കൊലുസ്സ്: ഭാഗം 35

koluss

എഴുത്തുകാരി: ശീതൾ

കണ്ണേട്ടാ...കണ്ണേട്ടാ..ഒന്ന് നോക്ക്...എണീറ്റെ..." ദേവൂട്ടിയുടെ വിളി കേട്ടാണ് ഞാൻ ഉറക്കത്തിൽനിന്ന് ഉണർന്നത്..കണ്ണുകൾ വലിച്ചുതുറന്ന് നോക്കിയപ്പോൾ ഒരുത്തി എന്നെയുംനോക്കി ഇളിച്ചോണ്ട് എന്റെ നെഞ്ചിൽ കിടക്കാ.. "എന്താടി...നിനക്ക് പാതിരാത്രിയിൽ ഉറക്കവും ഇല്ലേ....?? "മ്മ്ഹ്..ഉറക്കം വരുന്നില്ല...പിന്നെ കണ്ണേട്ടാ ഒരു കാര്യം ചോദിക്കട്ടെ..?? അവൾ ചോദിച്ചതുകേട്ട് ഞാൻ കൈയെത്തി ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി..രാത്രി രണ്ടുമണി..ഞാൻ അവളെനോക്കി കലിപ്പിൽ നാക്ക് കടിച്ചു... "ഈ രാത്രി രണ്ടുമണിക്ക് നിനക്ക് എന്താടി ചോദിക്കാൻ ഉള്ളത്...ഹേ..?? "ദേഷ്യപ്പെടാതെ കണ്ണേട്ടാ ഒരു അത്യാവശ്യ കാര്യമാ.." "ഓ കോപ്പ്...പറഞ്ഞുതുലക്ക്.." എന്റെ ശബ്ദം കനത്തതും പെണ്ണിന്റെ മുഖം വാടി..ചുണ്ടുകൾ വിതുമ്പി..അവൾ കണ്ണുനിറച്ചുകൊണ്ട് തിരിഞ്ഞുകിടന്നു... അതുകണ്ട് ഞാൻ സ്വയം തലക്കടിച്ചു...ഛെ വേണ്ടായിരുന്നു..പാവം വിഷമമായിക്കാണും..ഞാൻ അവളുടെ അടുത്തേക്ക് ചേർന്നുകിടന്ന് കെട്ടിപിടിച്ചു.. "സോറി ദേവൂട്ടി....." അവളുടെ കാതോരം പതിയെ മൊഴിഞ്ഞു...അവൾ ദേഷ്യത്തിൽ എന്റെ കൈതട്ടിമാറ്റി ഭിത്തിയോട് ചേർന്നുകിടന്നു... ഞാൻ ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയോടെ ഒന്ന് താഴേക്ക് ഊർന്ന് അവളുടെ ടീഷർട്ട്‌ കുറച്ച് പൊന്തിച്ച് ആ വെണ്ണപോലുള്ള വയറിൽ ചുണ്ടുകൾ അമർത്തി..

പെണ്ണൊന്ന് പുളഞ്ഞുകൊണ്ട് തിരിഞ്ഞു.. "മാറിക്കേ...എന്നെ ആരും തൊടണ്ട..." ഞാനത് കേട്ടിട്ടും കേൾക്കാത്തപോലെ അവളുടെ വയറിൽ ചുറ്റിപ്പിണഞ്ഞുകിടന്ന അരഞ്ഞാണത്തിൽ ഒന്ന് കടിച്ചു... "എന്നെ ആരും തൊടണ്ടന്നല്ലെ പറഞ്ഞേ...മാറിയെ എനിക്ക് ഉറങ്ങണം..." "നീ എന്താ നേരത്തെ പറയാൻ വന്നത്..അത് പറഞ്ഞിട്ട് മോൾ ഉറങ്ങിയാൽ മതി.." "എനിക്കൊന്നും പറയാൻ ഇല്ല...എന്നോട് ആർക്കും സ്നേഹമില്ലല്ലോ...വെറുതെ എന്നെ വേദനിപ്പിക്കാ.." വിതുമ്പിക്കൊണ്ട് പെണ്ണ് പറയുന്നതുകേട്ട് ഞാൻ മേലേക്ക് കയറി അവളെ തുറിച്ചുനോക്കി..എന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായതുപോലെ അവൾ വേഗം നോട്ടംമാറ്റി...ഞാൻ അവളുടെ മുഖം എനിക്കുനേരെ തിരിച്ചു... നിറഞ്ഞുതുളുമ്പിയ ആ കണ്ണുകൾ കണ്ടതും എന്റെ നെഞ്ച് പിടഞ്ഞു.. അതുകണ്ടതും എന്റെ ദേഷ്യമൊക്കെ എങ്ങോ പോയി.. "അയ്യേ എന്റെ ദേവൂട്ടി ഇങ്ങനെയൊരു തൊട്ടാവാടിയാണോ.. എനിക്ക് പക്ഷെ ആദ്യമായി ഞാൻ കണ്ട ദേവൂട്ടിയെ ആണ് ഇഷ്ടം..ആ ഗുണ്ടുമുളകിനെ..." ഞാൻ പറഞ്ഞതുകേട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി..ഇപ്പൊഴും ആ കണ്ണുകളിൽ ചെറിയ സങ്കടം നിഴലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.. "ഇപ്പൊഴും എന്നോട് പിണക്കമാണോ..എന്നോട് ഇനി മിണ്ടൂല...?? ഞാൻ നിഷ്കു ആയി ചോദിച്ചു... "എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല..." "പിന്നെ എന്താ ഈ മോന്ത ഈ വീർത്തുകെട്ടി ഇരിക്കുന്നത്..എന്നാ വാ നമുക്കൊരു റൈഡ് പോകാം..അപ്പൊ ഈ മൂഡ് ഒക്കെ അങ്ങോട്ട് മാറിക്കോളും..." "ഞാൻ എങ്ങോട്ടും ഇല്ല..എനിക്ക് ഉറങ്ങണം.." "അങ്ങനെയിപ്പോ ഞാൻ ഉറങ്ങാതെ മോൾ ഉറങ്ങണ്ട..വാ ഗെറ്റ് അപ്പ്‌.." ഞാൻ അവളെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു റെഡി ആക്കി.. _

ബുള്ളറ്റിൽ കണ്ണേട്ടനോട്‌ ചേർന്നിരിക്കുമ്പോൾ കണ്ണേട്ടൻ ഇടയ്ക്കിടെ മിററിലൂടെ എന്നെ തിരിഞ്ഞുനോക്കും..ഒന്ന് ചേർത്തുപിടിച്ചപ്പോഴേ എന്റെ ദേഷ്യമൊക്കെ പമ്പ കടന്നുവെങ്കിലും ചുമ്മാ ജാഡയിട്ട് ഇരുന്നു... രാത്രിയുടെ ഏകാന്തതയിൽ കടൽത്തീരത്തുകൂടി നടക്കുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ കൈകൾ കണ്ണേട്ടന്റെ കൈകളിൽ കോർത്തുപിടിച്ചിരുന്നു.. രാത്രിയായതുകൊണ്ട് തിരക്ക് വളരെ കുറവായിരുന്നു..ഞങ്ങൾ ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയി ഇരുന്നു... "ദേവൂട്ടി...ഇപ്പോഴും എന്നോട് പിണക്കമാ..?? പിന്നേം നിഷ്കു ആയി ചോദിക്കുന്നതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ കടിച്ചുപിടിച്ച് നിന്നു.. "ആണെങ്കിൽ.....??? "ആണെങ്കിൽ ഒന്നുല്ല...." അതുംപറഞ്ഞ് കണ്ണേട്ടൻ എന്റെ മടിയിലേക്ക് തലവച്ചു കിടന്നു..എന്റെ കൈ എടുത്ത് ആ കവിളിൽ വപ്പിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി..പതിയെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഞാൻ കണ്ണേട്ടന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.. "കണ്ണേട്ടാ......." "എന്തോ.....!!! "കണ്ണേട്ടന് ആൺകുഞ്ഞിനെ ആണോ പെൺകുഞ്ഞിനെ ആണോ കൂടുതൽ ഇഷ്ടം..??? പെട്ടെന്ന് എന്റെ ചോദ്യം കേട്ട് കണ്ണേട്ടൻ പുരികം ചുളിച്ച് എന്നെനോക്കി... "എന്താ ഇപ്പൊ അങ്ങനെയൊരു ചോദ്യം..മ്മ്...?? "മ്മ്ഹ് പറ......"

"എനിക്ക് ആരായാലും കുഴപ്പമില്ല..രണ്ടും എന്റെതന്നെ അല്ലേടി..നീ ഒരു കുഴപ്പവും കൂടാതെ അവരെ ഇങ്ങോട്ട് തന്നാൽ മതി കേട്ടോ.." ഒരു ചിരിയോടെ കണ്ണേട്ടൻ എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു..ഞാൻ വേദനകൊണ്ട് കണ്ണേട്ടനെ കണ്ണുരുട്ടി കാണിച്ചു.... "എന്നാലേ എനിക്ക് ഒരു ഉണ്ണിക്കണ്ണനെ മതി..." "അതെന്താ അങ്ങനെ...?? "ഈൗ അതേ..ആൺകുട്ടികൾക്ക് അമ്മമാരോടാ കൂടുതൽ സ്നേഹം.." ഞാൻ ഇളിച്ചോണ്ട് പറഞ്ഞതുകേട്ട് കണ്ണേട്ടൻ എന്നെ ഇരുത്തിനോക്കി.. "ഓഹോ അങ്ങനെയാണോ അപ്പൊ ഞാൻ ഒറ്റ ല്ലേ...ആയിക്കോട്ടെ.." കണ്ണേട്ടൻ കള്ള സങ്കടം അഭിനയിച്ച് കരഞ്ഞോണ്ട് സാരിയുടെ മറനീക്കി എന്റെ വയറിൽ മുഖം അമർത്തി..ഞാൻ ഇക്കിളി ആയിട്ട് ഒന്ന് പുളഞ്ഞു.. "അല്ലെങ്കിലും എന്നോട് ആർക്കും സ്നേഹമില്ല..വെറുതെ എന്നെ വേദനിപ്പിക്കാ.." എന്നെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് കണ്ണേട്ടൻ ഞാൻ പറഞ്ഞ അതേ ഡയലോഗ് അടിച്ചതും ഞാൻ ആ താടിയിൽ പിടിച്ചുവലിച്ചു... "ആഹ് ഡീ...ആദ്യത്തെ മോൻ ആയിക്കോട്ടെ സമ്മതിച്ചു..അതുകഴിഞ്ഞ് എന്റെ അമ്മൂട്ടി ഇങ്ങോട്ട് വരും..അന്ന് നിന്നോട് ഇതിനൊക്കെ ഞാൻ എന്റെ കൊച്ചിനെക്കൊണ്ട് പകരം ചോദിക്കും കേട്ടോടി... " "അയ്യാ ഒന്നിന്റെ കാര്യംപോലും തീരുമാനം ആയിട്ടില്ല...അപ്പോഴാ അടുത്തത്..." "ഹുഹു ഡോണ്ട് വറി മൈ ഡിയർ..ഒന്ന് ആഞ്ഞുപിടിച്ചാൽ എല്ലാം സെറ്റ് ആയിക്കോളും.." എന്നെനോക്കി ഒരു വശ്യമായ ചിരിയോടെ കണ്ണേട്ടൻ പറഞ്ഞതും ഞാൻ കണ്ണുംമിഴിച്ച് അങ്ങേരെ നോക്കി..

"പോടോ..കള്ളൻ മാഷേ...." _ "അവിടെ അടങ്ങിയിരിക്ക് ചെക്കാ..മോള് വരച്ച് തീർക്കട്ടെ..." കോൾ വന്നപ്പോൾ അതൊന്ന് എടുത്ത് നോക്കിയപ്പോൾ ഗീതു പറഞ്ഞു.. "ഓ..ഇന്നെങ്ങാനും വരച്ചു തീരുമോ അമ്മേം മോളും..?? "ഒന്ന് വെയിറ്റ് ചെയ്യ് കണ്ണേട്ടാ ഇപ്പൊ തീരും.." എന്റെ ചിത്രം വരയ്ക്കാനാണെന്ന് പറഞ്ഞ് രണ്ടുംകൂടി എന്നെ പിടിച്ചിരുത്തിയിരിക്കുവാ..എന്താകുവോ എന്തോ.. "മോളേ ആ ചെവി കുറച്ചുകൂടി ശെരിയാകാൻ ഉണ്ട്..പിന്നെ മുടി..ആ അങ്ങനെ..." ഗീതു ഓരോന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്..രണ്ടിന്റെയും മുഖത്ത് ഒരു നിഗൂഢമായ ചിരി.. "ഹൈ കഴിഞ്ഞു...കൊള്ളാം അല്ലേ ഗീതമ്മേ...?? "പിന്നെ അടിപൊളി..എന്റെ മോന് ഇത്രേം ഗ്ലാമർ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.." "ആണോ ശെരിക്കും അത്രയ്ക്ക് ഭംഗി ഉണ്ടോ..നോക്കട്ടെ.." അതുംപറഞ്ഞ് ഞാൻ ദേവൂട്ടിയുടെ കയ്യിൽനിന്ന് ആ ബുക്ക്‌ പിടിച്ചുവാങ്ങി നോക്കി..ആ ചിത്രം കണ്ട് എന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു..ഞാൻ രണ്ടിനെയും കണ്ണുരുട്ടി കാണിച്ചു... "നന്നായിട്ടില്ലേ മോനെ..ആ ചെവി കുറച്ച് ചെറുതായി പോയോ...?? ഗീതു ചോദിച്ചതുകേട്ട് ഞാൻ ഒന്നുകൂടി ആ ചിത്രത്തിലേക്ക് ദയനീയമായി നോക്കി..ഒരു കുരങ്ങന്റെ ചിത്രം..അതോ ചിമ്പാൻസി ആണോ.

. "ഡീീീ......അലവലാതി......." ഞാൻ കലിച്ചുകയറി ദേവൂനെ അടിക്കാനായി ഓങ്ങിയതും പെണ്ണ് എണീറ്റ് ഓടി...ഞാനും അവളുടെ പിറകെ ഓടി.. ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് ഗീതു സിറ്റ്ഔട്ടിൽ നിൽക്കാ.. അങ്ങനെ ഓടി അവളെ ഏകദേശം പിടിക്കാൻ ആയപ്പോഴാണ് മുറ്റത്തൊരു ടാക്സി കാർ വന്നുനിന്നത്.. ഇതിപ്പോ ആരാ വരാൻ എന്ന് കരുതി നോക്കിയതും അതിൽനിന്ന് ഇറങ്ങിവന്ന ശരത്തിനെ കണ്ട് ഞങ്ങൾ മൂന്നും വായുംപൊളിച്ച് നിന്നു... ടാക്സിക്കാരന് കാശും കൊടുത്ത് പറഞ്ഞയച്ച് അവൻ ഇളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു... "നീ എന്താടാ ഇവിടെ....??? അവനെ അടിമുടി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.. "അത് പിന്നെ..ഞങ്ങടെ കോളേജിൽ സ്ട്രൈക്ക് ആണ്..അപ്പൊ കോളേജ് അടച്ചു..പിന്നെ എന്തിനാ വെറുതെ അവിടെ നിൽക്കുന്നത് ഞാൻ ഇങ്ങോട്ട് പോന്നു..." "അതിന് വെക്കേഷൻ ഒന്നുമല്ലല്ലോ സ്ട്രൈക്ക് ഒന്നോ രണ്ടോ ദിവസംകൊണ്ട് തീരില്ലേ..?? "ഇല്ല ഇത് വലിയൊരു സ്ട്രൈക്ക് ആണ്..അല്ല നിങ്ങൾക് രണ്ടിനും ഇപ്പൊ എന്താ..ശ്ശെടാ ഇത് നല്ല കൂത്ത്..മനുഷ്യന് ഇങ്ങോട്ട് വരാനും പറ്റില്ലേ..ഗീതു നല്ല വിശപ്പ് കഴിക്കാൻ എന്തെങ്കിലും എടുത്തേ..." അതുംപറഞ്ഞ് ചെക്കൻ എന്നെയും ദേവൂനെയും ഇടംകണ്ണിട്ട് ഒന്ന് നോക്കി അകത്തേക്ക് പോയി..അവൻ പോകുന്നതുംനോക്കി ഞാൻ നിന്നു..എന്തോ എവിടെയോ തകരാറുപോലെ.. _________________ "ഓ മര്യാദക്ക് നോക്കി എഴുതടി...നീ ഇത് എവിടെ നോക്കിയാ എഴുതുന്നെ..?? ലൈബ്രറിയിൽ ഇരുന്ന് നോട്ട് എഴുതുന്നതിന് ഇടയിൽ ദേവൂട്ടി തെറ്റ് എഴുതുന്നത് കണ്ട് ഞാൻ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.. അവൾ തല ഉഴിഞ്ഞുകൊണ്ട് എന്നെനോക്കി ചുണ്ട് പിളർത്തി... "

ഞാൻ ശെരിക്ക് തന്നെയാ എഴുതുന്നെ..." "മ്മ് ഉവ്വാ...ഇങ്ങനെപോയാൽ മോള് ഈ ജന്മം ഡിഗ്രി പാസ്സ് ആവൂല.." "ഈൗ കളിയാക്കണ്ട...കണ്ണേട്ടൻ ഒന്ന് പൊയ്‌ക്കെ...ഞാൻ എഴുതിക്കോളാം.." "ആഹ് എന്നിട്ടുവേണം ഒള്ള പൊട്ടത്തരം മുഴുവൻ എഴുതി വയ്ക്കാൻ..." "എന്നാ നമുക്ക് വീട്ടിൽ പോയിട്ട് എഴുതാം..ഇപ്പൊ ഞാൻ ക്ലാസ്സിൽ പൊക്കോട്ടെ പ്ലീസ്..." "അത് വേണ്ട മോളേ നിനക്ക് നിത്യയോടും കൃപയോടും ചിലച്ചോണ്ട് ഇരിക്കാനല്ലേ...ഇപ്പൊ നീ ഇവിടെയിരുന്ന് എഴുത്..എന്നിട്ട് വീട്ടിൽ ചെന്നിട്ട് നമുക്ക് ഇതൊക്കെ പഠിക്കാൻ ഉള്ളതാ..." ഞാൻ പറഞ്ഞതുകേട്ട് അവൾ ദയനീയമായി എന്നെ നോക്കി..പെണ്ണിന് ഇപ്പൊ മടി കുറച്ച് കൂടിയിട്ടുണ്ട്...അവൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വീണ്ടും എഴുത്തുതുടങ്ങി..ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ഗൗരവത്തിൽ തന്നെ ഇരുന്നു... "എനിക്ക് ഈ പിരീഡ് ക്ലാസ്സ്‌ ഉണ്ട്...നിങ്ങൾക്ക് ഇതും ഫ്രീ ആണ്..അതുകൊണ്ട് നീ ഇവിടെയിരുന്ന് എഴുത് ട്ടോ..ഞാൻ വരുമ്പോഴേക്കും ഫുൾ കംപ്ലീറ്റ് ആക്കി വയ്ക്കണേ..." ഞാൻ അതുംപറഞ്ഞ് അവളെനോക്കി ഇളിച്ചുകൊണ്ട് പുറത്തേക്ക് പോയി..  ഹും ദുഷ്ടൻ കശ്മളൻ..മര്യാദക്ക് ക്ലാസ്സിൽ വെറുതെ ഇരിക്കാനും സമ്മതിക്കൂല ..നോക്കിക്കോ ഞാൻ പഠിച്ച് റാങ്ക് ഒക്കെ വാങ്ങി കഴിയുമ്പോൾ കണ്ണേട്ടനെ ഒന്ന് മൈൻഡ് പോലും ചെയ്യില്ല..പിള്ളേരെ പഠിപ്പിച്ചോണ്ട് നടന്നോട്ടെ.. അങ്ങനെ ഓരോന്ന് വിചാരിച്ച് എഴുതിക്കൊണ്ട് ഇരിക്കുമ്പോഴാണ് പിന്നിൽ ഡോർ ക്ലോസ് ചെയ്യുന്ന സൗണ്ട് കേട്ടത്... ഓ നേരത്തെ ദേഷ്യപ്പെട്ടതിന് സോപ്പ് ഇടാനുള്ള വരവ് ആയിരിക്കും..ഇങ്ങോട്ട് വരട്ടെ മൈൻഡ് ചെയ്യില്ല ഞാൻ... പക്ഷെ എന്റെ പിന്നിൽ നിൽക്കുന്ന ആളിൽ എനിക്കൊരു അപരിചിത്വം തോന്നി...കണ്ണേട്ടൻ ആണെങ്കിൽ ഒന്നും മിണ്ടാതെ നിൽക്കില്ല.. എന്റെ ഉള്ളിൽ ഒരു ഭയം നുരഞ്ഞുപൊന്തി..ഞാൻ ചെറിയ വിറയലോടെ ചെയറിൽനിന്ന് എഴുന്നേറ്റ് തിരിഞ്ഞുനോക്കി.. പെട്ടെന്ന് എന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞാൻ ഞെട്ടി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story