കൊലുസ്സ്: ഭാഗം 27

koluss

എഴുത്തുകാരി: ശീതൾ

ശ്രുതിയുടെ കൂടെ എന്നെനോക്കി നിറപുഞ്ചിരിയുമായി ഇറങ്ങിവരുന്ന പെണ്ണിനെക്കണ്ട് ഒരു നിമിഷം ഞാൻ മതിമറന്ന് അവളെത്തന്നെ നോക്കിനിന്നു... ഒരു സ്റ്റോൺ വർക്ക്‌ ചെയ്ത പീച്ച് കളർ ഷിഫോൺ സാരിയാണ് പെണ്ണിന്റെ വേഷം...അതിൽ ദേവൂട്ടി കൂടുതൽ സുന്ദരി ആയിരിക്കുന്നു.. നെറ്റിയിൽ ചെറിയ വട്ടപ്പൊട്ട്..കാതിലും കഴുത്തിലും സാരിക്ക് ചേരുന്ന തരത്തിലുള്ള കല്ലുവച്ച ഫാൻസി ഓർണമെന്റ്സ്.. മുടി റോൾ ചെയ്ത് അതിനുമുകളിൽ മുല്ലപ്പൂ വച്ച് ഒതുക്കി കെട്ടിയിരിക്കുന്നു..അതുകൊണ്ട് അവളെ വെളുത്തുമിനുസമാർന്ന പിൻകഴുത്ത് എനിക്ക് കാണാം... '"അതേ മോനെ....മതി നോക്കിയത് നിനക്കുള്ള മുതൽ തന്നെയാ..." വിമൽ ഇടയ്ക്ക് കേറി കമെന്റ് പറഞ്ഞപ്പോഴാണ് ഞാൻ ദേവൂട്ടിയിൽ നിന്ന് നോട്ടം മാറ്റിയത്...

അപ്പൊഴേക്കും അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി..ദേവൂട്ടി ആകെ ചടച്ച് തല താഴ്ത്തി...എനിക്ക് പിന്നെ ഇതൊന്നും പുത്തരിയല്ല..😝 ഗീതു അവളുടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ ചുംബിച്ചു...അവൾ സന്തോഷത്തോടെ അത് സ്വീകരിച്ചു... "എന്നാപ്പിന്നെ നമുക്ക് ചടങ്ങ് നടത്താം അല്ലേ..?? "വൺ മിനിറ്റ് മാമാ...മൂന്ന് പേരുകൂടി വരാനുണ്ട്..."  മാഷ് പറഞ്ഞതുകേട്ട് ഞാൻ അടക്കം എല്ലാവരും മാഷിനെ ചോദ്യഭാവത്തിൽ നോക്കി..മാഷ് പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്നതുകണ്ട് എല്ലാവരും അങ്ങോട്ട് നോക്കി.. അവിടെ നിൽക്കുന്ന അമ്മയെയും വർഷയെയും അച്ഛനെയും കണ്ട് കണ്ട് ഞാൻ അന്തംവിട്ട് മാഷിനെനോക്കി..മാഷ് എന്നെനോക്കി നോക്കി സൈറ്റ് അടിച്ചു... ഞാൻ ഓടി അവരുടെ അടുത്തുചെന്ന് അമ്മയെയും വർഷയെയും കെട്ടിപിടിച്ചു..അച്ഛനെ ഒരു നോട്ടം ഞാൻ നോക്കി..

പതിവ് ഗൗരവം തന്നെ എങ്കിലും നോട്ടം എന്നിൽ തന്നെയായിരുന്നു..എങ്കിലും ഉള്ളിലെ ഭയം കാരണം ഞാൻ അടുത്തേക്ക് പോയില്ല... അപ്പോഴെക്കും ഗീതമ്മ ഞങ്ങളുടെ അടുത്തേക്ക് വന്ന് സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു..മാഷ് അമ്മയെയും വർഷയെയും നോക്കി പുഞ്ചിരിച്ചു...അച്ഛനെ രൂക്ഷമായി നോക്കുകയും ചെയ്തു.. "ഇനി വൈകിക്കണ്ട...കണ്ണാ ദേവൂ മോൾടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങ്.." ഗീതമ്മ പറഞ്ഞതുകേട്ട് മാഷും ഞാനും പരസ്പരം നോക്കി അവരുടെ അടുത്തേക്ക് ചെന്നു.. അമ്മയും അച്ഛനും അടുത്താണ് നിന്നിരുന്നത്..അച്ഛന്റെ അനുഗ്രഹം വാങ്ങാൻ മാഷ് അല്പം നീരസം തോന്നി എങ്കിലും എനിക്ക് വിഷമം ആകും എന്നുകരുതി അത് പുറത്തുകാണിച്ചില്ല..അച്ഛന്റെ കാൽപ്പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ അറിയാതെ രണ്ട് തുള്ളി കണ്ണുനീർ ആ കാലിലെക്ക് പതിച്ചു...

"ഓക്കെ ഇനി രണ്ടുപേരും ഈ സെന്ററിലേക്ക് നിന്നോളൂ.." ശരത് പറഞ്ഞതുകേട്ട് ഞങ്ങൾ കുറച്ച് നീങ്ങിനിന്നു.. വിമലൽ സാറും ശ്രുതി ചേച്ചിയും ഞങ്ങളുടെ അടുത്തേക്ക് വന്ന് സാറിന്റെ കയ്യിൽ ഇരുന്ന റിങ് മാഷിനും ചേച്ചിയുടെ കയ്യിലിരുന്ന റിങ് എന്റെ കയ്യിലെക്കും തന്നു... മാഷ് എന്റെനേരെ തിരിഞ്ഞ് എന്നെനോക്കി പുഞ്ചിരിയോടെ കണ്ണുചിമ്മി എല്ലാവരെയും സാക്ഷിയാക്കി എന്റെ വിരലിൽ മോതിരം അണിഞ്ഞു..സിദ്ധാർഥ് എന്ന് പേര് കൊത്തിയ മോതിരം എന്റെ വിരലിൽ തിളങ്ങിനിന്നു.. ഒപ്പം അവിടെ ഒരു സ്നേഹചുംബനവും മാഷ് നൽകി..അതുകണ്ട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോഴും ഞാൻ മാഷിന്റെ സ്നേഹത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു.. പിന്നെ ഞാനും ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ മാഷിന്റെ വിരലിൽ മോതിരം അണിഞ്ഞു.. "ഹാ ഇനി രണ്ടാളും ഒന്ന് ചേർന്നുനിന്നെ..."

ശരത് പറഞ്ഞതുകേട്ട് മാഷ് എന്നെ ചേർത്തുപിടിച്ച് ക്യാമറയുമായി റെഡി ആയി നിൽക്കുന്ന ശരത്തിന് നേരെ പോസ് ചെയ്തു.. "മാഷേ........" ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ ഞാൻ പതിയെ വിളിച്ചു.. "മ്മ്..പറ...ദേവൂട്ടി..." "ഐ ലവ് യൂ......." ഞാൻ പറഞ്ഞതുകേട്ട് മാഷ് വിടർന്ന കണ്ണുകളോടെ എന്നെനോക്കി ആ നോട്ടം താങ്ങാനാകാതെ ഞാൻ നോട്ടം മാറ്റി..മാഷ് ചുറ്റും ഒന്ന് നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതും മാഷൊരു കള്ളച്ചിരിയോടെ കുനിഞ്ഞ് എന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.. "ലവ് യൂ ടൂ ദേവൂട്ടി......"" മാഷ് പറഞ്ഞതുകേട്ട് എന്റെ മുഖം നാണത്താൽ ചുവന്നു...സത്യത്തിൽ ഞങ്ങൾ മറ്റേതൊ ലോകത്ത് ചെന്നുപെട്ടത് പോലെ..ഞാനും മാഷും മാത്രമായൊരു ലോകം.. എത്രനേരം ഞങ്ങൾ അങ്ങനെ പരസ്പരം പ്രണയിച്ചുനിന്നു എന്ന് അറിയില്ല..

ശരത് അതെല്ലാം ഭംഗിയായി മാഷിന്റെ നിർദേശപ്രകാരം ക്യാമറയിൽ പകർത്തി.. പിന്നെ ഗീതമ്മയുടെ വക ഒരു കുഞ്ഞ് സദ്യ ഉണ്ടായിരുന്നു...(ദാ എൻഗേജ്മെന്റ് സദ്യ വേഗം എല്ലാരും വന്ന് കഴിച്ചോളൂ ട്ടോ..😁😁പായസം ഞാൻ തരൂല....നോ മോർ questions😌😌) എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരുന്ന് അത് കഴിച്ചു...ഇടയ്ക്ക് അച്ഛന്റെ നോട്ടം എന്നിലേക്ക് പാളി വീണുകൊണ്ടിരുന്നു..ആ നോട്ടത്തിന്റെ അർഥം എനിക്ക് മനസ്സിലായതെ ഇല്ല..എങ്കിലും എനിക്ക് ആശ്വാസമേകിയത് വിടാതെ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്ന മാഷ് ആണ്... സദ്യയൊക്കെ കഴിച്ച് അമ്മയും അച്ഛനും വർഷയും പോകാൻ ഇറങ്ങിയതും എന്റെ മുഖം വാടി... എങ്കിലും വിവാഹത്തിന് തലേദിവസമേ വരും എന്ന് അവർ ഉറപ്പുപറഞ്ഞത് എനിക്ക് ആശ്വാസമായി..  "മാഷേ ഇത് നോക്ക് എങ്ങനെയുണ്ട്...??? കയ്യിൽ നിറയെ മൈലാഞ്ചി വരച്ചത് ഞാൻ മാഷിനെ കാണിച്ചുകൊണ്ട് ചോദിച്ചു...

ഹാളിലെ സോഫയിൽ ഇരുന്ന് മാഷ് ഇപ്പോഴും ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കാ..ഇതിനുമാത്രം അതിൽ നോക്കാൻ എന്താ ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല.. "നിങ്ങക്ക് അതിന്റെ ഉള്ളിലേക്ക് കയറിപ്പോകാതെ എന്നെയൊന്ന് നോക്കിയാൽ എന്താ മനുഷ്യാ...??? ഞാൻ ചോദിച്ചതുകേട്ട് മാഷ് ഫോണിൽനിന്ന് തലയുയർത്തി എന്നെനോക്കി...പിന്നെ ഒരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടുവന്നതും ഞാൻ മാഷിന്റെ നെഞ്ചിൽ കൈവച്ച് തള്ളിമാറ്റി.. "അയ്യേ ഇങ്ങനെ നോക്കി ബുദ്ധിമുട്ടണ്ട...ഞാൻ പോവാ ആ ഉണക്ക ഫോണും കെട്ടിപിടിച്ച് അവിടെ ഇരുന്നോ.." മുഖം വീർപ്പിച്ചുകൊണ്ട് അത്രയും പറഞ്ഞ് ഞാൻ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും മാഷ് എന്റെ കൈ പിടിച്ചുവലിച്ച് മാഷിന്റെ മടിയിലേക്ക് ഇരുത്തി... പെട്ടെന്നുള്ള അറ്റാക്ക് ആയതുകൊണ്ട് ഞാൻ ഞെട്ടി മാഷിന്റെ മുഖത്തേക്ക് നോക്കി..

"മാഷേ...എന്തായിത് വിട്ടേ.. ഞാൻ പോട്ടേ...ആരേലും കാണും.." "അതുശരി ഇപ്പൊ അങ്ങനെയായോ..നീ അല്ലേ ഇപ്പൊ പരാതി പറഞ്ഞത് ഞാൻ നോക്കുന്നില്ല എന്ന്..." "അ...അതുകൊണ്ട്...?? "ദാ...നീ ഇങ്ങനെ എന്നോട് ചേർന്നിരുന്നോ..എത്രനേരം വേണേലും ഞാൻ നോക്കി ഇരിക്കാം.." മാഷൊരു കള്ളച്ചിരിയോടെ പറഞ്ഞതും ആ ചിരി എന്നിലേക്കും പകർന്നു...ഞാൻ കൈരണ്ടും മാഷിന് വിടർത്തി കാണിച്ചുകൊടുത്തു.. "നോക്ക് മാഷേ...വിജിതാന്റി ഇട്ട് തന്നതാ..കൊള്ളാമോ..?? ഞാൻ ചോദിച്ചതുകേട്ട് മാഷ് ചിരിയോടെ തലയാട്ടി എന്റെ ചെവിക്കരുകിൽ ചെറുതായി ഒന്ന് ചുംബിച്ചു..ഞാനൊന്ന് പുളഞ്ഞുകൊണ്ട് മാഷിനെ നോക്കി പേടിപ്പിച്ചു.. "മാഷേ...വേണ്ടാട്ടോ...എനിക്ക് ഇക്കിളിയാകുന്നു.." "ആണോ ശെരിക്കും..നോക്കട്ടെ..."

അതുംപറഞ്ഞ് മാഷെന്നെ ഒന്നുകൂടി ചേർത്തിരുത്തി ഇക്കിളിയാക്കാൻ തുടങ്ങി..മാഷിന്റെ കൈ എന്റെ ഇടുപ്പിലൂടെയും കഴുത്തിലൂടെയും ഒക്കെ ഇഴഞ്ഞുനീങ്ങി... "ഹ്ഹ്ഹ്ഹ്ഹ്...മാ..ഷേ..വേ..ണ്ടാ...ഹയ്യോ..ഹഹഹ..വിട്..ദേ ഞാൻ മുഖത്ത് തേക്കും ട്ടോ..." മാഷ് ഇക്കിളിയാക്കുന്നതിന് അനുസരിച്ച് എന്റെ ചിരിയുടെ ആക്കം കൂടി..ഹൂ ചിരിച്ചുചിരിച്ച് എനിക്ക് അവസാനം ശ്വാസം മുട്ടി..കൈ ബിസി ആയതുകൊണ്ട് തടയാനും പറ്റില്ല..വല്ലാത്ത അവസ്ഥ എന്റെ കൃഷ്ണ.. "മാ..ഷേ...പ്ലീ..സ് ഇനി ഇനി ഇക്കിളി ആക്കല്ലേ വയ്യാ..ഹ്ഹ്ഹ്..."  പെണ്ണ് കുടുകുടെ ചിരിക്കുന്നതിനനുസരിച്ചു അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴി കാണാൻ തന്നെ ഒരു ചേലായിരുന്നു...ചുവന്നുതുടുത്ത് കണ്ണിൽകൂടി വെള്ളം വരെവന്നു പാവത്തിന്റെ.. പെട്ടെന്നാണ് കുരിപ്പ് അവളുടെ കൈ എന്റെ മുഖത്തേക്ക് വച്ച് പൊത്തിയത്..

മൂക്കിലേക്ക് മൈലാഞ്ചിയുടെ ഗന്ധം തുളച്ചുകയറിയതും ഞാൻ അവളെ തള്ളിമാറ്റി ചാടിയെണീറ്റു... അപ്പോഴേക്കും എവിടുന്നൊക്കെയോ ഒരു കൂട്ടച്ചിരി കേട്ടപ്പോൾ ഞാൻ മുഖം ഒന്ന് ഉഴിഞ്ഞ് കണ്ണുതുറന്ന് നോക്കി..സുഭാഷ് ഫുൾ ഫാമിലി എന്നെനോക്കി ഇളിക്കുവാണ്..എല്ലാംകൂടി ആയപ്പോൾ ഞാൻ ദേവൂനെനോക്കി അലറി.. "ഡീീീ................" എന്റെ അലർച്ച കേട്ടതും അത്രയും നേരം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നിന്ന ദേവൂട്ടി പേടിച്ച് ഓടി ഗീതുവിന്റെ പിറകിൽ ഒളിച്ചു...ഇടയ്ക്ക് സൈഡിലൂടെ തലയിട്ട് എന്നെയൊന്ന് എത്തിനോക്കി... "ഡീീ....ഇവിടെവാടി കോപ്പേ..നിന്നെ ഇന്ന് ഞാൻ ശെരിയാക്കും..." "ഞാൻ വരൂല..മാഷിനോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ ഇക്കിളിയാക്കണ്ട ഞാൻ തേക്കും എന്ന്.." ഗീതമ്മയുടെ പിറകിൽനിന്ന് അവൾ വളരെ നിഷ്കു ആയി പറഞ്ഞത് കേട്ട് എല്ലാവരുടെയും ചിരിയുടെ പവർ കൂടി...

"ഹഹഹ...വേഗം പോയി കഴുകി വാ കണ്ണാ...ഇല്ലെങ്കിൽ കല്യാണത്തിന്റെ കഥകളിക്ക് മേക്കപ്പ് ഇട്ടപോലെ ആകും നിന്റെ മോന്ത..." ഗീതു ചിരിച്ചുകൊണ്ട് പറഞ്ഞതുകേട്ട് ഞാൻ ഒന്നുകൂടി ദേവൂനെ രൂക്ഷമായി നോക്കിക്കൊണ്ട് നേരെ കഴുകാൻവേണ്ടി ബാത്‌റൂമിലേക്ക് പോയി..അവൾക്ക് ഞാൻ വച്ചിട്ടുണ്ട്..കുരിപ്പ്..  "ഹഹഹ...അയ്യോ എനിക്ക് വയ്യേ..എനിവേ ബ്രോ കാണാൻ നല്ല രസം ഉണ്ടായിരുന്നു...ശ്രീ പൊളിച്ചു.." മുഖമൊക്കെ കഴുകി വന്നിരിക്കുമ്പോഴാണ് കോപ്പ് ശരത്തിന്റെ കളിയാക്കൽ...എന്റെയൊരു അവസ്ഥ.. "വയ്യെങ്കിൽ എണീറ്റ് പോടാ ശവമേ.. ഇനി ഇരുന്ന് കിണിച്ചാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.." അതുംപറഞ്ഞ് ഞാൻ അവനെനോക്കി കണ്ണുരുട്ടിയതും അവനൊന്ന് ഇളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് എന്നെ തോണ്ടാൻ തുടങ്ങി... "അതേ ബ്രോ...പിന്നില്ലേ...???

"ഛെ...എന്താടാ ശവമേ...." "അതേ ഇന്നലെ ശ്രീയുടെ അച്ഛന്റെയും അമ്മയുടെയും കൂടെവന്ന കുട്ടി അവളുടെ അനിയത്തി ആണോ..?? "പിന്നെ അവരുടെ കൂടെ അവരുടെ മകൾ അല്ലാതെ അപ്പുറത്തെ വീട്ടിലെ പെണ്ണ് വരുമോ..നിനക്കിപ്പോ എന്താ..?? "ഏയ് ഒന്നുല്ല...ആ കുട്ടി കൊള്ളാല്ലേ..?? "അയിന്....???? ഞാൻ അവനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു..അപ്പൊ അവൻ വീണ്ടും ഇളിച്ചു..something fishy.. "അയിന് നീ എന്തിനാ ഇങ്ങനെ നോക്കുന്നത്..അവര് നമ്മുടെ ബന്ധുക്കൾ ആകാൻ പോവല്ലേ..അപ്പൊ പരിചയപ്പെടേണ്ടത് നമ്മുടെ കടമയല്ലേ.." "മ്മ്മ് ഉവ്വുവ്വ......." ഞാൻ അവനെനോക്കി ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞ് തിരിഞ്ഞതും കണ്ടത് ഞങ്ങളുടെ നേരെ വരുന്ന ദേവൂട്ടിയെ ആണ്..മൂളിപ്പാട്ടും പാടി വരുന്ന അവൾ ഞങ്ങളെ കണ്ടില്ല..നിനക്ക് ഞാൻ ശെരിയാക്കി തരാമെടി ഗുണ്ടുമുളകെ... "ഡാ നിനക്കുവേറെ പണിയൊന്നും ഇല്ലേ..

പോടാ പോയി എന്തെങ്കിലും ചെയ്യ്.." ഞാൻ ശരത്തിനെ നോക്കി പറഞ്ഞതും അവനെന്നെ നെറ്റി ചുളിച്ച് നോക്കി.. "ഇവിടെയിപ്പോ എന്ത് പണിയാ ഉള്ളത്..ഒന്ന് പോടാ രാവിലെ മുതൽ ഞാൻ വെറുതെ ഇരിക്കുവായിരുന്നു..ഇനി കുറച്ച് റസ്റ്റ്‌ എടുക്കട്ടെ..." അതുംപറഞ്ഞ് അവൻ കാലുമേൽ കാലും കയറ്റി വച്ച് ബാൽക്കണിയിലെ സോഫയിലേക്ക് ഇരുന്നു..ഇവനെ ഇന്ന് ഞാൻ.. "നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേടാ തെണ്ടി...എണീറ്റ് പോടാ.." അതുംപറഞ്ഞ് ഞാൻ അവനെ കുത്തിപൊക്കിയപ്പോൾ ആണ് ചെക്കൻ ദേവൂട്ടി വരുന്നത് കണ്ടത് അപ്പൊത്തന്നെ അവൻ എന്നെനോക്കി ഒന്ന് ആക്കിച്ചിരിച്ചു... "ഓഓ....അപ്പൊ അതാണ് കാര്യം..എന്റെ പൊന്നോ..ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല..പോരേ...?? അതുംപറഞ്ഞ് അവൻ പോയി..അപ്പോഴേക്കും പെണ്ണ് എന്റെ അടുത്തെത്തി..എന്നെക്കണ്ട് ഞെട്ടി അവൾ തിരിഞ്ഞോടാൻ നിന്നതും ഞാൻ അവളുടെ കൈപിടിച്ചു വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി..

പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..ഞാൻ ഉള്ളിൽ ചിരിച്ചു എങ്കിലും പുറത്ത് കലിപ്പ് ആക്കി നിന്നു.. "എ....എന്താ...മാ..ഷേ...?? അവൾ വിക്കി വിക്കി ചോദിച്ചു..ഞാനൊന്നും മിണ്ടാതെ ഒന്നുകൂടി അവളിലേക്ക് ചേർന്നുനിന്നു..ദേവു ഒന്ന് ഉയർന്ന് കുതറിമാറാൻ നോക്കി..പക്ഷെ ഞാൻ അതിന് സമ്മതിക്കാതെ അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി.. പതിയെ എന്നിൽ ഒരു കള്ളച്ചിരി വിടർന്നതും അവൾ എന്നെ നോക്കി ചുണ്ട് പൊത്തി വേണ്ടായെന്ന് തലയാട്ടി..അതുകണ്ട് ഞാൻ അവളുടെ ഇടുപ്പിൽ പിടിമുറുക്കി..അവൾ ശ്വാസം നീട്ടിയെടുത്ത് ഉയർന്നുപൊങ്ങിയതിന് ഒപ്പം അറിയാതെ അവളുടെ വാ പൊത്തിയിരുന്ന കൈ താനേ അയഞ്ഞുമാറി..അപ്പോഴേക്കും ഞാനാ പനിനീർ അധരങ്ങൾ സ്വന്തമാക്കി.. ദേവൂട്ടി ഞെട്ടി എന്റെ ഷിർട്ടിൽ പിടിമുറുക്കി..ആ കണ്ണുകൾ താനേ കൂമ്പിയടഞ്ഞു..എന്റെ അധരങ്ങളും ദന്തങ്ങളും അവളുടെ കീഴ്ചുണ്ടിൽനിന്ന് മേൽചുണ്ടിലേക്കും കുസൃതി കാണിക്കാൻ തുടങ്ങി.

.ഉമിനീർ തമ്മിൽ ലയിച്ചു രക്തച്ചുവ കലർന്നു എന്ന തോന്നിയപ്പോൾ ഞാൻ അവളിലെ പിടി അയച്ചു.. അത് മനസ്സിലായതും നാണത്തോടെ പെണ്ണ് എന്നെ തള്ളിമാറ്റി ഓടി..ഒരു ചിരിയോടെ ഞാനും പിറകെ ഓടി..അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് ഇറങ്ങി പുറത്തേക്ക് ഓടി..ഇടയ്ക്ക് എന്നെ തിരിഞ്ഞുനോക്കി കോക്രി കാണിക്കും..ഞാനും അവളുടെ പിറകെ ഓടി പുറത്തേക്ക് കടന്നു.. പെട്ടെന്നാണ് ഒരു ട്രാവലർ ഞങ്ങളുടെ വീട്ടുമുറ്റത്തുവന്ന് നിന്നത്..ഞങ്ങൾ രണ്ടും ഓട്ടം നിർത്തി അങ്ങോട്ട് നോക്കി..അപ്പൊ അതിൽനിന്ന് ഒരുത്തൻ പുറത്തേക്കിറങ്ങി എന്നെവന്ന് കെട്ടിപ്പിടിച്ചു..ഞാൻ അന്തംവിട്ട് അവനെനോക്കി നിന്നു.. "മച്ചാനേ....ഞങ്ങൾ വന്താച്ച് ടാ....!!!!.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story