കൊലുസ്സ്: ഭാഗം 17

koluss

എഴുത്തുകാരി: ശീതൾ

ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ആകാതെ മാഷ് ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി.... "ഞാൻ പറഞ്ഞത് സത്യമാണ് മാഷേ....അരവിന്ദൻ എന്റെ എന്റെ അച്ഛനല്ല...." മാഷ് എന്റെ മുഖത്തേക്ക് ഉറ്റുനോക്കി... "അരവിന്ദൻ നിന്റെ അച്ഛൻ അല്ലെങ്കിൽ പിന്നെ അയാൾ ആരാ...നിന്റെ സ്വന്തം അച്ഛൻ എവിടെ..?? ""ഹരി അതാണ് എന്റെ അച്ഛന്റെ പേര്...മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഹരിയുടെയും ഇന്ദിരയുടെയും മകളാണ് ശ്രീദേവി എന്ന ഞാൻ..."" ""പാവമായിരുന്നു എന്റെ അച്ഛൻ...അച്ഛനെപ്പറ്റിയുള്ള വലിയ ഓർമ്മകളൊന്നും എന്റെ മനസ്സിൽ ഇല്ല...വെറും രണ്ട് വർഷമേ എനിക്ക് അച്ഛന്റെ കൂടെ കഴിയാനുള്ള ഭാഗ്യം ഈശ്വരൻ തന്നുള്ളൂ...ആക്‌സിഡന്റ് ആയിരുന്നു...ജോലി കഴിഞ്ഞ് വരുമ്പോൾ കാർ ലോറിയുമായി കൂട്ടിയിടിച്ച്.. എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റിറ്റു വീണു..വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുപോലെ...ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസം നീട്ടിയെടുത്തു...

""എന്റെ അമ്മക്ക് പറ്റിയ ഒരു അബദ്ധമായിരുന്നു അരവിന്ദൻ...രണ്ട് വയസ്സുള്ള എന്നെയുംകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെനിന്ന അമ്മയെ പറഞ്ഞുമയക്കിയെടുക്കാൻ അയാൾക്ക് സാധിച്ചു...പക്ഷെ അയാളുടെ ഉദ്ദേശം എന്റെ അച്ഛൻ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കൾ ആയിരുന്നു എന്നറിയാൻ എന്റെ അമ്മ വൈകിപ്പോയി... ""ആ സ്വത്തുക്കൾ എല്ലാം അയാൾക്കും എന്റെ അമ്മയ്ക്കും ജനിച്ച വർഷയുടെ പേരിലെക്ക് ആക്കാം എന്ന അയാളുടെ പദ്ധതി എല്ലാം തകർത്തത് എനിക്ക് പതിനെട്ടു വയസ്സ് ആകുമ്പോൾ ഈ സ്വത്തുക്കളുടെ എല്ലാം അവകാശി ഞാൻ ആയിരിക്കും എന്ന ഒറ്റ പ്രമാണം ആണ്...""" ""അതുകൊണ്ടാ അതുകൊണ്ട് മാത്രമാ അയാൾ ഇപ്പൊഴും എന്നെ ജീവനോടെ വച്ചിരിക്കുന്നത്...എന്നെ അയാളുടെ പരിചയത്തിലുള്ള ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് ആ സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കണം...അതുമാത്രമാണ് അയാളുടെ ഉദ്ദേശം...."

എല്ലാം പറഞ്ഞ് ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി...മാഷിന് ഇപ്പോഴും ഞാൻ പറഞ്ഞത് വിശ്വാസമായില്ല എന്ന് എനിക്കാ കണ്ണുകളിൽനിന്ന് വ്യക്തമായി.... "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും മാഷിന് എന്നെ വിശ്വാസമായില്ലെങ്കിൽ വേണ്ട...മാഷെന്നെ മറന്നോളൂ...എനിക്ക് അതിന് കഴിയുമോ എന്ന് അറിയില്ല...കാരണം ആരെയും ഭയക്കാതെയുള്ള കളങ്കമില്ലാത്ത സ്നേഹം ഞാൻ ആദ്യമായും അവസാനമായും അനുഭവിച്ചത് മാഷിൽനിന്നാണ്....അതെന്നും എനിക്ക് പ്രിയപ്പെട്ടതായിരിക്കും..." നിറഞ്ഞുതുളുമ്പിയ കണ്ണുകളാലെ ഇടറിയ ശബ്ദത്തോടെ ഞാനത് പറഞ്ഞ് തിരിഞ്ഞുനടക്കാൻ ഒരുങ്ങി... പെട്ടെന്നാണ് മാഷ് എന്റെ കയ്യിൽ പിടുത്തമിട്ടത്...ഞാൻ ഞെട്ടിത്തിരിഞ്ഞ് മാഷിനെയും കയ്യിലെക്കും മാറിമാറി നോക്കി... മാഷ് ഒരു വാക്കുപോലും പറയാതെ എന്നെവലിച്ച് ആ നെഞ്ചിലേക്ക് ഇട്ടു...ഒരു തേങ്ങലോടെ ഞാനാ നെഞ്ചിലെക്ക് പറ്റിച്ചേർന്നു... മാഷിന്റെ കൈകൾ എന്റെ ഇടുപ്പിനെ വരിഞ്ഞുമുറുകി..അതെനിക്ക് കൂടുതൽ സുരക്ഷയെകുന്നതുപോലെ തോന്നിയെനിക്ക്.

എന്ത് പറയണം എന്നെനിക്ക് അറിയില്ല...ഞാൻ കാരണം പാവം എന്റെ പെണ്ണ് ഒരുപാട് വിഷമിച്ചു..ഇല്ല ഇനി ദേവിക്കുട്ടിയുടെ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല...ഞാൻ അവളുടെ സീമന്തരേഖയിൽ എന്റെ ചുണ്ടുകൾ അമർത്തി..അവളൊന്ന് കുറുകികൊണ്ട് എന്നെ വീണ്ടും വരിഞ്ഞുമുറുകി..എന്റെ കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ ചുടുകണ്ണീർ അവളുടെ നെറ്റിതടം പൊള്ളിച്ചതുകൊണ്ടാകാം അവൾ തലയുയർത്തി എന്നെനോക്കി... "മാഷ്...മാഷെന്തിനാ കരയണേ....???? "ഈ ദുരന്തത്തെ ജീവിതകാലം മുഴുവൻ ഞാൻ സഹിക്കണമല്ലോ എന്ന് ഓർത്ത് കരഞ്ഞുപോയതാ പൊന്നേ...." ഉള്ളോന്ന് തണുപ്പിക്കാൻ ഞാൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്റെ നെഞ്ചിനിട്ട് ഒരു കുത്ത് തന്നു...ഹൂ പരലോകം കണ്ടു... ഞാൻ അവളുടെ മുഖം എന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു..അപ്പോഴാണ് അവളുടെ നെറ്റിയിലെ മുറിവ് ഞാൻ കണ്ടത്...

"ദേവൂ...ഇത്....ഇതെന്താ നിന്റെ നെറ്റിയിൽ..ഹേ....??? ഞാൻ ആവലാതിയോടെ ചോദിച്ചു... "എന്റെ മാഷേട്ടനെ സ്നേഹിച്ചതിന് അച്ഛന്റെ സ്നേഹസമ്മാനം..." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞതും എന്റെ നെഞ്ച് പിടഞ്ഞു...ഒപ്പം അയാളുടെ മുഖം മനസ്സിന്റെ ഒരു കോണിൽ പതിഞ്ഞുതന്നെ കിടന്നു..ഇതിനുള്ളത് ഞാൻ തന്നിരിക്കും അരവിന്താ.... "ദേവൂട്ടീ.........." എന്റെ നെഞ്ചിൽ പറ്റിച്ചേർന്നുനിൽക്കുന്ന അവളെ ഞാൻ പതിയെ വിളിച്ചു... "മ്മ്......... " "ഒരുപാട് വേദനിച്ചോ ടാ...." "മ്മ്ഹും......എത്ര വേദനയുണ്ടായാലും...മാഷിന്റെ ഈ നെഞ്ചിലെക്ക് ഒന്ന് ചേർന്നാൽ മതി...എല്ലാം മാറും..." ഞാൻ ഒന്നും മിണ്ടാതെ അവളെ പൊതിഞ്ഞുപിടിച്ചു..മൗനം തമ്മിൽ പ്രണയവും പരിഭവവും പങ്കുവച്ചുകൊണ്ടിരുന്നു... നിനക്കുതരാൻ എന്റെ കയ്യിൽ മനോഹരമായ ഒന്നുംതന്നെയില്ല..പക്ഷെ ഒന്ന് ഞാൻ ഉറപ്പുതരാം..എന്റെ ജീവൻ തുടിക്കുന്ന ഓരോ നിമിഷവും നിന്നെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചുകൊണ്ടേയിരിക്കും...❤️❤️

ഹൃദയങ്ങൾ തമ്മിൽ ഒന്നായ നിമിഷം... "മാഷേ..........." "മ്മ്മ്..........." "അതേ......അതില്ലേ.....??? ""കാര്യം പറയെടി........"" "ബുക്കാരോ........." "എന്തോന്ന്.......??? ഞാൻ കണ്ണും മിഴിച്ച് തല ചെരിച്ച് അവളെനോക്കി...പെണ്ണ് എന്നെ നോക്കി ഇളിക്കാ.. "ബുക്കാരോ....ചിന്നക്കുട്ടി......" ചുണ്ട് പിളർത്തിക്കൊണ്ട് അവൾ പറയുന്നതുകേട്ട് എനിക്ക് ചിരിവന്നു.... "തമ്പുരാട്ടി രാവിലേയൊന്നും തട്ടിയില്ലേ......??? "ഇല്ല്യാ.....എങ്ങനേലും മാഷിനെയൊന്ന് കാണാൻ വേണ്ടി ഓടിപ്പാഞ്ഞു വന്നതാ..." "അപ്പൊ ഓർത്തില്ലേ ഇപ്പൊ പണി കിട്ടും എന്ന്...?? "അതേ അപ്പൊ വിശപ്പ് ഇല്ലായിരുന്നു....പിന്നെ ഇപ്പൊ എവിടുന്ന് വന്നു എന്ന് അറിയില്ല..അല്ല മാഷിന് വിശക്കുന്നില്ലേ...?? സത്യത്തിൽ അവളെക്കാൾ മുൻപ് എന്റെ കൊടലുവരെ നിലവിളിക്കാൻ തുടങ്ങിയതാ...ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഒന്നും കഴിച്ചിട്ടില്ല.. ""പിന്നേ....എനിക്ക് പ്രാന്ത് അല്ലേ വെറുതെ പട്ടിണി കിടക്കാൻ...ഒഞ്ഞു പോയെടി..."

ഞാനതു പറഞ്ഞതും പെണ്ണ് എന്നെ തുറിച്ചുനോക്കി...പിന്നേ എന്റെ കയ്യും പിടിച്ചുവലിച്ച് നേരെ കാന്റീനിലേക്ക് പോയി... കാന്റീനിന്റെ പുറകിലുള്ള ടേബിളിന്റെ ഇരുവശങ്ങളിലുമുള്ള ചെയറുകളിൽ ആയി ഞങ്ങൾ ഇരുന്നു..അവൾ തന്നെയാണ് ഫുഡ് ഓർഡർ ചെയ്തത്...ഞാൻ ദേവിക്കുട്ടിയെ തന്നെ ഇമചിമ്മാതെ നോക്കിയിരുന്നു... അവളുടെ മുഖത്തേ ചീർത്ത പാടുകൾ കാണുമ്പോൾ ഞരമ്പുകൾ വലിഞ്ഞുമുറുകി...കണ്ണുകൾ ചുവന്നു...എന്റെ പെണ്ണിനോടാ അവന്റെ വിളയാട്ടം...പന്ന *&%$#@.. "കൂയ്.....മാഷേ ഇതെന്ത് ആലോചിച്ച് ഇരിക്കാ..." ദേവിക്കുട്ടി വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്...നോക്കുമ്പോൾ ഞങ്ങൾക്ക് മുന്നിലുള്ള ടേബിളിൽ നല്ല ആവിപറക്കുന്ന ചൂട് ദോശയും ചട്ണിയും ഇരിക്കുന്നു...ബട്ട്‌ തെ പ്രോബ്ലം ഈസ്‌...ഒരാൾക്കുള്ളതെ ഒള്ളു... "ഡീ....നീ രണ്ടെണ്ണം പറഞ്ഞില്ലേ...ഇനി അയാൾ വിട്ടുപോയതാണോ...ഇത് ഒരെണ്ണമല്ലേ ഒള്ളു..."

"വിട്ടുപോയതോന്നും അല്ല...ഞാൻ ഒന്ന് തന്നെയാ പറഞ്ഞത്...." "ങേ....അപ്പൊ എനിക്കോ...?? ""മാഷ് വീട്ടിൽനിന്ന് വെട്ടിവിഴുങ്ങി എന്നല്ലേ പറഞ്ഞത്...ഞാനല്ലേ ഒന്നും കഴിക്കാത്തത്...എനിക്ക് നല്ല വിശപ്പുണ്ട്..സോ ഞാനങ്ങോട്ട്...."" പെണ്ണ് ഇളിച്ചോണ്ട് അതുംപറഞ്ഞ് കൈകൾ രണ്ടും കൂട്ടിത്തിരുമ്മി ദോശയുടെ പ്ലേറ്റിലേക്ക് ചട്ണിയൊഴിച്ച് കഴിക്കാൻ തുടങ്ങി....ഞാനതുനോക്കി വായുംപൊളിച്ച് ഇരുന്നു... എനിക്ക് എന്തിന്റെ കേടായിരുന്നു...ശവം ഒന്ന് വേണോ എന്നെങ്കിലും ചോദിച്ചൂടെ....ഹാ ഞാൻ പട്ടിണി കിടന്നത് മിച്ചം..അങ്ങോട്ട് ചോദിക്കണോ..അയ്യാ എന്റെ പട്ടി ചോദിക്കും..ഒറ്റക്ക് തട്ടിക്കോട്ടേ ജന്തു... ഞാൻ ദേഷ്യത്തിൽ ഫോൺ എടുത്ത് അതിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി...പെട്ടെന്നാണ് ഒരു കൈ എന്റെനേരെ നീണ്ടുവന്നത്...ഞാൻ ഫോണിൽനിന്ന് തലയുയർത്തി എനിക്കുനേരെ നീട്ടിയ ദേവൂട്ടിയുടെ കൈലേക്കും അവളുടെ മുഖത്തേക്കും നോക്കി..

. "എന്റെ മാഷേട്ടനെ എനിക്കറിയാം....ഒന്നും കഴിച്ചിട്ടില്ലല്ലോ...നല്ല വിശപ്പില്ലേ...ദാ കഴിക്ക്..." ഞാൻ നിറഞ്ഞ മനസ്സോടെ വാ തുറന്നു..അവൾ ഒരു പുഞ്ചിരിയോടെ എന്നെ കഴിപ്പിച്ചു... ഇടയ്ക്ക് ഞാനും പ്ലേറ്റിൽനിന്ന് ഒരു കഷ്ണം ദോശ കീറിയെടുത്ത് ചട്ണിയിൽ മുക്കി അവൾക്കുനേരെ നീട്ടി... അവൾ വിടർന്ന കണ്ണുകളോടെ എന്നെനോക്കി...ആ കണ്ണുകളിൽ നീർത്തിളക്കം ഞാൻ കണ്ടു... "നീ എന്തിനാ പെണ്ണേ കരയുന്നത്....ഞാൻ തന്നത് ഇഷ്ടയില്ലേ...?? ""സന്തോഷംകൊണ്ടാ മാഷേ...എനിക്ക് എനിക്കെന്റെ അമ്മപോലും അങ്ങനെ വാരിത്തന്നിട്ടില്ല..."" "അതിനെന്താ ദേവിക്കുട്ട്യേ....ഇനി അങ്ങോട്ട് സ്നേഹിക്കാനും കുറുമ്പ് കാണിക്കാനും..വാരിത്തരാനും നിന്റെയീ മാഷേട്ടൻ ഇല്ലേ..അതുപോരേ..മ്മ്..?? "മതി........" ദേവിക്കുട്ടി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് വാ തുറന്നു... "ഇനി ഇങ്ങനെ കിടന്ന് മോങ്ങുന്നത് ഞാൻ കണ്ടാൽ തൂക്കിയെടുത്ത് എറിയും ഞാൻ പറഞ്ഞേക്കാം..." "ഞഞഞ.....പോ കലിപ്പൻ മാഷേട്ടാ... " അവളുടെ കാട്ടിക്കൂട്ടൽ കണ്ട് എനിക്ക് ചിരിവന്നു.. 

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് നിത്യയുടെ കൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ബുള്ളറ്റിൽ ചാരി എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന മാഷിനെ കണ്ടത്... ഞാനൊരു പുഞ്ചിരിയോടെ ഓടി മാഷിന്റെ അടുത്തേക്ക് ചെന്നു... "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്..ഇങ്ങനെ കിടന്ന് ഓടരുത് എന്ന്..." മാഷൊരു ശകാരത്തോടെ പറഞ്ഞതും ഞാനൊന്ന് ഇളിച്ചു കൊടുത്തു... "അയ്യാ....എന്താ ഇളി...വാ കയറ്...." ""ങേ....എങ്ങോട്ടാ...??? ""ഉഗാണ്ടക്ക്....ന്തേയ്‌....??? ""ഉയ്യോ...ഞാനില്ല...മാഷ് പൊക്കോ....""" ""ഒരൊറ്റ ചവിട്ടങ്ങോട്ട് തന്നാലുണ്ടല്ലോ...ഇങ്ങോട്ട് കേറടി പോത്തേ...."" ശോ...ഇതെങ്ങനെയാ ഇപ്പൊ മുടക്കാ..ഇതിൽ കയറാൻ ഇതുവരെ എന്റെ പേടി മാറിയിട്ടില്ല...യെസ് ഐഡിയ... ""മാഷേ...ഞാൻ വന്നാൽ നിത്യ ഒറ്റക്ക് ആവില്ലേ..?? ഇതെല്ലാം കേട്ട് അടുത്തുനിന്ന നിത്യയെ നോക്കി ഞാൻ പറഞ്ഞു..അവൾ അതുകേട്ട് എന്നെ മിഴിച്ച് നോക്കാ... "തനിക്ക് ഒറ്റക്ക് പോകാൻ പേടിയുണ്ടോ നിത്യേ...??? മാഷ് അവളോട് ചോദിച്ചു...ഞാൻ കണ്ണുകൊണ്ട് ഉണ്ടെന്ന് പറയാൻ ആംഗ്യം കാണിച്ചു... ബട്ട്‌ ആ ശവം എനിക്കിട്ട് പണിതു.. "എനിക്ക് പേടിയൊന്നും ഇല്ല സർ...ഇവള് വെറുതെ ഷോ കാണിക്കുന്നതാ.."

തെണ്ടി കുരിപ്പ്....ഞാൻ മാഷിനെ ഒന്ന് നോക്കി...പുള്ളി എന്നെത്തന്നെ ഫോക്കസ് ചെയ്ത് നില്ക്കാ..നിത്യ അപ്പോഴേക്കും അവിടുന്ന് സ്ഥലം കാലിയാക്കി.. ഞാൻ പിന്നേ വേറെ നിവർത്തിയില്ലാതെ മാഷിന്റെ പിറകിലായി കയറി ഇരുന്നു...ദാവണി ആയതുകൊണ്ട് കവച്ചിരിക്കാനും വയ്യ..അതുകൊണ്ട് കൂടുതൽ പേടി... ഞാൻ ഇരുന്ന് കഥകളി കളിക്കുന്നത് മാഷ് മിററിൽ ക്കൂടി നോക്കി ചിരിക്കാണ്...ഞാൻ മാഷിനെനോക്കി കണ്ണുരുട്ടി.. "എന്തിനാ ചിരിക്കണേ...സത്യായിട്ടും എനിക്ക് പേടിയാ...മാഷിന് കാർ വല്ലതും എടുത്താൽ പോരേ...?? ""ഇല്ല....നമ്മൾ ഒരുമിച്ച് പോകുമ്പോൾ ടൂ വീലർ തന്നെയാ നല്ലത്..."" "അതെന്താ അങ്ങനെ...കാറിന് എന്താ കുഴപ്പം....??? "മനസ്സുപോലെ നിന്റെ ശരീരവും എന്നോട് ഇങ്ങനെ ചേർന്നിരിക്കുമല്ലോ.." മിററിൽക്കൂടി എന്നെ നോക്കിക്കൊണ്ട് പറഞ്ഞ് മാഷ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു...ഞാനൊരു പുഞ്ചിരിയോടെ മാഷിന്റെ അരയിലൂടെ കൈ ചുറ്റിപ്പിടിച്ച് ചേർന്നിരുന്നു... "മാഷേ ഞാൻ ഇന്നലെ വിളിച്ചിട്ട് ഗീതമ്മ എന്തെങ്കിലും പറഞ്ഞോ...??

പോകുന്നവഴി ഞാൻ മാഷിനോട് ചോദിച്ചു... "മ്മ്....പറഞ്ഞു പറഞ്ഞു...നല്ലോണം പറഞ്ഞു..." "എന്താ പറഞ്ഞെ.....??? "ഈ തൊട്ടാവാടിയെ വേഗം വീട്ടിലോട്ട് കൊണ്ടുപോരേ എന്ന് പറഞ്ഞു..." മാഷ് പറഞ്ഞതുകേട്ട് എന്റെ മുഖം നാണത്താൽ ചുവന്നു...മാഷ് അതൊക്കെ നല്ല വ്യക്തമായി കാണുന്നുണ്ടായിരുന്നു... "എന്താ ഒന്നും മിണ്ടാത്തെ...മ്മ്....പോരുന്നില്ലേ...??? മാഷ് വീണ്ടും എന്നോട് ചോദിച്ചു... "മ്മ്മ്........." ഞാനൊന്ന് മൂളി..എനിക്കാകെ ചമ്മൽ തോന്നി.. വീടിന് അടുത്ത് എത്താറായപ്പോഴേക്കും ഞാൻ മാഷിനെ തോണ്ടാൻ തുടങ്ങി.. "മാഷേ...നിർത്ത് ഇനി ഞാൻ പൊയ്ക്കോളാം..അച്ഛൻ കാണും.." അതുകേട്ടതും മാഷ് വണ്ടി സഡ്ഡൻ ബ്രേക്ക് ഇട്ടു..എന്നെ രൂക്ഷമായി നോക്കി...ഞാനൊരു പേടിയോടെ പതിയെ വണ്ടിയിൽ നിന്നിറങ്ങി... മാഷ് എന്റെ കൈ പിടിച്ചുവലിച്ച് മുന്നിലേക്ക് നിർത്തി.... "നിനക്ക് ഞാനാണോ വലുത്....അതോ അയാളാണൊ വലുത്...??

മാഷ് എന്നോട് ദേഷ്യത്തോടെ ചോദിച്ചു..ഞാൻ തല താഴ്ത്തിനിന്നു... "ദേവിക്കുട്ടി...നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്..ഞാൻ എന്തെങ്കിലും പറയുമ്പോൾ തല താഴ്ത്തി നിൽക്കരുത് എന്ന്..." ഞാൻ പതിയെ തലയുയർത്തി മാഷിനെനോക്കി.... "ഞാൻ ചോദിച്ചതിന് ഉള്ള മറുപടി താ..." "എനിക്ക് പേടിയാ മാഷേ...അച്ഛൻ മാഷിനെ എന്തെങ്കിലും ചെയ്താലോ...എനിക്കെന്റെ മാഷിനെ പിരിയാൻ പറ്റൂല്ല..അത്രക്ക് ഇഷ്ടാ..." അത്രയുംപറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..മാഷ് അതുകണ്ട് ശ്വാസം ഒന്ന് നീട്ടിയെടുത്ത് എന്നെ മാഷിന്റെ അടുത്തേക്ക് ഒന്നുകൂടി ചേർത്തുനിർത്തി.. ""നീ എന്തിനാ പെണ്ണേ പേടിക്കുന്നത്...നിനക്ക് ഞാൻ ഇല്ലേ കൂട്ടിന്..മ്മ്..."" "ഇനി എന്റെ ദേവിക്കുട്ടിയെ ഒരുത്തനും തൊടില്ല...അതിനുള്ള പണി ഞാൻ ചെയ്തോളാം..." അതുകേട്ടതും ഞാൻ ഞെട്ടി മാഷിന്റെ മുഖത്തേക്ക് നോക്കി.. "വേണ്ട മാഷേ...ഒന്നും ചെയ്യാൻ പോകണ്ട..പ്ലീസ്..എനിക്കുവേണ്ടിയെങ്കിലും ഒന്നിനും പോണ്ട..."

"മോളിപ്പോ അതൊന്നും ഓർക്കണ്ട...വേഗം വീട്ടിൽ പോയി കുളിച്ച് ചായയും കുടിച്ച് വല്ലതും ഇരുന്ന് പഠിക്കാൻ നോക്ക്..അടുത്ത എക്സാമിന് മാർക്ക്‌ കുറഞ്ഞാൽ എന്റെ കൈന്റെ ചൂട് നീ അറിയും."" "ആണോ......???? ഞാൻ കുസൃതിയോടെ ചോദിച്ചു...മാഷിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.. "ആണെങ്കിൽ....??? "മ്മ് മേന്താ...എനിച്ച് മാഷിന്റെ നെഞ്ചിലെ ചൂട് മാത്രം മതി...കയ്യിന്റെ ചൂട് പോയി പിള്ളേരുടെ അടുത്ത് എടുക്കാൻ നോക്ക് മിഷ്ടർ സിദ്ധാർഥ് വിശ്വനാഥ്‌...." "പ്പാ പേര് വിളിക്കുന്നോടി പോത്തേ...." അതുംപറഞ്ഞ് മാഷ് എന്നെ അടിക്കാനായി കൈ ഉയർത്തിയതും ഞാൻ മാഷിനെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ബാഗും പിടിച്ച് ഒരൊട്ടമായിരുന്നു... "നിന്നെ ഞാൻ എടുത്തോളാമെടി ഗുണ്ടുമുളകെ...." മാഷ് പിന്നിൽനിന്ന് വിളിച്ചുപറയുന്നത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story