കൊലുസ്സ്: ഭാഗം 6

koluss

എഴുത്തുകാരി: ശീതൾ

ഞാൻ പറഞ്ഞതുകേട്ട് പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി...ഞാനും അവളുടെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു... മഴ അതിന്റെ ശക്തി ആർജ്ജിച്ച് പെയ്യുകയാണ്..മഴത്തുള്ളികൾ അവളുടെ തുടുത്തമുഖത്ത് വീണു ചിന്നിചിതറി പോകുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.. ആ മഴത്തുള്ളികൾ ഞാനായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയ നിമിഷം...വാലിട്ടെഴുതിയ കണ്മഷി മഴവെള്ളത്തിൽ കുതിർന്ന് കൂടുതൽ നിറമാർന്നതുപോലെ.. "എ..എന്താ...മാഷ്...മാഷെന്താ പറഞ്ഞത്....?? ദേവിക്കുട്ടി പെട്ടെന്ന് ചോദിച്ചപ്പൊഴാണ് എനിക്ക് ബോധം വന്നത്..ഏതോ ലോകത്തിൽ നിന്നെന്നപോലെ ഞാൻ തല കുടഞ്ഞു.. "ങേ...എന്താ....?? "അല്ല മാഷിപ്പൊ ..എ..എന്താ..ചോദിച്ചത്...?? ഓഹോ...അപ്പൊ ഞാൻ പറഞ്ഞത് കക്ഷിക്ക് മനസിലായിട്ടില്ല..ഒക്കെ..എന്നാപ്പിന്നെ ഞാൻ ശെരിക്കും മനസ്സിലാക്കി തരാം... "അത് ഒന്നുല്ല ഇന്നലെ താൻ പറഞ്ഞതുപോലെ എനിക്കും ഒരു ഫ്ലോ വന്നപ്പോൾ അങ്ങോട്ട് പറഞ്ഞുപോയതാ ന്റെ ദേവിക്കുട്ട്യേ..." ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെത്തന്നെ ഉറ്റുനോക്കി..ഇങ്ങനെ നോക്കുന്നത് എന്തിനാ..🤨 "വായുംപൊളിച്ച് നിന്ന് മഴകൊണ്ട് പനി പിടിപ്പിക്കാതെ വീട്ടിൽ പോടീ ഗുണ്ടുമുളകെ....."😠😠

എന്റെ അലർച്ചകേട്ട് പെണ്ണ് ഞെട്ടി ഒരോട്ടമായിരുന്നു..ഞാൻ നടുവിന് കയ്യും കൊടുത്ത് ചിരിച്ചുകൊണ്ട് അവൾ പോകുന്നതും നോക്കി നിന്നു.. " നിന്റെ ഈ സാനിധ്യംപോലും എന്നെ ഒരു മായാലോകത്തിലെക്ക് കൊണ്ടുപോകുന്നു പെണ്ണേ...ആ നോട്ടത്തിനുപോലും എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശക്തിയുണ്ട്..നിന്റെ മേനിയെ തഴുകി പെയ്ത ഈ മഴയെപ്പോലെ ഞാൻ നിന്നിലേക്ക് മാത്രമായി പെയ്തിറങ്ങും ദേവിക്കുട്ടി..ജസ്റ്റ്‌ വെയിറ്റ് ഫോർ ദാറ്റ്‌ വണ്ടർഫുൾ മൊമെന്റ്..❤️❤️"  അല്ല ശെരിക്കും മാഷ് പറഞ്ഞത് അതുതന്നെയല്ലേ...ഇനി ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ..ഏയ്‌ അല്ല.. അല്ല.. 🤔 മാഷ് പറഞ്ഞ കാര്യം ഒന്നുകൂടി റീവൈന്റ് ചെയ്തപ്പോൾ എന്റെ ഉള്ളിൽക്കൂടി കറന്റ്‌ പാസ്സ് ചെയ്തു പോയി.. ഈശ്വരാ...മാഷ്...എന്നെ...ഏയ്‌ അതൊന്നും ശെരിയാകില്ല ശ്രീ..നിന്റെ അവസ്ഥകൂടി നീ ആലോചിക്കണം..മാഷിനെക്കൂടി ഇതിലേക്ക് വലിച്ചിഴക്കണ്ട..അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ... ഏതോ ലോകത്തെന്നപോലെ ഞാൻ നടന്നു...മുന്നിൽ ഇപ്പോഴും മാഷിന്റെ ചിരിക്കുന്ന മുഖമാണ്..നടന്നുനടന്ന് വീടെത്തിയതുപോലും ഞാൻ അറിഞ്ഞില്ല... "ഈശ്വരാ....എന്റെ കുട്ടീ നീ മഴ നനയാൻ പോയതാണോ...ഇങ്ങനെ നനഞ്ഞു നിന്നാൽ പനി പിടിക്കില്ലേ....???

എന്നെ കണ്ടപാടെ അമ്മ ഒരു തോർത്തും എടുത്തുകൊണ്ട് വന്ന് എന്റെ തല തുവർത്തി തന്നു...ഞാൻ അതിനെല്ലാം ഒരു പാവ കണക്കെ നിന്നുകൊടുത്തു..സത്യത്തിൽ ഞാൻ ഇവിടെയൊന്നും ആയിരുന്നില്ല... രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്ര ദേവി ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല..മനസ്സ് നിറയെ മാഷിന്റെ മുഖമാണ്...വെറും ദിവസങ്ങൾ മാത്രം പരിചയം ഒള്ളു എങ്കിലും മാഷിന്റെ സാന്നിധ്യം പോലും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു.. ഞാൻ അന്ന് വരച്ചുവച്ച ക്യാൻവാസിലേക്ക് നോക്കി..അതിൽ മാഷിന്റെ ആ വശ്യമായ പുഞ്ചിരി നിറഞ്ഞുനിൽക്കുന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ തിരിഞ്ഞുകിടന്നു..ഇതൊന്നും നിനക്ക് വിധിച്ചിട്ടില്ല ശ്രീ...മറന്നേക്ക്..എന്ന് സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു...  "ഠോ........" "എന്റെ ഭഗവാനെ........."😨 അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങി നടക്കുമ്പോഴാണ് ഒരു രൂപം മുന്നിലേക്ക് ചാടിയത്..ഞാൻ ഞെട്ടി നെഞ്ചിൽ കൈ വച്ചുപോയി.. നോക്കുമ്പോൾ മാഷ് മാറിൽ കയ്യുംകെട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു... "ഹോ..കഷ്ടണ്ട് ട്ടോ മാഷേ...ഞാൻ പേടിച്ചുപോയി.." "സാരമില്ല...ഒരിത്തിരി പേടിയുള്ളത് നല്ലതാ...അല്ല നീയെന്നും അമ്പലത്തിൽ വരുമോ..??

എന്റെ കൂടെ നടന്നുകൊണ്ട് മാഷ് ചോദിച്ചു.. "മ്മ്...പറ്റുന്നപോലെ എല്ലാദിവസവും വരും...അല്ല മാഷിനെ അന്ന് കണ്ടതല്ലാതെ പിന്നെ അതിനുള്ളിലേക്ക് കണ്ടിട്ടേയില്ലല്ലൊ.." "എനിക്ക് ഇതുപോലെ അന്ധവിശ്വാസം ഒന്നുമില്ല...ഇതൊക്കെ വെറുതെ ആളെ കാണിക്കാനുള്ള ഷോ അല്ലേ...വിശ്വാസവും ഭക്തിയും ഓക്കെ മനസ്സിൽ ഉണ്ടായാൽ പോരേ..അന്ന് തന്നെ ഞാൻ ഗീതു നിർബന്ധിച്ചിട്ട് വന്നതാ..അല്ലാതെ എനിക്കൊരു താല്പര്യവുമില്ല.." "അങ്ങനെ മനസ്സിൽ മാത്രം എല്ലാം ഒളിപ്പിച്ചിട്ട് എന്ത് കാര്യമാ മാഷേ... അത് പുറത്തു പ്രകടിപ്പിക്കണ്ടേ.." "അത് പ്രകടിപ്പിക്കേണ്ടവരുടെ അടുത്ത് പലതും പ്രകടിപ്പിച്ചോളാം.." എന്നെ അടിമുടി നോക്കി മീശപിരിച്ചുകൊണ്ട് മാഷ് പറയുന്നതുകേട്ട് ഞാനൊന്ന് ഞെട്ടി...പെട്ടെന്നാണ് ഞങ്ങൾ നടന്നുനടന്ന് എവിടെയെത്തി എന്നുള്ള ബോധം എനിക്കുവന്നത്.. "അല്ല...മാഷ്..മാഷിതെങ്ങോട്ടാ...വീട്ടിൽ പോണില്ലേ..?? "ഛെ താനെന്തൊരു മനുഷ്യത്തിയാടോ..ഇതുവഴി വന്നിട്ട് വീട്ടിലേക്ക് ഒന്ന് വിളിക്യാ..മോശം..." മാഷ് പറഞ്ഞതുകേട്ട് ഞാൻ വിളറി..ആഗ്രഹമില്ലാഞ്ഞിട്ടല്ല.. മാഷിനെ അമ്മക്ക് പരിചയപെടുത്തണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്... പക്ഷെ അച്ഛൻ... "അത് പിന്നെ മാഷേ.. ഞാൻ പറഞ്ഞില്ലേ...അച്ഛൻ..അച്ഛന് ഇഷ്ടാകില്ലാ.." "തന്റെ അച്ഛന് ഇതുവരെ നേരം വെളുത്തില്ലേ ടോ..നാടൊടുമ്പോൾ നടുവേ ഓടണം എന്നാ.."

"അത് അച്ഛൻ ഇപ്പോഴും പഴയ ആളാ..." "മ്മ്..ചുമ്മാ ചോദിച്ചു എന്നെയൊള്ളു...ഞാൻ പോകുവാ..അപ്പൊ സീ യൂ ഫ്രം കോളേജ്..." അതുംപറഞ്ഞ് മാഷ് ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി..പിന്നെയും എന്റെനേരെ തിരിഞ്ഞു.. "ഹാ പിന്നെ ദേവിക്കുട്ടി..ഞാനൊരു താലി പണിയിക്കാൻ കൊടുത്തിട്ടുണ്ട്...അത് റെഡിയായി കിട്ടുമ്പോൾ ആ കഴുത്ത് ഒന്നിങ്ങോട്ട് നീട്ടി തരുമോ...??? "ങേ.......!!!!!!!😳😳😳 ഞാൻ വായുംപൊളിച്ച് മാഷിനെനോക്കി നിന്നു...മാഷ് പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ നോക്കിക്കൊണ്ട് തന്നെ അവിടുന്ന് പോയി.. ഞാൻ അവിടെത്തന്നെ സ്റ്റക്കായി നിന്നു... ഫ്രീ പിരീഡ് ക്ലാസ്സിൽ ഇരുന്ന് ഒടുക്കത്തെ ചർച്ചയാണ് നിത്യയും കൃപയും...വിഷയം വേറൊന്നുമല്ല ഞാനും മാഷും തന്നെ... "മ്മ്...ഇതൊക്കെ വച്ചു നോക്കുമ്പോൾ സംഭവം അതുതന്നെ...." നിത്യ "അതുതന്നെ...രണ്ടുമൂന്നു ദിവസമായി എന്തൊക്കെയാ നടക്കുന്നത്...ക്ലാസ്സ്‌ എടുക്കുമ്പോൾ നോക്കുന്നു..വിളിക്കുന്നു സംസാരിക്കുന്നു...എന്നിട്ട് ലാസ്റ്റ് ഒരു താലിയുടെ ഡയലോഗും..ഇത് അതുതന്നെ... " കൃപ "എന്ത്........???? രണ്ടിനെയും രൂക്ഷമായി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു... "അതുതന്നെ...പ്രേമം...കാതൽ...മൊഹബത്..ലവ്...പ്യാർ..."❤️❤️ അവര് രണ്ടുപേരും ആക്കിച്ചിരിച്ചുകൊണ്ട് പറയുന്നതുകേട്ട് ഞാൻ പകച്ചു പണ്ടാരമടങ്ങിപ്പോയി...

പറഞ്ഞതെല്ലാം സത്യം ആയതുകൊണ്ട് രണ്ടിനോടും തിരിച്ചൊന്നും പറയാനും വയ്യ...മൂന്നാല് ദിവസമായിട്ട് ഇതുതന്നെ അവസ്ഥ.. ഇന്റർവെൽ ആയാലും ഫ്രീ പിരീഡ് ആയാലും മാഷ് വിളിക്കും ഞാൻ പോകും..വേണ്ടാ വേണ്ടാ എന്ന് പലതവണ പറഞ്ഞതാ പക്ഷെ കേൾക്കണ്ടേ....മാഷല്ല..ഈ എന്റെ മനസ്സ്തന്നെ.. 😌😌 നിങ്ങള് പറ ഈ മനസ്സ് എന്നോട് കൊലച്ചതിയല്ലേ ചെയ്യുന്നത്...ഇനി ഇവളുമാര് പറഞ്ഞതുപോലെ ആണെങ്കിൽ ഞാനെന്ത് ചെയ്യും എന്റെ ദേവ്യെ....😔 അങ്ങനെ തട്ടിയും മുട്ടിയും അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു...മാഷും ആയിട്ടുള്ള മീറ്റിംഗ് കൃത്യമായി നടന്നിരുന്നു ട്ടോ...🤪 "നിത്യേ....വലിയ മഴ വരുന്നുണ്ട്...നീ കുട എടുത്തോ...?? ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ഞാൻ ചോദിച്ചു..ഏകദേശം കുട്ടികളൊക്കെ പോയിട്ടുണ്ട്... "ഇല്ലടി...ഞാൻ മറന്നു...നിന്റെ കയ്യിൽ ഇല്ലേ..?? "അത് ഇല്ലാത്തകൊണ്ടല്ലേ നിന്നോട് ചോദിച്ചത്..ശോ ആകെ ഇരുണ്ടുമൂടി...ഇപ്പൊ പെയ്യും...." "വാ വേഗം ബസ് സ്റ്റോപ്പിലേക്ക് പോകാം..ഇല്ലെങ്കിൽ നനഞ്ഞു ബസിൽ ഇരിക്കേണ്ടി വരും..." നിത്യ എന്നെയും കൂട്ടി വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു..കോളേജ് ഗേറ്റ് കടന്നപ്പോഴാണ് ഒരു കാർ ഞങ്ങളുടെ മുന്നിലേക്ക് പാഞ്ഞുവന്നു നിന്നത്.. ഞങ്ങൾ രണ്ടും ഞെട്ടി രണ്ടടി പിറകോട്ട് മാറി...ഇതാരാണാവോ ഇങ്ങനെ മനുഷ്യനെ കൊല്ലാൻ നോക്കുന്നത്.. പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങിവന്ന ആളെക്കണ്ട് ഞാനും നിത്യയും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി... "ജീവൻ......." എന്റെ ചുണ്ടുകൾ മന്ത്രിച്ചു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story