കൊലുസ്സ്: ഭാഗം 36

koluss

എഴുത്തുകാരി: ശീതൾ

എന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞാൻ ഞെട്ടി... "ജീവൻ......" എന്റെ ചുണ്ടുകൾ മന്ത്രിച്ചു...അവൻ എന്നെനോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു.. "ആഹാ കല്യാണമൊക്കെ കഴിഞ്ഞപ്പോൾ ഒന്ന് മിനുങ്ങിയല്ലോ എന്റെ ചുന്ദരിക്കുട്ടി...ഉഫ്..എന്റെ കണ്ട്രോൾ പോകുന്നു പെണ്ണേ.." അവൻ അതുംപറഞ്ഞ് എന്റെ അടുത്തേക്ക് പതിയെ നീങ്ങിവരാൻ തുടങ്ങി..ഞാൻ ചുറ്റും ഒന്ന് നോക്കി..ഞങ്ങൾ രണ്ടുപേരും അല്ലാതെ ഒരു മനുഷ്യക്കുഞ്ഞ് പോലും അവിടെയില്ല... എന്റെ കയ്യും കാലുമൊക്കെ തളരുന്നതുപോലെ..ഞാൻ പേടിയോടെ പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.. "ജീ..ജീവൻ മാറിനിൽക്ക് എ..നിക്ക് പോണം.." ഉള്ളിലെ ഭയം പരമാവധി പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു..അപ്പോഴേക്കും ഞാനൊരു ഷെൽഫിൽ തട്ടിനിന്നു..അവൻ എന്റെ അടുത്തെത്താനായതും ഞാൻ അവിടുന്ന് കുതറിമാറാൻ നോക്കി.. പക്ഷെ അവൻ അതിന് സമ്മതിക്കാതെ എന്റെ കയ്യിൽ പിടുത്തമിട്ട് എന്റെ വലിച്ച് ഷെൽഫുകൾക്ക് ഇടയിലേക്ക് തള്ളി... "ഹാ അങ്ങനെയങ്ങോട്ട്‌ പോകാതെ മോളേ..എല്ലാംകൂടി ഒത്ത് നിന്നെ ഇങ്ങനെയൊന്ന് അടുത്തുകിട്ടിയിട്ട് വെറുതെ എനിക്കങ്ങോട്ട് വിടാൻ പറ്റുമോ..ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹം ഇന്ന് ഞാൻ സാധിക്കാൻ പോകാ..."

അവൻ പറഞ്ഞതുകേട്ട് എന്റെ ഉള്ള് കാളി...കണ്ണേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിച്ചു.. അവൻ വീണ്ടും എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനെ തള്ളിമാറ്റി ഡോറിന്റെ അടുത്തേക്ക് ഓടി..എന്നാൽ അവിടെയും അവൻ തടസ്സമായി വന്ന് എന്നെ പൊക്കിയെടുത്തു...ഞാൻ അവന്റെ തോളിൽനിന്ന് കുതറിയിറങ്ങാൻ നോക്കിയെങ്കിലും അവൻ പിടിമുറുക്കി... "അവിടെ അടങ്ങികിടക്ക് ശ്രീക്കുട്ടി...ഞാനൊന്ന് തൊട്ടു എന്ന് കരുതി നിന്റെ ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല...ഈ ഒരൊറ്റ ദിവസം മതി...ആരും അറിയില്ല..നിന്റെ മാഷ് പോലും ഒന്നും അറിയില്ല.." എന്റെ താഴെ ഇറക്കി എന്നിലേക്ക് അടുത്തുകൊണ്ട് അവൻ പറഞ്ഞതും എന്റെ കൈ ശക്തിയിൽ അവന്റെ മുഖത്തേക്ക് ആഞ്ഞുപതിച്ചു... "ഛീ....ഇനി ഒരക്ഷരം മിണ്ടരുത്...നിന്റെ ഒരാഗ്രഹവും നടക്കാൻ പോകുന്നില്ല..ഞാൻ മാഷിന്റെ തന്നെയാ..മനസ്സുകൊണ്ടും ശരീരംകൊണ്ടും എന്റെ കണ്ണേട്ടന്റെ മാത്രം ദേവൂട്ടി..നിനക്കെന്നെ ഒന്നും ചെയ്യാൻ പറ്റില്ല..അതിനുമുൻപേ എന്റെ കണ്ണേട്ടൻ ഇവിടെ എത്തിയിരിക്കും..." ഞാൻ പറഞ്ഞതുകേട്ട് അവൻ ദേഷ്യംകൊണ്ട് എന്റെ കവിളിൽ കുത്തിപ്പിടിച്ചു..അവന്റെ നഖം എന്റെ കവിളിലേക്ക് ആഴ്ന്നിറങ്ങിയതും ഞാൻ വേദനകൊണ്ട് പുളഞ്ഞു...

"എന്താടി....അവന്റെകൂടെ കൂടി ഇത്ര ധൈര്യമോ..ഹേ..വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ശ്രീദേവി...അറിയാല്ലോ ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് കിട്ടാൻ ഞാൻ എന്തും ചെയ്യും..നിന്റെ തന്ത നിന്നെ പണ്ടേ എനിക്ക് വിറ്റതാ..പക്ഷെ ഇപ്പൊ അയാൾ കാലുമാറി..എന്നുകരുതി അങ്ങനെ നിന്നെ വിടാൻ എനിക്ക് പറ്റില്ലടി..." അത്രയുംപറഞ്ഞ് അവൻ എന്നെ ആഞ്ഞുതള്ളി..അതിന്റെ ആഘാതത്തിൽ ഞാൻ പിന്നിലേക്ക് വേച്ചുപോയി എന്റെ തല പിന്നിലെ ഷെൽഫിൽ ചെന്നിടിച്ചു... തലയിൽ അസഹ്യമായ വേദന തോന്നിയതും ഞാൻ തലയിൽ കൈവച്ചുകൊണ്ട് നിലത്തെക്ക് ഊർന്നുവീണു.. ചെന്നിയിലൂടെ രക്തം ഒലിച്ചിറങ്ങി...ബോധം മറയുംമുൻപ് ഞാൻ കണ്ടു എന്റെ നേരെ നടന്നടുക്കുന്ന ജീവനെ..  ദേവൂട്ടിയെ ലൈബ്രറിയിൽ ഇരുത്തി സ്റ്റാഫ് റൂമിൽ പോയി ബുക്ക്‌ എടുത്ത് നേരെ ഫസ്റ്റ് ഇയഴ്സിന്റെ ക്ലാസ്സിലേക്ക് നടന്നു.. മനസ്സ് ആകെ അസ്വസ്ഥമാണ്..എന്തൊക്കെയോ ആഗ്രഹിക്കാത്തത് നടക്കാൻ പോകുന്നത് പോലെ..ദേവൂട്ടിയെ അവിടെ ഒറ്റക്ക് ഇരുത്തി വരേണ്ടായിരുന്നു..ഛെ പാവം വിഷമമായിക്കാണും.. അല്ലെങ്കിലും അവൾ അത്യാവശ്യം ഇപ്പൊത്തന്നേ പടിക്കുന്നുണ്ടല്ലോ..ഞാൻ പിന്നെ വേറൊന്നും ആലോചിച്ചില്ല..നേരെ സ്റ്റെയർ ഇറങ്ങി ലൈബ്രറിയിലേക്ക് നടന്നു.. ലൈബ്രറിയുടെ അടുത്തേക്ക് നടക്കുമ്പോഴാണ് അതിന്റെ മുന്നിൽനിന്ന് എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ആ ജീവന്റെ ഫ്രണ്ട്സിനെ കണ്ടത്...

പെട്ടെന്ന് എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..ദേവൂ..ഞാൻ ശരവേഗത്തിൽ അങ്ങോട്ട് പാഞ്ഞു.. "'ഡാാ............"" നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ അടഞ്ഞുകിടക്കുന്ന ഡോറിന് മുന്നിൽ നിൽക്കുന്ന അവന്റെ വാലുകളെനോക്കി അലറി...എന്നേക്കണ്ടതും അവന്മാർ ഞെട്ടി തിരിഞ്ഞോടി... അതുംകൂടി കണ്ടപ്പോൾ എന്റെ സകലനിയന്ത്രണവും പോയി..ഞാൻ ഡോറിൽ ആഞ്ഞടിച്ചു...അത് ലോക്ക് ആണെന്ന് മനസ്സിലായപ്പോൾ ഞാൻ സർവ്വശക്തിയുമെടുത്ത് ഡോറിൽ ആഞ്ഞുചവിട്ടി.. അതിനുള്ളിലെ കാഴ്ച്ച കണ്ടതും ഞാൻ ഞെട്ടി..എന്റെ ദേവൂട്ടി നിലത്ത് ബോധരഹിതയായി ചോരയിൽ കുളിച്ചുകിടക്കുന്നു... അവളുടെ അടുത്തേക്ക് നടന്നടുക്കാൻ ഒരുങ്ങി നിൽക്കുന്ന ജീവനെ കണ്ടതും എന്റെ സകല ഞരമ്പുകളും വരിഞ്ഞുമുറുകി...രക്തം തിളച്ചുമറിഞ്ഞു...പ്രതീക്ഷിക്കാതെ എന്നെക്കണ്ട് അവനൊന്ന് പതറി..ഉമിനീർ ഇറക്കി പേടിയോടെ എന്നെ നോക്കി... "ഡാാ *&%$#@മോനെ............!!!!! ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി ഞാൻ അവനുനേരെ പാഞ്ഞടുത്ത് അവന്റെ നെഞ്ചിൻകൂട് നോക്കി ആഞ്ഞുചവിട്ടി...

അവൻ ഷെൽഫുകളെല്ലാം മറിച്ചുതട്ടി വീണു..അവനെ കൊല്ലാനുള്ള ദേഷ്യം എന്റെയുള്ളിൽ തിളച്ചുമറിഞ്ഞു എങ്കിലും എന്റെ പെണ്ണ് അവിടെ ബോധമില്ലാതെ കിടക്കുന്നത് കണ്ട് ഞാൻ ഓടി അവളുടെ അടുത്ത് ചെന്നു... ആ അവസരത്തിൽ ജീവൻ ഓടി രക്ഷപ്പെട്ടു..എത്ര ഓടിയാലും നീ എന്റെ കയ്യിൽനിന്ന് രക്ഷപ്പെടാൻ പോകുന്നില്ലടാ ........ "ദേവു....കണ്ണുതുറക്ക്...പെണ്ണേ...നിന്റെ കണ്ണേട്ടൻ ആടി വിളിക്കുന്നത്..കണ്ണ് തുറക്കടി..." അവളെ എടുത്ത് എന്റെ മടിയിൽ വച്ച് ഞാൻ തട്ടിവിളിച്ചു...എന്റെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു..അവളുടെ തലയിൽനിന്ന് ഒഴുകിയ രക്തം എന്റെ ഷിർട്ടിൽ ആകെ പടർന്നു പിടിച്ചു..എന്റെ കണ്ണിൽനിന്ന് കണ്ണുനീർ അവളുടെ നെറ്റിയിലേക്ക് പതിച്ചു... ഞാൻ അവളെ വാരിയെടുത്ത് പുറത്തേക്ക് ഓടി...അപ്പോഴേക്കും വിമൽ അവിടെയെത്തി അവൻ പാർക്കിങ്ങിൽ ചെന്ന് കാർ എടുത്തുകൊണ്ട് വന്നു..നേരെ ഹോസ്പിറ്റലിലേക്ക് പോയി..

തലയിൽ അസഹ്യമായ വേദന തോന്നിയപ്പോൾ ആണ് ഞാൻ കണ്ണുകൾ വലിച്ചു തുറന്നത്... എന്റെ മുന്നിൽ നിറഞ്ഞ മിഴികളുമായി ഇരിക്കുന്ന ഗീതമ്മയെയും പിന്നിലായി നിൽക്കുന്ന ശരത്തിനെയും കണ്ടതും ഞാനൊന്ന് ഞെട്ടി..പതിയെ കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഓർത്തെടുക്കാൻ തുടങ്ങി.. അപ്പോഴേക്കും തലയിൽ വേദന കൂടി...എന്റെ മുഖം ചുളിഞ്ഞു... "എന്തുപറ്റി മോളേ..വേദനയുണ്ടോ..അധികം സ്‌ട്രെയിൻ ചെയ്യണ്ടന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്..മോള് ഒന്നും ആലോചിക്കേണ്ട..." "തനിക്ക് ഒന്നും പറ്റിയിട്ടില്ല ശ്രീ..തലയിൽ ചെറിയൊരു മുറിവ് അത്രേയൊള്ളു..കണ്ണൻ കൃത്യസമയത്ത് അവിടെ എത്തിയിരുന്നു..." സ്നേഹത്തോടെ എന്റെ തലയിൽ തലോടിക്കൊണ്ട് ഗീതമ്മ പറഞ്ഞു...ശരത് പറഞ്ഞതുകേട്ട് ഞാനൊരു മങ്ങിയ ചിരിയാൽ മറുപടി നൽകി..കണ്ണേട്ടനെ ഒരുനോക്ക് കാണാൻ എന്റെ മനസ്സ് തുടിച്ചു...ഞാൻ റൂമിൽ ആകമാനം വീക്ഷിച്ചു.. കുറച്ച് മാറി കൺസൾട്ടിങ് ടേബിളിന്റെ അടുത്തുനിന്ന് ഡോക്ടറോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന കണ്ണേട്ടനെ കണ്ടതും വേദനക്കിടയിലും എനിക്ക് അല്പം ആശ്വാസമായി..ആ കണ്ണുകൾ എന്നിൽതന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.... എന്തെന്നില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...ഡോക്ടറും കണ്ണേട്ടനും എനിക്ക് അരികിലേക്ക് വന്നു...

"ശ്രീദേവി ആർ യൂ ഓക്കേ..തനിക്ക് ഒന്നുമില്ലടോ...ചെറിയൊരു മുറിവ് അത്രേയൊള്ളു..കുറച്ചൂടെ വൈകിയിരുന്നെങ്കിൽ ചിലപ്പോൾ പ്രശ്നമായേനെ.. ബ്ലഡ്‌ ഒരുപാട് പോയിട്ടുണ്ട് അതിന്റെ ഒരു ക്ഷീണം ഉണ്ടാകും..ആഹ് പിന്നെ സിദ്ധാർഥ് മരുന്നുകൾ ഒക്കെ കൃത്യമായി കൊടുക്കണം തലയിലെ മുറിവ് പെട്ടെന്ന് ഉണങ്ങിയില്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകും.." "ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ.." കണ്ണേട്ടൻ മറുപടി പറഞ്ഞപ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിച്ച് അവിടെനിന്ന് പോയി..കണ്ണേട്ടൻ എനിക്ക് അരികിലായി ഇരുന്ന് എന്റെ വലതുകൈ കണ്ണേട്ടന്റെ കൈക്കുള്ളിൽ ആക്കി... "ദേവൂട്ടി..ഐ ഐയാം സോറി..." നിറഞ്ഞ മിഴികളോടെ കണ്ണേട്ടൻ അങ്ങനെ പറഞ്ഞതും എനിക്ക് എന്തോപോലെ തോന്നി..കണ്ണേട്ടന്റെ അങ്ങനെയൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു.. "ഇനിയെന്റെ കുട്ടിയെ ഞാൻ എങ്ങോട്ടും വിടില്ല..മതി പഠിച്ചത്...ഒരുനിമിഷം വൈകിയിരുന്നെങ്കിൽ എന്റെ മോള്..." ഗീതമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞതുകേട്ട് ഞാൻ കണ്ണേട്ടനെ നോക്കി ആ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു...അത് ജീവനെപ്പറ്റി ഓർത്തിട്ട് ആണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.. ബോഡി വീക്ക്‌ ആയതുകൊണ്ട് ഡ്രിപ് ഇട്ടിരുന്നു..അത് തീർന്നതിന് ശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്... 

"ഇതുകൂടി കഴിക്ക് മോളേ..മരുന്ന് കഴിക്കാനുള്ളതാ..." ഗീതു ദേവൂട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ റൂമിലേക്ക് കയറിയത്... "എനിക്ക് വേണ്ട അമ്മേ..മതി വയറുനിറഞ്ഞു..." "അതിനുമാത്രം ഒന്നും കുട്ടി കഴിച്ചില്ലല്ലോ...ഇതുകൂടി കഴിക്ക്...." "എന്താ ഗീതു എന്തുപറ്റി...?? പെട്ടെന്ന് എന്റെ ചോദ്യംകേട്ട് അമ്മയും മോളും തിരിഞ്ഞുനോക്കി.. "മോള് ഭക്ഷണം കഴിക്കുന്നില്ലടാ ഇതുകഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ..." ഗീതു പറഞ്ഞതുകേട്ട് ഞാൻ അവളെ കനപ്പിച്ചുനോക്കി..അവൾ തല താഴ്ത്തിയിരുന്നു... "ഗീതു ഭക്ഷണം കഴിച്ചിട്ട് പോയി കിടന്നോ..ഇവൾക്ക് ഞാൻ കൊടുത്തോളാം.." ഞാൻ പറഞ്ഞതുകേട്ട് ഗീതു പ്ലേറ്റ് എന്റെ കയ്യിൽ തന്ന് പുറത്തേക്ക് പോയി.. ഞാൻ പോയി ബെഡിൽ അവളുടെ അടുത്ത് ഇരുന്നു..സ്പൂൺ പ്ലേറ്റിൽ ഒന്ന് ഇളക്കി ആവിപാറുന്ന കഞ്ഞി കോരി അവൾക്കുനേരെ നീട്ടി.. എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അത് വാങ്ങി കഴിച്ചു..അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ദേവൂട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു..ഞാൻ പ്ലേറ്റ് ടേബിളിൽ വച്ച് അവളെ പൊതിഞ്ഞുപിടിച്ചു.. "എന്തിനാ കണ്ണേട്ടാ എന്നെ അവിടെ ഒറ്റക്കാക്കി പോയത്..ഞാൻ എന്തുമാത്രം പേടിച്ചു എന്ന് അറിയുമോ..അവൻ അവനെന്നെ..."

വിതുമ്പിക്കൊണ്ട് പറയുന്നതിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞുകൊണ്ടിരുന്നു...അവളുടെ കണ്ണുനീർ എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു..ഞാൻ അവളെ എന്നിൽനിന്ന് അടർത്തിമാറ്റി ആ മുഖം കൈകളിൽ കോരിയെടുത്തു... "എന്തിനാ പെണ്ണേ കരയുന്നത്...നിന്നെ അങ്ങനെ ഏതെങ്കിലും ഒരുത്തന് തൊടാൻ നിന്റെ കണ്ണേട്ടൻ അനുവദിക്കും എന്ന് കരുതുന്നുണ്ടോ..ഹേ..നീ എന്റേത് മാത്രമാണ്..എന്റെ ദേവൂട്ടിയെ സ്നേഹിക്കാനും വേദനിപ്പിക്കാനും ഉള്ള അവകാശം ഞാൻ വേറെയാർക്കും കൊടുത്തിട്ടില്ല..ഇനി കൊടുക്കുകയും ഇല്ല... ഒരുത്തനും നിന്നെ ഇനി വേദനിപ്പിക്കില്ല..." അവസാനവാക്ക് ഞാൻ ചിലത് മനസ്സിൽ ഉറപ്പിച്ചു പറഞ്ഞതും ദേവൂട്ടി ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി പിന്നെ എന്നെ ഇറുക്കിപ്പിടിച്ചു.. "വേണ്ടാ കണ്ണേട്ടാ...ഒന്നും വേണ്ടാ...അവനെ വിട്ടേക്ക്.. ഞാൻ ഞാനിനി എങ്ങോട്ടും ഇല്ല..ഇവിടെത്തന്നെ ഇരുന്നോളാം..കണ്ണേട്ടൻ എപ്പോഴും എന്റെ കൂടെത്തന്നെ ഇരുന്നാൽ മതി..." "നീ ഒന്നും പേടിക്കണ്ട പെണ്ണേ..എനിക്കെന്റെ പഴയ ദേവൂട്ടിയെ മതി..സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും എന്നെ വീർപ്പുമുട്ടിക്കുന്ന എന്റെ ഗുണ്ടുമുളകിനെ മതി എനിക്ക്..." "മരുന്ന് കഴിച്ച് കിടന്നോ എന്റെ പെണ്ണ്..നാളെ എഴുന്നേൽക്കുമ്പോൾ എന്റെ പഴയ ദേവിക്കുട്ടിയെ എനിക്ക് ഇങ്ങോട്ട് തിരിച്ചുതന്നോണം..കേട്ടല്ലോ..." ഞാനൊരു ചിരിയോടെ അതുംപറഞ്ഞ് പെണ്ണിന് മെഡിസിൻ എടുത്തുകൊടുത്തു..അവൾ അതുകഴിച്ച് എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കണ്ണുകൾ അടച്ചു..

ഞാൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരുന്നു.. "കണ്ണേട്ടാ......" "മ്മ്മ്മ്......." "ഉറക്കം വരണില്ല...തല വേദനിക്കുന്നു...." അവൾ പറഞ്ഞതുകേട്ട് ഞാൻ ബാൻണ്ടെജ് കെട്ടിയ മുറിവിൽ മൃദുവായി ചുംബിച്ചു..ദേവൂട്ടി കണ്ണുകൾ അടച്ചുകൊണ്ട് ഒന്നുകൂടി എന്നിലേക്ക് പറ്റിച്ചേർന്നു.. "കണ്ണടച്ചു കിടന്നോ..വേദനയൊക്കെ മാറിക്കോളും ട്ടോ..ഞാൻ കൂടെത്തന്നെ ഉണ്ട്.." 🎼നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുത്തുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താലെണ്ണ പകരുമ്പോൾ തെച്ചിപൂം ചോപ്പിൽ കത്തും ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ ചെല്ലകാറ്റേ കൊഞ്ചുമ്പോൾ എന്തിനീനാണം തേനീളം നാണം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ🎼 അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുവച്ച് ഞാൻ പാടിക്കഴിഞ്ഞതും ദേവൂട്ടി നിദ്രയെ പുൽകിയിരുന്നു.. അവളുടെ വിരിനെറ്റിയിൽ ഒരു ചുംബനം നൽകി ഞാൻ പതിയെ അവളെ അടർത്തിമാറ്റി എഴുന്നേറ്റു.. കബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് പോയി ചേഞ്ച്‌ ചെയ്ത് വന്നു..

ടീഷർട്ടിനു മുകളിൽ ജാക്കറ്റും ഇട്ട് കാറിന്റെ കീയും ഫോണും എടുത്ത് ദേവൂട്ടി ശബ്ദം കേട്ട് ഉണരാതെ പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... ഗീതുവിന്റെ മുറിയുടെ വാതിൽ പതിയെ തുറന്നുനോക്കി ഗീതുവും നല്ല ഉറക്കമാണെന്ന് ഉറപ്പുവരുത്തി.. "കണ്ണാ........" മെയിൻ ഡോർ തുറക്കാൻ തുടങ്ങിയപ്പോൾ ആണ് പിന്നിൽനിന്ന് ശരത് വിളിച്ചത്.. "ഞാനും കൂടി വരാം..." "വേണ്ടാ ഇതെനിക്ക് ഒറ്റക്ക് ഡീൽ ചെയ്യാനെ ഒള്ളൂ..നീ പോയി കിടന്നോ...എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം..." "ആ പന്നിയെ വെറുതെ വിടരുത്..ഇനി ശ്രീയുടെ എന്നല്ല ഒരു പെണ്ണിന്റെയും ദേഹത്ത് ആ *&%#മോൻ കൈ വയ്ക്കരുത്..." ശരത് പറഞ്ഞതുകേട്ട് ഞാനൊന്ന് നിഗൂഢമായി ചിരിച്ചു..പുറത്തേക്ക് നടക്കുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു.. "ജീവൻ........." ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story