കൊലുസ്സ്: ഭാഗം 2

koluss

എഴുത്തുകാരി: ശീതൾ

അടി കാണുന്നത് വലിയ താല്പര്യമില്ല എങ്കിലും എന്തോ എല്ലാവരും പോകുന്നത് കണ്ടപ്പോൾ ഒരു ആകാംഷ..അതുകൊണ്ട് ഞാനും അവരുടെ കൂടെ പോയി... താഴെ ഗ്രൗണ്ടിൽ ആണ് സംഭവം നടക്കുന്നത്...ഞങ്ങൾ സെക്കന്റ്‌ ഫ്ലോറിൽ ആയതുകൊണ്ട് ഇവിടെനിന്ന് നോക്കിയാൽ താഴെ നടക്കുന്നത് കാണാം..പക്ഷെ കുട്ടികൾ കൂട്ടംകൂടി നില്കുന്നത്കൊണ്ട് അടി ഉണ്ടാക്കുന്ന ആൾക്കാരെ കാണാൻ പറ്റുന്നില്ല.. "എടിയേ..ഇവിടെനിന്ന് ഒന്നും കാണാൻ പറ്റുന്നില്ല..വാ നമുക്ക് താഴെ പോകാം.." കൃപ "ദേ കൃപ..വേണ്ടാട്ടോ..വെറുതെ ഓരോ പണി വാങ്ങിച്ചുകൂട്ടണ്ട..അവരായി അവരുടെ പാടായി.." ഞാൻ "ഓ പിന്നെ..ആ കാണുന്ന കുട്ടികളുടെ കൂടെ നമ്മളും ഒന്ന് പോയി നിന്നു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല..നീ വാടി.." നിത്യ അതുപറഞ്ഞതും കൃപ അത് ശെരിവച്ച് രണ്ടുംകൂടി എന്നെ പിടിച്ചുവലിച്ച് താഴേക്ക് കൊണ്ടുപോയി.. എങ്ങനൊക്കെയോ പിള്ളേരുടെ ഇടയിൽക്കൂടി നുഴഞ്ഞുകയറി ഞങ്ങൾ മുൻപിൽ എത്തി..അടി കൊടുക്കുന്ന ആളെ കാണാൻ പറ്റുന്നില്ല എങ്കിലും അടി കിട്ടുന്ന ആളെ ഞങ്ങൾ ശെരിക്കും കണ്ടു... "ജീവൻ........." അറിയാതെ എന്റെ ചുണ്ട് മന്ത്രിച്ചു... "എന്റെ ഈശ്വരൻമാരെ ഇതെന്താ ഈ കാണുന്നെ..നമ്മടെ കോളേജിനെ കിടുകിട വിറപ്പിക്കുന്ന മുതൽ അല്ലേ ഈ കിടന്ന് തല്ലുകൊള്ളുന്നത്.. "

നിത്യ "എനിക്ക് ബയ്യാ...ഇങ്ങനൊന്ന് സ്വപ്നത്തിൽ പോലും കാണാൻ കഴിയും എന്ന് വിചാരിച്ചില്ല...മോളേ ശ്രീക്കുട്ടി..ആ അടിക്കുന്ന ആളെ ശെരിക്കും കണ്ടോ..അതാണ് നിന്റെ രക്ഷകൻ..." കൃപ അതുപറഞ്ഞപ്പോൾ ഞാൻ അവളെ തുറിച്ചുനോക്കി..എവടെ പെണ്ണ് അടി കാണുന്ന തിരക്കിൽ ആണ്..അവൾ പറഞ്ഞതിലും കാര്യമുണ്ട്...ഈ കിടന്ന് അടി കൊള്ളുന്ന ജീവൻ എനിക്ക് പാരയാണ്.. കഴിഞ്ഞ രണ്ട് വർഷമായി ഇവൻ എന്റെ പിറകെയാണ്..ഇവനെക്കാൾ വലിയ വൃത്തികെട്ടവൻ ഈ കോളേജിൽ വേറേയില്ല.. ഞാൻ എന്റെ ചിന്തകളെ മാറ്റി വീണ്ടും അവരിലേക്ക് ശ്രദ്ധ തിരിച്ചു..എന്തോ ആ അടി കൊടുക്കുന്ന ആളെ ഒരുനോക്ക് കാണാൻ ഒരു ആഗ്രഹം... അയാൾ ജീവന്റെ കരണം നോക്കി ഒന്ന് കൊടുത്തു..അത് കിട്ടിയ അവൻ കറങ്ങിത്തിരിഞ്ഞു എന്റെ മുൻപിലേക്ക് വീണതും ഞാൻ പേടിച്ച് രണ്ടടി ബാക്കിലേക്ക് നീങ്ങി... പെട്ടെന്ന് അയാൾ എന്റെ അടുത്തുവന്ന് അവന്റെ കോളറിൽ പിടിച്ചുപൊന്തിച്ചു.. പെട്ടെന്നുള്ള ഉൾവിളിയിൽ അയാളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി...ഇന്ന് അമ്പലത്തിൽ വച്ചുകണ്ട ആൾ...ദൈവമേ ഇയാൾ ഗുണ്ടയാണോ.. ഇതുവരെ ഈ കോളേജിൽ പഠിച്ചിട്ട് ഇങ്ങനെയൊരു സാധനത്തിനെ ഇതുവരെ കണ്ടിട്ടില്ലല്ലൊ... "എന്റെ ദൈവമേ ഇങ്ങനെയൊരു അടാർ ഐറ്റം ഈ കോളേജിൽ ഉണ്ടായിരുന്നോ..ഞാൻ ഇതുവരെ കണ്ടില്ലല്ലോ.." നിത്യ "പോടീ..ഇത് ഇന്ന് ജോയിൻ ചെയ്ത ഫസ്റ്റ് ഇയർ വല്ലതും ആയിരിക്കും..അല്ലെങ്കിൽ എന്റെ കണ്ണിൽപ്പെടാതെ ഇരിക്കില്ല.."

കൃപ ഹാ ബെസ്റ്റ് ആസ്ഥാന കോഴിൾക്കുപോലും അറിയില്ല..ഈശ്വരാ ഫസ്റ്റ് ഇയർ കുട്ടിക്ക് ഇത്ര ധൈര്യമോ..പാവം ജീവൻ.. ജീവനെ തല്ലി ഒരു പരുവമാക്കി അയാൾ അവനിൽനിന്ന് നോട്ടം മാറ്റി അവിടെ കൂടെനിന്ന കുട്ടികളിലേക്ക് രൂക്ഷമായ നോട്ടമെറിഞ്ഞതും എല്ലവരും പേടിച്ച് ചിതറിയോടി.. ഞാനും വേഗം അവളുമാരെകൂട്ടി വേഗം അവിടുന്ന് സ്ഥലം കാലിയാക്കാൻ നിന്നതും അയാൾ എന്നെ കണ്ടതും ഒത്തായിരുന്നു... അയാൾ എന്നെത്തന്നെ ഫോക്കസ് ചെയ്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു..ആ നോട്ടത്തിൽ ഞാൻ തെല്ലൊന്ന് ഭയന്നെങ്കിലും അത് പുറത്തുകാണിക്കാതെ നിന്നു..ജൂനിയർ അല്ലേ 😏 "കുട്ടി ഈ കോളേജിൽ ആയിരുന്നോ പഠിക്കുന്നത്..??? "ആണെങ്കിൽ തനിക്കെന്താ...ഒരു ജൂനിയറിന് ഇത്രയ്ക്ക് അഹങ്കാരമോ..??? "ആര് ഞാനോ....??? അയാൾ എന്നെ അന്തംവിട്ട് നോക്കി ചോദിച്ചു... "പിന്നെ ഞാനോ..താൻ ഫസ്റ്റ് ഇയർ അല്ലേ...?? "ആഹ്..അതേ..ഇന്ന് ജോയിൻ ചെയ്തതെ ഒള്ളു.." "ഓഹോ...എന്നിട്ടാണോ താൻ ഇമ്മാതിരി ഷോ കാണിച്ചത്..എന്ത് ധൈര്യത്തിലാ ഒരു സീനിയറിന്റെ ദേഹത്ത് കൈ വച്ചത്..?? 🤨🤨 "അത് പിന്നെ...തെറ്റ് കണ്ടപ്പോ...." "ഇവിടെ അങ്ങനെ പല തെറ്റുകളും കാണും അതൊക്കെ തിരുത്താൻ ഇയാളാരാ ഹരിശ്ചചന്ദ്രനോ..???

"അല്ല......."😞 ഹോ എന്തൊരു നിഷ്കളങ്കൻ..നേരത്തെ അടി ഉണ്ടാക്കിയ ആളാണെന്ന് ഇപ്പൊ കണ്ടാൽ പറയുകയെ ഇല്ല..ഏതായാലും കിട്ടിയ അവസരം അല്ലേ ഒന്ന് വിരട്ടി വിട്ടേക്കാം 😜നിത്യയും കൃപയും അവന്റെ ചോര ഊറ്റിക്കുടിക്കുന്ന തിരക്കിൽ ആണ്..ഇവറ്റകൾക്ക് ഒരു ബോധവും ഇല്ലേ ദൈവമേ.. "എന്താ ഇയാളുടെ പേര്..?? "സിദ്ധാർഥ്......" "വൗ...നൈസ് നെയിം...സെറ്റ് ആണോ..?? നിത്യയും കൃപയും ഒരുപോലെ അത് ചോദിച്ചപ്പോൾ ഞാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടി..അപ്പൊ രണ്ടും മിണ്ടാതെ നിന്നു.. "അല്ല കുട്ടിയുടെ പേര് പറഞ്ഞില്ലല്ലൊ...?? അയാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞാൻ അയാളെ ഒന്ന് അടിമുടി നോക്കി.. "ഓഹോ..സീനിയറിന്റെ പേര് ചോദിക്കാനോക്കെ ആയോ താൻ..?? "അയ്യോ..സീ...സീനിയർ ആയിരുന്നോ..സോറി ചേച്ചി..." അവന്റെ ആ വിളിയിൽ ഒരു ആക്കൽ ഇല്ലേ..ഹോ എന്ത് ജന്മമാണോ എന്തോ.. "ഡോ കൂടുതൽ വിളച്ചിൽ എടുക്കണ്ട...ന്യൂ കമർ അതിന്റെ നിലക്ക് നിൽക്കണം മനസ്സിലായോ..പിന്നെ ഒരുതവണ തന്റെ മുന്നിൽ വീണുപോയി എന്ന് കരുതി ഇപ്പൊ അടികിട്ടി പോയവനെ അത്ര നിസ്സാരനായി കാണണ്ട.." "അതുകൊണ്ട് എന്തിനാണാവോ ഇങ്ങോട്ട് വന്നത് ആ പണി നോക്കിയാൽ മതി.."

അത്രയും പറഞ്ഞ് ഞാൻ അവറ്റകളെ കൂട്ടി ക്ലാസ്സിലേക്ക് പോയി.. ഞാനും അയാളും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച് രണ്ടുംകൂടി എന്റെ ചെവി തിന്നപ്പോൾ ഞാൻ രാവിലെ അമ്പലത്തിൽ വച്ചുണ്ടായ സംഭവം അങ്ങോട്ട് പറഞ്ഞുകൊടുത്തു..അപ്പൊത്തന്നെ രണ്ടുംകൂടി എന്നെ കളിയാക്കി ഒരു വകയാക്കി... അങ്ങനെ അന്നത്തെ ദിവസം എങ്ങനെയൊക്കെയോ തള്ളിനീക്കി.. ഫസ്റ്റ് ഡേ ആയതുകൊണ്ട് ഫസ്റ്റ് ഇയർ സ്റ്റുഡന്റസിന് ക്ലാസ്സ്‌ ഉച്ചക്ക് കഴിഞ്ഞു.. ആ ജീവന് നല്ല കിട്ടാണ് കിട്ടിയത് എന്ന് പിള്ളേരൊക്കെ പറയണ കേട്ടു...അയാളെ സമ്മതിക്കണം.. ഇവിടെ രണ്ടെണ്ണത്തിന് ആണെങ്കിൽ അങ്ങേരെപ്പറ്റി പറയാനെ നേരമുള്ളൂ..കാട്ടുകോഴികൾ... വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞതും ഞങ്ങൾ ഓരോന്ന് സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു.. "ഹലോ......... !!! പിന്നിൽനിന്ന് ഒരു വിളി കേട്ടപ്പോൾ ഞങ്ങൾ മൂന്നുപേരും തിരിഞ്ഞുനോക്കി... ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മാവിൻചുവട്ടിൽ ഇരുന്ന് മാങ്ങ തിന്നുകൊണ്ട് ഞങ്ങളെ വിളിച്ച ആ ഗുണ്ടയെക്കണ്ട് എന്റെ ഇടവും വലവും നിൽക്കുന്ന സാധനങ്ങളുടെ മുഖം വിടർന്നു...ഈ ഗുണ്ട ക്ലാസ്സ്‌ കഴിഞ്ഞു പോയില്ലേ.. അയാൾ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ കൈമാടി വിളിച്ചു....

ആ പുഞ്ചിരി കാണാൻ വല്ലാത്തൊരു അഴകാണ് ഞാൻ കുറച്ചുനേരം അയാളെത്തന്നെ ഫോക്കസ് ചെയ്തു...നോ ശ്രീ നീയും ഇവരെപ്പോലെ ആകല്ലേ..അവന്റെ വിളി കണ്ട് രണ്ടും അങ്ങോട്ട് പോകാൻ നിന്നതും ഞാൻ രണ്ടിനെയും പിടിച്ചുവച്ചു.. "താൻ...താൻ ഇതുവരെ പോയില്ലേ...??? ഞാൻ "ഇല്ല...ഞാൻ ഈ കോളേജ് ഓക്കെ ഒന്ന് ചുറ്റിക്കാണുകയായിരുന്നു....അല്ല കുട്ടി എങ്ങനെയാ പോകുന്നത് ഞാൻ ഡ്രോപ്പ് ചെയ്യണോ..?? "ഞങ്ങളെ മൂന്നുപേരെയും താൻ താങ്ങുമോ...?? കൃപ അവനോട് ചോദിച്ചതും അവൻ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.. "മൂന്നുപേരെയും താങ്ങില്ല..വേണമെങ്കിൽ ഈ കുട്ടിയെ താങ്ങും.. " എന്ന് ഒരു വശ്യമായ ചിരിയോടെ എന്നെ ചൂണ്ടി അവൻ പറഞ്ഞതും എനിക്ക് അങ്ങോട്ട് കലിച്ചു കയറി..ഞാൻ അവന്റെ അടുത്തേക്ക് ദേഷ്യത്തിൽ പാഞ്ഞുചെന്ന് അവനുനേരെ വിരൽ ചൂണ്ടി.. "ഡോ...സൂക്ഷിച്ചു സംസാരിക്കണം..പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകണം അല്ലാതെ ബാക്കിയുള്ളവരെ അനാവശ്യം പറഞ്ഞാലുണ്ടല്ലോ.."😡😡 "അതിന് ഞാൻ അനാവശ്യമായി ഒന്നും പറഞ്ഞില്ലല്ലൊ..ഒന്ന് ഡ്രോപ്പ് ചെയ്യണോ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ..അത് അനാവശ്യം അല്ല കുട്ടി.." "താൻ എന്നെ പഠിപ്പിക്കാൻ വരണ്ട കേട്ടോടോ..പിന്നെ എന്നെ ഡ്രോപ്പ് ചെയ്യാൻ താൻ ആരാടോ..???

എന്നുതുടങ്ങി വായിൽതോന്നിയതൊക്കെ ഞാൻ വിളിച്ചുപറഞ്ഞു....ക്ലാസ്സ്‌ കഴിഞ്ഞിട്ട് സമയം കുറച്ച് ആയതുകൊണ്ട് അധികം കുട്ടികൾ അവിടെ ഇല്ലായിരുന്നു..ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മുഖത്തെ ആ പുഞ്ചിരി മായുന്നേ ഇല്ലാ.. അതുംകൂടി ആയപ്പോൾ എനിക്ക് ഒന്നുകൂടി പെരുത്തുകയറി...നിത്യയും കൃപയും എന്നെ വിളിച്ചുകൊണ്ടുപോകാൻ നോക്കുന്നുണ്ട്.. എന്റെ ഒച്ചപ്പാട് കേട്ട് സ്റ്റാഫ് റൂമിൽനിന്ന് വിമൽ സർ പാഞ്ഞുവന്നു... "എന്താ...എന്താ ശ്രീദേവി പ്രശ്നം...??? ഞങ്ങളുടെ ഇടയിൽക്കയറി സർ അങ്ങനെ ചോദിച്ചതും ഞാൻ അവനെ തുറിച്ചുനോക്കി... "എന്താണെന്ന് ഇയാളോട് ചോദിക്ക് സർ..ഒരു ജൂനിയർ സീനിയറിനോട്‌ പാലിക്കേണ്ട മര്യാദ അല്ല ഇയാൾക്ക് ഉള്ളത്..."😡 "ഹേയ്..കുട്ടി.. ഇത് എന്ത് അറിഞ്ഞിട്ടാ പറയുന്നത്..ഇത് ആരാണെന്ന് അറിയുമോ..?? "ഇവനെപ്പറ്റി എന്തിനാ ഞാൻ അന്വേഷിക്കുന്നത്..അല്ല സർ എന്തിനാ ഇത്ര nervous ആകുന്നത്..ഇത് വെറുമൊരു സ്റ്റുഡന്റ് അല്ലേ.. !!! "ആര് പറഞ്ഞു..സ്റ്റുഡന്റ് ആണെന്ന്.. ഇത് സ്റ്റുഡന്റ് അല്ല..." "പിന്നെ.....???? 😳😳😳

ഞങ്ങൾ മൂന്നുപേരും അയാളുടെയും വിമൽ സാറിന്റെയും മുഖത്തു മാറിമാറിനോക്കി ചോദിച്ചു.. "He is മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥ്‌...ന്യൂ ലക്ച്ചർ ഓഫ് യുവർ ഡിപ്പാർട്മെന്റ്.." ഇടിമുഴക്കംപോലെ സാറിന്റെ വാക്കുകൾ ഞങ്ങളുടെ കാതിൽ തുളച്ചുകയറിയപ്പോൾ ഞങ്ങൾ മൂന്നും ഒരേപോലെ അയാളെ അല്ല സാറിനെ നോക്കിയതും സർ അടക്കിപ്പിടിച്ച ചിരിയോടെ കയ്യിലിരുന്ന മാങ്ങ ഒന്ന് കടിച്ചുകൊണ്ട് ഞങ്ങളെ നോക്കി വേണോ എന്ന് ചോദിച്ചു.. ഞങ്ങള് മൂന്നും കിളി പോയപോലെ വേണ്ടന്ന് തലയാട്ടി കണ്ണും മിഴിച്ചു നിന്നു.. എന്റെ സിവനെ,,,മൂർഖൻപാമ്പിന്റെ മേലെനിന്നാണോ ഞാൻ ഇത്രയും നേരം ഡിസ്കോ ഡാൻസ് കളിച്ചത്... ഇനി ഒരു വഴിയേ ഒള്ളു..ജോർജ്കുട്ടി വിട്ടോടാ...എന്റെ ഇടവും വലവും നിൽക്കുന്ന ജന്തുക്കളുടെ കൈ പിടിച്ച് ഓടാൻ നോക്കിയിട്ട് എന്ത് ചെയ്തിട്ടും ആ രണ്ട് കൈകൾ കിട്ടിയില്ല.. ഞാൻ കാര്യം അറിയാൻ തല ചെരിച്ചു നോക്കിയതും രണ്ടിന്റെയും പൊടിപോലും അവിടെ കാണാനില്ല..സുഭാഷ് "സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി...അവര് കണ്ടം വഴി ഓടി..." എന്ന് അയാൾ അയ്യോ സോറി സർ വീണ്ടും മാങ്ങാ കടിച്ചു ചവച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു.. ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടു...😩😩.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story