കൊലുസ്സ്: ഭാഗം 39

koluss

എഴുത്തുകാരി: ശീതൾ

"A baby is going to come among us കണ്ണേട്ടാ...😘😘" ദേവൂട്ടിയുടെ വാക്കുകൾകേട്ട് ഞാൻ ഒരുനിമിഷം ഫ്രീസായി നിന്നു...ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ...എന്റെ ഭാവം കണ്ട് ദേവൂട്ടി ഒരു ചിരിയോടെ എന്റെ കൈ അവളുടെ വയറിനുമുകളിൽ വച്ചു... പതിയെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..ഞാൻ താഴ്ന്ന് അവളുടെ വയറിനെ മറച്ചിരുന്ന സാരി വകഞ്ഞുമാറ്റി..ഞങ്ങളുടെ ജീവന്റെ പാതി തുടിക്കുന്ന ആ വയറിൽ അമർത്തി ചുംബിച്ചു..ദേവൂട്ടി എന്നെ പൊതിഞ്ഞുപിടിച്ചു... എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല...ഇപ്പൊ ഈ ലോകത്ത് ഏറ്റവും സന്തോഷവാൻ ഞാനാണെന്ന് തോന്നിയ നിമിഷം...ഞങ്ങളുടെ ബന്ധത്തിന് ഇപ്പൊ പൂർണ്ണത വന്നിരിക്കുന്നു.. ഞാൻ എഴുന്നേറ്റ് ദേവൂട്ടിയുടെ മുഖം ചുംബനങ്ങൾക്കൊണ്ട് മൂടി... "കണ്ണേട്ടാ...ഗീതമ്മ ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞിരുന്നു..." "പോകാടി...ആദ്യം നമുക്ക് ഈ കേക്ക് അങ്ങോട്ട് മുറിക്കാം..എന്റെ വാവക്ക് ബർത്ത്ഡേ കേക്ക് കൊടുക്കട്ടെ..." ഞങ്ങൾ ടേബിളിന്റെ അടുത്തേക്ക് ചെന്ന് ഒരുമിച്ച് കേക്ക് മുറിച്ചു..ഒരു ചെറിയ കഷ്ണം എടുത്ത് അവൾക്കായി നീട്ടുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു.. 

കരയിലേക്ക് ആർത്തിരമ്പുന്ന തിരമാലയെനോക്കി ഞങ്ങൾ നിന്നു..കണ്ണേട്ടന്റെ കൈകൾ എന്റെ വയറിനെ തലോടിക്കൊണ്ടിരുന്നു... "ദേവൂട്ടി......" "മ്മ്മ്.........." "വിശക്കുന്നില്ലേ പെണ്ണേ നിനക്ക്....ഒന്നും കഴിച്ചില്ലല്ലോ..." "മ്മ് നല്ലോണം വിശക്കുന്നുണ്ട്...ഉച്ചക്ക് കഴിച്ചത് മുഴുവൻ ഛർദിച്ചു..രാത്രി ഒന്നും കഴിച്ചതും ഇല്ല.." ഞാൻ പറഞ്ഞതുകേട്ട് കണ്ണേട്ടൻ എന്നെ രൂക്ഷമായി നോക്കി... "എന്താടി ഇപ്പോഴും പഴയപോലെ തന്നെയാണോ..ഇനിമുതൽ നേരത്തിനും കാലത്തിനും മര്യാദക്ക് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉണ്ടല്ലോ ബാക്കി അപ്പൊ പറയാം..." "ചൂടാവല്ലേ കണ്ണേട്ടാ..ഒന്നും കഴിക്കാൻ തോന്നുന്നില്ലായിരുന്നു..ആകെ ക്ഷീണം ആയിരുന്നു..പിന്നെ എങ്ങനെയൊക്കെയോ കണ്ണേട്ടനോട് ഇത് പറയാൻ വേണ്ടി ഞാൻ കാത്തിരുന്നതാ.." "അവളുടെ ഒരു....വാടി ഇവിടെ....." കണ്ണേട്ടൻ കലിപ്പിൽ എന്നെയും കൂട്ടി തിരിഞ്ഞുനടന്നു...എനിക്ക് ചിരിയാണ് വന്നത്..അറിയില്ല എന്തൊക്കെയോ ഒരു ഫീൽ... ഞങ്ങൾ ബീച്ചിന്റെ അടുത്തുള്ള ഒരു ചെറിയ തട്ടുകടയിൽ കയറി..നല്ല ചൂട് ദോശയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചതും അറിയാതെ വായിൽ വെള്ളമൂറി.. കണ്ണേട്ടൻ പറഞ്ഞതനുസരിച്ച് അല്പസമയത്തിനുശേഷം ഞങ്ങൾ ഇരിക്കുന്ന ടേബിളിലേക്ക് നല്ല ചൂട് മസാലദോശയും ആവിപറക്കുന്ന കട്ടൻചായയും എത്തി..

അതുകണ്ടപ്പോഴേ എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറി...ഞാൻ കണ്ണേട്ടനെ നോക്കി ഇളിച്ചു.. "ഇളിക്കാതെ എടുത്ത് തിന്നടി..എന്നിട്ട് വേണം വീട്ടിൽ പോകാൻ..." എന്നെനോക്കി കലിപ്പിൽ പറഞ്ഞ് പുള്ളി ഫോണിൽ തോണ്ടാൻ തുടങ്ങി..ങാഹാ അങ്ങനെയാണോ.. "ഏഹ് എന്താ വാവേ..ഒന്നും കഴിക്കില്ലേ..അച്ഛൻ വാരിത്തന്നാലെ കഴിക്കൂ എന്നോ..ശ്ശോ എന്ത് ചെയ്യാനാ വാവേ അച്ഛൻ നമ്മളോട് പിണങ്ങി..ഇനി എന്തുചെയ്യും..." ഞാൻ വയറിൽ തലോടിക്കൊണ്ട് പറഞ്ഞു..ഇടയ്ക്ക് ഇടംകണ്ണിട്ട് മാഷിനെ നോക്കി..മാഷ് ചിരി കടിച്ചുപിടിച്ചുകൊണ്ട് എന്നെ നോക്കാ.. പിന്നെ ഫോൺ എടുത്ത് പോക്കറ്റിൽ വച്ച് പ്ലേറ്റിൽനിന്ന് കുറച്ച് മസാലദോശയുടെ കഷ്ണം കീറിയെടുത്ത് എനിക്കുനേരെ നീട്ടി... ഞാൻ ആവേശത്തോടെ അത് വാങ്ങി കഴിച്ചു...കണ്ണേട്ടൻ വാരിത്തരുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തോന്നുന്നു.. അങ്ങനെ കണ്ണേട്ടന്റെ കൈകൊണ്ട് തന്നെ അത് മുഴുവൻ കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് പോയി.. രാവിലെ എന്തോ ബഹളം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്..വേഗം കൊട്ടിപ്പിണഞ്ഞ് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ ദേവൂട്ടി ആകെ ഛർദിച്ച് അവശയായി നടുവിന് കയ്യുംകൊടുത്ത് നിൽക്കുകയാണ്.. ഞാൻ വേഗം ചെന്ന് അവളെ താങ്ങിപ്പിടിച്ച് റൂമിലേക്ക് കൊണ്ടുവന്നു..

അപ്പോഴേക്കും ശബ്ദം കേട്ട് ഗീതുവും മുറിയിലേക്ക് വന്നു...രാത്രി കഴിച്ചതുമുഴുവൻ ഛർദിച്ചുപോയിട്ടുണ്ട്.. "കണ്ണാ..മോളേയുംകൊണ്ട് ഇന്നുതന്നെ ഹോസ്പിറ്റലിൽ പോണം..തുടക്കം ആയതുകൊണ്ടാ ഇങ്ങനെ ഛർദിയും തളർച്ചയും ഒക്കെ...പിന്നെപ്പിന്നെ എല്ലാം മാറിക്കോളും.." ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ ഒന്ന് നോക്കി...എന്നാൽ എന്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി അവൾ ചിരിച്ചുകൊണ്ട് ഒന്നുമില്ലന്ന് കണ്ണുചിമ്മി കാണിച്ചു.. പിന്നീട് അങ്ങോട്ട് അവളുടെ കൂടെ എപ്പോഴും ഞാനും ഗീതുവും ശരതും ഉണ്ടായിരുന്നു..ഹോസ്പിറ്റലിൽ പോയപ്പോൾ ആളുടെ ബോഡി നല്ല വീക്ക്‌ ആണെന്നാ ഡോക്ടർ പറഞ്ഞത്..അതുകൊണ്ട് അവളെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ രണ്ട് മാസം റൂമിൽ തന്നെ പിടിച്ചിരുത്തി... വീട്ടിൽനിന്ന് അച്ഛനും അമ്മയും വർഷയും ഒക്കെ അവളെ കൊണ്ടുപോകാനുള്ള ആഗ്രഹത്തോടെ വന്നെങ്കിലും ഞാൻ സമ്മതിക്കാത്തതുകൊണ്ട് അവസാനം അവർ ഇവിടെ കുറച്ചുനാൾ നിന്നു..അത് ശരതിനും കൂടി സന്തോഷമായി എന്നുവേണം പറയാൻ..  "ശരത്തേട്ടാ ഇങ്ങനെയാണെ ഞാൻ പോകുവാ ട്ടോ...വെറുതെ എന്നെ ഇവിടെ പിടിച്ചിരുത്തിയിട്ട് നിങ്ങള് ഫോണിൽ കണ്ട പെണ്ണുങ്ങളോട് കുറുകൽ ആണ് ല്ലെ..." ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ നോക്കിക്കൊണ്ട് ഇരുന്ന ശരതിനോട്‌ കലിച്ചുകയറി പറഞ്ഞിട്ട് വർഷ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും ശരത് അവളുടെ കൈപിടിച്ചുവലിച്ച് അവന്റെ അടുത്തിരുത്തി..

"നിന്നോട് ആരാടി പറഞ്ഞത് ഞാൻ കണ്ട പെണ്ണുങ്ങളോട് ചാറ്റിങ് ആണെന്ന് ഹേ...?? ശരത് കലിപ്പിൽ ചോദിച്ചതുകേട്ട് വർഷ അവനെനോക്കി ഇളിച്ചു കൊടുത്തു...ശരത് അവളുടെ അരയിലൂടെ കയ്യിട്ട് ഒന്നുകൂടി അവനോട് ചേർത്തിരുത്തി അവളുടെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചു.... "എന്താ മോനെ ഉദ്ദേശം...മ്മ്....?? "ദുരുദ്ദേശം ആണെങ്കിൽ..എന്താ വല്ല കുഴപ്പവുമുണ്ടോ...?? "അയ്യടാ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ മോൻ കുറച്ച് വിട്ടുനിന്നെ...."" "അതിനൊക്കെ ഇനിയും സമയമില്ലേ മോളേ..അതിനുമുൻപ് ഇപ്പൊ...." അവൻ അവളെനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെ എടുത്ത് അവന്റെ മടിയിലേക്ക് ഇരുത്തി പെട്ടെന്ന് ആയതു കൊണ്ട് വർഷ ഞെട്ടി കുതറിമാറാൻ നോക്കി..പക്ഷെ അവൻ അതിന് സമ്മതിക്കാതെ പിടി മുറുക്കി... "ശ..ശരത്തേട്ടാ....വി..വിട്..." "എന്തിനാടി ഇങ്ങനെ പേടിക്കുന്നത്...ഞാൻ നിന്നെ കൊല്ലാനൊന്നും പോണില്ല...കേട്ടോ.." അവൻ പറഞ്ഞതുകേട്ട് വർഷ തലതാഴ്ത്തി..അവളിൽ ഒരേസമയം നാണവും ഭയവും ഉടലെടുത്തു...അവൻ പതിയെ അവളിലേക്ക് മുഖം അടുപ്പിച്ച് ആ ചെവിയിൽ ചുണ്ടുകൾ ചേർത്തു..വർഷ ഒന്ന് ശ്വാസം നീട്ടിയെടുത്ത് അവന്റെ ഷർട്ടിൽ പിടിമുറുക്കി... അവന്റെ അധരങ്ങൾ അവിടെനിന്നും ദിശമാറാൻ ഒരുങ്ങിയതും വർഷ പേടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു..കുറച്ച് സമയം ആയിട്ടും അനക്കമൊന്നും കാണാതെയായപ്പോൾ അവൾ പതിയെ കണ്ണുതുറന്നു.. ഇമവെട്ടാതെ തന്നെനോക്കി ഇരിക്കുന്ന ശരത്തിനെ കണ്ടതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു..അവൾ അവനെ ചിരിയോടെ അവനെ തള്ളിമാറ്റി ഓടി...

"നോക്ക്യേ കണ്ണേട്ടാ കുഞ്ഞ് അനങ്ങുന്നില്ലേ..ഇല്ലേ ഗീതമ്മേ...നോക്ക്..അനങ്ങുന്നില്ലേ....??? വയറിൽ കൈവച്ച് ആകാംഷയോടെ ദേവൂട്ടി പറഞ്ഞതുകേട്ട് ഞാനും ഗീതുവും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... അതുകണ്ട് പെണ്ണ് ഞങ്ങളെ തുറിച്ചുനോക്കി.. "ഹഹഹ എന്റെ പെണ്ണേ എന്തൊക്കെയാടി നീ പറയുന്നത്...മൂന്ന് മാസമായതേ ഒള്ളൂ അപ്പോഴേക്കും കുഞ്ഞ് അനങ്ങിയെന്നോ...?? "സത്യാ കണ്ണേട്ടാ...കുഞ്ഞ് അനങ്ങിയെന്നേ...." "ഹ് എന്റെ മോളേ...കുഞ്ഞ് ശെരിക്കും അനങ്ങണമെങ്കിൽ ഒരു അഞ്ച് മാസമെങ്കിലും ആകണം..മോൾക്ക് വെറുതെ തോന്നണതാ.." അതുകേട്ട് ദേവൂട്ടി ചുണ്ട് ചുളുക്കിക്കൊണ്ട് വീണ്ടും വയറിൽ കൈവച്ച് ശ്രദ്ധിച്ചു..... "പറയാൻ പറ്റില്ല ഗീതു..ഇവളുടെ അല്ലേ മുതൽ ചിലപ്പോ അനങ്ങിയെന്ന് വരും.." ഞാൻ ചിരി കടിച്ചുപിടിച്ച് പറഞ്ഞതും അവൾ എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിച്ചി... "ദേ കണ്ണേട്ടാ ചുമ്മാ കളിയാക്കണ്ടട്ടോ..." ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞതുകേട്ട് ഞാൻ ചിരി അടക്കിപ്പിടിച്ച് മിണ്ടാതെ സ്ലാബിന്റെ മുകളിൽ കയറിയിരുന്ന് ഗീതു അരിഞ്ഞുകൊണ്ടിരിക്കുന്ന ക്യാരറ്റ് എടുത്ത് കടിച്ചു... അപ്പോഴാണ് ശരത് അങ്ങോട്ട് വന്നത്..അവന്റെ കയ്യിൽ ഇരിക്കുന്ന പച്ചമാങ്ങ കണ്ടതും പെണ്ണ് ഓടി അവന്റെ അടുത്തുചെന്ന് അത് വാങ്ങി അടിച്ചുകയറ്റാൻ നോക്കി..

അതുകണ്ട് ശരത് വായുംപൊളിച്ച് അവളെനോക്കിയിട്ട് പിന്നെ എന്നെനോക്കി..അവൾ കഴിക്കുന്നത് കണ്ട് എന്റെ മുഖം തനിയെ ചുളിഞ്ഞു..കാരണം അവൻ മുറ്റത്തെ മാവിൽനിന്ന് പറിച്ച മാങ്ങയാണ്..പുളിച്ചിട്ട് നാക്കിലേക്ക് വയ്ക്കാൻ പോലും പറ്റൂല.... "എടി പതിയെ തിന്നടി പല്ല് പുളിക്കും..." ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി വീണ്ടും തീറ്റ തുടങ്ങി.. "കേറ്റ് കേറ്റ് നല്ലോണം കേറ്റ്...ബാക്കി വല്ലതും ഉണ്ടെങ്കിൽ എനിക്ക് തന്നാ മതി...ഇച്ചിരി ഉപ്പും മുളകും കൂട്ടി തിന്നാനാ..." അവളെ ദയനീയമായി നോക്കിക്കൊണ്ട് ശരത് പറഞ്ഞതുകേട്ട് പെണ്ണ് അവനെനോക്കി നല്ല വെടിപ്പായി ഇളിച്ചുകൊടുത്തു... അപ്പോഴേക്കും എവിടുന്നോ വർഷയും പാഞ്ഞുവന്ന് ദേവൂട്ടിയുടെ കയ്യിൽനിന്ന് ഒരെണ്ണം തട്ടിപ്പറിച്ചുവാങ്ങി...ശരത് രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ അവൾ അതേപടി മാങ്ങ ദേവൂട്ടക്ക് കൊടുത്ത് അവനെനോക്കി ഇളിച്ചു.. ശരത് കരഞ്ഞ് കാലുപിടിച്ചിട്ടാ അച്ഛനും അമ്മയും പോയപ്പോൾ വർഷയെ കൊണ്ടുപോകണ്ട എന്ന് ഞാൻ പറഞ്ഞത്..പ്യാവം കുട്ടികൾ ഇച്ചിരി പ്രേമിച്ചോട്ടേ... "ഇനിയിപ്പൊ കുറച്ച് എക്സർസൈസ് ഒക്കെ ആകാം..രാവിലെയോ വൈകീട്ടോ ഒന്ന് നടന്നാലും മതി..അത് കുഞ്ഞിന്റെ നല്ല വളർച്ചയ്ക്ക് ഗുണം ചെയ്യും...ഞാൻ കുറച്ച് വിറ്റാമിൻ ടാബ്ലറ്റ്സ് തരാം അതും കഴിച്ചോളൂ.." ഡോക്ടർ അത്രയും പറഞ്ഞ് എനിക്കുള്ള പ്രിസ്‌ക്രിപ്ഷൻ എഴുതിത്തന്നു..ഇപ്പൊ മാസം നാലായി...സാധാരണ ഈ സമയത്ത് ഛർദിയൊക്കെ മാറുമെങ്കിലും എനിക്ക് ഇപ്പോഴും ഇടയ്ക്ക് മനംപുരട്ടൽ ഉണ്ടാകും.. ഡോക്ടറിന്റെ ക്യാബിനിൽനിന്ന് ഇറങ്ങിയതും കണ്ണേട്ടൻ എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മെഡിസിൻ വാങ്ങാൻ പോയി...

ഞാൻ കണ്ണേട്ടനെ വെയിറ്റ് ചെയ്ത് അവിടെയുള്ള ചെയറിൽ ഇരുന്നു...അപ്പോഴാണ് എന്റെ മുന്നിലൂടെ ഒരു വീൽചെയർ കടന്നുപോയത്..അതിൽ അവശനായി കയ്യിലും തലയിലും ബാൻഡേജ് ഒക്കെ ആയിട്ട് ഇരിക്കുന്ന ജീവനെ കണ്ടതും ഞാനൊന്ന് ഞെട്ടി... കൂടെ അവന്റെ അച്ഛനും അമ്മയും ആണെന്ന് തോന്നിക്കുന്ന രണ്ടുപേർ ഉണ്ടായിരുന്നു...എന്തോ അവനെകണ്ടപ്പോൾ മനസ്സിന് ആകെയൊരു അസ്വസ്ഥത...ഞാൻ കാരണം അവന്റെ അച്ഛനും അമ്മയും വിഷമിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു നീറ്റൽ... "ദേവൂട്ടി...എന്താ എന്തുപറ്റി...?? പെട്ടെന്ന് കണ്ണേട്ടൻ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചതും ഞാൻ ഞെട്ടി എഴുന്നേറ്റു...അതുകണ്ട് കണ്ണേട്ടൻ നെറ്റി ചുളിച്ചു.. "എന്താടാ എന്തുപറ്റി..ആകെ വിയർത്തിരിക്കുന്നത്...?? ""അത് കണ്ണേട്ടാ...ജീവൻ..അവനെയിപ്പൊ..ഞാൻ...കണ്ടു...." ഞാനൊരു വല്ലായ്മയോടെ പറഞ്ഞതുകേട്ട് കണ്ണേട്ടന്റെ മുഖം മാറി...പിന്നെ ശ്വാസം നീട്ടിയെടുത്ത് എന്നെ ചേർത്തുപിടിച്ച് നടന്നു... '"ദേവൂട്ടി...നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ളവരും ഇല്ലാത്തവരുമായി ഒരുപാട് പേരെ കാണും...അതിൽ ആവശ്യമുള്ളവരെ മാത്രം ഓർത്താൽ മതി..അല്ലാത്തവരെ വിട്ടുകള..നിനക്കിപ്പോ ഓർക്കാൻ നമ്മുടെ ബേബി ഇല്ലെടി..അവനെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഇല്ലേ..ഇനി മോള് അതോർത്താൽ മതി..കേട്ടല്ലോ..." "നിനക്കറിയോ ദേവൂട്ടി അച്ഛനും അമ്മയും എഴുതുന്ന ഏറ്റവും നല്ല കഥയാണ് അവരുടെ കുഞ്ഞ്.. അപ്പൊ നമുക്കി പ്പൊ ആ കഥയൊന്ന് മോഡിഫൈ ചെയ്യാം.." കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ എന്നിലെ ചിന്തകളെയെല്ലാം മാറ്റി നിറഞ്ഞ പുഞ്ചിരിയോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story