കൊലുസ്സ്: ഭാഗം 16

koluss

എഴുത്തുകാരി: ശീതൾ

മാഷിന്റെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ എന്റെ കാതിൽ മുഴങ്ങിക്കേട്ടു..ഞാൻ ഞെട്ടിത്തരിച്ച് മാഷിന്റെ മുഖത്തേക്ക് നോക്കി.. പക്ഷെ മാഷ് എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവിടുന്ന് പോകാൻ ഒരുങ്ങി...എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..നെഞ്ചിൽ ഒരു കല്ല് കയറ്റിവച്ച ഭാരം.. ഞാൻ മാഷിന്റെ അടുത്തേക്ക് ഓടി ആ കയ്യിൽ പിടുത്തമിട്ടു... "മാ...ഷേ.........." ഇടറിയ ശബ്ദത്തോടെ ഞാൻ വിളിച്ചിട്ടും മാഷെന്നെ നോക്കിയില്ല...എനിക്കത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. "മാഷേ പറ എന്നെ ഇഷ്ടമല്ലേ...ഇപ്പൊ പറഞ്ഞത് അച്ഛനെ പറ്റിക്കാൻ പറഞ്ഞതല്ലേ...പറ...പറ എന്നോട്...." ഞാൻ മാഷിന്റെ മുഖം എന്റെനേരെ പിടിച്ചുകൊണ്ട് ചോദിച്ചു...പക്ഷെ ഒരുതരം നിസ്സഹായതയാണ് എനിക്ക് ആ മുഖത്ത് കാണാൻ കഴിഞ്ഞത്... ഞാൻ വീണ്ടും പറയാൻ ഒരുങ്ങിയതും അച്ഛൻ എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖത്തേക്ക് ആഞ്ഞടിച്ച് എന്റെ മുടിക്കുത്തിൽ പിടിച്ചു...

""പ്പാ....എരണംകെട്ടവളേ...പിഴച്ചുനടന്ന് കുടുംബത്തിന്റെ മാനം കളയാൻ നോക്കുന്നോടി..."" എന്നുപറഞ്ഞ് വീണ്ടും എന്റെ മുഖത്തേക്ക് അടിച്ചു... അതെന്നിൽ ഒരുതരി വേദനപോലും ഉണ്ടാക്കിയില്ല..പക്ഷെ എന്നെ തകർത്തത് മാഷെന്നെ ഒന്ന് നോക്കുകപോലും ചെയ്യാത്തത് ആണ്... മുഷ്ടി ചുരുട്ടി കണ്ണുകൾ അടച്ച് നിൽക്കുകയാണ് മാഷ്...ഞാൻ നിർവികാരമായി മാഷിനെനോക്കി...കണ്ണിൽനിന്ന് കണ്ണുനീർ ധാരയായി ഒഴുകി..പ്രഹരങ്ങൾ എന്നിലേക്ക് പതിക്കുമ്പോഴും ഞാൻ മാഷിനെത്തന്നെ ഇമവെട്ടാതെ നോക്കി.. ""എന്ത് നോക്കി നിക്കാടി....വാടി അസത്തെ ഇങ്ങോട്ട്....അവളുടെയൊരു പടുത്തവും പ്രാർത്ഥനയും..."" അതുംപറഞ്ഞ് അച്ഛൻ എന്നെ പിടിച്ചുവലിച്ചുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴും എന്റെ കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുന്ന മാഷിൽ ആയിരുന്നു... "എന്താടി ഹേ...നിന്റെ നാവിറങ്ങിപ്പോയോ..എന്റെ ചോറും തിന്ന് അവന്റെ കൂടെ അഴിഞ്ഞാടി നടക്കാമെന്ന് കരുതിയോടി പന്ന....""

വീട്ടിലേക്ക് കയറിയ ഉടനെ അച്ഛൻ എന്റെ തലമുടിയിൽ പിടിച്ച് അകത്തേക്ക് ആഞ്ഞുതള്ളി...ഞാൻ ബാലൻസ് കിട്ടാതെ വെച്ച് അകത്തുള്ള ടേബിളിലേക്ക് അടിച്ചു വീണു... അച്ഛൻ എന്റെ അടുത്തേക്ക് പാഞ്ഞടുത്ത് എന്റെ ചവിട്ടാൻ ഒരുങ്ങിയതും..ഒരാൾ ഓടി വന്ന് എന്നെ പൊതിഞ്ഞുപിടിച്ചു... ഞാനൊരു തളർച്ചയോടെ എന്നെ പൊതിഞ്ഞുപിടിച്ച ആളെനോക്കി..എന്റെ കണ്ണുകൾ വിടർന്നു... ""വർഷ മോളേ............."" ഞാൻ അവളെ ചേർത്തുപിടിച്ചു....അപ്പോഴേക്കും അമ്മയും ഓടിയെത്തി... ""അയ്യോ മോളേ...എന്താ എന്താ പറ്റിയെ....??? ""ഹും ചോദിച്ചു നോക്കടി നിന്റെ പുന്നാരമോളോട്...പഠിക്കാൻ വിട്ടാൽ പഠിച്ചിട്ട് വരണം അല്ലാതെ കണ്ടവന്മാരുടെ തോളിൽ തൂങ്ങി നടക്കുകയല്ല വേണ്ടത്.."" എന്നെ കത്തുന്ന കണ്ണുകളാലെ നോക്കി പറഞ്ഞതും അമ്മ എന്നെ ദയനീയമായി നോക്കി..വർഷ എന്നെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു...

"അച്ഛാ...എന്താ ഈ കാണിക്കുന്നത്..ചേച്ചി എന്ത് ചെയ്തിട്ടാ...??? "നീ ഇതിൽ ഇടപെടാതെ അങ്ങോട്ട് മാറിനിൽക്ക് വർഷേ...."" അച്ഛൻ മുന്നിൽ തടസ്സമായിനിന്ന വർഷയെ മാറ്റി വീണ്ടും എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..എന്നാൽ വർഷ അവിടുന്ന് മാറിയില്ല.. "ഇല്ലച്ഛാ...ഇനി ചേച്ചിയേ തല്ലാൻ ഞാൻ സമ്മതിക്കില്ല.."" "പ്പാ...നിന്റെയൊരു ചേച്ചി...നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവളുമായി അടുക്കരുത് എന്ന്..." "ഹും അച്ഛന് മകൾ അല്ലെങ്കിലും എനിക്ക് ഇതെന്റെ സ്വന്തം ചേച്ചി തന്നെയാ ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. ""പിന്നെ ചേച്ചി എന്ത് തെറ്റ് ചെയ്തിട്ടാ ഇങ്ങനെ ഉപദ്രവിക്കുന്നത്..ആണൊരുത്തനെ സ്നേഹിക്കുന്നത് അത്ര വലിയ തെറ്റാണോ...ചേച്ചിയേ സ്വന്തം മകളെപ്പോലെ കാണാം എന്ന് വാക്ക് കൊടുത്തിട്ടല്ലേ അച്ഛൻ അമ്മയെ വിവാഹം കഴിച്ചത്...എന്നിട്ട് ഇതുവരെ ഒരച്ഛന്റെ സ്ഥാനത്തുനിന്ന് നിങ്ങൾ എന്റെ ചേച്ചിയേ സ്നേഹിച്ചിട്ടുണ്ടോ.. അതോ ഇനി ഈ കണ്ട സ്വത്തുക്കൾ കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണോ അമ്മയെ സ്വീകരിച്ചത്...?? "

വർഷേ............." അമ്മ ഭയത്തോടെ വിളിച്ചു...ഞാൻ എല്ലാംകേട്ട് ഒന്നും പ്രതികരിക്കാൻ ആകാതെ നിന്നു..മനസ്സ് നിറയെ മാഷിന്റെ മുഖവും മാഷ് പറഞ്ഞ വാക്കുകളും ആയിരുന്നു...വീഴ്ച്ചയിൽ തല ടേബിളിൽ ഇടിച്ച് നെറ്റി ചെറുതായി മുറിഞ്ഞു..അതിൽനിന്നും ചോര പൊടിഞ്ഞുകൊണ്ടിരുന്നു.. ഞാൻ വേദനയോടെ ഭിത്തിയിലേക്ക് ചാരിനിന്നു.. "ഹാ അമ്മ എന്തിനാ അമ്മേ പേടിക്കുന്നത്...എനിക്ക് സത്യമെന്ന് തോന്നുന്നത് ഞാൻ എവിടെയായാലും പറയും.. അത് അച്ഛൻ ആയാലും ശെരി അമ്മ ആയാലും ശെരി..." അച്ഛന്റെ മുഖത്ത് അത്ഭുതം ആയിരുന്നു...മകൾ ആദ്യമായി അച്ഛന് നേരെ ശബ്ദമുയർത്തിയതിന്റെ പകപ്പ്... പൊടുന്നനെ അച്ഛന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി.. "അതേടി അതുതന്നെയാ ഈ സ്വത്തുക്കൾ കണ്ട് തന്നെയാ ഇതിനെ ഞാൻ തലയിൽ എടുത്തുവച്ചത്....എന്ന്കരുതി എന്നെ ധിക്കരിച്ച് മൂന്നും വല്ലതും ഒപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ എന്റെ മറ്റൊരു മുഖം നിങ്ങൾ കാണും..

കൊന്ന് തള്ളും ഞാൻ മൂന്നിനെയും...എന്നെ അനുസരിച്ച് ഇവിടെ അടങ്ങിയൊതുങ്ങി കഴിഞ്ഞൊണം..."" അച്ഛൻ ഞങ്ങളെ കത്തുന്ന കണ്ണുകളാലെ നോക്കി അത് പറഞ്ഞ് പുറത്തേക്ക് പോയി...ഞാൻ അച്ഛനെത്തന്നെ നോക്കിനിന്നു..അച്ഛനും മാഷും തമ്മിൽ എന്തോ ശത്രുതയുണ്ട്..അതുകൊണ്ടാ മാഷ് മാഷെന്നെ വേണ്ടന്ന് പറഞ്ഞത്..ഇല്ല എന്റെതല്ലാത്ത കാരണത്താൽ മാഷിനെ പിരിയാൻ എനിക്ക് കഴിയില്ല...സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് മാഷിലൂടെയാണ്...അതെനിക്ക് ഇനിയും വേണം..  "കണ്ണാ നിനക്കെന്താ പറ്റിയത്..ആകെ വല്ലാതെ....പറ..എന്താ...??? വീട്ടിൽ എത്തിയപാടെ ഞാൻ അകത്തേക്കുപോലും കയറാതെ സിറ്റ്ഔട്ടിൽ ഉള്ള സോഫയിൽ കിടന്നു...മനസ്സ് ആകെ കലങ്ങിമറിഞ്ഞു കിടക്കുകയാ...ദേവൂട്ടിയുടെ കരഞ്ഞുകലങ്ങിയ മുഖത്തോടെയുള്ള നോട്ടം..ഒരിക്കലും കൈവിടില്ല എന്ന് ഉറപ്പുനൽകിയ ഞാൻ തന്നെ അവളെ....ആലോചിക്കുമ്പോൾ ഹൃദയം തകരുന്നപോലെ... "കണ്ണാ ഞാൻ നിന്നോടാ ചോദിക്കുന്നത്...ഇവിടെ ഇങ്ങനെ കിടക്കുന്നത് എന്തിനാ....ഹേ...???

ഗീതു വീണ്ടും എന്നോട് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽനിന്ന് ഉണർന്നത്...ഗീതുവിനോട് ഇപ്പൊ എല്ലാം തുറന്നുപറഞ്ഞാൽ ശെരിയാകില്ല..ഒന്നുമില്ലന്ന് കള്ളം പറയാനും കഴിയില്ല.. "അത് ഗീതമ്മേ...ഒന്നുമില്ല..ഞാൻ ദേവിക്കുട്ടിയുമായി ഒന്ന് തെറ്റി..അതാ..." "ഹോ അതായിരുന്നോ കാര്യം...ഞാനങ്ങോട്ട് പേടിച്ചുപോയി...നിനക്കെന്തിന്റെ അസുഖം ആടാ ചെക്കാ...വെറുതെ എന്റെ കൊച്ചിനെ വിഷമിപ്പിക്കാൻ..മര്യാദക്ക് പോയി മോളോട് മിണ്ടിക്കൊ..." ഇല്ല...ഗീതു അവളോട് ഒരുനിമിഷം പോലും പരിഭവം കാണിക്കാനോ മിണ്ടാതെ ഇരിക്കാനോ എനിക്ക് കഴിയില്ല...അയാളെപ്പറ്റി അറിയുമ്പോഴും ഗീതു ഈ ബന്ധം എതിർക്കില്ല..പക്ഷെ എനിക്ക് ഇല്ല...പറ്റില്ല... ഇല്ല സിദ്ധു അയാളുടെ മകൾ എന്ന ഒറ്റക്കാരണം കൊണ്ട് അവളെ ഉപേക്ഷിക്കാനോ നെവർ നിന്നെക്കൊണ്ട് പറ്റില്ല സിദ്ധു...അത് നിന്റെ ദേവിക്കുട്ടിയാണ് നിനക്കുവേണ്ടിത്തന്നെ ജന്മം എടുത്തവൾ...

എന്റെ മനസാക്ഷി എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.. "എടാ ഞാൻ പറയുന്നത് ഒന്നും നീ കേൾക്കുന്നില്ലേ...?? ഗീതു എന്റെ തലക്കിട്ട് ഒരു കൊട്ട് തന്നപ്പോൾ ഞാൻ ഞെട്ടി ഗീതുവിന്റെ മുഖത്തേക്ക് നോക്കി.. "ങേ....എന്താ........??? "ഹാ ബെസ്റ്റ്....നീതന്നെ അടി ഉണ്ടാക്കിയിട്ട് നീ തന്നെ വിഷമിച്ചിരിക്കുന്നു..എന്തുവാടേ..നാളെ തന്നെ എല്ലാം സോൾവ് ചെയ്തോണം..വാ മതി ഇങ്ങനെ കിടന്നത്...എണീറ്റ് അകത്തേക്ക് വാ...." ഗീതു അതുംപറഞ്ഞ് എന്നെ വലിച്ചെണീപ്പിച്ച് അകത്തേക്ക് കൊണ്ടുപോയി...  "നീ എന്തൊക്കെയാ മോളേ ഈ ചെയ്തുകൂട്ടുന്നത്...അമ്മ മോളോട് നേരത്തെ പറഞ്ഞതല്ലേ..." മുറിയിൽ അമ്മയുടെ മടിയിൽ കിടന്ന് സങ്കടങ്ങൾ എല്ലാം ഞാൻ കരഞ്ഞുതീർക്കുകയാണ്... "ഛെ....ചേച്ചി എന്തിനാ കരയുന്നത്...അച്ഛനോട് പോകാൻ പറ..." എന്റെ അടുത്തിരുന്ന് വർഷ പറഞ്ഞു.... "നീയൊന്നു മിണ്ടാതിരിക്ക് വർഷേ..നിനക്ക് കുറച്ച് കൂടുന്നുണ്ട്..നീ എന്തൊക്കെയാ വിളിച്ചുകൂവിയത്..""

"അതുശരി..ഇപ്പൊ എനിക്കായി കുറ്റം...ഞാൻ പറഞ്ഞത് ശെരിയായ കാര്യങ്ങൾ അല്ലേ...അമ്മയോട് ഇത്രയുംനേരം ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ലേ സിദ്ധുവേട്ടൻ നല്ല ആളാ അമ്മേ... " "ആയിരിക്കാം...പക്ഷെ അരവിന്ദേട്ടൻ സമ്മതിക്കില്ല മോളേ..അയാളെ ധിക്കരിച്ചാൽ കൊല്ലാൻപോലും മടിക്കില്ല .. "" "" എനിക്ക് മാഷിനെ മറക്കാൻ പറ്റില്ല അമ്മേ.... പ്ലീസ് അമ്മേ എനിക്ക് മാഷിനെ വേണം..മാഷ് അച്ഛനോട് ഉള്ള ദേഷ്യത്തിനാ എന്നെ വേണ്ടന്ന് പറഞ്ഞത്..സത്യാവസ്ഥ എനിക്ക് മാഷിന് മനസ്സിലാക്കി കൊടുക്കണം.."" "വേണ്ട മോളേ...എനിക്ക് പേടിയാ എല്ലാം മറന്നേക്ക് ഇല്ലെങ്കിൽ ആ ദുഷ്ടൻ എന്റെ മോളേ ഉപദ്രവിക്കും.." "അയ്യോ....നിങ്ങൾ രണ്ടും ഇത്ര പാവങ്ങൾ ആയിപ്പോയല്ലോ...അതെ ഇവിടെ പോലീസും കോടതിയും ഒക്കെയുണ്ട്..പിന്നെ ചേച്ചി തന്നെയല്ലേ പറഞ്ഞത് സിദ്ധുവേട്ടൻ ആ ജീവനെ പെരുമാറി എന്ന്...അപ്പൊ അച്ഛന്റെ ഒരുവേലയും ഏട്ടന്റെ അടുത്ത് നടക്കില്ല...

ചേച്ചി ഏട്ടനെ ഒന്ന് വിളിച്ചുനോക്ക്..." വർഷയുടെ വാക്കുകൾ എനിക്ക് തെല്ലൊരു ആശ്വാസം നൽകി...ഞാൻ പെട്ടെന്ന് അമ്മയുടെ ഫോൺ എടുത്ത് മാഷിന്റെ നമ്പർ ഡയൽ ചെയ്തു... ഓരോ റിങ് പോകുമ്പോഴും ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു...പക്ഷെ എന്നോട് ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ മാഷ് ഫോൺ ബിസി ആക്കിക്കൊണ്ടിരുന്നു... മാഷിന്റെ ഈ അവഗണന എന്നെ വല്ലാതെ കുത്തിനോവിക്കുന്നു...എന്റെ കണ്ണുകൾ വീണ്ടും നിറഞൊഴുകി കാഴ്ച മങ്ങി..ഞാൻ കണ്ണുകൾ അമർത്തിത്തുടച്ച് വീണ്ടും വീണ്ടും മാഷിന്റെ നമ്പർ ഡയൽ ചെയ്തു...പക്ഷെ നിരാശയായിരുന്നു ഫലം.. കൊറേ മെസ്സേജുകൾ അയച്ചു...ഒന്നിനും മറുപടിയില്ല....പക്ഷെ തോറ്റുപിന്മാറാൻ ഞാനൊരുക്കം അല്ല... ഞാൻ നിത്യയെ വിളിച്ച് അവളുടെ കയ്യിൽനിന്ന് വിമൽ സാറിന്റെ നമ്പർ വാങ്ങി വിളിച്ചു...സർ കാര്യമൊന്നും അറിഞ്ഞിട്ടില്ല എന്ന് സാറിന്റെ സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി...

ഞാൻ ഒന്നും വിട്ടുപറയാതെ സാറിന്റെ കയ്യിൽനിന്നും ഗീതമ്മയുടെ നമ്പർ വാങ്ങി വിളിച്ചു... ഗീതമ്മ ഫോൺ എടുത്ത ഉടനെ ഞാൻ സംസാരിക്കാൻ തുടങ്ങി.. "ഗീതമ്മേ ഇത് ഞാനാ ശ്രീദേവി...മാഷ് എവിടെ..എന്താ എന്നോട് മിണ്ടാത്തെ എന്ന് ചോദിക്ക് ഗീതമ്മേ...എനിക്ക് എനിക്ക് പറ്റണില്ല്യ....ഞാനൊരു തെറ്റും ചെയ്തിട്ടില്ല ഗീതമ്മേ....എന്നോട് മിണ്ടാതിരിക്കല്ലേന്ന് പറ ഗീതമ്മേ പറ...." അത്രയുംപറഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞു... "അയ്യേ മോളെന്തിനാ കരയണേ...അവൻ ചുമ്മ മോളേ പറ്റിക്കുന്നതാ..മോൾടെ മാഷല്ലേ അത്...അവൻ മോളോട് മിണ്ടും കേട്ടോ.." "ഇല്ല ഗീതമ്മേ...മാഷ് എന്നോട് മിണ്ടില്ല...എന്നോട് ശെരിക്കും പിണങ്ങിയതാ...എനിക്ക് മാഷില്ലാതെ പറ്റില്ല ഗീതമ്മേ..." ആകെ ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു... "മോളേ ഞാൻ........ ഗീതമ്മയെ പറയാൻ അനുവദിക്കാതെ ആരോ ഫോൺ തട്ടിപ്പറിച്ചു...

അത് മാഷ് ആണെന്ന് എനിക്ക് ഊഹിക്കാവുന്നതെ ഒള്ളു.. "ശ്രീദേവി....സ്റ്റോപ്പ്‌ ഇറ്റ്...തന്നോട് ആരാ ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞത്...നമ്മൾ തമ്മിലുള്ള പ്രശ്നം നമ്മൾ തന്നെ പറഞ്ഞുതീർക്കണം.. അതിന് വേറെ ആരുടേയും റെക്കമെൻഡേഷൻ തേടുന്നത് എനിക്ക് ഇഷ്ടമല്ല....അതിനുവേണ്ടി ഇനി ഇങ്ങോട്ട് വിളിക്കുകയും വേണ്ടാ..." അത്രയുംപറഞ്ഞ് മാഷ് ഫോൺ വച്ചു...മാഷെന്നെ ശ്രീദേവി എന്ന് വിളിച്ചത് എനിക്ക് സഹിക്കാനായില്ല... ഞാനൊരു തെറ്റും ചെയ്തിട്ടില്ല മാഷേ..എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.... രാത്രി അമ്മയും വർഷയും മാറിമാറി നിർബന്ധിച്ചിട്ടും ഞാൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല... രാത്രി നിദ്രദേവി എന്നെയൊന്നു തിരിഞ്ഞുപോലും നോക്കിയില്ല...എങ്ങനെയെങ്കിലും മാഷിനെയൊന്ന് കണ്ട് സംസാരിച്ചാൽ മതി എന്നായിരുന്നു എനിക്ക്.. 

ഇന്ന് ലീവ് എടുക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും പ്രിൻസിപ്പൽ ലീവ് തരില്ല എന്ന ഉറച്ച തീരുമാനത്തിൽ ആണ്.. ഗീതു ആണെങ്കിൽ ദേവിക്കുട്ടിയോട് പോയി മിണ്ടാൻപറഞ്ഞ് ശല്യം ചെയ്തുകൊണ്ട് ഇരിക്കാണ്... അവസാനം വേറെ നിവർത്തിയില്ലാതെ ഞാൻ കോളജിലേക്ക് പോയി..ദേവിക്കുട്ടിയെ കാണരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.... പക്ഷെ എന്റെ പ്രാർത്ഥന തള്ളിക്കളഞ്ഞുകൊണ്ട് എന്നെയും കാത്ത് വരാന്തയിൽ തന്നെ അവൾ നിൽപ്പുണ്ടായിരുന്നു.. ഒരുതവണ ആ മുഖത്തേക്ക് നോക്കാനെ എനിക്ക് കഴിഞ്ഞൊള്ളൂ..കരഞ്ഞുകരഞ്ഞ് മുഖമൊക്കെ ആകെ ചീർത്തുവന്നിട്ടുണ്ട്...ഉറക്കം നഷ്ടപ്പെട്ട കണ്ണുകൾ എന്നെ ചുട്ടുപൊള്ളിക്കുന്നതുപോലെ തോന്നി...എന്റെ ഉള്ള് പിടഞ്ഞു... ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസം വലിച്ചുവിട്ട് അവളെ മൈൻഡ് ചെയ്യാതെ മറികടന്ന് പോകാനൊരുങ്ങി.. പക്ഷെ എന്നെ പോകാൻ അനുവദിക്കാതെ അവൾ എന്റെ കയ്യിൽ പിടുത്തമിട്ടു...

"മാഷേ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ മാഷേ എനിക്ക് സഹിക്കുന്നില്ല..." "കൈ വിട് ശ്രീദേവി...എനിക്ക് പോണം..." "ഇല്ലാ ഞാൻ വിടില്ല...എനിക്ക് പറയാനുള്ളത് മാഷ് കേൾക്കണം..." "എനിക്കൊന്നും കേൾക്കണ്ട...." "കേൾക്കണം...കേട്ടെ പറ്റൂ....മാഷ് എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്..ഞാനെന്ത്‌ ചെയ്തിട്ടാ...??? "നീയല്ല ശ്രീദേവി ചെയ്തത്..നിന്റെ അച്ഛനാണ് ചെയ്തത് അതൊന്നും എനിക്ക് മറക്കാൻ കഴിയില്ല...അയാളുടെ മകളെ സ്വീകരിക്കാനും എനിക്ക് കഴിയുന്നില്ല.." അത്രയുംപറഞ്ഞ് ഞാൻ അവളുടെ കൈതട്ടിമാറ്റി പോകാൻ ഒരുങ്ങി... "ഈ കാരണം കൊണ്ടാണ് നിങ്ങൾ എന്നിൽനിന്ന് അകലാൻ നോക്കുന്നത് എങ്കിൽ മാഷേ..ഇതുകൂടി അറിഞ്ഞോ അത് അതെന്റെ അച്ഛൻ അല്ല...അയാളുടെ രക്തത്തിൽ പിറന്ന മകളല്ല ഞാൻ....." അവൾ പറഞ്ഞ വാക്കുകൾകേട്ട് മുന്നോട്ട് വയ്ക്കാൻ തുടങ്ങിയ കാൽ തറയിലേക്ക് വയ്ക്കാൻ പോലും ആകാതെ ഞാൻ തറഞ്ഞുനിന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story