കൊലുസ്സ്: ഭാഗം 28

koluss

എഴുത്തുകാരി: ശീതൾ

"മച്ചാനേ ഞങ്ങൾ വന്താച്ച് ടാ...." അതുംപറഞ്ഞ് അർജുൻ വന്നെന്നെ കെട്ടിപിടിച്ചു..അവനെ പെട്ടെന്ന് കണ്ട ഷോക്കിൽ ഞാൻ അന്തംവിട്ട് നിന്നു.. "നീ എപ്പോ കെട്ടിയെടുത്തു...?? ഷോക്ക് മാറിയപ്പോൾ അവനെ കെട്ടിപ്പിടിച്ച് ചോദിച്ചു... "ഞാൻ മാത്രമല്ല ബ്രോ..എല്ലാരും ഉണ്ട്..എടാ ഇറങ്ങിവാടാ എല്ലാം.." എന്നോട് അങ്ങനെ പറഞ്ഞ് അവൻ തിരിഞ്ഞുനോക്കി വിളിച്ചതും വണ്ടിയിൽനിന്ന് എല്ലാംകൂടി മച്ചാനേ എന്ന് വിളിച്ചുകൊണ്ട് ഇറങ്ങിവന്നു..സുഭാഷ് ഫുൾ ടീം ഹാജർ ആണ്..ദേവൂട്ടി എല്ലാരേയും കണ്ട് പേടിച്ച് ഓടി എന്റെ അടുത്ത് വന്നു.. നിങ്ങൾക്ക് ആൾക്കാരെ മനസ്സിലായില്ലേ മൈ ബാംഗ്ലൂർ ചങ്ക്‌സ്..ഞങ്ങൾ നാല് പേരാണ് ഞാൻ വിമൽ ജെറിൻ ഇജാസ്.. ഞങ്ങടെ ബാച്ചിലെതന്നെ ഏറ്റവും കച്ചറാസ് ആയിരുന്നു ഞങ്ങൾ അതൊക്കെ ഗീതു പറഞ്ഞ അറിവുണ്ടല്ലോ ല്ലേ..😁 പിന്നെ ഇപ്പൊ വന്നതിൽ ഇവന്മാരുടെയൊക്കെ പൊണ്ടാട്ടിമാരും ഉണ്ട്..ഞാൻ ഒഴിച്ച് ബാക്കി എല്ലാം കോളേജിൽ വച്ചുതന്നെ ഓരോന്നിനെ വളച്ച് കൂടെ കൂട്ടി...എന്റെ പെണ്ണ് പിന്നെ ഇവിടെ എനിക്കായി വെയ്റ്റിംഗ് ആയിരുന്നല്ലോ..😍 

കൊറേ ചേട്ടന്മാരെയും ചേച്ചിമാരെയും പെട്ടെന്ന് കണ്ടപ്പോൾ ഞാൻ പേടിച്ച് മാഷിന്റെ അടുത്തേക്ക് തിരിഞ്ഞോടി... എല്ലാരുംകൂടി വന്ന് ചക്കരമേൽ ഈച്ച പൊതിയുന്നതുപോലെ മാഷിനെ വളഞ്ഞു..ഞാൻ ആകെ കിളി പോയ അവസ്ഥയിൽ നിന്നു.. സൗണ്ട് കേട്ട് ഗീതമ്മയും മാമനും ആന്റിയും ശരതുമൊക്കെ ഇറങ്ങിവന്നു..ഇവിടെ നിൽക്കുന്നവരെ കണ്ടതും അവരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.. പെട്ടെന്ന് അവര് എന്നെ നോക്കിയതും മാഷ് എന്റെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ച് അവരെനോക്കി... "ദാ ഇതാണ് മൈ വൺ ആൻഡ് ഒൺലി സ്വീറ്റി ദേവൂട്ടി..." മാഷ് എന്നെ അവർക്ക് പരിചയപ്പെടുത്തിയതും അവരുടെ കണ്ണുകൾ വിടർന്നു..എന്നെനോക്കി പുഞ്ചിരിച്ചു.. "ദേവൂട്ടി ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്... അർജുൻ ജെറിൻ ഇജാസ്.. പിന്നെ ഇത് ഇവന്മാരുടെ പൊണ്ടാട്ടിമാർ അശ്വതി, അന്ന, ഫെമി.." മാഷ് പറഞ്ഞതും ഞാനും അവരെനോക്കി പുഞ്ചിരിച്ചു... "ഒന്ന് പോടാ കോപ്പേ..അതിപ്പോ നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് അറിയാട്ടോ..." എന്ന് അർജുൻ ചേട്ടൻ പറഞ്ഞതും ബാക്കിയുള്ളവരും അതെ എന്ന അർഥത്തിൽ തലയാട്ടി... "അതെങ്ങനെയാ നിങ്ങൾക്ക് ഇത്ര കൃത്യമായി അറിയുന്നത്..?? "അത് ഞങ്ങൾക്ക് വിമൽ പിക് കാണിച്ചുതന്നു.." "ശെരിയാ ഫോട്ടോയിൽ കാണുന്നപോലെ അല്ല..ഇവന്റെ ദേവു സുന്ദരി ആണല്ലേ.."

മാഷ് ചോദിച്ചതിന് അന്ന ചേച്ചിയാണ് മറുപടി പറഞ്ഞതിന് പിന്നാലെ അശ്വതി ചേച്ചികൂടി പറഞ്ഞപ്പോൾ ഞാൻ മാഷിനെ ഒരു ചിരിയോടെ ഇടംകണ്ണിട്ട് നോക്കി... "ഹാ അത് പറഞ്ഞപ്പോഴാ നിങ്ങൾ വിമലിനെ കാണാൻ പോയില്ലേ...??? "പിന്നെ പോകാണ്ടോ..അതുങ്ങളെ രണ്ടിനെയും കയ്യോടെ പൊക്കിയെടുത്തോണ്ടാ ഞങ്ങൾ വന്നേക്കുന്നത്.." ഫെമിത്ത "അതെ...ബാ മക്കളെ ബാ..എന്തിനാ നാണിച്ചിരിക്കുന്നത്..?? പിറകിലെക്ക് നോക്കി ജെറിച്ചായൻ വിളിച്ചതുകേട്ട് ഞങ്ങൾ എല്ലാവരും അവിടേക്ക് നോക്കി...നോക്കുമ്പോൾ വിമൽ സാറും ശ്രുതി ചേച്ചിയും.. വീട്ടിൽ നിൽക്കുന്ന അതേ കോലത്തിൽ രണ്ടുംകൂടി കലിപ്പിൽ നടന്നുവരുന്നത് കണ്ട് സത്യത്തിൽ ചിരിയാണ് വന്നത്.. "പണ്ടാരമടങ്ങാൻ...ഒന്ന് ഫ്രഷ് ആകാൻ പോലും ഈ നാറികൾ ഞങ്ങളെ സമ്മതിച്ചില്ലടാ..പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ടു.." ഏട്ടൻമാരുടെ നേരെ ചീറിക്കൊണ്ട് സർ പറയുന്നത് കേട്ട് അവിടെയൊരു കൂട്ടച്ചിരി ഉയർന്നു... "ഹൈ അങ്കിൾസ് ആന്റിസ്...ശരത്തെ എന്തൊക്കെ ഹാൽ...സൗഗ്യമാ...?? അതുംചോദിച്ച് എല്ലാംകൂടി അകത്തേക്ക് കയറി..പിന്നെ കൂടുതൽ അമാന്തിച്ചു നിൽക്കാതെ ഞാനും മാഷും അവരുടെ പിറകെ കയറി.. പിന്നീട് അങ്ങോട്ട് ചെവിക്ക് ഒരുതരം മന്ദിപ്പായിരുന്നു..

ഫുൾ കലപില..അതിൽ മെയിൻ എനിക്കിട്ടും മാഷിനും പണിതരൽ ആയിരുന്നു...ഞങ്ങളെ ഒന്ന് മിണ്ടാൻപോലും അവര് സമ്മതിച്ചില്ല.. മാഷിന് ആണെങ്കിൽ അതിന്റെ കലി നല്ലോണം ഉണ്ട്...അച്ചു(അശ്വതി)ചേച്ചിയും അന്നച്ചേച്ചിയും ഫെമിത്തയും ആയിട്ട് ഞാൻ പെട്ടെന്ന് കമ്പനി ആയി..ശ്രുതി ചേച്ചിയേ പിന്നെ നേരത്തെ അറിയാല്ലോ..ഏട്ടന്മാരും അതുപോലെ തന്നെയാണ്..എല്ലാംകൂടി വീട് തലകീഴായി മറിച്ചു എന്നുവേണം പറയാൻ... ഗീതമ്മയെയും ആന്റിയെയും എട്ടുപേരും അടുക്കളയുടെ പടിപോലും ചവിട്ടാൻ സമ്മതിച്ചില്ല..ഫുൾ കുക്കിങ് അവർ ആയിരുന്നു.. എന്നെയും മാഷിനെയും അവര് ഒറ്റക്ക് വിടില്ല എന്ന വാശിയിൽ ആണ്..😆 _കോപ്പ് ഇതിലും ഭേദം ആ തെണ്ടികൾ വരാത്തത് ആയിരുന്നു..പെണ്ണിനെ മര്യാദക്ക് ഒന്ന് കാണാൻപോലും സാധനങ്ങൾ സമ്മതിക്കുന്നില്ല.. പക്ഷെ ഇടയ്ക്ക് ഒളിച്ചും പാത്തുമൊക്കെ ഞാൻ കാണാറുണ്ട്..😁 _ നാളെയാണ് ഞാനും മാഷും കാത്തിരുന്ന ദിവസം..ഞങ്ങളുടെ വിവാഹം..അതിന്റെതായ എല്ലാ പേടിയും വെപ്രാളവും എനിക്ക് തുടങ്ങിയിട്ടുണ്ട്.. അതിന്റെകൂടെ ഇടയ്ക്കിടക്ക് മാഷിന്റെ ആരും കാണാതെയുള്ള ഓരോ കുസൃതിയും.. മുറ്റത്ത് സ്റ്റേജ് വരെ സെറ്റ് ആക്കി..വിവാഹം അമ്പലത്തിൽ വച്ചാണെങ്കിലും വൈകീട്ട് ചെറിയൊരു റിസപ്ഷൻ വച്ചിട്ടുണ്ട്..

കോളേജിലെ ബാക്കി സാറുമാരും പിന്നെ അടുത്ത കുറച്ച് ബന്ധുക്കളും ഒക്കെ നാളെ വൈകീട്ട് വരും.. വർഷയും അമ്മയും നേരത്തെതന്നെ എത്തി..അച്ഛൻ പിന്നെ വന്നാലേ അത്ഭുതമുള്ളു.. വർഷ വന്നപ്പോൾ മുതൽ ശരത് ഭയങ്കര ഡീസന്റ് ആണ്..എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്...  കോപ്പ് എനിക്കാകെ പ്രാന്ത് പിടിക്കുന്നുണ്ട്..നേരം ഇത്രേ ആയിട്ടും പെണ്ണ് എന്റെ അടുത്തേക്ക് പോലും വരുന്നില്ല..അവര് വിടുന്നും ഇല്ല.. എല്ലാവരും ആയിട്ട് ഭയങ്കര കത്തിയടി ആണ്..ഇടയ്ക്ക് ഓരോ നോട്ടം കിട്ടാറുണ്ട്..അതിൽ ഒരു കളിയാക്കൽ ഇല്ലേന്നൊരു ഡൌട്ട്... അവള് ഫ്രഷ് ആകാൻ മുകളിലേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനും പതിയെ പിറകെ പോകാൻ തുടങ്ങി...അപ്പോഴേക്കും അടുത്തുനിന്ന ഒരു ശവം എന്നെ പിടിച്ചുവച്ചു.. "എങ്ങോട്ടാ മോനൂസെ...?? അർജുൻ ചോദിച്ചതുകേട്ട് ഞാൻ ഒന്ന് ഇളിച്ചുകൊടുത്തു.. "അതേ...എന്റെ ഫോൺ ഞാൻ റൂമിൽ വച്ചേക്കുവാ അതൊന്ന് എടുത്തിട്ട് വരാം..." "ആണോ...ഇപ്പൊ നിനക്കെന്തിനാ ഫോൺ...?? "അല്ല അത് ആരെങ്കിലും വിളിച്ചാലോ..അതുകൊണ്ട് എടുത്തിട്ട് വരാം.." "അപ്പൊപ്പിന്നെ ഇത് എന്താടാ...??? അർജുന്റെ അടുത്തുനിന്ന ജെറിൻ എന്റെ ഫോണും കയ്യിൽ പിടിച്ച് എന്നെനോക്കി ചോദിച്ചു...ഞാൻ പണിപാളി എന്ന രീതിയിൽ ഒന്ന് ഇളിച്ചു കൊടുത്തു..

"പുന്നാര മോനെ നീ അവളുടെ അടുത്തേക്ക് എങ്ങാനും പോയി എന്നറിഞ്ഞാൽ ചവിട്ടി എല്ലൊടിക്കും ഞാൻ..മറക്കണ്ട ദർശനെ പുണ്യം സ്പർശനെ പാപം.." വിമൽ അതുംപറഞ്ഞ് വന്നതും ഞാൻ കലിതുള്ളി നിന്നു..തെണ്ടി പകരം വീട്ടുകയാ.. ഫ്രഷ് ആയി ബാത്‌റൂമിൽനിന്ന് ഇറങ്ങിയപ്പോൾ ആണ് പിറകിൽ ഡോർ ക്ലോസ് ചെയ്യുന്ന സൗണ്ട് കേട്ടത്.. ഞാൻ ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ ഉണ്ട് മാഷ് കട്ടക്കലിപ്പിൽ എന്നെനോക്കി ഡോറിൽ ചാരി നിൽക്കുന്നു... ഞാൻ അന്തംവിട്ട് മാഷിനെനോക്കി... "മാ...മാഷെന്താ ഇവിടെ..??? "ഹോ..നിനക്കെന്നെ ഓർമ്മയുണ്ടോ..ഞാൻ കരുതി അവരെ കണ്ടപ്പോ എന്നെ മറന്നു എന്ന്.." മാഷൊരു പുച്ഛത്തോടെ അതുംപറഞ്ഞ് എന്റെ അടുത്തേക്ക് വന്നു.. "മാഷേ...ഒന്ന് പോ..ആരെങ്കിലും കണ്ടാൽ പണിയാകും.." മാഷ് അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ഞാൻ അല്പം പേടിയോടെ പറഞ്ഞതും അതൊന്നും മൈൻഡ് ആക്കാതെ മാഷ് കലിപ്പിൽ എന്റെ അടുത്തേക്ക് എന്റെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. ഞാനൊന്ന് ശ്വാസം നീട്ടിയെടുത്ത് കണ്ണുംമിഴിച്ച് മാഷിനെ നോക്കി...ഇപ്പൊ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നിട്ടുണ്ട്... "നിന്നെ ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാ പെണ്ണേ..മറ്റേതോ ലോകത്ത് എത്തുന്ന ഫീൽ..ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ..." "എന്റെ ജന്മം അവസാനിക്കുന്നത് വരെ മാറോട് ചേർത്തുനിർത്തി

എനിക്ക് നിന്നെ സ്നേഹിക്കണം നിന്നോടുള്ള എന്റെ പ്രണയത്തിന് മരണമില്ല.അത് അന്നും ഇന്നും എന്നും എന്നിൽത്തന്നെ ഉണ്ടാകും.. ❤️❤️" മാഷ് പറഞ്ഞതുകേട്ട് ഞാൻ മാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു..ആ കൈകൾ എന്നെ പൊതിഞ്ഞുപിടിച്ചു..എത്രനേരം അങ്ങനെനിന്നെന്ന് അറിയില്ല... "സിദ്ധു മോനെ...നീ പുറത്തേക്ക് ഇറങ്ങിവരുന്നോ അതോ ഞങ്ങൾ വാതിൽ ചവിട്ടി പൊളിക്കണോ...?? പെട്ടെന്ന് പുറത്തുനിന്ന് ജെറിച്ചായൻ വിളിച്ചതുകേട്ട് ഞങ്ങൾ ഞെട്ടി അകന്നുമാറി.. "ഓഓ...ഈ ശവങ്ങളെ ഇപ്പൊ ആരാ ഇങ്ങോട്ട് കെട്ടിയെടുത്തത്..?? മാഷ് പിറുപിറുത്തുകൊണ്ട് നിലത്ത് രണ്ട് ചവിട്ട് ചവിട്ടി നടുവിന് കയ്യും കൊടുത്ത് നിന്നു..എനിക്കാണേൽ പേടിയായി.. "മാഷേ അവരെക്കൊണ്ട് പറയിപ്പിക്കാതെ ഒന്നിറങ്ങി പോ..പ്ലീസ്..." "സിദ്ധുവേട്ടാ...അകത്തുണ്ടെന്ന് അറിയാം ആ കൊച്ചിനെ ഇങ്ങ് തന്നേക്ക്..ഞങ്ങള് കൊണ്ടുപോയി ഉറക്കട്ടെ..ഇല്ലെങ്കിൽ നാളെ ക്ഷീണമാകും.."" അച്ചു ചേച്ചി പറഞ്ഞതുകേട്ട് അവരെല്ലാം ചിരി തുടങ്ങി ഞാൻ നിസ്സഹയായി മാഷിനെനോക്കി...അതിന്റെ മുഖത്ത് ഇപ്പോഴും പേടിയൊന്നും ഇല്ല..ഞാൻ പിന്നെ കൂടുതൽ ആലോചിക്കാതെ പോയി ഡോർ തുറന്ന് പുറത്ത് നിൽക്കുന്നവരെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു... എട്ടന്മാരും ശരത്തും അപ്പൊത്തന്നെ തിരിച്ചും ഒന്ന് ഇളിച്ചുതന്ന് മാഷിനെ റൂമിൽനിന്ന് വലിച്ചോണ്ട് പോയി..ചേച്ചിമാരും വർഷയും പിന്നെ നേരെ റൂമിലേക്ക് കയറി

എന്നെയുംകൂട്ടി നേരെ ബെഡിൽ കയറി കിടന്നു.. രാവിലെതന്നെ കുളിച്ച് റെഡിയായി ഒരുക്കം തുടങ്ങി...അന്നച്ചേച്ചിയും അച്ചു ചേച്ചിയും എന്നെ സാരി ഉടുപ്പിച്ചുതന്നു..അതിന്റെകൂടെ ഫെമിത്തയുടെയും വർഷയുടെയും ശ്രുതി ചേച്ചിയുടെയും വക സിമ്പിൾ മേക്കപ്പും.. മെറൂൺ കളറിൽ ബീഡ്സ് വർക്ക്‌ ചെയ്ത പട്ടുസാരിയായിരുന്നു എന്റെ വേഷം..മാഷും ഒരു ക്രീം കളർ ഷർട്ടും മുണ്ടുമാണ് ധരിച്ചത്... എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഞങ്ങൾ നേരെ അമ്പലത്തിലേക്ക് ചെന്നു.. അങ്ങനെ ആ തിരുസന്നിധിയിൽ വച്ച് ഞാനെന്റെ മാഷിന്റെ സ്വന്തമായി..മാഷിന്റെ കൈകൊണ്ട് ചാർത്തിയ ആലിലത്താലി ഞാനെന്റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി.. മാഷിന്റെ കയ്യിലെ ഒരു നുള്ള് സിന്ദൂരത്താൽ എന്റെ സീമന്തരേഖയെ ചുവപ്പിച്ചു..ഒപ്പം മാഷിന്റെ അധരങ്ങളും അവിടേക്ക് അമർന്നു...താൻ ഇപ്പോൾ ഒരു ഭാര്യയായിരിക്കുന്നു..ആലോചിച്ചപ്പോൾ ശരീരമാകെ ഒരു വിറയൽ കടന്നുപോയി.. മാഷിന്റെ കൈപിടിച്ച് ചുറ്റും വലംവച്ച് വന്നു.. അമ്മയുടെയും ഗീതമ്മയുടെയും ചന്ദ്രമാമയുടെയും ആന്റിയുടെയും അനുഗ്രഹം വാങ്ങി..സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..ഗീതമ്മ ഞങ്ങളെ ചേർത്തുപിടിച്ച് നെറ്റിയിൽ സ്നേഹചുംബനം അർപ്പിച്ചു..

എല്ലാവരോടും നിറപുഞ്ചിരിയോടെ സംസാരിച്ചുനിൽക്കുന്ന എന്റെ പെണ്ണിനെത്തന്നെ ഞാൻ ഇമചിമ്മാതെ നോക്കിനിന്നു..ഇപ്പൊ എല്ലാ അർഥത്തിലും ദേവൂട്ടി എന്റെ സ്വന്തം ആണ്..എന്റെ ഭാര്യ..❤️ ഇനി ഞങ്ങൾക്ക് അല്പം പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതി ആകണം ഞങ്ങളോട് നേരെ വീട്ടിലേക്ക് വരാൻ പറഞ്ഞ് എന്റെ ബുള്ളറ്റിന്റെ കീയും തന്ന് എല്ലാവരും നേരത്തെ പോയി.. ദേവൂട്ടിയുടെ കയ്യുംപിടിച്ച് ഞാൻ നടന്നു..പെണ്ണ് എന്നോട് ചേർന്ന് നടന്നു.. "മാഷേ........." "മ്മ്മ്മ്......." "ഒരു കാര്യം പറയട്ടെ......??? "മ്മ് പറ പെണ്ണേ......" "ഇങ്ങോട്ട് നോക്ക്...എന്നാലേ പറയൂ... " അതുംപറഞ്ഞ് മൈ പൊണ്ടാട്ടി എന്റെ മുഖം അവൾക്കുനേരെ തിരിച്ചു..ഞാൻ അവളെ അടിമുടി നോക്കി... "എന്തുവാടി നിനക്ക്..വേഗം പറ അവിടെ എല്ലാരും വെയ്റ്റിംഗ് ആണ്.." ഞാൻ പറഞ്ഞതുകേട്ട് അവൾ ചുണ്ടുകൂർപ്പിച്ച് തിരിഞ്ഞുനിന്നു..ഞാനൊരു ചിരിയോടെ പിറകിലൂടെ ചെന്ന് അവളുടെ തോളിൽ താടിവച്ചു... "എന്താണ് എന്റെ പൊണ്ടാട്ടി കുട്ടിക്ക് പറയാനുള്ളത്..നീ പറയുന്നത് കേൾക്കാൻ അല്ലേ പെണ്ണേ ഞാൻ.." ഞാൻ പറഞ്ഞതുകേട്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പെണ്ണ് എന്റെനേരെ തിരിഞ്ഞ് എന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു "കണ്ണേട്ടാ.....❣️❣️" എന്റെ കാതോരംവന്ന് പെണ്ണ് വിളിച്ചതുകേട്ട് ഞാൻ വിടർന്ന കണ്ണുകളോടെ അവളെനോക്കി..അവൾ ചിരിച്ചുകൊണ്ട് എന്നെനോക്കി സൈറ്റ് അടിച്ചു... എന്താ പറയണ്ടേ എന്ന് അറിയില്ല...

സ്നേഹവും പ്രണയവും വാത്സല്യവും നിറഞ്ഞ അവളുടെ ആ വിളിയിൽ എന്റെ മനസ്സ് നിറഞ്ഞു..ഞാനൊരു ചിരിയോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.. പിന്നെ ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി...അവിടെ എല്ലാം നേരത്തെ സെറ്റ് ആയിരുന്നു.. എല്ലാം അതിന്റെ മുറക്കുതന്നെ നടത്തി..വിജിതാന്റി ഞങ്ങൾക്ക് ആരതി ഉഴിഞ്ഞു..ഗീതു നിറഞ്ഞ സ്നേഹത്തോടെ ദേവിക്കുട്ടിക്ക് നിലവിളക്ക് കൊടുത്തു...എന്നെ ഒരുനോക്ക് നോക്കി പുഞ്ചിരിയോടെ പെണ്ണ് വലതുകാൽ വച്ച് അകത്തേക്ക് കയറി..ഇനി എന്നെന്നും എന്റെ വീട്ടിലെ ശ്രീദേവിയായി...  വിളക്ക് പൂജാമുറിയിൽ വച്ച് ഉണ്ണിക്കണ്ണനോട്‌ പ്രാർത്ഥിച്ചു.. സദ്യയും അടപ്രഥമനും പാല്പായസവും ഞങ്ങൾക്കുവേണ്ടി നേരത്തെ ഒരുക്കിയിരുന്നു...എന്നെയും കണ്ണേട്ടനെയും ആദ്യമേ പിടിച്ചിരുത്തി എല്ലാവരും ഞങ്ങൾക്ക് വിളമ്പിത്തന്നു.. കണ്ണേട്ടൻ എനിക്കും ഗീതമ്മക്കും ഓരോ ഉരുള വാരിത്തന്നു...ഞങ്ങൾ തിരിച്ചും വാരികൊടുത്തു..പിന്നെ അങ്ങോട്ട് ആരൊക്കെ ആർക്കൊക്കെ വാരികൊടുത്തു എന്ന് ഒരു നിശ്ചയവും ഇല്ല.. അങ്ങനെ ആ പരിപാടി കഴിഞ്ഞപ്പോൾ പിന്നെ എല്ലാവരും വൈകീട്ടത്തെ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആയിരുന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story