കൊലുസ്സ്: ഭാഗം 25

koluss

എഴുത്തുകാരി: ശീതൾ

മുന്നിൽ നിറഞ്ഞ മിഴികളുമായി നിൽക്കുന്ന ഗീതുവിനെ കണ്ടതും ഞാൻ എന്തുചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു.. ഗീതുവിന്റെ നോട്ടം എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.. "ഗീതു....ഞാൻ......." ഞാൻ നാവ് ചലിപ്പിച്ചതും ഗീതു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..അതുകണ്ട് ദേവു ദയനീയമായി എന്നെ ഒന്ന് നോക്കി ഗീതുവിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടുത്തമിട്ട് വേണ്ടാ ഞാൻ പോകാം എന്ന അർഥത്തിൽ തലയാട്ടി.. താഴെ ചെന്നതും വിമലും ശ്രുതിയും എന്റെ അടുത്തേക്ക് വന്നു... "സിദ്ധുവേട്ടാ...ഗീതമ്മക്ക് എന്തുപറ്റി..??ഞങ്ങളോട് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.." "അത് ഗീതു എന്നോടൊന്ന് പിണങ്ങി അതാ..എന്നാ നിങ്ങള് പൊയ്ക്കോ..ഞാൻ നാളെ വിളിക്കാം..." അവരെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞയച്ച് ഞാൻ ഗീതുവിന്റെ മുറിയിലേക്ക് ചെന്നു..

അവിടെ ബെഡിൽ കൈ തലയ്ക്ക് താങ്ങുകൊടുത്ത് ഇരുന്ന് വിതുമ്പുന്ന ഗീതുവിനെ കണ്ടതും എന്റെ നെഞ്ച് പിടഞ്ഞു..ഈ അവസ്ഥ കാണാതിരിക്കാൻ വേണ്ടിയല്ലേ..ഇത്രയും നാളും ഞാൻ ഇതെല്ലാം മറച്ചുവച്ചത്... "ഗീതമ്മേ......" ഗീതുവിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് ആ കയ്യിൽ തൊട്ടുകൊണ്ട് ഞാൻ പതിയെ വിളിച്ചു..ഗീതു പതിയെ എന്നെ തലയുയർത്തി നോക്കി.. നിറഞ്ഞു മിഴികളും ചുവന്ന മുഖവും കണ്ട് എന്റെ മിഴികളും ഈറനണിഞ്ഞു.. അപ്പോഴേക്കും ഗീതു എന്നെ ചേർത്തുപിടിച്ചു.. "അയ്യേ...നീ എന്തിനാ കണ്ണാ കരയുന്നത്...എനിക്ക് കുട്ടിയോട് ഒരു ദേഷ്യവും ഇല്ല.." "സോറി ഗീതു..എനിക്കറിയാം ഗീതുവിന് അച്ഛനോടുള്ള സ്നേഹം..ആ അച്ഛനെപ്പറ്റി ഇതൊക്കെ അറിയുമ്പോൾ ഗീതു സഹിക്കില്ലന്ന് എനിക്കറിയാം..അതുകൊണ്ടാ ഞാൻ..." "എനിക്കറിയാം മോനെ..വിശ്വേട്ടനെ ഞാനെന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ചിരുന്നു...

അതിപ്പോഴും അങ്ങനെതന്നെ ആണ്...ആ മനുഷ്യനെ എനിക്കൊരിക്കലും വെറുക്കാൻ കഴിയില്ല..അത്രയ്ക്കും ഞാൻ....." ബാക്കി മുഴുമിപ്പിക്കാനാകാതെ ഗീതു വിതുമ്പി..പിന്നെ വേഗം കണ്ണൊക്കെ തുടച്ച് എന്റെ കവിളിൽ കൈകൾ ചേർത്തു.. "അല്ലെങ്കിലും ഞാൻ എന്തിനാ വിഷമിക്കണേ അദ്ദേഹം പോകുന്നതിനുമുൻപ് എനിക്ക് അസ്സലൊരു ആൺകുട്ടിയെ തന്നിട്ടല്ലേ പോയത്..എനിക്കൊരു അച്ഛനായും മകനായും കൂട്ടുകാരനായും എന്തിനേറെ പറയുന്നു എന്റെ ക്രൈം പാട്നർ നീയല്ലേടാ..എനിക്ക് അത് മതി..." ഗീതു എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു...ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു..എന്തോ വലിയൊരു ഭാരം മനസ്സിൽനിന്ന് ഒഴിഞ്ഞുപോയപോലെ.. അപ്പോഴാണ് വാതിൽക്കൽ ഒരു കൊലുസ്സിന്റെ കിലുക്കം കേട്ടത്...ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് നോക്കിയപ്പോൾ ഒരുത്തി കണ്ണുംനിറച്ച് തലയും താഴ്ത്തി നിൽക്കുന്നു..

ഞാനും ഗീതുവും പരസ്പരം നോക്കി ചിരിച്ചു.. "എന്താ മോളെ അവിടെത്തന്നെ നിൽക്കുന്നത്..ഇങ്ങോട്ട് വാ..." ഗീതു വിളിച്ചതും അവൾ കരഞ്ഞുകൊണ്ട് ഓടിവന്ന് ഗീതുവിനെ കെട്ടിപിടിച്ചു.. ""എന്നെ വെറുക്കല്ലേ ഗീതമ്മേ...അച്ഛൻ ചെയ്തതൊന്നും സത്യായിട്ടും എനിക്ക് അറിയില്ലായിരുന്നു..എന്നോട് പിണങ്ങല്ലേ ഗീതമ്മേ...പ്ലീസ്..." ഗീതമ്മയെ കെട്ടിപിടിച്ചുകൊണ്ട് അവൾ പറയുന്നതുകേട്ട് സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്..ഞാനും ഗീതുവും പരസ്പരം ഒന്ന് നോക്കിയിട്ട് പിന്നെ പൊട്ടിച്ചിരിച്ചു ഞങ്ങളുടെ ചിരികേട്ട് അവൾ അന്തം വിട്ട് ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി...ഗീതു ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു.. "എന്റെ മോളേ...ഞാൻ എന്തിനാ ദേവൂട്ടിയോട് പിണങ്ങുന്നെ...അമ്മക്ക് ദേഷ്യമൊന്നും ഇല്ലട്ടോ.." ഗീതു പറഞ്ഞതുകേട്ട് ദേവൂ ന്റെ മുഖം തെളിഞ്ഞു...ഗീതു ഞങ്ങളെ രണ്ടുപേരെയും ചേർത്തുപിടിച്ചു.. "നിങ്ങൾ രണ്ടുപേരും എന്റെ മക്കൾ അല്ലേ..അതെന്നും അങ്ങനെ ആയിരിക്കും..

സ്വന്തം മക്കളെ ആരെങ്കിലും വെറുക്കുമോ..ഇല്ലല്ലോ.." "കണ്ണാ...നീ ഇനി മോൾടെ അച്ഛനോട് വെറുതെ ദേഷ്യമൊന്നും കാണിക്കണ്ട..നിന്നുകൊടുക്കാതെ ആർക്കും ഒരാളെയും കബളിപ്പിക്കാൻ സാധിക്കില്ല മോനെ..നീ അവരോട് പോയി വിവാഹം ക്ഷണിക്കണം.." ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ നോക്കി..അവളും അതേ എന്ന അർഥത്തിൽ എന്നെ നോക്കി..ഞാനും സമ്മതമെന്ന അർഥത്തിൽ ഒന്ന് ചിരിച്ചു..പക്ഷെ അയാൾ ഇടംകോലിടാൻ വന്നാൽ എന്റെ സ്വഭാവം മാറും.. "എന്നാപ്പിന്നെ ഈ കല്യാണം അങ്ങോട്ട് വേഗം നടത്തിയാലോ ഗീതു..എന്നാപ്പിന്നെ ഗീതുവിന് കളിപ്പിക്കാനുള്ള മക്കളെ ഞങ്ങൾ അങ്ങോട്ട് തന്നേക്കാമായിരുന്നു അല്ലേ ദേവൂ...?? ദേവൂട്ടിയുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചതും അവൾ കണ്ണും മിഴിച്ച് എന്റെ കയ്യിൽ പിച്ചി വലിച്ചു..

"പ്പാ...എണീറ്റ് പോടാ...അലവലാതി...." ഗീതു എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ ചിരിച്ചോണ്ട് എഴുന്നേറ്റോടി..ജസ്റ്റ്‌ ഫോർ ആൻ എന്റർടൈൻമെന്റ്😜  "മാഷേ അതല്ല...ആ സൈഡിൽ ഉള്ളത്.. അവിടെയല്ല...വലത്തേ സൈഡിൽ...." മുറ്റത്തെ മൂവാണ്ടൻ മാവിൽ കയറി മാങ്ങ പൊട്ടിക്കുകയാണ് മാഷ്..ഞാൻ താഴെനിന്ന് നിർദേശം കൊടുക്കുന്നുണ്ട്.. "ഒന്ന് മര്യാദക്ക് പറ ദേവി കൊച്ചേ...ഇതിൽ മുഴുവൻ നീർ ഉറുമ്പാണ്..." മാഷ് മരക്കൊമ്പിൽ പിടിച്ച് ബാലൻസ് ചെയ്തുനിന്ന് കലിൽക്കൂടി കയറുന്ന ഉറുമ്പിനെ തട്ടിക്കളയുകയാണ്..അതുകണ്ട് എനിക്കാകെ പേടിയായി... "അയ്യോ മാഷേ..വീഴും ഇറങ്ങി വാ..ഇത്രയും മതി..." നിലത്തേക്ക് മാഷ് പൊട്ടിച്ചിട്ട മാങ്ങയെല്ലാം പെറുക്കിയെടുത്തുകൊണ്ട് ഞാൻ പറഞ്ഞു..അപ്പോഴേക്കും മാഷ് പതിയെ താഴേക്കിറങ്ങി..കയ്യും കാലും ഒക്കെ കുടഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.. "ഹോ നിനക്കിപ്പോ എന്തിനാടി കോപ്പേ..മാങ്ങ.. ഇവിടെ വേറൊന്നും കേറ്റാൻ ഇല്ലേ....???

"ഈൗ മാഷേ...ഗീതമ്മ നല്ല മാമ്പഴപുളിശ്ശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞു അതാ.." "ഓ അവളുടെ ഒരു മാമ്പഴപുളിശ്ശേരി..മനുഷ്യന്റെ കയ്യും കാലുമൊക്കെ ആ നീർ കടിച്ചുപറിച്ചു..ഞാൻ കയ്യിലും കാലിലും ഒക്കെ ഉഴിഞ്ഞുകൊണ്ട് പറയുന്നത് കേട്ട് ദേവു ആവലാതിയോടെ എന്റെ അടുത്തേക്ക് വന്നു.. "അയ്യോ മാഷേ...ഒരുപാട് കടിച്ചോ...വേദനയുണ്ടോ.." അങ്ങനെ ചോദിച്ച് എന്റെ കയ്യൊക്കെ പെണ്ണ് തടവാൻ തുടങ്ങിയതും എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.. "പിന്നേ...ഹൂ വേദനിച്ചിട്ട് വയ്യാ..." ഞാൻ കുറച്ച് നിഷ്കു ആയി പറഞ്ഞതും പെണ്ണ് ആകെ സാഡ് ആയി.. "സോറി മാഷേ...ഞാൻ കാരണമല്ലേ.. ഇനി എന്താ ചെയ്യാ..??? "നീ കാരണമാണെങ്കിൽ അത് മാറ്റാനുള്ള മരുന്നും നിന്റെ കയ്യിൽ ഉണ്ടല്ലോ ദേവൂട്ടി.." "എന്റെ കയ്യിലോ..എന്റെ കയ്യിൽ ഏത് മരുന്നാ ഉള്ളത്...?? അതുംചോദിച്ച് അവൾ എന്റെ മുഖത്തേക്ക് നോക്കിയതും എന്റെ കള്ളച്ചിരി കണ്ട് പെണ്ണിന് കാര്യം മനസ്സിലായി....

"അമ്പട പുളുസു...എന്നെക്കൊണ്ടൊന്നും വയ്യാ...തത്കാലം മോൻ വേദന അങ്ങോട്ട്‌ സഹിച്ചോ..." "എന്താടി നിനക്ക് തന്നാൽ..നീ കാരണമല്ലേ അപ്പൊ നീ തന്നെ പരിഹാരം കാണണം..വേഗം തന്നോ.." അതുംപറഞ്ഞ് ഞാൻ എന്റെ കവിൾ അവൾക്കുനേരെ കാണിച്ചുകൊടുത്തു.. "ങേ..ഹേ...മാഷേ......" നിലത്ത് രണ്ട് ചവിട്ട് ചവിട്ടി ചിണുങ്ങിക്കൊണ്ട് അവൾ വിളിച്ചതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാനത് പുറത്തുകാട്ടിയില്ല.. "കൊഞ്ചാതെ ഗീതു വരുന്നതിന് മുൻപ് വേഗം താ പെണ്ണേ.." "ഇല്ല...വേണ്ടാ....." "വേണം....ദേവൂ...." "പ്ലീസ് മാഷേ......." "താടി വേഗം...ഇല്ലെങ്കിൽ നിന്നെ ഞാനിപ്പോ ഡിവോഴ്സ് ചെയ്യും..." അതുകേട്ട് പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..മ്മ്മ് ഏറ്റു ഏറ്റു.. "ശെരിക്കും ചെയ്യുവോ...?? അവൾ ചുണ്ടുപിളർത്തിക്കൊണ്ട് ചോദിക്കുന്നതുകേട്ട് ഞാൻ ചിരി കടിച്ചുപിടിച്ച് നിന്നു.. "ചെയ്തിരിക്കും.......എന്താ വേണോ....???

"മ്മ്ഹ് വേണ്ടാ...ഞാൻ തരാം..." "എന്നാ താ...."🤪 "മ്മ് കണ്ണടക്ക്....." ആവശ്യം എന്റേത് ആയതുകൊണ്ട് ഞാൻ വേഗം കണ്ണടച്ച് നിന്നു..പെണ്ണ് എന്റെ അടുത്തേക്ക് വരുന്നതൊക്കെ അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് തട്ടിയപ്പോൾ എനിക്ക് മനസ്സിലായി.. പെട്ടെന്നാണ് എന്റെ കവിളിലേക്ക് എന്തോ അരിച്ചിറങ്ങുന്നപോലെ തോന്നിയത്...കൂടെ വേദനയും..ഞാൻ എരിവ് വലിച്ചുകൊണ്ട് കണ്ണുകൾ തുറന്ന് നോക്കി..അപ്പോഴെല്ലാം ആ കുരിപ്പ് എന്റെ കവിളിൽ ആഴ്ത്തിയ പല്ലുകൾ ഒന്നുകൂടി അമർത്തി....ഹൂ കണ്ണിൽക്കൂടി പൊന്നീച്ച പാറി... "ആആഹ്‌.....ഡീീ......." വേദനകൊണ്ട് ഞാൻ അലറി വിളിച്ച് അവളെ പിടിക്കാൻ ഓങ്ങിയതും എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഓടി... "നിന്നെ എന്റെ കയ്യിൽ കിട്ടുമെടി...പുല്ലേ....." അവൾ പോണ വഴിയേനോക്കി കവിൾ ഉഴിഞ്ഞുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു.. 

"എന്റമ്മോ ഇത് സ്വപ്നമാണോടി..എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്..." നോട്ട് എഴുതിക്കൊണ്ട് ഇരുന്ന എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് നിത്യ ചോദിച്ചു..കൃപ ഇപ്പോഴും കിളി പോയി ഇരിക്കുകയാണ്.. "സ്വപ്നമല്ല...സത്യം തന്നെയാണ്..നിനക്ക് സംശയമുണ്ടേൽ മാഷിനോട് ചോദിച്ചുനോക്ക്.." അത് പറഞ്ഞപ്പോൾ എന്റെ മുഖത്ത് അല്പം നാണം വിരിഞ്ഞു.. "നോക്ക് നിത്യേ..മാഷിനെപ്പറ്റി പറഞ്ഞപ്പോഴേ പെണ്ണിന്റെ നാണം.." അതുംപറഞ്ഞ് നിത്യയും കൃപയും എന്നെ കളിയാക്കാൻ തുടങ്ങി..ഇതാണ് ഈ കുരിപ്പുകളോട് ഞാനൊന്നും പറയാത്തെ...മനുഷ്യന്റെ തൊലി ഉരിക്കും.🙈 "എന്നാലും നീ ഭാഗ്യമുള്ളവളാ ശ്രീ..അതുകൊണ്ടല്ലേ നിന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരാളെ നിനക്ക് കിട്ടിയത്..എനിക്കുവരെ അസൂയ തോന്നുന്നു മോളേ..." നിത്യ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

.മാഷിന്റെ മുഖം മനസ്സിലേക്ക് വന്നതും അറിയാതെ എന്റെ കൈവിരലുകൾ മാഷിന്റെ സ്നേഹമുദ്രണം പതിപ്പിച്ച ചുണ്ടിൽ തലോടി.. പെട്ടെന്ന് കൃപ എന്നെ തട്ടിവിളിച്ചതും ഞാൻ അവളെ തലചെരിച്ചു നോക്കി...അപ്പൊ അവൾ കണ്ണുകൊണ്ട് കാണിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ആ ദീപ പിശാച് തൊട്ട് മുന്പിലെ ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ പറയുന്നത് കാതോർത്തു കേൾക്കാ "ഇവൾക്കിട്ട് ഒരു പണി കൊടുത്താലോ നിത്യേ..?? കൃപ നിത്യയോട് ചോദിക്കുന്നതുകേട്ട് ഞാൻ രണ്ടിനെയും മിഴിച്ചു നോക്കി.. "നിങ്ങളിത് എന്ത് ചെയ്യാൻ പോകുവാ..ദേ വേണ്ടാട്ടോ.." "നീയൊന്ന് ചുമ്മാതിരി ശ്രീ.. നിന്റെ ചെക്കനെ തന്നെ ഇവൾക്ക് വേണമല്ലേ..ശെരിയാക്കിത്തരാം...കൃപേ തുടങ്ങിക്കോ.." ഞാൻ ദയനീയമായി കൃപയെ നോക്കി..രണ്ടും ചളമാക്കും... "ങേ...എന്താ ശ്രീ നീ പറഞ്ഞത്..ഹോ നിന്റെ മാഷ് ഇത്ര റൊമാന്റിക് ആണോ...??

കൃപ "മ്മ് ആയിരിക്കും...അല്ലെങ്കിലും ശ്രീയെ എവിടെവച്ച് കണ്ടാലും സാറിന്റെ മുഖമൊന്ന് കാണണം ഹോ..എന്താ ഒരു തെളിച്ചം..." നിത്യ "ഏഹ് കിസ്സടിച്ചോ...എന്റെ ദേവ്യെ...കല്യാണത്തിനു മുൻപേ ഇങ്ങനെതന്നെ അപ്പൊ കഴിഞ്ഞാൽ എന്താ അവസ്ഥ.." കൃപ രണ്ടുംകൂടി തള്ളി വിടുന്നത്കേട്ട് ഞാൻ കണ്ണും മിഴിച്ച് അവരെനോക്കി..എന്റെ കൃഷ്ണ ഇവറ്റകൾ എന്നെ നാണം കെടുത്തും..ദീപയെ നോക്കിയപ്പോൾ അവൾ മുൻപിലിരിക്കുന്ന ബുക്ക്‌ പിടിച്ച് ഞെരിക്കുകയാണ്..അവസാനം എല്ലാംകേട്ട് സഹികെട്ട് അവൾ ഡെസ്കിൽ ആഞ്ഞടിച്ച് എണീറ്റ് പുറത്തേക്ക് പോയി..ഞാൻ അവള് പോകുന്നതും നോക്കി അന്തം വിട്ട് ഇരുന്നപ്പോഴും നിത്യയും കൃപയും പൊരിഞ്ഞ ചിരി ആയിരുന്നു.. "അടുത്ത ആഴ്ച്ച ചന്ദ്രമാമ ആന്റിയും ഒക്കെ ഇങ്ങോട്ട് പോരും എന്നാ പറഞ്ഞിരിക്കുന്നത്.. " സിറ്റ്ഔട്ടിലെ സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു...അതുകേട്ട് ഉമ്മറപ്പടിയിൽ സംസാരിച്ചുകൊണ്ടിരുന്ന ദേവൂട്ടിയും ഗീതുവും എന്നെനോക്കി.

. "ഹാ അവര് വന്നാൽ പിന്നെ നിശ്ചയവും വിവാഹവും പെട്ടെന്ന് നടത്താം..അധികം ആരും വേണ്ട അല്ലേടാ..നമ്മൾ കുറച്ചുപേര് മാത്രം.." ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂനെ ഇടംകണ്ണിട്ട് നോക്കി..പെണ്ണ് ആകെ ചുവന്നുതുടുത്ത് തക്കാളിപ്പഴം പോലെ ഇരിപ്പുണ്ട്..ഞാൻ നോക്കിയതും അവൾ നാണിച്ചു തല താഴ്ത്തി.. "മ്മ് അത് തന്നെയാ ഗീതു ഞാനും വിചാരിച്ചത് പക്ഷെ ബാംഗ്ലൂർ ഉള്ളവന്മാരെ ഒക്കെ വിളിച്ച് അടിപൊളിയായി നടത്തണം എന്നുപറഞ്ഞ് വിമൽ ചോറിഞ്ഞുകൊണ്ട് ഇരിക്കാ.." "ആഹ് ബെസ്റ്റ്...അവറ്റകൾ വന്നിട്ട് വേണം ഈ വീട് തല കീഴായി മറിക്കാൻ..എന്റെ മോളേ ഇവന്റെ കൂടെ കോളേജിൽ പഠിച്ച കുറച്ച് മുതലുകൾ ഉണ്ട്..ഹോ എല്ലാംകൂടി കൂടിയാൽ ഒരു യുദ്ധം തന്നെ നടക്കും..ഇവരുടെ കേസ് ഒത്തുതീർപ്പാക്കാൻ കോളേജിലേക്ക് പോകുന്നത് എന്റെ സ്ഥിരം ദിനചര്യ ആയിരുന്നു.." ഗീതു പറഞ്ഞതുകേട്ട് ദേവു എന്നെ പിരികംപൊന്തിച്ച് അടിമുടി നോക്കി..ഞാനൊന്ന് ഇളിച്ചു കൊടുത്തു...ഈ ഗീതു ചുമ്മാ തള്ളുന്നതാ.

.ശെരിക്കും ഞാൻ പാവാ..നിങ്ങൾക്ക് അറിയില്ലേ..🙈 ഗീതു അതുംപറഞ്ഞ് അകത്തേക്ക് പോയതും ദേവു ഓടിവന്ന് എന്റെ കൂടെ സോഫയിൽ ഇരുന്ന് മുഖത്തും നെഞ്ചിലും ഒക്കെ കൈകൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി..ഇവൾക്കെന്താ പ്രാന്തായോ..ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. "മ്മ്മ്...എന്താ....?? "ഈൗ ഒന്നുല്ല....." "ഞാൻ വിളിച്ചാൽ പോലും മര്യാദക്ക് അടുത്തേക്ക് വരാത്ത സാധനമാ നീ..ഇപ്പൊ ഈ കാണിക്കുന്ന കണ്ടാലേ അറിയാം സോപ്പിങ് ആണെന്ന്..മര്യാദക്ക് കാര്യം പറയെടി..." "ഓ പിന്നെ സോപ്പിങ്...ഈ മാഷിന്റെ ഒരു കാര്യം..." അവൾ അതുംപറഞ്ഞ് എന്റെ കവിളിൽ ഒന്നും കുത്തിയതും ഞാൻ എരിവ് വലിച്ചുകൊണ്ട് അവളെ നോക്കി..കുരിപ്പ് കുത്തിയത് രാവിലെ അവൾ കടിച്ച ഭാഗത്താണ്.. "അയ്യോ സോറി സോറി..ഞാൻ കണ്ടില്ല.." പെണ്ണ് എന്റെ കവിളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു...

മ്മ് എന്തോ മ്യാരക ആവശ്യം ആണ്.. "മാഷേ...പിന്നെയില്ലേ.....!! "പിന്നെ ഇല്ല...ഇപ്പൊ വേണേൽ പറ എനിക്ക് ഉറക്കം വരുന്നു..." ഞാൻ പറഞ്ഞതുകേട്ട് അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്നെ നോക്കി..ഞാൻ ഒരു ലോഡ് പുച്ഛം അങ്ങോട്ട് കൊടുത്തു.. "മാഷേ...നമ്മുടെ ജീവിതത്തിൽ ഒരു മംഗളകർമ്മം നടക്കുമ്പോൾ മുതിർന്നവരുടെ അനുഗ്രഹം വാങ്ങണ്ടേ..അതല്ലേ അതിന്റെയൊരു ശെരി.." "അയിന്.....???? "അല്ല...അങ്ങനെ നോക്കുമ്പോൾ എല്ലാവരുടെയും അനുഗ്രഹം വാങ്ങണമല്ലോ..." മ്മ്മ്മ് ഈ പോക്ക് മേലെടത്ത് അരവിന്ദന്റെയും ഇന്ദിരയുടെയും വീട്ടുമുറ്റത്തെ ചെന്ന് നിൽക്കൂ...നിനക്ക് അനുഗ്രഹം വേണമല്ലേ..ആവശ്യത്തിനു മാത്രം റൊമാൻസ് കാണിക്കുന്ന അൺറൊമാന്റിക് മൂരാച്ചി..ശെരിയാക്കിത്തരാം.. "എന്തോ...എങ്ങനെ..നിനക്ക് അനുഗ്രഹം വാങ്ങാൻ ഇവിടെ ഗീതു ഉണ്ട്...കുറച്ച് കഴിയുമ്പോൾ ചന്ദ്രമാമയും വിജിതാന്റിയും വരും..ഇനി അതുംപോരെങ്കിൽ ദേ അപ്പുറത്തെ ശങ്കരെട്ടന്റെ അടുത്ത് പോയി വേണ്ടുവോളം അനുഗ്രഹം മേടിച്ചിട്ട് വാ..."

"മാഷേ......അങ്ങനെ പറയല്ലേ..ഒന്ന് കൊണ്ടുപോ..പ്ലീസ്..." "അയ്യാ...എന്താ ഒരു വിനയം...രാവിലെ എന്റെ കവിൾ കടിച്ചുമുറിച്ചവൾ അല്ലേടി നീ..ആ നിന്നെ ഞാൻ കൊണ്ടുപോകില്ല.." "സോറി......." ചുണ്ട് പിളർത്തിക്കൊണ്ട് അവൾ പറയുന്നതുകേട്ട് ഞാൻ അവളെ അടിമുടി നോക്കി.. "അവളുടെ ഒരു കോറി..അതുകൊണ്ട് നീ തന്ന വേദന പോകുവോ..?? "പിന്നെ ഞാൻ എന്താ ചെയ്യണ്ടേ..." യെസ്..അങ്ങനെ വഴിക്കുവാടി...ഞാൻ മനസ്സിൽ പറഞ്ഞു.. '"ഞാൻ രാവിലെ ചോദിച്ചത് നീ തന്നില്ലാല്ലോ..അതുകൊണ്ട്....." "അതുകൊണ്ട്....??? "അതിപ്പോ താ..എന്നാ കൊണ്ടുപോകാം..പിന്നെ കവിളിൽ തന്ന് ഒതുക്കാം എന്ന് കരുതണ്ട.." ഞാനൊരു കള്ളച്ചിരിയോടെ പറയുന്നതുകേട്ട് അവൾ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥയിൽ എന്നെ നോക്കി.. ""നീ തരുന്നുണ്ടോ ഇല്ലയോ..??? ഞാൻ ചോദിച്ചതുകേട്ട് പെണ്ണ് വേറെ നിവർത്തിയില്ലാതെ എന്റെ അടുത്തേക്ക് പതിയെ മുഖം അടുപ്പിച്ചു കൊണ്ടുവന്നു..

ഞാൻ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളെനോക്കി ഇരുന്നു.. പെട്ടെന്നാണ് മുറ്റത്തൊരു കാൽപ്പെരുമാറ്റം കേട്ടത്..അതുകേട്ട് ദേവു ഞെട്ടി എന്റെ കയ്യിൽ പിടിമുറുക്കി.. ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേക്കിറങ്ങിയതും ഒരു രൂപം ഞങ്ങളുടെ മുൻപിലേക്ക് എടുത്തുചാടി...പെട്ടെന്നായതുകൊണ്ട് ഞാൻ അല്പം പിറകിലേക്ക് നീങ്ങി.. കയ്യിൽ തോക്കും മുഖത്ത് മാസ്കും വച്ച അയാൾ ഞങ്ങളെ മാറിമാറി നോക്കി... "നീ ആരാടാ........???? ഞാൻ ചോദിച്ചതുകേട്ട് അവൻ എന്റെയും ദേവൂന്റെയും നേരെ തോക്കുചൂണ്ടി... "അനങ്ങിപ്പോകരുത്..കൊന്നുകളയും ഞാൻ..എനിക്കുവേണ്ടത് ഇവളെയാണ്...മര്യാദക്ക് ഇവളെ എന്റെ കൂടെ പറഞ്ഞയച്ചാൽ നിന്നെ ജീവനോടെ വിടാം.." അയാൾ പറഞ്ഞതുകേട്ട് ദേവൂട്ടി പേടിച്ച് എന്നെ ഇറുക്കിപ്പിടിച്ചു...ഞാൻ അവളെനോക്കി ഒന്നുമില്ലന്ന് ആംഗ്യം കാണിച്ചു..

"മര്യാദക്ക് അവളെ വിട്ടുതാടാ...ഇല്ലെങ്കിൽ കൊല്ലും ഞാൻ.." "ഹ്..അങ്ങനെ ഏതോ ഒരുത്തൻ വന്ന് പറയുമ്പോൾ കൊടുക്കാൻ എന്റെ പെണ്ണ് പബ്ലിക് പ്രോപ്പർട്ടി അല്ല..ഷോ കാണിക്കാതെ ഒന്ന് പോടാ.." ഞാൻ അവനെനോക്കി പുച്ഛിച്ചു..അവൻ എന്റെ നേരെ അടിക്കാനായി കൈ ഓങ്ങിയതും ഞാനത് ബ്ലോക്ക്‌ ചെയ്ത് അവനെ വലിച്ച് അവന്റെ കഴുത്തിലൂടെ ഞാൻ കൈ മുറുക്കി... അവൻ എന്നിൽനിന്ന് കുതറിമാറാൻ നോക്കുന്നുണ്ട്..പക്ഷെ ഞാൻ അതിന് സമ്മതിക്കാതെ അവന്റെ മാസ്ക് വലിചൂരി...അവനെ എന്റെനേരെ തിരിച്ചുനിർത്തി.. എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി കണ്ണും മിഴിച്ചു നിന്നു... "ഡാാ......നീയോ.......???? ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story