കൊലുസ്സ്: ഭാഗം 40

koluss

എഴുത്തുകാരി: ശീതൾ

കോളേജിൽ നിന്ന് വീട്ടിലെത്തി റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ബെഡിൽ ഇരുന്ന് എന്തോ ചെയ്യുന്ന ദേവൂട്ടിയെ ആണ്.... ഞാനൊരു പുഞ്ചിരിയോടെ കുറച്ചുനേരം അവളെനോക്കി നിന്നു..പെണ്ണിന് ഇപ്പൊ ഏഴാം മാസമാണ്...വീർത്ത വയറും കയ്യിലും കാലിലും നീരുംമൊക്കെയായി എന്റെ പെണ്ണ് നല്ലോണം വലയുന്നുണ്ട്... മിക്ക രാത്രികളിലും അവളുടെ കാല് തടവി കൊടുക്കലാണ് എന്റെ ജോലി..ദേവൂട്ടി വേണ്ടന്ന് പറയുമെങ്കിലും ഞാനത് കാര്യമാക്കില്ല... ചില സമയത്ത് ദേവൂട്ടി വേദനകൊണ്ട് പുളയുമ്പോൾ വല്ലാത്ത സങ്കടം തോന്നും...എന്നാൽ അതെല്ലാം ഒരു പുഞ്ചിരിയാലെ ഉള്ളിലൊതുക്കി സഹിക്കുന്ന അവളിലെ അമ്മയെ കാണുമ്പോൾ അതിലുപരി അഭിമാനവും തോന്നും.... "കണ്ണേട്ടാ...എന്താ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിൽക്കുന്നത്....??? ദേവൂട്ടിയുടെ ചോദ്യമാണ് എന്നെ ചിന്തയിൽനിന്ന് ഉണർത്തിയത്...ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവളുടെ അടുത്തുപോയി ഇരുന്നു... "എന്താണ് എന്റെ പ്രിയഭാര്യ ഇവിടെ പരിപാടി..മ്മ്....??? അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു... "ഹൂ കണ്ണേട്ടാ...നിങ്ങള് വന്നപ്പോഴേക്കും ആള് ചവിട്ടുതുടങ്ങി..." വയറിൽ കൈവച്ചുകൊണ്ട് ദേവൂട്ടി പറഞ്ഞതുകേട്ട് എന്നിൽ കൗതുകം നിറഞ്ഞു... "ഏഹ് ശെരിക്കും ചവിട്ടുന്നുണ്ടോ ടി...?? അവൾ ചിരിയോടെ അതെയെന്ന് തലയാട്ടിയതും ഞാൻ കുനിഞ്ഞ് അവളുടെ വയറിൽ തലവച്ച് കാതോർത്തു..അപ്പൊത്തന്നെ ആ കുഞ്ഞിക്കാൽ ഞാൻ ചെവിചേർത്തതിന് അടുത്തായി ചവിട്ടിയതുപോലെ തോന്നിയതും എന്റെ ചുണ്ടിൽ സന്തോഷത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു...

ഞാൻ ആ നിറവയറിൽ അമർത്തിചുംബിച്ചു... "കണ്ണേട്ടനെ പോലെയാ..ഭയങ്കര വാശിയും കുറുമ്പും ആണ്...എന്നാ ചവിട്ടാ എന്നറിയോ...ചില സമയത്ത് വേദന സഹിക്കാൻ പറ്റില്ല..." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞതുകേട്ട് ഞാൻ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുണ്ടുകൾ അമർത്തി..പിന്നെ ആ നിറവയറിലും ഒരു സ്നേഹചുംബനം അർപ്പിച്ചു.... "അച്ഛേടെ വാവേ....ദേവമ്മയെ ഒത്തിരി വേദനിപ്പിക്കല്ലേ ട്ടോ...അമ്മ പാവമല്ലേടാ..എന്റെ ചക്കരക്കുട്ടി വേഗം ഇങ്ങോട്ട് വാ എന്നിട്ട് നമുക്ക് ഒരുമിച്ച് അമ്മക്കിട്ട് പണി കൊടുക്കാം..." ഞാൻ പറഞ്ഞതുകേട്ട് ദേവൂട്ടി ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്റെ കയ്യിൽ ഒരു അടിവച്ചുതന്നു... "അയ്യടാ അങ്ങനെയിപ്പൊ മോൻ സ്വപ്നം കാണണ്ട..ഇതേ എന്റെ വാവയാ..അവൻ ഞാൻ പറയുന്നതേ കേൾക്കൂ..." "മ്മ് ഉവ്വുവ്വേ...അല്ല നീയെന്താ ഇങ്ങനെ ഇവിടെ ഇരിക്കണേ ഡോക്ടർ നല്ലോണം നടക്കാൻ പറഞ്ഞില്ലേ..എഴുന്നേറ്റ് നടക്കടി...." ഞാൻ കുറച്ച് കലിപ്പിൽ പറഞ്ഞതുകേട്ട് പെണ്ണ് നിഷ്കു ആയി അവളുടെ കാലുരണ്ടും എന്റെ മടിയിൽ വച്ചു... "കാല് വേദനിക്കുന്നു കണ്ണേട്ടാ..കാലൊക്കെ നീരുവച്ച് തടിച്ചിട്ട് ഈ കൊലുസ്സ് കാലിൽ ഉരയുന്നു...." പെണ്ണ് പറഞ്ഞപ്പൊഴാണ് ഞാനും അവളുടെ കാല് ശ്രദ്ധിച്ചത്..ശെരിയാണ് നീരുവച്ചിട്ട് കൊലുസ്സ് വലിഞ്ഞുമുറുകി ഇരിക്കുന്നുണ്ട്....ഞാൻ വേഗംതന്നെ അതിന്റെ കൊളുത്ത് നീക്കി കാലിൽനിന്ന് ഊരിയെടുത്തു...ചുവന്ന നിറത്തിൽ അവളുടെ കാലിൽ പതിഞ്ഞ പാട് കണ്ട് എനിക്ക് സങ്കടം തോന്നി..

ഞാൻ അവിടെ തലോടി പതിയെ ചുംബിച്ചു... "എന്റെ അപ്പൂസ് വരുന്നത് വരെ നമുക്ക് ഈ കൊലുസ്സ് അങ്ങോട്ട് മാറ്റിവയ്ക്കാം..അല്ലേ ദേവിക്കുട്ട്യേ....." "മാറ്റാല്ലോ...മാഷേട്ടാ...." "മ്മ് പക്ഷെ സ്ഥിരമായി മാറ്റണ്ടട്ടോ..ഇത് നിന്റെ കാലിൽ ഇങ്ങനെ ചുറ്റിപ്പിണഞ്ഞ് തന്നെ കിടക്കണം..എന്റെ സ്നേഹത്തിന്റെ പ്രതീകം പോലെ.."  "എന്തോന്നാടി..ഇങ്ങനെ പേടിക്കാൻ ബോംബ് ഒന്നുമല്ലല്ലോ ഞാൻ ചോദിച്ചത് ഒരു കിസ്സല്ലേ..അതിനിപ്പോ എന്താ....?? ശരത്തിന്റെ കരവലയത്തിൽനിന്ന് കുതറിമാറാൻ നോക്കുന്ന വർഷയെ ഒന്നുകൂടി മുറുകെപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു... "ങാഹാ...ഒരു കിസ്സ് എന്നോ...എന്തൊരു നിസ്സാരം...ഒന്ന് പൊയ്‌ക്കെ ശരത്തേട്ടാ...ഞാനൊന്നും തരൂല.." വർഷ അതുംപറഞ്ഞ് ചുണ്ട് കോട്ടി... "ഇന്ന് മോള് അത് തന്നിട്ടേ ചേട്ടന്റെ അടുത്തുനിന്ന് പോകുള്ളൂ...എത്ര മാസമായെടി ഞാൻ ചോദിക്കാൻ തുടങ്ങിയിട്ട്..ചുമ്മാതൊന്നും അല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ..ഒന്ന് താടി പെണ്ണേ...." "നടക്കൂല മോനെ...അതിനുവച്ചാൽ വെള്ളം അങ്ങോട്ട് വാങ്ങിയെക്ക്..." "എന്താടി നിനക്കിത്ര ജാഡ...ദേ നിന്നെ കെട്ടാൻ പോകുന്നവൻ ആണ് ഞാൻ അതോർത്തോ നീ.." "കെട്ടാൻ പോകുന്നല്ലേയൊള്ളു കെട്ടിയില്ലല്ലോ...ആദ്യം മോൻ പോയി അച്ഛനോട് സംസാരിച്ച് എല്ലാം സെറ്റ് ആക്ക്..എന്നിട്ട് ബാക്കി ആലോചിക്കാം..." "അതോർത്ത് നീ ടെൻഷൻ ആകേണ്ട...എന്റെ അമ്മായിയപ്പനെ വീഴ്ത്താനുള്ള എല്ലാ വഴിയും ഞാൻ സെറ്റ് ആക്കിയിട്ടുണ്ട് മോളേ..." "മ്മ് ഉവ്വാ...അവസാനം പെരുവഴി ആകാതിരുന്നാൽ മതിയായിരുന്നു എന്റെ ദേവിയെ...ആഹ് അച്ഛൻ സമ്മതിച്ചില്ലേൽ ഞാൻ വേറെ വല്ലവനെയും കെട്ടും പറഞ്ഞേക്കാം..."

അതുകേട്ടതും ശരത്തിന് കലിച്ചുകയറി...അവൻ അവളെ വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി... ""നീ വേറെ കെട്ടുവോഡീ....ഹേ....കെട്ടുവോന്ന്.....???? അവൻ കുറച്ച് ഉച്ചത്തിൽ ചോദിച്ചതും വർഷയുടെ കാറ്റ് പോയി...അവൾ പേടിയോടെ ഉമിനീരിറക്കി ഉണ്ടെന്നും ഇല്ലന്നും തലയാട്ടി.... "പോ...പോയാലോ....?? അവൾ വിക്കിവിക്കി ചോദിച്ചു...അതുകേട്ട് അവൻ ഒന്നുകൂടി അവളിലേക്ക് അമർന്ന് അവളുടെ തലയിൽ കൈവച്ച് അവന്റെ മുഖത്തേക്ക് അടുപ്പിച്ച് അവളുടെ അധരങ്ങൾ കവർന്നു... തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് വർഷ ഞെട്ടി കണ്ണുംമിഴിച്ച് അവന്റെ ഷിർട്ടിൽ പിടിമുറുക്കി.. പൂർണ്ണമായും അവളിൽ ലയിച്ച് കണ്ണുകളടച്ച് അവളുടെ അധരങ്ങളെ താലോലിക്കുന്ന ശരതിനെ അടുത്തുകണ്ടതും അവളിൽ ഒരേസമയം നാണവും വെപ്രാളവും സൃഷ്ടിച്ചു...അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ ഒന്ന് ഉയർന്നുപൊന്തി..പതിയെ ആ ദീർഘചുംബനത്തിൽ ഇരുവരും ലയിച്ചുനിന്നു..  മുറ്റത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടപ്പോഴാണ് ഇന്ദിര ഉമ്മറത്തേക്ക് വന്നത്.. നോക്കുമ്പോൾ കൈനിറയെ കവറുകളുമായി വണ്ടിയിൽനിന്ന് ഇറങ്ങുന്ന അരവിന്ദനെയാണ് കണ്ടത്.. "ഇതൊക്കെ എന്താ ഏട്ടാ..ഞാനൊന്നും വാങ്ങാൻ പറഞ്ഞില്ലല്ലോ..." ഉമ്മറത്തേക്ക് കയറിയ അയാളുടെ കയ്യിൽനിന്ന് പൊതികൾ വാങ്ങിച്ചുകൊണ്ട് ഇന്ദിര ചോദിച്ചു... ""അതിന് ഇത് നിനക്കുള്ളതല്ല...എന്റെ മക്കൾക്ക് ഉള്ളതാ..ശ്രീദേവിക്കും കുഞ്ഞിനും ഉള്ളത്..."" അയാൾ പറഞ്ഞതുകേട്ട് ഇന്ദിരയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അവർ ആ പൊതിയൊക്കെ അഴിച്ചുനോക്കി..അതിൽ നിറയെ കളിപ്പാട്ടങ്ങളും ശ്രീദേവിക്കുള്ള വസ്ത്രങ്ങളും ആയിരുന്നു..

"എന്തിനാ ഏട്ടാ ഇതെല്ലാം വാങ്ങിച്ചുകൂട്ടിയത്...അവിടെ മോൻ തന്നെ ഒരു ലോഡ് വാങ്ങി വച്ചിട്ടുണ്ട്..." "ആയിക്കോട്ടേ...എന്നുകരുതി എന്റെ കടമ എനിക്ക് ചെയ്യണ്ടേ..വിവാഹത്തിനോ എനിക്കൊന്നും കൊടുക്കാൻ കഴിഞ്ഞില്ല..അപ്പൊ ഇപ്പൊഴെങ്കിലും കൊടുക്കണ്ടേ..പിന്നെ വരാൻ പോകുന്നത് ചില്ലറക്കാരൻ അല്ല മേലെടത്ത് അരവിന്ദന്റെ കൊച്ചുമോൻ ആണ് അതുകൊണ്ട് അവന് ഒരു കുറവും വരാൻ പാടില്ല..." ഇന്ദിര പുഞ്ചിരിയോടെ തന്നെ അരവിന്ദൻ പറയുന്നത് കേട്ടുനിന്നു..തന്റെ മകളെ സ്വന്തം മകളായി അയാൾ അംഗീകരിച്ചതിൽ അവർക്ക് ഒരുപാട് സന്തോഷം തോന്നി... "ഓഹ് ഞാനൊന്നും പറയുന്നില്ലേ..അല്ല ഇതൊക്കെ കാണുമ്പോൾ വേറൊരുത്തി തുടങ്ങും എനിക്കൊന്നും കിട്ടിയില്ലേ എന്നും പറഞ്ഞ്..." വർഷയുടെ കാര്യമാണ് ഇന്ദിര ഉദ്ദേശിച്ചത് എന്ന് അയാൾക്ക് മനസ്സിലായി.. "ആദ്യം അവള് കെട്ടട്ടെ എന്നിട്ട് അവൾക്കുള്ളത് കൊടുക്കാം..." "മ്മ് മിക്കവാറും അത് പെട്ടെന്ന് തന്നെ നടത്തേണ്ടി വരും..സിദ്ധു എന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നു..." "മ്മ്മ് ശരത്തല്ലേ ആള്..രണ്ടിന്റെയും ചുറ്റിക്കളി എനിക്ക് നേരത്തെ മനസ്സിലായതാ.." "ആണോ..അപ്പൊ എന്താ തീരുമാനം...അവൻ നല്ല പയ്യനാ.." "മ്മ് എനിക്ക് എതിർപ്പൊന്നുമില്ല..എല്ലാവർക്കും സമ്മതമാണെങ്കിൽ അതങ്ങോട്ട് നടത്താം.." ഇതെല്ലാം കേട്ട് വാതിലിന്റെ പിന്നിൽ മറഞ്ഞുനിന്ന വർഷയുടെ കിളികൾ എല്ലാം പോയെന്ന് പറഞ്ഞാൽ മതിയല്ലോ.... 

രാത്രി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് കണ്ണേട്ടൻ പിന്നിൽവന്ന് എന്നെ ചേർത്തുപിടിച്ചത്... "എന്താണ് ദേവൂട്ട്യേ ഇവിടെ ഇങ്ങനെ നിൽക്കുന്നത് കിടക്കാൻ ഉദ്ദേശമില്ലേ...മ്മ്...??? ഞാനൊരു ചിരിയോടെ കണ്ണേട്ടനുനേരെ തിരിഞ്ഞ് കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു... "ഉറക്കം വരുന്നില്ല...മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോകുന്നു..ആകെയൊരു അസ്വസ്ഥത തോന്നുന്നു കണ്ണേട്ടാ...." "എന്റെ കുട്ടി വെറുതെ ഓരോന്ന് ആലോചിച്ച് ടെൻഷൻ ആകണ്ട..ഡേറ്റ് അടുക്കാറായില്ലെ..ഓരോന്ന് ആലോചിച്ച് കൂടുതൽ പ്രശ്നമാക്കണ്ട..വാ വന്ന് കിടക്കാൻ നോക്ക്..." അതുംപറഞ്ഞ് കണ്ണേട്ടൻ പതിയെ എന്നെ കൈകളിൽ കോരിയെടുത്തു... "ഹോ അമ്മയ്ക്കും മോനും മുടിഞ്ഞ വെയിറ്റ് ആയല്ലോ..എന്റെ നടു ഒടിയും....." കണ്ണേട്ടൻ ഒരു തമാശരൂപേണ പറഞ്ഞതുകേട്ട് ഞാൻ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു...കണ്ണേട്ടൻ ഒരു പൊട്ടിച്ചിരിയോടെ എന്നെ ബെഡിൽ കിടത്തി എന്റെ അടുത്ത് കിടന്ന് എന്നെ ആ നെഞ്ചിലേക്ക് ചേർത്തുകിടത്തി... "കണ്ണേട്ടാ........" "മ്മ്മ്മ്.........." "കണ്ണേട്ടന് മോനേയാണോ മോളെയാണോ കൂടുതൽ ഇഷ്ടം....??? ആ നെഞ്ചിലെ ഹൃദയതാളം ശ്രവിച്ചുകൊണ്ട് ഞാൻ ചോദിച്ചു... "ആരായാലും എനിക്കൊരു കുഴപ്പവും ഇല്ല..ഒരു കുഴപ്പവും കൂടാതെ ഇങ്ങോട്ട് തന്നാൽ മതി എന്റെ വാവേനെ.." "ഓഹ് അപ്പൊ വാവ വന്നാൽ പിന്നെ നമ്മളെയൊന്നും ഒരു മൈൻഡും ഉണ്ടാകില്ല അല്ലേ....?? കള്ളപ്പരിഭവം നടിച്ച് ഞാൻ പറയുന്നത് കേട്ട് കണ്ണേട്ടൻ പൊട്ടിച്ചിരിച്ചു...

"എടി ഏതൊരു ആണിന്റെയും ആദ്യത്തേ കുഞ്ഞ് ആരാണെന്ന് നിനക്കറിയോ...??? "ആഹ് എനിക്കറിയില്ല...." "എന്നാലേ അതവന്റെ നല്ല പാതി തന്നെയാ...അവൻ ആദ്യം ഈ നെഞ്ചോട് ചേർത്ത് ലാളിക്കുന്നതും സ്നേഹിക്കുന്നതും അവന്റെ പെണ്ണിനെയാണ്..അതുപോലെ എന്റെ പെണ്ണും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്..." കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ ആ നെഞ്ചിൽ ചുണ്ടുകൾ അമർത്തി...പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.. എന്തോ ഞരക്കം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്...നോക്കുമ്പോൾ ദേവൂട്ടി കിടന്ന് വേദനകൊണ്ട് പുളയുന്നു.. "ദേവു എന്താ എന്തുപറ്റി....?? ഞാൻ വെപ്രാളത്തോടെ എഴുന്നേറ്റ് ചോദിച്ചു... "അ..അറിയില്ല ക..ണ്ണേട്ടാ..വല്ലാതെ..വല്ലാതെ വേദനിക്കുന്നു..." അവൾ പറയുന്നത് കേട്ട് എനിക്കാകെയൊരു പേടി തോന്നി...ശബ്ദംകേട്ട് ഗീതുവും ശരത്തും വാതിലിൽ മുട്ടാൻ തുടങ്ങി... പിന്നെ കൂടുതൽ സമയം കളയാതെ അവളെയുംകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.. ലേബർ റൂമിലേക്ക് അവളെ കൊണ്ടുപോകുമ്പോഴും ആ കൈകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... അത് പതിയെ അയച്ചെടുത്ത് അവളെ അകത്തേക്ക് കൊണ്ടുപോകുമ്പോഴും ഹൃദയം വല്ലാതെ മിടിച്ചിരുന്നു... ഓരോ നിമിഷവും ഓരോ യുഗംപോലെ തോന്നി..

അവളെയും കുഞ്ഞിനെയും ഒരാപത്തും കൂടാതെ ഇങ്ങ് തന്നേക്കണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.. "ശ്രീദേവിയുടെ ആരാ ഉള്ളത്....??? പെട്ടെന്ന് ഒരു മാലാഖ പുറത്തുവന്ന് വിളിച്ചതും ഞാൻ ഞെട്ടി അവിടേക്ക് ചെന്നു... "ആൺകുട്ടിയാണ്...." വെള്ളത്തുണിയിൽ പൊതിഞ്ഞ് അവനെ എനിക്കുനേരെ നീട്ടി..വിറയാർന്ന കൈകളോടെ ഞാൻ അവനെ കൈലേക്ക് വാങ്ങി...എന്റെ സാമീപ്യം അറിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു... "കണ്ണന്റെ അതെ മുഖച്ഛായ തന്നെ...." ഗീതു പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ഞാൻ ആ കുഞ്ഞുനെറ്റിയിൽ ഒരു സ്നേഹചുംബനം അർപ്പിച്ചു.. ""ദേവൂട്ടി....."' കുഞ്ഞിനെ ഗീതുവിന്റെ കൈലേക്ക് കൊടുത്തുകോണ്ട് ഞാൻ ആ മാലാഖയോട് ചോദിച്ചു.. "സുഖമായിട്ടിരിക്കുന്നു...കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും..." സിസ്റ്റർ പറഞ്ഞതുകേട്ട് എന്നിൽ ആശ്വാസം നിറഞ്ഞു...കുഞ്ഞിനെ തിരികെ വാങ്ങിക്കൊണ്ട് പോകുമ്പോഴും അവന്റെ കുഞ്ഞു ചാരക്കണ്ണുകൾ എന്നിൽതന്നെ ആയിരുന്നു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story