കൊലുസ്സ്: ഭാഗം 24

koluss

എഴുത്തുകാരി: ശീതൾ

രാവിലെ കൊലുസ്സിന്റെ കിലുക്കം കേട്ടാണ് ഞാൻ കണ്ണുതുറന്നത്..നോക്കുമ്പോൾ ദേവൂട്ടി ഗീതുവിനെ ചുറ്റിപ്പിടിച്ച് ഒന്ന് കുറുകിക്കൊണ്ട് കിടക്കുന്നതാണ്...ഗീതു അവളെ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഞാൻ എഴുന്നേറ്റ് ഒരു കള്ളച്ചിരിയോടെ ദേവൂട്ടിയുടെ സ്ഥാനം മാറിക്കിടന്ന ഡ്രസ്സ്‌ എല്ലാം നേരെയാക്കി കൊടുത്ത് എഴുന്നേറ്റ് ഫ്രഷ് ആകാൻ റൂമിലേക്ക് പോയി..  രാവിലെ കണ്ണുതുറന്നപ്പോൾ തന്നെ കണ്ടത് ഗീതുവിനെയാണ്..സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഗീതമ്മയെ കെട്ടിപിടിച്ചു സുഖമായിട്ട് ഉറങ്ങി...എന്ത് പാവം ആണ് മാഷും ഗീതമ്മയും..രണ്ടുപേർക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ..അറിയാതെ കണ്ണുകൾ നിറഞ്ഞു.. മാഷ് നേരത്തെ എഴുന്നേറ്റ് പോയി എന്ന് തോന്നുന്നു..പെട്ടെന്നാണ് എനിക്ക് അമ്പലത്തിൽ പോകുന്ന കാര്യം ഓർമ്മ വന്നത്..

ഞാൻ വേഗം ഗീതമ്മയെ വിളിച്ചെഴുന്നേൽപ്പിച്ച് ഫ്രഷ് ആകാൻ പോയി..ഗീതമ്മ തന്ന ഒരു ബ്ലാക്ക് കരയുള്ള സെറ്റ് മുണ്ടുമാണ് ഞാൻ ധരിച്ചത്...നനവാർന്ന മുടി ഇഴയെടുത്ത് കെട്ടി.. ഞാൻ റെഡി ആയി വന്നപ്പോഴേക്കും മാഷ് ജോഗ്ഗിങ്ങിന് പോകാൻ റെഡി ആയി വന്നു..കള്ളൻ എന്നാലും അമ്പലത്തിൽ വരൂല്ല...മാഷ് എന്നെക്കണ്ട് അന്തംവിട്ട് നോക്കി നിലക്കാണ്..എങ്ങനെ നോക്കാതെയിരിക്കും..ഇന്നലെ ടീ ഷർട്ട്‌..ഇന്ന് സെറ്റ് മുണ്ട്..ഇനി നാളെ സാരി ആകുമോ ആവോ..😁 "എന്റെ കുഞ്ഞിന്റെ ചോര ഊറ്റിക്കുടിക്കാതെ പോടാ.." പെട്ടെന്ന് ഗീതമ്മ കമെന്റ് പറഞ്ഞതും മാഷൊരു ചമ്മിയ ചിരി ചിരിച്ച് ഗീതമ്മയോട് പറഞ്ഞ് ഇറങ്ങി...കൂടെ ഞാനും കോടമഞ്ഞ് മൂടിയ മൺപാതയിലൂടെ ഞങ്ങൾ നടന്നു..ഇടയ്ക്ക് കൈകൾ തമ്മിൽ മുട്ടിയുരുമി കൊണ്ടിരുന്നു..അപ്പോഴൊക്കെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു... "നല്ല തണുപ്പുണ്ടല്ലേ മാഷേ...??

കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചോദിച്ച് ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി..മാഷ് ഒരു ചിരിയോടെ എന്നെ ചേർത്തുപിടിച്ചു...എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. അത് കണ്ണുകളടച്ച് സ്വീകരിച്ച് ഒരു പക്ഷിക്കുഞ്ഞിനെ പോലെ ആ കരവലയത്തിൽ ഒതുങ്ങി കൂടിയപ്പോൾ എനിക്ക് ഇതുവരെ ലഭിക്കാത്ത ഒരു സുരക്ഷിതത്വം ലഭിച്ചതുപോലെ തോന്നി.. "ഇന്നലെ രാത്രി നീ ശെരിക്ക് ഉറങ്ങിയോ ദേവൂ..അതോ സ്ഥലം മാറിയിട്ട് ഉറക്കം ശെരിയായില്ലേ...മ്മ്...??? "ഉറങ്ങിയോന്നോ...നല്ല അടിപൊളി ആയിട്ട് ഉറങ്ങി...ഗീതമ്മയെ കെട്ടിപ്പിച്ച് ഉറങ്ങാൻ നല്ല സുഖാ....നമ്മള് പെട്ടെന്ന് ഉറങ്ങിപ്പൊകും.." ഞാൻ പറഞ്ഞതുകേട്ട് മാഷ് പിരികം പൊന്തിച്ച് എന്നെനോക്കി...ഞാനൊന്ന് ഇളിച്ചു കൊടുത്തു...

"ഇനി നാളെ കല്യാണം കഴിഞ്ഞിട്ടും നീ ഗീതമ്മയുടെ കൂടെ പോയി കിടക്കുമോ..??? "ഈൗ... ഓഫ് കോഴ്സ്...." "മ്മ് എന്നാ പൊന്നുമോളേ ഞാൻ പൊക്കിയെടുത്തോണ്ട് പോകും..അത് ഞാൻ ഇന്നലെയെ തീരുമാനിച്ച കാര്യമാണ്..." മാഷ് പറഞ്ഞതുകേട്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു...അയ്യേ ഈ മാഷെന്താ ഇങ്ങനെ🙈 എനിക്ക് മാഷിന്റെ മുഖത്ത് നോക്കാൻ തന്നെ ചടപ്പായി... "പിന്നെ ദേവൂട്ടി......" "മ്മ്...എന്താ...?? "ഈ വേഷം നിനക്ക് നന്നായി ചേരുന്നുണ്ട്..യൂ ലുക്ക്‌ സോ പ്രെറ്റി ടുഡേ.." എന്റെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കിക്കൊണ്ട് മാഷ് പറഞ്ഞതും എന്റെ മുഖം നാണത്താൽ ചുവന്നു..അതുകണ്ട് മാഷ് സൈറ്റ് അടിച്ചുകൊണ്ട് എന്നെയും ചേർത്തുപിടിച്ച് നടന്നു.. "ഹാ നീ പോയി തൊഴുത്തിട്ട് വാ...ഞാനിവിടെ വെയിറ്റ് ചെയ്യാം..." അമ്പലത്തിനുമുൻപിൽ എത്തിയപ്പോൾ മാഷ് പറഞ്ഞതുകേട്ട് ഞാൻ തലയാട്ടി അകത്തേക്ക് പോയി തൊഴുത് പ്രസാദവും വാങ്ങി തിരികെ വന്നു..

അവിടെ എന്നെനോക്കി ആൽത്തറയിൽ കള്ളച്ചിരിയുമായി ഇരുന്ന മാഷിനെ കണ്ടപ്പോഴേ കാര്യം മനസ്സിലായതുകൊണ്ട് ഞാനും ഒരു ചിരിയോടെ എന്റെ നെറ്റി മാഷിന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു..മാഷിന്റെ വിയർപ്പുകലർന്ന് ഇളംചൂടുള്ള സ്പർശം ഏറ്റതും എന്റെ ശരീരം ഒന്ന് വിറച്ചു..ഞാൻ പെട്ടെന്ന് തന്നെ അകന്നുമാറി.. "പുരോഗമനമുണ്ടല്ലോ ദേവികുട്ട്യേ...മ്മ്.."" മാഷ് എന്നെനോക്കി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു..അതുകേട്ടതും എന്റെ മുഖം ആകെ നാണത്താൽ ചുവന്നു...മാഷ് എന്റെ അടുത്തേക്ക് വന്നതും ഞാനൊരു ചിരിയോടെ മാഷിനെ തള്ളിമാറ്റി ഓടി.. വീട്ടിൽ എത്തിയപ്പോൾ ഗീതമ്മ അടുക്കളയിൽ പ്രാതൽ തയാറാക്കുന്ന തിരക്കിൽ ആണ്... "ആഹ് മോള് വന്നോ..അവനെവിടെ മോളേ...??

അതുംചോദിച്ച് എനിക്കുനേരെ ഗീതമ്മ നീട്ടിയ ആവിപറക്കുന്ന ചായയിൽ നിന്ന് നല്ല ഏലക്കയുടെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറി.. "മാഷ് ഫ്രഷ് ആകാൻ മുറിയിലോട്ട് പോയി അമ്മേ...." ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ ചിരിയോടെ എന്റെ കവിളിൽ തലോടി.. "ഹോ മോളെങ്കിലും എന്നെ അമ്മേ എന്ന് വിളിച്ചല്ലോ..ആ ചെക്കൻ എന്നെ ഗീതു എന്നെ വിളിക്കൂ മോളെ..ഇടയ്ക്ക് വല്ലപ്പോഴും ഗീതമ്മ എന്ന് വായിൽനിന്ന് വീണാലായി..അവന്റെ അച്ഛൻ വിളിക്കുന്നതുകേട്ട് ശീലിച്ചതാ..." അവസാനം അച്ഛനെപ്പറ്റി പറഞ്ഞതും ഗീതമ്മയുടെ സ്വരം ഇടറിയതുപോലെ എനിക്ക് തോന്നി..എന്തോ എനിക്കപ്പൊ അമ്മയെ ഓർമ്മ വന്നു...ഞാൻ ഗീതമ്മയെ ചേർത്തുപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു.. "ഗീതമ്മ എന്തിനാ വിഷമിക്കണേ.

അമ്മേ എന്ന് വിളിക്കാൻ ഞാനില്ലേ..മാഷിനോട് പോവാൻ പറ.." ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഒന്ന് തട്ടി മാഷിനുള്ള ചായ എനിക്കുനേരെ നീട്ടി.. "ദാ മോള് അവന് ചായ കൊണ്ടുപോയി കൊടുക്ക്...ഇവിടെയിപ്പൊ എനിക്ക് ചെയ്യാനുള്ള ജോലിയെ ഒള്ളൂ..മോള് ഇവിടെയെല്ലാം ഒന്ന് ചുറ്റി കണ്ട് വാ..." ഞാനും ചിന്തിച്ച കാര്യമായിരുന്നു അത്..ഇന്ന് സെക്കന്റ് സാറ്റർഡേ ആയതുകൊണ്ട് ക്ലാസ്സും ഇല്ല...ഞാൻ ചായയും കൊണ്ട് നേരെ മുകളിലേക്ക് ചെന്നു... സ്റ്റെയർ കയറി രണ്ടാമത്തെ റൂം ആണ് മാഷിന്റെത്..പതിയെ അകത്തേക്ക് തലയിട്ടുനോക്കി..മാഷിന്റെ പൊടിപോലും കാണാനില്ല.. ഞാൻ അകത്തേക്ക് കയറി ചായ ടേബിളിൽ വച്ചു... ബാത്‌റൂമിൽനിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്..

ഓഹോ വാധ്യാർ നീരാട്ടിൽ ആണ്.. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു... അത്യാവശ്യം വലുപ്പമുള്ള മുറിയാണ്...ഒരു സൈഡിൽ ബാൽക്കണിയിലേക്ക് ഉള്ള ഡോർ ഉണ്ട്..ചുവരിൽ നിറയെ ഗീതമ്മയും മാഷും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...എല്ലാം പല പല പോസിൽ ഉള്ളത്.. പെട്ടെന്നാണ് ചുവരിൽ ഒരു കർട്ടൺകൊണ്ട് മറച്ചത് എന്റെ എന്റെ ശ്രദ്ധയിൽപ്പെട്ടത്..ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. "എന്താണ് ഭവതി എന്റെ റൂമിൽ.....???? പെട്ടെന്ന് പിന്നിൽനിന്ന് മാഷിന്റെ വിളി കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി...എന്റെ മുന്നിൽ ഒരു ത്രീ ഫോർതും ഇട്ട് സിക്സ് പാക്ക് ബോഡിയും കാണിച്ച് തലയും തുവർത്തിക്കൊണ്ട് നിൽക്കുന്ന മാഷിനെ കണ്ട് ഞാൻ ഷോക്ക് അടിച്ചപോലെ അങ്ങനെനിന്നു...സിവനെ ഇതെന്ത് ചാതനോ..

എന്റെ നോട്ടം കണ്ട് മാഷൊരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ വിറച്ചുകൊണ്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു...അവസാനം കട്ടിലിൽ തട്ടി ഞാൻ ബാലൻസ് തെറ്റി ബെഡിലേക്ക് വീണു.. മാഷ് ബെഡിന് അരികിലെത്തിയതും എന്നെനോക്കി ഒരു ഇളി ഇളിച്ച് കയ്യിൽ ഇരുന്ന ടവൽ ചെയറിലേക്ക് ഇട്ട് ബെഡിലേക്ക് മറിഞ്ഞു.. ഞാൻ ഞെട്ടി എണീറ്റ് ഓടാൻ തുടങ്ങിയതും മാഷ് എന്നെ വലിച്ച് മാഷിന്റെ മേലേക്ക് ഇട്ട് എന്റെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി എന്നെയുംകൊണ്ട് മറിഞ്ഞുകിടന്നു.. ഇപ്പൊ ഞാൻ താഴെയും മാഷ് എന്റെ മുകളിലും ആണ്..ഞാൻ ഉമിനീരിറക്കി മാഷിനെനോക്കി.. "മാ....ഷേ...വേ..വേണ്ടാ...ട്ടോ..." ഞാൻ എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞതും മാഷ് എന്നിലേക്ക് ഒന്നുകൂടി അമർന്നു..ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ ശ്വാസം വലിച്ചുവിട്ടു..

"വേണം ദേവൂട്ടി...i need something സ്പെഷ്യൽ..." മാഷ് എന്റെ അധരങ്ങളിലേക്ക് നോക്കി ഒരു വശ്യമായ ചിരിയോടെ പറഞ്ഞതും ഞാൻ ഞെട്ടി കൈകൊണ്ട് മാഷിനെ തള്ളിമാറ്റാൻ തുടങ്ങിയതും അത് പ്രതീക്ഷിച്ചപോലെ മാഷ് എന്റെ കൈ രണ്ടും കോർത്തുപിടിച്ച് ബെഡിൽ അമർത്തി... മാഷിന്റെ മുഖം എന്നിലേക്ക് അടുത്തുവന്നതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.. മാഷൊരു നനുത്ത ചുംബനത്തിലൂടെ എന്റെ കീഴ്ച്ചുണ്ട് കടിച്ചെടുത്ത് നുകരാൻ തുടങ്ങി.. എന്റെ ശരീരം ആകെയൊന്ന് വിറച്ചു..ഞാൻ മാഷിന്റെ കയ്യിൽ പിടി മുറുക്കി...എത്ര നുകർന്നിട്ടും മതിയാകാത്തപോലെ വീണ്ടും വീണ്ടും എന്റെ അധരങ്ങളെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു...പതിയെ അതെന്റെ മേൽചുണ്ടിലേക്കും പകർന്നു...ഉമിനീരിൽ രക്തച്ചുവ കലർന്നിട്ടും മാഷ് മതിവരാതെ നാക്കുകൊണ്ട് എന്റെ നാക്കിൽ കൊരുത്തു..

അവസാനം ശ്വാസം വിലങ്ങിയെന്നു തോന്നിയതും ഒരു കിതപ്പോടെ എന്നെ ആ ദീർഘ ചുംബനത്തിൽനിന്ന് മോചിതയാക്കി എന്റെ നെറ്റിയിലും മാഷ് ചുണ്ടുകൾ ചേർത്തു... ഞാൻ അപ്പൊഴും ഇറുക്കിയടച്ച കണ്ണുകൾ തുറക്കാതെ ക്രമാതീതമായി ശ്വാസം എടുത്തോണ്ട് ഇരുന്നു... "പെട്ടെന്ന് തളർന്നല്ലോ ദേവൂട്ടി..നിന്റെ ഈ മാഷേട്ടന്റെ സ്നേഹം ഏറ്റുവാങ്ങാൻ കുറച്ചുകൂടി സ്റ്റാമിന വേണം..തിരക്ക് വേണ്ടാ..കല്യാണം കഴിയുമ്പോഴേക്ക് മതി..അതുവരെ നിന്റെ ഈ പേടിയും വിറയലും ഒക്കെ ഞാൻ കണ്ട് രസിച്ചോളാം.." എന്റെ പാതിനഗ്നമായ ഇടുപ്പിൽ കൈ അമർത്തിക്കൊണ്ട് മാഷ് എന്റെ കാതോരം പറഞ്ഞതും ഞാൻ ഒന്ന് പുളഞ്ഞു കൊണ്ട് ഞെട്ടി കണ്ണ് തുറന്ന് മാഷിനെനോക്കി..എന്നെത്തന്നെനോക്കി എന്റെ മേലെ കിടക്കുന്ന മാഷിനെ കണ്ടതും എന്റെ മുഖം ചുവന്നു...എന്തൊക്കെയോ വികാരങ്ങൾ ഉള്ളിലൂടെ കടന്നുപോയി..

മാഷൊരു ചിരിയോടെ വീണ്ടും മുഖം എന്നിലേക്ക് അടുപ്പിക്കാൻ ഒരുങ്ങിയതും ഞാൻ മാഷിനെ തള്ളിമാറ്റി ഇറങ്ങിയോടി... "ഡീ...നിക്കടി അവിടെ....." "സ്റ്റാമിനയൊക്കെ ഞാൻ ഉണ്ടാക്കിക്കോളാം..അതുവരെ എന്നെ വെറുതെവിട്ടേക്ക് മാഷേ..." ഓടുന്നതിനിടയിൽ ചിണുങ്ങിക്കൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു..  "ഇനിയിപ്പോ എന്തിനാ അധികം വൈകിക്കുന്നത്..മോൾടെ ക്ലാസ്സ്‌ തീരാൻ ഇനി വെറും രണ്ട് മാസമല്ലേ ഒള്ളൂ..അതിപ്പോ കല്യാണം കഴിഞ്ഞിട്ടായാലും പഠിക്കാല്ലോ..." വിമൽ സാറിനോടും ശ്രുതി ചേച്ചിയോടും ഗീതമ്മ അത് പറഞ്ഞതും ഫോണിൽ നോക്കിക്കൊണ്ടിരുന്ന മാഷ് പെട്ടെന്ന് മുഖമുയർത്തി എന്നെനോക്കി...ഞാൻ നാണത്തോടെ തല താഴ്ത്തി.. "അത് ശെരിയാ ഗീതമ്മേ...വെറുതെ കോളേജിലെ പിള്ളേരെ കൂടി വഴി തെറ്റിക്കാതെ വേഗം രണ്ടിനെയും പിടിച്ച് കെട്ടിച്ചേക്കാം.." വിമൽ സർ എന്നെയും മാഷിനെയും നോക്കി അർഥംവച്ച് പറഞ്ഞതും..മാഷ് പല്ല് കടിച്ചുകൊണ്ട് സാറിന്റെ കാലിൽ ഒരു ചവിട്ട് വച്ചുകൊടുത്തു..

ഞാനേ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ..😂 "അയ്യോ...ഹാ...ഹൂ..ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല കോളേജിലെ പിള്ളേർ "ഇവരെ" വഴി തെറ്റിക്കാതെ വേഗം കല്യാണം നടത്താം എന്നാ...അല്ലേടാ.." വിമൽ സർ കണ്ണൊക്കെ നിറച്ചുകൊണ്ട് പറഞ്ഞു..പാവം മാഷ് സാറിന്റെ കാല് പിടിച്ചു ഞെരിക്കുവാ.. "അതിന് നീ എന്തിനാടാ കരയുന്നത്..ഹേ..??? ഗീതമ്മ ചോദിച്ചതുകേട്ട് ഞാനും ശ്രുതിചേച്ചിയും ചിരി കടിച്ചുപിടിച്ച് പരസ്പരം നോക്കി..സാറിന്റെ മുഖത്ത് പലവിധ ഭാവങ്ങളും മിന്നി മറയുന്നുണ്ട്.. "അത് പിന്നെ ഗീതമ്മേ...സന്തോഷം സന്തോഷംകൊണ്ടാ..ഇവൻ...എ...ന്റെ...ഒരേയൊരു ചങ്കല്ലേ...അല്ലേടാ...ച...ങ്കേ.." അവസാനത്തെ ആ ചങ്കേ വിളി കുറച്ച് നീട്ടിവിളിച്ച് സർ മാഷിനെ ദയനീയമായി നോക്കിയതും മാഷ് കാല് പിൻവലിച്ചു...സർ സ്വർഗം കിട്ടിയ പോലെ ശ്വാസം വിട്ട് ഞങ്ങളെനോക്കി ഒരു വളിച്ച ഇളി ഇളിച്ചു.

. "ഞാൻ ചന്ദ്രമാമയെ വിളിച്ചിരുന്നു..നാളെ എന്തോ ബിസിനസ് മീറ്റിംഗ് ഉണ്ട്..അതുകഴിഞ്ഞ് ഇങ്ങോട്ട് വരാം എന്നൊക്കെയാ പറഞ്ഞത്..." മാഷിന്റെ അമ്മയുടെ അനിയനാണ് ചന്ദ്രമാമ..ഭാര്യ വിജിത..അവർക്ക് രണ്ട് മക്കൾ ആണ് ഉള്ളത്..ഒരു മോൻ ശരത്ത് മോൾ ശില്പ ശില്പ ചേച്ചി വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വിദേശത്താണ്..ഇതൊക്കെ ഗീതമ്മ പറഞ്ഞ അറിവാണ്.. "എടാ കണ്ണാ...നമുക്ക് മോൾടെ വീട്ടിൽ ഒന്നുപോയി സംസാരിക്കാം..രണ്ടാച്ഛൻ ആണെങ്കിലും മകളുടെ വിവാഹം അറിയിക്കാതിരിക്കുന്നത് ശെരിയല്ല..." ഗീതമ്മ പറഞ്ഞതുകേട്ട് ഞാൻ മാഷിനെ നോക്കിയപ്പോൾ മാഷ് ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചുകൊണ്ട് എഴുന്നേറ്റു.. "ഗീതുവിന് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ...

ഈ കല്യാണക്കാര്യം സംസാരിക്കാൻ നമ്മളെ ആരെങ്കിലും അങ്ങോട്ട് ക്ഷണിച്ചോ..ഇല്ലല്ലോ...ഇനി അവരോട് പറയണം എന്ന് നിർബന്ധം ആണെങ്കിൽ ഞാൻ പറഞ്ഞോളും..ഗീതു അങ്ങോട്ട് വലിഞ്ഞുകയറി പോകണ്ട...കേട്ടല്ലോ..." മാഷ് പറഞ്ഞതുകേട്ട് ഞാൻ പേടിച്ച് ഗീതമ്മയുടെ കയ്യിൽ മുറുക്കിപിടിച്ചു..മാഷിന്റെ അങ്ങനെയൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു... പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു..ഗീതമ്മ അച്ഛനെ ഒരിക്കലും കാണരുത് എന്ന് മാഷ് ആഗ്രഹിക്കുന്നുണ്ട്..അപ്പൊ ഇവര് തമ്മിൽ എന്തോ ഉണ്ട്...അതെന്താണെന്ന് അറിയണം.. ഞാൻ ചെറിയ പേടിയോടെയാണെങ്കിലും മാഷിന്റെ അടുത്തേക്ക് പോയി.. ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു മാഷ്..

മുഖം ഇപ്പോഴും ഇരുണ്ടുമൂടി ആണെങ്കിലും നേരത്തെ കണ്ട ഭാവമല്ല..ഞാൻ പതിയെ മാഷിന്റെ അടുത്തേക്ക് ചെന്നതും എന്റെ സാമീപ്യം അറിഞ്ഞ് മാഷ് എന്നെ തലയുയർത്തി നോക്കി.. അപ്പൊത്തന്നെ ഒന്ന് ചിരിക്കുകപോലും ചെയ്യാതെ നോട്ടം തെറ്റിച്ചു..അതെനിക്ക് വിഷമം ആക്കിയെങ്കിലും കാര്യം അറിയാനുള്ള ആഗ്രഹംകൊണ്ട് ഞാനത് കാര്യമാക്കിയില്ല... "മാഷേ........"" മാഷ് ഒന്നും മിണ്ടിയില്ല..പക്ഷെ വിടാൻ ഞാനൊരുക്കം അല്ലായിരുന്നു.. "മാഷേ........" "മ്മ്........" "അത്...പിന്നെ...ഞാനൊരു കാര്യം ചോദിക്കട്ടെ...?? ഞാൻ ചോദിച്ചതുകേട്ട് മാഷ് എന്നെ ചോദ്യഭാവത്തിൽ നോക്കി... "മാഷേ..ശെരിക്കും മാഷിന് എന്തിനാ എന്റെ അച്ഛനോട് ഇത്ര ദേഷ്യം..എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം...??? ഈ ചോദ്യം തന്നെ പ്രതീക്ഷിച്ചതുപോലെ മാഷ് ഊഞ്ഞാലിൽനിന്ന് എഴുന്നേറ്റ് കൈവരിയുടെ അടുത്ത് പോയിനിന്നു... "എന്റെ അച്ഛനെപ്പറ്റി ഞാൻ നിന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ദേവൂ...?? മാഷ് ചോദിച്ചതുകേട്ട് ഞാനും മാഷിന്റെ അടുത്ത് പോയിനിന്നു...

ഇരുട്ടിന്റെ നിശബ്ദതയിലും ചീവീടിന്റെ സ്വരം ഞങ്ങളുടെ കാതിൽ തുളച്ചുകയറി.. "മ്മ് ഓർമ്മയുണ്ട്....എന്തോ ചതിയിൽ പെട്ട് അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്.." "അതെ...ആത്മഹത്യ ചെയ്തതാണ്..പക്ഷെ അത് ഗീതുവിന് അറിയില്ല.." ഞാനൊരു ഞെട്ടലോടെ മാഷിനെത്തന്നെ ഉറ്റുനോക്കി..മാഷ് പതിയെ ആ കാര്യങ്ങളെല്ലാം ഓർത്തെടുത്ത് പറയാൻ തുടങ്ങി... "പ്രണയവിവാഹമായിരുന്നു എന്റെ അച്ഛന്റെയും ഗീതുവിന്റെയും...അച്ഛനെപ്പോലെ സൗന്ദര്യവും പക്വതയും എല്ലാം തികഞ്ഞ ഒരാൾക്ക് മകളെ നൽകുന്നതിന് ഗീതുവിന്റെ അച്ഛനും അമ്മയ്ക്കും യാതൊരു എതിർപ്പും ഇല്ലായിരുന്നു... "അതുകൊണ്ട് തന്നെ അച്ഛനും ഗീതുവിനും ഇടയിൽ യാതൊരുവിധ കലഹവും ഉണ്ടായിരുന്നില്ല..അതിനിടയിൽ ഞാൻ ഉണ്ടായി..സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു അന്നെല്ലാം..ഗീതുവിന്റെയും അച്ഛന്റെയും സ്നേഹംകണ്ട് എനിക്ക് ഉൾപ്പെടെ പലർക്കും അസൂയ തോന്നിയിട്ടുണ്ട്.. "

പിന്നീട് എപ്പോഴാണ് അച്ഛന് തെറ്റ് പറ്റിയത് എന്ന് അറിയില്ല..ഒരു ദുശീലങ്ങളുമില്ലാതിരുന്ന അച്ഛൻ കള്ളുകുടി തുടങ്ങി പുകവലി മയക്കുമരുന്ന് കൂടാതെ മറ്റു സ്ത്രീകളും ആയി വഴിവിട്ട ബന്ധം...ഈ കാര്യങ്ങളൊക്കെ ഗീതുവിനെ അറിയിക്കാതെ ഞാൻ കൊണ്ടുനടന്നു..രാത്രി കാശിനുവേണ്ടി മാനംവിറ്റു നടക്കുന്ന പെണ്ണുങ്ങളുടെ കിടപ്പറയിൽ സുഖം തേടുന്ന അച്ഛൻ ഓഫീസിലെ തിരക്കുകൾ കാരണമാണ് വീട്ടിൽ വരാത്തത് എന്നുപറഞ്ഞ് ഞാൻ ഗീതുവിനെ വിശ്വസിപ്പിച്ചു.. "അച്ഛന്റെ ഈ മാറ്റത്തിനു കാരണം അന്വേഷിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത് അരവിന്ദനുമായുള്ള അച്ഛന്റെ കൂട്ടുകെട്ട്..അച്ഛനെ ലഹരിക്ക് അടിമയാക്കി അച്ഛനെ മുൻപിൽ നിർത്തി ബിസിനസ് ചെയ്ത് അയാൾ പണമുണ്ടാക്കി... "അവസാനം പണമെല്ലാം തട്ടിയെടുത്ത് ആ കുറ്റവും അച്ഛന്റെ ചുമലിൽ അയാൾ ചുമത്തി..ഇതെല്ലാം കൂടി ആയപ്പോൾ അച്ഛൻ...

ബാക്കി മുഴുമിപ്പിക്കാനാകാതെ മാഷ് വിതുമ്പി..ഞാൻ എല്ലാംകേട്ട് ഒരു ശില കണക്കെ നിന്നു...മനസ്സിൽ എനിക്ക് അച്ഛനോട് വെറുപ്പ് തോന്നി..കുടുംബങ്ങൾ തകർക്കാൻ മാത്രം അറിയുന്ന ദുഷ്ടൻ.. "ഗീതു ചന്ദ്രമാമയുടെ അടുത്ത് ആയിരുന്ന സമയത്തായിരുന്നു അച്ഛൻ പോയത്..അതുകൊണ്ട് ഗീതുവിനോട് അച്ഛന് ആക്‌സിഡന്റ് പറ്റി എന്നാണ് ഞാൻ പറഞ്ഞത്...ഇപ്പോഴും ആ പാവം ഒന്നും അറിഞ്ഞിട്ടില്ല..." കണ്ണുകൾ തുടച്ച് അത്രയുംപറഞ്ഞ് മാഷ് എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖം കൈകളിൽ കോരിയെടുത്തു... "ദേവൂ...നിന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്..അതുകൊണ്ടാണ് നിന്നോട് ഞാൻ ഇതെല്ലാം പറഞ്ഞത്...അരവിന്ദനും ഗീതുവും തമ്മിൽ കാണുമ്പോൾ അറിയാതെ അയാൾ എന്തെങ്കിലും ഗീതുവിനോട്‌ പറഞ്ഞാൽ ആ പാവം അത് സഹിക്കില്ല...ഇപ്പോഴും അച്ഛനെ ഹൃദയത്തിൽ വച്ച് പൂജിക്കുന്ന വിശ്വേട്ടന്റെ ഗീതു ഇതറിഞ്ഞാൽ തകർന്നുപോകും..

ഈ സത്യം നമ്മളിൽ മാത്രമേ ഒതുങ്ങാവൂ ദേവൂ..പ്ലീസ്.." മാഷ് എന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞതും ഞാൻ മാഷിനെ ഇറുകെപ്പുണർന്നു...ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷ് എന്നോട് ചേർന്ന് എന്റെ തോളിൽ മുഖം അമർത്തി.. "സ്വന്തം അമ്മയെ ഇത്രയും അധികം സ്നേഹിക്കുന്ന ഈ മാഷിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്..ഞാൻ ഇപ്പൊ മാഷിനെ എന്റെ ജീവനെക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്..എന്നിൽനിന്ന് ഒരിക്കലും ഈ രഹസ്യം ഗീതമ്മ അറിയില്ല..അച്ഛനിൽ നിന്നും അറിയാൻ നമ്മൾ അനുവദിക്കില്ല...എനിക്കുവേണം ഈ അമ്മയെയും മോനെയും എന്റെ സ്വന്തമായിട്ട്..." എന്റെ കണ്ണുകളും ഈറൻ അണിഞ്ഞു...എനിക്കൊരു നല്ല പാതിയെ നൽകിയതിന് ഞാൻ ഈശ്വരനോട്‌ മനസ്സറിഞ്ഞ് നന്ദി പറഞ്ഞു.. പെട്ടെന്ന് വാതിൽക്കൽ നിന്ന് ഒരു തേങ്ങൽ കേട്ടതും ഞാനും മാഷും ഞെട്ടി പരസ്പരം അകന്നുമാറി അങ്ങോട്ട് നോക്കി... മുന്നിൽ നിറഞ്ഞ മിഴികളുമായി ഞങ്ങളെ നോക്കി നിൽക്കുന്ന ഗീതമ്മയെ കണ്ടതും ഞാനും മാഷും ഒരുപോലെ തറഞ്ഞുനിന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story