കൊലുസ്സ്: ഭാഗം 4

koluss

എഴുത്തുകാരി: ശീതൾ

മാഷിനോടുള്ള ദേഷ്യവും സങ്കടവും എല്ലാം കൂടിയായിട്ട് ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോകുന്നില്ലന്ന് ഉറപ്പിച്ചുതന്നെ അവിടെ ഇരുന്നു... "എന്റെ ശ്രീ..നീ ഒന്ന് പോയിട്ട് വാ...ചെല്ല്..." കൃപ "ഇല്ലാ...ഞാൻ പോവൂല.. അങ്ങേര് എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്...എന്നെപ്പറ്റി അങ്ങേർക്ക് എന്തറിയാം..?? "എടി അത് ചുമ്മാ പറഞ്ഞതായിരിക്കും..നീ ഇനി പോകാതെ ഇവിടെ ഇരുന്നാൽ കൂടുതൽ പ്രോബ്ലം ആകത്തേ ഒള്ളു..ഒന്ന് പോയിട്ട് വാടി.." ഞാൻ പറയുന്നതൊന്നും കേൾക്കാതെ ഓരോന്ന് പറഞ്ഞ് കൃപ എന്നെ ഉന്തിത്തള്ളി സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയച്ചു.. ഈ പിരീഡ് വിമൽ സർ ആണ്..സർ ഇതുവരെ ക്ലാസ്സിലേക്ക് വന്നിട്ടില്ല..അതുകൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങാതെ വേറെ നിവർത്തിയില്ലായിരുന്നു.. പോകുന്നവഴിയിലും എന്റെ ഹൃദയം പടപടാ മിഡിക്കുന്നുണ്ട്...എന്തിനാണാവോ വിളിച്ചത്..ഈശ്വരാ കാത്തോണേ... ഞാൻ സ്റ്റാഫ്‌ റൂമിന്റെ മുൻപിൽനിന്ന് പതിയെ അകത്തേക്ക് തലയിട്ടുനോക്കി...

ക്ലാസ്സ്‌ ടൈം ആയതുകൊണ്ട് അധികം ടീച്ചേർസ് അവിടെ ഇല്ലായിരുന്നു.. നോക്കിയപ്പോൾ മാഷും വിമൽ സാറും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..എന്റെ ഗോടെ ഇങ്ങേർക്ക് ഇങ്ങനെ ചിരിക്കാനോക്കെ അറിയോ...എന്തായാലും നല്ല രസണ്ട്...ഛെ എടി നീ എന്താ ഈ പറയുന്നേ..അടങ്ങിയിരിക്കടി വായ്നോക്കി..(ആത്മ) ഞാൻ വേഗം ചിന്തകളെയൊക്കെ മാറ്റി അല്പം പേടിയോടെ അകത്തേക്ക് കയറാൻ പെർമിഷൻ ചോദിച്ചു.. "മേ....മേ..ഐ കമിൻ സർ...?? അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന എന്നെ അവർ കാണുന്നത്...എന്നെ കണ്ടപ്പോൾത്തന്നെ വിമൽ സർ മാഷിനെയോന്ന് നോക്കിയിട്ട് ചിരിച്ചുകൊണ്ട് ബുക്കും എടുത്ത് അവിടുന്ന് ഇറങ്ങിപ്പോയി.. ആകെയുള്ള ആശ്രയവും പോയി...അല്ല സർ എന്തിനാ കൃത്യം ഞാൻ വന്നപ്പോൾ പോയത്..something ഫിഷി... "താൻ എന്താടോ അവിടെനിന്ന് സ്വപ്നം കാണുകയാണോ..അകത്തേക്ക് വരാൻ പറഞ്ഞത് കേട്ടില്ലേ...???

മാഷ് കലിപ്പിൽ പറഞ്ഞതുകേട്ടതും ഞാൻ ഞെട്ടി അകത്തേക്ക് കയറി..പേടിച്ച് പേടിച്ച് സർ ഇരിക്കുന്ന ടേബിളിന്റെ മുൻപിൽ പോയി നിന്നു.. വിറച്ചിട്ട് ഞാൻ വിരലുകൾ ദാവണിത്തുമ്പിൽ കൊരുത്തുവലിച്ചുകൊണ്ടിരുന്നു... മാഷ് അതൊക്കെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി..ഞാൻ തല താഴ്ത്തിത്തന്നേ നിന്നു... "തന്റെ വിഷമം ഓക്കെ മാറിയോ...?? ഹും...എന്നെ കരയിപ്പിച്ചതും പോരാ എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ..ദുഷ്ടൻ..എന്നൊക്കെ ചോദിക്കാൻ തോന്നി എങ്കിലും അത് അപ്പാടെ വിഴുങ്ങി ഞാൻ മാറിയെന്ന് തലയാട്ടി... "ഇങ്ങനെ നിന്ന് ബഹുമാനിക്കണ്ട കാര്യമൊന്നും ഇല്ല..അവിടെ ഇരുന്നോളൂ.." ചെയറിലേക്ക് ഒന്നുകൂടി ചാരി എന്റെ മുന്നിലായി ഇട്ടിരിക്കുന്ന ചെയർ ചൂണ്ടിക്കാണിച്ചുകൊണ്ട് മാഷ് പറഞ്ഞു... "വേ...വേണ്ടാ സർ...its ഓകെ..ഞാൻ നിന്നോളാം.."

"ഹാ...ഇപ്പൊ എങ്ങനുണ്ട് ഞാൻ പറഞ്ഞത് കറക്റ്റ് ആയില്ലേ..??? മാഷ് അങ്ങനെ ചോദിച്ചപ്പോൾ എനിക്കൊന്നും മനസ്സിലായില്ല...ഞാൻ ചോദ്യഭാവത്തിൽ അങ്ങേരെ നോക്കി.. "ഒരു നല്ല തീരുമാനം എടുക്കാൻപോലും കഴിയാത്ത താൻ എങ്ങനെ ഒരു ക്ലാസ്സിനെ ലീഡ് ചെയ്യും..ഇപ്പൊത്തന്നെ ഇവിടെയിരുന്നു എന്ന് കരുതി ഞാൻ തന്നെ പിടിച്ചുതിന്നുമോ ഇല്ലല്ലോ.. "തന്റെ കോഴ്സ് ബികോം അല്ലേ...അതായത് ബിസിനസ് ഫീൽഡ്..നേരത്തെ ഞാൻ ചെറുതായി ഒന്ന് വഴക്കുപറഞ്ഞപ്പോഴേ മുല്ലപ്പെരിയാർ പൊട്ടിയത്പോലെയാണ് തന്റെ കരച്ചിൽ.. "താൻ പടുത്തമൊക്കെ കഴിഞ്ഞ് ഒരു ജോലിയിൽ കയറുമ്പോൾ ഇതിനെക്കാൾ വലിയ ചീത്ത കേൾക്കേണ്ടി വരും..അപ്പൊ ഇങ്ങനെനിന്ന് മോങ്ങിയാൽ അവരുനിന്നെ കാലേവാരി നിലത്തടിക്കും... "തനിക്കുപറ്റിയ പണി ഞാൻ പറയട്ടെ...???

ഒരു എസ്സേ പോലെ മാഷ് പറഞ്ഞ് എന്നോട് ചോദിച്ചപ്പോൾ അത് കേൾക്കാൻ എനിക്കും ആകാംഷ കൂടി..ഞാൻ ആ മുഖത്തേക്കുതന്നെ ഉറ്റുനോക്കി... "നല്ല......ഒരു....കോന്തനെ ഞാൻ കണ്ടുപിടിച്ചു തരാം..ബ്രോക്കർ കാശോന്നും തരേണ്ട...അവനെയുംകെട്ടി അവന്റെ പിള്ളേരെയും പോറ്റി നല്ലയൊരു ഉത്തമ ഭാര്യയായി അങ്ങ് കഴിഞ്ഞോളൂ...""🤭🤭 ആ പറഞ്ഞ ഡയലോഗ് കേട്ട് എനിക്കങ്ങോട്ട് കലിച്ചു കയറി...മാഷല്ലേ കുറച്ച് ബഹുമാനം ഓക്കെ കൊടുക്കാം എന്ന് വിചാരിച്ച് മിണ്ടാതിരിക്കുമ്പോൾ തലയിൽ കയറി ഡിസ്കോ ഡാൻസ് കളിക്കുന്നോ... "മാഷ് പഠിപ്പിക്കാൻ വേണ്ടിയല്ലേ ഇങ്ങോട്ട് വന്നത്...അല്ലാതെ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികൾക്ക് ചെക്കന്മാരെ കണ്ടുപിടിച്ച് കൊടുക്കാനല്ലല്ലൊ.. "പിന്നെ...ഞാൻ വലിഞ്ഞുകയറി ക്ലാസ്സ്‌ ലീഡർ ആയതോന്നുമല്ല...

മാഷ് വരുന്നതിനുമുൻപ് ഇവിടെ ഉണ്ടായിരുന്ന സർ തന്നെയാണ് ആ ചുമതല എന്നെ ഏൽപ്പിച്ചത്.. "അതിന് ഇതുവരെ ഞാൻ ഒരു കോട്ടവും വരുത്തിയിട്ടുമില്ല...എന്നെ വിലയിരത്താൻ മാഷിന് എന്നെ ഇതിനുമുൻപ് പരിചയമൊന്നും ഇല്ലല്ലോ.. "പിന്നെ എന്ത് അറിഞ്ഞിട്ടാണ് എനിക്ക് ഉത്തരവാദിത്തവും മിടുക്കും ഇല്ലന്ന് പറഞ്ഞത്...ഞാൻ അത്ര പാവമൊന്നുമല്ല...വേണ്ടിവന്നാൽ മാഷിനെവരെ ഞാൻ വളച്ചൊടിച്ചു എന്റെ പിന്നാലെ നടത്തിക്കും....അല്ല പിന്നെ..."😏😏 പെരുത്ത് കയറി വായിൽതോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് അവിടെ ടേബിളിൽ ഇരുന്ന ബോട്ടിൽ എടുത്ത് അതിലെ വെള്ളവും കുടിച്ച് ആ ബോട്ടിൽ ടേബിളിൽ തന്നെ തറപ്പിച്ചുവച്ച് ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി...

അപ്പോഴും അങ്ങേര് എന്നെത്തന്നെ വായുംപൊളിച്ച് നോക്കാണ്..ഇങ്ങനെ നോക്കാൻ ഞാൻ ഇയാളെ കെട്ടും എന്നൊന്നും പറഞ്ഞില്ലല്ലോ...പറഞ്ഞോ..അല്ല എന്തോ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ.. ഞാൻ നേരത്തെ പറഞ്ഞതെല്ലാം ഒന്ന് പതിയെ റീവൈൻട് അടിച്ചുനോക്കി....omg😳😳നീയിത് എന്ത് തേങ്ങയാ ശ്രീ നീ പറഞ്ഞത്...തീർന്നു മോളേ...നീ തീർന്നു.... ഞാൻ മാഷിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി...ഭഗവാനെ ഫുൾ ഫോക്കസ് എന്നിൽത്തന്നെയാണ്..എന്താ ചെയ്യാ ഇറങ്ങി ഓടിയാലോ...  ജസ്റ്റ്‌ ഒന്ന് ഹീറ്റ് ആക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ..അതിന് പെണ്ണ് 100 ഡിഗ്രി സെൽഷ്യസ് ആയി ഇമ്മാതിരി ഡയലോഗ് അടിക്കുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല.. അപ്പൊ വിചാരിച്ചപോലെ വെറും ഗുണ്ടുമുളകല്ല...കാന്താരിമുളകാണ്..ഏതായാലും ലാസ്റ്റ് പറഞ്ഞ ഡയലോഗ് എനിക്കങ്ങോട്ട് ബോധിച്ചു..

പുറകെ നടത്തിയില്ലെങ്കിലും ഈ പാവം കണ്ണനെ ഒറ്റ നോട്ടത്തിൽത്തന്നെ വളച്ചൊടിച്ചല്ലൊ 😝😝 പെണ്ണ് ചിരിക്കണോ കരയണോ എന്ന് അറിയാതെ വായുംപൊളിച്ചു നിൽക്കാണ്.. "സോ...സോറി..മാഷെ..ഞാ ..ഞാൻ പെട്ടെന്ന് ആ ഒരു ഫ്ലോയിൽ പറഞ്ഞുപോയതാ.." "ഓഹോ...അപ്പൊ ഫ്ലോ കിട്ടിയാൽ താൻ എന്നെ കല്യാണം കഴിക്കാൻ പോലും മടിക്കില്ലല്ലൊ.."😅 "ങേ.......???? 😳😳 പെണ്ണ് അന്തംവിട്ട് എന്നെ നോക്കി... "ദേവിക്കുട്ടി വാ...നമുക്ക് കാന്റീനിൽ പോയി നല്ല ഒരു കടുപ്പത്തിൽ ഒരു ചായയും നല്ല ചൂട് പരിപ്പുവടയും കഴിക്കാം..അപ്പൊ കുറച്ച് റിലാക്സേഷൻ കിട്ടും.." ചെയറിൽനിന്ന് എഴുന്നേറ്റുകൊണ്ട് ഞാൻ പറഞ്ഞു... "അയ്യോ വേണ്ട മാഷേ...ഞാൻ..ഞാൻ ക്ലാസ്സിൽ പോകുവാ... ഇപ്പൊ വിമൽ സാറിന്റെ ക്ലാസ്സ്‌ ആണ്...തുടങ്ങിക്കാണും.." "സാരമില്ല...വിമലിനോട്‌ ഞാൻ പറഞ്ഞോളാം..

ഇന്നത്തെ പോർഷൻ ഞാൻ തനിക്ക് ക്ലിയർ ചെയ്തുതരാം..പോരേ..?? എല്ലാ വഴിയും അടച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ അവൾ മനസ്സില്ലാമനസോടെ സമ്മതം മൂളി.. കാന്റീനിലെക്ക് പോകുമ്പോഴും ഞാൻ ദേവിക്കുട്ടിയോട് ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.. ആദ്യമായി വളരെ ഫ്രണ്ട്ലി ആയി സംസാരിച്ചതുകണ്ട് പെണ്ണ് ആദ്യമൊന്ന് പകച്ചു എങ്കിലും പിന്നീട് എന്നോടുള്ള ആ അകൽച്ചയൊക്കെ മാറി നന്നായി സംസാരിക്കാൻ തുടങ്ങി..ഒരു കൊച്ചുവായാടിയാണ് ദേവിക്കുട്ടി... സംസാരിച്ചു സംസാരിച്ച് ഞങ്ങൾ കാന്റീനിൽ എത്തി...ക്ലാസ്സ്‌ ടൈം ആയതുകൊണ്ട് അധികം ആരും ഇല്ലെങ്കിലും ഓരോ ഒഴിഞ്ഞ സീറ്റുകളിലും ചില ഇണക്കുരുവികൾ സല്ലപിക്കുന്നുണ്ട്... എന്നേക്കണ്ട് അവർ പേടിച്ച് പോകാൻ ഒരുങ്ങിയതും ഞാൻ ഒരു പുഞ്ചിരിയോടെ അവരോട് അവിടെ ഇരിക്കാൻ ആംഗ്യംകാണിച്ചു...നമ്മുളിതൊക്കെ എത്ര കണ്ടതാ 😝😝

"ഇവിടെ ഇരിക്കാൻ ഒരു സുഖമില്ല..വാ നമുക്ക് പുറത്തുപോയി ഇരിക്കാം.." മാഷ് അതുംപറഞ്ഞ് എന്നെയുംകൂട്ടി കാന്റീനിന്റെ പുറകിലായി പോയി...അവിടെയും ഒരുപാട് ടേബളും ചെയറും ഇരിക്കാൻ പാകത്തിന് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു..അടുത്തുള്ള വാകമരത്തിന്റെ തണലും കൂടെ ചെറിയ ഇളംകാറ്റും ശെരിക്കും ഇങ്ങനെയൊരു അടിപൊളി സെറ്റപ്പ് ഇവിടെയുണ്ടെന്ന് ഞാൻ അറിഞ്ഞില്ല...  ഞങ്ങൾ അവിടെയൊരു സീറ്റിൽ പോയിരുന്നു..ദേവിക്കുട്ടി എനിക്ക് ഓപ്പോസിറ്റ് ആയിട്ടാണ് ഇരുന്നത്.. ചായയും വടയും ഞാൻ തന്നെ ഓർഡർ ചെയ്തു..വീണ്ടും പെണ്ണ് വായിട്ടലക്കാൻ തുടങ്ങി.. ഇളംകാറ്റിൽ പാറിപ്പറന്നു മുഖത്തേക്ക് വീഴുന്ന മുടി ചെവിയിലേക്ക് മാടിയൊതുക്കി ചിരിയാലെ ഒരോ വാക്കുകൾ എനിക്കായി പൊഴിക്കുമ്പോഴും ആ കവിളിൽവിരിയുന്ന നുണക്കുഴി എന്നെ മാടിവിളിക്കുന്നതുപോലെ തോന്നി...

അവൾ ചൂടുചായ ഊതി ആ പനിനീർ അധരങ്ങൾക്കൊണ്ട് മുത്തി കുടിക്കുന്നത് ഞാനൊരു കൗതുകത്തോടെ നോക്കിയിരുന്നു... കൊണ്ടുവന്നു വച്ച ചായ അതേപടി ഇരിക്കുന്നതുകണ്ടാണ് ഞാൻ മാഷിന്റെ മുഖത്തേക്ക് നോട്ടം മാറ്റിയത്... നോക്കുമ്പോൾ മാഷ് എന്നെത്തന്നെ ഇമവെട്ടാതെ നോക്കിയിരിക്കാണ്..ങേ വടിയായാ... "കൂയ്....മാഷേ.....!!!! ഞാൻ മാഷിന്റെ മുഖത്തേക്ക് വിരൽ ഞൊടിച്ചു...അപ്പൊ മാഷ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. "ഇതെന്ത് ഇരിപ്പാ...കിളി പോയ പോലെ..ചൂട് ചായ ഇപ്പൊ തണുത്തുകാണും..എടുത്ത് കുടിക്ക്..." ഞാൻ ഒരു ചിരിയോടെ പറഞ്ഞതും മാഷും ഒരു ചിരിയോടെ ചായ എടുത്ത് കുടിക്കാൻ തുടങ്ങി... "അല്ല മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്...?? ഞാൻ വീണ്ടും ചോദിച്ചു.. "ഞാനും പിന്നെ ഗീതുവും.." "ഗീതു ആരാ അനിയത്തിയാണോ..അപ്പൊ അച്ഛനും അമ്മയും..?? ഞാൻ ചോദിച്ചത് കേട്ട് മാഷ് ആദ്യം എന്നെയൊന്നു നോക്കി..പിന്നെ പൊട്ടിച്ചിരിച്ചു..

എനിക്ക് ഒന്നും മനസിലായില്ല "ഞങ്ങളെ ഒരുമിച്ചു കാണുമ്പോൾ എല്ലാരും ചേച്ചി ആണോന്ന് ചോദിക്കാറുണ്ട്..ബട്ട്‌ ബന്ധം അതല്ല..എന്റെ അമ്മ ആയിട്ട് വരും..ബട്ട്‌ ഇപ്പോഴും മുടിഞ്ഞ ഗ്ലാമർ ആണ്..ഗീതുവിന്.. "😅 "എന്റെ ഈശ്വരാ..അമ്മയെ ആണോ പേര് വിളിക്കുന്നത്...കുറച്ച് ബഹുമാനമൊക്കെ കൊടുത്തൂടെ മാഷേ.." "ഹഹ...അതിന് എനിക്ക് ബഹുമാനം ഇല്ലന്ന് തന്നോട് ആരുപറഞ്ഞു..ഞങ്ങൾ ശെരിക്കും ഫ്രണ്ട്സിനെപ്പോലെ ആണ്..പിന്നെ ബഹുമാനം അത് വെറുമൊരു പേരിൽ മാത്രം കൊടുക്കുന്നതിനോട്‌ എനിക്ക് യോജിപ്പില്ല.. "അത് ദേ...ഇവിടെ ഇതിനകത്ത് വേണ്ടുവോളളം ഉണ്ട്..എന്റെ അമ്മയ്ക്കും അച്ഛനും ദൈവത്തിനും ഒരേ സ്ഥാനമാണ് ഇവിടെ.." മാഷ് നെഞ്ചിൽ കൈ ചേർത്തുകൊണ്ട് പറഞ്ഞു.. "അല്ല അച്ഛൻ.....!!! അതുകേട്ട് മാഷിന്റെ മുഖത്തെ ചിരി മാഞ്ഞു...പെട്ടെന്നുതന്നെ മുഖത്തു ആ ചിരി വരുത്തി...

"ഹാ..അങ്ങേരുടെ കാര്യം ബഹുകോമഡി ആണ്..നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ഭാര്യയെയും മകനെയും പോന്നുപോലെ നോക്കുന്നവൻ..എല്ലാവർക്കും ഉപകാരി.. "പക്ഷെ അതിൽ നല്ലവർ ഏത് ചീത്തവർ ഏത് എന്ന് തിരഞ്ഞെടുക്കാനുള്ള കഴിവ് മാത്രം ആ പാവത്തിന് ഈശ്വരൻ കൊടുത്തില്ല... "ഒരു ഉറ്റ സുഹൃത്ത് പണി കൊടുത്തതാ..താങ്ങാൻ പറ്റിയില്ല..ഒരു മുഴം കയറിൽ എന്ന് പറയാൻ പറ്റിയില്ല..എന്റെ ഗീതൂന്റെ നല്ലൊരു സാരിയിൽ ആണ് കെട്ടിത്തൂങ്ങിയത്..." അത് പറഞ്ഞപ്പോൾ മാഷിന്റെ സ്വരം ഇടറിയോ..എനിക്കും അതുകേട്ട് വിഷമമായി..അച്ഛൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അതെനിക്കും നന്നായി അറിയാം..ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു.. "അതു വിട് ഓരോരുത്തരുടെ ആയുസ്സ് മുകളിൽ ഇരിക്കുന്ന ആള് നേരത്തെ തീരുമാനിച്ചിട്ടുണ്ട്...

അത് ആർക്കും മാറ്റാൻ കഴിയില്ലല്ലോ.." അതിന് ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചു "അല്ല വട എങ്ങനെയുണ്ട്...??? "മ്മ്....സൂപ്പർ...അല്ല ഒറ്റ ദിവസംകൊണ്ട് മാഷ് ഇതെങ്ങനെ കണ്ടുപിടിച്ചു..സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാ മര്യദക്ക് ഇവിടെ വന്നിങ്ങനെ ഇരിക്കുന്നത്..." "ഹാ...അതിന് കുറച്ചൊക്കെ ആസ്വാദന ബോധം വേണം.ഈ കോളേജ് ലൈഫ് എന്ന് പറയുന്നതേ വെറുതെ ബുജിയായി നടക്കാൻ ഉള്ളതല്ല..ഈ ക്യാമ്പസിലെ ഓരോ വസ്തുവിനുപോലും ഓരോ കഥ പറയാനുണ്ടാകും പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും കഥ.." "അതൊക്കെ ഒന്ന് അറിയാൻ നോക്ക്...അടിപൊളി ഫീൽ ആണ് മോളേ ദേവിക്കുട്ടി.." ഞാൻ മാഷ് പറയുന്നതെല്ലാം കൗതുകത്തോടെ കേട്ടിരുന്നു...ആദ്യമായാണ് ഒരു ആണിനോട്‌ ഇത്ര അടുത്ത് സംസാരിക്കുന്നത്.. പെട്ടെന്നാണ് ബെൽ അടിച്ച സൗണ്ട് കേട്ടത്..

"അയ്യോ മാഷേ ബെൽ അടിച്ചു ഞാൻ പോട്ടെ..വിമൽ സാറിന്റെ നോട്സ് ഓക്കെ എഴുതണ്ടേ..!! ഞാനത് പറഞ്ഞപ്പോൾ മാഷും എഴുന്നേറ്റു...എന്റൊപ്പം വന്നു... "മ്മ്....എന്നാ താനൊരു കാര്യം ചെയ്യൂ...ആ നോട്സ് ഓക്കെ കംപ്ലീറ്റ് ആക്കി..ലഞ്ച് ബ്രേക്ക്‌ ആകുമ്പോൾ ഗ്രൗണ്ടിന്റെ സൈഡിലേക്ക് വന്നോളൂ..ഞാൻ ഡൌട്ട് ക്ലിയർ ചെയ്തു തരാം.." ഞാൻ പുഞ്ചിരിയോടെ തലയാട്ടി മുൻപോട്ട് നടന്നു... ഉച്ചക്ക് ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള ഗാലറിയിൽ ഇരുന്ന് കുട്ടികളുടെ ഫുട്ബോൾ മാച്ച് കാണുമ്പോഴാണ് ദേവിക്കുട്ടിയുടെ വരവ്.. അവൾ വന്ന് ഞാൻ ഇരിക്കുന്ന സ്റ്റെപ്പിന് മുകളിൽലുള്ള സ്റ്റെപ്പിൽ ഇരുന്നു... "സാറ് കൊറേ എടുത്തു...നോട്ട് നോക്കിയിട്ട് എനിക്കൊരു വക മനസ്സിലായില്ല.." '"അതെനിക്കറിയാ..അതുകൊണ്ടല്ലേ നിന്നോട് വരാൻ പറഞ്ഞത്...!!

"അല്ല മാഷെങ്ങനെ ഇത് പറഞ്ഞു തരും മാഷിന്റെ സബ്ജെക്ട് എക്കണോമിക്സ് അല്ലേ..?? അതിന് ഞാനൊരു പുഞ്ചിരി മാത്രം മറുപടി കൊടുത്ത് അവളുടെ കയ്യിൽനിന്ന് നോട്ട് വാങ്ങി പറഞ്ഞുകൊടുക്കാൻ തുടങ്ങി..  സത്യത്തിൽ ഞാൻ വണ്ടർ അടിച്ചുപോയി...ഞാൻ നോട്ടിലേക്കും പിന്നെ സാറിന്റെ മുഖത്തേക്കും മാറി മാറി നോക്കി... വിമൽ സർ എടുക്കുമ്പോൾ പോലും ഇത്ര ക്ലിയർ ആയിട്ട് മനസ്സിലാകില്ല...ഇതെന്ത് മറിമായം... ഓരോ നിമിഷം കഴിയുന്തോറും മാഷിനോടുള്ള ആരാധന കൂടി വരുന്നു..ആരാധന മാത്രമോ..അറിയില്ല.. ഏയ് നോ ശ്രീ...അങ്ങനൊന്നും ഇല്ല..മാഷ് നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല..പിന്നെ നിനക്കെന്താ.. എല്ലാം പറഞ്ഞുകൊടുത്ത് ഞാൻ അവളുടെമുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്..

. "ഡീ....നീയിത് ഏതു ലോകത്താ...വല്ലതും മനസ്സിലായോ..?? "ങേ എന്താ....?? പെണ്ണ് ഏതോ ലോകത്തുനിന്ന് ഞെട്ടി എന്നോട് ചോദിച്ചു.. "അതുശരി അപ്പൊ ഞാൻ ആരോടാ ഇത്രനേരം വായിട്ടലച്ചത്....." "എന്നോട്..എന്നോടല്ലേ..."😁 അവൾ തല ചൊറിഞ്ഞുകൊണ്ട് നിഷ്കു ഭാവത്തിൽ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.... "ഇനി മോള് തന്നെ അങ്ങോട്ട് ഉണ്ടാക്കിയാൽ മതി..ഞാൻ പറഞ്ഞുതരില്ല.." "അയ്യോ മാഷേ..അങ്ങനെ പറയല്ലേ... മാഷ് പറഞ്ഞപ്പൊഴാ എനിക്ക് ശെരിക്കും മനസ്സിലായത്.. എനിക്ക് ഇതുപോലെ എന്നും പറഞ്ഞുതരുമോ..?? അങ്ങനെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു...അതെന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്...

ഞാൻ മറുപടി ഒന്നും പറയാതെ അവളെത്തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പറഞ്ഞത് അബദ്ധമായോ എന്ന മട്ടിൽ എഴുന്നേറ്റ് പോകാൻ ഒരുങ്ങി... "ദേവിക്കുട്ടി ഒന്ന് നിന്നെ....!! ഓടിയകന്ന അവളെ ഞാൻ വീണ്ടും വിളിച്ചു...അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കി.. "മുടികൊഴിച്ചിൽ തടയാൻ കറ്റാർവാഴ നല്ലതാട്ടോ..!!! "ങേ..എന്താ....?? "അല്ല നല്ല മുടിയാണല്ലോ...കൊഴിയുന്നത് തടയാൻ കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലതാണെന്നു പറയുവായിരുന്നു..." ഒരു പുഞ്ചിരിയോടെ ഞാനതു പറയുമ്പോൾ ആ പുഞ്ചിരി അവളിലേക്കും പകർന്നു.. ആ പുഞ്ചിരിയോടെ അവൾ ഓടിയകന്നപ്പോൾ ആ കാലിലെ വെള്ളിക്കൊലുസ്സിന്റെ നാദം എന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story