കൊലുസ്സ്: ഭാഗം 5

koluss

എഴുത്തുകാരി: ശീതൾ

അമ്മാ...ഈ കറ്റാർവാഴ എവിടെകിട്ടും....??? രാത്രിയിൽ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ ചോദിച്ചു... "കറ്റാർവാഴയോ...അതിപ്പോ എന്തിനാ..??? "ചുമ്മാ...തലയിൽ തേക്കാൻ..."😁 "അതിന് നിന്റെ മുടിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ...പിന്നെ ഞാൻ ഉണ്ടാക്കിയ കാച്ചിയ എണ്ണ തേക്കുന്നുണ്ടല്ലൊ..അതുമതി.." "ഹാ...പ്ലീസ് അമ്മ..ഒരു തവണ തേച്ചു നോക്കട്ടെ..എങ്ങനെയുണ്ടെന്ന് അറിയാമല്ലോ..പറ ഇവിടെയുണ്ടോ..?? "ഇവിടെയില്ല...ആ പടിക്കലെ ശാരദയുടെ മുറ്റത്ത് നിക്കണ കണ്ടിട്ടുണ്ട്..ഇപ്പൊ ഉണ്ടോ ആവോ..." "ആണോ...എന്നാ ഞാൻ നാളെ അവിടെവരെ ഒന്ന് പോയിട്ട് വരട്ടെ അമ്മേ..പ്ലീസ്..നാളെ ക്ലാസും ഇല്ലല്ലോ....." "അയ്യോ..കുട്ടി ഒറ്റക്ക് പോകണ്ട...അച്ഛൻ അറിഞ്ഞാൽ അതുമതി..അല്ലെങ്കിൽ തന്നെ നീരസമാണ്..." അതുകേട്ടപ്പോൾ നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ...പതിയെ എന്റെ ചുണ്ടിലെ ചിരി മാഞ്ഞു..ഞാൻ അമ്മയുടെ വയറിലേക്ക് മുഖം മാറി... കണ്ണുനീർ പടർന്നത് അറിഞ്ഞിട്ടാകാം അമ്മ എന്റെ മുഖം അമ്മയ്ക്കുനേരെ ഉയർത്തി.. "അമ്മ മോളേ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...നീ എന്റെ മോളല്ലേ..പക്ഷെ...പറ്റിപ്പോയി മോളേ..ഈ അമ്മയോട് ക്ഷമിക്ക്..."" "സാരമില്ല അമ്മേ...എന്റെ വിധി ആണെന്ന് ഞാൻ സമാധാനിച്ചുകൊള്ളാം.." "ഇന്ദിരേ..................." താഴെനിന്ന് അച്ഛന്റെ കനത്തിലുള്ള വിളികേട്ട് അമ്മ ഞെട്ടി എന്നിൽനിന്ന് അടർന്നുമാറി പോകാനൊരുങ്ങി.. "അമ്മേ........" പെട്ടെന്നുള്ള എന്റെ വിളിയിൽ അമ്മ തിരിഞ്ഞുനോക്കി..

"ഇന്ന് എന്റെ കൂടെ കിടക്കുമോ അമ്മേ...?? ഒരുപാട് ആഗ്രഹമുണ്ട് മോളേ പക്ഷെ അച്ഛൻ..ആ കണ്ണുകൾ എന്നെ ദയനീയമായി നോക്കി.. "വേണ്ട അമ്മേ..അമ്മ പൊയ്ക്കോ അച്ഛൻ ദേഷ്യപ്പെടും ഞാൻ വെറുതെ ചോദിച്ചു എന്നെ ഒള്ളു.." ഉള്ളിലെ വിങ്ങൽ കടിച്ചമർത്തിക്കൊണ്ട് ഞാൻ പറഞ്ഞ് ബെഡിലേക്ക് കമിഴ്ന്നു കിടന്നു...കൂടുതൽ പറയാൻ ശക്തിയില്ലാതെ അമ്മയും എന്റെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തുപോയി.. ഇന്ദിര താഴേക്ക് ചെന്നപ്പോൾ അരവിന്ദൻ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് മദ്യം ഗ്ലാസിലെക്ക് പകരുന്നതാണ് കണ്ടത്..ഇന്ദിര വെറുപ്പോടെ മുഖം തിരിച്ചു.. "ഓ..മോളേ താരാട്ടുപാട്ടുപാടി ഉറക്കിയോ എന്റെ ഉത്തമ ഭാര്യ...?? ഇന്ദിരയെക്കണ്ട് അയാൾ പുച്ഛത്തോടെ ചോദിച്ചു..അവർ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോകാനൊരുങ്ങി... "അവിടെ നിന്നേ.......!! അരവിന്ദൻ വിളിച്ചതുകേട്ട് അവർ അവിടെ നിന്നു... "നിന്റെ മോളേ ജീവിതകാലം മുഴുവൻ എന്റെ ചിലവിൽ പോറ്റിക്കോളാം എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല... "അതുകൊണ്ട് വല്ല കള്ളുകുടിയനോ ഗുണ്ടയോ ഓക്കെ വന്നാൽ അങ്ങോട്ട് ഏൽപ്പിച്ചു കൊടുത്തേക്കാം..അതാകുമ്പോൾ നല്ല തൊലിവെളുപ്പ് ഉള്ളതുകൊണ്ട് സ്ത്രീധനം ചോദിക്കില്ല...'"

അയാൾ പറഞ്ഞതുകേട്ട് ഇന്ദിര ഞെട്ടി...അവർക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു... "അങ്ങനെ എന്റെ മോളേ കണ്ട വൃത്തികെട്ടവന്മാർക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..." "പ്പാ...വായടക്കടി............മോളേ....നിന്റെ മോള്....അതിന് ആർക്കുവേണമെടി നിന്റെ സമ്മതം... "അവള് പുരനിറഞ്ഞുനിൽക്കുന്നത് എന്റെ മോൾക്കും ദോഷമാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് അവളുടെ കാര്യത്തിൽ ഞാൻ തീരുമാനം ഉണ്ടാക്കും എതിര് നിൽക്കാൻ വന്നാൽ കൊന്ന് തള്ളും ഞാൻ.." ഒരു ഭീഷണിയുടെ സ്വരത്തിൽ അതുംപറഞ്ഞ് അയാൾ പോയി.. ഇന്ദിര നിസ്സഹായതയോടെ നിലത്തേക്ക് ഊർന്നിരുന്നു..  "നാളെ വിമലിന്റെ വീട്ടിൽ പോകാം ഗീതു..നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലേ ക്ലാസ്സ്‌ ഇല്ലല്ലോ..." ഗീതമ്മയുടെ മടിയിൽ കിടന്ന് ഫോണിൽ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു..ഗീതമ്മ എന്റെ മുടിയിൽ തലോടുന്നുണ്ട്... "മ്മ് പോണം...അല്ല കണ്ണാ അവർ ഇപ്പൊ താമസിക്കുന്ന വീട് കുഴപ്പമൊന്നും ഇല്ലല്ലോ..?? "ഇല്ലെന്നാ അവൻ പറഞ്ഞത്...നമ്മടെ കോളേജിലെ രവീന്ദ്രൻ സർ ഏർപ്പാടാക്കി കൊടുത്തതാണ്.." വിമലിന്റെയും ശ്രുതിയുടെയും വീട് കുറച്ചു ദൂരെയാണ്..അവന് ഈ കോളേജിൽ ജോലി കിട്ടിയതുകൊണ്ട് രണ്ടും ഇങ്ങോട്ട് പോന്നു.. "അല്ല നിന്റെ ഗുണ്ടുമുളക് ഇപ്പോഴും ഹീറ്റ് ആയി നടക്കുവാണോ..?? 😅 ഗീതു ഒരു തമാശപോലെ എന്നോട് ചോദിച്ചു..അതുകേട്ടപ്പോൾ ഇന്ന് നടന്ന സംഭവം ഓർത്ത് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..ഞാൻ ഫോൺ ഓഫ് ചെയ്തു ഗീതുവിനെ നോക്കി..

"ഏയ് ഇപ്പൊ ആള് അത്യാവശ്യം കൂൾ ആണ്..ഇന്ന് എന്നോട് നല്ല കമ്പനി ആയി സംസാരിച്ചു..സൂപ്പർ ഫാസ്റ്റ് ബസ് പോലെയാ പെണ്ണിന്റെ ചെലക്കൽ...ചെവിന്റെ ഫ്യൂസ് അടിച്ചുപോകും.." "മ്മ്മ്മ്...അതിന് നീയും ഒട്ടും മോശമല്ലല്ലൊ..."😂 "പക്ഷെ ഈ കുരിപ്പ് എന്നെ കടത്തിവെട്ടും ഗീതു....പക്ഷെ സംസാരത്തിനിടയിൽ ആ മുഖത്തുവിരിയുന്ന നുണക്കുഴിയുണ്ടല്ലൊ വല്ലാത്തൊരു ഭംഗിയാണ് ഗീതൂസെ..."😘😘 "ഡാ ഡാ കള്ളക്കണ്ണാ..കണ്ട്രോൾ യുവർസെൽഫ്...നിന്റെ തള്ളയാടാ ഞാൻ.." "ആണോ...തോന്നുന്നേ ഇല്ലാ..."🤭 "ഓഹോ...എങ്കിൽ ഞാനാ നഗ്നസത്യം പറയാം...നിന്നെ ..നിന്നെ എനിക്ക് ഓടയിൽനിന്ന് കിട്ടിയതാടാ..നീ എന്റെ മകനല്ല..." കുറച്ച് സങ്കടമൊക്കെ മുഖത്തു ഫിറ്റ്‌ ചെയ്ത് ഗീതു പറയുന്നതുകേട്ട് എനിക്ക് ചിരിയാണ് വന്നത്... "എന്റെ പുന്നാര ഗീതമ്മേ...കൊറേ ആയി ഈ ഓടക്കഥ കേൾക്കുന്നു..ഒന്ന് മാറ്റിപ്പിടി കൊച്ചേ..."😅 "ഓ...എണീറ്റുപോയി കിടന്നുറങ്ങെടാ അലവലാതി..." "മ്മ്ഹ്...ഞാനിന്ന് ഗീതൂന്റെ കൂടെയാ കിടക്കുന്നത്.." അതുംപറഞ്ഞ് ഞാൻ ഗീതമ്മയെ ചുറ്റിവരിഞ്ഞു.. ഗീതമ്മ ഒരു ചിരിയോടെ എന്റെ തലയിൽ തലോടി എന്നോട് ചേർന്നുകിടന്നു.. "ടാ കണ്ണാ.....!!!! "മ്മ്........" "എപ്പോഴാ നിന്റെ ദേവിക്കുട്ടിയെ എനിക്കു കാണിച്ചുതരുന്നത്...

എനിക്ക് കാണാൻ കൊതിയാവണണ്ട് ട്ടോ.." "സമയമാകട്ടെ ഗീതൂസെ..അവളെ നമുക്ക് ഇവിടുത്തെ ദേവിയായിട്ട് അങ്ങോട്ട് പ്രതിഷ്ട്ടിക്കാം.."😜 അച്ഛൻ പുറത്തേക്ക് പോയി എന്ന് ഉറപ്പുവരുത്തി ഞാൻ പതിയെ അമ്മയോട് പറഞ്ഞ് അടുക്കളവാതിലിലൂടെ പുറത്തു കടന്നു.. "അധികം ദൂരെക്ക് പോകാതെ പെട്ടെന്ന് വരണേ മോളേ..." അമ്മ പുറകിൽനിന്ന് പറയുന്നുണ്ടായിരുന്നു..അതുതന്നെയാണ് ഞാനും വിചാരിക്കുന്നത്.. ഞങ്ങളുടെ വീടും അതിനോട് ചേർന്നൊരു പറമ്പും കഴിഞ്ഞാൽ ഒരു വലിയ പാടം ആണ്..അതിനപ്പുറം ആണ് ശാരദേച്ചിയുടെ വീട്.. അവിടെയൊക്കെ പോയിട്ട് ഇപ്പൊ കൊറേ ആയി.. "അല്ല ഇതാര്....ശ്രീദേവി മോളോ...ഇതുവഴിയൊക്കെ ഓർമ്മയുണ്ടോ..??? എന്നെക്കണ്ട് ശാരദേച്ചി ചോദിച്ചു...പുള്ളിക്കാരി ചെടി നനക്കണ തിരക്കിൽ ആണ്... "ക്ലാസ്സ്‌ ഇല്ലാത്ത ദിവസമൊക്കെയല്ലേ ഇറങ്ങാൻ കഴിയൂ ശാരദേച്ചി...അല്ല അമ്പിളി എവിടെ..?? "അവള് ട്യൂഷൻ ക്ലാസ്സിൽ പോയിരിക്കാ..." ശാരദേച്ചിയുടെ മകളാണ് അമ്പിളി..ഇപ്പൊ പത്തിൽ പഠിക്കുന്നു.. ഞാൻ വന്ന കാര്യവും പറഞ്ഞ് കുറച്ച് നേരം സംസാരിച്ചിരുന്നു..അപ്പോഴാണ് അപ്പുറത്തെ വീടിന്റെ മുറ്റത്ത് വണ്ടി കിടക്കുന്നത് കണ്ടത്...അവിടെ മുൻപ് താമസിച്ചിരുന്ന വക്കീൽ സ്ഥലം മാറി പോയില്ലേ.. "അല്ല ചേച്ചി...അപ്പുറത്ത് പുതിയ താമസക്കാർ വന്നോ..?? "ഹാ കഴിഞ്ഞ ആഴ്ച വന്നു മോളേ..കോളേജിൽ പഠിപ്പിക്കണ ഒരു സാറും അവരുടെ ഭാര്യയും.."

ഞാൻ മൂളികേട്ടു...ആ ആരേലും ആകട്ടെ..ആ വീടിനോട്‌ ചേർന്ന് ഒരു തിണ്ട് ഉണ്ട്..അതിന്റെ മുകളിൽ ആണ് ചെടി ഉള്ളത്.. ആ മതിലിന്റെ മുകളിൽ കയറിയാൽ ഈസിയായി പറിക്കാം..ഞാൻ നേരെ അവിടേക്ക് വച്ചു പിടിച്ചു..  ക്ലാസ്സ്‌ ഇല്ലാത്തതുകൊണ്ട് ഗീതുവിനെയും കൂട്ടി വിമലിന്റെ വീട്ടിലേക്ക് പോന്നു... ഞങ്ങൾ വന്നതുപ്രമാണിച്ച് വിമലിനാണ് അടുക്കളയിലെ ചാർജ്...ഇത് ഡെയിലി ഉള്ള പണിയാണോ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്.. "നീ ഇതുവരെ പാചകം പഠിച്ചില്ലേ ശ്രുതി....??? അടുക്കളയിലെ സ്ലാബിൽ ഇരുന്നുകൊണ്ട് ചോദിച്ചതുകേട്ട് ഗീതമ്മയോട് സംസാരിച്ചുകൊണ്ടിരുന്ന ശ്രുതി എന്നെനോക്കി ഒന്ന് ഇളിച്ചു തന്നു... "അത് പിന്നെ സിദ്ധുവേട്ടാ..ഈ വിമലേട്ടൻ എന്നെ അടുക്കളയിൽ കയറാൻ പോലും സമ്മതിക്കില്ല..ഭയങ്കര സ്നേഹാ എന്നോട്..ല്ലേ ഏട്ടാ..." തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടൊക്കെ കെട്ടി സവാള അറിയുന്ന വിമലിനെ ഞാൻ നോക്കി...പാവം കരഞ്ഞുപോയി..അവൻ ഞങ്ങളെ രണ്ടുപേരെയും നോക്കി അതെ എന്നും അല്ല എന്നും തലയാട്ടി.. "അതെയതെ ഇവൾ ആദ്യമായി ഉപ്പുമാവ് ഉണ്ടാക്കി എന്നെ തീറ്റിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല..." വിമൽ മേലോട്ടുംനോക്കി ആലോചനയിൽ പറയുന്നതുകേട്ട് ഞാനും ഗീതുവും പരസ്പരം നോക്കി..പിന്നെ പൊട്ടിച്ചിരിച്ചു... അല്ല ഗീതമ്മേ...സിദ്ധുവേട്ടനെ ഇങ്ങനെ ഒറ്റത്തടിയായി നിർത്താനാണോ പ്ലാൻ..?? ശ്രുതി "അവനെങ്കിലും കുറച്ച് സമാധാനമായി ഇരുന്നോട്ടെ ശ്രുതി കൊച്ചേ...

" വിമൽ "ദേ..വിമലേട്ടാ..വേണ്ടാട്ടോ..!! "ഹാ..നീ അവനോട് തന്നെ പറ ശ്രുതി...ഗുണ്ടുമുളകിനെയും കാന്താരിമുളകിനെയും ഒക്കെയാ നോട്ടം.." ഗീതു ഞാൻ അതെല്ലാം കേട്ട് രസിച്ചിരുന്നപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്...അകത്ത് റേഞ്ച് കുറവായതുകൊണ്ട് ഞാൻ ഫോണും പിടിച്ച് ഉമ്മറത്തേക്ക് ചെന്നു... ഒരു ഇളംകാറ്റ് എന്നെ തഴുകുന്നതിനൊപ്പം ആ കൊലുസ്സിന്റെ കിലുക്കവും കേട്ടപ്പോൾ എന്റെ കണ്ണ് യാന്ത്രികമായി അതുകേട്ട ഭാഗത്തേക്ക്‌ ചലിച്ചു.. ദേവിക്കുട്ടി...ഞാൻ അന്തം വിട്ട് അവളെ മിഴിച്ചു നോക്കി...ദാവണിത്തുമ്പും ഷോളിന്റെ അറ്റവും ഇടുപ്പിൽ തിരുകി മതിലിന്റെ മുകളിൽ ആണ് പെണ്ണിന്റെ നിൽപ്പ്.. ഇവൾക്കെന്താ വട്ടായോ...അവളുടെ കൈ ഉയരുന്നതിനനുസരിച്ച് ആ പഞ്ഞിക്കെട്ടുപോലെയുള്ള വയർ എന്റെ മുന്നിൽ അനാവൃതമാകുന്നുണ്ട്.. "ഡീീ..........." "പ്ധും.." "ഉയ്യോ...എന്റമ്മേ...." എന്റെ വിളിയുടെ കൂടെ ചക്ക വെട്ടിയിട്ടപോലെ ഒരു സൗണ്ടും ഒരു അലർച്ചയും കേട്ടു...ദേ കിടക്കുന്നു പെണ്ണ് മലന്നടിച്ച് നിലത്ത്... ഞാൻ ഓടിച്ചെന്ന് അവളെ താങ്ങിപ്പിടിച്ചു..പെണ്ണ് ആദ്യം എണീറ്റ് എന്നെ നോക്കി ഇളിച്ചു..പിന്നെ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി... "മാഷ്.....മാഷെന്താ ഇവിടെ.....??? 😳😳 "അതവിടെ നിൽക്കട്ടെ...നീയെന്താടി ഇവിടെ...രാവിലെതന്നെ നടു ഓടിക്കാൻ ഇറങ്ങിയതാണോ..?? 🤨🤨 ഗൗരവം വിടാതെ ഞാൻ ചോദിച്ചു... "അത് പിന്നെ ഞാൻ കറ്റാർവാഴ....അല്ല ഒന്നുല്ല ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ..

അപ്പൊ ചുമ്മാ..അല്ല ഇത് മാഷിന്റെ വീടാണോ..?? "എന്റെ വീടല്ല...വിമലിന്റെ വീടാണ്...അല്ല ഇവിടെയെവിടെയാ നിന്റെ വീട്...??? "ദേ ആ കാണുന്ന പാടത്തിനപ്പുറത്താ..." കുറച്ചകലെ കാണുന്ന പച്ചവിരിച്ച നെൽപ്പാടം ചൂണ്ടി അവൾ പറഞ്ഞു.. "കണ്ണാ എന്താടാ ഇവിടെയൊരു ചക്ക വീണപോലെ സൗണ്ട് കേട്ടത്...??? അതുംചോദിച്ചുകൊണ്ട് ഗീതു പുറത്തേക്ക് വന്നു..കൂടെ ശ്രുതിയും ഉണ്ട്.. "ഹയ്യോ...ചക്കയല്ല അമ്മേ ..ഒരു ഗുണ്ടുമുളകിന്റെ ഞെട്ടൊടിഞ്ഞു താഴേക്ക് വീണതാ..."😂 ഗീതുവിന് ആളെ മനസ്സിലായിക്കോട്ടേ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്...അപ്പൊത്തന്നെ പുള്ളിക്കാരിക്ക് ആളെ മനസ്സിലായി..ഗീതു ഇതാണോ എന്ന് ആംഗ്യം കാണിച്ചു..ഞാൻ അതെയെന്ന് പതിയെ തലയാട്ടി...  ഛെ...ആകെ നാണംകെട്ടു..അല്ല ശെരിക്കും എനിക്ക് എന്തിന്റെ കേടായിരുന്നു.. ഇനിപ്പോ എന്താ ചെയ്യാ..വേഗം തടി തപ്പാം..ഞാൻ മാഷിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.. "അപ്പൊ ശെരി ഞാൻ പോട്ടെ മാഷെ..."😁😁 "ഹാ അതെന്നാ പോക്കാടോ..ഏതായാലും വന്നതല്ലേ..വാ ചായ കുടിച്ചിട്ട് പോകാം.." ഈശ്വരാ...എന്നെ കൊലയ്ക്ക് കൊടുക്കാനുള്ള പ്ലാൻ ആണോ..അതൊന്നും നടക്കൂല... "അയ്യോ...വേണ്ട മാഷെ ഞാൻ പോകുവാ...അമ്മ തിരക്കും..." "ഒന്ന് കയറിയിട്ട് പോകാം മോളേ...വീട് അധികം ദൂരെ അല്ലല്ലോ..." മാഷിന്റെ അമ്മയാണെന്ന് തോന്നുന്നു കൂടെ ഒരു പെൺകുട്ടിയും ഉണ്ട്..മാഷ് പറഞ്ഞതു ശെരിയാ..അമ്മയെ കണ്ടാൽ മാഷിന്റെ ചേച്ചി ആണെന്നെ പറയൂ...

അവര് എന്നെ പോകാൻ സമ്മതിക്കാതെ നിർബന്ധിച്ചപ്പോൾ ഞാൻ മാഷിന്റെകൂടെ അകത്തേക്ക് കയറി.. "ആരാ ശ്രുതി വന്നത്....???? പെട്ടെന്ന് ഒരു അപശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞുനോക്കി..നോക്കുമ്പോൾ വിമൽ സർ തലയിൽ ഒരു കെട്ടൊക്കെ കെട്ടി കയ്യിൽ ഒരു ചട്ടുകവും പിടിച്ചോണ്ട് നിൽക്കുന്നു.. മുഖത്തൊക്കെ അങ്ങിങ്ങായി അരിമാവ് പറ്റിയിരിപ്പുണ്ട്‌...എനിക്ക് അതുകണ്ട് ചിരി പൊട്ടി..ഞാൻ അവിടെ നിന്നും ഇരുന്നും മറിഞ്ഞും ചിരി തുടങ്ങി...😂😂😂 കുറച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ എവിടെയാണെന്നുള്ള ബോധം എനിക്ക് വന്നത്...സിവനെ പണി പാളി... ഞാൻ കാറ്റുപോയ ബലൂൺ പോലെ ചിരി നിർത്തി അവരെ ഒന്ന് ഇടംകണ്ണിട്ട് നോക്കി..ഈശ്വരാ ഫുൾ ഫോക്കസ് എന്നിലാണ്..സർ ആണെങ്കിൽ എന്നെ തല്ലിക്കൊല്ലണോ കുത്തിക്കൊല്ലണോ എന്ന അവസ്ഥയിലാണ്..  പെണ്ണിന്റെ ചിരികണ്ട് അന്തംവിട്ട് നിക്കാണ് ഞാൻ..പാവം വിമൽ അവൻ ആകെ പകച്ചു പണ്ടാരമടങ്ങി നിക്കാ.. ഏതായാലും ഈ കാര്യത്തിൽ എനിക്ക് ഇവനോട് നന്ദിയുണ്ട്...പെണ്ണിന്റെ ഇങ്ങനെയൊരു ചിരി ഇതുവരെ കണ്ടിട്ടേ ഇല്ല...ചിരിച്ചു ചിരിച്ച് ദേവിക്കുട്ടിയുടെ മുഖമൊക്കെ ചുവന്നുതുടുത്തിട്ടുണ്ട്...അവളിൽനിന്ന് കണ്ണേടുക്കാനെ തോന്നുന്നില്ല... "മതി മോനെ ആ കൊച്ചിന്റെ ചോരയൂറ്റിക്കുടിച്ചത്..നിനക്കുള്ളത് തന്നെയാ.." ഗീതു വന്നെന്റെ കാതിൽ പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്..ഞാൻ നൈസ് ആയിട്ടൊന്ന് ഇളിച്ചു കൊടുത്തു..

ദേവിക്കുട്ടി പെട്ടെന്നുതന്നെ ഗീതുവും ശ്രുതിയും ആയി നല്ല കമ്പനിയായി..ഗീതമ്മക്ക് ദേവിക്കുട്ടിയെയും അവൾക്ക് തിരിച്ചും നന്നായി ബോധിച്ചിട്ടുണ്ടെന്ന് സംസാരം കണ്ടാൽ അറിയാം...ഞാൻ അതൊക്കെ നോക്കി അങ്ങനെ ഇരുന്നു.. "കണ്ണാ നീ മോളേ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്കി വാ ..ഒറ്റക്ക് വിടണ്ട.." ഗീതു പറഞ്ഞതുകേട്ട് എനിക്ക് ചിരിയാണ് വന്നത്...ഗീതു എനിക്ക് സംസാരിക്കാൻ അവസരം ഉണ്ടാക്കി തരുന്നതാണെന്ന് എനിക്കല്ലേ അറിയൂ...😆 ഗീതമ്മയോട് സംസാരിച്ച് സമയം പോയത് അറിഞ്ഞേയില്ല..നല്ല ക്യൂട്ട് ക്യാരക്ടർ..മാഷ് ശെരിക്കും ലക്കി ആണ്.. കുറച്ച് കഴിയുമ്പോൾ അച്ഛൻ വരും എന്ന് ഓർമ്മ വന്നപ്പോൾ ഞാൻ പോകാനായി ഇറങ്ങി..അപ്പോഴാണ് ഗീതമ്മ മാഷിനോട് എന്റെകൂടെ വരാൻ പറഞ്ഞത്.. "അയ്യോ വേണ്ടമ്മേ..മാഷ്ക്ക് അത് ബുദ്ധിമുട്ട് ആകും..ഞാൻ പൊയ്ക്കോളാം..." "ഏയ് അവന് ബുദ്ധിമുട്ടൊന്നും ഇല്ല..മോള് ഒറ്റക്ക് പോകണ്ട..." ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല...ബട്ട്‌ മാഷിന്റെ പെരുമാറ്റത്തിൽ എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുണ്ട്..ഇനി അതാണോ ഏയ് അതാവല്ലേ ദൈവമേ... "ശെരിക്കും മാഷിന്റെ നാടെവിടെയാ..?? പാടവരമ്പത്തുകൂടി മാഷിന്റെ ഒപ്പം നടന്നുകൊണ്ട് ഞാൻ ചോദിച്ചു...ആകാശം കാർമേഘങ്ങൾക്കൊണ്ട് മൂടിയിട്ടുണ്ട്...മഴയ്ക്ക് മുന്നോടിയായി ഇളംകാറ്റ് ശരീരത്തെ കുളിരണിയിച്ചുകൊണ്ട് പോകുന്നുണ്ട്... "ഇവിടെയൊക്കെ തന്നെയാടോ..പത്താം ക്ലാസ്സ്‌ വരെ ഞാൻ ഇവിടെയാണ് പഠിച്ചത്..

അപ്പോഴാണ് അച്ഛന്റെ മരണം.. "പിന്നെ ഞങ്ങൾ ബാംഗ്ലൂർക്ക് പോയി അമ്മയുടെ അനിയന്റെ അടുത്ത്..അവിടുന്നാണ് ഞാൻ എന്റെ ഡിഗ്രിയും പിജിയും കംപ്ലീറ്റ് ചെയ്തത്.. "പിന്നെ ഫസ്റ്റ് പോസ്റ്റിങ്ങ്‌ ഇവിടെ കിട്ടിയപ്പോൾ തിരിച്ച് ഇങ്ങോട്ടുതന്നെ പോന്നു.." ഞാൻ എല്ലാംകേട്ട് മാഷിന്റെ മുഖത്തേക്കുതന്നെ നോക്കി നടന്നു...നടക്കുന്നതിനുസരിച്ച് മാഷിന്റെ മുടി പാറിപ്പറക്കുന്നുണ്ട്.. ബാംഗ്ലൂർ സ്റ്റൈൽ എടുത്തുകാണിക്കുന്ന വേഷം തന്നെയാണ്..ടിഷർട്ടും ജീൻസും..സ്ഥാനംതെറ്റിയ ഷിർട്ടിന്റെ ഇടയിലൂടെ ഒരു സ്വർണമാല ഞാൻ കണ്ടു.. "അല്ല ഇനിയും ദൂരമുണ്ടോ തന്റെ വീട്ടിലേക്ക്..??? മാഷ് ചോദിച്ചപ്പോഴാണ് എനിക്ക് എവിടെയാണെന്നുള്ള ബോധം വന്നത്..പാടം കഴിഞ്ഞ് പറമ്പിലേക്ക് കയറിരിക്കുന്നു..ഇനി അങ്ങോട്ട് മാഷ് വന്നാൽ ശെരിയാവൂല... "ഇനി ഞാൻ പൊയ്ക്കോളാം മാഷെ...വലിയ മഴ വരുന്നുണ്ട് മാഷ് പൊക്കോ.." "അത് സാരമില്ല..ഞാനും വരാം.." "അയ്യോ വേണ്ടാ..അച്ഛൻ കണ്ടാൽ പണിയാകും.." "അതെന്താ അച്ഛൻ കണ്ടാൽ..??? "അത്...അതുപിന്നെ...അച്ഛൻ അച്ഛന് ഇതൊന്നും ഇഷ്ടല്ല..ഞാനൊരു പെൺകുട്ടിയല്ലേ..." മാഷ് അതിനൊന്നു മൂളി..ഞാൻ വേഗം എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് വേഗം പോകാൻ നോക്കി.. "ഏയ്‌ ദേവിക്കുട്ടി..വൺ മിനിറ്റ്...!! മാഷ് പിന്നിൽനിന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി.. "അതേ...താൻ പറഞ്ഞപോലെ പിറകെ നടക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല..വേണേൽ ഒരു താലികെട്ടി കൂടെക്കൂട്ടാം എന്തേയ്...?? 😁 മാഷ് ഒരു കള്ളച്ചിരിയോടെ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി മാഷിനെത്തന്നെ നോക്കി... അപ്പോഴേക്കും ആദ്യതുള്ളി ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് മഴ ഭൂമിയുടെ മാറിലേക്ക് അലച്ചുകെട്ടി പെയ്തു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story