കൊലുസ്സ്: ഭാഗം 38

koluss

എഴുത്തുകാരി: ശീതൾ

എന്താ മക്കളെ ഇവിടെ പരിപാടി...മ്മ്...??? എന്റെയും ദേവൂട്ടിയുടെയും മുന്നിൽ അന്തംവിട്ട് കുന്തംവിഴുങ്ങി നിൽക്കുന്ന ശരത്തിനെയും വർഷയെയും നോക്കി ഞാൻ ചോദിച്ചു.. "അത്...അതുപിന്നെ ബ്രോ..നതിങ് ഞാൻ കുട്ടിയോട് പുതിയ സിനിമ വല്ലതും ഉണ്ടോ എന്ന് ചോദിക്കുവായിരുന്നു.." "സിനിമ ചോദിക്കാൻ ഇവളെന്താ ആമസോൺ പ്രീമിയം വല്ലതും ആണോ..അതോ ടെലിഗ്രാമോ...?? അവൻ പറഞ്ഞതിനുപിന്നാലെ ഞാൻ ചോദിച്ചതുകേട്ട് വർഷ ശരത്തിനെ നോക്കി പല്ലിറുമ്മി..അതുകണ്ട് ഞാനും ദേവൂട്ടിയും അവര് കാണാതെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു... ശരത് അവളെനോക്കി ഒരു അവിഞ്ഞ ചിരി പാസ്സാക്കി പതിയെ എന്റെ അടുത്തേക്ക് വന്നു... "ഒരു ചെറിയ കൈയബദ്ധം..അനിയനോട് ഒന്നും തോന്നല്ലേ ഏട്ടാ.." "പോടാ ശവമേ....." "രണ്ടും ഇങ്ങോട്ട് ഒന്ന് നീങ്ങി നിന്നെ..ഞങ്ങളൊന്ന് ശെരിക്ക് കാണട്ടെ.. " ദേവൂട്ടി പറഞ്ഞതുകേട്ട് രണ്ടും നിഷ്കു ആയി ഞങ്ങളുടെ മുന്നിലേക്ക് വന്നുനിന്നു..വർഷയാണെങ്കിൽ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആണ്.. അതുകണ്ടതും ഇതുവരെ കഷ്ടപ്പെട്ട് ബലംപിടിച്ചുനിന്ന ഞാനും ദേവൂട്ടിയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... അതുകണ്ട് രണ്ടും ഞങ്ങളെ മിഴിച്ചുനോക്കുന്നുണ്ട്.. "മ്മ് പ്രേമിക്കുന്നത് ഒക്കെ കൊള്ളാം..പക്ഷെ അതുംപറഞ്ഞ് പഠിപ്പിൽ എങ്ങാനും ഉഴപ്പിയാൽ രണ്ടിന്റെയും മുട്ടുകാൽ തല്ലിയൊടിക്കും..കേട്ടല്ലോ.." പതിയെ ചിരിയൊക്കെ കണ്ട്രോൾ ചെയ്ത് അവരോട് പറഞ്ഞതുകേട്ട് രണ്ടും തലയാട്ടി അവിടുന്ന് സ്ഥലം കാലിയാക്കി...

ഞാനും അവന്റെ പിറകെ പോകാൻ തുടങ്ങിയതും ദേവൂട്ടി എന്നെ പിന്നിൽനിന്ന് വലിച്ച് അവളുടെ മുന്നിലേക്ക് നിർത്തി..ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. "കണ്ണേട്ടാ വെറുതെ ഒന്നും അറിയാത്തപോലെ കളിക്കല്ലേ..സത്യം പറ ആ ജീവനെ നിങ്ങൾ എന്താ ചെയ്തത്....??? ഓ ഇവൾക്കിത് എന്തിന്റെ കേടാ..ഒരു കീവൻ...തെണ്ടി.. "എടി ഞാനെന്ത് ചെയ്തൂന്നാ ഞാൻ അവനെ പിന്നെ കണ്ടിട്ടേ ഇല്ല..എന്താ അവന് പറ്റിയത്...." "ഓഹോ അപ്പൊ മാഷ്ക്ക് ഒന്നും അറിയില്ല അല്ലേ..എന്നാ കേട്ടോ ഇന്നലെ രാത്രി ജീവന് ആക്‌സിഡന്റ് ആയി..അവനിപ്പോ ഒന്നും ഓർമ്മയില്ലാതെ അങ്ങനെ കിടപ്പാ..." ഒരു പ്രത്യേക സ്റ്റൈലിൽ അവൾ പറഞ്ഞതുകേട്ട് എനിക്ക് ചിരി വന്നു..പെണ്ണിന്റെ തുറിച്ചുനോട്ടം കണ്ടതും എന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു... "ദേവൂട്ടി സത്യമായിട്ടും ഞാനൊന്നും ചെയ്തില്ല.." "അയ്യോ എന്തോ നിഷ്കു..കണ്ണേട്ടൻ എന്തിനാ വെറുതെ ഓരോന്ന്..എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ..എനിക്ക് കണ്ണേട്ടൻ മാത്രേ ഒള്ളൂ..അതെന്താ ഓർക്കാത്തേ..." അതുംപറഞ്ഞ് പെണ്ണ് കണ്ണ് നിറക്കാൻ തുടങ്ങി..ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിന്ന് ഒരു കൈ ആ അരയിലൂടെ ചുറ്റി മറുകൈകൊണ്ട് അവളുടെ കണ്ണൊക്കെ തുടച്ചുകൊടുത്തു.. "എന്റെ പെണ്ണേ..ഇപ്പൊ ഇങ്ങനെ കരയാൻ മാത്രം എന്താ ഉണ്ടായത്..ഹേ..അവൻ അർഹിക്കുന്നത് തന്നെയേ ഞാൻ കൊടുത്തിട്ടുള്ളൂ..എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ ഞാൻ വെറുതെ ഇരിക്കില്ല..

എനിക്കും നീ മാത്രമല്ലെ ഒള്ളൂ ടി ഗുണ്ടുമുളകേ...." ഒരു ചിരിയോടെ അതുംപറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ പതിയെ നെറ്റി മുട്ടിച്ചു.. "ഹാവൂ...നൊന്തുട്ടോ..കണ്ണേട്ടാ...." ചുണ്ട് ചുളുക്കിക്കൊണ്ട് അവൾ പറഞ്ഞതുകേട്ട് ഞാനൊന്ന് സൈറ്റ് അടിച്ചുകാണിച്ചു..എന്നിട്ട് പതിയെ കുനിഞ്ഞ് അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി..ദേവൂട്ടി ഒന്ന് പിടഞ്ഞുകൊണ്ട് എന്നോട് ചേർന്നുനിന്നു... __________________ "ഈ സമയത്ത് ഇങ്ങനെ ഓടിച്ചാടി നടക്കല്ലേ കൊച്ചേ..അവിടെ എങ്ങാനും അടങ്ങി ഒതുങ്ങി ഇരിക്ക്..." ഞങ്ങളെ കണ്ട് അടുത്തേക്ക് ഓടി വരുന്ന ശ്രുതി ചേച്ചിയേ നോക്കി ഗീതമ്മ പറഞ്ഞു...ചേച്ചിക്ക് വിശേഷമുണ്ട് അതറിഞ്ഞ് ഞങ്ങൾ കാണാൻ വന്നതാ.. "എനിക്ക് കുഴപ്പമൊന്നും ഇല്ല ഗീതമ്മേ..വിമലേട്ടൻ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാറില്ല..ശ്രീ മുറിവൊക്കെ ഉണങ്ങിയോ ടാ...?? "ആ എല്ലാം മാറി ചേച്ചി..ഒരാഴ്ച്ച കഴിഞ്ഞല്ലോ..." അപ്പോഴേക്കും വിമൽ സർ വന്നു...സർ നേരത്തെ ആസ്ഥാന കുക്ക് ആയിരുന്നതുകൊണ്ട് ഇപ്പോഴും അതിനൊരു മാറ്റവും ഇല്ല.. ഞാൻ കോളേജിൽ പോക്ക് ഇല്ലെങ്കിലും എന്നെക്കൊണ്ട് എക്സാം എന്തായാലും എഴുതിക്കും എന്ന വാശിയിലാണ് കണ്ണേട്ടൻ..അതുകൊണ്ട് എന്നെ വീട്ടിൽ ഇരുത്തി പഠിപ്പിക്കുകയാണ്.. "അല്ലടാ സിദ്ധു..ഞങ്ങടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി..അപ്പൊ എന്താ നിങ്ങടെ പ്ലാൻ..?? ചായ കുടിക്കുന്നതിനിടയിൽ സർ ചോദിച്ചതുകേട്ട് ഞാൻ കണ്ണേട്ടനെ മിഴിച്ചുനോക്കി..കണ്ണേട്ടൻ എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി നോട്ടം മാറ്റി..

"ഹ്മ്മ്...എന്റെ പേരക്കുട്ടിയെ ലാളിച്ചിട്ട് എനിക്ക് കണ്ണടയ്ക്കാനുള്ള ഭാഗ്യം ഉണ്ടാകുവോ എന്തോ.." "ഡോണ്ട് വറി ഗീതു...ഗീതുവിന് ഒന്നല്ല രണ്ട് പേരക്കുട്ടികളെ ലാളിക്കാനായിട്ട് ഞങ്ങൾ തരും...അല്ലേടി..?? ഗീതമ്മയെ നോക്കി പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ പകച്ച് പണ്ടാരമടങ്ങി ഗീതമ്മയെയും ശ്രുതിചേച്ചിയെയും സാറിനെയും നോക്കിയിട്ട് പിന്നെ കണ്ണേട്ടനെ നോക്കി കണ്ണുരുട്ടി.. കുറച്ച് നേരംകൂടി അവിടെ നിന്നിട്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയി.. രാത്രി മുറിയിലേക്ക് വന്നപ്പോൾ കണ്ടത് തുണിമടക്കിവയ്ക്കുന്ന ദേവൂട്ടിയെ ആണ്..ഞാൻ പതിയെ അവളുടെ പിന്നിലൂടെ ചെന്ന് ഇടുപ്പിലൂടെ കൈ ചുറ്റിവരിഞ്ഞു...എന്റെ സാമീപ്യം അറിഞ്ഞതും പെണ്ണ് ഞെട്ടി തിരിഞ്ഞുനോക്കി.. "ക..കണ്ണേട്ടാ......" ഒരു ഇടർച്ചയോടെ അവൾ വിളിച്ചു...ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ എടുത്തുയർത്തി ടേബിളിൽ ഇരുത്തി...ആ മുഖമാകെ എന്റെ കണ്ണുകൾ ഓടിനടന്നു..ഓരോ ദിവസവും കഴിയുമ്പോഴും പെണ്ണിന്റെ ഭംഗി കൂടുകയാണ്..അവളിലേക്ക് അലിഞ്ഞുചേരാൻ ഞാൻ കൊതിച്ചു... എന്റെ കൈ അവളുടെ ടോപ്പിന്റെ ഇടയിലൂടെ കടന്ന് ആ നഗ്നമായ വയറിൽ കുസൃതി കാണിച്ചുകൊണ്ടിരുന്നു..ഒപ്പം എന്റെ അധരങ്ങളും അവളുടെ മുഖമാകെ ഒഴുകിനടന്നു..ദേവൂട്ടിയുടെ ശ്വാസഗതി ഉയർന്നത് ഞാൻ അറിഞ്ഞു.. അവളുടെ ശരീരത്തിൽ നിന്ന് ഉതിർന്ന വിയർപ്പിന്റെ ഗന്ധം എന്നെ മത്തുപിടിപ്പിച്ചു..

അവളുടെ കഴുത്തിലൂടെ ലക്ഷ്യമില്ലാതെ നടന്ന എന്റെ ചുണ്ടുകൾ പതിയെ അതിന്റെ ഇണയിൽ ചേർന്നു..ആ അധരങ്ങൾ നുണഞ്ഞുകൊണ്ട് തന്നെ ഞാൻ അവളെ കോരിയെടുത്ത് ബെഡിൽ കിടത്തി... എന്നിലെ സ്നേഹം പൂർണ്ണമായി അവളിലേക്ക് ഒഴുക്കി..ഒരു മഴയായി അവളിലേക്ക് പെയ്തിറങ്ങി ഒരു തളർച്ചയോടെ ആ മാറിലേക്ക് വീണു..  രാത്രിയിലെ പണിയെല്ലാം തീർത്ത് വന്ന ഇന്ദിര കണ്ടത്...ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അരവിന്ദനെയാണ്.. "അരവിന്ദേട്ടാ...ഇതുവരെ ഉറങ്ങിയില്ലേ..??? ഇന്ദിരയുടെ ചോദ്യം കേട്ട് അയാൾ ആലോചനയിൽനിന്ന് ഞെട്ടി ഉണർന്ന് അവരെനോക്കി.. "ഇല്ലെടോ...ഉറക്കം വന്നില്ല..മോള് എവിടെ ഉറങ്ങിയോ..?? "ഓ അവള് നേരത്തെ ഉറങ്ങി...എന്തുപറ്റി ഏട്ടാ..ശബ്ദമൊക്കെ വല്ലാതെ ഇരിക്കുന്നു.." "ഒന്നുമില്ലടോ..ഞാൻ ആലോചിക്കുകയായിരുന്നു..മനുഷ്യൻ ഭൂമിയിൽ ചെയ്തുകൂട്ടുന്ന പാപങ്ങൾക്കുളള ശിക്ഷ ഭൂമിയിൽനിന്നുതന്നെ അനുഭവിക്കും..എന്താ ശെരിയല്ലേടോ..??? പെട്ടെന്നുള്ള അരവിന്ദന്റെ ചോദ്യം കേട്ട് ഇന്ദിര നെറ്റി ചുളിച്ചു... "എന്താ ഏട്ടാ..ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത്..?? "ജീവൻ..അവൻ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ അവനുകിട്ടി..അതുപോലെ എനിക്കും..ഞാനും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്..ഇല്ല ദൈവം ആരെയും വെറുതെ വിടില്ല..." അരവിന്ദന്റെ ഉള്ളിൽ അനാവശ്യമായ ഒരു ഭയം നിറഞ്ഞു... "എന്തിനാ ഏട്ടാ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്..ചെയ്തുകൂട്ടിയ പാപങ്ങൾ ഓർത്ത് പശ്ചാത്തപിച്ചില്ലെങ്കിൽ ആണ് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുക..ഏട്ടൻ എന്തായാലും ഇപ്പൊ പഴയ ആളല്ലല്ലോ..അതുകൊണ്ട് ഒന്നും സംഭവിക്കില്ല..

അതോർത്ത് ടെൻഷൻ ആകാതെ വന്ന് കിടക്കാൻ നോക്ക്..." മുറിയിലേക്ക് പോകുമ്പോഴും അരവിന്ദന്റെ മനസ്സിലൂടെ എന്തൊക്കെയോ മിന്നി മാഞ്ഞുകൊണ്ടിരുന്നു..  ദിവസങ്ങൾ പിന്നെയും കടന്നുപോയി... ശ്രുതി ചേച്ചിക്ക് കംപ്ലീറ്റ് റസ്റ്റ്‌ പറഞ്ഞതുകൊണ്ട് വിമൽ സർ ലീവ് എടുത്ത് അവളെ നോക്കി വീട്ടിൽ ഇരിപ്പാണ്.. അതുകൊണ്ട് കണ്ണേട്ടന് കോളേജിൽ വർക്ക്‌ കുറച്ച് കൂടുതൽ ആണ്..ശരത് ആണെങ്കിൽ അവന്റെ എക്സാം തീർന്നതേ ഇവിടെ വന്ന് തമ്പടിച്ചു...രണ്ടുംകൂടി ഇപ്പൊ ഭയങ്കര കുറുകൽ ആണ്.. ഇതിനിടയിൽ എന്റെ എക്സാം ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു..ഞാൻ ഇപ്പൊ ഫുൾ ടൈം ഗീതമ്മയുടെ കൂടെ തന്നെയാണ്..ഇടയ്ക്ക് എന്റെ വീട്ടിലും ഞങ്ങൾ പോകും..പിന്നെ ഇപ്പോഴും കണ്ണേട്ടന്റെ വക സ്നേഹപ്രകടനങ്ങൾക്ക് യാതൊരു കുറവും ഇല്ല.. അങ്ങനെ ഒരു വൈകുന്നേരം.. കണ്ണേട്ടൻ കോളേജിൽനിന്ന് വരുന്നതും കാത്ത് ഞാൻ സിറ്റ്ഔട്ടിൽ തന്നെ ഇരിക്കുകയാണ്..മണി പത്ത് കഴിഞ്ഞു..വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല..എനിക്ക് ആണെങ്കിൽ ആകെ ടെൻഷൻ ആയി തുടങ്ങി.. പെട്ടെന്ന് ഒരു ഹോണടിയോടുകൂടെ കണ്ണേട്ടന്റെ ബുള്ളറ്റ് വരുന്നത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "കണ്ണേട്ടാ..എന്താ വൈകിയത്...ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു..." ഞാൻ ചിരിച്ചുകൊണ്ട് കണ്ണേട്ടന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു..പക്ഷെ കണ്ണേട്ടന്റെ മുഖത്ത് പതിവ് തെളിച്ചം ഇല്ല.. ഗൗരവത്തിൽ തന്നെ എന്നെ നോക്കി.. "കാത്തിരിക്കാൻ മാത്രമെന്താ ഇവിടെ..ഇന്ന് ഉച്ചയ്ക്ക് എത്രനേരം ഞാൻ നിന്റെ ഫോണിലേക്ക് വിളിച്ചു..എവിടെ ആയിരുന്നെടി...??

കണ്ണേട്ടൻ കലിപ്പിൽ ചോദിച്ചതുകേട്ട് അതുവരെ പുഞ്ചിരിയോടെ നിന്ന എന്റെ മുഖം വാടി.. മുഖത്ത് സങ്കടം നിഴലിച്ചു... "അത് ഞാൻ ഗീതമ്മയുടെ കൂടെ..." "ഗീതുവിന്റെ കൂടെ നിൽക്കാൻ അല്ല..ഞാൻ പറയുന്നത് അനുസരിച്ച് എന്റെ കൂടെ നിൽക്കാനാ ഞാൻ നിന്നെ കെട്ടിയത്..അതിന് പറ്റില്ലെങ്കിൽ പൊയ്ക്കോ തിരിച്ച് നിന്റെ വീട്ടിലേക്ക്.." കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി ആ മുഖത്തേക്ക് നോക്കി.. "ക..കണ്ണേട്ടാ...ഞാൻ...എനിക്ക്..." "നിർത്ത്...മതി നിന്റെ ഇവിടുത്തെ പൊറുതി..പോ പോയി റെഡി ആയി വാ..ഇനി നീ എന്റെ ഭാര്യയായി ഇവിടെ വേണ്ടാ.." കണ്ണേട്ടന്റെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ എന്റെ കാതിലേക്ക് തുളച്ചുകയറി...കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി.. ഒരു മരവിച്ച മനസ്സോടെ ഞാൻ മുറിയിലേക്ക് നടന്നു..ഇതുവരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന കണ്ണേട്ടന് പെട്ടെന്ന് എന്തുപറ്റി എന്ന് എനിക്ക് മനസ്സിലാകുന്നില്ല...ചാലിട്ടൊഴുകിയ കണ്ണുനീരിനെ ഞാൻ തുടച്ചുമാറ്റി..കണ്ണേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട. സാരിതന്നെ ഉടുത്തു.. ഇന്ന് രാവിലെകൂടി കണ്ണേട്ടൻ ചുവപ്പിച്ചുവച്ച സീമന്തരേഖ ആദ്യമായി ഞാൻ ചുവപ്പിച്ചു.. ഗീതമ്മ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും മൈൻഡ് ആക്കാതെ കണ്ണേട്ടൻ എന്റെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി.. സന്തോഷത്തോടെ കണ്ണേട്ടനെ തൊട്ടുരുമ്മി ഇരിക്കേണ്ട ബുള്ളറ്റിൽ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ഞാൻ ഇരുന്നു...ഈ രാത്രിയിൽ ഞാൻ വീട്ടിലേക്ക് ചെന്നാൽ അമ്മയും അച്ഛനും വർഷയുമൊക്കെ എന്ത് കരുതും..

ഏറ്റവും സന്തോഷിക്കേണ്ട ഈ ദിവസം തന്നെ എല്ലാം അവസാനിക്കാൻ പോകുന്നു..അറിയാതെ എന്റെ കൈ വയറിൽ തലോടി... വീട്ടിലേക്കുള്ള വഴി മാറി വണ്ടി പോകുന്നത് കണ്ട് ഞാനൊരു സംശയത്തോടെ കണ്ണേട്ടനെ നോക്കി.. "കണ്ണേട്ടാ..ഇത്...ഇത് എങ്ങോട്ടാ..വീട്ടിലേക്കുള്ള വഴി...." "കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.. പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി..." അന്ധ്യശാസനം പോലെ കണ്ണേട്ടൻ പറഞ്ഞതും ഭയംകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല...അൽപ സമയത്തിനുശേഷം ബുള്ളറ്റ് ചെന്നുനിന്നത് ബീച്ചിന്റെ മുൻപിൽ ആണ്.. സമയം ഏകദേശം പന്ത്രണ്ടുമണി ആകാറായതുകൊണ്ട് തിരക്ക് വളരെ കുറവായിരുന്നു... "വായുംപൊളിച്ച് ഇരിക്കാതെ ഇങ്ങോട്ട് ഇറങ്ങടി.." കണ്ണേട്ടന്റെ ശബ്ദം വീണ്ടും കനത്തപ്പോൾ ഞാൻ വേഗം ഇറങ്ങി..പെട്ടെന്ന് കണ്ണേട്ടൻ എന്റെ കണ്ണ് രണ്ടും മൂടി... "ഏതായാലും പിരിയാൻ പോകുവല്ലേ..അതിനുമുൻപ് ഒരു ചെറിയ സർപ്രൈസ് ഇരിക്കട്ടെ.." അല്പം മയത്തിൽ പറഞ്ഞുകൊണ്ട് എന്നെയുംകൂട്ടി ആ മണൽപ്പരപ്പിലൂടെ നടന്നു.. ഓരോ അടി മുന്നോട്ട് നടക്കുന്തോറും തിരമാലകൾ ശക്തിയായി കരയിലേക്ക് അടിക്കുന്ന ശബ്ദം കൂടിവന്നു.. "ഓക്കെ..നൗ..ഓപ്പൺ യുവർ ഐയ്‌സ്‌ സ്‌ലോലി..." എന്റെ കണ്ണിനെ മൂടിയിരുന്ന കൈകൾ മാറ്റിക്കൊണ്ട് കണ്ണേട്ടൻ പറഞ്ഞതും ഞാൻ പതിയെ കണ്ണുതുറന്നു..

എന്റെ മുന്നിലുള്ള കാഴ്ച്ച കണ്ട് ഒരുനിമിഷം ഞാൻ സ്ഥബ്ദയായി നിന്നു.. ഞങ്ങൾ ഇപ്പൊ നിൽക്കുന്നത് കടൽപ്പാലത്തിൽ ആണ്..അതിന്റെ അറ്റത്തായി ഒരു ചെറിയ ടേബിൾ ലൈറ്റ്കൊണ്ട് അലങ്കരിച്ചുവച്ചിരിക്കുന്നു.. അതിന്റെ ഒത്ത നടുക്കായി ഒരു കേക്കും... "മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് തെ ഡേ മൈ ഡിയർ ദേവിക്കുട്ടി..വിഷ് യൂ എ ഹാപ്പി ബർത്ത്ഡേ...❣️❣️" കണ്ണേട്ടന്റെ ആർദ്രമായ വാക്കുകൾ എന്റെ കാതിലേക്ക് അലയടിച്ചു..കൂടാതെ ആ ചുണ്ടുകളും എന്റെ കാതിൽ അമർന്നു.. ഞാൻ എന്നോ മറന്ന കാര്യം..എന്റെ പിറന്നാൾ..അച്ഛൻ മരിച്ചതിനുശേഷം ഇങ്ങനെയൊരു ദിവസം ഞാൻ അറിഞ്ഞിട്ടുപോലും ഇല്ല.. കണ്ണേട്ടൻ എന്നെ കണ്ണേട്ടന് അഭിമുഖമായി തിരിച്ചുനിർത്തി എന്റെ കണ്ണൊക്കെ തുടച്ചുതന്നു.. "ഈ കരച്ചിൽ ഞാൻ പ്രതീക്ഷിച്ചതാ..അമ്മാതിരി ഷോ ആണല്ലോ ഞാൻ കാണിച്ചുകൂട്ടിയത്..ഒന്ന് ഞെട്ടിക്കണം എന്ന് കരുതിതന്നെ ചെയ്തതാ..സംഭവം കളറായില്ലെ..." എന്നെനോക്കി ഇളിച്ചുകൊണ്ട് കണ്ണേട്ടൻ ചോദിച്ചതുകേട്ട് എനിക്കങ്ങോട്ട് കലിച്ചുകയറി...

ഞാൻ ദേഷ്യത്തിൽ കണ്ണേട്ടന്റെ കാലിൽ കയറി കഴുത്തിലൂടെ കൈചുറ്റി ആ കവിളിൽ ആഞ്ഞുകടിച്ചു... "ആആഹ്‌..എടി വിടടി....ഹൂ വിടടി...ഭദ്രകാളി...എന്റെ കവിൾ...അയ്യോ..." കണ്ണേട്ടൻ വേദനകൊണ്ട് അലറി കരഞ്ഞതും ഞാൻ എന്റെ ദന്തങ്ങൾക്കൊണ്ട് അവിടെ ഒരു സ്മാരകം പണിത് പിടിവിട്ടു..കണ്ണേട്ടൻ കവിളും ഉഴിഞ്ഞുകൊണ്ട് എന്നെനോക്കി... "എന്തിനാടി എന്നെ കടിച്ചത്..ഞാൻ നിനക്ക് സർപ്രൈസ് തന്നതല്ലേ..അമ്മാ എന്റെ കവിൾ പൊളിഞ്ഞു എന്നാ തോന്നുന്നത്..." "ആണോ കണക്കായി പോയി...വെറുതെ എന്നെ വിഷമിപ്പിച്ചിട്ടല്ലെ...നിങ്ങള് നോക്കിക്കോ മനുഷ്യാ എന്റെ മോൻ ഒന്ന് ഇങ്ങോട്ട് വന്നോട്ടെ..ഇതിനൊക്കെ ഞാൻ അവനെക്കൊണ്ട് പകരം ചോദിപ്പിക്കും..." "ഓ പിന്നെ...അവൻ ഇങ്ങോട്ട് വരട്ടെ...ങേ എന്താ നീ പറഞ്ഞേ...?? പെട്ടെന്നുള്ള ഫ്ലോയിൽ കണ്ണേട്ടൻ പറഞ്ഞ് പെട്ടെന്ന് ഞെട്ടി എന്നോട് വീണ്ടും ചോദിച്ചതും പതിയെ എന്റെ മുഖത്തെ ദേഷ്യം മാറി ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...ഞാൻ കണ്ണേട്ടന്റെ മുഖം എന്റെ കൈകളിൽ കോരിയെടുത്ത് ഞാൻ കടിച്ച ഭാഗത്ത്‌ മൃദുവായി ചുംബിച്ചു... *A baby is going to come among us കണ്ണേട്ടാ.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story