കൊലുസ്സ്: ഭാഗം 26

koluss

എഴുത്തുകാരി: ശീതൾ

"ഡാാ....നീയോ......?????? എന്നെനോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിച്ചുകൊണ്ട് നിൽക്കുന്ന ശരത്തിനെക്കണ്ട് ഞാൻ ചോദിച്ചു...ഇവനെ മനസ്സിലായില്ലേ..ചന്ദ്രമാമയുടെ ഒരേയൊരു പുത്രൻ ശരത്ത്.. "യെസ്...ബ്രോ...ഞാൻ തന്നെ..എങ്ങനുണ്ട് എന്റെ എൻട്രി..കളർ ആയില്ലേ..?? "ഞഞ്ഞായിട്ടുണ്ട്..അല്ല നിനക്ക് മര്യാദക്ക് വരാൻ അറിഞ്ഞൂടെ..ഓരോ ഉഡായിപ്പും കാണിച്ച് ഇറങ്ങിക്കോളും.." "എന്താടാ ഇവിടെയൊരു ശബ്ദം കേട്ടത്...ആരാ വന്നേ...?? അതുംചോദിച്ച് ഗീതു ഉമ്മറത്തേക്ക് വന്നു..പെട്ടെന്ന് മുന്നിൽ നിൽക്കുന്ന ശരത്തിനെ കണ്ട് ഗീതു അന്തംവിട്ട് നിന്നു.. "ഹൈ ഗീതൂസ്...വാട്സ് അപ്പ്‌...ചുന്ദരിക്കുട്ടിക്ക് ഇപ്പോളും ഒരു മാറ്റവും ഇല്ല..." "പോടാ അവിടുന്ന്..നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ അമ്മായി എന്ന് വിളിക്കാൻ..അതെങ്ങനെയാ മൂത്തവരെ കണ്ടല്ലേ ഇളയവര് പഠിക്കാ..." ആഹ് തുടങ്ങി..

ഇവൻ എന്ത് ചെയ്താലും അത് ലാസ്റ്റ് എന്റെ തലയിലാ..ബ്ലഡി ബാംഗ്ലൂർ വാസി.. നമ്മളെ പെണ്ണ് ഇതെല്ലാം കണ്ട് അന്തംവിട്ട് നിൽക്കാ..ശരത് അവളുടെ അടുത്തേക്ക് വന്നു.. "ഹലോ ചേച്ചി..ചേച്ചിയാണോ അറിയില്ല..ആഹ് എന്തേലും ആകട്ടെ..ഞാൻ കള്ളനല്ലാട്ടോ..ഞാൻ ശരത് ഈ നിൽക്കുന്ന സാധനത്തിന്റെ അനിയനാ.." അവൻ പരിചയപ്പെടുത്തിയത് കേട്ട് ദേവൂട്ടി അവനൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.. "അറിയാം ഗീതമ്മ പറഞ്ഞിട്ടുണ്ട്..പിന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട...ശ്രീ എന്ന് വിളിച്ചാൽ മതി..." "ഓക്കേ..പിന്നെ ശ്രീ ഈ മുരടനെ എങ്ങനെയാ താൻ ഇഷ്ടപ്പെട്ടത്..റൊമാൻസ് പോയിട്ട് ഹ്യൂമർ സെൻസ് പോലും ഈ ജന്തുവിന്റെ ഡിക്ഷണറിയിലെ ഇല്ലായിരുന്നു..." അതുകേട്ട് ദേവു കണ്ണുംതള്ളി എന്നെനോക്കി...

ഈശ്വരാ ഈ റൊമാൻസ് അൺലിമിറ്റഡ് പീസിനെയാണോ ഇവൻ മുരടൻ എന്ന് വിളിച്ചത് എന്നായിരിക്കും പെണ്ണ് ഇപ്പൊ മനസ്സിൽ ചിന്തിച്ചത്..😆 "അല്ല നീ എങ്ങനെ ഇവിടെ ലാൻഡ് ആയി..??? "അയ്യോ എന്റെ കൂടെവന്ന മുതലുകളോട് ഞാൻ പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്.." അവൻ അതുംപറഞ്ഞ് ഫോൺ എടുത്ത് കോൾ ചെയ്തു..അപ്പൊഴേക്കും മുറ്റത്തൊരു കാർ വന്നുനിന്നു.. "അവന്റെയൊരു കോപ്പിലെ ഐഡിയ...മനുഷ്യൻ എത്ര നേരമാ വെയിറ്റ് ചെയ്തത് എന്ന് അറിയോ..?? അതുംചോദിച്ച് ചന്ദ്രമാമ കാറിൽനിന്ന് ഇറങ്ങി..കൂടെ വിജിതാന്റിയും.. "ആഹ് നിങ്ങള് എവിടെയായിരുന്നു...??? ഗീതു ""ഈ ചെക്കനോട്‌ ചോദിച്ചുനോക്ക് നിങ്ങൾക്കൊരു സർപ്രൈസ് തരാം എന്നുപറഞ്ഞ് ഞങ്ങളെ അവിടെ നിർത്തിച്ചിട്ടാ ഇവൻ ഇങ്ങോട്ട് പോന്നത്.." ആന്റി പറഞ്ഞതുകേട്ട് ഞങ്ങൾ ശരതിനെ നോക്കി..

"അതുപിന്നെ...ഞാൻ ഒളിച്ചും പാത്തും ഇവിടെ വന്നപ്പോൾ രണ്ടുംകൂടി ഇരുന്ന് റൊമാൻസിക്കുന്നു..സത്യം പറയാല്ലോ..പത്തു പൈസക്ക് കൊള്ളൂല്ല..." അവൻ പറഞ്ഞതുകേട്ട് ഞാനും ദേവൂട്ടിയും വായുംപൊളിച്ച് നിന്നു..ദേവു എന്നെ വല്ലാത്തൊരു നോട്ടം നോക്കിയപ്പോൾ ഞാൻ എനിക്ക് ഇതൊന്നും പുത്തരിയല്ലാത്ത രീതിയിൽ അവൾക്ക് കിസ്സ് കൊടുക്കുന്നപോലെ കാണിച്ചു.. ദേവൂനെക്കണ്ട് രണ്ടുപേരുടെയും മുഖം വിടർന്നു...വിജിതാന്റി ദേവൂന്റെ തലയിൽ തലോടി... "നല്ല മോളാ അല്ലേ ഏട്ടാ..കണ്ണന് ചേരും.." ചന്ദ്രമാമയെ നോക്കി ആന്റി ചോദിച്ചതും മാമനും പുഞ്ചിരിയോടെ തലയാട്ടി.. "മോൾക്ക് ഞങ്ങളെ മനസ്സിലായോ...??? ചന്ദ്രമാമ ചോദിച്ചതുകേട്ട് ദേവൂട്ടി ചിരിച്ചുകൊണ്ട് തലയാട്ടി.. "അല്ല ശില്പയും പ്രകാശും വരില്ലേ...??

"പ്രകാശിന് ഇതുവരെ ലീവ് കിട്ടിയില്ല ഗീതേച്ചി..എന്തായാലും വരും എന്നാ പറഞ്ഞത്..." പിന്നെ രണ്ടുപേരും ദേവൂനെ പരിചയപ്പെടൽ ആയിരുന്നു.. ആദ്യം ദേവൂട്ടിക്ക് ഒരു അപരിചിതത്വം തോന്നിയെങ്കിലും പെട്ടെന്ന് തന്നെ അത് മാറി...  മേലെടത്ത് വീട്ടിലേക്ക് മാഷിന്റെ ബുള്ളെറ്റ് ചെന്ന് നിന്നതും എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... അമ്മയെയും വർഷയെയും ഒന്ന് കാണാൻ ഉള്ള് തുടിച്ചു...പക്ഷെ അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത ഭയവും തോന്നി..ഞാൻ മാഷിന്റെ കയ്യിൽ പിടിമുറുക്കി.. ശബ്ദം കേട്ട് അമ്മയും വർഷയും ഉമ്മറത്തേക്ക് വന്നു..എന്നെ കണ്ടതും അവരുടെ മുഖം വിടർന്നു.. "ചേച്ചി........" എന്നുവിളിച്ചുകൊണ്ട് വർഷ ഓടി എന്റെ അടുത്തുവന്ന് എന്നെ കെട്ടിപിടിച്ചു...ഞാനും അവളെ ചേർത്തുപിടിച്ചു..അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.. മാഷും വർഷയെ ചേർത്തുപിടിച്ചു..

"അകത്തേക്ക് വാ മക്കളെ.." അമ്മ ഞങ്ങളെ സ്നേഹത്തോടെ വിളിച്ചു.. "ആ പടി ചവിട്ടിപ്പോകരുത്......!!!!! ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയതും അച്ഛന്റെ ശബ്ദംകേട്ട് ഞാൻ ഞെട്ടി നോക്കി...ഞങ്ങളെ ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യവുമായി നിൽക്കുന്ന അച്ഛനെ കണ്ട് ഞാൻ പേടിയോടെ മാഷിനെ നോക്കി..എന്നാൽ മാഷിന്റെ മുഖത്ത് പുച്ഛഭാവമായിരുന്നു... "എങ്ങോട്ടാ വലിഞ്ഞുകയറി..എല്ലാം ഉപേക്ഷിച്ചു പോയതല്ലേടി നീ..പിന്നെ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നത്...?? അതുംചോദിച്ചുകൊണ്ട് അച്ഛൻ ഞങ്ങളുടെ മുന്നിലേക്ക് വന്നതും ഞാൻ ദയനീയമായി മാഷിനെ നോക്കി... "അതിന് ആരാടോ ഇവിടെ സ്ഥിരതാമസത്തിന് വന്നത്...ഇവിടെ തന്നെക്കൂടാതെ ഇവിടെ കളങ്കമില്ലാതെ സ്നേഹിക്കുന്ന വേറെ രണ്ടുപേർ ഉണ്ടല്ലോ..അവരെ കാണാനാ ഞങ്ങൾ വന്നത്...അല്ലാതെ തന്റെ തിരുമോന്ത കാണാൻ അല്ല.."

"ദേവു...നമ്മൾ ഇവിടെ വന്നത് സൽക്കാരം സ്വീകരിക്കാൻ അല്ല..." മാഷ് എന്നെനോക്കി പറഞ്ഞതുകേട്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു...ആ കൈരണ്ടും എൻറെ കൈകളിൽ കോർത്തുപിടിച്ചു.. "അറിയാം..അമ്മയുടെ അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടാകും എന്ന്..എങ്കിലും എന്റെയൊരു സമാധാനത്തിനുവേണ്ടി വന്നതാണ്...അമ്മ എന്നെ അനുഗ്രഹിക്കണം.." അതുംപറഞ്ഞ് ഞാൻ ആ കാലിൽ വീണു...അപ്പൊത്തന്നെ അമ്മ എന്നെ പിടിച്ചുയർത്തി എന്നെ വാരിപ്പുണർന്നു..അമ്മയുടെ കണ്ണുനീർ എന്റെ തോളിലേക്ക് ഇറ്റിറ്റുവീണു.. അമ്മ വിതുമ്പിക്കൊണ്ട് എന്റെ തലയിൽ തലോടി നെറ്റിയിൽ സ്നേഹചുംബനം നൽകി.. ഞാനത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.. "എന്റെ മോള് ഭാഗ്യമുള്ളവളാ...നന്നായിവരും..."

അമ്മയുടെ അടുത്ത് വർഷയെയും ഞാൻ ചേർത്തുപിടിച്ചു..അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി..അവളും കരഞ്ഞുകൊണ്ട് എന്നെ ചേർത്തുപിടിച്ചു.. "ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും ചേച്ചി..." അത്രയുംപറഞ്ഞ് അവൾ വിതുമ്പി.. "മോനെ...പാവമാ എന്റെ മോള്..അവളെ നോക്കിക്കോണേ.." ഇതെല്ലാം കണ്ട് നിന്ന മാഷിനോട് അമ്മ പറഞ്ഞു..മാഷൊരു പുഞ്ചിരിയോടെ എന്നെ ചേർത്തുപിടിച്ചു.. "ഈ കാണുന്ന സ്വത്തും പണവും മോഹിച്ചോ, പാതി വഴിയിൽ ഉപേക്ഷിച്ചു പോകാനോ അല്ല ഞാൻ അമ്മയുടെ മോളേ കൂടെ കൂട്ടുന്നത്..എന്റെ ജീവനായി സ്നേഹിക്കാനാണ്..എന്റെ ജീവിതത്തെ പൂർണ്ണതയിൽ എത്തിക്കാനാണ്...എനിക്കുവേണം ഇവളെ എന്നും എന്റെ സ്വന്തമായി..❣️❣️"

നിറഞ്ഞ മിഴികളോടെ ഞാൻ മാഷിനെനോക്കി..മാഷ് എന്നെനോക്കി ഒരു പുഞ്ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.. എന്നെയുംകൂട്ടി പോകാനൊരുങ്ങിയ മാഷ് വീണ്ടും അച്ഛന് നേരെ തിരിഞ്ഞു... "താൻ ഈ കാണുന്നതെല്ലാം കെട്ടിപിടിച്ച് ഇരുന്നോ ടോ..എന്നിട്ട് ചാകുംമ്പോൾ എല്ലാം കൂടി കെട്ടിപ്പെറുക്കി കൊണ്ടുപോ..സ്വന്തം മകളുടെ വിവരം പോലുമില്ലല്ലോടോ തനിക്ക്...കഷ്ടം.." "താൻ എന്റെ കുടുംബം തകർത്തത് അറിഞ്ഞപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യം എനിക്ക് വന്നതാ...പക്ഷെ എന്റെ അമ്മ ഒരു പാവമാ..ആ സ്ത്രീ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ തന്നെ വെറുതെ വിടുകയാ..ഇത്രയും പ്രായം ആയില്ലേടോ..ഇനിയെങ്കിലും സ്വയം നന്നാവാൻ നോക്ക്.." " ഇനി അറിഞ്ഞില്ല എന്ന് വേണ്ട..ഞങ്ങളുടെ എൻഗേജ്മെന്റ് ഫിക്സ് ചെയ്തു...തന്നെ പ്രത്യേകം ക്ഷണിക്കുന്നില്ല..

എല്ലാം മറന്ന് നല്ല മനുഷ്യനായി വരുകയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കും..ഇടംകോലിടാൻ ആയിട്ട് വരണം എന്നില്ല.." "പിന്നെ..ഇവർക്ക് വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആര് എതിർത്താലും ഇവർ അവിടെ എത്തിയിരിക്കും..അതിന് ആരും തടസ്സം നിൽക്കാൻ നോക്കണ്ട...." അത്രയുംപറഞ്ഞ് മാഷ് എന്റെ കയ്യും പിടിച്ചിറങ്ങി..അച്ഛൻ ഇമവെട്ടാതെ മാഷിനെയും എന്നെയും മാറിമാറി നോക്കി നിൽക്കുകയാണ്..ഒരിക്കലെങ്കിലും എല്ലാം മറന്ന് അച്ഛൻ എന്നെയൊന്ന് സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിച്ചു.. അവർ ഗേറ്റ് കടന്ന് പോയതും വർഷ അരവിന്ദനുനേരെ തിരിഞ്ഞു.. "അച്ഛന് ഒരുതരി കുറ്റബോധം പോലും തോന്നുന്നില്ലേ...ഇത്രയൊക്കെ ചെയ്തുകൂട്ടാൻ മാത്രം അത്ര ദുഷിച്ചതാണോ നിങ്ങളുടെ മനസ്സ്..." "വർഷേ..........." വർഷ പറഞ്ഞതുകേട്ട് അന്താളിപ്പോടെ അരവിന്ദൻ വിളിച്ചു... "ഹ്..സ്വന്തം ഭർത്താവ് നഷ്ടപ്പെടുന്നത് ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല...എന്നിട്ടും ഏട്ടന്റെ അമ്മ അച്ഛനോട് ക്ഷമിച്ചു...ആ അമ്മയുംകൂടി നിർബന്ധിച്ചിട്ടാ ഏട്ടൻ ചേച്ചിയേകൂട്ടി ഇങ്ങോട്ട് വന്നത് തന്നെ..

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ അച്ഛാ.." "എനിക്കുവേണ്ടിയാണ് അച്ഛൻ ഇതെല്ലാം കൂട്ടിവയ്ക്കുന്നത് എങ്കിൽ ഇതിന്റെ ഒരംശം പോലും എനിക്ക് വേണ്ട..പക്ഷെ ഞാനും ചേച്ചിയും ഒരുപോലെ ആഗ്രഹിക്കുന്നത് ഒന്നെയൊള്ളു...ഈ അച്ഛന്റെ സ്നേഹം..അതുമാത്രം മതി ഞങ്ങൾക്ക്..അച്ഛൻ ഒന്ന് ഓർത്തോ ചേച്ചിയുടെ ഒരു വാക്ക് മതി ഈ കാണുന്നതെല്ലാം അച്ഛന് അന്യമാകാൻ..ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും ചേച്ചി അച്ഛനെ ഒരു നോട്ടംകൊണ്ട് പോലും നോവിക്കാത്തത് ചേച്ചിക്ക് അച്ഛനെ അത്രക്ക് ഇഷ്ടമായതുകൊണ്ടാ..." അരവിന്ദൻ ഇതെല്ലാം കേട്ട് ഉരുകിയൊലിച്ചു നിന്നു..മകൾ തന്നെക്കാൾ പക്വതയോടെ തന്നോട് സംസാരിക്കുന്നത് അയാൾ നോക്കിനിന്നു..ഇന്ദിരയും മൗനം പാലിച്ചു.. "പിന്നെ ഒരു കാര്യം..ചേച്ചിയുടെ എൻഗേജ്മെന്റിനും വിവാഹത്തിനും ഞങ്ങൾ പങ്കെടുക്കും..അച്ഛന് മനസ്സ് ഉണ്ടെങ്കിൽ വരാം.."

അത്രയുംപറഞ്ഞ് വർഷ അകത്തേക്ക് പോയി..കൂടെ ഇന്ദിരയും.. അരവിന്ദൻ ഒരു പതർച്ചയോടെ ചാരുകസേരയിലേക്ക് ഇരുന്നു..താൻ ഇതുവരെ ചെയ്തുകൂട്ടിയത് എല്ലാം ഒരുനിമിഷം മനസ്സിലൂടെ കടന്നുപോയി..  രാത്രി ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ആകാശത്തെക്ക് നോക്കി നിന്നപ്പോഴാണ് രണ്ട് കൈകൾ എന്റെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞത്... മിനുസമാർന്ന ടീ ഷിർട്ടിന് മുകളിലൂടെ മാഷിന്റെ വിരലുകൾ ഇഴഞ്ഞതും ഞാനൊന്ന് പിടഞ്ഞുകൊണ്ട് മാഷിനുനേരെ തിരിഞ്ഞ് ആ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു... "എന്താ ഇവിടെ നിൽക്കുന്നത്.. മ്മ്..??? "ഒന്നുല്ല.. വെറുതെ..കുളിര് കോരുന്ന ഈ രാത്രിയിൽ നീലനിലാവിനെ നോക്കിനിൽക്കാൻ എന്ത് സുഖാ അല്ലേ മാഷേ...?? ഞാൻ ചോദിച്ചതുകേട്ട് മാഷൊരു പുഞ്ചിരിയോടെ എന്നെ ചെറുതായി ഒന്ന് ഉയർത്തി...എന്റെ കാലുകൾ മാഷിന്റെ കാലുകൾക്ക് മേലെ ആയി..

"നീ കുളിരുകോരുന്ന രാത്രി ആണെങ്കിൽ ഞാനാണ് നീലനിലാവ്..ഇരുണ്ടുനിൽക്കുന്ന നിന്നിലെ പ്രകാശമാകുന്ന..നിന്റെ ഓരോ അണുവിലും നിറഞ്ഞുനിന്ന് നിന്നിലേക്ക് എന്റെ പ്രണയത്തെ ഒഴുക്കിവിടുന്ന നിലാവ്..❣️❣️" മറുപടിയായി എന്റെ ചുണ്ടുകൾ മാഷിന്റെ നെറ്റിയിൽ അമർന്നു..മാഷ് എന്നെ കൂടുതൽ ചേർത്തുനിർത്തി എന്നെ ഇറുകെപ്പുണർന്നു... രാത്രിയിലെ തണുപ്പിലും മാഷിന്റെ ശരീരത്തിന്റെ ചൂട് എന്നിലേക്കും വ്യാപിച്ചു..എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല... "ദേവൂട്ടി........" "മ്മ്മ്മ്......" "ഇനി കുറച്ചുദിവസം കൂടിയെ ഒള്ളൂ...നീ എന്റേത് മാത്രമാകാൻ.." എന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി മാഷ് പറഞ്ഞതുകേട്ട് എന്റെ മുഖം നാണത്താൽ ചുവന്നു..ഞാൻ മാഷിന്റെ നെഞ്ചിൽ മുഖം അമർത്തി.. "കാത്തിരിപ്പാണ്...ആ കൈകൊണ്ട് ചാർത്തുന്ന താലി എന്റെ നെഞ്ചിൽ ഏറ്റാൻ..

.ഈ വിരലുകളാൽ ഒരു നുള്ള് സിന്ദൂരം എന്റെ സീമന്തരേഖയെ ചുവപ്പിക്കാൻ..എല്ലാറ്റിനും ഉപരി മാഷേട്ടനിൽ നിന്നും എന്റെ മാത്രം കണ്ണേട്ടനിലേക്ക് മാറാനുള്ള കാത്തിരിപ്പ്..❤️ മറുപടിയെന്നോണം മാഷിന്റെ ചുണ്ടുകൾ എന്റെ നെറുകയിൽ സ്നേഹമുദ്രണം ചാർത്തി..  "ആഹാ...മുടുക്കനായി...അല്ലെങ്കിലും എനിക്ക് ബ്രൂട്ടീഷന്റെ ആവശ്യമില്ല..കാർന്നോൻ മാരുടെ നിറവും സൗന്ദര്യവും കിട്ടിയിട്ടുണ്ട്..അതുകൊണ്ട് കൂടുതൽ ബ്രൂട്ടിഷൻ ഞാൻ ചെയ്യാറില്ല..." കണ്ണാടിയിൽ നോക്കി വിമൽ പറയുന്നതുകേട്ട് ഞാൻ അവനെ തിരിഞ്ഞുനോക്കി..ചെക്കൻ കണ്ണാടിയുടെ മുൻപിൽ നിന്ന് ഡിസ്കോ ഡാൻസ് കളിക്കാ... "ഡാ...സിദ്ധു..നോക്ക്..ഇപ്പൊ എന്നെ കാണാൻ ലുക്ക്‌ ആയിട്ടില്ലേ..ഇല്ലെടാ ശരത്തെ..?? എന്നോടും അടുത്ത് നിൽക്കുന്ന ശരതിനോടും അവൻ ചോദിച്ചതുകേട്ട് ഞങ്ങൾ അവനെ ഇതെന്തിന്റെ കുഞ്ഞാണോ എന്ന അർഥത്തിൽ നോക്കി.. "സത്യത്തിൽ ഇന്ന് എന്റെ എൻഗേജ്മെന്റ് ആണോ..അതോ നീ രണ്ടാംകെട്ട് കെട്ടാൻ പോകുവാണോ..??

ഞാൻ ചോദിച്ചതുകേട്ട് അവൻ എന്നെനോക്കി ഒന്ന് ഇളിച്ചു... "നിന്റെ...നിന്റെയല്ലേ...??? "ആണോ..എന്നാ അഴകിയ രാവണൻ ഒന്ന് മാറി തരുമോ..ഈ പാവപ്പെട്ടവൻ ഒന്ന് ഒരുങ്ങിക്കോട്ടേ... " "ഓഹ് sure ബ്രോ..യൂ ക്യാരിയോൺ..." അതുംപറഞ്ഞ് അവൻ മാറിയപ്പോൾ ഞാൻ ഡ്രസിങ് ടേബിളിന്റെ അടുത്തുള്ള മിററിന്റെ മുൻപിൽ പോയിനിന്ന് എന്നെ അടിമുടി നോക്കി.. ഒരു പീച്ച് കളർ കസവ് ഷർട്ടും അതേ കരയുള്ള മുണ്ടും ആണ് എന്റെ വേഷം..ഞാൻ സ്ലീവ് മടക്കിവച്ച് കയ്യിൽ വാച്ചുംകെട്ടി എന്നെ ഒന്ന് അടിമുടി നോക്കി..ആഹാ സൂപ്പർ.. "അതേ മോനെ...ബാക്കി പിന്നെ നോക്കാം..അല്ലെങ്കിൽ എൻഗേജ്മെന്റും കല്യാണവും ഒരുമിച്ച് നടത്തേണ്ടി വരും.." ശരത് പറഞ്ഞതുകേട്ട് ഞാനൊരു ചിരിയോടെ അവരുടെകൂടെ ഹാളിലേക്ക് ചെന്നു..എല്ലാവരും ഉണ്ടെങ്കിലും എന്റെ കണ്ണുകൾ ഞാൻ കാണാൻ കാത്തിരിക്കുന്ന ആളെ തിരഞ്ഞുകൊണ്ടിരുന്നു..

എന്നെക്കണ്ടതും ഗീതു എന്റെ അടുത്തേക്ക് വന്ന് എന്നെനോക്കി കൈരണ്ടും ഉഴിഞ്ഞ് ചെവിയിൽ വച്ച് പൊട്ടിച്ചു..പിന്നെ എന്റെ നെറ്റിയിൽ ചുംബിച്ചു..ഞാൻ ഗീതുവിനെ ചേർത്തുപിടിച്ചു.. "ഗീതാ..ഇനി വൈകിക്കണ്ട മോളേ വിളിച്ചോളൂ..ചടങ്ങ് തുടങ്ങാം.." "ആഹ് ദേ...മോള് വരുന്നുണ്ട്..." ചന്ദ്രമാമ പറഞ്ഞതിനുപിന്നാലെ ആന്റിയും പറഞ്ഞതുകേട്ട് എല്ലാവരും ഒരു പുഞ്ചിരിയോടെ മുകളിലേക്ക് നോക്കിയകൂടെ ഞാനും ആകാംഷയോടെ അങ്ങോട്ട് നോക്കി.. ശ്രുതിയുടെകൂടെ എന്നെനോക്കി നിറപുഞ്ചിരിയുമായി ഇറങ്ങിവരുന്ന എന്റെ പെണ്ണിനെക്കണ്ട് ഒരു നിമിഷം ഞാൻ മതിമറന്ന് അവളെത്തന്നെ നോക്കിനിന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story