കൊലുസ്സ്: ഭാഗം 20

koluss

എഴുത്തുകാരി: ശീതൾ

"ശ്ശോ.....ഈ മാഷെന്താ വിളിക്കാത്തെ..ഇനി വിളിക്കില്ലേ...ഏയ് വിളിക്കും...." രാത്രി മാഷ് തന്ന ഫോണും പിടിച്ചോണ്ട് ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി...വർഷയോട് ചോദിച്ച് ഏകദേശം കാര്യങ്ങളൊക്കെ കിട്ടി... അച്ഛൻ ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ആയിട്ട് ഇരിക്കുന്നതുകൊണ്ട് അമ്മയും ഇപ്പൊ ഇങ്ങോട്ട് വരാൻ ചാൻസ്...എല്ലാംകഴിഞ്ഞ് പൂർവാധികം ശക്തിയോടെ അച്ഛൻ എണീക്കുമ്പോൾ എന്താകുമോ എന്തോ.... മാഷ് ആണെങ്കിൽ അച്ഛനെപ്പറ്റി പറയുമ്പോഴേ എന്നോട് ഉറഞ്ഞുതുള്ളാൻ തുടങ്ങും....അവര് തമ്മിൽ എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല... പേടിച്ചിട്ടാണെങ്കിൽ മാഷിനോട് ചോദിക്കാനും വയ്യാ....പെട്ടെന്നാണ് ബെഡിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്... സ്‌ക്രീനിൽ മാഷേട്ടൻ എന്ന് തെളിഞ്ഞുവന്നതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...

"ഹലോ......ദേവൂട്ടി...." മാഷിന്റെ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചതും എന്റെ ഹൃദയമിടിപ്പ് വർധിച്ചു... "പെണ്ണേ.....കേൾക്കുന്നുണ്ടോ...?? "മ്മ്മ്........." "പിന്നെ എന്താ ഒന്നും മിണ്ടാത്തത്...എന്തേലും പറ..." "അത് എനിക്ക്...മാഷ് പറ...ഞാൻ കേൾക്കാം.." ഞാൻ അതുംപറഞ്ഞ് ബെഡിലേക്ക് കിടന്നു... "അതെന്താ അങ്ങനെ...ഇന്ന് ദേവൂസിന് ഒന്നും പറയാനില്ലേ....?? "മാഷേ......" "മ്മ്......?? "കാണാൻ തോന്നുന്നു....മാഷ് എവിടെയാ...??? ക്യാൻവാസിലെ മാഷിന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു...അതുകേട്ട് മാഷ് പൊട്ടിച്ചിരിച്ചു...എനിക്ക് ദേഷ്യം വന്നു.. "അല്ലേലും ഈ മാഷ് ഇങ്ങനെയാ വെറുതെ കളിയാക്കും..ഞാൻ മിണ്ടില്ല ട്ടോ.." "അച്ചോടാ...എന്റെ ദേവൂട്ടിക്ക് സങ്കടായോ..?? "ഹും ആ ആയി....." ഞാൻ കുറുമ്പോടെ പറഞ്ഞു.. "എന്നാ എന്റെ പൊട്ടിപ്പെണ്ണ് ആ ജനലിന്റെ അടുത്തേക്ക് ഒന്ന് വന്നേ..ഞാൻ പിണക്കം മാറ്റിത്തരാം..."

മാഷ് പറഞ്ഞതുകേട്ട് ഞാൻ അന്തംവിട്ട് ബെഡിൽനിന്നെ ചാടി എണീറ്റ് ജനലിന്റെ അടുത്തേക്ക് ചെന്ന് കർട്ടൻ വലിച്ചുമാറ്റി.. ഒരു ഇളം കുളിർക്കാറ്റ് എന്നെ തഴുകി...എന്റെ നോട്ടം മതിലിന്റെ അപ്പുറത്ത് ബുള്ളറ്റിൽ ചാരി എന്നെനോക്കി പുഞ്ചിരിക്കുന്ന മാഷിൽ എത്തിനിന്നു....ഞാൻ ജനൽക്കമ്പിയിൽ കൈ ചേർത്തുകൊണ്ട് മാഷിനെനോക്കി പുഞ്ചിരിച്ചു... "ഇപ്പൊ എന്റെ ദേവൂട്ടിയുടെ വിഷമം ഒക്കെ മാറിയോ മ്മ് ..?? "മ്മ്...ഇപ്പൊ ഒരു നിമിഷംപോലും കാണാണ്ടിരിക്കാൻ പറ്റണില്ല മാഷേ...എപ്പോഴും ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തോന്നുവാ... മാഷ് എന്ത് മായാജാലമാ എന്നിൽ കാട്ടിയെ.....??? ഞാൻ ചോദിച്ചതുകേട്ട് മാഷ് പുഞ്ചിരിയോടെ എന്നെനോക്കി പുഞ്ചിരിച്ചു...എന്റെ ഉള്ളിൽ ഇപ്പൊ ഇളകിമറിയുന്ന വികാരം എന്തെന്ന് എനിക്കുതന്നെ നിർവചിക്കാൻ കഴിയാത്ത അവസ്ഥ...

"സായാഹ്നം എനിക്ക് ഇഷ്ടമാണ്..നക്ഷത്രങ്ങൾ എനിക്കൊത്തിരി ഇഷ്ടമാണ്...പൂക്കൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്...അതിലും എത്ര എത്ര ഇഷ്ടമാണെന്നോ എനിക്ക് നിന്നെ...ആ സ്നേഹം സത്യമായാതുകൊണ്ടാകാം..ഒരിക്കലും പിരിയാൻ ആകാത്തവിധം നിന്നിൽ ഞാൻ കുടികൊള്ളുന്നത്..." മാഷിന്റെ വാക്കുകൾ ഒരു പ്രണയമഴപോലെ എന്നിലേക്ക് വർഷിച്ചു...പരിശുദ്ധമായ പ്രണയത്തിന് എത്രയെത്ര നിർവചനങ്ങൾ...ഓരോ നിമിഷം കഴിയുന്തോറും എന്നെ വിട്ടുപിരിയില്ലെന്ന വാശിയോടെ മാഷ് എന്റെ മനസ്സിൽ ഒരു പ്രണയകൊട്ടാരംതന്നെ തീർത്ത് അതിൽ കുടിയിരിക്കുന്നു.. ഞങ്ങളിലെ മൗനം പോലും പരന്നുകിടക്കുന്ന നിലാവിനെ സാക്ഷിയാക്കി പ്രണയം പങ്കുവയ്ക്കുന്നു..ഇരുവരും പൊഴിക്കുന്ന നിശ്വാസങ്ങൾ പ്രണയചൂടിൽ അലിയുന്നു.. "മാഷേ........."

മൗനത്തെ ഭേദിച്ചുകൊണ്ട് ഞാൻ തന്നെ വിളിച്ചു..മാഷ് ഫോൺ ചെവിയോട് ചേർത്ത് എന്നെത്തന്നെ നോക്കി ബുള്ളറ്റിൽ ഇരിക്കുകയാണ്.. "മ്മ്മ്.........." "എന്താ ഒന്നും മിണ്ടാത്തെ...??? "നീ പറ....ദേവൂസെ..." "ഞാനും വരട്ടെ മാഷേ കൂടെ...എന്നേം കൊണ്ടുപോകുവോ...??? നിഷ്കു ആയി ഞാൻ ചോദിക്കുന്നതുകേട്ട് മാഷ് പൊട്ടിച്ചിരിച്ചു..എന്റെ നോട്ടം കണ്ടിട്ടാകണം മാഷ് ചിരി നിർത്തി... "അതിന് നിന്നെ കൊണ്ടുപോകാൻ നിന്റെ തന്തപ്പടി സമ്മതിക്കുമോ..??? മാഷൊരു പുച്ഛം കലർന്ന ഭാവത്തിൽ എന്നോട് ചോദിച്ചതും എന്റെ മുഖം വാടി.... "മാഷേ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ...?? "ഞങ്ങൾ തമ്മിൽ എന്താ പ്രശ്നമെന്ന് ചോദിക്കാനാണെങ്കിൽ വേണ്ട...നീ വാ തുറക്കണ്ട..." "അതല്ല........."" "പിന്നെ......???? "അത്...നമ്മുടെ വിവാഹത്തിന് അച്ഛൻ സമ്മതിച്ചില്ലെങ്കിൽ മാഷ് എന്നെ ഉപേക്ഷിക്കുമോ..??

ഞാൻ ചോദിച്ചതുകേട്ട് മാഷ് ഒരുനിമിഷം നിശബ്ദമായി എന്നെ നോക്കി...ആ നിശബ്ദത എന്നിൽ ഒരു പേടി ഉളവാക്കി.. "പറ...പറ മാഷേ...എന്നെ എന്നെ വിട്ടിട്ട് പോകുമോ...?? ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു.. "ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ ഇറങ്ങിവരില്ലേ ദേവൂട്ടി...ആരൊക്കെ എതിർത്താലും നിന്നെ കൊണ്ടുപോകാൻ ഞാൻ തയാറാണെങ്കിൽ നീ പോരുമോ എന്റെ കൂടെ..??? എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുപോലെ...ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഞാൻ യോഗ്യയാണോ.... *""എന്റെ ജീവിതം തുടങ്ങിയത് മാഷിനനോടൊപ്പമല്ല...ഇങ്ങനെ ചേർന്നുനിന്ന് കളങ്കമില്ലാതെ സ്നേഹിക്കാൻ ഒരാൾ ഉണ്ടാകുമെന്ന് ഇന്നോളം കരുതിയതുമില്ല...പക്ഷെ ഇപ്പൊ എനിക്കെന്റെ ജീവിതം പൂർണ്ണമാക്കാൻ എന്നിലെ സ്ത്രീയെ പൂർണ്ണമാക്കാൻ എന്റെ മാഷ് വേണം..ഈ ജീവിതകാലം മുഴുവൻ...

എന്നിൽ നിന്നതിർന്ന വാക്കുകൾ കേട്ട് ആ മുഖം വിടർന്നു...ചുണ്ടിൽ പുഞ്ചിരി വിടർന്നു..കണ്ണുകൾ തിളങ്ങി...നിശയിലെ നിലാവിനെക്കാൾ ശോഭയുണ്ട് ഇപ്പോൾ മാഷിന്... ഞങ്ങൾ വീണ്ടും ഒത്തിരിനേരം കണ്ണുകൾക്കൊണ്ട് പരസ്പരം പ്രണയം കൈമാറി... "അതേ...ഇനിയെന്റെ മോളൂസ് പോയി കിടന്നോ ട്ടോ...ഞാൻ പോവാ..ഗീതു അറിയാതെ വന്നതാ.." "അയ്യോ പോവണോ...കുറച്ച് നേരംകൂടി നിൽക്ക് മാഷേ..കണ്ട് കൊതിതീർന്നില്ല..." ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു... "പോടീ കോപ്പേ...എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്..." "ആണോ എന്നാ പൊക്കോ...നാളെ നേരത്തെ വരണേ..." "എന്തോ എങ്ങനെ...ഇന്നത്തോടെ നിർത്തി...ഇനി ഞാൻ വരൂല..." "അപ്പൊ ഞാനെങ്ങനെ കാണും...." "ഓ ആ ഫോണിൽ വീഡിയോ കോൾ ഉണ്ടെടി പൊട്ടിക്കാളി..." "ങാ....ആണല്ലേ..... "അല്ല പെണ്ണ്....പോയി കിടന്നുറങ്ങെടി ഗുണ്ടുമുളകെ...ഗുഡ്‌ നൈറ്റ്...."

"മ്മ് ഗുഡ്‌ നൈറ്റ്....പിന്നെ മാഷേ.....!! മാഷ് കോൾ കട്ട്‌ ചെയ്യാൻ ഒരുങ്ങിയതും ഞാൻ വീണ്ടും വിളിച്ചു... "മ്മ് എന്താടി.....??? "ഐ ലവ് യൂ....... മാഷിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "ലവ് യൂ ടൂ....മ്മ് ഇനി പോയി കിടന്നുറങ്ങ്..ഞാൻ പോവാട്ടോ..." മാഷ് കോൾ കട്ട്‌ ചെയ്ത് എനിക്കുനേരെ കൈവീശി കാണിച്ചു..തിരിച്ച് ഞാനും..മാഷിന്റെ ബുള്ളെറ്റ് കണ്ണിൽനിന്ന് മായുന്നവരെ ഞാൻ നോക്കിനിന്നു.. പതിയെ നിദ്രയെ പുൽകുമ്പോഴും മനസ്സുനിറയെ എന്റെ മാഷേട്ടന്റെ മുഖമായിരുന്നു..  രാവിലെ കോളേജിൽ പോകാൻ റെഡി ആയി ഞാൻ നേരെ അടുക്കളയിൽ ചെന്നു... "ഗീതൂസ്.....ഫുഡ് റെഡി ആയില്ലേ....?? കിച്ചണിലെ ഒഴിഞ്ഞ സ്ലാബിൽ കയറിയിരുന്ന് അവിടെയിരുന്ന ഒരു ക്യാരട്ടും ക്യാച്ച് പിടിച്ച് ഞാൻ ചോദിച്ചു.... "ദേ ഇപ്പൊ ആകും... ഒരു ടൂ മിനിറ്റ്സ് വെയിറ്റ് കരോ ബേട്ടാ...അല്ല ഇന്നെന്താ നേരത്തെ...??? "ഞാൻ പറഞ്ഞിരുന്നില്ലേ ഗീതു ഞങ്ങളുടെ കോളേജിൽ വച്ചൊരു കോമ്പറ്റിഷൻ നടക്കുന്ന കാര്യം...

അതിന്റെ കുറച്ച് വർക്ക്‌ ഉണ്ട്...ഇനി വെറും ഒരാഴ്ചയല്ലേ ഒള്ളൂ..." ഗീതു അതിന് ഒന്ന് മൂളി...മാവുപത്രത്തിൽനിന്ന് ദോശമാവ് തവിയിൽ ആക്കി കല്ലിൽ വച്ച് ചുറ്റിച്ചു...അതിനുമുകളിൽ നെയ് പുരട്ടി...ഒരറ്റം മൊരിഞ്ഞതും അതൊന്ന് തിരിച്ചിട്ട് ആ ഭാഗവും ഒന്ന് പൊള്ളിച്ച് ഒരു പത്രത്തിലേക്ക് മാറ്റി കുറച്ച് ചട്ണിയും ഒഴിച്ച് എനിക്ക് തന്നു... എന്റെ മാതാശ്രീ ആയതുകൊണ്ട് പറയുകയല്ല ഒടുക്കത്തെ കൈപ്പുണ്യം ആണ്..അതുകൊണ്ട് പുള്ളിക്കാരി ഉണ്ടാക്കുന്ന ഒരു ഫുഡും ഞാൻ വേസ്റ്റ് ആക്കാറില്ല.. കഴിച്ചുകഴിഞ്ഞ് കൈ കഴുകി ഞാൻ പോകാൻ ഇറങ്ങി... "ഗീതൂസെ.... ഐ ആം ഗോയിങ്...." ബുള്ളറ്റിന്റെ കീയും കയ്യിൽ ഇട്ട് കറക്കിക്കൊണ്ട് അതുംപറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു.. "മോനൂസെ ഒന്ന് നിന്നെ...ഒരു കാര്യം പറയട്ടെ.. "" ഗീതു പുറകിൽനിന്ന് വിളിച്ചതുകേട്ട് ഞാൻ തിരിഞ്ഞുനോക്കി... "മ്മ് എന്താ.....??? "അതേ...പറയുന്ന കൊണ്ടൊന്നും തോന്നരുത് വാധ്യാരെ..

ഇനിയെങ്കിലും ഇങ്ങനെ രാത്രി ബാൽക്കണി വഴി ചാടിപ്പോയി സ്നേഹം കൊടുക്കാതെ എന്റെ കൊച്ചിന്റെ കഴുത്തിൽ ഒരു താലിയും കെട്ടി ഇവിടെ കൊണ്ടുവന്ന് സ്നേഹിക്ക്..ഒരു അപേക്ഷയാണ്..." ഗീതു പരിഹാസരൂപേണ എന്നെ ആക്കിക്കൊണ്ട് പറഞ്ഞതും ഞാൻ വായുംപൊളിച്ച് ഗീതുവിനെ നോക്കി ഒരു ഇളി പാസ്സാക്കി കൊടുത്തു.. "ഈൗ ഗൊച്ചു ഗള്ളി...മനസ്സിലാക്കി കളഞ്ഞു...." "ഒന്നുമല്ലെങ്കിലും നിന്നെ ഓടയിൽനിന്ന് എടുത്തത് ഞാൻ അല്ലേടാ... ഓ തുടങ്ങി ഇനി ശെരിക്കും എന്നെ ഓടയിൽനിന്നും എടുത്തത് ആണോ...പറയാൻ പറ്റില്ല..ഗീതു അല്ലേ ആള് "ഗീതു നിങ്ങക്ക് പണ്ട് ആക്രി പെറുക്കൽ അല്ലായിരുന്നോ പണി...?? ഞാൻ അതുംപറഞ്ഞ് ചിരിച്ചതും ഗീതു അവിടെയിരുന്ന ചൂലെടുത്ത് എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ ഒരൊട്ടമായിരുന്നു പുറത്തേക്ക്...അല്ലെങ്കിലും അമ്മമാരുടെ മുൻപിൽ എന്നും നമ്മൾ കുറുമ്പുകാണിക്കുന്ന മക്കൾ അല്ലേ...

കോളേജിലേക്ക് പോകുന്ന വഴിയാണ് ഒരു കാർ എന്റെ ബുള്ളറ്റിന്റെ കുറുകെ കൊണ്ടു നിർത്തിയത്... മനുഷ്യന് നേരമില്ലാത്ത നേരം ഏത് നാറിയാണാവോ ഇത്...ഞാൻ അക്ഷമനായി നോക്കി നിന്നു.. ആ കാറിന്റെ കോ ഡ്രൈവർ സീറ്റിൽനിന്നും ഇറങ്ങിയ ആളെക്കണ്ട് എനിക്കങ്ങോട്ട് കലിച്ചു കയറി...വേറാരുമല്ല ജീവൻ.. കിട്ടിയതൊന്നും പോരാതെ വീണ്ടും വാങ്ങിക്കൂട്ടാൻ വന്നിരിക്കുകയാണ് *&%$$@മോൻ... "ഹാ ഗുഡ്‌ മോർണിംഗ് സർ...എങ്ങോട്ടാ ഇത്ര ധൃതിയിൽ...കാമുകിയെ കാണാൻ തിടുക്കപ്പെട്ടു പോവണോ....?? ഒരു പുച്ഛം കലർന്ന രീതിയിൽ അവൻ എന്നോട് ചോദിച്ചതും അതിനെക്കാൾ ഇരട്ടി പുച്ഛം ഞാൻ തിരിച്ചു കൊടുത്തു... "എന്നെ സ്നേഹംകൊണ്ട് മൂടാൻ എന്റെ കാമുകി അവിടെ കാത്ത് നിൽക്കുമ്പോൾപ്പിന്നെ എനിക്ക് പോകാതിരിക്കാൻ പറ്റുമോ ജീവാ..അതുകൊണ്ട് നീ വഴി മാറിക്കേ സർ പോട്ടെ.."

പല്ല് ഞെരിച്ച് അവനെനോക്കി പറഞ്ഞ് ഞാൻ ബുള്ളെറ്റ് വീണ്ടും സ്റ്റാർട്ട്‌ ചെയ്തതും അവൻ വന്ന് വണ്ടിയുടെ കീ ഊരി കയ്യിലിട്ട് കറക്കിക്കൊണ്ടിരുന്നു... "അങ്ങനെ അങ്ങോട്ട് പോയാലോ സാറെ...സർ അന്നെനിക്ക് ഒരു സമ്മാനം തന്നിരുന്നു ഓർമ്മയില്ലേ...അതെനിക്ക് വല്ലാണ്ട് ബോധിച്ചു കേട്ടോ...എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാൽ അത് തന്ന ആൾക്ക് ഞാൻ അതിലും വലിയ പ്രതിഫലം കൊടുത്തിരിക്കും..അതാണെന്റെ പോളിസി..." അതുംപറഞ്ഞ് അവനൊന്ന് നീട്ടി വിസിൽ അടിച്ചു...അപ്പോഴേക്കും കാറിൽനിന്ന് തടിച്ചു കൊഴുത്ത കൊറേ കാട്ടുമാക്കാൻമാർ ഇറങ്ങിവന്നു...എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ പന്നി... ഞാൻ അവനെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചു...അതുകണ്ട് അവന്റെ മുഖം മാറി.. "എന്താടോ പുച്ഛിക്കുന്നത് ഹേ...തന്നെ കൊല്ലും ഞാൻ...ശ്രീദേവി അവൾ അവൾ എന്റെയാണ്...വേറാരും അവളെ മോഹിക്കുന്നത് എനിക്ക് ഇഷ്ടമല്ല..."

അവൻ പറഞ്ഞതുകേട്ട് എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി..കണ്ണുകൾ ചുവന്നു...ഞാൻ ബുള്ളെറ്റ് സ്റ്റാൻഡിൽ വച്ച് ഇറങ്ങി അവന്റെ നേർക്കുനേർ ചെന്നു... "മോനെ ജീവാ....റോങ്ങ്‌ ടൈമിലാ നീ എന്റെ മുൻപിൽ വന്നത്..ഒന്നാമതെ എനിക്ക് എവിടെയെങ്കിലും കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല...അതിന്റെകൂടെ നീ എന്റെ പെണ്ണിനെപ്പറ്റി കൂടി പറഞ്ഞാൽ പിന്നെ.... അത്രയുംപറഞ്ഞ് ഞാൻ അവനെ അടിമുടി നോക്കി..അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി.... "ഇനി പേരിൽ മാത്രമേ നിനക്ക് ജീവൻ ഉണ്ടാകൂ എന്നെനിക്ക് തോന്നുന്നു.." "ഡാാാാ............"" ജീവൻ അലറിക്കൊണ്ട് കൈചുരുട്ടി എന്റെ മുഖത്തിനുനേരെ വച്ചുകൊണ്ട് പാഞ്ഞടുത്തു...അത് അപ്പൊത്തന്നെ ഞാനെന്റെ വലം കൈകൊണ്ട് തടുത്തു... അവന്റെ കൈ എന്റെ കയ്യിൽ ഇരുന്ന് ഞെരിഞ്ഞു...ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി...

അവൻ തെറിച്ചു റോട്ടിലേക്ക് വീണു...അവൻ നിലത്തുകിടന്ന് പുളഞ്ഞു.. അതിനിടയിലും അവൻ വിളിച്ചുപറഞ്ഞു.. "തല്ലിക്കൊല്ലടാ ഈ *&%$#@മോനെ......." അവൻ ആജ്ഞ കേട്ട് ആ കാട്ടുമാക്കാൻമാർ എന്റെ നേരെ ഓടിയടുത്തു... ഓരോന്നോരോന്നായി വന്ന അവന്മാരെയെല്ലാം എന്റെ കലിപ്പ് തീരുന്നതുവരെ ഞാൻ തല്ലി...വന്നവന്മാർ എല്ലാം കാലും കയ്യും ഒടിഞ്ഞ് നിലത്തുകിടന്ന് പുളയുന്നതുകണ്ട് ജീവൻ പേടിയോടെ തിരിഞ്ഞോടാൻ തുടങ്ങി.. അതുകണ്ട് ഞാൻ അവന്റെ പിറകെ ഓടി അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ച് കൂമ്പിനിട്ട് നോക്കി നാലഞ്ചു കുത്ത് കൊടുത്തു..അപ്പൊത്തന്നെ ചെക്കൻ തളർന്നു..പിന്നേം കൊടുത്തു ഒരു അഞ്ചാറ് ഇടി...ഡാം തുറന്നുവിട്ടതുപോലെ അവന്റെ വായിൽനിന്നും മൂക്കിൽനിന്നും ചോര ഒഴുകാൻ തുടങ്ങി... ഞാൻ അവന്റെ മുടിക്കുത്തിൽ പിടിച്ച് തല എന്റെ നേരെ ആക്കി...

"പോന്നു മോനെ ജീവാ...ഇത് നിനക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്... ഇനി എന്നെക്കൊണ്ട് നിന്റെമേൽ കൈ വപ്പിക്കരുത്...ശ്രീദേവി എന്റെ പെണ്ണാണ്...അധികം വൈകാതെ എന്റെ താലിയുടെ അവകാശി ആകാൻ പോകുന്നവൾ...ഇടം കോലിടാൻ വന്നാൽ...പിന്നെ ഇതുപോലെ ഡയലോഗ് ഒന്നും ഉണ്ടാകില്ല ഫുൾ ആക്ഷൻ ആയിരിക്കും.." അത്രയുംപറഞ്ഞ് അവന്റെ മോന്തക്ക് ഒരെണ്ണംകൂടി കൊടുത്തു... "ഡാ സിദ്ധു....ഇതെന്താടാ ഷർട്ട്‌ ഒക്കെ ആകെ ചുളുങ്ങി മുടിയൊക്കെ അലങ്കോലമായി കിടക്കുന്നത്...എന്തുപറ്റി...?? ബുള്ളെറ്റ് പാർക്ക്‌ ചെയ്ത് വരുന്ന എന്നെക്കണ്ട് വിമൽ അടുത്തേക്ക് വന്ന് ചോദിച്ചു...അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത് ആകെ കുളമായി ആണ് എന്റെ നിൽപ്പ്...ഞാൻ വേഗം എല്ലാം റെഡി ആക്കി..ഇനി ദേവൂ കണ്ടാൽ അത് മതി..ചോദിച്ച് ചോദിച്ച് വെറുപ്പിക്കും... "ഡാ എന്താടാ...എന്തുപറ്റി....നീ എന്താ മിണ്ടാതെ നിൽക്കുന്നത്...???

"ഒന്നുല്ലടാ വരുന്ന വഴി നമ്മുടെ പ്രിയപ്പെട്ട ശിഷ്യനെ കണ്ടു..അവനെ ഞാൻ അനുഗ്രഹിക്കണം എന്ന് ഒരേ വാശി..അപ്പൊ ഞാൻ ഇരുകയ്യും വച്ച് അങ്ങോട്ട് അനുഗ്രഹിച്ചു.." "ആര് ജീവനോ........" "ആഹ്....ആ ജീവി തന്നെ..."" "മ്മ് ഗൊച്ചു ഗള്ളൻ നല്ലോണം ഗുണദോഷിച്ചു അല്ലേ...." ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞതുകേട്ട് ഞാനും ഒന്ന് ഇളിച്ചു കൊടുത്തു... "ചോദിച്ചാൽ പിന്നെ കൊടുക്കാതിരിക്കുന്നത് മോശമല്ലേ..." "അത് കറക്റ്റ്...എടാ പിന്നെ...നിന്നോട് ഞാൻ പറയാൻ മറന്നു...ആ ജീവനും പിന്നെ നിന്റെ പെണ്ണിന്റെ അച്ഛനും തമ്മിൽ എന്തോ ഇടപാട് ഉണ്ടല്ലോ..." അവൻ പറഞ്ഞതുകേട്ട് ഞാൻ നെറ്റിചുളിച്ച് അവനെ ചോദ്യഭാവത്തിൽ നോക്കി... "അവരുതമ്മിൽ എന്ത് ഇടപാട്....??? "ആ ആർക്കറിയാം..എന്തോ ഉടായിപ്പ് ആണ്..." "മ്മ് എന്റെ ഊഹം ശെരിയാണെങ്കിൽ ദേവൂനെ ജീവന് കൊടുത്ത് ആ സ്വത്ത്‌ മുഴുവൻ സ്വന്തം ആക്കാൻ ആകും കിളവന്റെ ഉദ്ദേശം..."

"അങ്ങനെയാണെങ്കിൽ സംഭവം പണി പാളും..എടാ നീ ആ കൊച്ചിനെ ഇങ്ങ് ഇറക്കിക്കൊണ്ട് വാ..നിങ്ങടെ കല്യാണം അങ്ങോട്ട് വേഗം നടത്താം.." "മ്മ് രാവിലെ ഗീതുവും ഇതുതന്നെയാണ് പറഞ്ഞത്..ഈ വർഷംകൊണ്ട് അവളുടെ ക്ലാസ്സ്‌ തീരുമല്ലോ...അതുവരെ വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചതാ..പക്ഷെ ഇനി വൈകിയാൽ ചിലപ്പോ പ്രശ്നം ഗുരുതരമാകും..എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്..." അതുംപറഞ്ഞ് ഞാൻ ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story