കൊലുസ്സ്: ഭാഗം 21

koluss

എഴുത്തുകാരി: ശീതൾ

Financial accounting is the process of preparing financial statements that companies’ use to show their financial performance and position to people outside the company, including investors, creditors, suppliers, and customers.." കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും പുറത്തേക്ക് തുപ്പിക്കൊണ്ട് ക്ലാസ്സ്‌ എടുക്കുന്ന മാഷിനെത്തന്നെ ഞാൻ വായുംപൊളിച്ച് നോക്കി ഇരുന്നു...ഇടയ്ക്ക് അടുത്തിരുന്ന രണ്ടിനെയും ഒന്ന് പാളി നോക്കിയപ്പോൾ എന്റെ അതേ അവസ്ഥ തന്നെ രണ്ടിനും..ഹാവൂ ആശ്വാസം കൂട്ടുണ്ടല്ലോ.. എന്നാലും ഈ മാഷിന് ഒന്ന് പതുക്കെ പറഞ്ഞൂടെ...ഹോ ഇതൊക്കെ എവിടുന്ന് വരുന്നോ എന്തോ..ഓ വലിയ ബാംഗ്ലൂർ പരിഷ്കാരി അല്ലേ...ഇതൊക്കെ പറഞ്ഞില്ലെങ്കിലെ അത്ഭുതമൊള്ളൂ.... "ശ്രീദേവി....are you here....???? പെട്ടെന്ന് മാഷ് എന്റെ പേര് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്...നോക്കുമ്പോൾ മാഷ് അടക്കം ഫുൾ ക്ലാസ്സ്‌ എന്നെ ഫോക്കസ് ചെയ്ത് നിൽക്കാണ്..ഞാൻ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മാഷിനെ നോക്കി ഇരുന്നു.. "ഡോ താൻ ഏത് ലോകത്താ...ഇവിടൊന്നും അല്ലേ...??? മാഷ് അല്പം ഗൗരവത്തിൽ എന്നോട് ചോദിച്ചു..ഞാനൊന്ന് ഇളിച്ചു കൊടുത്തു.. "ഞാൻ ഞാനിവിടെ ഉണ്ട് സർ...." മാഷിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു...മാഷിന് ചിരി വരുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ കലിപ്പിൽ തന്നെ നിന്നു... "ഓഹോ....ഇവിടെയുണ്ടൊ...എന്നാ ഒന്ന് നോക്കട്ടെ..what is financial accounting...???? സിവനെ പെട്ട്....അതെന്ത് ചാതനോ....ഞാനെന്ത് പറയും എന്റെ ദേവ്യെ... "ശ്രീദേവി സ്റ്റാൻഡ് അപ്പ്‌ ആൻഡ് സെ തെ ആൻസർ...." മാഷിന്റെ ശബ്ദം വീണ്ടും കനത്തതും ഞാൻ പതിയെ എഴുന്നേറ്റു...

ദുഷ്ടൻ ക്ലാസ്സിൽ കയറിയാൽ പിന്നെ ഈ ജന്തു എന്നെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കില്ല... നിത്യയും കൃപയും ആണെങ്കിൽ എന്നെ നല്ലോണം ആക്കി ചിരിക്കാ..തെണ്ടികൾ..ഞാൻ അവരെനോക്കി പല്ലിറുമ്മി...മറ്റു പല ഇടത്തുനിന്നും ചില അവളുമാരുടെ അടക്കിപ്പിടിച്ച ചിരി കേൾക്കുന്നുണ്ട്.. കള്ളക്കൂട്ടങ്ങൾ ഞാനും മാഷും ഒന്ന് പിരിയാൻ കാത്തിരിക്കാ മാഷിനെ വശീകരിക്കാൻ... "എടോ താൻ ഇപ്പോഴും കിനാവ് കാണുകയാണോ..ആൻസർ പറയെടോ..." "അത് ഞാൻ...സർ...financial management... is a process...of.....of....a... അത്രയും പറഞ്ഞ് ഞാൻ അവിടെനിന്ന് തകതിമി കളിച്ചു...മാഷ് എന്നെ തുറിച്ചുനോക്കി നിൽക്കാണ്...വൗ ഇന്നത്തെ ഇമ്പോസിഷന് ഉള്ളതായി എത്ര തവണ ആണെന്ന് മാത്രം അറിഞ്ഞാൽ മതി... "ഹും....താനൊക്കെ എന്തിനാടോ രാവിലെതന്നെ കെട്ടിയൊരുങ്ങി ഇങ്ങോട്ട് എഴുന്നള്ളുന്നത്...മനുഷ്യൻ ഇവിടെ കഷ്ടപ്പെട്ട് തൊണ്ടകാറി പറയുമ്പോൾ ഇവിടെ കൊറേ എണ്ണം സ്വപ്നലോകത്താണ്..useless fello....." എന്നുതുടങ്ങി മാഷ് എന്തൊക്കെയോ പറഞ്ഞു...ബട്ട്‌ എനിക്ക് ഇത് വെറും ഗ്രാസ്സ്...കരണം മാഷ് വന്ന ദിവസം എന്നെ ഇതുപോലെ ഇതേ പിള്ളേരുടെ മുൻപിൽ വച്ച് വാരിയതാണല്ലോ..ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തിനിന്നു.. "വടിപോലെ എണീറ്റ് തലയും താഴ്ത്തി നിന്നോ...ദീപ താൻ പറയൂ..." എന്നെ ഞെട്ടിച്ചുകൊണ്ട് മാഷ് ദീപയെ വിളിച്ചതുകേട്ട് ഞാൻ മാഷിനെ മിഴിച്ചുനോക്കി...

ഈ ദീപ എന്റെ മെയിൻ ശത്രു ആണ്...വൻ പാര...കരണം അവൾക്ക് മാഷിനെ ചെറിയൊരു നോട്ടം ഉണ്ട്.. അത് മാഷിനും അറിയാം.. മാഷ് വിളിച്ചതുകേട്ട് അവൾ വിടർന്ന മുഖത്തോടെ എഴുന്നേറ്റ് ഒറ്റ ശ്വാസത്തിൽ ആൻസർ പറഞ്ഞ് എനിക്കുനേരെ ഒരു ലോഡ് പുച്ഛവും തന്ന് അവൾ മാഷിനെ നോക്കി..ശവം "വെരി ഗുഡ്‌ ദീപ..സിറ്റ് ഡൌൺ.." "കണ്ടോ ഡോ കണ്ടുപടിക്ക്..ക്ലാസ്സിൽ ഇരിക്കുമ്പോൾ ഫുൾ കോൺസെൻട്രേഷൻ ഇവിടെ ആയിരിക്കണം അല്ലാതെ അതിനിടയിൽ വേറെ പരിപാടിക്ക് പോയാൽ ദേ ഇതുപോലെ നാണംകേട്ട് ഇരിക്കേണ്ടി വരും..." ദീപയോട് ഇരിക്കാനും പറഞ്ഞ് മാഷ് എന്നെനോക്കി പറഞ്ഞ ഡയലോഗ് കേട്ട് എനിക്ക് കലിച്ചുകയറി...ദീപയുടെ നോട്ടം ആണ് അൺസഹിക്കബിൾ...മാഷേ ഇതിനൊക്കെ ഞാൻ പകരം ചോദിക്കും.. എന്റെ നോട്ടം കണ്ടിട്ടാകണം മാഷ് എന്നോട് വേഗം ഇരുന്നോളാൻ പറഞ്ഞു...ഞാൻ മാഷിനെ ഒന്ന് ഇരുത്തിനോക്കി സീറ്റിൽ ഇരുന്നു...കാണിച്ചുതരാം മാഷേ ഞാൻ.. മാഷിനെനോക്കി കണ്ണുരുട്ടിക്കൊണ്ട് ഇരുന്ന ഞാൻ പിന്നെ ക്ലാസ്സിൽ നിന്ന് ശ്രദ്ധ മാറ്റിയതെ ഇല്ല...  ഇന്റർവെൽ ആയപ്പോൾ പെണ്ണിനെ തപ്പി ഇറങ്ങിയതാ ഞാൻ..ക്ലാസ്സിൽ ഉണ്ടാകില്ലന്ന് ഉറപ്പാണ്...അപ്പൊപ്പിന്നെ നേരെ ഗ്രൗണ്ടിന്റെ സൈഡിലേക്ക് വച്ചുപിടിച്ചു... വിചാരിച്ചപോലെ ആള് അവിടെത്തന്നെ ഉണ്ട്...മോന്തയും കേറ്റി വച്ചാണ് ഇരിപ്പ്...മിക്കവാറും ഇവളുടെ കയ്യിൽനിന്ന് ഞാൻ ഇപ്പൊ വാങ്ങിച്ചു കൂട്ടും...അമ്മാതിരി പെർഫോമൻസ് ആയിരുന്നല്ലോ ഞാൻ ക്ലാസ്സിൽ കാഴ്ച്ച വച്ചത്... "ദേവൂട്ടി............"

വേറെ എങ്ങോട്ടോ നോട്ടം പായിച്ചിരുന്ന ദേവൂട്ടിയുടെ അടുത്തിരുന്ന് ഞാൻ പതിയെ വിളിച്ചു...അതുകേട്ട് പെണ്ണ് എന്നെ രൂക്ഷമായി നോക്കി പേടിപ്പിച്ച് കുറച്ച് മാറി നീങ്ങിയിരുന്നു... ഹോ ആള് കലിപ്പിൽ ആണ്... ഞാൻ അതേപോലെ അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങിയിരുന്ന് പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു..അപ്പൊത്തന്നെ കുരിപ്പ് അത് തട്ടിമാറ്റി.. "എന്നെ തൊടാൻ വരണ്ട.." എന്നെനോക്കി കണ്ണുരുട്ടിക്കൊണ്ട് അതുംപറഞ്ഞ് ദേവൂട്ടി പിന്നേം നീങ്ങിയിരുന്നു..എനിക്ക് അതുകണ്ട് ചിരിയാണ് വന്നത്... "എന്റെ പെണ്ണിനെ അല്ലാതെ ഞാൻ പിന്നെ ആരെയാ തൊടുകാ ദേവൂട്ട്യേ...??? "ഹയ്യോ...ഒരു പെണ്ണ്..ആ പെണ്ണിനെയാ നിങ്ങൾ ഇന്ന് നാണംകെടുത്തിയത്..അത് പിന്നേം സഹിക്കാം..പക്ഷെ ആ ദീപയെ വിളിച്ചത് അത് ശെരിക്കും എന്നെ കൊച്ചാക്കാൻ വേണ്ടിയല്ലേ..പറ...അവൾക്ക് മാഷിനോട് ഉള്ള ഇളക്കം നമുക്ക് രണ്ടുപേർക്കും അറിയാം..ആരും ഇല്ലാത്തപ്പോൾ ഞാൻ മുത്ത് തേൻ പാല്...അല്ലാത്തപ്പോ ഞാൻ മനുഷ്യനെ മെനക്കെടുത്താൻ കെട്ടിയൊരുങ്ങി കോളേജിലേക്ക് വരുന്നവൾ അല്ലേ...എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്...ഞാൻ ആ ദീപ ശവത്തെ കണ്ട് പഠിക്കണം അല്ലേ...എന്റെ പട്ടി പഠിക്കും...അല്ല പിന്നെ.." എന്നോട് ഉറഞ്ഞുതുള്ളിക്കൊണ്ട് അവൾ പറഞ്ഞതും ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവളെ നോക്കി..

അതുംകൂടി ആയപ്പോൾ ദേവൂട്ടി ദേഷ്യം പിടിച്ച് എഴുന്നേറ്റ് പോകാൻ നിന്നതും ഞാൻ അവളെ വലിച്ച് എന്റെ മടിയിൽ ഇരുത്തി... പെണ്ണ് ഞെട്ടി എന്നെയും പിന്നെ പേടിയോടെ ചുറ്റും ഒന്ന് നോക്കി...പിള്ളേരൊക്കെ അടക്കിപ്പിടിച്ച് ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കുകയാണ്..ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ദേവൂട്ടിയെതന്നെ നോക്കി ഇരുന്നു.. "മാഷേ...വിട്..ദേ എല്ലാരും നോക്കുന്നു...അയ്യേ നാണക്കേട്..." ദേവൂട്ടി എന്റെ കയ്യിൽ ഇരുന്ന് കുതറി എണീക്കാൻ നോക്കി..ബട്ട്‌ ഞാൻ വിടാതെ അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി.. "നീ തന്നെയല്ലെ പറഞ്ഞത് ഞാൻ എല്ലാരുടെയും മുൻപിൽ വച്ച് നിന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന്...എന്നിട്ട് ഞാനൊന്ന് മൈൻഡ് ചെയ്തപ്പോ നാണക്കേട് അല്ലേ...ഇതെവിടുത്തെ ന്യായം...?? "അയിന്....ഇങ്ങനെയാണോ കാണിക്കുന്നേ...വിട് മാഷേ എനിക്കെന്തോ പോലെ തോന്നുന്നു..." അവൾ എന്തൊക്കെയോ എക്സ്പ്രഷൻ ഇട്ട് എന്റെ കൈ വിടുവിക്കാൻ നോക്കുവാണ്... "ഹാ നിക്ക് ദേവൂ ഞാൻ പറഞ്ഞു കഴിഞ്ഞില്ല..ആ പിന്നെ ദീപയുടെ കാര്യം..എടി അവൾക്ക് എന്നെ ഇഷ്ടമാണെങ്കിലും അവള് ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലേ...നിയോ വായുംപൊളിച്ച് ഏതോ ലോകത്താ ഇരിക്കുന്നത്.." "ഞ്ഞേ.....പോയി കേസ് കൊടുക്ക്...ദേ എന്നെയും അവളെയും വച്ച് കംപേർ ചെയ്യണ്ട...പിന്നെ ഈ മാഷിന്റെ ദേവിക്കുട്ടി ആകാൻ അല്ലേ...അതിനിത്ര ശ്രദ്ധയൊക്കെ മതി...കേട്ടോ.." അവൾ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..ഓപ്പൺ പ്ലേസ് ആയിപ്പോയി..

അല്ലെങ്കിൽ ഇതിനുള്ള സമ്മാനം ഞാൻ കൊടുത്തേനെ... ഞാൻ അവളെ ലോക്ക് ആക്കി വച്ചിരുന്ന കൈ പതിയെ അയച്ചു...അപ്പൊത്തന്നെ പെണ്ണ് എന്റെ നെഞ്ചിനിട്ട് ഒരു കുത്തും തന്ന് എണീറ്റ് പോകാൻ ഒരുങ്ങി... "ഡീ ഒന്ന് നിന്നെ.....!!!! ഞാൻ പിന്നിൽനിന്ന് വിളിച്ചതുകേട്ട് അവൾ ചോദ്യഭാവത്തിൽ എന്നെ തിരിഞ്ഞുനോക്കി.. "മ്മ്...എന്താ....." "നിന്നോട് ഞാൻ ഒരു കോംപറ്റിഷന്റെ കാര്യം പറഞ്ഞിരുന്നില്ലെ...അത് അടുത്ത ആഴ്ച്ചയാണ് മറക്കണ്ട...റൂൾസ്‌ ഒക്കെ ഞാൻ പറഞ്ഞുതരാം.." ഞാൻ പറഞ്ഞതുകേട്ട് അവൾ തലയാട്ടി തിരിഞ്ഞുനടന്നു..പിന്നെ എന്തോ ഓർത്തപോലെ ഓടിവന്ന് എന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു... "ദേ...ആ ദീപ ആൻസർ പറഞ്ഞു എന്ന് കരുതി അവളുടെ പിറകെ എങ്ങാനും പോയി എന്ന് ഞാൻ അറിഞ്ഞാൽ....!! "അറിഞ്ഞാൽ......??? ഞാനൊരു കുസൃതിയോടെ ചോദിച്ചു..അതുകേട്ട് അവളെന്റെ താടി പിടിച്ചുവലിച്ചു... "ആാാഹ് ഡീ.........പുല്ലേ...." വേദനകൊണ്ട് അലറി ഞാൻ അവളെ തല്ലാൻ ഓങ്ങിയതും അവള് ഒരോട്ടമായിരുന്നു...കെട്ടൊന്ന് കഴിഞ്ഞോട്ടെ നിന്നെ ഞാൻ എടുത്തോളാമെടി ഗുണ്ടുമുളകെ....അവൾ പോകുന്നത് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..  ദിവസങ്ങൾ കഴിഞ്ഞുപോയി..ഇന്നാണ് മാഷ് പറഞ്ഞ കോപറ്റിഷൻ..ക്ലാസ്സ്‌ ഇല്ല..അതുകൊണ്ട് ഞാൻ ഒറ്റക്കാണ് വന്നത്..പരിപാടിയൊന്നും ഇല്ലാത്തതുകൊണ്ട് നിത്യയും കൃപയും വന്നില്ല.. കോളേജിൽ എത്തിയപ്പോൾ ഫുൾ അപരിചിത മുഖങ്ങൾ...എനിക്കാകെ ഒരു ചടപ്പ് തോന്നി...കോളേജിൽ എത്തുമ്പോൾ വിളിക്കാനാണ് മാഷ് പറഞ്ഞത്.. "ദേവൂട്ടി......." ഞാൻ ഫോൺ എടുത്ത് മാഷിന്റെ നമ്പർ ഡയൽ ചെയ്യാൻ ഒരുങ്ങിയതും മാഷ് പിന്നിൽനിന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു...

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ മാഷ് ഓടി എന്റെ അടുത്തേക്ക് വന്നു...ഒരു കാപ്പി കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ആണ് വേഷം...മാഷ് നടക്കുന്നതിന് അനുസരിച്ച് നെറ്റിയിലേക്ക് മുടി പാറിവീണു കൊണ്ടിരുന്നു.. "ദേവൂ...ദാ നിന്റെ participation കാർഡ്....ആർട്സ് റൂമിൽ വച്ചാണ് നിന്റെ കോപറ്റിഷൻ നൽകുന്നത്..ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്..നീ അങ്ങോട്ട് പൊയ്ക്കോ..മത്സരം ഇപ്പൊ തുടങ്ങും..ഞാൻ ഇപ്പൊ തിരക്കിൽ ആണ്..കഴിയുമ്പോഴേക്കും അവിടെ ഞാൻ ഉണ്ടാകും..ഓക്കെ..." മാഷ് ധൃതിയിൽ അത്രയും പറഞ്ഞ് കാർഡും എന്റെ കയ്യിൽ തന്ന് തിരിഞ്ഞുനടന്നു...എനിക്ക് എന്തോപോലെ തോന്നി..ഒന്ന് മിണ്ടുകപോലും പോട്ടെ ഒരു ഓൾ തെ ബെസ്റ്റ് പോലും തന്നില്ല.. ഞാൻ മുഖം കോട്ടി തിരിയാൻ ഒരുങ്ങിയതും പെട്ടെന്ന് മാഷ് എന്തോ ഓർത്തപോലെ ഓടി വീണ്ടും എന്റെ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഓൾ തെ ബെസ്റ്റ് ദേവൂസെ...നന്നായി ചെയ്യണം കേട്ടോ...ലവ് യൂ..." എന്റെ കവിളിൽ കൈവച്ച് ചിരിച്ചുകൊണ്ട് അത് പറഞ്ഞിട്ട് മാഷ് പോയി..എന്റെ കണ്ണുകൾ വിടർന്നു..വല്ലാത്തൊരു എനർജി കിട്ടിയതുപോലെ.. മാഷ് പോയതും ഞാൻ വേഗം ആർട്സ് റൂമിലേക്ക് വച്ചുപിടിച്ചു...അവിടെ ചെന്നപ്പോൾ എന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞാൽ മതിയല്ലോ... എന്റെ സിവനെ...ഇതൊക്കെ എന്റെ കാറ്റഗറി തന്നെയാണോ..ഒരു ലോഡ് പിള്ളേർ ഉണ്ട്....തേർഡ് പോയിട്ട് പ്രോത്സാഹന സമ്മാനം എങ്കിലും കിട്ടിയാ ഭാഗ്യം..കള്ള മാഷ് എനിക്കിട്ട് പണിഞ്ഞതാ..

ഞാനൊന്ന് സ്വയം ചിന്തിച്ച് നെടുവീർപ്പിട്ടു...പിന്നെ കൂടുതൽ അമാന്തിച്ചു നിൽക്കാതെ അവർ കാണിച്ചുതന്ന സീറ്റിൽ പോയിരുന്നു... കിട്ടിയ വിഷയം വലിയ കുഴപ്പമില്ലാത്തതുകൊണ്ട് നല്ല ഗംഭീരമായി ചെയ്തു...നൃത്തം അതായിരുന്നു വിഷയം..അതെനിക്ക് താല്പര്യമുള്ള മേഖല ആയതുകൊണ്ട് അധികം സമയവും വേണ്ടി വന്നില്ല.. എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാഷ് വരാന്തയിൽത്തന്നെ ഫോണിൽ തൊണ്ടിക്കൊണ്ട് എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..  എന്നെ കണ്ടപ്പോഴേക്കും ദേവൂട്ടി ഓടി എന്റെ അടുത്തേക്ക് വന്നു.. "ഒന്ന് പതുക്കെ വാടി..ഞാൻ എങ്ങോട്ടും പോകില്ല..." അതിനവൾ ഒന്ന് ഇളിച്ചു തന്നു... "ഓ ഇങ്ങനെ ഇളിക്കാതെ പല്ല് താഴെപ്പോകും..പിന്നെ പറ എങ്ങനുണ്ടായിരുന്നു മത്സരം...മ്മ്...?? "മ്മ് നൃത്തം ആയിരുന്നു മാഷേ വിഷയം...അതുകൊണ്ട് ഞാൻ പൊളിച്ചടുക്കി..എന്തോരം പിള്ളേർ ആയിരുന്നു...വല്ലതും കിട്ടുവോ ആവോ..." പെണ്ണ് വലിയ വായിൽ പറയുന്നത് കേട്ട് ഞാനൊരു പുഞ്ചിരിയോടെ നിന്നു... "കിട്ടിയാലും ഇല്ലെങ്കിലും നീ പങ്കെടുത്തില്ലേ..അതുമതി..അപ്പൊ അനുസരണയൊക്കെ ഉണ്ടല്ലേ..." ഞാൻ ചോദിച്ചതുകേട്ട് അവൾ എന്റെ കവിൾ പിടിച്ചുവലിച്ചു... "ഇല്ല...തീരെ അനുസരണയില്ല...ട്ടാ..." "ആഹ് ഡീ....വേദനയുണ്ട് ട്ടോ..ഒന്നങ്ങോട്ട് തരും ഞാൻ..." അതുംപറഞ്ഞ് ഞാൻ അവളുടെ വയറിൽ ഒന്ന് പിച്ചി...അപ്പൊത്തന്നെ പെണ്ണ് ഞെട്ടി കൈ പിൻവലിച്ച് നേരെനിന്നു..ഞാൻ അതുകണ്ട് കവിൾ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു.. "അല്ല നിന്റെ പരിപാടി കഴിഞ്ഞില്ലെ..ഇനി എന്താ പ്ലാൻ...??? "അതെന്ത് ചെയ്യാൻ..വീട്ടിൽ പോകാ അതുതന്നെ..." "മ്മ്...എനിക്കും ഇനി ഇവിടെ വല്യ പണിയൊന്നും ഇല്ല...അതുകൊണ്ട് നമുക്ക്......

"ആഹ് ബീച്ചിൽ പോകാം..ഞാൻ റെഡി..." എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ അവൾ പറഞ്ഞതുകേട്ട് ഞാൻ പെണ്ണിനെ അടിമുടി നോക്കി...അപ്പൊ അവൾ എന്നെനോക്കി ഇളിച്ചു... "മാഷ് ചോയ്ക്കും എന്ന് എനിക്ക് അറിയാമായിരുന്നു..." കൊഞ്ചിക്കൊണ്ട് അവൾ പറയുന്നതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു... "പിന്നെ ഈ പൊരിവെയിലത്ത് നിന്റെ അച്ഛൻ അരവിന്ദൻ ഉണ്ടല്ലോ ബീച്ചിൽ....ഒഞ്ഞു പോയെടി അവളുടെ ഒരു ബീച്ച്..."" ഞാൻ പറഞ്ഞതുകേട്ട് പെണ്ണിന്റെ മോന്ത വീർത്തുവീർത്ത് രണ്ട് കൊട്ടക്ക് ഉള്ളതായി...ഞാൻ ഉള്ളിൽ ചിരിച്ചു... "മാഷേ മര്യാദക്ക് എന്നെ കൊണ്ടുപൊയ്ക്കോ.." "എങ്ങോട്ട്.....??? "എങ്ങോട്ടെങ്കിലും...." "എന്നാ ഞാൻ വീട്ടിൽ കൊണ്ടുപൊയ്ക്കോട്ടേ..?? "ഓ ഞാൻ റെഡി...." "അയ്യടി...എന്താ ആഗ്രഹം..." "അതെന്താ എന്നെ കൊണ്ടുപോകൂല്ലേ...?? "ഇല്ലെങ്കിൽ......??? "ഇല്ലെങ്കിൽ വേണ്ട...ഞാൻ വേറെ വല്ലവനെയും കെട്ടി സുഖമായിട്ട് ജീവിച്ചോളാം.." "നീ കെട്ടുമോ ഡീീ...ഹേ...?? ഞാൻ കലിപ്പിൽ ചോദിച്ചതും അവൾ എന്നെനോക്കി പുച്ഛിച്ചു.. ""ആഹ് കെട്ടുമല്ലോ.....നീ എന്നാ പണ്ണുവേ....?? അവൾ പറഞ്ഞതുകേട്ട് എനിക്ക് കലിച്ചുകയറി..ഞാൻ അവളെ അരയിലൂടെ കയ്യിട്ട് ചുമരിന്റെ മറവിലേക്ക് ചേർത്തുനിർത്തി.. മാഷിന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞാൻ ഞെട്ടി മാഷിനെ നോക്കി..മാഷിന്റെ കൈ എന്റെ ഇടുപ്പിൽ അമർത്തി എന്നോട് കുറച്ചുകൂടി ചേർന്നുനിന്നതും ഞാൻ ശ്വാസം നീട്ടിയെടുത്ത് മാഷിന്റെ ഷിർട്ടിൽ പിടിമുറുക്കി... "നീ വേറെ കെട്ടുമോ..ഹേ..?? മാഷ് പതിഞ്ഞ സ്വരത്തിൽ എന്നോട് വീണ്ടും ചോദിച്ചു..

മാഷിന്റെ ചുടുനിശ്വാസം മുഖത്തേക്ക് പതിച്ചതും ഞാനാകെയൊന്നു വിറച്ചു.. ഞാൻ അതേയെന്നും അല്ലയെന്നും തലയാട്ടി.. പെട്ടെന്ന് മാഷ് ഒരു കൈകൊണ്ട് എന്റെ തോളിൽനിന്ന് ദാവണിയുടെ ബ്ലൗസ് കുറച്ചുനീക്കി..ഞാൻ ഞെട്ടി മാഷിന്റെ മുഖത്തേക്ക് നോക്കി... "മാ...മാഷേ..എ..എന്താ കാണിക്കുന്നേ...?? ഞാൻ ഒരു വിറയലോടെ ചോദിച്ചതും മാഷ് മുഖം എന്റെ തോളിലേക്ക് അമർത്തി...മാഷിന്റെ ചുണ്ടുകൾ എന്റെ തോളിലേക്ക് പതിഞ്ഞതിന്റെ ഒപ്പം ആ ദന്തങ്ങൾക്കൂടി അവിടേക്ക് ആഴ്ന്നതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് എരിവ് വലിച്ചു... അവിടെ ചെറുതായി ചോര പൊടിഞ്ഞു എന്ന് തോന്നിയതും മാഷ് തലയുയർത്തി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു....പിന്നെ എന്റെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു... "ഇത് വേദനക്കുള്ളത്...ഇനി ഇതുപോലെയുള്ള ഡയലോഗ് അടിച്ചാൽ ഇതുപോലെ തന്നെ ഞാൻ ചെയ്യും..പക്ഷെ ചിലപ്പോൾ സ്ഥാനം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറിയെന്നുവരും... മാഷ് കണ്ണുകൾക്കൊണ്ട് മൊത്തത്തിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞതും ഞാൻ ഞെട്ടി ബ്ലൗസ് ഒക്കെ നേരെയാക്കി മാഷിനെ തുറിച്ചുനോക്കി..വേദനിച്ചിട്ടാണെങ്കിൽ കൈ അനക്കാൻ വയ്യ..കടിയൻ മാഷ്.. "ബാ...ഇനി നമുക്ക് എവിടേലും പോകാം..." മാഷ് അതുംപറഞ്ഞ് ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ എന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു..ഞാൻ അന്തംവിട്ട് മാഷിനെനോക്കി നടന്നു..ഹോ ഇതിനെയൊക്കെ ഞാൻ എങ്ങനെ സഹിക്കും എന്റെ ദേവ്യെ.... ഞാൻ മുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു പറഞ്ഞു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story