കൊലുസ്സ്: ഭാഗം 30

koluss

എഴുത്തുകാരി: ശീതൾ

""ഇന്ന് നീ സുഖമായിട്ട് ഉറങ്ങിക്കോ മോളേ...നാളെ നിനക്ക് ശിവരാത്രിയാണ്..ശിവരാത്രി..."" അങ്ങനെ ഞാൻ മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി റൂമിലേക്ക് ചെന്നു.. "അമ്മേ.........."" മുറിയുടെ ഹാൻഡിൽ ലോക്ക് തുറന്നതെ ഓർമ്മയൊള്ളു..മലന്നടി ച്ചോരു വീഴ്ചയായിരുന്നു..കൂടാതെ തലയിലേക്ക് എന്തൊക്കെയോ വീണ് കണ്ണുകൂടി കാണുന്നില്ല... അയ്യോ എന്റെ നടു ഒടിഞ്ഞേ...പതിയെ നടുവും താങ്ങി എഴുന്നേറ്റ് തലയിലേക്ക് വീണ അരിപ്പൊടി കുടഞ്ഞുകളഞ്ഞു ജസ്റ്റ്‌ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ച്ച... നിലത്ത് പരന്നുകിടക്കുന്ന എണ്ണ...ഹാൻഡിൽ ലോക്കിൽ നൂല് വച്ച് ബാലൻസ് ചെയ്ത് മുകളിൽ വച്ചിരിക്കുന്ന അരിപ്പൊടിയുടെ പാത്രം.. ഇത് അവന്മാർ ആണ്..അവര് തന്നെയാണ് അവര് മാത്രമാണ്..തെണ്ടികൾ..ചിന്തിച്ചു തീർന്നില്ല..ഫോൺ റിങ് ചെയ്യുന്നത് കേട്ട് എടുത്ത് നോക്കിയപ്പോൾ വിമൽ കോളിങ്..പരട്ട തെണ്ടി ചത്തോന്നറിയാൻ വിളിക്കുവായിരിക്കും.. "ഹലോ...അളിയാ..ഇപ്പോഴും നിലത്തുതന്നെ കിടക്കുവാണോ..വേഗം എണീറ്റുപോയി കുളിച്ച് വന്നേ...ആ അരിപ്പൊടി ഒക്കെ കഴുകികള..." ഫോൺ അറ്റൻഡ് ചെയ്തപ്പോഴേ വിമൽ പറഞ്ഞതുകേട്ട് അവിടെ വേറെ കുറച്ചുപേരുടെ കൂട്ടച്ചിരി ഉയർന്നു...നാറി കോൺഫറൻസ് കോളിൽ ഇട്ടിരിക്കുകയാണ്...

"എന്താ ബ്രോ ഒന്നും മിണ്ടാത്തെ...വീണ വീഴ്ചയിൽ കിളി പോയാ..?? ജെറിൻ ചോദിച്ചതുകേട്ട് എനിക്കങ്ങോട്ട് കലിച്ചുകയറി... "ഡാ പന്നികളെ...എന്നോട് ഈ ചതി വേണ്ടായിരുന്നു.." "എന്തോ എങ്ങനെ...ഡാ എന്റെ ഫസ്റ്റ് നൈറ്റിന് റൂമിൽ പന്നിപ്പടക്കം വച്ച് പൊട്ടിച്ചില്ലേടാ നീയൊക്കെ..??? അർജുൻ ചോദിച്ചു... "അത് ഞാൻ മാത്രമല്ലല്ലോ...ഇപ്പൊ കിടന്ന് കിണിക്കുന്ന ഈ ശവങ്ങളും ഉണ്ടായിരുന്നല്ലോ.. " "അതേ...ഇവന്മാർക്കുള്ള പണിയൊക്കെ ഞാൻ കൊടുത്തല്ലോ..ലാസ്റ്റ് അല്ലേ കുട്ടാ നീ...അല്ല നിന്റെ പൊണ്ടാട്ടി വന്നോടാ..അവൾക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ..?? ഇജാസ് ചോദിച്ചപ്പോഴാണ് ഞാനും അതോർത്തത്..ഭാഗ്യം അവൾ എങ്ങാനും വന്നിരുന്നേൽ ഇപ്പൊ ഇതുപോലെ കിടന്നേനെ... "അലവലാതികളെ അവൾക്കെങ്ങാനും എന്തേലും പറ്റിയിരുന്നെങ്കിൽ നാലിന്റെയും അടിയന്തരം ഞാൻ നടത്തിയേനെ.." "കൂൾ ബ്രോ കൂൾ...നീയേ ആദ്യം റൂമിലേക്ക് വരൂ എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു..അതുകൊണ്ടല്ലേ ഞങ്ങൾ ധൈര്യത്തിൽ പണി തന്നത്..അപ്പൊ ഓക്കെ മോനെ...പോയി കുളിച്ച് ചാച്ചിക്കോ ട്ടോ..ഞാൻ ഇവിടെ എന്തേലും നടക്കുമോ എന്ന് നോക്കട്ടെ..."

വിമൽ അതുംപറഞ്ഞ് ഒരു മൂളിപ്പാട്ടോടെ ഫോൺ കട്ട്‌ ചെയ്തു..പകരം വീട്ടിയതാ ജന്തു...ഹാ ഇന്നൊരു ദിവസം പോട്ടേ നാളെമുതൽ ഈ റൂം ഞാനൊരു താജ്മഹൽ ആക്കും...എന്നൊക്കെ ചിന്തിച്ച് ഞാൻ പതിയെ എഴുന്നേറ്റ് ഫ്രഷ് ആകാൻ പോയി...  "നിങ്ങൾക്ക് എന്തിന്റെ അസുഖമാ മനുഷ്യാ...പാവം സിദ്ധുവേട്ടൻ..." ഈറനോടെ ഇരിക്കുന്ന മുടി തുവർത്തിക്കൊണ്ട് ശ്രുതി വിമലിനോട്‌ പറഞ്ഞു.. "ഹുഹു...ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലേടി എന്റെ കൊച്ചേ.." വിമൽ അതുംപറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് ശ്രുതിയുടെ അടുത്തേക്ക് ചെന്നു...ശ്രുതി മിററിൽക്കൂടി അവനെനോക്കി പിരികം പൊന്തിച്ചു.. "മ്മ് എന്താ മോനെ ഉദ്ദേശം...??? ശ്രുതി ചോദിച്ചതുകേട്ട് വിമൽ ഒരു വളിച്ച ഇളി ഇളിച്ചു... "അല്ല ഏതായാലും അവന്റെ കുളമായി..അപ്പൊപ്പിന്നെ നമുക്ക് അങ്ങോട്ട് വല്ലതും തുടങ്ങിയാലോ..??? "എന്ത്......???? ഉള്ളിൽ ചെറിയ പേടി തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ അവനോട് ചോദിച്ചു... "ദാ ഇത്......"" അതുംപറഞ്ഞ് അവൻ ശ്രുതിയെ അവന്റെ കയ്യിൽ കോരിയെടുത്ത് ബെഡിൽ കൊണ്ടുപോയി കിടത്തി..

ശ്രുതി അല്പം പേടിയോടെ ഉമിനീരിറക്കി അവനെനോക്കി..ചുണ്ടിൽ ഒരു നനുത്ത ചുംബനത്തിലൂടെ അവൻ പതിയെ അവളിലേക്ക് ലയിച്ചുചേർന്നു.. അങ്ങനെ ആ മംഗോ ട്രീ ഫ്ലവറി..ബാ നമുക്ക് നമ്മുടെ ആൾക്കാരുടെ അടുത്തേക്ക് പോവാ.. രാവിലെ ഗീതമ്മ വിളിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്...പെട്ടെന്ന് ഗീതമ്മയെ മുൻപിൽ കണ്ട് ഞാൻ ഞെട്ടി എഴുന്നേറ്റത് "ഗീതമ്മേ....എഴുന്നേറ്റോ..അയ്യോ എന്താ എന്നെ വിളിക്കാതിരുന്നത്..ഇപ്പൊ പനി കുറഞ്ഞോ..?? പെട്ടെന്ന് വെപ്രാളപ്പെട്ട് ഞാൻ ചോദിച്ചതുകേട്ട് ഗീതമ്മ ചിരിച്ചു... "എനിക്കിപ്പോ ഒരു കുഴപ്പവുമില്ല എന്റെ കുട്ട്യേ...നല്ല ക്ഷീണം കാണും അതുകൊണ്ട് ഉറങ്ങിക്കോട്ടെ എന്നുകരുതിയാണ് ഞാൻ വിളിക്കാതിരുന്നത്.." "മോള് റൂമിലേക്ക് ചെല്ല്..കണ്ണൻ എഴുന്നേൽക്കാൻ ആകുന്നതേ ഒള്ളൂ...ആ പിന്നെ മോളേ രണ്ടുപേരും ഒന്ന് അമ്പലത്തിൽ ഒക്കെ ഒന്ന് പോയി വാ..ഇന്നലെ വിവാഹം കഴിഞ്ഞതല്ലേ ഒള്ളൂ..." ഗീതമ്മ പറഞ്ഞതനുസരിച്ച് ഞാൻ മുകളിലേക്ക് ചെന്നു..മുറിയിലേക്ക് ചെന്നപ്പോൾ കണ്ണേട്ടൻ നല്ല ഉറക്കമാണ്... കൊച്ചു കുട്ടികളെപ്പോലെ ഉറങ്ങുന്ന കണ്ണേട്ടനെക്കണ്ട് അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ഞാൻ കണ്ണേട്ടന്റെ അടുത്തേക്ക് ചെന്ന് നെറ്റിയിലേക്ക് അലസമായി വീണുകിടന്ന മുടിയൊക്കെ മാടിയൊതുക്കി വച്ചു..

കണ്ണേട്ടൻ ഒന്ന് കുറുകിക്കൊണ്ട് എന്റെനേരെ തിരിഞ്ഞുകിടന്നു..ഞാൻ അറിയാതെ ചിരിച്ചുപോയി.. ആ വിരിനെറ്റിയിൽ ഒരു സ്നേഹചുംബനം അർപ്പിച്ച് ഞാൻ ഫ്രഷ് ആകാനായി ബാത്‌റൂമിലേക്ക് കയറി..  മുഖത്തെക്ക് ചെറിയ വെള്ളത്തുള്ളി പതിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്... നോക്കുമ്പോൾ കുളിയൊക്കെ കഴിഞ്ഞ് ഈറനോടെ മുടി തുവർത്തിക്കൊണ്ട് നിൽക്കുകയാണ് എന്റെ പ്രിയ ഭാര്യ...രാത്രിയിൽ ഒട്ട് കിട്ടിയതും ഇല്ല..എന്നിട്ട് രാവിലെതന്നെ മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് ഇറങ്ങിയിരിക്കാ... തിരിഞ്ഞുനിൽക്കുന്നത് കൊണ്ട് പെണ്ണ് ഞാൻ എഴുന്നേറ്റത് അറിഞ്ഞിട്ടില്ല...ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ പിറകിലൂടെ ചെന്ന് അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു... പെട്ടെന്ന് ആയതുകൊണ്ട് ദേവൂട്ടി ഞെട്ടി കുതറിമാറാൻ നോക്കി...പക്ഷെ ഞാനതിന് സമ്മതിക്കാതെ അവളെ ഒന്നുകൂടി എന്നോട് ചേർത്ത് ആ നഗ്നമായ തോളിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികളെ എന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. പെണ്ണൊന്ന് പുളഞ്ഞുകൊണ്ട് എന്റെനേരെ തിരിഞ്ഞ് കൈരണ്ടും മാറിൽ വച്ചുമറച്ചു..അതുകണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

"നീ എന്തിനാ പെണ്ണേ മറയ്ക്കാൻ നോക്കുന്നത്..എനിക്കുള്ളത് തന്നെയല്ലെ...?? ഞാൻ ചോദിച്ചതുകേട്ട് പെണ്ണ് ആകെ ചടച്ചിട്ടുണ്ട്... കൂടെ പേടിയും വിറയലും.. "ക..ണ്ണേ..ട്ടാ...അ..മ്പല..ത്തിൽ പോണം...ഗീത..മ്മ പറ..ഞ്ഞു പോകാൻ..." പെണ്ണ് എങ്ങനെയോ വിക്കി വിക്കി പറഞ്ഞതുകേട്ട് ഞാനൊരു ചിരിയോടെ പിടി അയച്ച് അവളുടെ തലയിൽ കെട്ടിയിരുന്ന തോർത്ത്‌ എടുത്ത് ഫ്രഷ് ആകാൻ പോയി..ഹാവൂ...കണ്ണേട്ടൻ പിടിവിട്ട് പോയപ്പോഴാണ് ശെരിക്കും ശ്വാസം വീണത്...മാഷ് അടുത്തേക്ക് വരുമ്പോൾ പോലും ഇത്രയ്ക്ക് ടെൻഷൻ ആയിട്ടില്ല..പക്ഷെ കണ്ണേട്ടൻ അല്ല മാഷ്..കണ്ണേട്ടൻ അടുത്തേക്ക് വരുമ്പോഴേ എന്റെ കയ്യും കാലും വിറയ്ക്കും... പിന്നെ കൂടുതൽ അമാന്തിച്ചു നിൽക്കാതെ അമ്പലത്തിൽ പോകാൻ റെഡി ആയിത്തുടങ്ങി.. ഗീതമ്മ തന്ന സെറ്റ്സാരിയാണ് ഞാൻ ഉടുത്തത്...പക്ഷെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞൊറി ശെരിയാകുന്നില്ല..അത് റെഡിയാക്കി കൊണ്ടിരുന്നപ്പോഴാണ് കണ്ണേട്ടൻ കുളികഴിഞ്ഞ് ഇറങ്ങിയത്.. അതുകണ്ടപ്പോഴേ ഞാൻ ആകെ അലങ്കോലമായി കിടന്ന സാരി നേരെയാക്കി ഇട്ടു... "നീ ഇതുവരെ റെഡി ആയില്ലേ...ഇങ്ങനെ പോയാൽ നമ്മുടെ ഫസ്റ്റ് മീറ്റ് പോലെ ആകും..." കണ്ണേട്ടൻ തലയും തുവർത്തിക്കൊണ്ട് പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല... "ഫസ്റ്റ് മീറ്റോ...അപ്പൊ എന്താ ഉണ്ടായേ...?? "ആഹാ ബെസ്റ്റ്..ഇത്രവേഗം മറന്നോ..മോള് കുളിച്ചോരുങ്ങി ആടിത്തൂങ്ങി അവിടെ എത്തുമ്പോഴേക്കും നട അടയ്ക്കും..

എന്നിട്ട് അതിന്റെ ദേഷ്യം അടുത്തുനിൽക്കുന്ന പാവങ്ങളോട് തീർക്കും.." കണ്ണേട്ടൻ ചിരി അടക്കി പറഞ്ഞതുകേട്ട് ഞാൻ അങ്ങേരെ കണ്ണുരുട്ടി കാണിച്ച് ചുണ്ട് കോട്ടി.. "ഹോ ഇനി അതിന് പിണങ്ങണ്ട എന്റെ പൊണ്ടാട്ടിക്കുട്ടി..ഒന്ന് വേഗം ഒരുങ്ങി വാ.." "ഞ്ഞേ....അതേ കണ്ണേട്ടാ ഞാൻ ദാവണിതന്നെ ഉടുത്താലോ...ഇത് ശെരിയാകുന്നില്ല...അല്ലെങ്കിൽ ഞാൻ ഗീതമ്മയുടെ അടുത്തുപോയി ശെരിയാക്കാം... " ഞാൻ പറഞ്ഞതുകേട്ട് കണ്ണേട്ടൻ നടുവിന് കയ്യുംകൊടുത്ത് എന്നെ അടിമുടി നോക്കി... "ഇനി നീ ദാവണി ഉടുത്താൽ എന്താ ഉണ്ടാകാ എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ...പിന്നെ ഇത് റെഡി ആക്കാൻ ഗീതു വേണ്ട ഞാൻ തന്നെ ധാരാളം..." കണ്ണേട്ടൻ അതുംപറഞ്ഞ് ഒരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു..ഈശ്വരാ പണി പാളിയോ...ഞാൻ പേടിയോടെ ഉമിനീരിറക്കി കണ്ണേട്ടനെ നോക്കി... കണ്ണേട്ടൻ പതിയെ എന്റെ സാരിയിൽ പിടുത്തമിട്ട് ഞൊറിയൊക്കെ റെഡിയാക്കി തരാൻ തുടങ്ങി..ഞാൻ ആകെ കിളിപോയി നിന്നു.. "കണ്ണേട്ടന് സാരിയുടുക്കാൻ ഒക്കെ അറിയോ...??? "ഉടുക്കാൻ അറിയില്ല..ഉടുപ്പിക്കാൻ അറിയാം..കല്യാണം കഴിഞ്ഞാൽ ഇതുപോലെ ഒരു സിറ്റുവേഷൻ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു..അല്ല സാധാരണ അങ്ങനെയാണല്ലോ..അപ്പൊപ്പിന്നെ നേരത്തെ അങ്ങോട്ട് പഠിച്ചുവച്ചു..."

അതുംപറഞ്ഞ് കണ്ണേട്ടൻ ഞൊറി റെഡിയാക്കി എന്റെ ഇടുപ്പിലേക്ക് വയ്ക്കാൻ തുടങ്ങിയതും ഞാനൊരു ഞെട്ടലോടെ കണ്ണേട്ടന്റെ കയ്യിൽ പിടുത്തമിട്ടു...അതുകണ്ട് കണ്ണേട്ടൻ ഒരു ചിരിയോടെ ഞൊറി എന്റെ കയ്യിലെക്ക് തന്നു... "ഇതാ...നീതന്നെ കുത്തിക്കോ...ഇനി ഞാൻ ചെയ്തിട്ട് വെറുതെ ആ ഹൃദയം പൊട്ടിപ്പോകണ്ട..." അതുകേട്ട് എനിക്കും ചിരിവന്നു...സാരി നേരെയാക്കിയശേഷം കണ്ണേട്ടൻ എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിന്ന് ഡ്രസിങ് ടേബിളിൽ ഇരുന്ന സിന്ദൂരച്ചെപ്പ് എടുത്ത് അതിൽനിന്ന് ഒരുനുള്ള് സിന്ദൂരം എടുത്ത് എന്റെ സീമന്തരേഖയെ ചുവപ്പിച്ചു..കൂടാതെ അവിടെ ഒരു സ്നേഹചുംബനവും നൽകി.. "ഈ രേഖയെ എന്നും ചുവന്നുകാണാനാണ് എനിക്കിഷ്ടം..എന്റെ പ്രണയം നിന്നിലേക്ക് ഒഴുക്കുന്ന ചുവപ്പ്.."❤️ ഞാൻ അത് മനസ്സിൽ സ്വീകരിച്ചെന്നപോലെ വിരലിൽ ഉയർന്ന് കണ്ണേട്ടന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി..കണ്ണേട്ടൻ അത് കണ്ണുകൾ അടച്ച് സ്വീകരിച്ചു.. പിന്നെ ഞങ്ങൾ വേഗം ഒരുങ്ങിയിറങ്ങി അമ്പലത്തിലേക്ക് പോയി... തൊഴുതിറങ്ങി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് മുറ്റത്തൊരു കാർ കിടക്കുന്നത് കണ്ടത്... ബുള്ളറ്റ് പാർക്ക്‌ ചെയ്ത് ഞങ്ങൾ വീട്ടിലേക്ക് കയറാൻ തുടങ്ങിയതേ അകത്തുനിന്ന് ഒരു കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു... "കണ്ണാ......."

എന്നും വിളിച്ചുകൊണ്ട് അവൻ കണ്ണേട്ടന്റെ അടുത്തേക്ക് ഓടിവന്നു..അതാരാണെന്ന് മനസ്സിലാകാതെ ഞാൻ മിഴിച്ചുനിന്നു..കണ്ണേട്ടൻ ആ മോനെ എടുത്തുയർത്തി അവന്റെ കവിളിൽ ഉമ്മവച്ചു... "ഹൈ കണ്ണന്റെ അപ്പുമോൻ എപ്പോളാ വന്നേ...??? കണ്ണേട്ടൻ ചോദിച്ചതുകേട്ട് മോൻ കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു...അതുകണ്ട് എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.. "ഇപ്പൊ വന്നു....പപ്പെ അമ്മേം ഒന്തല്ലോ.... " "ആണോടാ...എന്നാ ബാ നമുക്ക് അവരുടെ അടുത്തേക്ക് പോകാട്ടോ..അപ്പൂട്ടാ ഈ ആന്റിയെ അറിയോ വാവക്ക്....?? അവരെ പുഞ്ചിരിയോടെ നോക്കിനിന്ന എന്നെ ചൂണ്ടി കണ്ണേട്ടൻ ചോദിച്ചതുകേട്ട് മോൻ എന്നെനോക്കി...പതിയെ ആ കുഞ്ഞിച്ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... "ദേവൂ........." എന്നുംവിളിച്ചുകൊണ്ട് അവൻ എന്റെമേലേക്ക് ചാടി...ഞാൻ ചിരിച്ചുകൊണ്ട് മോനെ പൊതിഞ്ഞുപിടിച്ച് ആ കുഞ്ഞിക്കവിളിൽ ഒരുമ്മ കൊടുത്തു.. "ഇതാരാ കണ്ണേട്ടാ....??? "ആഹാ നിനക്ക് മനസ്സിലായില്ലേ...ഇതാണ് നമ്മുടെ ചന്ദ്രമാമയുടെ മകൾ ശില്പയുടെ ഒരേയൊരു മോൻ...ആരവ് എന്ന ഞങ്ങളുടെ അപ്പു..." അപ്പൂന്റെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് കണ്ണേട്ടൻ പറഞ്ഞു..ഞങ്ങൾ മോനെയുംകൊണ്ട് അകത്തേക്ക് കയറി.. 

ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ ശില്പയും പ്രകാശും ഹാളിൽ ഉണ്ടായിരുന്നു.. "ഓയ് അളിയോ...എന്തൊക്കെ...?? എന്നെ കണ്ടപ്പോഴേ പ്രകാശ് ചോദിച്ചു...ശില്പ അപ്പോഴേക്കും ദേവൂട്ടിയുടെ അടുത്തേക്ക് ചെന്നു...പിന്നെ ഓരോന്ന് പറഞ്ഞ് രണ്ടും കൂട്ടായി... "അതുശരി കല്യാണത്തിന് ഉണ്ടാകും എന്ന് പറഞ്ഞ നിങ്ങള് വന്നത് കല്യാണപ്പിറ്റേന്ന്...എന്റെ പെങ്ങൾക്കും അളിയനും അത്രവലിയ തിരക്ക് ആയിരുന്നോ..?? "സോറി അളിയാ...നേരത്തെ പോരണം എന്നൊക്കെ വിചാരിച്ചതാ..പക്ഷെ ലീവ് കിട്ടണ്ടേ...." "അതേടാ...കണ്ണാ ഇപ്പൊത്തന്നെ ആകെ രണ്ട് ദിവസമേ ലീവ് ഒള്ളൂ..നാളെ രാവിലെതാന്നെ തിരിച്ചുപോകണം.." "അയ്യോ അതെന്താ ചേച്ചി വന്നതേ പോകുന്നത്..കുറച്ചുദിവസം കഴിഞ്ഞിട്ട് പോകാം.." ശില്പ പറഞ്ഞതിന്റെ പിന്നാലെ ദേവു പറഞ്ഞു.. "ഇവിടെ നിൽക്കാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് ദേവു...പക്ഷെ തിരക്കായിപ്പോയി.." "നീ നിൽക്കണ്ടടി പൊയ്ക്കോ..സ്വന്തക്കാരെ വിട്ട് അന്യനാട്ടിൽ പോയി കഷ്ടപ്പെട്..." ഗീതു അവര് നിലക്കാത്തതിലുള്ള പരിഭവം പറഞ്ഞതും ഞങ്ങള് ചിരിച്ചുപോയി..ഗീതുവിന് പെൺകുട്ടി ഇല്ലാതിരുന്നത് കൊണ്ട് എന്നെയും ശരതിനെക്കാൾ കാര്യമായിരുന്നു ശില്പയെ..അവൾക്കും അങ്ങനെതന്നെ..ഞാനും അവളും സെയിം age ആണ്...

അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം കടന്നുപോയി..അപ്പൂന് ആണെങ്കിൽ നമ്മളെ പെണ്ണിനെ നല്ലോണം ബോധിച്ച മട്ടാണ്..ഇവിടെയും ഞാൻ പോസ്റ്റ്‌..ബട്ട്‌ എന്തൊക്കെ വന്നാലും ഞാനിന്ന് രാത്രി നിന്നെ വിടൂല മോളെ..... രാത്രി ആയതും എല്ലാവരും ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ പോവാനൊരുങ്ങി..ശില്പ ദേവൂന്റെ കയ്യിൽനിന്നും കുഞ്ഞിനെ വാങ്ങാൻ വന്നതും ചെക്കൻ അവളെ അള്ളിപ്പിടിച്ചു നിൽക്കാ... "ഞാ ഇന്ന് ദേവൂന്റെ കൂതെയാ കിടക്കണെ..." ചെക്കൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..ദേവു ആണെങ്കിൽ ചിരി കടിച്ചുപിടിച്ച് എന്നെ നോക്കാ...ഗീതുവിന്റെ നോട്ടവും ഏകദേശം അതുപോലെ തന്നെ... "അയ്യോ വാവേ അത് വേണ്ടാ..ബാ അമ്മേടെ കൂടെ കിടക്കാം..വന്നേ.." അതുംപറഞ്ഞ് ശില്പ അവനെ എടുക്കാൻ ആഞ്ഞതും കുരിപ്പ് കിടന്ന് മോങ്ങാൻ തുടങ്ങി...ഹോ എന്റെ വിധി...പ്രകാശ് ആണെങ്കിൽ സന്തോഷമയില്ലേ അളിയാ എന്ന അർഥത്തിൽ എന്നെനോക്കി ഇളിക്കാ.. "സാരമില്ല ചേച്ചി...അവൻ ഞങ്ങടെകൂടെ കിടന്നോട്ടെ..കുഴപ്പമില്ല.." സുഭാഷ്...മൈ പൊണ്ടാട്ടിയും എന്നെ കയ്യൊഴിഞ്ഞു..ഇങ്ങനെ പോയാൽ ഞാൻ മൂത്തുനരച്ച് നിൽക്കത്തെ ഒള്ളൂ...ദേവു അതുംപറഞ്ഞ് കൊച്ചിനെ എടുത്ത് എല്ലാരോടും ഗുഡ് നൈറ്റ് പറഞ്ഞ് എന്നെനോക്കി ഒരു വളിച്ച ഇളി ഇളിച്ച് റൂമിലേക്ക് പോയി.. ഇന്നത്തെ ശിവരാത്രിയും കാളരാത്രി ആയ നിർവൃതിയിൽ ഞാനും അവളുടെ പിന്നാലെ പോയി........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story