.. ഞാൻ ചോദ്യഭാവത്തിൽ മാഷിനെനോക്കിയപ്പോൾ മാഷ് എന്നെനോക്കി ഒരു കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു... അതിന്റെ അർഥം മനസ്സിലായതും ഞാനൊരു കള്ളച്ചിരിയോടെ ചുറ്റും ഒന്ന് വീക്ഷിച്ചിട്ട് ഒന്നുകൂടി മാഷിന്റെ അടുത്തേക്ക് ചേർന്നുനിന്ന് പതിയെ മാഷിന്റെ നെറ്റിയിലേക്ക് അലസമായി വീണുകിടന്ന മുടി വകഞ്ഞുമാറ്റി...

മാഷ് എന്റെ ഇടുപ്പിലേക്ക് കൈ ചുറ്റിവരിഞ്ഞ് ഉയർത്തി...ഞാൻ പതിയെ എന്റെ നെറ്റി മാഷിന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു.. ഞാൻ കുതറിയിറങ്ങാൻ തുടങ്ങിയെങ്കിലും മാഷ് എന്നിലെ പിടി ഒന്നുകൂടി മുറുക്കി... "മാഷേ.....വിട്ടേ....ആരേലും കാണും...." "മ്മ്ഹ്.........." ഞാൻ ഒരു പേടിയോടെ ചുറ്റും നോക്കി...അച്ഛൻ വരണ്ട സമയം ആയതുകൊണ്ട് എന്റെ ഭയം കൂടി... മാഷ് എന്റെ മുഖം മാഷിന്റെനേരെ തിരിച്ചു..അത്രയും അടുത്ത് മാഷിന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു..ഞാൻ ഉമിനീരിറക്കി മാഷിനെനോക്കി.. മാഷിന്റെ വീണ്ടും എന്നിലേക്ക് മുഖം അടുപ്പിച്ച് പതിയെ എന്റെ മൂക്കിൽ കടിച്ചു.. സ്സ്....ഞാൻ ഒന്ന് പുളഞ്ഞു..എന്റെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു... എന്റെ വെപ്രാളം കണ്ട് മാഷൊരു ചിരിയോടെ എന്നെ വിട്ടു..ഞാൻ താഴേക്ക് ഊർന്നിറങ്ങി നെഞ്ചിൽ കൈവച്ച് ശ്വാസം വലിച്ചുവിട്ടു..

"സമയം ഒരുപാട് ആയില്ലേ..വാ ഞാൻ കൊണ്ടുവിടാം..." അതുംപറഞ്ഞ് മാഷ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു...എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി...ഇപ്പൊ മാഷിന്റെകൂടെ പോയാൽ ഉറപ്പായിട്ടും അച്ഛൻ കാണും...കണ്ടാൽ അതോടെ തീർന്നു...ഇത് ഞാൻ എങ്ങനെ തടയും എന്റെ കൃഷ്ണ.. "വേണ്ടാ മാഷേ...ഞാൻ...ഞാൻ..പൊയ്ക്കോളാം..." "ചുമ്മാ അവിടെനിന്ന് കഥകളി കളിച്ച് എന്നെ ദേഷ്യം പിടിപ്പിക്കാതെ കയറ് ദേവൂ..." എനിക്ക് പേടിയായി..ദേഷ്യം വരുമ്പോൾ മാത്രമേ മാഷ് ദേവൂ എന്ന് വിളിക്കൂ..ഞാൻ മടിച്ചു മടിച്ച് മാഷിന്റെ പുറകിലായി കയറിയിരുന്നു.. ആദ്യമായി ബുള്ളെറ്റിൽ കയറുന്ന വെപ്രാളവും അച്ഛൻ കാണുമോ എന്ന ഭയവും എല്ലാംകൂടി എനിക്ക് വല്ലാത്തൊരു അവസ്ഥയായി... ഞാൻ ഇരുന്ന് മാഷിന്റെ അരയിലൂടെ ചുറ്റിവരിഞ്ഞ് ഇറുക്കിപ്പിടിച്ചിരുന്നു...

വീടിന് അടുത്തേക്ക് വണ്ടി അടുക്കുന്തോറും എന്റെ ഉള്ളിലെ ഭയം കൂടിവന്നു..അച്ഛൻ അവിടെ ഉണ്ടാകരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു... ദൂരെ വച്ചുതന്നെ ഞാൻ കണ്ടു എന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ആളെ.. മാഷ് പെട്ടെന്ന് വണ്ടി നിർത്തിയതും ഞാൻ വിറയാർന്ന കാലുകളോടെ വണ്ടിയിൽ നിന്നിറങ്ങി.. "അ....അച്ഛൻ........." അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു... ദേവൂട്ടിയുടെ വായിൽനിന്ന് വന്ന പേര് കേട്ട് ഞാനൊരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി... കേട്ടത് സത്യമാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു... "എന്താ...എന്താ നീ പറഞ്ഞത്....??? ഞാൻ ഉയർന്ന ഹൃദയമിടിപ്പോടെ അവളോട് ചോദിച്ചു...അപ്പോഴേക്കും അയാൾ ഞങ്ങളുടെ അടുത്തെത്തി... "വരണം വരണം മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥ്‌...നീയും നിന്റെ തള്ളയും ഈ നാട്ടിലേക്ക് എത്തി എന്ന് നേരത്തെ അറിയാൻ കഴിഞ്ഞെങ്കിലും ഇന്നാണ് നിന്നെ എന്റെ കണ്മുന്നിൽ കിട്ടിയത്..."

അയാൾ പറഞ്ഞതുകേട്ട് എന്നിലെ കോപം ഇരട്ടിച്ചു.. "എന്താടോ...ഞങ്ങൾ ഈ നാട്ടിലേക്ക് വരില്ലെന്ന് കരുതിയോ...അത്ര പെട്ടെന്ന് എല്ലാം ഉപേക്ഷിക്കാൻ കഴിയോ ടോ...പിന്നെ തന്റെ മുന്നിലേക്ക് ഞാൻ ആദ്യമായാണ് വരുന്നതെന്ന് ഒന്നും പറയല്ലേ...കള്ളിന്റെ പുറത്ത് ഓർമ്മ പോയതാ.." അയാൾ എന്റെനേരെ പാഞ്ഞടുത്ത് എന്റെ കോളറിൽ കുത്തിപ്പിടിച്ചു.. "പന്ന *&%$#@മോനെ....നീ എന്താടാ വിചാരിച്ചത്..ഞാൻ കാരണം നിന്റെ തന്ത ആത്മഹത്യ ചെയ്ത് ചത്തതിന് എന്റെ മോളിലൂടെ എന്നോട് പ്രതികാരം ചെയ്യാം എന്നോ...ഹേ....??? അയാൾ പറഞ്ഞ വാക്കുകൾ അമ്പുകൾ തറച്ചുകയറുന്നതുപോലെ എന്നിലേക്ക് തുളച്ചുകയറി..എന്റെ കണ്ണുകൾ ദേവൂട്ടിയിൽ ഉടക്കിനിന്നു.... എല്ലാംകണ്ട് നിസ്സഹായതയോടെയും ഒരുതരം അന്താളിപ്പോടെയും നിന്ന ദേവൂട്ടിയെ കണ്ട് എന്റെ ഉള്ള് പിടഞ്ഞു...ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ....

ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ച് എന്റെ കോളറിൽ പിടുത്തമിട്ട അയാളുടെ കൈ ബലമായി വിടുവിച്ചു..അയാൾ വേദനകൊണ്ട് പുളഞ്ഞു... ""ഞാൻ എന്നേക്കാൾ മുതിർന്നവർക്ക് എന്നും ഒരു പരിഗണന കൊടുക്കും..പക്ഷെ ആ ഗണത്തിൽ ഞാൻ തന്നെ പെടുത്തിയിട്ടില്ല.. എന്റെ ദേഹത്ത് കൈ വച്ചാൽ ഉണ്ടല്ലോ...വെട്ടി അരിയും ഞാൻ...." "ഡാാ............." അയാൾ ചീറിക്കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ അടയ്ക്കാനായി കൈ ഓങ്ങിയതും ഞാൻ അത് തടഞ്ഞു.. "നടുറോഡിൽ വച്ചൊരു ഷോ നടത്താൻ എനിക്ക് തീരെ താല്പര്യമില്ല മിസ്റ്റർ അരവിന്ദൻ...പിന്നെ താൻ പറഞ്ഞല്ലോ മകളിലൂടെ പ്രതികാരം ആണോ എന്ന്.. "അറിഞ്ഞില്ലേടോ ഇത്രനാൾ പ്രാണനായി സ്നേഹിച്ചത് തന്റെ ചോരയെ ആയിരുന്നു എന്ന്...അറിഞ്ഞിരുന്നേൽ ഇവളുടെ നിഴലിനെ പോലും ഞാൻ നോക്കില്ലായിരുന്നു... "മേലെടത്ത് അരവിന്ദന്റെ മകളെയല്ല ഞാൻ എന്റെ ഭാര്യയുടെ സ്ഥാനത്ത് ആഗ്രഹിച്ചത്...ഇനി ആഗ്രഹിക്കുന്നുമില്ല..." ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനതു പറഞ്ഞതും ദേവൂട്ടി ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story