കൊലുസ്സ്: ഭാഗം 3

koluss

എഴുത്തുകാരി: ശീതൾ

എന്റെ ഭഗവാനെ എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു...ഒരു ക്ലൂ എങ്കിലും തരാമായിരുന്നു.. എന്തായാലും സോറി പറഞ്ഞ് വേഗം സ്ഥലം കാലിയാക്കാം..ഞാൻ സാറിനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ഇളിച്ചു കൊടുത്തു.. "സോ...സോറി...സ...ർ...ഞാ..ഞാൻ പെട്ടെന്ന് ഈ വേഷത്തിൽ ഓക്കെ..ക..കണ്ട..പ്പോൾ സ്റ്റുഡന്റ് ആണെന്ന്..." ഞാൻ എങ്ങനൊക്കെയോ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..അപ്പോഴും സർ എന്നെത്തന്നെ ഇമവെട്ടാതെ നോക്കാണ്..ചിരിക്കാണോ ഏയ് അല്ല..ദേഷ്യമാണോ..ഛെ ഈ താടികാരണം ഒന്നും മനസ്സിലാകുന്നില്ല... "എന്തേ....ഈ വേഷത്തിന് എന്താ കുഴപ്പം.ജീനും ടി ഷർട്ടും ഇട്ട സാറുമാരെ ഇയാള് കണ്ടിട്ടില്ലേ...?? ഗൗരവമേറിയ ശബ്ദത്തോടെ സർ ചോദിച്ചതും ഞാൻ ഇല്ലന്ന് ചുമൽ കൂച്ചി തല താഴ്ത്തി നിന്നു... "എന്തേ ഇപ്പൊ തല താണുപോയത്...ഇത്രയും നേരം നിന്ന് വായിട്ടലച്ച നാവ് ഇപ്പൊ എവിടെ പോയി..?? സർ വീണ്ടും കലിപ്പിൽ പറഞ്ഞപ്പോൾ എനിക്ക് കരച്ചില് വരുന്നതുപോലെയൊക്കെ തോന്നി... "ഹാ വിട്ടേക്ക് സാറേ....ആ കുട്ടി അറിയാതെ പറഞ്ഞതല്ലേ..ഇതൊരു പാവം ആണ്..." വിമൽ സർ എന്റെ രക്ഷകനായി എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെയും പിന്നെ സാറിനെയും ദയനീയമായി നോക്കി... "പിന്നെ....പാവം...ഇതിനെയൊക്കെ ആണ് പാവം എന്ന് പറയുന്നത് എങ്കിൽ ശെരിക്കുള്ള പാവങ്ങളെ എന്ത് വിളിക്കും..?? "അല്ല നിനക്ക് വീട്ടിൽ പോകാൻ ഉദ്ദേശമില്ലേ...??

സർ എന്നോട് ചോദിച്ചപ്പോൾ ഞാൻ വേഗം ഉണ്ടെന്ന് തലയാട്ടി.. "എന്നാ വായുംപൊളിച്ചു നിൽക്കാതെ വീട്ടിൽ പോടീ..ഗുണ്ടുമുളകെ..."😡 സർ ദേഷ്യത്തിൽ അലറിയതും ഞാൻ കിട്ടിയ ധൈര്യം വച്ച് അവിടുന്ന് ഒരോട്ടം ആയിരുന്നു...നേരെ ബസ് സ്റ്റോപ്പിലേക്ക് ചെന്നപ്പോൾ അവിടെ നിത്യയും കൃപയും ഇളിച്ചുകൊണ്ട് നിൽക്കുന്നു...എന്നെ പുലിമടയിലേക്ക് ഒറ്റക്ക് ഇട്ടിട്ടുപോയ ശവങ്ങൾ... ഞാൻ പോയി അവരുടെ നടപ്പുറം നോക്കി ഒന്നങ്ങോട്ട് കൊടുത്തു.. ഒടുക്കം അവര് കാലുപിടിച്ചു സോറി പറഞ്ഞിട്ടാ ഞാൻ അടി നിർത്തിയത്...  "ഹും...നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സിദ്ധു ആദ്യം വല്ല മുണ്ടും ഷർട്ടും ഇട്ട് വന്ന് ജോയിൻ ചെയ്യാൻ.." "എന്നിട്ട് അവൻ കാഷ്വൽ ആയിട്ട് വന്നതും പോരാ..ഒരൊറ്റ ക്ലാസ്സിലും കയറാതെ പിള്ളേരെപ്പോലെ കോളേജും ചുറ്റിയടിച്ചു നടന്നു...ഇപ്പൊ പിള്ളേരുടെ അടുത്തുനിന്നുതന്നെ നല്ല ആട്ടുകിട്ടിയപ്പോൾ നിനക്ക് സമാധാനമായില്ലേ..??? വിമൽ എന്നോട് അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ ആ പോയ ഗുണ്ടുമുളകിൽ ആയിരുന്നു.. ഞാൻ അവളെനോക്കി മീശപിരിച്ചുകൊണ്ട് ഒന്ന് നിഗൂഢമായി പുഞ്ചിരിച്ചു.. "എന്താ പേര്........??? "എന്റെ പേരോ...എടാ ദ്രോഹി ഇത്ര പെട്ടെന്ന് എന്നെ നീ മറന്നോ..?? 😩

"നിന്റെ പേരല്ലടാ പോത്തേ...ആ പോയ ഗുണ്ടുമുളകിന്റെ പേരാ ഞാൻ ചോദിച്ചത്..!! "ഓഹ്..അതാണോ..അത് ശ്രീദേവി ബികോം തേർഡ് ഇയർ ആണ്.." "ശ്രീദേവി......." എന്റെ ചുണ്ടുകൾ മന്ത്രിച്ചു..പേരുപോലെ ഒരു ദേവിയാണ്.. "എന്താ മോനെ...ഇത് നമ്മുടെ പഴയ ഡിഗ്രി കാലം അല്ല..നിന്നെ ഞാൻ പിള്ളേരെ പഠിപ്പിക്കാനാ ഇങ്ങോട്ട് വിളിച്ചത്..എന്റെ കഞ്ഞിയിൽ പാറ്റയിടരുത്.." "അയ്യാ...ആ ഡിഗ്രി കാലത്ത് മോൻ ചെയ്ത പ്രൊജക്റ്റ്‌ ഇപ്പോഴും വീട്ടിൽ ഇരിപ്പില്ലേ...പറഞ്ഞപോലെ ശ്രുതിക്ക് സുഖാണോ..?? വിമൽ എന്റെകൂടെ കോളേജിൽ പഠിച്ചതാണ്..ഞങ്ങളുടെ കൂടെത്തന്നെ പഠിച്ച ശ്രുതിയുമായി ആശാൻ കട്ട പ്രേമം ആയിരുന്നു..ഞാനായിരുന്നു ബ്രോക്കർ..കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.. "ഹാ...നീ വന്നു എന്നറിഞ്ഞപ്പോളെ കിടന്ന് കയറുപൊട്ടിക്കുവാ നിന്നെയും ഗീതമ്മയെയും കാണണം എന്ന് പറഞ്ഞ്.." "ഒന്ന് ഫ്രീ ആകട്ടെ..ഞാനും ഗീതുവും അങ്ങോട്ട് വരുന്നുണ്ട്...ഇപ്പൊ പോട്ടെ ഗീതു വെയ്റ്റിംഗ് ആയിരിക്കും..."

ഛെ...പണി പാളിയെന്ന് പറഞ്ഞാൽ മതിയല്ലോ..ജീവിതത്തിൽ ആദ്യമായി ഒരു റാഗിങ് നടത്തിയതാ..അതെന്റെ മാസ്റ്റർപീസ് ആകുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല... രാത്രി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ട് ഞാൻ ആലോചിച്ചു... ഇത്രയൊക്കെ ആണെങ്കിലും ഇപ്പോളും മനസ്സിൽ ആ പുഞ്ചിരിക്കുന്ന മുഖം ആണ്...വല്ലാത്തൊരു കാന്തികശക്തിയുണ്ട് ആ ചിരിക്ക്... എന്തോ ഒരു ഉൾവിളിയിൽ എന്റെ കാലുകൾ ജനാലയുടെ അടുത്തിരുന്ന ക്യാൻവാസിന്റെ അടുത്തേക്ക് ചലിച്ചു.. ശൂന്യമായ ആ താളിൽ ഞാൻ ആ വശ്യമായ പുഞ്ചിരി വരച്ചുചേർത്തു.. പൂർണരൂപമില്ല ആ ചിരിയും അതിന് മാറ്റുകൂട്ടുന്ന താടിയും മാത്രം 💕 കുറച്ചുനേരം അതിലേക്ക്തന്നെ നോക്കിയിരുന്നു...ജനാലയിലൂടെ ഒഴുകിയെത്തിയ മന്ദമാരുതൻ എന്നെ തഴുകിപോയി..  "ഹഹഹ....ഞാൻ ആരാണെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖമൊന്നു കാണണമായിരുന്നു ഗീതു..ഇപ്പോഴും എനിക്ക് ചിരി പൊട്ടുവാ..." കോളേജിലെ വിശേഷങ്ങൾ ഓക്കെ പറയുന്നതിന് ഇടയിലാണ് ആ ഗുണ്ടുമുളകിനെക്കുറിച്ചും പറഞ്ഞത്... "എന്നാ മോൻ ചിരിച്ചിട്ട് കഴിക്ക് ഇല്ലെങ്കിൽ തലയിൽ കയറിയാലോ.."🤭 "മ്മ്...ഗീതമ്മ ഒന്ന് ആക്കിയതാണോ..?? 🤨 "അങ്ങനെ തോന്നിയോ..?? 😂 "ചെറുതായിട്ട്......" "ഏയ്...ആക്കിയതാ....അല്ല പതിവില്ലാത്ത കാര്യങ്ങളും പരിചയമില്ലാത്ത മേഖലയുമാണല്ലോ..എന്തുപറ്റി കള്ളക്കണ്ണന്...??

"ഇങ്ങനൊക്കെയല്ലേ അമ്മേ പരിചയമാകുന്നത്.."😁 "മ്മ്...അപ്പൊ പൂജാമുറിയിൽ ഇരിക്കുന്ന നിലവിളക്ക് പുറത്തേക്ക് എടുക്കേണ്ട സമയമായെന്ന് സാരം.." "ഹോ..കാളപെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കാതെ ഗീതു..ഞാൻ ചുമ്മ പറഞ്ഞുന്നെയൊള്ളു.." കൂടുതൽ പിടികൊടുക്കാതെ ഞാൻ ഫുഡിൽ ശ്രദ്ധ കൊടുത്തു...എന്നാലും ഗീതുവിന് കാര്യം കത്തിയിട്ടുണ്ട്...😜😜 ഇന്ന് നേരത്തെതന്നെ അമ്പലത്തിലേക്ക് പോയി..നട അടക്കുമോ എന്ന് കരുതി മാത്രമല്ല ഇനി ആ സർ സ്ഥിരം സന്ദർശകനാണെങ്കിലോ..ഇനി അങ്ങേരുടെ മുൻപിൽ പെടാതെ എങ്ങനെ നടക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്.. പക്ഷെ എങ്ങനെയായാലും ക്ലാസ്സിൽ വരുമ്പോൾ കാണണമല്ലോ...😢😢 തൊഴുത് ഇറങ്ങിയ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ദേ എതിരേ വരുന്നു സർ.... ഈശ്വരാ...പണി പാളിയോ..ഞാൻ വേഗം അടുത്തുള്ള ആൽമരത്തിന്റെ മറവിലേക്ക് മാറിനിന്ന് സാറിനെ ആപാതചൂഡം വീക്ഷിച്ചു.. ഇത് മറ്റേ പരിപാടിയല്ലേ..ജോഗ്ഗിങ്..ഹും കുട്ട്യോളെ പേടിപ്പിക്കാൻ മസിലും പെരുപ്പിച്ചു നടക്കുവാ.. സ്പോർട്സ് പാന്റും ടി ഷിർട്ടിന് മുകളിൽ ഒരു ജാക്കറ്റും ഇട്ട് ചെവിയിൽ ഹെഡ്ഫോണും തിരുകിയാണ് പരിപാടി.. എങ്ങനെയെങ്കിലും ഈ ജന്തുവിന്റെ കണ്ണിൽപ്പെടാതെ പോകണമല്ലോ..നോക്കിയപ്പോൾ പുള്ളി അവിടെയുള്ള ഒരു കടയിൽനിന്ന് എന്തോ വാങ്ങുകയാണ്.. കിട്ടിയ അവസരം മുതലാക്കി ഞാൻ അവിടുന്ന് വേഗം സ്കൂട്ടായി.

.തിരിഞ്ഞുനോക്കാതെ ഒരോട്ടം ആയിരുന്നു.. "ഡീീ..............." പിന്നിൽനിന്ന് ഒരു അലർച്ച കേട്ട് ഞാൻ ഞെട്ടി അവിടെത്തന്നെ സ്റ്റക്ക് ആയി നിന്നു...കണ്ടു..തീർന്നു..ഓടിയാലോ..വേണ്ട നീ എവിടെവരെ ഓടും ശ്രീ..തിരിഞ്ഞോ അതാ നല്ലത്.. ഞാൻ പതിയെ മാഷിന് നേരെ തിരിഞ്ഞു..മുഖത്തുനോക്കാതെ തല താഴ്ത്തിയാണ് ഞാൻ നിന്നത്.. "എന്താടോ ഒരു സ്റ്റുഡന്റ് സാറിനെക്കണ്ടാൽ പാലിക്കേണ്ട മര്യാദയൊന്നും ഇല്ലേ..?? 😡😡 മാഷ് കലിപ്പിൽ ചോദിച്ചപ്പോൾ ഞാൻ പതിയെ മുഖമുയർത്തി നോക്കി...ഈശ്വരാ കലിപ്പിൽ ആണ്.. "ഗു...ഗുഡ്‌ മോർണിംഗ് സർ .." അത്രയുംപറഞ്ഞ് ഞാൻ വീണ്ടും തല താഴ്ത്തി..ആ മുഖത്തേക്ക് നോക്കാൻതന്നെ എനിക്ക് കഴിയുന്നില്ല...ഹൃദയമിഡിൽപ്പ് വല്ലാതെ കുതിച്ചുയരുന്നു..തൊണ്ട വറ്റി വരണ്ടു... "എന്നോട് സംസാരിക്കുമ്പോൾ എന്റെ മുഖത്തുനോക്കണം..സാധാരണരീതിയിൽ മുഖത്തുനോക്കാത്തവർ കള്ളന്മാർ ആണ്..നിന്നെ കണ്ടാൽത്തന്നെ ഒരു കള്ളലക്ഷണം ഉണ്ട്..നീ കള്ളിയാണോ..?? 🤨🤨 മാഷ് എന്നോട് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് കരച്ചില് വന്നു..എന്നെ ആരും ഇതുവരെ കള്ളി എന്ന് വിളിച്ചിട്ടില്ല...എന്റെ കണ്ണൊക്കെ നിറഞ്ഞുതുളുമ്പി..എനിക്ക് ശെരിക്കും പേടിയാകുന്നുണ്ട്... 

ഇതിനെ കാണുമെന്ന് ഉറപ്പിച്ചുതന്നെയാ ഈ വഴി വന്നത്..ചുമ്മാ പെണ്ണിനെ ഒന്ന് ചൂടാക്കാൻ കുറച്ച് കലിപ്പായതാ..പക്ഷെ ഇത്ര അയ്യോ പാവം ആണെന്ന് അറിഞ്ഞില്ല... "എടോ...താനെന്തിനാ കരയുന്നെ...ഞാനൊരു തമാശ പറഞ്ഞതല്ലേ..." "ഇന്നലെ ഞാൻ ആള് അറിയാണ്ടാ അങ്ങനെയൊക്കെ പറഞ്ഞത്...സത്യായിട്ടും മാഷ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.." അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നത്കണ്ട് എനിക്ക് ചിരിയാണ് വന്നത്..പക്ഷെ ഞാനത് പുറത്തുകാണിച്ചില്ല.. "അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..അത് ഞാനും ഒരു തമാശയായിട്ടെ കണ്ടോള്ളൂ.." "പിന്നെ....പിന്നെ എന്തിനാ എന്നെ കള്ളി എന്നുവിളിച്ചത്...?? "ഓഹോ ....അതാണോ...അത് സത്യമല്ലേ...നീ കള്ളി അല്ലെങ്കിൽപ്പിന്നെ എന്തിനാടി എന്നെ കാണാതെ ഒളിച്ചു പോകാൻ നോക്കിയത്...?? പെട്ടെന്ന് ഞാൻ കലിപ്പിൽ ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. "നീ ആൽമരത്തിന്റെ ചുവട്ടിൽ ഒളിച്ചുനിൽക്കുന്നത് ഞാൻ കണ്ടിരുന്നു..." "അത്...പിന്നെ...പേടിച്ചിട്ട്...." "എന്ത്...പേടിച്ചിട്ട്...??? "എനിക്ക് എനിക്ക് പേടിയാ..മാഷിനെ...." നിഷ്കു ഭാവത്തിൽ അവൾ പറയുന്നത്കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ കലിപ്പിൽതന്നെ നിന്നു.. "അതെന്താ ഞാൻ നിന്നെ വല്ലതും ചെയ്തോ..അതോ എന്നെ കാണാൻ അത്രക്ക് ഭയാനകം ആണോ..???

"അയ്യോ...അല്ല...ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നത് കാണണതെ പേടിയാ.." "അതിന് നീയും ഇതുവരെ എന്നെ നോക്കി ചിരിച്ചിട്ടില്ലല്ലൊ...അപ്പൊ ഞാനും പേടിക്കണ്ടേ...???  മാഷ് അങ്ങനെയൊക്കെ ചോദിച്ചപ്പോൾ എനിക്ക് എന്താ പറയണ്ടേ എന്ന് ഒരു പിടിയും കിട്ടിയില്ല..കയ്യും കാലും ഓക്കെ വിറക്കുന്നു..ഒന്ന് മയത്തിൽ എങ്കിലും സംസാരിചൂടെ.. "അതിരിക്കട്ടെ...നീ എന്താ ഇപ്പൊ വിളിച്ചേ...മാഷേന്നോ...?? ഭഗവാനെ...അതും പണി പാളിയോ...സർ എന്ന് വിളിക്കാൻ തോന്നണില്ല..അതുകൊണ്ടാ മാഷേന്ന് വിളിച്ചത്.. "അത് സോറി സർ..ഇനി വിളിക്കൂല..." "ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒരു കോറിയുംകൊണ്ട് വരണ്ട..പിന്നെ മാഷ്..കേൾക്കാൻ ഒരു സുഖമൊക്കെ ഉണ്ട്...അതുകൊണ്ട് താൻ അങ്ങനെതന്നെ വിളിച്ചോ.." ഞാൻ തലകുലുക്കി സമ്മതിച്ചു.. "എന്താ തന്റെ പേര്...??? "ശ്രീ...ശ്രീദേവി...." "ശ്രീദേവി....ശ്രീ എന്നാൽ ഐശ്വര്യം ദേവി എന്ന ഒറ്റപ്പേരിൽത്തന്നെ ഐശ്വര്യം ഉണ്ട്..അതിന്റെകൂടെ എന്തിനാ ശ്രീ...?? ങേ..ഇങ്ങേര് എന്താ ഈ പറയണേ...ഇനി എന്റെ പേരെങ്ങാനും മാറ്റുമോ.. "ആ ശ്രീ അങ്ങോട്ട് കട്ട് ചെയ്യാം..ദേവി..അത് മതി..ഞാൻ തന്നെ അങ്ങനെയേ വിളിക്കൂ..ഛെ അതൊരു ഗും ഇല്ല...മ്മ് ദേവിക്കുട്ടി അതെങ്ങനെയുണ്ട്..കൊള്ളാമോ??? മാഷ് ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി... "അത്...മാഷേ..മാഷെന്നെ ശ്രീദേവി എന്ന് വിളിച്ചോളൂ..പ്ലീസ് ദേവി എന്ന് വിളിക്കണ്ട.."

"അതെന്താ ആ പേര് വിളിക്കാൻ താൻ ആർക്കെങ്കിലും പ്രത്യേകം അനുവാദം കൊടുത്തിട്ടുണ്ടോ..?? "അത്...എന്റെ അച്ഛൻ മാത്രമേ എന്നെ അങ്ങനെ വിളിക്കാറുള്ളൂ..അതുകൊണ്ട്...." "ഓ അങ്ങനെ....ശെരി എന്നാൽ തന്നെ ഇനി ഞാൻ.................ദേവിക്കുട്ടി എന്ന് മാത്രേ വിളിക്കൂ..."😁😁 "എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അതങ്ങോട്ട് സഹിച്ചോട്ടോ..." ഇതെന്താ ഇപ്പൊ സംഭവം..എന്തായാലും സമ്മതിച്ചുകൊടുത്തേക്ക് ശ്രീ തെറിയൊന്നും അല്ലാലോ..പേരല്ലേ.. വിളിച്ചോട്ടെ.. "മ്മ്...എന്നാ ദേവിക്കുട്ടി പൊയ്ക്കോ..ഇന്ന് ക്ലാസ്സ്‌ ഉള്ളതല്ലേ..." അത് കേട്ടപാടെ ഞാൻ സ്വർഗം കിട്ടിയ സന്തോഷത്തിൽ തിരിഞ്ഞുനടന്നു..താൻ പോടോ മാഷെ..ഞാൻ ഇനി രണ്ട് ദിവസത്തേക്ക് ആ കോളേജിന്റെ പടിപോലും കയറൂല്ല..മതിയായി എനിക്ക്.. "ആഹ് പിന്നേ ദേവിക്കുട്ടി ഒന്ന് നിന്നേ...!!! മാഷ് വിളിച്ചപ്പോൾ ഞാൻ ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കി.. "പിന്നേ...എന്നെപ്പെടിച്ച് ലീവ് ആക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ആ മോഹം അങ്ങോട്ട് മായിച്ചുകളഞ്ഞേക്ക്...മര്യാദക്ക് എന്നും ക്ലാസ്സിൽ വന്നാൽ നിനക്ക് കൊള്ളാം..ഇല്ലെങ്കിൽ മോള് ഒരുപാട് കഷ്ടപ്പടും.." മാഷ് എന്നെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു..ങേ ഇങ്ങേര് എന്താ ഉദ്ദേശിച്ചത്..

ഇനി അതാണോ...ഏയ് ഛെ ശ്രീ അത് നിന്റെ സർ ആണ്.. അങ്ങനെ പ്ലാൻ എട്ടുനിലയിൽ പൊട്ടിയ നിർവൃതിയിൽ ഞാൻ വീട്ടിലേക്ക് നടന്നു... അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ പതിവിലും വിപരീതമായി അച്ഛനെക്കണ്ട് ഞാനൊന്ന് പതറി...ആ മുഖത്ത് പതിവ് പുച്ഛം തന്നെ.. "ഓ...കെട്ടിലമ്മ രാവിലെതന്നെ എഴുന്നള്ളിയോ അമ്പലത്തിലേക്ക്..എന്തിനാടി വെറുതെ നീ ചെന്ന് അവിടെയുള്ള ദൈവങ്ങളുടെ ഐശ്വര്യംകൂടി കളയണേ.." അച്ഛൻ സ്ഥിരം പല്ലവി പാടാൻ തുടങ്ങിയപ്പോൾ ഞാൻ അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് ചെന്നു...അമ്മ ഫോണിൽ ആരോടോ ഭയങ്കര കത്തിയടി ആണ്...അടുത്തുചെന്നപ്പോൾ മനസ്സിലായി ആള് വർഷയാണ്..എന്റെ അനിയത്തി..അവൾ കുറച്ച് ദൂരെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.. എന്നെ കണ്ടപ്പോഴേ അമ്മ ഫോൺ എനിക്കുനേരെ നീട്ടി..അമ്മക്ക് അറിയാം അവൾ വിളിക്കുന്നത്തന്നെ എന്നോട് സംസാരിക്കാൻ ആണെന്ന്... കുറച്ചുനേരം വർഷയോട് സംസാരിച്ച് ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് വിട്ടു..നിത്യ ബുദ്ധിപൂർവ്വം ലീവ് എടുത്തു..ദുഷ്ട.. അതുകൊണ്ട് ബസിൽ ഞാൻ ഒറ്റക്ക് ആയിരുന്നു..കോളേജിൽ എത്തിയപ്പോൾ കൃപയെക്കണ്ടു..എന്നെ ഒറ്റക്കാക്കണ്ട എന്നുകരുതി വന്നതായിരിക്കും.. പിന്നെ അധികം സമയം കളയാതെ ക്ലാസ്സിലേക്ക് ചെന്ന് കത്തിയടിച്ചുകൊണ്ടിരുന്നു.. "എടി..എനിക്ക് പേടിയാകുന്നു...സർ നമ്മളെ ഇനി പബ്ലിക് ആയിട്ട് ചീത്ത പറയുമോ..??

കൃപ "ഇന്ന് രാവിലെ എന്റെ കോട്ട കഴിഞ്ഞു മോളേ.. ഇനി നിനക്കുള്ളത് മേടിച്ചോ.. !! "ആ തെണ്ടി നിത്യ നാളെയിങ്ങോട്ട് വരട്ടെ കൊന്ന് കൊലവിളിക്കും ഞാൻ.." "ശെരിയാ...ഇന്ന് എന്നെ ഒറ്റക്കാക്കി..ശവം.." "ഏയ്...സർ കൂടുതലൊന്നും പറയില്ലായിരിക്കും..നമുക്ക് മാത്രമല്ലല്ലൊ ആർക്കും അറിയില്ലായിരുന്നല്ലൊ.." "അതാണ്‌ എന്റെയും ആശ്വാസം..." "എന്റമ്മേ....എന്തൊരു ആയുസ്സ്...ദേ വരുന്നു..."😳 കൃപ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..ഒരു ബ്ലാക്ക് കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്ത് മീശയും പിരിച്ചുകൊണ്ട് കയറിവരുന്നു നമ്മടെ മാഷ്... പെട്ടെന്നുള്ള ആ വരവിൽ കുട്ടികൾ എല്ലാം കണ്ണും മിഴിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്നു..അദ്ദേഹം ക്ലാസ്സിലേക്ക് കയറി ഒരു പുഞ്ചിരിയോടെ എല്ലാവരോടും ഇരിക്കാൻ ആംഗ്യം കാണിച്ചു... ഇന്നലെ ഇവിടെക്കിടന്ന് അടി ഉണ്ടാക്കിയ ആളെ പെട്ടെന്ന് ഈ കോലത്തിൽ കണ്ട പതർച്ച എല്ലാവരിലും ഉണ്ടായിരുന്നു..അതുകൊണ്ട് ഇരിക്കാൻ എല്ലാവരും ഒന്ന് മടിച്ചു.. "ഹാ....ഇരിക്കടോ എല്ലാവരും...ഞാൻ അത്ര കുഴപ്പക്കാരൻ ഒന്നുമല്ല.." ടീച്ചേർസ് ടേബിളിലേക്ക് ചാരി ഇരുന്നുകൊണ്ട് അത് പറഞ്ഞ് ആ നോട്ടം എന്നിൽ ഉടക്കിയതും ഞാൻ പെട്ടെന്ന് തല താഴ്ത്തി... "ഓകെ സ്റ്റുഡന്റസ്...ഞാൻ സിദ്ധാർഥ്..ഇനിമുതൽ നിങ്ങൾക്ക് എക്കണോമിക്സ്‌ എടുക്കുന്നത് ഞാൻ ആയിരിക്കും.." മാഷ് സ്വയം പരിചയപ്പെടുത്തുമ്പോൾ പോലും ഞാൻ ചത്താലും തല പൊക്കൂല എന്ന മട്ടിൽ ഇരുന്നു..

.പക്ഷെ മാഷിന്റെ നോട്ടം ഇടയ്ക്കിടെ എന്നിൽ ആണെന്ന് കൃപ എനിക്ക് നല്ല വെടിപ്പായി പറഞ്ഞുതരുന്നുണ്ട്... "ഓക്കെ...ഇന്ന് എന്റെ ഫസ്റ്റ് ഡേ ആയതുകൊണ്ട് ഞാൻ നിങ്ങൾക്ക് ക്ലാസ്സ്‌ ഒന്നും എടുക്കുന്നില്ല..സോ നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം.." അത്കേട്ടപാടെ നമ്മുടെ മെയിൻ ചോദ്യമെത്തി.. "സർ...മാരീഡ് ആണോ...??? ഒരു പെൺകുട്ടി എഴുന്നേറ്റ് ചോദിച്ചതും ക്ലാസ്സിൽ ഒരു കൂട്ടച്ചിരി ഉയർന്നു..പെട്ടെന്ന് ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി.. "മാരീഡ് അല്ല...പക്ഷെ ഒരു ഗുണ്ടുമുളക് മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്....കിട്ടിയാൽ വരവ് വയ്ക്കും..." എന്ന് എന്നെയൊരു ഇമവെട്ടാതെ നോക്കി പറഞ്ഞതും ഞാൻ കണ്ണും മിഴിച്ച് ഇരുന്നു...ദൈവമേ എന്നെ എന്തിനാ നോക്കുന്നത്...ഇനി അതുതന്നെ ആണോ.. "എടി..പുള്ളിയെന്താ നിന്നെത്തന്നെ ഫോക്കസ് ചെയ്യുന്നത്...?? കൃപ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചതും ഞാൻ അവളെയൊന്നു രൂക്ഷമായി നോക്കിയിട്ട് വീണ്ടും തല താഴ്ത്തി.. "ഓക്കെ....ഇനി വേറെ സംശയമൊന്നും ഇല്ലന്ന് കരുതുന്നു..ഉണ്ടെങ്കിൽ വഴിയേ ചോദിക്കാം..ബിഫോർ ദാറ്റ്‌..ഈ ക്ലാസ്സിന്റെ ഹെഡ് ആരാണ്...ഐ മീൻ ക്ലാസ്സ്‌ ലീഡർ..??? മാഷ് അങ്ങനെ ചോദിച്ചതും എല്ലാവരുടെയും നോട്ടം എന്റെ നേരെ തിരിഞ്ഞു..ഞാൻ വിറച്ചുവിറച്ച് വേണോ വേണ്ടയോ എന്ന അർഥത്തിൽ എഴുന്നേറ്റ് നിന്ന് മാഷിനെ നോക്കി.. മാഷിന്റെ മുഖത്തെ ആ പുച്ഛത്തോടെയുള്ള ചിരി കണ്ടതും ഞാൻ ഉരുകിപ്പോകുന്നതുപോലെ തോന്നി..

"ഉത്തരവാദിത്തവും മിടുക്കും ഉള്ള ഒരാളും ഈ ക്ലാസ്സിൽ ഇല്ലേ..അതുകൊണ്ടാണോ ഇയാളെ തിരഞ്ഞെടുത്തത്..??? ഞാൻ ഒരു നിസ്സഹായതയോടെ മാഷിനെ നോക്കി..എല്ലാവരുടെയും നോട്ടം എന്നിലാണ് എന്നറിഞ്ഞപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞുവന്നു...ഇതുവരെ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല.. പിടിച്ചുവയ്ക്കാൻ ശ്രമിച്ചു എങ്കിലും കണ്ണുനീർ അണപൊട്ടി ഒഴുകി..ഞാൻ അവിടെനിന്ന് പൊട്ടിക്കരഞ്ഞു.. "ഹാ ബെസ്റ്റ് ഈ തൊട്ടാൽവാടിയാണോ നിങ്ങളുടെ ലീഡർ..നിങ്ങടെ കാര്യം പോക്കാ.." ഓരോ വാക്കുകളും എന്റെ കരച്ചിലിന്റെ ആക്കം കൂട്ടിക്കൊണ്ടിരുന്നു.. "ദേ കുട്ടി കരച്ചില് നിർത്തൂ..ഇങ്ങനെ കരയാൻ മാത്രം ഞാൻ തന്നെ ഒന്നും ചെയ്തില്ലല്ലൊ.." മാഷ് ശാന്തമായി പറഞ്ഞിട്ടും എനിക്കൊരു മാറ്റവും ഉണ്ടായില്ല.. "നിർത്തടോ...എന്റെ മുന്നിൽ ആരും കരയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല..എന്റെ ക്ലാസ്സിൽ ഇരിക്കണമെങ്കിൽ കരച്ചിൽ നിർത്തണം..ഇല്ലെങ്കിൽ ഗെറ്റ് ഔട്ട്‌.." മാഷ് കലിപ്പിൽ ഷൗട്ട് ചെയ്തതും ഞാൻ ഞെട്ടി വേഗം കണ്ണൊക്കെ തുടച്ചു..അപ്പോഴേക്കും എല്ലാവർക്കുമുള്ള ആശ്വാസമണി അടിച്ചു.. മാഷ് പുറത്തേക്ക് പോകുന്നതിനുമുൻപ് വീണ്ടും എന്റെ നേരെ തിരിഞ്ഞു.. "ഇയാള് മുഖമൊക്കെ ഒന്ന് കഴുകി സ്റ്റാഫ്‌റൂമിലേക്ക് വരൂ..എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.." അതുംപറഞ്ഞ് മാഷ് പോയി...ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെത്തന്നെ നിന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story