കൊലുസ്സ്: ഭാഗം 37

koluss

എഴുത്തുകാരി: ശീതൾ

കയ്യിലിരുന്ന ബോട്ടിലിലെ വെള്ളം എന്റെ മുന്നിൽ ബോധമില്ലാതെ ഇരിക്കുന്ന ജീവന്റെ മുഖത്തേക്ക് ഞാൻ ഒഴിച്ചു... വെള്ളം പെട്ടെന്ന് മുഖത്തേക്ക് പതിച്ചപ്പോൾ അവൻ ഞെട്ടി കണ്ണുതുറന്നു...അവന്റെ മുന്നിൽ ചെയറിൽ കാലിൻമേൽ കാലുംകയറ്റി വച്ച് ഇരിക്കുന്ന എന്നെ കണ്ടതും അവനൊന്ന് ഞെട്ടി പിന്നെ പേടിയോടെ ചുറ്റും നോക്കി... "എന്താടാ നോക്കുന്നെ...എങ്ങനെയുണ്ട് സ്ഥലം ഒരു ഹൊറർ മൂഡ് തോന്നുന്നില്ലേ...?? എന്റെ പിന്നിൽനിന്ന് വിമൽ മുന്നിലേക്ക് വന്ന് അവനോട് ചോദിച്ചു..ഞാൻ അവനെനോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു... സിറ്റിയിൽനിന്ന് കുറച്ച് മാറി ആൾതാമസം തീരെയില്ലാത്ത് ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിലേക്ക് ആണ് ഞങ്ങൾ അവനെ കൊണ്ടുവന്നത്.. ജീവൻ വെള്ളമടിച്ച് ആകെ ഫിറ്റ്‌ ആയിരുന്നതുകൊണ്ട് ഞങ്ങൾക്ക് അവനെ എളുപ്പത്തിൽ ഇവിടെ എത്തിക്കാൻ കഴിഞ്ഞു...ഈ.....ന്റെ തിരുമോന്ത കാണുമ്പോഴേ എനിക്ക് കഴുത്ത് ഞെരിച്ച് കൊല്ലാനാ തോന്നുന്നത്... "ഇത് ഇത് എവിടെയാ സ്ഥലം...എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്...?? അവൻ ഞങ്ങളെനോക്കി ഒരു ചെറിയ ഭയത്തോടെ ചോദിച്ചതും വിമൽ മുന്നോട്ട് വന്ന് അവന്റെ കവിളിൽ ആഞ്ഞടിച്ചു....എന്നിട്ട് അവന്റ മുടിയിൽ കുത്തിപ്പിടിച്ചു...ജീവൻ വേദനകൊണ്ട് അലറി... "വായടക്കടാ നാറി...നിന്നെ സ്വർഗം കാണിക്കാൻ കൊണ്ടുവന്നതാടാ...എന്ത്യേ.....?????

"ഏയ് ടാ കൂൾ...നീ ഇപ്പൊഴേ അവനെ ഒന്നും ചെയ്യല്ലേ..ഇന്ന് രാത്രി മുഴുവൻ ഇവൻ നമ്മുടെ കസ്റ്റടിയിൽ ഉണ്ടടാ..അപ്പൊ നമുക്ക് എന്തും ചെയ്യാലോ..ഇപ്പൊ സംയമനം പാലിക്കൂ..." ഞാൻ പറഞ്ഞതുകേട്ട് വിമൽ ജീവനെനോക്കി പല്ലിറുമിക്കൊണ്ട് അവന്റെ മുടിയിൽനിന്ന് പിടിവിട്ടു..ഞാൻ എഴുന്നേറ്റ് ചെയർ വലിച്ചിട്ട് ജീവന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു....അവനെനോക്കി ചിരിച്ചു... "മോനെ ജീവാ..ഞാൻ നിന്നോട് ഒരു സംഭവം പറയാം..മോൻ ശ്രദ്ധിച്ചു കേട്ടോണേ..എനിക്കൊരു പെങ്ങൾ ഉണ്ട് ശില്പ..ഞാനും ഇവനും ഒക്കെ ബാംഗ്ലൂരിൽ ഒരേ കോളേജിൽ പഠിച്ചവർ ആണ്..ശില്പയും ഞങ്ങളുടെ കൂടെയാണ് പഠിച്ചത്... "ഒരിക്കൽ ആ കോളേജിൽ തന്നെയുള്ള ഒരുത്തൻ അവളോട് വളരെ മോശമായി പെരുമാറി..പിറ്റേ ദിവസം മുതൽ രണ്ട് മാസത്തേക്ക് ആ ചെക്കൻ കോമയിൽ ആയിരുന്നു..." ഞാൻ പറഞ്ഞതുകേട്ട് ജീവൻ അടിമുടി വിറക്കാൻ തുടങ്ങി..അവന്റെ കൈരണ്ടും ലോക്ക് ആയതുകൊണ്ട് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല...പെട്ടെന്ന് എന്റെ മുഖത്തേ ചിരി മാഞ്ഞു..ദേഷ്യംകൊണ്ട് കണ്ണുകൾ ചുവന്നു.. "എന്റെ പെങ്ങളോട് ഒന്ന് മോശമായി പെരുമാറിയതിന് ഞങ്ങൾ അവന് അങ്ങനെയൊരു സമ്മാനം കൊടുത്തെങ്കിൽ എന്റെ പെണ്ണിനെ വേദനിപ്പിച്ച നിന്നെ ഞാൻ എന്താടാ ചെയ്യണ്ടേ...

കൊല്ലണ്ടേ ഞാൻ നിന്നെ പറയെടാ *&%$#@മോനെ..." ഞാൻ അലറി പറഞ്ഞുകൊണ്ട് ജീവനെ ആഞ്ഞുചവിട്ടി..അവൻ ചെയറോടെതന്നെ നിലത്തേക്ക് പതിച്ചു...വേദനകൊണ്ട് അവൻ നിലത്തുകിടന്ന് പുളഞ്ഞു.. ഞാൻ കലി തീരാതെ അവന്റെ നെഞ്ചിൽ വീണ്ടും ആഞ്ഞുചവിട്ടി...അവന്റെ കരച്ചിലിന്റെ ആക്കം കൂടിക്കൊണ്ടിരുന്നു... "സർ...പ്ലീസ്..എന്നെ..എന്നെയൊന്നും ചെ..ചെയ്യരുത്..." അവൻ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു... "ഹ് എന്താടാ വേദന സഹിക്കാൻ പറ്റുന്നില്ലേ..ഇതുപോലെ എത്ര പെണ്ണുങ്ങൾ നിന്റെ മുന്നിൽകിടന്ന് വേദനകൊണ്ട് കരഞ്ഞിട്ടുണ്ടെടാ..എന്നിട്ട് നീ അവരെ വെറുതെ വിട്ടോ...ശ്രീദേവിയുടെ കാര്യത്തിലും ഇവൻ പലതവണ നിനക്ക് വാണിംഗ് തന്നതല്ലേ..എന്നിട്ട് നീ നന്നായോ..ഇനി എന്ത് നോക്കി നിൽക്കാ.തല്ലി കൊല്ലടാ ഈ ജീവിയെ...." വിമൽ പറഞ്ഞുകഴിഞ്ഞതും അവിടെ നിലത്തുകിടന്ന ഇരുമ്പുവടി കയ്യിലെടുത്തു..ഓരോ അടിവച്ച് അവന്റെ മുന്നിലേക്ക് ഞാൻ അടുക്കുമ്പോഴും മനസ്സിൽ ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടന്ന ദേവൂട്ടിയുടെ മുഖമായിരുന്നു...ജീവന്റെ ശരീരത്തിലേക്ക് പ്രഹരങ്ങൾ വർഷിക്കുമ്പോഴും എന്നിലെ ദേഷ്യം കൂടിക്കൊണ്ടിരുന്നു..

 രാവിലെ കണ്ണുതുറന്നപ്പോൾ കണ്ടത് എന്നെ വട്ടം ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന കണ്ണേട്ടനെയാണ്..ഞാനൊരു പുഞ്ചിരിയോടെ പതിവ് ചുംബനവും കൊടുത്ത് എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി... "അയ്യോ മോളെന്തിനാ ഇപ്പോഴേ എഴുന്നേറ്റത്..റസ്റ്റ്‌ എടുത്തൂടായിരുന്നോ..ആ മുറിവ് ഒന്ന് ഉണങ്ങട്ടെ..." എന്നെ കണ്ടപാടെ ഗീതമ്മ പറഞ്ഞു.. "എന്റെ ഗീതമ്മേ..ഇതൊരു ചെറിയ മുറിവ് ആണ്..ഇനി പറഞ്ഞുപറഞ്ഞ് എന്നെക്കൂടി പേടിപ്പിക്കല്ലേ..". ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ പുഞ്ചിരിയോടെ എന്റെ തലയിൽ തലോടി കണ്ണുചിമ്മി കാണിച്ചു..പിന്നെ കണ്ണേട്ടനും ശരത്തിനും ഉള്ള ചായ എന്റെ കയ്യിലേക്ക് തന്നു.. ശരത്തിന്റെ റൂമിൽ ചെന്നപ്പോൾ ചെക്കൻ മൂടിപ്പുതച്ച് ഉറക്കമാണ്..അവനെ വിളിച്ചെഴുന്നേൽപ്പിച്ച് ചായ കൊടുത്തു... കണ്ണേട്ടന് ചായ കൊടുക്കാൻ മുറിയിലേക്ക് കയറിയപ്പൊഴാണ് എന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടത്..കണ്ണേട്ടനെ നോക്കിയപ്പോൾ ആള് നല്ല ഉറക്കമാണ്.. ഞാൻ ചായ ടേബിളിൽ വച്ച് ഫോൺ എടുത്തു.. "ഹലോ ശ്രീ..ഇപ്പൊ എങ്ങനെയുണ്ടടാ വേദനയുണ്ടോ...??? "ഡോക്ടർ എന്താ പറഞ്ഞേ..കുഴപ്പമൊന്നും ഇല്ലല്ലോ...?? കോൾ അറ്റൻഡ് ചെയ്തപാടെ നിത്യയും കൃപയും ചോദിച്ചു..കോൺഫറൻസ് കോൾ ആണ്.. "ഇല്ലടാ..എനിക്ക് കുഴപ്പമില്ല..നിങ്ങൾ ഇന്ന് ക്ലാസ്സിൽ പോണില്ലേ..??

"ആഹ് പോണം..അതിനുമുൻപ് നിന്നെ വിളിക്കാം എന്ന് കരുതി.." "ശ്രീ പിന്നെ വേറൊരു കാര്യവും കൂടിയുണ്ട്.." നിത്യ പറഞ്ഞതിന് പിന്നാലെ കൃപയും പറഞ്ഞതുകേട്ട് ഞാൻ നെറ്റി ചുളിച്ചു... "എന്താടി..എന്താ കാര്യം...?? "എടി ആ ജീവന് ആക്‌സിഡന്റ് ആയി.." കൃപ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി..കണ്ണുകൾ അറിയാതെ ബെഡിൽ കിടക്കുന്ന കണ്ണേട്ടനിൽ എത്തിനിന്നു.. "എടി സത്യമാണോ..നിങ്ങൾ..നിങ്ങളെങ്ങനെ അറിഞ്ഞു..?? "നമ്മുടെ ക്ലാസ്സിലെ ആയിഷയുടെ ബ്രദർ അവന്റെ ഫ്രണ്ട് ആണല്ലോ..അവള് വഴി അറിഞ്ഞതാ.." നിത്യ "ഇന്നലെ രാത്രിയായിരുന്നു..ആൾക്ക് ഇപ്പൊ ഒന്നും ഓർമ്മയില്ലടി..വീണ വീഴ്ചയിൽ തലയിൽ വലിയൊരു മുറിവ് വന്നു.."കൃപ "എന്റമ്മോ ആ കിടപ്പ് ഒന്ന് കാണണം എന്നാ ആയിഷ പറഞ്ഞത്...പാണ്ടിലോറി കയറിയപോലെ ഉണ്ട്.." നിത്യ "ഏതായാലും നിന്നോട് ചെയ്തതിന് ആൾക്ക് നല്ലോണം കിട്ടിയിട്ടുണ്ട്..അങ്ങനെതന്നെ വേണം..ഇനി ഈ അടുത്ത കാലത്ത് ഒന്നും അവൻ എഴുന്നേറ്റ് നടക്കില്ല.." കൃപ "എന്താടി..ഒരാൾക്ക് ഒരു ആപത്ത് വരുമ്പോൾ ഇങ്ങനെയാണോ സംസാരിക്കാ...?? "ഓ പിന്നെ..നീ ഇങ്ങനെയൊരു പാവമായി പോയല്ലോ ശ്രീ..എന്തായാലും അവൻ അർഹിക്കുന്നത് തന്നെയാ കിട്ടിയത്..." നിത്യ അവർ പറഞ്ഞതുകേട്ട് എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നി..

ഞാൻ ഫോൺ ടേബിളിൽ വച്ച് കണ്ണേട്ടന്റെ അടുത്തേക്ക് ചെന്നു.. "കണ്ണേട്ടാ എഴുന്നേറ്റേ...എന്തൊരു ഉറക്കമാ..ഇന്ന് ജോഗ്ഗിങ്ങിന് ഒന്നും പോണ്ടേ...ഒന്ന് എണീറ്റേ.." ഞാൻ കണ്ണേട്ടനെ കുലുക്കിവിളിച്ചു...ഉറക്കം നഷ്ടപ്പെടുത്തിന് മുഖം ചുളിച്ച് കണ്ണുകൾ വലിച്ചുതുറന്ന് എന്നെനോക്കി... "ഹാ എന്താ ദേവൂട്ടി..ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ.." "എന്താ ഭവാന് ഇന്നിത്ര ക്ഷീണം..നമ്മൾ ഒരുമിച്ചല്ലേ കിടന്നത്..എന്നിട്ട് എനിക്കിപ്പോ ഉറക്കമൊന്നും വരുന്നില്ലല്ലോ..അതോ ഇനി ഇന്നലെ രാത്രി എന്നെ ഉറക്കിക്കിടത്തിയിട്ട് നിങ്ങൾ വേറേ വല്ല പണിക്കും പോയോ...?? ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചതുകേട്ട് കണ്ണേട്ടൻ എന്നെനോക്കി നെറ്റി ചുളിച്ചു... "രാവിലെതന്നെ ഓരോന്ന്..നിനക്കിപ്പോ എന്താ വേണ്ടേ...??? ബെഡിൽനിന്ന് എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ചായ എടുത്ത് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് ചോദിച്ചു.. "എനിക്കൊന്നും വേണ്ട..ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..ആ ജീവന് ഇന്നലെ ഒരു ആക്‌സിഡന്റ് പറ്റി എന്ന്..." "അതിന്....??? ഞാൻ പറഞ്ഞതിനുപിന്നാലെ എടുത്തടിച്ചതുപോലെയുള്ള കണ്ണേട്ടന്റെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ചു..കാര്യം അറിഞ്ഞതിന്റെ ഒരു ഭാവമാറ്റവും ഇല്ലാതെ ചായ മുത്തിക്കുടിച്ചു കൊണ്ടിരിക്കുകയാണ്.. "മോളേ.........."

ഞാൻ കണ്ണേട്ടനോട്‌ വീണ്ടും ചോദിക്കാൻ തുടങ്ങിയതും വാതിൽക്കൽ നിന്ന് വിളികേട്ട് ഞാനും കണ്ണേട്ടനും ഒരുപോലെ തിരിഞ്ഞുനോക്കി... അമ്മയും അച്ഛനും വർഷയും..അവർ അകത്തേക്ക് വന്നു..അവരെക്കണ്ട് കണ്ണേട്ടൻ ഫ്രഷ് ആയിവരാം എന്നുപറഞ്ഞ് ബാത്‌റൂമിലേക്ക് പോയി... "മോളേ...എന്തായിത്..ആരാ എന്റെ കുട്ടിയോട് ഇങ്ങനെ ചെയ്തത്...?? അമ്മ ചോദിച്ചു..കണ്ണേട്ടനോ ഗീതമ്മയോ ആയിരിക്കും വിളിച്ചു പറഞ്ഞത്..കാര്യം വിശദമായി പറഞ്ഞിട്ടില്ല.. "എന്താ ചേച്ചി...എന്തുപറ്റി..?? "അത്..അത് ഒന്നുമില്ല..ഞാനൊന്ന് വീണതാ..കാര്യമായിട്ട് ഒന്നും പറ്റിയില്ല...ചെറിയൊരു മുറിവ് അത്രേയൊള്ളു.." "ശ്രദ്ധിച്ചു നടക്കണ്ടേ മോളെ..ഭാഗ്യംകൊണ്ടാ കൂടുതൽ ഒന്നും പറ്റാതിരുന്നത്.." അച്ഛൻ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.. "എനിക്കൊരു കുഴപ്പവുമില്ല അച്ഛാ..ഓക്കെ ആണ്..നിങ്ങൾ വാ..ഞാൻ ചായ എടുക്കാം.." അതുംപറഞ്ഞ് ഞാൻ അവരെക്കൂട്ടി താഴേക്ക് പോയി..ജീവന്റെ കാര്യം എന്തായാലും കണ്ണേട്ടനോട്‌ ചോദിക്കണം എന്നുതന്നെ തീരുമാനിച്ചു.. "ശരത്തേട്ടാ വിട്...ആരേലും കാണും ഞാൻ പോട്ടേ..പ്ലീസ്.." തന്റെ കയ്യിൽ പിടുത്തമിട്ടിരുന്ന ശരത്തിന്റെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് വർഷ പറഞ്ഞു... "വിടാല്ലോ...അതിനുമുൻപ് എനിക്കൊരു മറുപടി താ..വേഗം തന്നാൽ വേഗം വിട്ടേക്കാം.." വർഷ ദയനീയമായി ശരത്തിന്റെ മുഖത്തേക്ക് നോക്കി.. അവൻ നല്ലൊരു ഇളി പാസ്സാക്കി കൊടുത്തു.. "ഞാനെന്ത് പറയാനാ..എനിക്കൊന്നും പറയാനില്ല.."

"ഇല്ലേ നിനക്കൊന്നും പറയാൻ ഇല്ലേ...പിന്നെ ഇങ്ങോട്ട് വന്നാൽ പറയാം എന്ന് നീ മെസ്സേജ് അയച്ചതോ..ചുമ്മാ ജാഡ കാണിക്കാതെ പറ പെണ്ണേ.." അവൻ പറഞ്ഞതുകേട്ട് വർഷ ഒരു ചമ്മിയ ചിരി ചിരിച്ചു..ശരത്തിന്റെ സാമീപ്യം അവൾളിൽ ഇതുവരെ ഇല്ലാത്ത ഒരു വികാരം സൃഷ്ടിച്ചു.. "അത്.. ഞാൻ.. പിന്നെ പറയാം.. ഇപ്പൊ പൊക്കോട്ടേ..." വിക്കിവിക്കി അവൾ പറഞ്ഞു... "പറഞ്ഞിട്ട് പോന്നുമോള് പോയാൽമതി..നിന്നെ ഒന്ന് കാണാൻ വേണ്ടിയാ ഞാൻ കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത്..അപ്പൊ നിനക്ക് ജാഡ ല്ലേ..നീ പറയുന്നുണ്ടോ ഇല്ലയോ..??? "അത്....ഇ...ഇല്ല...." തല താഴ്ത്തി വർഷ പറഞ്ഞു... അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഓഹോ അപ്പൊ അങ്ങനെയാണല്ലേ..ശെരി വേണ്ടാ..ഞാൻ നിന്റെ അച്ഛനോട് നേരിട്ട് ചോദിക്കാൻ പോകുവാ..നിന്നെ എനിക്ക് തരുമോ എന്ന്..അപ്പൊ കുഴപ്പമില്ലല്ലോ..."

അതുംപറഞ്ഞ് ശരത് പോകാൻ തുടങ്ങിയതും വർഷ ഞെട്ടി അവന്റെ കയ്യിൽകയറി പിടിച്ചു.. "അയ്യോ ശരത്തേട്ടാ ചതിക്കല്ലേ പ്ലീസ്... ഞാൻ ഞാൻ പറയാം.." അവൾ പറഞ്ഞതുകേട്ട് ശരത് അവളെ ഒരു കള്ളച്ചിരിയോടെ നോക്കി..പിന്നെ അവളുടെ നേരെ തിരിഞ്ഞു... "എന്നാ പറ......" "അത് അതു..പിന്നെ..എനിക്ക്...!! "മ്മ്മ് നിനക്ക്......?? അവന്റെ വാക്കുകളിൽ ആകാംഷയേറി...അതവളിൽ നാണം നിറച്ചു... "എനിക്ക്....ഇഷ്ടമാണ്..ഒരുപാട്...." അതുംപറഞ്ഞ് അവൾ നാണത്തോടെ അവനെ തള്ളിമാറ്റി ഓടി...ഒരുനിമിഷം ശരത് കേട്ടത് വിശ്വസിക്കാനാകാതെ സ്റ്റക്ക് ആയി നിന്നു..പതിയെ അവൾ പറഞ്ഞ വാക്കുകൾ ഒന്നുകൂടി റീവൈന്റ് അടിച്ചു....പതിയെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ തിരിഞ്ഞ് വർഷയുടെ പിന്നാലെ ഓടാൻ തുടങ്ങിയതും മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് ഞെട്ടി.. ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story