കൊലുസ്സ്: ഭാഗം 33

koluss

എഴുത്തുകാരി: ശീതൾ

കണ്ണിലേക്ക് സൂര്യവെളിച്ചം പതിച്ചപ്പോഴാണ് ഞാൻ കണ്ണുകൾ വലിച്ചുതുറന്നത്.. എന്നെ ചേർത്തുപിടിച്ച് എന്റെ തോളിൽ മുഖം അമർത്തി കിടന്നുറങ്ങുന്ന കണ്ണേട്ടനെ കണ്ടതുംകഴിഞ്ഞ രാത്രിയിലെ സുന്ദരനിമിഷങ്ങൾ മനസ്സിലേക്ക് കടന്നുവന്നു..ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.. ഞാൻ ആ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു...പതിയെ കണ്ണേട്ടനെ എന്നിൽനിന്നും അടർത്തിമാറ്റി ബെഡ്ഷീറ്റും വാരിച്ചുറ്റി ഫ്രഷ് ആകാൻ പോയി.. ദേഹത്തെക്ക് വെള്ളം വീണപ്പോൾ ദേഹത്ത് അങ്ങിങ്ങായി ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും ചുണ്ടിലെ പുഞ്ചിരി മായാതെതന്നെ നിന്നു.. കുളികഴിഞ്ഞ് കണ്ണാടിയുടെ മുൻപിൽനിന്ന് തലയിലെ വെള്ളം തുവർത്തിക്കൊണ്ട് നിന്നപ്പോഴാണ് കണ്ണേട്ടൻ പിന്നിൽവന്ന് എന്റെ ഇടുപ്പിലൂടെ കൈ ചേർത്തത്...മിററിലൂടെ എനിക്ക് കണ്ണേട്ടനെ വ്യക്തമായി കാണാം.. "ഗുഡ് മോർണിംഗ് പൊണ്ടാട്ടിക്കുട്ടി..." ഒരു പുഞ്ചിരിയോടെ കണ്ണാടിയിലൂടെ എന്റെ പ്രതിബിംബത്തെ നോക്കി പറഞ്ഞതും ഞാൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ തല താഴ്ത്തി..എന്തോ ആ മുഖത്ത് നോക്കാൻ തന്നെയൊരു ചമ്മൽ.. "ഏഹ് എന്റെ ഗുണ്ടുമുളകിന് നാണമോ..ഇതുമാതിരി കോപ്രായം കാണിച്ച് മനുഷ്യനെ ചിരിപ്പിക്കാതെ മുഖത്ത് നോക്കടി..." ഒരു കളിയാക്കി ചിരിയോടെ എന്നെനോക്കി കണ്ണേട്ടൻ പറഞ്ഞതും ഞാൻ ചുണ്ട് കൂർപ്പിച്ച് തിരിഞ്ഞുനിന്ന് നെഞ്ചിൽ ഒരു കുത്ത് കൊടുത്തു..കിട്ടി ബോധിച്ചപ്പോൾ കണ്ണേട്ടൻ നെഞ്ച് ഉഴിഞ്ഞുകൊണ്ട് എന്നെ നിഷ്കു ഭാവത്തിൽ നോക്കി...

"എന്തിനാ നോക്കുന്നത്..എന്നെ കളിയാക്കിയിട്ടല്ലേ...?? "അതിന് ഞാൻ സത്യമല്ലേടി പറഞ്ഞത്..ശെരിക്കും ആ പുളിങ്ങ തിന്നപോലെയുള്ള എക്സ്പ്രഷൻ കാണാൻ നല്ല ചേലുണ്ടായിരുന്നു..എടി ഒന്നൂടെ കാണിച്ചേ ഒരു വീഡിയോ എടുത്ത് വയ്ക്കട്ടെ ഇടയ്ക്ക് എടുത്ത് കാണാലോ..." കണ്ണേട്ടൻ എന്നെനോക്കി ഇളിച്ചോണ്ട് ഫോൺ ക്യാമറ ഓൺ ആക്കി എന്റെനേരെ തിരിഞ്ഞതും ഞാൻ കലിച്ചുകയറി ആ ഫോൺ തട്ടിപ്പറിച്ച് ബെഡിലേക്ക് ഇട്ട് കണ്ണേട്ടനെ തല്ലാൻ തുടങ്ങി...ബട്ട്‌ നമ്മടെ മാഷ് അപ്പോഴും ചിരിയാണ്..അവസാനം സഹികെട്ട് ഞാൻ അങ്ങേരെ ബെഡിലേക്ക് തള്ളിയിട്ട് ചവിട്ടിത്തുള്ളി പോകാൻ തുടങ്ങിയതും കണ്ണേട്ടൻ എന്റെ കൈപിടിച്ച് അവിടെ നിർത്തി.. ഞാൻ തിരിഞ്ഞുനോക്കാതെ തന്നെ കൈ വിടുവിക്കാൻ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല... "കണ്ണേട്ടാ വിട്ടേ..എനിക്ക് പോണം..." "അച്ചോടാ മാഷിന്റെ ചുന്ദരിവാവ പിണങ്ങിയോ..?? അതുകേട്ടതും ഞാൻ കണ്ണുംമിഴിച്ച് കണ്ണേട്ടനെ നോക്കി.. "അയ്യാ എന്ത്‌ ഒലിപ്പീരാ കണ്ണേട്ടാ..ബ്ലാ..ഒന്ന് കൈ വിട്ടേ..." "ഓ വേണ്ടേൽ വേണ്ട..ഒന്ന് റൊമാന്റിക് ആകാം എന്ന് വച്ചപ്പോൾ അതും സമ്മതിക്കൂല..." "അയ്യോ..വേണ്ടായേ...ഒന്ന് കിട്ടി ബോധിച്ചതാ ഇനി വേണ്ടാ എന്നെ വെറുതെ വിട്ടേക്ക്.." "ഡി ഡി..വേണ്ടാട്ടോ..നിന്റെ നാക്കിന്റെ നീളം കുറച്ച് കൂടിയിട്ടുണ്ട്...കൂടുതൽ ഡയലോഗ് അടിച്ചാൽ പെട്ടെന്നുതന്നെ ഒരു ട്രോഫി ഞാനങ്ങോട്ട് തരും..." ഞാനത് കേട്ട് കണ്ണുംമിഴിച്ച് ചുണ്ട് കോട്ടി മുഖം ഒരു വശത്തെക്ക് തിരിച്ചു...

"അല്ല മോളേ നീയല്ലേ ഇന്ന് വീട്ടിൽ പോകണം എന്ന് പറഞ്ഞത്..എന്താ അതിനുള്ള ഉദ്ദേശം ഇല്ലേ..?? കണ്ണേട്ടൻ ചോദിച്ചപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്..ഗീതമ്മയോട് പോലും പറഞ്ഞില്ല.. "അയ്യോ മറന്നു ഞാൻ പോയി ഗീതമ്മയോട് പറയട്ടെ..." അതുംപറഞ്ഞ് ഞാൻ പോകാൻ നിന്നതും കണ്ണേട്ടൻ വീണ്ടും എന്നെ അവിടെ പിടിച്ചുനിർത്തി..ഞാൻ ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കി... കണ്ണേട്ടൻ എന്നെനോക്കി ഒന്ന് കണ്ണുചിമ്മി ചിരിച്ച് ടേബിളിൽ ഇരുന്ന സിന്ദൂരച്ചെപ്പ് തുറന്ന് അതിൽനിന്ന് ഒരുനുള്ള് സിന്ദൂരം എടുത്ത് എന്റെ സീമന്തരേഖയിൽ ചാർത്തി..കൂടാതെ എന്റെ തോളിലേക്ക് അലസമായി വീണുകിടന്ന മുടി വകഞ്ഞുമാറ്റി കണ്ണേട്ടന്റെ ദന്തക്ഷതങ്ങൾ ഏറ്റ തോളിൽ അമർത്തി ചുംബിച്ചു...ഞാൻ കണ്ണുകൾ അടച്ച് ആ ഇരു സമ്മാനത്തെയും സ്വീകരിച്ചു... "മ്മ് ഇനി പൊയ്ക്കോ...." എന്നിൽനിന്ന് മുഖം ഉയർത്തി കണ്ണേട്ടൻ പറഞ്ഞതും ഞാനൊരു പുഞ്ചിരിയോടെ മുറിവിട്ട് താഴേക്ക് ചെന്നു.. അടുക്കളയിൽ ചെന്നപ്പോൾ ഗീതമ്മ പ്രാതൽ തയാറാക്കുന്ന തിരക്കിൽ ആണ്..പിന്നെ ഞാനും കൂടെക്കൂടി..ഗീതമ്മയോട് വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ രണ്ട് ദിവസം അവിടെ നിന്നോളാൻ പറഞ്ഞെങ്കിലും ഗീതമ്മയെ ഒറ്റക്ക് ആക്കാൻ കഴിയാത്തതുകൊണ്ട് ഇന്നുതന്നെ ഞങ്ങൾ തിരിച്ചുവരുമെന്ന് പറഞ്ഞു..

ഗീതുവിനോട് കൂടി വരാൻ പറഞ്ഞെങ്കിലും മനപ്പൂർവം ഒഴിഞ്ഞുമാറി..വൈകീട്ട് തിരിച്ചുവരാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.. ദേവൂട്ടി വലിയ സന്തോഷത്തിൽ ആണെന്ന് ആ മുഖം കണ്ടാൽ അറിയാം..അതുകണ്ടപ്പോൾ അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തിക്കളിച്ചു... "സംശയിക്കണ്ട മക്കളെ...ആ പഴയ അരവിന്ദൻ അല്ല ഞാനെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല..പക്ഷെ വാസ്തവം അതാണ്..അച്ഛന് നേർവഴി കാട്ടാൻ അവസാനം മകൾതന്നെ വേണ്ടിവന്നു.." അമ്മയ്ക്കും വർഷക്കും മുൻപിൽ ഞങ്ങളെ നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ച അരവിന്ദനെ കണ്ട് ഞങ്ങൾ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി..പതിവ് ഗൗരവം ഇല്ല..തികച്ചും ശാന്തം.. "എന്താടോ തനിക്ക് ഇപ്പോഴും എന്നെ വിശ്വാസമയില്ലേ...?? അദ്ദേഹം എന്നെനോക്കി ചോദിച്ചതുകേട്ട് ഞാൻ പതിയെ ഒരു ചിരിയോടെ എന്റെ അടുത്ത് നിൽക്കുന്ന ദേവൂട്ടിയെ നോക്കി..ആ മുഖം വിടർന്നുതന്നെയാണ്..അതുകണ്ടപ്പോൾ മനസ്സ് നിറഞ്ഞു...  അച്ഛൻ എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്തുപിടിച്ചു..ആ കണ്ണുകളിൽ ചെറിയ നീർത്തിളക്കം ഞാൻ കണ്ടു... "എന്റെ മോളെ ഒന്ന് ചേർത്തുപിടിക്കാൻ പോലും കഴിഞ്ഞിട്ടില്ല..അതിന് ശ്രമിച്ചിട്ടുമില്ല എന്നാണ് സത്യം..ക്ഷമിച്ചുകൂടെടാ ഈ അച്ഛനോട്..??

ഇടറിയ ശബ്ദത്തോടെ അച്ഛൻ ചോദിച്ചതും ഞാനൊരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീണു... "വെറുത്തിട്ടു വേണ്ടേ അച്ഛാ ക്ഷമിക്കാൻ..ഒരിക്കലും ഒരിക്കലും എനിക്ക് അതിന് കഴിയില്ല.. ചെറുപ്പത്തിലെ കുഞ്ഞുവികൃതികൾക്കിടയിൽ ചെറിയ മുറിവുകൾ പറ്റുമ്പോഴും എന്നെ അകറ്റിനിർത്തി വർഷയെ ലാളിക്കുമ്പോഴും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്..ഓരോ തവണ ദേഷ്യത്താൽ വേദനിപ്പിച്ചപ്പോഴും ഉള്ളം വിങ്ങിയിട്ടുണ്ട് എങ്കിലും ഒരിക്കൽപ്പോലും മനസ്സുകൊണ്ട് ശപിച്ചിട്ടില്ല..അത്രയ്ക്ക് ഇഷ്ടാ എനിക്കെന്റെ അച്ഛനെ..." ഞാൻ അത്രയും പറഞ്ഞ് കഴിഞ്ഞതും അച്ഛന്റെ കണ്ണിൽനിന്ന് കണ്ണുനീർ എന്റെ നെറ്റിയിലേക്ക് പതിച്ചു... അച്ഛൻ എന്നെ പതിയെ അടർത്തിമാറ്റി വീണ്ടും കണ്ണേട്ടന്റെ അടുത്തേക്ക് ചെന്ന് ആ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു... "കൈപിടിച്ച് നൽകാൻ തന്നില്ലെങ്കിലും എന്തുകൊണ്ടും യോഗ്യനായ ഒരാളുടെ കൈലേക്ക് ആണ് അവൾ എത്തിയത് എന്നതിൽ ഇപ്പൊ ഞാൻ സന്തോഷവാനാണ്..എല്ലാം ക്ഷമിച്ച് എന്നെ അച്ഛന്റെ സ്ഥാനത്ത് കണ്ടൂടെ..ഒരവസരം എനിക്ക് തരുമോ...?? അച്ഛൻ ചോദിച്ചതും കണ്ണേട്ടൻ ഒരു ചിരിയോടെ അച്ഛനെ കെട്ടിപ്പിടിച്ചു..അച്ഛൻ എന്ന് കണ്ണേട്ടന്റെ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ അച്ഛന്റെ കണ്ണുകൾ വിടർന്നതിനൊപ്പം എന്റെ മനസ്സും ആനന്ദത്താൽ മതിമറക്കുകയായിരുന്നു.. 

"എടി...നീ എന്തിനാടി ഇതിൽ കയ്യിട്ടുവാരുന്നത് ഇതെനിക്കും കണ്ണേട്ടനും വേണ്ടി അമ്മ ഉണ്ടാക്കിയതാ..എണീറ്റ് പോടീ..." അമ്മ ഉണ്ടാക്കിവച്ച അച്ചപ്പവും കുഴലപ്പവും കഴിക്കുന്നതിന് ഇടയിൽക്കയറി വർഷ എടുത്തതും ദേവൂട്ടി അവളെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു... അതുകേട്ട് ഞാനും അച്ഛനും അമ്മയും പരസ്പരം നോക്കി ചിരിച്ചു..പെണ്ണ് ഒടുക്കത്തെ പോളിംഗ് ആണ്.. "അയ്യാ ഒന്ന് പോടീ ചേച്ചി..ഞാൻ തിന്നാലും ഇത് വയറ്റിലോട്ട് പോകും ട്ടാ..അല്ല നിങ്ങൾക്ക് രണ്ടുപേർക്കും ആണെന്ന് പറഞ്ഞിട്ട് ഏട്ടന് ഒരെണ്ണം എങ്കിലും കൊടുത്തോ തീറ്റപ്രാന്തി..?? അത് പറഞ്ഞപ്പോൾ ഒരു ഉണ്ണിയപ്പം വായിൽ കുത്തിനിറച്ച് എന്നെനോക്കി ഇളിച്ചു..ഞാനും അതേപോലെ ഇളിച്ചുകൊടുത്തു.. "അതുപിന്നെ...കണ്ണേട്ടന് വേണ്ടന്ന് പറഞ്ഞു..അല്ലേ കണ്ണേട്ടാ..??? "ഞാനാ എപ്പാ..എടി തീറ്റപ്രാന്തി.. മോള് കഴിക്ക് ട്ടോ..ഞാൻ ബാക്കി വല്ലതും ഉണ്ടേൽ എടുത്തോളാം..." ഒരു നെടുവീർപ്പിട്ടുകൊണ്ട് അവളെനോക്കി ഞാൻ പറഞ്ഞു..അവള് വീണ്ടും ഒരു ഇളി ഇളിച്ചുകൊണ്ട് പരിപാടി തുടർന്നു..അപ്പോഴും വർഷയുടെ കൈ ഇടയ്ക്കിടെ പ്ലേറ്റിലേക്ക് പോകുന്നുണ്ട്... "ഹോ എന്റെ വർഷേ..നീ രാവിലെയും കൊറേ തിന്നതല്ലേ മോൾക്ക് കൊടുത്തേ അവൾ കഴിക്കട്ടെ..." അച്ഛൻ പറഞ്ഞതും വർഷ ചുണ്ട് കൂർപ്പിച്ച് അങ്ങേരെ തുറിച്ചുനോക്കി..ദേവൂട്ടി വലിയ ഗമയിൽ ഇരുന്നു.. "ആഹാ അപ്പൊ ഞാൻ ഔട്ട്‌ ല്ലേ...ബ്ലഡി പിതാജി..എന്നോടിത് വേണ്ടായിരുന്നു..." "ഹുഹു കണ്ടോടി എനിക്ക് ചോദിക്കാൻ ആളുണ്ട്..

ഒരു അച്ഛനും ഒരു കെട്ട്യോനും മര്യാദക്ക് നിന്നില്ലേൽ നിന്നെ ഞാൻ ചവിട്ടി പുറത്താക്കും.." ദേവു വലിയ വായിൽ പറഞ്ഞ് ഞങ്ങളെനോക്കി സൈറ്റ് അടിച്ചു.. "ഓഹോ അങ്ങനെയാണോ..എന്നാ എനിക്കും ചോദിക്കാനും പറയാനും ആളുണ്ട് ട്ടാ..." "ഏഹ് അതാരാ....?????? വർഷ പറഞ്ഞതിന് പിന്നാലെ ഞങ്ങൾ നാലും ഒരേപോലെ അവളോട് ചോദിച്ചതും അവള് ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ഞങ്ങളെനോക്കി ഇളിച്ചു.. "അതുപിന്നെ ഐ മീൻ..ഭാവിയിൽ..ആഹ് ഭാവിയിൽ ആരെങ്കിലും ഉണ്ടാകുമല്ലോ..അതാ...ഈൗ..." അതുകേട്ട് ഞങ്ങൾ തലയാട്ടിക്കൊണ്ട് അവളെ അടിമുടി ഒന്ന് സ്കാൻ ചെയ്തു...എന്റെ ശരത് മാനസമൈന പാടി നടക്കേണ്ടി വരുമോ ആവോ.. "ആഹ് മോളേ...നീ മോനെയും കൂട്ടി ഇവിടെയൊക്കെ ഒന്ന് ചുറ്റി കണ്ടിട്ടുവാ...മോൻ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..." അമ്മ പറഞ്ഞതുകേട്ട് ദേവു തലയാട്ടിക്കൊണ്ട് എഴുന്നേറ്റ് എന്റെ കയ്യുംപിടിച്ച് പുറത്തേക്ക് പോകാൻ തുടങ്ങി..പിന്നെ അതേ സ്പീഡിൽ തിരിച്ചുപോയി പ്ലേറ്റിൽ ബാക്കിയുണ്ടായിരുന്ന അച്ചപ്പവും കൂടി എടുത്ത് വർഷയെ കോക്രികാട്ടി എന്റെ അടുത്തേക്ക് വന്നു..അതുകണ്ട് വർഷ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി..ബെസ്റ്റ് രണ്ടും കണക്കാ.. 

"കണ്ണേട്ടാ അവിടെയാ ഞാൻ പറഞ്ഞ സർപ്പക്കാവ്..അതിന്റെ അപ്പുറം പുഴയാ..ബാ നമുക്ക് അവിടെ പോകാം.." പാടവരമ്പത്തുകൂടി നടക്കുമ്പോൾ ദൂരെ ആൽമരക്കൂട്ടങ്ങൾക്ക് ഇടയിൽ കാണുന്ന സർപ്പക്കാവ് ചൂണ്ടി ഞാൻ പറഞ്ഞു... "അവിടെ വല്ല പാമ്പോ മറ്റോ ഉണ്ടാകുമോ ദേവൂട്ട്യേ...??? "ഏയ് ഈ സമയത്ത് ഉണ്ടാകില്ല...പക്ഷെ രാത്രിയിൽ ഉണ്ടാകും ട്ടോ..അവിടെ കൊറേപേര് പോയി പ്രാത്ഥിക്കാറുണ്ട് അവര് കൊണ്ടുവരുന്ന പഴവും മറ്റും രാത്രിയിലാ നാഗങ്ങൾ വന്ന് സ്വീകരിക്കാ..വലിയ കരിനാഗങ്ങൾ ഉണ്ടെന്നാ അമ്മ പറഞ്ഞത്..." '"മ്മ് ഉവ്വാ...ഓരോ കൺട്രി ബിലീവ്സ്...ആ കൊണ്ടുവരുന്ന പാലും പഴവും എടുക്കാൻ ആരെങ്കിലും പറഞ്ഞ് ഉണ്ടാക്കിയ വച്ചാതായിരിക്കും.." കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ ചുണ്ട് കൂർപ്പിച്ചു തിരിഞ്ഞുനോക്കി... "ദേ കണ്ണേട്ടാ ദൈവങ്ങളോട് കളി വേണ്ടാട്ടോ..ദൈവകോപം കിട്ടുവേ..." ഞാനത് പറഞ്ഞതും കണ്ണേട്ടൻ എന്നെ വലിച്ച് ആ നെഞ്ചിലേക്ക് ഇട്ട് എന്നെ വട്ടംപിടിച്ചു... "ദൈവങ്ങൾ പോലും എന്റെ അടുത്തേക്ക് വരാൻ ഒന്ന് മടിക്കും..കാരണം എന്റെ കൂടെയുള്ളത് സാക്ഷാൽ ദേവിയാണ്...ശിവന്റെ പാർവതിദേവിയെപ്പോലെ ശ്രീരാമന്റെ സീതാദേവിയെപ്പോലെ എന്റെ ദേവിക്കുട്ടി ഇല്ലെടി എന്റെ കൂടെ..ഈ കണ്ണന്റെ രാധ..." കണ്ണേട്ടൻ എന്നെ ഇമവെട്ടാതെ നോക്കിപ്പറഞ്ഞതും ആ കണ്ണുകളിൽ മുഴുവൻ തിളങ്ങിനിന്ന എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാൻ കണ്ടത്..ആ പ്രണയസാഗരത്തിൽ മുങ്ങിനിവരാൻ എന്റെ ഉള്ള് തുടിച്ചു...

പെട്ടെന്ന് ഭൂമിയിലേക്ക് അതിന്റെ ഇണ പൊഴിച്ച ആദ്യതുള്ളി ഞങ്ങളുടെ മേൽ വീണതും ഞങ്ങൾ ആകാശത്തെക്ക് നോക്കി.. തെളിഞ്ഞുനിന്ന ആകാശം ഇരുണ്ടുമൂടി ചെറിയൊരു ഇടിമുഴക്കത്തോടെ ജലകണങ്ങൾ ഞങ്ങളിലേക്ക് വർഷിച്ചു.. ആൽമരത്തിനു കീഴിൽ ഭൂമിയെ ചുംബിച്ചുകൊണ്ട് അലച്ചുകെട്ടി പെയ്യുന്ന മഴയെനോക്കി ചേർന്നുനിൽക്കുമ്പോഴും ഇരുവരുടെ മനസ്സിലും കളങ്കമില്ലാത്ത പ്രണയം മാത്രമായിരുന്നു.. "കണ്ണേട്ടാ.........!!! എന്നിലേക്ക് പതിച്ച മഴത്തുള്ളികളാൽ ചിതറിയൊട്ടിയ എന്റെ മുടിയിഴകളെ മാടിയൊതുക്കുന്ന കണ്ണേട്ടനെ നോക്കി ഞാൻ വിളിച്ചു... "മ്മ്മ്.........." "ശെരിക്കും കണ്ണേട്ടന് എന്നോട് എത്ര ഇഷ്ടമുണ്ട്..??? ഞാൻ ചോദിച്ചതുകേട്ട് കണ്ണേട്ടൻ ഒന്ന് പുഞ്ചിരിച്ചു... "ഇഷ്ടമല്ല പെണ്ണേ ഭ്രാന്താണ്..നീ കൂടെയില്ലാത്ത ഒരു നിമിഷംപോലും എനിക്ക് വേണ്ട..അത്രമേൽ നീ എന്നിലേക്ക് ആഴ്ന്നിറങ്ങി പോയി..പറിച്ചെടുക്കാൻ കഴിയാത്തവിധം എന്റെ ഹൃദയത്തിൽ ഇടംപിടിച്ചു നീ..ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ കാലിലെ *കൊലുസ്സിലെ മണികളായി മാറണം എനിക്ക്..നീ ഓരോ ചുവടും വയ്ക്കുമ്പോൾ നിന്റെ വരവറിയിച്ചുകൊണ്ട് നിന്നോട് ഒട്ടി കിലുങ്ങുന്ന മണികൾ..അത്രമേൽ നിന്നിലേക്ക് ചേരാൻ ഞാൻ ആഗ്രഹിക്കുന്നു..❣️❣️ കണ്ണേട്ടൻ അത് പറഞ്ഞുതീർന്നപ്പോഴേക്കും കണ്ണേട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളെ കൊരുത്തുവലിച്ചിരുന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story