കൊലുസ്സ്: ഭാഗം 19

koluss

എഴുത്തുകാരി: ശീതൾ

വേഷം മാറി ഇറങ്ങിയപ്പോഴും മാഷ് ഫോണിൽ തോണ്ടിക്കൊണ്ട് ബെഡിൽ കിടക്കാ.... എന്നെക്കണ്ട് മാഷെന്നെ അടിമുടി നോക്കി...ഒരു കടും ചുവപ്പ് കളർ ധാവണി ആയിരുന്നു എന്റെ വേഷം.. "മ്മ് എന്താ ഇങ്ങനെ നോക്കുന്നത്...??? ഞാൻ പുരികംപൊന്തിച്ച് ചോദിച്ചു...മാഷെന്നെ നോക്കി സൈറ്റ് അടിച്ചു... "നീ ശെരിക്കും സുന്ദരിയാട്ടോ ദേവൂ...ശെരിക്കും ഒരു ദേവി...." എന്നെ കണ്ണിമ ചിമ്മാതെ മാഷ് പറയുന്നതുകേട്ട് എനിക്കാകെ ചടപ്പായി...ഇങ്ങേരെ എങ്ങനേലും പറഞ്ഞുവിട്ടില്ലെങ്കിൽ പണിയാകുമല്ലോ ദൈവമേ... "മാഷേ...മതി ഒന്ന് പോ...പ്ലീസ്....എനിക്ക് പേടിയാകുന്നു..." ഞാനത് പറഞ്ഞപ്പോൾ മാഷ് ബെഡിൽനിന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി...ഞാൻ പേടിച്ച് പിറകോട്ടും പോയിത്തുടങ്ങി... അവസാനം ഞാൻ ഭിത്തിയിൽതട്ടി സുല്ലിട്ടുനിന്നു...മാഷ് എന്റെ അടുത്തെത്തി രണ്ട് കയ്യും ഭിത്തിയിൽ വച്ച് എന്നോട് ചേർന്നുനിന്നു...

ഞാൻ കണ്ണും മിഴിച്ചു മാഷിനെനോക്കി... മാഷിന്റെ മുഖം എന്നിലേക്ക് അടുത്ത് വന്നതും ഞാൻ പേടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു... "Can we go for a ride ദേവൂട്ടി....???? മാഷ് എന്റെ കാതോരം മൊഴിഞ്ഞതും ഞാൻ പതിയെ കണ്ണുകൾ തുറന്നു...മാഷൊരു ചിരിയോടെ എന്റെ മുഖത്തേക്ക് അലസമായി വീണുകിടന്ന മുടി ചെവിക്കു പിന്നിലേക്ക് ഒതുക്കിവച്ചു... "എന്താ ഒന്നും മിണ്ടാത്തെ..മ്മ്...പോയാലോ...??? മാഷ് വീണ്ടും ചോദിച്ചു... "അത്...ഞാൻ...ങേ അയ്യോ ഞാനില്ല...എനിക്ക് പേടിയാ...." പെട്ടെന്ന് ബോധംവന്നപ്പോൾ ഞാൻ ചാടിക്കയറി പറഞ്ഞു...അതുകേട്ട് മാഷ് നെറ്റിചുളിച്ച് എന്നെനോക്കി.. "പേടിയോ...എന്തിന്....??? "അച്ഛൻ അറിഞ്ഞാൽ എന്നെ കൊല്ലും...പിന്നെ അമ്മ ചോദിച്ചാൽ എന്ത് പറയും...അതും ഈ രാത്രിയിൽ...മാഷോന്ന് പോയേ....എനിക്ക് ഉറങ്ങണം...." ഞാൻ മാഷിനെ തള്ളിമാറ്റി..പക്ഷെ അതേ സ്പീഡിൽ എന്റെ അടുത്തേക്കും വന്നു...

"നിന്നോട് ഞാൻ ഒരുതവണ പറഞ്ഞു..അയാളെ നീ ഇനി പേടിക്കണ്ടന്ന്...നിന്നെ അയാളൊരു ചുക്കും ചെയ്യില്ല...മനസ്സിലായോടി പുല്ലേ....??? മാഷ് കലിപ്പിൽ എന്നോട് ചോദിച്ചപ്പോൾ ഞാൻ പേടിച്ച് മനസിലായിന്ന് തലയാട്ടി.... "പിന്നെ അമ്മ...നീ ഉറങ്ങാൻ പോവാണെന്നല്ലേ പറഞ്ഞത്....അപ്പൊ ഉറങ്ങിയെന്ന് വിചാരിച്ചോളും...നമുക്ക് ബാൽക്കണി വഴി ചാടാം..." മാഷ് പറഞ്ഞതും ഞാൻ വേറെ നിവർത്തിയില്ലാതെ സമ്മതിച്ചു..അപ്പൊഴാണ് പുറത്തുനിന്ന് വർഷയുടെ വിളി... "കൂയ് ചേച്ചിക്കുട്ടി...അകത്ത് രണ്ടുംകൂടി എന്താ പരുപാടി....ഏട്ടാ അഞ്ച് മിനിറ്റ് എന്ന് പറഞ്ഞിട്ട് ഇത് കൊറേ നേരമായല്ലോ..." അവൾ പറയുന്നതുകേട്ട് മാഷ് വാ തുറക്കാൻ തുടങ്ങിയതും ഞാൻ വേഗം മാഷിന്റെ വാ പൊത്തി... "എന്റെ പൊന്നു മാഷേ..മിണ്ടല്ലേ...ഒച്ചയിൽ സംസാരിച്ചാൽ അമ്മ കേൾക്കും..." ഞാൻ അതുപറഞ്ഞപ്പോൾ മാഷ് ഓക്കെ എന്ന് തലയാട്ടി.

.ഞാൻ അപ്പൊത്തന്നെ പോയി ഡോർ തുറന്ന് വർഷയെ അകത്തേക്ക് വലിച്ചിട്ട് ഡോർ ലോക്ക് ചെയ്തു... "എന്റെ കൊലയ്ക്ക് കൊടുക്കാനാണോ വർഷേ നീ വിളിച്ചുകൂവിയത്...?? "അതിനിപ്പോ എന്താ കുഴപ്പം....???? "ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട...നീ പറഞ്ഞത് അച്ഛനും അമ്മയും എങ്ങാനും കേട്ടിരുന്നെങ്കിലോ...??? ഞാൻ പറഞ്ഞതുകേട്ട് അവൾ ഇതെന്തിന്റെ കുഞ്ഞാണോ എന്ന അർഥത്തിൽ എന്നെനോക്കിയിട്ട് പിന്നെ മാഷിന്റെനേരെ തിരിഞ്ഞു... "ഏട്ടാ...സത്യത്തിൽ ഏട്ടൻ എങ്ങനെയാ ഈ സാധനത്തിനെ ഇഷ്ടപ്പെട്ടത്....??? "എന്തുചെയ്യാനാ മോളേ..പെട്ടുപോയി..." മാഷൊരു നെടുവീർപ്പോടെ പറഞ്ഞതുകേട്ട് ഞാൻ അങ്ങേരെ തുറിച്ചുനോക്കി..ഹും രണ്ടുംകൂടി എന്നെ വാരുവാ..ഇനി ഞാൻ മിണ്ടില്ല രണ്ടിനോടും നോക്കിക്കോ...ഞാൻ മോന്തയും വീർപ്പിച്ച് അവിടെനിന്നും മാറിപ്പോയി... "വർഷമോളേ....നിന്റെ ചേച്ചിക്കുട്ടി നമ്മളോട് പിണങ്ങിയെന്ന് തോന്നുന്നു.." എന്നെ കേൾപ്പിക്കാൻ പാകത്തിന് മാഷ് പറഞ്ഞു...

ഞാൻ തിരിഞ്ഞുനിൽക്കുന്നതുകൊണ്ട് എന്റെ എക്സ്പ്രഷൻ അവർക്ക് കാണാൻ പറ്റില്ല.. "ഏയ് എന്റെ ചേച്ചിക്കുട്ടി എന്നോട് പിണങ്ങൂല്ല...ഏട്ടനോട് ആയിരിക്കും പിണങ്ങിയത്.." "ഏയ് എന്റെ ദേവൂട്ടി എന്നോട് പിണങ്ങൂല്ല..." എനിക്ക് അതുകേട്ട് ചെറുതായി ചിരി വന്നെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല.. "പിണങ്ങി പിണങ്ങി ഏട്ടനോട് പിണങ്ങി...വെറുതെ എന്റെ ചേച്ചിയേ കളിയാക്കിയില്ലേ..!!! "പോടീ അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...ശ്ശോ ഇനിയെന്ത് ചെയ്യും...??? "എന്ത് ചെയ്യും......?? രണ്ടുംകൂടി രണ്ട് സൈഡിലേക്ക് തിരിഞ്ഞുനിന്ന് മേലോട്ട് നോക്കി ആലോചിക്കുന്നത് കണ്ണാടിയിലൂടെ കണ്ട് എനിക്ക് ചിരിവന്നു.. "ഹാ കിട്ടിപോയി.. ഒരു കാര്യം ചെയ്യാം...എന്റെ ദേവൂട്ടിയുടെ പിണക്കം മാറ്റാൻ ഞാൻ അവളെയുംകൊണ്ട് ഒരു റൈഡ് പോയിട്ട് വരാം..." ഹും എന്റെ പട്ടി വരും(ആത്മ) "ഓക്കെ സെറ്റ്...ഏട്ടൻ കൊണ്ടുപൊയ്ക്കോ..അമ്മയും അച്ഛനും അറിയാതെ നോക്കുന്ന കാര്യം ഞാനേറ്റു.."

വർഷ അതുംപറഞ്ഞ് പോയതും ഞാൻ ദേവിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു.. "ദേവൂട്ടി..........." മാഷ് ചിരിയടക്കി എന്നെ തോളിൽ കൈവച്ച് വിളിച്ചതും ഞാൻ കൈതട്ടി മാഷിനുനേരെ തിരിഞ്ഞു... "പോ....എന്നോട് മിണ്ടണ്ട...പെട്ടുപോയതല്ലേ..പൊയ്ക്കോ കഷ്ടപ്പെട്ട് നിൽക്കണ്ട...എനിക്ക് ആരും വേണ്ടാ..." അത്രയുംപറഞ്ഞ് പെണ്ണ് കണ്ണും നിറച്ച് എന്നെ നോക്കി...എനിക്ക് ദേഷ്യമാണ് വന്നത്... "എന്തിനാടി കരയുന്നത് ഹേ...അതിനുമാത്രം ഇപ്പൊ എന്താ ഉണ്ടായേ...നിന്നെ ഞാൻ വേണ്ടന്ന് പറഞ്ഞോ ഇല്ലാലോ...പിന്നെ എന്തിനാടി മോങ്ങുന്നത്....?? ഞാൻ കലിപ്പിൽ ചോദിച്ചപ്പോൾ അവളുടെ കരച്ചിലിന്റെ ആക്കം കൂടി..ഞാൻ നെറ്റി ഉഴിഞ്ഞ് അവളെനോക്കി... ഞാൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു..കണ്ണൊക്കെ തുടച്ചുകൊടുത്തു... "സോറി പെണ്ണേ...ഞാനൊരു തമാശ പറഞ്ഞതല്ലേ...അങ്ങനെ ഞാൻ നിന്നെ വിട്ടിട്ട് പോകുമോ..ഹേ..അത്രേയൊള്ളോ എന്നിലുള്ള വിശ്വാസം...?? ഞാൻ അവളുടെ കണ്ണുകളിലെക്ക് ഉറ്റുനോക്കി ചോദിച്ചു.

.ഒരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു... "ഇങ്ങനെ ദേഷ്യപ്പെടല്ലേ മാഷേ..എനിക്ക് പേടിയാ...എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്....???? "ഇഷ്ടമുണ്ടായിട്ട്...എനിക്കൊരുപാട് ഇഷ്ടമാ എന്റെ ദേവൂട്ടിയെ...അതുകൊണ്ട് ഞാൻ എന്റെ പെണ്ണിനോട് ദേഷ്യപ്പെടും അടി ഉണ്ടാക്കും....എല്ലാം കഴിഞ്ഞ് ദാ ഇങ്ങനെ ചേർത്തുപിടിക്കുകയും ചെയ്യും..." അതുംപറഞ്ഞ് ഞാൻ അവളെ പൊതിഞ്ഞുപിടിച്ച് നെറ്റിയിൽ ഒരു സ്നേഹമുദ്രണം ചാർത്തി... "ഇനി പോകാമോ ദേവിത്തമ്പുരാട്ടി...??? "മ്മ് പോകാം....എന്നിട്ട് കൊറേ വൈകി വന്നാൽ മതിയേ...നമുക്ക് കൊറേ സംസാരിക്കാം..." എന്നെനോക്കി ഇളിച്ചോണ്ട് പറയുന്നതുകേട്ട് ഞാനും ചിരിച്ചുപോയി.. പിന്നെ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ അവളെയുംകൊണ്ട് ബാൽക്കണി വഴി പുറത്തേക്ക് ചാടി... "അപ്പൊ പോവല്ലേ.....??? ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് എന്റെ പിറകിലായി ഇരിക്കുന്ന ദേവിക്കുട്ടിയോട് ഞാൻ ചോദിച്ചു.. "മ്മ് പോകാം...." അതുംപറഞ്ഞ് പെണ്ണ് എന്നെ ചുറ്റിപ്പിടിച്ചു..

"അല്ല എങ്ങോട്ടാ പോകണ്ടേ....???? "മ്മ്...മാഷിന് ഇഷ്ടമുള്ള സ്ഥലത്ത് പോകാം..." "നീ പറ....നമുക്ക് അവിടെ പോകാം..." "ആണോ...എന്നാ ഞാൻ പറയുന്ന സ്ഥലത്ത് കൊണ്ടുപോകുവോ..?? അവൾ ആകാംഷയോടെ എന്നോട് ചോദിച്ചു... "ആന്നേ....നീ പറയെടോ..." "എന്നാ എന്നെ ബീച്ചിൽ കൊണ്ടുപോകുവോ മാഷേ...??? നിഷ്കളങ്കമായി അവൾ ചോദിച്ചതുകേട്ട് ഞാൻ മിററിൽക്കൂടി അവളെനോക്കി സൈറ്റ് അടിച്ച് വണ്ടിയെടുത്തു.. തിരമാലകൾ ആർത്തിരമ്പുന്ന ശബ്ദം ശ്രവിച്ചുകൊണ്ട് ഞാൻ ദേവൂട്ടിയുടെ കയ്യുംപിടിച്ച് നടന്നു... പെണ്ണ് അത്ഭുതത്തോടെ ചുറ്റും നോക്കുന്നുണ്ട്...ഞാൻ അവളെതന്നെ ഇമവെട്ടാതെ ഒരു ചെറുചിരിയോടെ നോക്കിനടന്നു... "മാഷേ....നല്ല രസാലെ...ഞാൻ ആദ്യമായിട്ടാ ഇവിടെ വരുന്നത്...." എന്റെ കയ്യിൽ ഒന്നുകൂടി കോർത്തുപിടിച്ച് അവൾ പറയുന്നതുകേട്ട് എനിക്ക് അവളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി..

ദേഹത്തെ കുളിർപ്പിച്ചു പായുന്ന കടൽക്കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്നു...നിലാവെളിച്ചത്തിൽ എന്റെ പെണ്ണ് കൂടുതൽ സുന്ദരിയായതുപോലെ... "മാഷേ....ദേ അങ്ങോട്ട് നോക്ക്...." പെണ്ണ് എന്നെ തോണ്ടിക്കൊണ്ട് വിളിച്ചപ്പോഴാണ് ഞാൻ അവളിൽനിന്ന് നോട്ടം മാറ്റിയത്... കടല വിൽക്കുന്നത് കണ്ടാണ് പെണ്ണ് ചൂണ്ടിക്കണിച്ചത്.. "വേണോ......മ്മ്....??? ഞാൻ അവളുടെ താടിയിൽ പിടിച്ചുവലിച്ചുകൊണ്ട് ചോദിച്ചു... "മ്മ്.....രണ്ടെണ്ണം വേണേ...." "എന്തിനാ രണ്ടെണ്ണം...എനിക്ക് വേണ്ടാ.." "അതെന്താ ഞാൻ രണ്ടെണ്ണം തിന്നാൽ ചത്തുപോകുമോ...?? അവളുടെ പറച്ചില് കേട്ട് ഞാൻ പെണ്ണിനെ രൂക്ഷമായി നോക്കി...ദേവു പറഞ്ഞത് അബദ്ധമായ മട്ടിൽ തല ചൊറിഞ്ഞുകൊണ്ട് എന്നെനോക്കി ഇളിച്ചു...

"ചോറി മാഷേ....ഇനി പറയൂല...ഒന്ന് വാങ്ങിത്താ പ്ലീസ്...." അവൾ വീണ്ടും എന്റെ കയ്യിൽ പിടിച്ചു കുലുക്കിയപ്പോൾ ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാതെ പോയി വാങ്ങിച്ചു കൊടുത്ത് കുറച്ച് മാറി ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയി ഞങ്ങൾ ഇരുന്നു..രാത്രി ആയതുകൊണ്ട് അധികം ആരും ഇല്ലായിരുന്നു...ഒൺലി കപ്പിൾസ്... പെണ്ണ് ഓരോ കടല എടുത്ത് തീറ്റയാണ്...ഇടയ്ക്ക് എന്റെ വായിലേക്കും കുത്തിക്കയറ്റുന്നുണ്ട്... "മാഷേ...എന്താ മിണ്ടാതെ ഇരിക്കണേ എന്തേലും പറ..." കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു...ഞാൻ അവളെത്തന്നെ നോക്കി ഇരിക്കാണ്... "നീ പറ....ഞാൻ കേൾക്കാം..." ഞാൻ പറഞ്ഞതുകേട്ട് ദേവൂട്ടി എന്നെനോക്കി...പിന്നെ ചിരിച്ചു... "ഒരു മിനിറ്റെ.....ഇതൊന്ന് തിന്ന് തീർക്കട്ടെ...എന്നിട്ട് പറയാമെ..." അവൾ പറഞ്ഞതുകേട്ട് ഞാൻ ചിരിയോടെ അവളെ കോരിയെടുത്ത് എന്റെ മടിയിൽ കിടത്തി...

പെട്ടെന്നായതുകൊണ്ട് പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.... "നീ കഴിച്ചോ....എന്നിട്ട് ഇവിടെ ഇരുന്നുകൊണ്ട് പറഞ്ഞാൽ മതി...ഞാൻ കേൾക്കാം..." പെണ്ണിന്റെ മുഖം നാണത്താൽ ചുവന്നു...രാത്രിയിൽ ആകാശത്ത് കുഞ്ഞുനക്ഷത്രങ്ങൾ മിന്നുന്നതുപോലെ അവളുടെ മുഖം തിളങ്ങി... "മാഷേ നമുക്ക് കല്യാണം കഴിയുമ്പോഴും ഇങ്ങനെ വരണം കേട്ടോ..നല്ല സുഖമാ മാഷിന്റെ കൂടെ ഇവിടെ ഇങ്ങനെ ചേർന്ന് ഇരിക്കാൻ..." "ആണോ.......??? ഞാൻ കുസൃതിയോടെ ചോദിച്ചു... "അല്ല പെണ്ണ്....ഞാൻ സീരിയസ് ആയി പറഞ്ഞതാ മാഷേ..." അവൾ കുണുങ്ങിക്കൊണ്ട് പറഞ്ഞ് കയ്യിലിരുന്ന കാലി പേപ്പർ നിലത്തേക്കിട്ടു... "ശോ...സോറി സോറി....പിണങ്ങല്ലേ...ശെരി ഇനി എന്തൊക്കെയാ..?? "മ്മ് ഇനി...എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല...എന്റെ മാഷേട്ടന്റെ കൂടെ കൊറേനാൾ സന്തോഷായിട്ട് ജീവിക്കണം... "ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും സ്നേഹിച്ചും..ഞാനും മാഷും ഗീതമ്മയും പിന്നെ നമ്മുടെ മക്കളും...

ഹൈ എന്ത് രസായിരിക്കും ല്ലേ... എന്റെ ഷർട്ടിന്റെ ബട്ടൺസിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് നോക്കി... "ഞാനും നീയും ഗീതുവും...പിന്നെ...പിന്നെ ആരാ...??? ഞാനൊരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു....പെണ്ണിന്റെ മുഖം ആകെ മാറി..നാണംകൊണ്ട് അവൾ മുഖം പൊത്തി...ഞാൻ പതിയെ മുഖത്തുനിന്ന് ആ കൈ അടർത്തിമാറ്റി... "പറ....ആരാന്നാ പറഞ്ഞെ...?? ഞാൻ വീണ്ടും ചോദിച്ചു... "അത്....നമ്മുടെ........" "മ്മ് നമ്മുടെ........??? "ഞഞഞ.....പറയൂല്ല....പോടാ കള്ളക്കണ്ണാ.." അതുംപറഞ്ഞ് അവൾ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് എന്റെ മടിയിൽനിന്ന് ഇറങ്ങിയോടി... "ഡീീ......നിക്കടി കള്ളി അവിടെ...." ഞാനും അവളുടെ പിറകെ എണീറ്റ് ഓടി...പെണ്ണ് പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിക്കൊണ്ടിരുന്നു... മണലിൽക്കൂടി ഓടുന്നതുകൊണ്ട് എന്റെ കാൽ കുഴഞ്ഞു..പക്ഷെ ആ കുരിപ്പ് ഒടുക്കത്തെ ഓട്ടം ആണ്...

ഹോ എന്തൊരു സ്റ്റാമിന... അവൾ തിരമാലക്ക് നേരെ ഓടിയടുത്തു....ഞാൻ അവളെ വിടില്ലന്ന വാശിയോടെ പിറകെ വച്ചുപിടിച്ചു... "അയ്യോ മാഷേ...നിക്ക് ഇനി ഓടാൻ വയ്യാ..ഇനി ഓടിയാൽ ഞാൻ കടലിൽ ആകും....എനിക്ക് പേടിയാ..." നിഷ്കു ആയി പറഞ്ഞുകൊണ്ട് അവൾ പറഞ്ഞതുകേട്ട് ഞാനൊന്ന് ഇളിച്ചു.... "ഇങ്ങോട്ട് ബാ മുത്തേ ബാ...ചേട്ടൻ ചോദിക്കട്ടെ..." "ഈൗ വരൂല്ല...മാഷ് നടന്നോ ഞാൻ പുറകെ വന്നോളാം..." "അപ്പൊ നീ വരില്ല അല്ലേ...?? "ഇല്ലെങ്കിൽ........?? "ഓക്കെ ശെരി നീ വരണ്ട..ഞാൻ പോകുവാ.." ഞാൻ അതുംപറഞ്ഞ് തിരിഞ്ഞുപോകാൻ തുടങ്ങിയിട്ട് പിന്നെ അവളുടെനേരെ തിരിഞ്ഞ് അന്തം വിട്ട് നോക്കി... "എ....എന്താ മാഷേ..നോക്കുന്നെ...." "ദേ....ദേവൂ....നിന്റെ...നിന്റെ പിറകിൽ...അത്...എടി ഓടിക്കോ....." ഞാൻ അല്പം പേടിയോടെ അവളുടെ പിറകിൽനോക്കി പറഞ്ഞതും ആ പൊട്ടി ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അലറിക്കൊണ്ട് എന്റെ നേരെ ഓടിവന്നു...അവൾ ഓടി എന്റെ അടുത്തെത്തി എന്നെ അള്ളിപ്പിടിച്ചു...

ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ പൊതിഞ്ഞുപിടിച്ചു... "ഹഹഹ...എന്തേയ് ഇങ്ങ് പോന്നത്....പേടിതൊണ്ടി..." ഞാൻ ചിരി അടക്കാൻ പാടുപെട്ടുകൊണ്ട് അങ്ങനെ ചോദിച്ചതും അവൾ തലയുയർത്തി എന്നെനോക്കി പിന്നെ തിരിഞ്ഞുനോക്കി..അവിടെ ഒന്നുമില്ലെന്ന് കണ്ടതും പെണ്ണ് എന്നെ അടിക്കാൻ തുടങ്ങി.. ഞാൻ ചിരിയോടെ തന്നെ ഒരു വിധം അവളുടെ കൈ പിടിച്ചുവച്ച് ആ കാന്തക്കണ്ണിലേക്ക് ഉറ്റുനോക്കി..എന്റെ പ്രണയാർദ്രമായ നോട്ടത്തിൽ അവൾ നാണിച്ചു തല താഴ്ത്തി... ഞാൻ അവളുടെ താടിയിൽ പിടിച്ച് മുഖം എനിക്കുനേരെ ഉയർത്തി..പിടക്കുന്ന മിഴികളോടെ അവളെന്നെ നോക്കി...എന്റെ കണ്ണുകൾ ആ മുഖമാകെ ഓടിനടന്നു... അവളുടെ ആ ഇളംചുവപ്പ് നിറത്തിലുള്ള അധരങ്ങൾ എന്നെ വല്ലാതെ കൊത്തിവലിക്കുന്നത് പോലെ... നിമിഷനേരംകൊണ്ട് ഞാൻ അവ കവർന്നു..ആ പനിനീർ അധരങ്ങളിലെ ലഹരി എന്നെ ഭ്രാന്തുപിടിപ്പിച്ചു... അവളൊരു ഞെട്ടലോടെ എന്നെ തള്ളിമാറ്റാൻ ഒരുങ്ങി..

പക്ഷെ ആ ശ്രമത്തെ നിഷ്ഫലമാക്കി ഞാൻ അവളുടെ കീഴ്ചുണ്ടിനെ വീണ്ടും വീണ്ടും നുണഞ്ഞുകൊണ്ടിരുന്നു... അവളുടെ കൈകൾ തോളിൽ അമർന്നു...എന്റെ കരങ്ങൾ അവളുടെ ഇടുപ്പിൽ ചുറ്റിവരിഞ്ഞു.. ഉമിനീരിൽ രക്തച്ചുവ അറിഞ്ഞതും ഞാനൊരു കിതപ്പോടെ അവളെ ആ ദീർഘചുംബനത്തിൽ നിന്ന് മോചിതയാക്കി..അവളും നന്നായി കിതക്കുന്നുണ്ട്.. പെണ്ണ് കണ്ണടച്ച് തന്നെ നിൽക്കുകയാണ്..എനിക്കാകെ എന്തോ പോലെ തോന്നി...പെട്ടെന്ന് മൈൻഡ് ഫുൾ ബ്ലാങ്ക് ആയിപ്പോയി...ഛെ സിദ്ധു നീ എന്തൊക്കെയാ ചെയ്തുകൂട്ടിയത്...ഷെയിം.. "ദേവൂട്ടി...ഐ...ഐ ആം സോറി....ഞാൻ പെട്ടെന്ന്...എനിക്ക്..." പതിയെ തുറന്ന ആ കണ്ണുകളിൽ നീർത്തിളക്കം കണ്ട് എനിക്ക് പറയാൻ വാക്കുകൾ കിട്ടാതെയായി.. ഞാൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ദേവു എന്റെ വാ പൊത്തി..എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"മാഷ് കടിച്ചപ്പോൾ എനിക്ക് വേദനിച്ചു..അതാ ഞാൻ കരഞ്ഞേ..." നിഷ്കളങ്കമായി ഞാൻ പറഞ്ഞതുകേട്ട് എനിക്ക് ചിരി വന്നുപോയി...ഞാൻ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു... "ഐ ലവ് യൂ...ദേവൂട്ടി..നിന്നിൽ ഞാൻ ഇനിയും പെയ്യും നിന്നെ നനച്ച് നിന്റെ ആത്മാവിനെ എന്നോട് ചേർക്കും..ഒടുവിൽ നമ്മൾ ഒരു മഴയായിത്തീരും... അതിന് സമ്മതമെന്നോണം അവൾ എന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു..  "മാഷേ...നോക്ക്...എങ്ങനെയുണ്ട് കൊള്ളാമോ..??? ലൈബ്രറിയിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്ന മാഷിന്റെ അടുത്ത് പോയി ഞാൻ ഇട്ടിരിക്കുന്ന പുതിയ ധാവണി വിടർത്തിക്കാനിച്ചുകൊണ്ട് ഞാൻ ചോദിച്ചു... മാഷ് ബുക്കിൽനിന്ന് നോട്ടം മാറ്റി....എന്നെ അടിമുടി വീക്ഷിച്ചു...പക്ഷെ ആ നോട്ടം ഇന്നലെ മാഷ് തന്നെ സ്നേഹസമ്മാനമായ ചുണ്ടിലെ മുറിപ്പാടിൽ തങ്ങിനിന്നു..മാഷൊരു കള്ളച്ചിരിയോടെ എന്നെനോക്കി..ഇന്നലെ ബീച്ചിൽ വച്ച് നടന്നത് ഓർമ്മ വന്നതും എന്റെ ശരീരമാകെ ഒരു വിറയൽ കടന്നുപോയി..

.മാഷിന്റെ മുഖത്ത് നോക്കാൻ എനിക്ക് കഴിയാതെയായി.. "നിനക്ക് ഈ ദാവണിയല്ലാതെ വല്ല ചുരിദാറോ മറ്റോ ഇട്ടൂടെ..?? എന്റെ ചടപ്പ് കണ്ടിട്ടാകണം മാഷ് പെട്ടെന്ന് നോട്ടം മാറ്റി എന്നോട് ചോദിച്ചു.. "ഇതിനെന്താ കുഴപ്പം...എനിക്ക് ഇതൊക്കെ ഇട്ടേ ശീലമൊള്ളൂ..." "മ്മ് ഇപ്പൊ ഇതൊക്കെ ഇട്ടോ....കല്യാണം കഴിഞ്ഞാൽ പിന്നെ നിന്നെ ഈ കോലത്തിൽ ഞാൻ കണ്ടാൽ എവിടെ നിൽക്കുന്നോ അവിടെവച്ച് ഞാൻ വലിച്ചു പറിച്ചെറിയും...." "ഛീ...വൃത്തികേട് പറയാതെ മാഷേ...." ചുണ്ട് ചുളുക്കിക്കൊണ്ട് ഞാൻ പറഞ്ഞു... "ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ..കണ്ടേച്ചാലും മതി ചെറിയ കുട്ടികളെ പോലെ...കല്യാണം കഴിഞ്ഞ് ഈ കോലത്തിൽ നിന്നേംകൂട്ടി പുറത്തേക്കിറങ്ങിയാൽ ബാലവിവാഹം ചെയ്തു എന്ന് പറഞ്ഞ് പോലീസ് എന്നെപ്പിടിച്ച് അകത്തിടും.. " മാഷ് പറഞ്ഞതുകേട്ട് എനിക്ക് ചിരിവന്നു.. "പിന്നെ ഞാനെന്ത് ഇടും...??

"അതല്ലേ ഞാൻ നേരത്തെ പറഞ്ഞത്..വല്ല ചുരിദാറോ സാരിയോ ഒക്കെ ധരിച്ചാൽ മതി..." "ഓ ആയിക്കോട്ടെ തമ്പ്രാ...അല്ല അതൊക്കെ കല്യാണം കഴിയുമ്പോൾ അല്ലേ...അതെപ്പോഴാ..?? ഞാൻ ചോദിച്ചതുകേട്ട് മാഷ് നെറ്റിചുളിച്ച് എന്നെനോക്കി.. "എന്ത്...........??? "അല്ല കല്യാണം..... ഞാൻ അല്പം നാണമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് ചോദിച്ചു.. "അയ്യാ എന്താ നാണം....പോയി നാലക്ഷരം പഠിക്കാൻ നോക്കടി...അതുകഴിഞ്ഞ് കല്യാണം...പെണ്ണിന്റെ ഒരു പൂതി..." അയ്യേ...ഇങ്ങനെയൊരു പുസ്തകപ്പുഴു...ഇതൊക്കെ എന്ന് നന്നാവുമോ എന്തോ...ഞാൻ അങ്ങേരെനോക്കി ചുണ്ട് കോട്ടി പുറത്തേക്ക് പോകാൻ ഒരുങ്ങി... "ഡീീ......ഒന്ന് നിന്നെ......." മാഷ് പിന്നിൽനിന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി... "മ്മ് എന്താ.......???? ഞാൻ ചോദിച്ചതുകേട്ട് മാഷ് കയ്യിലിരുന്ന ബുക്ക് ടേബിളിൽ വച്ച് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു..

"ദേവൂസെ കണ്ണടക്ക്......." "മ്മ് എന്തിനാ.........??? പിരികം പൊന്തിച്ചുകൊണ്ട് ഞാൻ ചോദിച്ചു... "ഹാ...കണ്ണടക്കടി പോത്തേ.." "ഓ........" അതുംപറഞ്ഞ് ഞാൻ കണ്ണടച്ചു.... "ഇനി ആ കൈ ഇങ്ങോട്ട് നീട്ടിക്കേ......" കൂടുതൽ ഒന്നും പറയാതെ ഞാൻ കൈനീട്ടി...മാഷ് എന്തോ ഒന്ന് എന്റെ കയ്യിൽ വച്ചുതന്നതുപോലെ തോന്നിയപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു... "ഹൈ ഫോൺ........" എന്റെ കയ്യിൽ ഇരുന്ന ഫോൺ വിടർന്ന കണ്ണുകളോടെ ഞാൻ തിരിച്ചും മറിച്ചും നോക്കി... "ഇത് എനിക്കാ........??? "മ്മ് നിനക്കുതന്നെ.....ഇഷ്ടമായോ..??? "മ്മ് ഒത്തിരി...പക്ഷെ എനിക്കിത് എങ്ങനെയാ ഉപയോഗിക്കുക എന്നറിയില്ലല്ലോ..." ചുണ്ട് ചുളുക്കിക്കൊണ്ട് ഞാൻ പറയുന്നതുകേട്ട് മാഷ് പൊട്ടിച്ചിരിച്ചു... "ഹഹഹ ഇങ്ങനെയൊരു അമ്പലപ്പൊട്ടി....." "ങീ....കളിയാക്കല്ലേ മാഷേ..എനിക്ക് ശെരിക്കും അറിയില്ല...." നിലത്ത് ചവിട്ടിക്കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് മാഷ് ചിരി കടിച്ചുപിടിച്ച് എന്നെനോക്കി.. "സാരമില്ല....വർഷ എല്ലാം പറഞ്ഞുതരും...."

"ആ ശെരിയാ അവളോട് ചോദിക്കാം...അവൾക്ക് ഇതുപോലെ ഒരെണ്ണം ഉണ്ട്..അല്ല ഇതിപ്പോ എന്തിനാ എനിക്ക്....?? ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു.. "പുഴുങ്ങി തിന്നാൻ...അല്ല പിന്നെ...പോടീ കോപ്പേ..." മാഷ് കലിപ്പിൽ എന്നോട് പറഞ്ഞ് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും ഞാൻ ആ കയ്യിൽ പിടുത്തമിട്ടു....മാഷ് ഗൗരവം ഒട്ടും കുറക്കാതെ എന്നെ തിരിഞ്ഞുനോക്കി.. "എന്നെ വിളിക്കുവോ.... ഞാൻ ഇളിച്ചോണ്ട് ചോദിച്ചതുകേട്ട് മാഷിന്റെ ചുണ്ടിലും ഒരു കള്ളച്ചിരി വിടർന്നു... "വിളിക്കണോ...മ്മ്......??? മാഷ് കുസൃതിയോടെ എന്നോട് ചോദിച്ചു... "വിളിക്കണം...ഞാൻ കാത്തിരിക്കും..." ഞാൻ പറഞ്ഞതുകേട്ട് മാഷ് തിരിഞ്ഞ് എന്റെ ഇരുതോളിലും കൈവച്ചു... "ഞാൻ വിളിക്കും...ഒരു നിമിഷംപോലും നിന്റെ ശബ്ദം കേൾക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല...ആ സ്വരം എനിക്ക് എപ്പോഴും കേൾക്കണം...നീ എന്റെ സ്വന്തം ആകുന്നതുവരെ നമുക്ക് ഇങ്ങനെ പ്രണയം പങ്കുവയ്ക്കാം..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story