കൊലുസ്സ്: ഭാഗം 22

koluss

എഴുത്തുകാരി: ശീതൾ

"മാഷേ ദേ...അവരെ നോക്ക്..നമ്മുടെ അത്ര ചേർച്ച ഇല്ല അല്ലേ...?? പാർക്കിൽ വേറൊരു ബെഞ്ചിൽ ഇരുന്ന് സംസാരിക്കുന്നവരെ നോക്കി അവൾ പറഞ്ഞു..അതുകേട്ട് ഞാൻ നെറ്റി ചുളിച്ച് അവളെ നോക്കി.. "ഓ പിന്നെ....നമ്മളാണല്ലോ ഏറ്റവും ബെസ്റ്റ് കപ്പിൾ.." "അതെന്താ ഒരു പുച്ഛം...നമ്മൾ ബെസ്റ്റ് അല്ലേ..?? "അല്ലേന്നൊക്കെ ചോദിച്ചാൽ...!!! "ചോദിച്ചാൽ....??? ബെഞ്ചിന്റെ ഒരറ്റത്ത് ഇരുന്ന അവൾ നിരങ്ങി എന്റെ അടുത്ത് എത്തി..പുരികം പൊന്തിച്ച് എന്നോട് ചോദിച്ചു.. "ചോദിച്ചാൽ...നീ പറ..ഞാൻ നിന്റെ സങ്കല്പത്തിലുള്ള ആളാണോ...??? "അല്ല......" പെട്ടെന്ന് അവൾ എടുത്ത വായ്ക്ക് അത് പറഞ്ഞപ്പോൾ ഞാൻ വിളറിയ മുഖത്തൊടെ അവളെ നോക്കി...അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖം ആ കൈകളിൽ കോരിയെടുത്തു... "അല്ല മാഷേ....നിങ്ങൾ എന്റെ സങ്കല്പത്തിലുള്ള ആളെ അല്ല...അതിനും..അതിനും ഒരുപാട് മേലെയാണ് എനിക്ക് എന്റെ മാഷേട്ടൻ..

ഇങ്ങനെ ഒരാളെ എനിക്ക് കിട്ടിയതിന് ഞാൻ പൂജിക്കുന്ന ഈശ്വരന്മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.." ദേവൂട്ടി പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "നമ്മുടെ ജീവിതത്തിൽ ആരെയെങ്കിലും കണ്ടുമുട്ടണം പരിചയപ്പെണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ ആരായാലും എവിടെയായാലും എത്ര ദൂരെയായാലും നമ്മൾ അവരിലേക്ക് എത്തിയിരിക്കും.. ഒരു മുൻജന്മ ബന്ധംപോലെ.. ഇതൊരു പ്രപഞ്ച സത്യമാണ് ഏതോരാളുടെ ജീവിതത്തിലും നടന്നുപോകുന്ന സത്യം.. അതുകൊണ്ടല്ലേ...എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ദേവൂട്ടിയെ എനിക്ക് കിട്ടിയത്..." ഞാൻ പറഞ്ഞതുകേട്ട് ദേവൂട്ടി ഒരു പുഞ്ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

"ഇനിയെനിക്ക് എത്ര ജന്മം ഉണ്ടെങ്കിലും...അപ്പോഴെല്ലാം എനിക്കീ നെഞ്ചിൽ കിടന്ന് ഈ ചൂട് പറ്റാനുള്ള ഭാഗ്യം മാത്രം മതി.." ഞാൻ അവളെ പൊതിഞ്ഞു പിടിച്ചു...ഹൃദയങ്ങൾ തമ്മിൽ പരസ്പരം പ്രണയം പങ്കുവച്ചുകൊണ്ടിരുന്നു... എത്രനേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.. ഓരോ നിമിഷവും പറിച്ചെറിയാൻ കഴിയാത്തവിധം ദേവിക്കുട്ടി എന്നിലേക്ക് പടർന്നുകയറിക്കൊണ്ട് ഇരിക്കുകയാണ്... എനിക്കീ ഭൂമിയിൽ കണ്ട് കൊതിതീരാത്ത ഒന്നെ ഒള്ളൂ...അതീ നെഞ്ചിൽ കിടക്കുന്ന എന്റെ പെണ്ണിനെയാണ്...ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല ഈ നിധിയെ ഞാൻ.. ഞങ്ങളിൽനിന്ന് ഉതിർന്ന നിശ്വാസങ്ങൾ പോലും ഭംഗിയായി പ്രണയിച്ചുകൊണ്ടിരുന്നു..ഏറെ നേരം ഞങ്ങൾ പരസ്പരം മൗനമായി പ്രണയിച്ചു...

"മാഷേ........" "മ്മ്മ്......." "മാഷിന് എന്നെ ശെരിക്കും എപ്പോൾ മുതലാ ഇഷ്ടമായത്...??? അവൾ എന്റെ നെഞ്ചിൽനിന്ന് തലയുയർത്തി ചോദിച്ചു..ഞാനതുകേട്ട് ചിരിച്ചു... "അന്ന് ആദ്യമായി കണ്ട ദിവസം അമ്പലത്തിൽ വച്ച് നീ വന്ന് വീണത് എന്റെ ദേഹത്തേക്കല്ല പെണ്ണേ..ഈ ഹൃദയത്തിലേക്കാ...അന്ന് നീ സമ്മാനിച്ച മുറിവ് എന്റെ മനസ്സിൽ നിന്നെക്കുറിച്ചുള്ള പ്രണയാക്ഷരങ്ങൾ കുറിക്കുകയായിരുന്നു.."  മാഷിന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു... എന്റെ കണ്ണിൽ നീർത്തിളക്കം കണ്ടതും മാഷ് എന്നെ നോക്കി കണ്ണുരുട്ടി...അതുകണ്ട് ഞാൻ വേഗം കണ്ണൊക്കെ അമർത്തി തുടച്ച് മാഷിനെനോക്കി ഇളിച്ചു.. "നമുക്കില്ലേ മാഷേ...കല്യാണം കഴിഞ്ഞാലും ഇങ്ങനെ ഇടയ്ക്ക് പാർക്കിലും ബീച്ചിലും ഒക്കെ വരണം ട്ടോ..നമ്മള് മാത്രം കുറച്ച് സമയം..ഒരു തിരക്കും ഇല്ലാതെ..." മാഷ് എന്നെത്തന്നെ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു

എന്നല്ലാതെ ഒന്നും മിണ്ടിയില്ല.... "പിന്നില്ലേ നമുക്ക് മാഷിന്റെ പിറന്നാളും ഗീതമ്മയുടെ പിറന്നാളും നമ്മുടെ വെഡിങ് ആനിവേഴ്സറിയും ഒക്കെ ആഘോഷിക്കണം..വേറെ ആരും വേണ്ട..നമ്മള് മാത്രം..ചെറിയൊരു സദ്യ..അത്രയും മതി...ട്ടോ.." അതുകേട്ടതും മാഷ് എന്റെ അരയിലൂടെ കയ്യിട്ട് മാഷിനോട് ചേർത്തിരുത്തി..ഞാൻ ഞെട്ടി മാഷിനെ നോക്കി.. "ഇതൊക്കെ കല്യാണം കഴിയുമ്പോൾ അല്ലേ..അതെപ്പോഴാ..മ്മ്..?? എന്റെ മുഖം നാണത്താൽ ചുവന്നുതുടുത്തു..ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. പെട്ടെന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.. "അയ്യോ മാഷേ...സമയം എത്രയായി....????? "അഞ്ചര...മ്മ് എന്തേയ്...?? "കുന്തം....എന്റെ മാഷേ..ഇപ്പൊത്തന്നെ വൈകി...ഈശ്വരാ അച്ഛൻ ഇപ്പൊ വീട്ടിൽ വന്നിട്ടുണ്ടാകും...എന്നെ കൊല്ലും..." ഞാൻ പറഞ്ഞതുകേട്ട് മാഷ് എന്നെ കനപ്പിച്ചുനോക്കി...പക്ഷെ ഈ സമയത്ത് എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു...

അതുകൊണ്ട് ഞാൻ മാഷിന്റെ ദേഷ്യമൊന്നും കണക്കിൽ എടുക്കാതെ മാഷിനെ അവിടുന്ന് വലിച്ചുകൊണ്ട് പോന്നു.. വീടിന്റെ അടുത്തേക്ക് ബുള്ളെറ്റ് അടുക്കുന്തോറും എനിക്ക് ഭയം കൂടിക്കൂടി വന്നു... "മാഷേ...വണ്ടി നിർത്ത്..ഇവിടെ മതി..ഇനി ഞാൻ തനിയെ പൊയ്ക്കോളാം..." അതുകേട്ട് മാഷ് എന്നെ മിററിൽക്കൂടി രൂക്ഷമായി നോക്കി.. '"നിന്നെ ഇവിടെവരെ കൊണ്ടുവന്നത് ഞാൻ ആണെങ്കിൽ ആ വീടിന്റെ പടി കടത്താനും എനിക്ക് അറിയാം.. " "മാഷേ പ്ലീസ്...ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്...ഇപ്പൊ വാശി കാണിക്കാനുള്ള സമയം അല്ല..എനിക്ക് എനിക്ക് ശെരിക്കും പേടിയാ മാഷേ.." "നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..പറയുന്നത് അനുസരിച്ചാൽ മതി..." പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാനൊന്നും മിണ്ടാതെ ഇരുന്നു...എങ്കിലും ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു..എന്തോ നടക്കാൻ പോകുന്നതുപോലെ മനസ്സ് പറഞ്ഞു..

ബുള്ളെറ്റ് വീടിന്റെ പടി കയറിയതും എന്റെ എല്ലാ പ്രതീക്ഷികളും തെറ്റിച്ചുകൊണ്ട് അച്ഛൻ രൂക്ഷമായ നോട്ടത്തോടെ മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. ബുള്ളറ്റിൽനിന്ന് ഇറങ്ങുമ്പോൾ എന്റെ കയ്യും കാലുമെല്ലാം വിറക്കുന്നുണ്ടെങ്കിലും മാഷിന്റെ മുഖത്ത് പ്രത്യേക ഭാവ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു.. "ദേവൂ....നീ അകത്തേക്ക് പൊയ്ക്കോ..നിന്നെ ആരും ഒന്നും ചെയ്യില്ല..." അച്ഛനെ തുറിച്ചു നോക്കിക്കൊണ്ട് തന്നെ മാഷ് എന്നോട് പറഞ്ഞു.. ഞാൻ പതിയെ വിറയലോടെ ഓരോ ചുവടും മുന്നോട്ട് വച്ചു.. "ഒന്നവിടെ നിന്നേ....." ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയതും പിന്നിൽനിന്ന് അച്ഛന്റെ വിളികേട്ട് ഞാൻ ഞെട്ടി അങ്ങനെതന്നെ നിന്നു..

"കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവർക്ക് കയറി നിരങ്ങാനുള്ള സത്രം അല്ല ഇത്...എന്റെ ചിലവിൽ ജീവിക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് കഴിഞ്ഞോണം..." അച്ഛൻ പറയുന്നതുകേട്ട് ഞാൻ തിരിഞ്ഞ് ദയനീയമായി മാഷിനെ നോക്കി..അച്ഛൻ മാഷിനെ കേൾപ്പിക്കാൻ വേണ്ടിതന്നെ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി..പക്ഷെ മാഷ് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ കയ്യുംകെട്ടി ഞങ്ങളെത്തന്നെ നോക്കി നിൽക്കാണ്... അപ്പോഴേക്കും ശബ്ദംകേട്ട് അമ്മയും വർഷയും ഉമ്മറത്തേക്ക് വന്നു...എന്ത് പറയണം എന്നറിയാതെ ഞാൻ തല താഴ്ത്തി നിന്നു... "എന്താടി...നിന്റെ നാവിറങ്ങി പോയോ..ഒന്നും പറയാനില്ലേ നിനക്ക്..???? "എന്താടാ..അന്ന് വലിയ ഡയലോഗ് അടിച്ച് പോയതാണല്ലോ..എന്റെ മോളേ തലയിൽ ചുമക്കാൻ താല്പര്യമില്ല എന്നൊക്കെ..പിന്നെയും എന്തിനാടാ വലിഞ്ഞു കയറി വരുന്നത്..??

അച്ഛൻ മാഷിനുനേരെ ഉറഞ്ഞുതുള്ളിക്കൊണ്ട് ചോദിച്ചതും മാഷ് അച്ഛനെനോക്കി പുച്ഛമായി ചിരിച്ചു.. "അതേ...ഞാൻ പറഞ്ഞത് ശെരിയാണ്..തന്റെ മകളെ വേണ്ടാ എന്നുതന്നെയാണ് ഞാൻ പറഞ്ഞത്..അല്ലാതെ വളർത്തുമകളെ വേണ്ടാന്ന് അല്ലല്ലോ..." പെട്ടെന്ന് മാഷ് അങ്ങനെ പറഞ്ഞതുകേട്ട് അച്ഛൻ ഞെട്ടി കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി..അമ്മയും ഒരു പകപ്പോടെ എന്നെ നോക്കിയെങ്കിലും വർഷ ഇന്ന് എന്തെങ്കിലും നടക്കും എന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു.. "ഓഹോ....എല്ലാം എഴുന്നള്ളിച്ച് പറഞ്ഞുകൊടുത്തു അല്ലേ..എന്നാ നീ ഇതുംകൂടി കേട്ടോ ടാ.. ഇവളുടെ തന്ത ഞാനല്ലെങ്കിലും ഇവളുടെമേൽ നിന്നെക്കാൾ അധികാരം എനിക്കാണ്..അതുകൊണ്ട് ഞാനങ്ങോട്ട് ഉറപ്പിച്ചു ഇവളുടെ വിവാഹം..." അച്ഛൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിത്തരിച്ച് അച്ഛനെ നോക്കി..

മാഷിന്റെ മുഖത്ത് പ്രതീക്ഷിച്ചതെന്തോ കിട്ടിയ ഭാവം ആയിരുന്നു.. "എന്താ വിശ്വാസമായില്ലേ..ആളെ നിങ്ങൾ അറിയുമായിരിക്കും ജീവൻ...അവന് ഇവളെ വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന്..എന്തുകൊണ്ടും എനിക്ക് യോജിച്ച മരുമകൻ...അതുകൊണ്ട് വെറുതെ ഇവളുടെ പിറകെനടന്ന് സമയം പാഴാക്കാതെ മോൻ പോയി വേറെ വല്ല പെണ്ണിനേയും കണ്ടുപിടിക്കാൻ നോക്ക്.." അയാൾ അത്രയുംപറഞ്ഞ് എന്നെനോക്കി പുച്ഛിച്ചതും ഞാനൊരു ചിരിയോടെ ബുള്ളെറ്റ് സ്റ്റാൻഡിൽ വച്ച് ഇറങ്ങി ഉമ്മറത്തേക്ക് കയറി.. ദേവൂട്ടി ഇതെല്ലാം കണ്ടും കേട്ടും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്.. "അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ..??? പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ മിഴിച്ചുനോക്കി... "ഈ നിൽക്കുന്ന ശ്രീദേവി ഇഷ്ടപ്പെട്ടത് എന്നെ ആണെങ്കിൽ ഇവളുടെ കഴുത്തിൽ താലി കെട്ടുന്നത് ഈ ഞാൻ തന്നെ ആയിരിക്കും.."

"ഡാാ....വേണ്ട...ഇവിടെ ഞാൻ തീരുമാനിച്ചത് തന്നെ നടക്കും...ഇതെന്റെ വാശി ആണെന്ന് തന്നെ കൂട്ടിക്കോ.." അയാൾ പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ നോക്കി..അവൾ എന്നെ ദയനീയമായി നോക്കി.. "ദേവൂ....നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്...അതെന്നും അങ്ങനെയായിരിക്കും..എന്നെ വിശ്വാസമുണ്ടെങ്കിൽ നിനക്ക് എന്റെ കൂടെ വരാം..ഇനി അതല്ല ഇയാളുടെ വാക്കുകേട്ട് ഇവിടെത്തന്നെ നിൽക്കുകയാണെങ്കിൽ ഇനി ഒരിക്കലും ഒരു ശല്യമായി ഞാൻ വരില്ല..." അത്രയുംപറഞ്ഞ് അവളുടെ മറുപടിക്കായി ഞാൻ കാത്തു..ദേവൂ അമ്മയെയും വർഷയെയും ദയനീയമായി നോക്കി.. "ചേച്ചി ധൈര്യമായിട്ട് പൊയ്ക്കോ ചേച്ചി..ഇവിടെ ആരും ചേച്ചിയേ ഒന്നും ചെയ്യില്ല...ഇവിടെ പോലീസും കോടതിയും ഒക്കെ ഉണ്ടല്ലോ.." "വർഷേ............!!! അയാൾ ദേഷ്യത്തോടെ വിളിച്ചതും വർഷ അയാൾക്കുനേരെ തിരിഞ്ഞു..

"ചേച്ചി പൊയ്ക്കോട്ടേ അച്ഛാ...വെറുതെ ഇടം കോലിടാൻ നിൽക്കണ്ട..ദേ അച്ഛന്റെ പ്രായം അല്ല ഏട്ടന്...ഒന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ലല്ലോ.." വർഷ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...അമ്മയും സമ്മതം എന്ന അർഥത്തിൽ ദേവൂനെ നോക്കി എങ്കിലും അയാളുടെ കാര്യത്തിൽ അവർക്ക് പേടി ഉണ്ടായിരുന്നു.. ദേവൂ ഒരു നിമിഷം ചിന്തിച്ചിട്ട് പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...എനിക്കൊരു നോട്ടം പോലും അവൾ നൽകിയില്ല...അരവിന്ദൻ വിജയിഭാവത്തിൽ എന്നെനോക്കി... "ഹ്...ഇപ്പൊ എന്തായടാ...അവൾ എന്റെ മോൾ അല്ലെങ്കിലും എന്നെ ധിക്കരിക്കാൻ അവൾക്ക് കഴിയില്ലടാ..ജീവനെക്കൊണ്ട് തന്നെ ഞാൻ അവളെ കെട്ടിക്കും..ഇത്രയും നാളും ഞാൻ കാവലിരുന്ന ഈ സ്വത്തുക്കൾ എനിക്ക് സ്വന്തമാക്കാൻ അവൻ എന്നെ സഹായിക്കും.." അയാൾ പറഞ്ഞതുകേട്ട് ഞാൻ പുച്ഛത്തോടെ അയാളെനോക്കി..

"കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയല്ലോ അരവിന്ദ..." ഞാൻ അയാളുടെ പിറകിലെക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞതും അയാൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി.. അവിടെ എന്റെ കൂടെ വരാൻ തയാറായി നിൽക്കുന്ന ദേവിക്കുട്ടിയെ കണ്ടതും അയാൾ ഒന്ന് ഞെട്ടി..  എനിക്കെന്താ സംഭവിക്കുന്നത് എന്ന് എനിക്കുതന്നെ മനസ്സിലാകുന്നില്ല..ഇത്രനാളും അച്ഛന്റെ മുൻപിൽ നില്കാൻ വരെ ഭയപ്പെട്ടിരുന്ന ഞാൻ ഇപ്പൊ അയാളെ ധിക്കരിക്കാൻ പോകുന്നു.. ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.. "അന്നും ഇന്നും എന്നും ഞാൻ നിങ്ങളെ ഒരച്ഛന്റെ സ്ഥാനത്തെ കണ്ടിട്ടുള്ളു..നിങ്ങൾ എന്നോട് എന്തൊക്കെ ചെയ്താലും ആ സ്ഥാനം ഞാൻ മറക്കില്ല...പക്ഷെ അതിന്റെപേരിൽ മാഷിന്റെ സ്നേഹത്തെ കൈവിടാൻ ഞാൻ ഒരുക്കമല്ല..

അതുകൊണ്ട് പോകാ ഞാൻ... "പിന്നെ ഇതൊക്കെ എന്റെ അച്ഛൻ സമ്പാദിച്ച സ്വത്ത്‌ ആണെങ്കിലും ഇവിടുന്ന് ഒന്നും ഞാൻ കൊണ്ടുപോകുന്നില്ല..ഈ അച്ഛന് വേണ്ടത് ഇതായിരുന്നല്ലോ..അതുകൊണ്ട് എല്ലാം എടുത്തോളൂ..ഞാനായിട്ട് തടസ്സം നിൽക്കില്ല.." മാഷിന്റെ കൈ പിടിച്ച് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞുനോക്കി...അവിടെ കണ്ണീർപൊഴിച്ചു നിൽക്കുന്ന അമ്മയെ കണ്ടതും എന്റെ നെഞ്ച് പിടഞ്ഞു...ഞാൻ മാഷിന്റെ കയ്യിൽ പിടി മുറുക്കി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story