കൊലുസ്സ്: ഭാഗം 32

koluss

എഴുത്തുകാരി: ശീതൾ

"ഡോ..കള്ളകിളവാ..താൻ എന്നെ പറഞ്ഞു പറ്റിക്കുവായിരുന്നു അല്ലേ..???? അരവിന്ദന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് ജീവൻ അയാൾക്കുനേരെ അലറി..അരവിന്ദൻ സർവ്വശക്തിയും എടുത്ത് അവനിൽനിന്ന് കുതറിമാറി.. "ഛെ..വിടടാ..നീ ആരാടാ എന്നെ ചോദ്യം ചെയ്യാൻ..എന്റെ മോളേ ഞാൻ എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും അത് ചോദ്യം ചെയ്യാൻ നിനക്ക് എന്താടാ അവകാശം...അന്ന് നിന്നോട് ഞാൻ അങ്ങനെ ഒരു ഉടമ്പടി സ്ഥാപിച്ചത് അവളുടെ പേരിലുള്ള ആ സ്വത്തുക്കൾ അത് സ്വന്തമാക്കാൻ വേണ്ടി ആയിരുന്നു..പക്ഷെ ഇപ്പൊ അതുപോലും വേണമെന്ന് എനിക്ക് തോന്നുന്നില്ല..." ഉള്ളിൽ നുരഞ്ഞുപൊന്തിയ മാനസാന്തരത്തോടെ അരവിന്ദൻ പറഞ്ഞതും ജീവൻ ഒരു പുച്ഛത്തോടെ അയാളെനോക്കി പൊട്ടിച്ചിരിച്ചു...

"ഹഹഹ.. താൻ എന്താടോ കരുതിയത്..തന്റെ മകളുടെ ശരീരസൗന്ദര്യത്തിൽ മതിമറന്ന് അവളെ കെട്ടി എന്റെ ഭാര്യയായി കൂടെ പൊറിപ്പിക്കാൻ പോവാണെന്നോ....ശ്രീദേവി അവൾ എന്റെയൊരു ആഗ്രഹമാണ്...സൗന്ദര്യവും ആകാരഭംഗിയും ഒത്തിണങ്ങിയ ഒരുപാട് പെണ്ണുങ്ങളെ അനുഭവിച്ചിട്ടുണ്ടെങ്കിലും അവരൊന്നും തന്റെ മകളുടെ ഏഴയലത്തുപോലും വരില്ല..ഒരുദിവസമെങ്കിൽ ഒരു ദിവസം ഒന്ന് ശെരിക്ക് അനുഭവിച്ചിട്ട് വിട്ടുതരുമായിരുന്നു ഞാൻ അവളെ...പക്ഷെ താൻ താനെന്നെ ചതിച്ചു..." ജീവൻ പറഞ്ഞതുകേട്ട് അരവിന്ദന്റെ മുഖം ദേഷ്യത്താൽ ചുവന്നു... "പ്പാ...ചെറ്റേ....എന്റെ മോളേപ്പറ്റി തോന്ന്യവാസം പറയുന്നോടാ..നീ ഇത്ര ചതിയൻ ആണെന്ന് ഞാൻ കരുതിയില്ലടാ..സ്വത്തിനുവേണ്ടി ആണെങ്കിലും നിന്നെപ്പോലെ ഒരു നാറിക്ക് അവളെ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ലടാ..നിനക്ക് അവളുടെ ഒരു രോമത്തിൽ തൊടാൻ പോലും പറ്റില്ലടാ..."

ജീവന്റെ കഴുത്തിൽ അമർന്ന അരവിന്ദന്റെ കൈ അവൻ ബലമായി പിടിച്ചുമാറ്റി...അയാളെ ആഞ്ഞുതള്ളി...പെട്ടെന്നുള്ള ആക്രമണത്തിൽ പിന്നിലേക്ക് വേച്ച് നിലത്തേക്ക് വീണ അരവിന്ദന്റെ അടുത്തേക്ക് അവൻ ചെന്നു... "തന്നെക്കൊണ്ട് എന്നല്ല അവളുടെ കെട്ട്യോൻ ആ പന്നക്കും ഒന്നും ചെയ്യാൻ പറ്റില്ല..ഇനി അഥവാ ഞാൻ ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ പിന്നെ തന്റെ മരണം എന്റെ കൈകൊണ്ട് ആയിരിക്കും..ഓർത്തോ...'" ഒരു ഭീഷണിയുടെ സ്വരത്തിൽ അരവിന്ദനുനേരെ വിരൽചൂണ്ടി അത്രയുംപറഞ്ഞ് ജീവൻ പോയി...അയാൾ ഒരു ഞെട്ടലോടെ അവൻ പോയ വഴിയേ നോക്കിനിന്നു.. 

ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാൻ റൂമിലേക്ക് കയറിയത്...എടുത്തുനോക്കിയപ്പോൾ അമ്മയാണ്.. "ഹലോ അമ്മേ.......?? കോൾ അറ്റൻഡ് ചെയ്തപാടെ ഞാൻ ചോദിച്ചു.. "ആഹ് മോളേ.. കുട്ടിക്ക് അവിടെ സുഖമാണോ..മോൻ എവിടെ...?? "കണ്ണേട്ടൻ ഇവിടെ ഉണ്ട് അമ്മേ...അമ്മക്ക് സുഖമാണോ..വർഷ എവിടെ...?? "ഇവിടെയുണ്ട് മോളേ...ഇവിടെ ഉണ്ണിയപ്പം ഉണ്ടാക്കി വച്ചിട്ട് അത് കൊടുക്കാത്തതിൽ എന്നോട് പിണങ്ങി മുറിയിൽ കയറി കതകടച്ച് ഇരിക്കാ..." അമ്മ ഒരു ചിരിയോടെ പറഞ്ഞതുകേട്ട് എനിക്ക് സങ്കടമായി...അങ്ങോട്ട് ഒന്ന് പോകാൻപോലും എനിക്ക് കഴിയില്ലല്ലോ.. "മ്മ് പിണങ്ങിയാലും അത് മുഴുവൻ അവള് തന്നെയല്ലേ തിന്ന് തീർക്കുക..എനിക്ക് അതിനുള്ള ഭാഗ്യം ഇനി ഇല്ലല്ലോ.." "എന്നാലേ ഞാൻ ഇതൊക്കെ ഉണ്ടാക്കിവച്ചത് എന്റെ ദേവിമോൾക്ക് വേണ്ടിയാ കേട്ടോ..നിങ്ങൾ നാളെത്തന്നെ ഇങ്ങോട്ട് പോര്...."

"ദേ അമ്മേ വെറുതെ കളിയാക്കല്ലെ...ഞങ്ങളെ കാണുന്നത് പോലും അച്ഛന് ഇഷ്ടമല്ല ഇനിയും അച്ഛൻ പറയുന്നത് ഓരോന്ന് കേൾക്കാൻ വയ്യ..." "എന്റെ മോള് ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ട...നിങ്ങളെ ഇങ്ങോട്ട് വിളിക്കാൻ എന്നോട് പറഞ്ഞത് ആരാണെന്നാ വിചാരം..വേറെ ആരുമല്ല അച്ഛൻ തന്നെയാ പറഞ്ഞത്..." ഒരു ഞെട്ടലോടെയാണ് അമ്മ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടത്...സത്യമോ മിഥ്യയോ എന്നുപോലും തിരിച്ചറിയാൻ കഴിയുന്നില്ല...അച്ഛൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുക എന്നുപറഞ്ഞാൽ... "അ..മ്മേ...സ...സത്യമാണോ അമ്മ പറഞ്ഞത്...??? ഞാൻ അല്പം വിറയലോടെയും ആകാംഷയോടെയും ചോദിച്ചു... "സത്യമാണ് മോളേ...അരവിന്ദേട്ടന് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്...ഇന്ന് രാവിലെയാ എന്നോട് പറഞ്ഞത് നിങ്ങളെ ഇങ്ങോട്ട് വിളിക്കണം വിരുന്ന് കൊടുക്കണം എന്നൊക്കെ...നിങ്ങള് വരില്ലേ മക്കളെ...??

അമ്മ പറഞ്ഞതുകേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..അമ്മയോട് സമ്മതമറിയിച്ച് ഫോൺ വയ്ക്കുമ്പോഴും ഒരുപാട് ആഗ്രഹിച്ച സ്നേഹം ലഭിക്കാൻ പോകുന്ന സന്തോഷം ആയിരുന്നു എന്നിൽ.. പെട്ടെന്നാണ് എന്റെ ഇടുപ്പിലൂടെ എന്റെ കൈചുറ്റിവരിഞ്ഞത്..എന്റെ പ്രിയപ്പെട്ടവന്റെ സാമീപ്യം അറിഞ്ഞതും ഞാൻ കണ്ണേട്ടന് നേരെ തിരിഞ്ഞു...എന്റെ കണ്ണിലെ നീർത്തിളക്കം കണ്ട് കണ്ണേട്ടന്റെ മുഖം വല്ലാതെയായി... "ദേവു...എന്താ എന്തുപറ്റി..എന്തിനാ കരയുന്നെ...പറ..." കണ്ണേട്ടൻ ആവലാതിയോടെ എന്റെ ഇരുകവിളിലും കൈവച്ച് ചോദിച്ചു...ഞാൻ മറുത്തോന്നും പറയാതെ കണ്ണേട്ടനെ ഇറുകെപ്പുണർന്നു.. "കണ്ണേട്ടാ...അച്ഛൻ..അച്ഛൻ നമ്മളെ അങ്ങോട്ട് ക്ഷണിച്ചു...ഇപ്പൊ ഇപ്പൊ നമ്മളോട് ഒരു ദേഷ്യവും ഇല്ല..."

നെഞ്ചിൽനിന്ന് മുഖമുയർത്തി കണ്ണേട്ടനെ നോക്കി ഞാൻ പറഞ്ഞു..ആ മുഖത്ത് ഒരു മങ്ങിയ പുഞ്ചിരിയാണ് ഉണ്ടായത്..അതുകണ്ട് എന്റെ ചുണ്ടിലെ പുഞ്ചിരിയും മാഞ്ഞു... "സാരമില്ല...കണ്ണേട്ടന് ഇഷ്ടമല്ലേൽ നമുക്ക് പോകണ്ട..അമ്മ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു എന്നെ ഒള്ളൂ..എനിക്കെന്റെ മാഷേട്ടനും ഗീതമ്മയും മതി..." ഉള്ളിലെ സങ്കടം കടിച്ചമർത്തി ഞാൻ കണ്ണേട്ടനെ നോക്കി പുഞ്ചിരിച്ചു..കണ്ണേട്ടൻ എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... "എന്റെ പെണ്ണിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരില്ലേ..നിന്റെ ഈ മുഖത്തെ സന്തോഷം എനിക്ക് എന്നും കാണണം പെണ്ണേ..നമുക്ക് പോകാം.." കണ്ണേട്ടൻ പറഞ്ഞതുകേട്ട് എന്റെ കണ്ണുകൾ വിടർന്നു... "സത്യം......???? '"ആടി പൊണ്ടാട്ടിക്കുട്ടി....പക്ഷെ രാവിലെ പോയിട്ട് വൈകുന്നേരം ഇങ്ങോട്ട് പോരണം ഗീതുവിനെ ഒറ്റക്ക് ആക്കാൻ പറ്റില്ല...."

"ഡബിൾ ഒക്കെ...കണ്ണേട്ടാ..." ഞാൻ ചാടിത്തുള്ളി കണ്ണേട്ടന്റെ കവിൾ പിടിച്ചുവലിച്ചു...പിന്നെ ഏന്തിവലിഞ്ഞ് ആ കവിളിൽ ഒരു അടാർ കടി അങ്ങോട്ട് കൊടുത്തു.. "സ്സ് ആഅഹ് ഡീീ......" കണ്ണേട്ടൻ എരിവ് വലിച്ച് അലറിക്കൊണ്ട് എന്റെ അടിക്കാൻ ആഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് കണ്ണേട്ടനെ തള്ളിമാറ്റി ഓടി.. കട്ടിലിന് ചുറ്റും ഓടിയും ടേബിളിന് ചുറ്റും ഓടിയും ഞാൻ കണ്ണേട്ടനെ വട്ടം കറക്കി...ബട്ട്‌ നിർഭാഗ്യവശാൽ എന്റെ മാഷിന്റെ മുൻപിൽ എനിക്ക് തോൽക്കേണ്ടി വന്നു.... കണ്ണേട്ടൻ എന്നെ വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി...ഒരു കിതപ്പോടെയും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെയും ഞങ്ങൾ പരസ്പരം നോക്കി...ഒരുവേള കണ്ണുകൾ തമ്മിൽ ഉടക്കി.. വികാരം മാറിമറിയുന്നതിന് അനുസരിച്ച് ശ്വാസഗതിയും ഹൃദയമിടിപ്പിന്റെ വേഗതയും കുതിച്ചുയർന്നു..കണ്ണേട്ടന്റെ വശ്യമായ നോട്ടത്തിൽ ഞാൻ അലിഞ്ഞുപോകുന്നതുപോലേ...

ഞാൻ ഉമിനീരിറക്കി ആ മുഖത്തേക്ക് നോക്കിയപ്പോഴേക്കും കണ്ണേട്ടൻ എന്റെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. ഞാൻ ശ്വാസം നീട്ടിയെടുത്ത് കണ്ണേട്ടന്റെ ഷർട്ടിൽ പിടിമുറുക്കി..ആ കണ്ണുകൾ എന്റെ മുഖമാകെ ഓടിനടന്നു..കണ്ണേട്ടൻ എന്നോട് ഒന്നുകൂടി ചേർന്നുനിന്ന് എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...പതിയെ ആ അധരങ്ങൾ എന്റെ ഇരുകണ്ണിലൂടെയും നാസികയിലൂടെയും ഒഴുകി അതിന്റെ ഇണയിൽ എത്തിച്ചേർന്നു... ഒരു നനുത്ത ചുംബനത്തിലൂടെ എന്റെ കീഴ്ചുണ്ട് കടിച്ചെടുത്ത് നുകരാൻ തുടങ്ങി...കൂടാതെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു... എന്റെ കൈകൾ കണ്ണേട്ടന്റെ മുതുകിൽ അമർന്നു..എന്നിലും വികാരങ്ങൾ ഉടലെടുക്കുന്നത് ഞാനറിഞ്ഞു...ആ ചുംബനത്തിൽ ലയിച്ച് ഞാൻ നിന്നു...കണ്ണേട്ടൻ വീണ്ടും വീണ്ടും എന്റെ അധരങ്ങളെ നുകരുന്നതിന് ഒപ്പം ആ ദന്തങ്ങളും അവിടെ കുസൃതി കാട്ടി..

ശ്വാസം വിലങ്ങി ഉമിനീരിൽ രക്തച്ചുവ കലർന്നതും കണ്ണേട്ടൻ ഒരു കിതപ്പോടെ ഒരുവേള എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി...വീണ്ടും അതേ ആവേശത്തോടെ എന്റെ അധരങ്ങളെ ബന്ധിച്ചു... ആ ചുംബനത്തിൽ എന്നിലെ വികാരങ്ങൾ പൂർണ്ണമായി ഉണർന്നതും ഞാൻ കണ്ണേട്ടനെ ഒന്നുകൂടി എന്നിലേക്ക് ചേർത്തുപിടിച്ചു... "എല്ലാ അർഥത്തിലും എന്റെ നല്ല പാതിയാകാൻ നിനക്ക് സമ്മതമാണോ ദേവൂട്ടി...സ്വന്തമാക്കിക്കോട്ടേ ഞാൻ എന്റേത് മാത്ര മായി...?? ഒരുവേള എന്റെ അധരങ്ങളെ സ്വതന്ത്രമാക്കി കണ്ണേട്ടൻ എന്റെ കാതോരം പതിയെ ചോദിച്ചതും ഞാൻ അതിന് സമ്മതമെന്നോണം കണ്ണേട്ടന്റെ അധരങ്ങളിലേക്ക് എന്റെ അധരങ്ങൾ ചേർത്തു.. ആ ചുണ്ടുകളെ മോചിപ്പിക്കാതെ തന്നെ കണ്ണേട്ടൻ എന്നെ ഇരുകയ്യാൽ കോരിയെടുത്ത് ബെഡിൽ കൊണ്ടുപോയി കിടത്തി...

കണ്ണേട്ടൻ ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കുമ്പോഴും എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കുതിച്ചുയർന്നു.. കണ്ണേട്ടൻ പതിയെ എന്നിലേക്ക് അമർന്ന് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...ഞാനൊരു പിടച്ചലോടെ കണ്ണേട്ടന്റെ മുടിയിൽ കൊരുത്തുവലിച്ചു... കണ്ണേട്ടന്റെ ചുണ്ടുകൾ അവിടമാകെ പരതിക്കൊണ്ടിരുന്നു...ഒടുവിൽ തേടിയത് കണ്ടെത്തിയതുപോലെ എന്റെ കഴുത്തിലെ മറുകിൽ അമർത്തി ചുംബിച്ചു കൂടാതെ ആ ദന്തങ്ങളും അവിടേക്ക് ആഴ്ന്നു.. ആ പ്രണയസമ്മാനത്തെ ഞാനേറ്റുവാങ്ങി..രാത്രിയിലെ നിശബ്ദതയിൽ എന്റെ പാദത്തിൽനിന്ന് ഉയർന്നുകേട്ട കൊലുസ്സ്ന്റെ നാദം ഞങ്ങളിൽ ആവേശം ഉണർത്തി..കണ്ണേട്ടന്റെ പ്രണയം എന്നിലേക്ക് ഒഴുക്കാൻ തടസ്സമായി നിന്ന ഉടയാടകൾ കണ്ണേട്ടൻ പറിച്ചെറിഞ്ഞു...

എന്നിലേ കാണാപ്പുറങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ കണ്ണേട്ടന്റെ പുറത്ത് എന്റെ നഖചിത്രങ്ങൾ പതിഞ്ഞു.. ഒടുവിൽ വികാരത്തിന്റെ തീവ്രതയിൽ ഒരു ചെറുനോവായി എന്നിലേക്ക് പടർന്നിറങ്ങി ഒരു കിതപ്പോടെ എന്റെ മാറിലേക്ക് കണ്ണേട്ടൻ വീണപ്പോഴും ഞാനാ പ്രണയവേഴ്ച്ചയുടെ ലഹരിയിൽ കണ്ണേട്ടനെ നെഞ്ചോട് ചേർത്തുപിടിച്ചു... "ദേവൂട്ടി......." "മ്മ്മ്മ്......." "ഒരുപാട് വേദനിച്ചോ...??? "മ്മ്മ്മ്...സുഖമുള്ള നോവ്..." കണ്ണേട്ടൻ എന്നെ വാരിപ്പുണർന്ന് എന്നിലെ സ്ത്രീയെ പൂർണ്ണയാക്കിയപ്പോൾ ഒഴുകിയിറങ്ങിയ എന്റെ കണ്ണുനീർ തുള്ളികൾ ആ ചുണ്ടുകളാൽ ഒപ്പിയെടുത്തു...എന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ടുമൂടി... വീണ്ടും വികാരങ്ങളുടെ വേലിയെറ്റം ഞങ്ങളിൽ ഉണ്ടായതും കണ്ണേട്ടൻ വീണ്ടും എന്നെ വാരിപ്പുണർന്ന് എന്നിലേക്ക് ആഴ്ന്നിറങ്ങി.. ആ രാത്രിയുടെ ഏതോ യാമത്തിൽ ഒരു തളർച്ചയോടെ കണ്ണേട്ടന്റെ നെഞ്ചിലേക്ക് വീഴുമ്പോഴും ഞങ്ങളുടെ ചുണ്ടിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story