കൊലുസ്സ്: ഭാഗം 18

koluss

എഴുത്തുകാരി: ശീതൾ

"ശ്ശെടാ.....ഇയാള് ഇതെവിടെ പോയി കിടക്കുവാ...കാണുന്നില്ലല്ലോ...ഈ സമയത്ത് വരുമെന്ന് ആണല്ലോ പറഞ്ഞത്..." "ആര് പറഞ്ഞു...." "ഈൗ...ഞ്യാൻ തന്നെ......"" "ഹാ....ഞഞായി....നീ പറഞ്ഞപ്പോഴേ എനിക്ക് തോന്നി...ഇവിടെവന്ന് ചുമ്മാ ചൊറിയുംകുത്തി നിൽക്കേണ്ടി വരുമെന്ന്.." "എടാ അയാൾ ഈ സമയത്ത് വീട്ടിൽ പോകുന്നത് ഞാൻ കാണാറുള്ളതാ..." "ആ കുറച്ചുനേരം കൂടി നോക്കാം..." നിങ്ങൾക്ക് ഒന്നും മനസ്സിലായിയില്ലല്ലേ...സംഭവം വേറൊന്നുമല്ല നമ്മടെ തന്തപ്പടി ഇല്ലേ അരവിന്ദൻ അയാൾക്കിട്ട് ചെറിയൊരു ഡോസ് കൊടുക്കാൻ വേണ്ടി വന്നതാണ് ഞാനും വിമലും...അയാൾ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ ഞങ്ങൾ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരം ആയി... "ഹൈ വരുന്നുണ്ട് മുത്തേ...ആടിയാടി...ഇന്ന് ഞാൻ പൊളിക്കും..." വിമൽ പറഞ്ഞപ്പോഴാണ് ഫോണിൽ നോക്കിക്കൊണ്ടിരുന്ന ഞാൻ തലയുയർത്തി നോക്കിയത്...കള്ളും കുടിച്ചാണ് അയാളുടെ വരവ്... ഞാനും വിമലും കയ്യിലിരുന്ന ഹോക്കി സ്റ്റിക്കിൽ പിടിമുറുക്കി.. "ദേ വിമലേ....ഓവർ ആക്കരുത്....എനിക്ക് ഒറ്റക്ക് തീരുമാനം ആക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ...നീ നിർബന്ധം പിടിച്ചതുകൊണ്ട് ഞാൻ സമ്മതിച്ചു എന്നെ ഒള്ളു.." "അങ്ങനെ നീയിപ്പോ ഒറ്റക്ക് ഉണ്ടാക്കണ്ട..എനിക്കും അടിക്കണം...ഞാനുമൊന്ന് ഉഷാറാകട്ടെടാ..ഹോ ആ കോളേജ് ഡേയ്‌സ് ശെരിക്കും മിസ്സ്‌ ചെയ്യാ....ഫുൾ അടി പിടി...നമ്മടെ ഗ്യാങ് കൂടി ഉണ്ടായിരുന്നേൽ ഒന്ന് കളറായേനെ..."

" "മ്മ് ഇനി അവന്മാരുടെ കുറവുകൂടിയേ ഒള്ളു...ബാംഗ്ലൂർ മുഴുവൻ കളറാക്കിയത് പോരേ..??? "ഓ...അന്നത്തെ കാര്യങ്ങളൊക്കെ ആലോചിക്കുമ്പോഴേ രോമാഞ്ചിഫിക്കേഷൻ വരുന്നു...ഒരു ദിവസം കച്ചറകളെ ഫുൾ വിളിക്കണം..." "അതൊക്കെ നമുക്ക് പിന്നെ വിളിക്കാം..ആദ്യം ഇതൊന്ന് തീരുമാനം ആക്കാം...പറഞ്ഞത് ഓർമ്മയുണ്ടല്ലോ..ഒരുതുള്ളി ചോരപോലും പുറത്തേക്ക് വരരുത്..എന്നാ വേണ്ടത് കൊടുക്കുകയും വേണം.." "ഏറ്റു മോനെ......."" ഞാൻ പറഞ്ഞതുകേട്ട് വിമൽ തമ്പ്സ് അപ്പ്‌ കാണിച്ചു..പിന്നെ ഞാനും അവനും പോക്കറ്റിൽനിന്ന് മാസ്ക് എടുത്ത് മുഖത്തേക്ക് വച്ചു..ഞങ്ങൾ ഇട്ട ബ്ലാക്ക് ഡ്രെസ്സിന്റെ കൂടെ ഈ മാസ്ക് കൂടി ആയപ്പോൾ മൊത്തത്തിൽ ഒരു ഹൊറർ ലുക്ക്‌... അയാൾ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് എന്റെ കണ്ണുകൾ ചുവന്നുവന്നു...രക്തം തിളച്ചു... അരവിന്ദൻ അടുത്തെത്തിയപ്പോൾ ഞങ്ങൾ അയാളുടെ മുൻപിൽ കയറിനിന്നു. പെട്ടെന്ന് മുന്നിൽ ഞങ്ങളെ കണ്ട് അയാൾ സ്റ്റക്കായി അങ്ങനെതന്നെ നിന്നു... "എടാ ഇങ്ങേരുടെ കാറ്റ് പോയോ...അനങ്ങുന്നില്ലല്ലോ..." വിമൽ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു...ഞങ്ങൾ അയാളുടെ അടുത്തേക്ക് അടുക്കുന്നതിന് അനുസരിച്ച് അയാൾ നിന്ന് വിറക്കാൻ തുടങ്ങി... "ആ....ആരാ.......??? പേടിയോടെ അയാൾ ചോദിച്ചു...ഞാനും വിമലും പരസ്പരം ഒന്ന് നോക്കിയിട്ട് അയാൾക്കുനേരെ തിരിഞ്ഞു... പിന്നെ ഒന്നും നോക്കിയില്ല...കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് വച്ച് അയാളുടെ തലമണ്ട നോക്കി ഒരെണ്ണം കൊടുത്തു..

.ആ ഒറ്റ അടിക്ക് തന്നെ അയാൾ കറങ്ങിയടിച്ച് നിലത്തേക്ക് വീണു...പിന്നെ അങ്ങോട്ട് പൊരിഞ്ഞ അടിയായിരുന്നു ഞങ്ങൾ രണ്ടും... അവസാനം ഇനി അടിച്ചാൽ അയാൾ ചാകുമെന്ന അവസ്ഥ ആയപ്പോൾ ഞങ്ങൾ അടി നിർത്തി..ഞാൻ അയാളുടെ അടുത്ത് മുട്ടുകുത്തി നിന്നു.. "ഇനിയെന്റെ പെണ്ണിനെ നോവിച്ചാൽ..തന്റെ അവസ്ഥ ഇതിലും മോശമാകും...സോ ഇനി ആവർത്തിക്കരുത്..നന്നാവാൻ വേണ്ടി ഞാനൊന്ന് ഉപദേശിച്ചു എന്ന് കരുതിയാൽ മതി..ഓക്കെ.." അയാളുടെ കവിളിൽ ഒന്ന് തട്ടി അതുംപറഞ്ഞ് ഞാൻ എണീറ്റതും അയാൾ വേദനകൊണ്ട് പുളഞ്ഞ് എന്നെനോക്കി.. ".....ആ....രാ....നീ....???? ഞാൻ തിരിഞ്ഞുനടക്കാൻ ഒരുങ്ങിയപ്പോൾ വീണ്ടും അയാൾ എന്നോട് ചോദിച്ചപ്പോൾ ഞാനൊന്ന് നിഗൂഡമായി ചിരിച്ചുകൊണ്ട് വിമലിനെ നോക്കി... "തന്റെ കാലൻ ആകാതിരിക്കാൻ പ്രാർത്ഥിക്ക്..." അത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു കൂടെ അവനും..  ഹാളിൽനിന്ന് ആരുടെയോ നിലവിളി കേട്ടാണ് അടുക്കളയിൽ നിന്ന ഞാനും വർഷയും അങ്ങോട്ട് ചെന്നത്.. നോക്കുമ്പോൾ കണ്ടത് അമ്മ അച്ഛനെ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നത്.. അച്ഛന് നേരെ നിക്കാൻ വയ്യാ... "ഇതെന്തുപറ്റി അച്ഛാ..വല്ലയിടത്തും വീണോ...??? വർഷ ചോദിച്ചു....അമ്മ അച്ഛനെ താങ്ങിപ്പിടിച്ച് സോഫയിൽ ഇരുത്തി..

"ഇനിയെങ്കിലും ഒന്ന് പറ മനുഷ്യാ...നിങ്ങൾക്കിത് എന്നാ പറ്റിയെ...??? അതുംപറഞ്ഞ് അമ്മ അച്ഛനെ പിടിച്ചുകുലുക്കിയതും അച്ഛൻ ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ ഞെട്ടി നിലവിളിച്ചു.... അതുകേട്ട് ഞങ്ങൾ പേടിച്ച് അങ്ങേരെ നോക്കി... '"എന്താ അച്ഛാ മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കുന്നത്...അച്ഛന് എന്താ പറ്റിയെ...???? വർഷ വീണ്ടും ചോദിച്ചപ്പോൾ അച്ഛൻ ഞങ്ങളെ അന്തംവിട്ട് നോക്കി... "ഒന്ന്...അല്ല രണ്ട് കറുത്ത രൂപങ്ങൾ എന്റെ...എന്റെ മുന്നിൽ വന്നുനിന്നു...അതിൽ ഒരുത്തൻ എന്റെ തലക്ക് അടിച്ചു..അതുമാത്രമേ എനിക്ക് ഓർമ്മയൊള്ളു..പിന്നെ മൊത്തത്തിൽ ഒരു മരവിപ്പ് ആയിരുന്നു... യാന്ത്രികമായി അച്ഛൻ പറയുന്നതുകേട്ട് ഞാനും അമ്മയും പരസ്പരം നോക്കി... "ഹോ ഒന്ന് കഴിഞ്ഞതേ ഉള്ളു..ഇപ്പൊ ദാ വീണ്ടും..ഒരുപാട് പറ്റിയോ..മുറിവോന്നും കാണുന്നില്ലല്ലോ.." അമ്മ അതുംപറഞ്ഞ് അച്ഛന്റെ ദേഹത്ത് ഒന്ന് പതിയെ കൈവച്ചതും അച്ഛൻ വേദനകൊണ്ട് അലറി...അമ്മ അപ്പൊത്തന്നെ ഞെട്ടി കൈ മാറ്റി.. വർഷ ആണെങ്കിൽ ചിരി അടക്കാൻ പാട് പെടുകയാ.. ഞാൻ അവളെനോക്കി കണ്ണുരുട്ടിയപ്പോൾ അവൾ ചിരി നിർത്തി.. ""എന്തിനാടി കിണിക്കുന്നത്....??? "ചേച്ചി...ഐ തിങ്ക് ഇത് ശത്രുവിൽനിന്നുള്ള പ്രഹരം ആണ്..." '"ശത്രുവോ....അതാരാ....?? "വേറാരാ സിദ്ധുവേട്ടൻ തന്നെ...ക്ലിയർ ആയി പറഞ്ഞ ചേച്ചിയേ തല്ലിയതിന് ഏട്ടൻ അച്ഛന് കൊടുത്ത സമ്മാനം.." അവൾ പറയുന്നതുകേട്ട് ഞാൻ അന്തംവിട്ട് നിന്നു...ഈശ്വരാ അങ്ങനെ ആയിരിക്കുമോ...

ഇനി ആണെങ്കിൽ ഈ മാഷ് ഇത് എന്ത് ഭാവിച്ചാ... "ലക്ഷണം കണ്ടിട്ട് നല്ല കിട്ടലാ ചേച്ചി കിട്ടിയത്..ഇനി രണ്ട് ആഴ്ച്ചത്തേക്ക് മൈ പിതാജി കട്ടിലിൽനിന്ന് അനങ്ങൂല്ല...." വർഷ വീണ്ടും പറഞ്ഞു...ഹും സ്വന്തം അച്ഛൻ വീണു കിടക്കുമ്പോൾ ഇങ്ങനെ സന്തോഷിക്കുന്ന ഒരുത്തി വേറെ ഉണ്ടാകില്ല..ഞാൻ അവളോട് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.. മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് എന്തൊക്കെയോ തട്ടലും മുട്ടലും ഒക്കെ കേട്ടത്...ഇതാ കുഞ്ഞിപ്പൂച്ച ആയിരിക്കും... "കുഞ്ഞി....നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എല്ലാം അലങ്കോലമാക്കാതെ അടങ്ങിയൊതുങ്ങി ഇരിക്കണം എന്ന്....എടി പൂച്ചകൾ ആയാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം..അതെങ്ങനെയാ വർഷയല്ലേ നിന്നെ പൊക്കിക്കൊണ്ട് വന്നത്..അപ്പൊ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി..." "മ്യാവൂ........." ഡോർ ലോക്ക് തിരിഞ്ഞതും കുഞ്ഞി വീണ്ടും സൗണ്ട് ഉണ്ടാക്കി..ഇതെന്താ സൗണ്ട് മാത്രേ ഒള്ളോ..ബോഡി ഇല്ലേ..മാത്രവുമല്ല..സൗണ്ടിന് ഒരു മാറ്റവും.. "കിടന്ന് കാറണ്ട...ഞാൻ കുളി കഴിഞ്ഞുവന്നിട്ട് നിനക്കുള്ള ഫുഡ് തരാട്ടോ.." ഞാൻ അതുംപറഞ്ഞ് തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി....  ദേവിക്കുട്ടി അകത്തേക്ക് കയറിയതും ഞാനൊന്ന് ശ്വാസം വിട്ടു...ഈൗ നിങ്ങള് നോക്കണ്ട ഞാൻ കുഞ്ഞിപ്പൂച്ച തന്നെയാ..

വഴിതെറ്റി വന്നതാ...ഏതായാലും വന്ന സ്ഥിതിക്ക് വെറും കയ്യോടെ പോകുന്നത് മോശമല്ലേ... ഞാൻ മുറി ആകമാനം ഒന്ന് വീക്ഷിച്ചു...നല്ല അടുക്കും ചിട്ടയും...ജനലിനോട്‌ ചേർന്നാണ് കട്ടിൽ ഉള്ളത്.. മുറിയിൽ ആകമാനം നിറഞ്ഞുനിന്ന എന്റെ പെണ്ണിന്റെ സുഗന്ധം എന്റെ നാസികയിലേക്ക് തുളച്ചുകയറി... വേറൊരു സൈഡിൽ ഒരു സ്റ്റഡി ടേബിൾ ഉണ്ട്...പക്ഷെ ബുക്കിനെക്കാൾ കൂടുതൽ ഛായ പെൻസിലുകൾ ആണെന്ന് മാത്രം... അതിന് അടുത്തായി ഒരു ക്യാൻവാസ് ഉണ്ട്...ഒരു തുണികൊണ്ട് ക്യാൻവാസ് മൂടിയിരിക്കുകയാണ്...ഞാൻ അവിടേക്കുചെന്ന് ആ തുണി വലിച്ചുമാറ്റി... അതിലെ ചിത്രം കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...നിറപുഞ്ചിരിയുമായി നിൽക്കുന്ന എന്റെ മുഖം ആയിരുന്നു അതിൽ.. ആ ചിത്രത്തിന് സൈഡിലായി എഴുതിയിരിക്കുന്ന അക്ഷരങ്ങളിൽ ഞാൻ വിരലോടിച്ചു... "എന്റെ മാത്രം മാഷേട്ടൻ" "ഗൊച്ചു ഗള്ളി....അപ്പൊ ഇമ്മാതിരി സ്നേഹമൊക്കെ ഉള്ളിലുണ്ട്...എന്നിട്ട് എന്റെ മുന്നിൽ പൂച്ചക്കുട്ടി ആയിട്ട് നിൽക്കാല്ലേ...നീ ഇങ്ങ് വാട്ടോ..ശെരിയാക്കി തരാം..." ഞാനൊന്ന് ഊറി ചിരിച്ചു...പെട്ടെന്നാണ് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്...ഞാൻ ഓടി കട്ടിലിന്റെ മറവിൽ ഒളിച്ചുനിന്നു... ബാത്‌റൂമിൽനിന്ന് ഇറങ്ങി ഡോർ ലോക്ക് ചെയ്ത് തലയും തുവർത്തിക്കൊണ്ട് പെണ്ണ് കണ്ണാടിയുടെ മുൻപിൽ പോയിനിന്നു... ഞാൻ അവളെ ആപാദചൂഡം വീക്ഷിച്ചു...ഈറനോടെയാണ് പെണ്ണിന്റെ നിൽപ്പ്..

അവൾ ചുറ്റിയിരിക്കുന്ന ചേലക്ക് അവളുടെ മാറുവരെ മറക്കാനെ കഴിഞ്ഞൊള്ളൂ.. തോളിലൂടെ ആകമാനം പരന്നുകിടന്ന മുടി അവൾ വകഞ്ഞുമാറ്റി മുൻപിലേക്ക് ഇട്ടപ്പോൾ അവളുടെ വെളുത്ത് മിനുസമാർന്ന കഴുത്തും തോളും എനിക്കുമുൻപിൽ പ്രത്യക്ഷമായി... ഞാനൊന്ന് കണ്ണുചിമ്മി തുറന്ന് അന്തംവിട്ട് ദേവൂട്ടിയെ നോക്കി...എനിക്ക് പുറംതിരിഞ്ഞ് നിൽക്കുന്നതുകൊണ്ട് എന്നെ അവൾ കാണില്ലന്ന് എനിക്ക് ഉറപ്പായി.. ഞാൻ പതിയെ എഴുന്നേറ്റ് ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിലൂടെ ചെന്ന് ദേവിക്കുട്ടിയുടെ അരയിലൂടെ കൈ ചുറ്റിവരിഞ്ഞു... പെണ്ണ് ഞെട്ടി ഒച്ചവയ്ക്കാൻ തുടങ്ങിയതും അത് മനസ്സിൽക്കണ്ട് ഞാൻ അപ്പൊത്തന്നെ അവളുടെ വാ കൈവച്ച് ലോക്ക് ആക്കി... കണ്ണാടിയിലൂടെ എന്നെ കണ്ടതും അവൾ ആശ്വാസത്തിൽ ശാന്തമായതും ഞാനൊരു കള്ളച്ചിരിയോടെ പെണ്ണിന്റെ വാ മൂടിയിരുന്ന കൈമാറ്റി...  കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ട് നിൽക്കുമ്പോഴാണ് ഒരു കൈ എന്റെ അരയിലൂടെ ചുറ്റിവരിഞ്ഞത്..ഞാൻ ഞെട്ടി അലറാൻ തുടങ്ങിയതും മറ്റേ കൈകൊണ്ട് എന്റെ വായും പൊത്തി.. കണ്ണാടിയിലൂടെ ഞാൻ മാഷിനെ കണ്ടതും ഞാൻ അന്തംവിട്ട് മാഷിനെനോക്കി...മാഷ് വാ മൂടിയിരുന്ന കൈ മാറ്റിയതും ഞാൻ മാഷിനുനേരെ തിരിഞ്ഞു... "മാഷേ...മാഷെന്താ...ഇവിടെ...ഇത്...ഇതെങ്ങനെ കയറി...??? എന്റെ ചോദ്യംകേട്ട് മാഷൊരു കള്ളച്ചിരിയോടെ എന്നെനോക്കി സൈറ്റ് അടിച്ചു... "ദേ ആരേലും കാണുന്നതിന് മുൻപ് ഒന്ന് പൊയ്‌ക്കെ...ഈശ്വരാ എനിക്ക് പേടിയാകുന്നു..."

"ഏയ് ആരും കാണില്ല....ഞാൻ മാത്രേ കാണുന്നുള്ളൂ ദേവൂട്ട്യേ..." എന്നെയൊരു വല്ലാത്ത നോട്ടം നോക്കിക്കൊണ്ട് മാഷ് പറഞ്ഞതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി... ഞാൻ അന്തംവിട്ട് എന്നെത്തന്നെ ഒന്ന് അടിമുടി നോക്കി...സിവനെ...ഞാൻ ഞെട്ടി കൈ രണ്ടും മാറിൽവച്ച് പൊത്തി തിരിഞ്ഞുനിന്നു.. അതുംകൂടി ആയപ്പോൾ മാഷ് പൊട്ടിച്ചിരിക്കാൻ തുടങ്ങി..എനിക്ക് ആണെകിൽ പേടിച്ചിട്ട് കയ്യും കാലും വിറക്കാ.. "മാ....മാഷേ....ഒന്ന്....ഒന്ന് പോ....എനിക്ക് ഡ്രസ്സ്‌ മാറണം..." "ഹഹഹ നീ ഡ്രസ്സ്‌ മാറിക്കോ...ദേവൂട്ടി...ഇവിടെ ഞാനല്ലാതെ വേറാരും ഇല്ലല്ലോ.." അയ്യേ ഈ മാഷ് ഇതെന്തൊക്കെയാ ഈ പറയണേ.... ഇതൊരു നടക്കു പോവൂല... "മാഷേ....ഒന്ന് പോ...എനിക്ക് ഡ്രസ്സ്‌ മാറണം...." ഞാൻ നിന്നിടത്ത് നിന്ന് തുള്ളാൻ തുടങ്ങി...പെട്ടെന്ന് മാഷ് എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിൽക്കുന്നതുപോലെ തോന്നിയതും ഞാൻ ഞെട്ടി... മാഷ് എന്റെ അരയിൽ കയ്യിട്ട് മാഷിന്റെ നെഞ്ചിലെക്ക് ചേർത്തുനിർത്തി....എന്റെ ശ്വാസഗതിയും ഹൃദയമിടിപ്പും കുതിച്ചുയർന്നു... മാഷ് എന്റെ മുടി വകഞ്ഞുമാറ്റി കഴുത്തിൽ ചുണ്ടുകൾ അമർത്തി...എന്റെ ഉള്ളിലൂടെ ഒരു മിസൈൽ പാഞ്ഞുപോയി...ഞാൻ നിലത്തുനിന്ന് ഉയർന്നുപൊന്തി..എന്റെ ചുണ്ടുകൾ വിറച്ചു.. മാഷെന്നെ മാഷിനുനേരെ തിരിച്ചുനിർത്തി...ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കാതെ താഴെനോക്കി നിന്നു... മാഷ് എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തി...എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...

ഞാനൊന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് മാഷിന്റെ മുടിയിൽ കൈകൾ കൊരുത്തു.. മാഷിന്റെ ചുണ്ടുകൾ എന്റെ കഴുത്തിലാകെ ഓടി നടന്നു...ആ താടിരോമങ്ങൾ എന്റെ കഴുത്തിൽ ഇക്കിളികൂട്ടി...ഞാൻ നിലത്തുനിന്ന് ഉയർന്നുപൊന്തി...മാഷിന്റെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു... പെട്ടെന്ന് എന്തോ ഓർത്തപോലെ കിട്ടിയ ധൈര്യത്തിൽ ഞാൻ മാഷിനെ പിടിച്ച് തള്ളി...മാഷ് കറക്റ്റ് ആയി ബെഡിലേക്ക് വീണു..ഞാൻ നെഞ്ചിൽ കൈവച്ച് ശ്വാസം നീട്ടിയെടുത്തു..മാഷ് അതുകണ്ട് ഒരു ചിരിയോടെ ബെഡിലേക്ക് നിവർന്നുകിടന്നു... "ദേവൂട്ടി ആ മറുക് കാണാൻ നല്ല ചേലാ ട്ടോ..." മാഷ് ഒരു കള്ളച്ചിരിയോടെ പറയുന്നതുകേട്ട് ഞാൻ ഞെട്ടി വീണ്ടും കൈരണ്ടും മാറിൽ വച്ചു...എന്റെ കഴുത്തിന് താഴെയുള്ള മറുകാണ് മാഷ് ഉദ്ദേശിച്ചത് എന്നെനിക്ക് ഉറപ്പായിരുന്നു.... പെട്ടെന്നാണ് എനിക്ക് വേറൊരു കാര്യം ഓർമ്മ വന്നത്... "മാഷേ....അച്ഛനെന്താ പറ്റിയത്....?? മാഷിനെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു..അതുകേട്ട് മാഷ് ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നെ നിഷ്കു ഭാവത്തിൽ എന്നെനോക്കി... "അച്ഛനോ...അയ്യോ അച്ഛനെന്ത് പറ്റി ദേവൂ....?? "അയ്യാ ഒന്നും അറിയാത്ത ഇള്ളക്കുട്ടി...ഇതെന്തൊക്കെയാ മാഷേ കാണിച്ചു കൂട്ടുന്നത്..എനിക്ക് നല്ല പേടിയാകുന്നുണ്ട് ട്ടോ..."

"നീ എന്തിനാ ദേവൂട്ടി പേടിക്കുന്നത്....എന്റെ പെണ്ണിനെ നോവിച്ചതിന് ചെറിയൊരു ഡോസ്..അത്രേയൊള്ളു..." മാഷ് അതുംപറഞ്ഞ് പില്ലോ എടുത്ത് ബാക്ക്ബോർഡിലേക്ക് ചാരിവച്ച് അവിടേക്ക് ഇരുന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി... "എന്നെ നോവിച്ചു എന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ...പാവം നല്ലോണം വേദനയുണ്ട്.." "പിന്നെ പാവം...നീ വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട.." "ഓ...അല്ല എങ്ങനെ ഇതിനകത്ത് കയറിപ്പറ്റി...?? "പിന്നെ എന്തിനാ മുത്തേ..നിന്റെ അനിയത്തി എന്ന് പറയുന്ന ഒരുത്തി ഇവിടെയുള്ളത്..മതിൽ ചാടി ചെന്ന് പെട്ടത് അവളുടെ മുൻപിൽ ആയിരുന്നു...പിന്നെ പറയാതിരിക്കാൻ വയ്യ അവൾ നിന്നെപ്പോലെ പൊട്ടി അല്ല..നല്ല കൊച്ചാ.." "ഓ..പിന്നെ എന്തിനാണാവോ ഈ പൊട്ടിയെ തലയിൽ കയറ്റിവച്ചത്...?? "അതെങ്ങനെയാ എന്റെ ചിത്രവും വരച്ചുവച്ച് അതിൽ എന്റെ മാഷ് എന്ന് ക്യാപ്ഷനും കൊടുത്ത് ഈ പൊട്ടി ഇങ്ങനെ ഇരിക്കുമ്പോൾ നമ്മൾ എങ്ങനെ കണ്ടില്ലന്നു വയ്ക്കാ..." മാഷ് പറഞ്ഞതുകേട്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിന്റെ മുഖത്തേക്കും ക്യാൻവാസിലെക്കും നോക്കി..പിന്നെ മാഷിനെനോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു...മാഷും ഒന്ന് ഇളിച്ചു തന്നു.. "അല്ല നീ ഇങ്ങനെ വടിപോലെ നിൽക്കുന്നത് എന്തിനാ...എന്നെ വഴിതെറ്റിക്കാൻ ഉള്ള പ്ലാൻ ആണോ...ഇളിച്ചോണ്ട് നില്കാതെ പോയി തുണിയെടുത്ത് ഉടുക്കടി കോപ്പേ...." മാഷ് എന്നെനോക്കി പറഞ്ഞതും ഞാൻ ബെഡിൽ കിടന്ന ഒരു പില്ലോ എടുത്ത് മാഷിന്റെ തലക്കിട്ടുനോക്കി കോട്ടിയിട്ട് കിട്ടിയ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി... റൂമിൽനിന്ന് മാറിയാൽ ശെരിയാവൂല അതാ....ന്റെ മാഷല്ലേ..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story