കൊലുസ്സ്: ഭാഗം 9

koluss

എഴുത്തുകാരി: ശീതൾ

"മോളേ.............." അമ്പലത്തിൽനിന്ന് തൊഴുതിറങ്ങാൻ തുടങ്ങുമ്പോഴാണ് പിറകിൽനിന്ന് ആരോ വിളിച്ചത്.. തിരിഞ്ഞുനോക്കിയപ്പോൾ ഗീതമ്മ ചിരിച്ചുകൊണ്ട് എന്നെ അടുത്തേക്ക് വരുന്നു..എനിക്ക് ഒരേസമയം സന്തോഷവും ചടപ്പും വന്നു... ഞാനൊരു പുഞ്ചിരിയോടെ അമ്മയുടെ അടുത്തേക്ക് നടന്നു... "മോള് തൊഴുതു കഴിഞ്ഞോ...?? ഞാൻ ഒരു പുഞ്ചിരിയോടെ തലയാട്ടി.. "മോളെന്താ ഒന്നും മിണ്ടാത്തത്...കണ്ണൻ എന്നോട് എല്ലാം പറഞ്ഞു..ആദ്യം കണ്ടപ്പോൾ തന്നെ അവന്റെ ദേവിക്കുട്ടിയെ ഈ അമ്മക്ക് ഇഷ്ടമായതാ..ഇനി ദേവിക്കുട്ടിയും എന്റെ സ്വന്തം മോൾ തന്നെയാ.." ഗീതമ്മ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു..എനിക്ക് സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞതുപോലെ തോന്നി..കണ്ണ് നിറയാതെ ഞാൻ പിടിച്ചുനിന്നു.. "അല്ല മോള് എന്നും അമ്പലത്തിൽ വരാറുണ്ടോ..?? "ഹാ അമ്മേ...വീട്ടിൽ നിന്ന് കുറച്ചുദൂരമല്ലേ ഒള്ളു..അതുകൊണ്ട് പറ്റുന്ന ദിവസങ്ങളിൽ വരും...." "മ്മ് അങ്ങനെയാ നല്ല കുട്യോള്...എനിക്കൊരുത്തൻ ഉണ്ട്...അവനോട് പോകാൻ പറഞ്ഞാലൊട്ടു പോകത്തും ഇല്ല...ബാക്കിയുള്ളവരെ കൊണ്ടുപോകുകയും ഇല്ല..ഇന്ന് പിന്നെ ഞാൻ പിടിച്ച പിടിയാലെ കൊണ്ടുവന്നതാ..ഇന്ന് മലയാളമാസം ഒന്നാം തിയതിയല്ലേ അതുകൊണ്ട്.." ഗീതമ്മ പറയുന്നതെല്ലാം ഞാനൊരു പുഞ്ചിരിയോടെ കേട്ട് നിന്നു...പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചു..ശെരിക്കും ഗീതമ്മ ഒരു ഫ്രണ്ടിനെപ്പോലെ നല്ല കട്ട കമ്പനി... "അല്ല ഗീതമ്മേ...മാഷെവിടെ..ഇതുവരെ കണ്ടില്ലല്ലോ...??

"ഹാ ഞാൻ പോരുമ്പോൾ തൊഴാൻ നിൽക്കണ കണ്ടിരുന്നു..ഇപ്പൊ വരും..എന്താ കാണാൻ തിടുക്കമയോ...?? 🤭🤭 ഗീതമ്മ എന്നെയൊന്ന് ആക്കിചോദിച്ചപ്പോൾ ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു... "ആഹ്....ദാ വരുന്നു..മോൾടെ മാഷ്..." ഗീതമ്മ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാൻ നോക്കി..കടുംനീല കരയുള്ള മുണ്ടും ഉടുത്ത് ഷർട്ടും തോളത്തിട്ട് വരുന്നു എന്റെ മാഷ് 😍😍..ഇടയ്ക്ക് മാഷ് നടുവിന് കൈ കൊടുക്കുന്നുണ്ട്.. "മാഷിനെന്താ പറ്റിയെ ഗീതമ്മേ..നടു വേദനയുണ്ടോ...??? "ഓ അത് ഞാൻ അവനെക്കൊണ്ട് ഒന്ന് ശയനപ്രദക്ഷിണം വപ്പിച്ചതാ..അതിന്റെ ഹാങ്ങ്‌ ഓവർ ആണ്..കുറച്ചു കഴിയുമ്പോൾ ശെരിയായിക്കോളും.." ഗീതമ്മ പറഞ്ഞതുകേട്ട് എനിക്ക് ചിരിയാണ് വന്നത്..എന്നെക്കണ്ടതും മാഷിന്റെ മുഖം വിടരുന്നത് ഞാൻ കണ്ടു...മാഷെന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ പെട്ടെന്ന് മുഖം തിരിച്ചു...വേറൊന്നുമല്ല മാഷിന്റെ സിക്സ്പാക്ക് ബോഡി കാണാനുള്ള ശക്തി എനിക്കില്ല.. 😁😁 "എന്താണ് അമ്മയും മോളും തമ്മിൽ ഒരു കിന്നാരം...മ്മ്..??? മാഷ് എന്നെനോക്കി തന്നെയാണ് ചോദിക്കുന്നത് എന്ന് ഞാൻ അറിയുന്നുണ്ടെങ്കിലും ഞാൻ ഗീതമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു... "കിന്നാരമൊന്നും അല്ല...നിനക്കിട്ട് ശെരിക്കും പണി തരാൻ വേണ്ടി ഞങ്ങൾ പ്ലാനിങ് ആയിരുന്നു... അല്ലേ മോളേ..??

എന്നെനോക്കി സൈറ്റ് അടിച്ചുകൊണ്ട് ഗീതമ്മ ചോദിച്ചപ്പോൾ ഞാൻ ചിരി അടക്കിപ്പിടിച്ച് അത് ശെരിവച്ചു.. "ഓ ആയിക്കോട്ടെ...അവസാനം പണിയുന്നവർക്ക് പണി കിട്ടാതെ നോക്കിയാൽ മതി..." ഏഹ് ആ പറഞ്ഞതിൽ എന്തോ ഒരു പന്തികേട് ഇല്ലേ..ഉണ്ടോ..ഇനി ഇല്ലേ..ആ ആവോ.. "കണ്ണാ നിനക്ക് നടു വേദനിക്കുന്നുണ്ടോ..വീട്ടിൽ ചെന്നിട്ട് ഞാൻ വേണേൽ ചൂടുപിടിച്ചു തരാം..." "ഒന്ന് പോയേ ഗീതു...അത്ര പെട്ടെന്ന് ഡാമേജ് ആകുന്ന ബോഡിയൊന്നും അല്ലിത്...." "ഓ ആയിക്കോട്ടെ തമ്പുരാനെ..." "എന്നാ ഞാൻ പോട്ടെ..ഗീതമ്മേ..കോളേജിൽ പോകാൻ ലേറ്റ് ആകും..." "ഹാ..എന്നാ മോള് ചെല്ല്..ഞങ്ങളും ഇറങ്ങുകയാണ്..." ഗീതമ്മയോട് പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു...മാഷിനെയൊന്ന് ഇടംകണ്ണിട്ട് നോക്കാനും മറന്നില്ല..😜 __________________ "ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയെ നീ ! "ശ്രീഭൂവിലസ്ഥിരസംശയമിന്നു നിന്റെയാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ.."✍🏻 പ്രശസ്ത കവി കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ വരികൾ..ഓരോ വരികളിലും ജീവൻ തുടിക്കുന്ന വാക്കുകൾ.. കോളേജ് ലൈബ്രറിയിൽ ഇരുന്ന് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ഇളംതെന്നലിനൊപ്പം കൊലുസ്സിന്റെ കിലുക്കം എന്റെ കാതിൽ അലയടിച്ചത്...

പതിയെ എഴുന്നേറ്റ് പുറത്തേക്ക് തലയിട്ട് നോക്കി...വരാന്തയിലൂടെ ഒരു കൈകൊണ്ട് തൂണുകളിൽ ഉരസി മറുകൈകൊണ്ട് ബാഗ് മാറോട് അടക്കിപ്പിടിച്ച് ഒരു ചെറു പുഞ്ചിരിയോടെ നടന്നുവരുന്നു എന്റെ ദേവിക്കുട്ടി 🥰🥰 അവളുടെ മുൻപിൽ നിത്യ എന്തൊക്കെയോ വാ തോരാതെ അവളോട് ചിലക്കുന്നുണ്ട്..ബട്ട്‌ ദേവിക്കുട്ടി അത് ശ്രദ്ധിക്കുന്നുപോലുമില്ല... അവർ എന്റെ അടുത്തത്താറായപ്പോൾ ഞാൻ മറഞ്ഞുനിന്നു..നിത്യ മുൻപേ പോയതും പിറകെ വന്ന ദേവിക്കുട്ടിയുടെ അരയിലൂടെ ഞാൻ കയ്യിട്ട് പൊക്കിയെടുത്ത് അകത്തേക്ക് ഇട്ടു...രാവിലെ ആയതുകൊണ്ട് അകത്ത് ആരും ഇല്ലായിരുന്നു... പെണ്ണ് ഞെട്ടി അലറാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെയും ലോക്ക് ആക്കി അവളെയൊരു ഷെൽഫിന്റെ മറവിലേക്ക് ചേർത്തുനിർത്തി അവൾക്ക് ഓപ്പോസിറ് ആയി നിന്നു.. ഞാനാണെന്ന് മനസ്സിലായപ്പോൾ ആ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു..ഞാൻ പതിയെ അവളുടെ വാ മൂടിയിരുന്ന എന്റെ കൈ മാറ്റി.. "ഹോ...എന്തിനാ മാഷേ ഇങ്ങനെ പേടിപ്പിക്കണേ...മാറിക്കെ ഞാൻ പോട്ടെ...നിത്യ ഇപ്പൊ അന്വേഷിച്ചു വരും.." ദേവൂട്ടി എന്നെ തള്ളിമാറ്റി ഓടാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലെക്ക് ഇട്ടു..പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. "മാ.....ഷേ....വേ..ണ്ടാട്ടോ...ആരേലും...ആരേലും കാണും..." "ഓ...അപ്പൊ ആരും കാണില്ലേങ്കിൽ ഒരു കുഴപ്പവും ഇല്ലല്ലേ.."🤭🤭

ഒരു കള്ളച്ചിരിയോടെ ഞാൻ ചോദിച്ചതുകേട്ട് അവൾ അന്തംവിട്ട് എന്നെ നോക്കിയിട്ട് എന്റെ നെഞ്ചിനിട്ട് ഒരു കുത്ത് തന്നു... "ആഹ്..ഡീ....വേദനയുണ്ട് ട്ടോ..." "മാഷേ...എനിക്ക് പേടിയാകുന്നു...ഒന്ന് വിട്ടേ..ഞാൻ പോട്ടെ..." "അവിടെ അടങ്ങിനിൽക്ക് ദേവിക്കുട്ടി...രാവിലേ എന്തായിരുന്നു തമ്പുരാട്ടിയുടെ ജാഡ...ഒന്ന് മുഖത്തേക്ക് പോലും നോക്കിയില്ലല്ലോ.." "😁😁ഈൗ...അതില്ലേ...മാഷ് ഷർട്ടൊന്നും ഇടാണ്ട് വരണ കണ്ടപ്പോൾ എനിക്കെന്തോ ചടപ്പായി അതാ നോക്കാതിരുന്നെ.." "ഓഹോ...ഒന്ന് ഷർട്ട്‌ മാത്രം ഇടാതെ ഇരുന്നതിന് ഇങ്ങനെയാണെങ്കിൽ നമ്മടെ കല്യാണം കഴിഞ്ഞാൽ എന്താകും അവസ്ഥ പെണ്ണേ..."😝😝 "അയ്യേ...ഈ മാഷിനൊരു നാണവും ഇല്ലേ...!!! ദേവിക്കുട്ടി മുഖം പൊത്തിക്കൊണ്ട് പറഞ്ഞു..എനിക്കതുകണ്ട് ചിരിയാണ് വന്നത്... "ഡീ കുരിപ്പേ....കൈ മാറ്റ്..." "മ്മ്ഹ്......"🙈 "നീയായിട്ട് മാറ്റുന്നോ..അതോ ഞാൻ മാറ്റണോ..." "മ്മ് പിന്നെ...ഇപ്പൊ സമ്മതിക്കും ഞാൻ.." "ഓ..ഐ സീ...എന്നാ മാറ്റിയിട്ടുതന്നെ കാര്യം.." ഞാൻ അവളുടെ മുഖം പൊത്തിയിരുന്ന കൈ മാറ്റാൻ കിണഞ്ഞുശ്രമിച്ചിട്ടും പെണ്ണ് ചത്താലും മാറ്റില്ല എന്ന മട്ടിൽ ആണ്..ഇടയ്ക്ക് അവളുടെ ചിരിയും കേൾക്കാം.. ഹ് ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ...ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌...

പെട്ടെന്നാണ് എനിക്കൊരു കുസൃതി തോന്നിയത്..ഞാൻ പതിയെ അവളുടെ ദാവണിയുടെ ഷോൾ വകഞ്ഞുമാറ്റി പഞ്ഞിക്കെട്ടുപോലെയുള്ള ആ വയറിൽ പതിയെ തഴുകി.... അപ്പൊത്തന്നെ പെണ്ണൊന്ന് പിടഞ്ഞുകൊണ്ട് കൈ മാറ്റി എന്റെ ഷിർട്ടിൽ പിടിമുറുക്കി...ആ ഉണ്ടക്കണ്ണ് ഇപ്പൊ പുറത്തുചാടും എന്ന് അവസ്ഥയാണ്... എന്റെ കൈ അവളുടെ വയറിൽ വീണ്ടും കുസൃതി കാട്ടിയതും അവൾ വിറച്ചുകൊണ്ട് എന്റെ കയ്യിൽ പിടുത്തമിട്ടു... "മാ...ഷേ......." ഇടറിയ ശബ്ദത്തോടെ അവൾ വിളിച്ചു..പെട്ടെന്നാണ് ആരോ അകത്തേക്ക് വരുന്നതുപോലെ തോന്നിയത്..ദേവൂട്ടി അപ്പൊത്തന്നെ ഞെട്ടി എന്നിൽനിന്ന് അടർന്നുമാറി ഷോൾ ഒക്കെ നേരെയാക്കി.. "ആരാ അവിടെ.....??? ശബ്ദംകേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ ദേ നിൽക്കുന്നു വിമൽ..കോപ്പൻ... "ഓ...നിങ്ങളായിരുന്നോ...ശോ ഞാൻ ഡിസ്റ്റർബൻസ് ആയോ...?? 🤭 "നിന്നോട് ഇപ്പൊ ഇങ്ങോട്ട് വരാൻ ആരാടാ പുല്ലേ പറഞ്ഞത്....?? 😠😠 ഉള്ളിലെ ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു..അപ്പൊ ജന്തു നിന്ന് ഇളിച്ചു കാണിക്കാ.. "സോറി...ഞാനൊരു ബുക്ക്‌ എടുക്കാൻ വന്നതാ..ഇവിടെ രണ്ടിന്റെയും റൊമാന്റിഫികേഷൻ നടക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു..ഞാൻ പോയേക്കാം...പിന്നെ മോനൂസെ..

ദർശനെ പുണ്യം സ്പർശനെ പാപം എന്നാണ്..ശ്രുതി എന്നോട് സ്ഥിരം പറയുന്ന ഡയലോഗ് ആണ്..ഇപ്പൊ നിനക്കാണ് ഇത് ആവശ്യം.." "ഓഓ...ഇറങ്ങിപ്പോടാ ശവമേ...."😬😬 എന്റെ അലർച്ച കേട്ടപ്പോഴേ അവൻ കാതുപൊത്തി പുറത്തേക്ക് പോയി..കിട്ടിയ അവസരം മുതലാക്കി അപ്പൊത്തന്നെ ദേവിക്കുട്ടി എന്നെ തള്ളിമാറ്റി ഒരോട്ടമായിരുന്നു.... "നിന്നെ ഞാൻ പിന്നെ എടുത്തോളാമെടി ഗുണ്ടുമുളകെ..." "ഞഞഞ...അതിനിത്തിരി പുളിക്കും മാഷേ...." അതുംപറഞ്ഞ് ഒരു പൊട്ടിച്ചിരിയോടെ അവൾ ഓടുന്നത് ഞാനും ഒരു പുഞ്ചിരിയോടെ നോക്കിനിന്നു... ___________________ നേരത്തെ നടന്ന കാര്യമോർത്ത് ഒരു പുഞ്ചിരിയോടെ ഞാൻ ക്ലാസ്സിലേക്ക് നടന്നു..മാഷ് വയറിൽ തൊട്ടത് ഓർത്തപ്പോൾ ഇപ്പോഴും ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോകുന്നു... "ഡീ...നീയിത് എവിടെപ്പോയി കിടക്കുവായിരുന്നു..ഞാൻ പേടിച്ചുപോയി.." നിത്യ എന്റെ തലക്കിട്ട് ഒന്ന് കൊട്ടിയപ്പോൾ ആണ്..ഞാൻ ചിന്തയിൽ നിന്നുണർന്നത്.. "ങേ...എന്താ....??? ഞാൻ തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.. "എടി പോത്തേ...നീ എവിടെയായിരുന്നു എന്ന്...!! "അത് ഞാൻ..ലൈബ്രറിയിൽ ബുക്ക്‌..ആ ബുക്ക്‌ എടുക്കാൻ പോയതാ.." "എന്നാ നിനക്കൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ..ഞാനും ഉണ്ടായിരുന്നല്ലോ കൂടെ.."

"അത്..അതുപിന്നെ..പെട്ടെന്ന് ഓർത്തപ്പോൾ അങ്ങോട്ട് പോയതാ.." എന്തൊക്കെയൊ പറഞ്ഞോപ്പിച്ചു ഞാൻ അവരെയൊന്ന് ഇടംകണ്ണിട്ട് നോക്കി വേഗം സീറ്റിൽ പോയിരുന്നു... __________________ 🎼നീ കണ്ണോട് കണ്ണോട് കണ്ണോരമാ.... 🎼കാതോട് കാതോട് കാതോരമാ... 🎼നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായി നിറയെ . 🎼മ്മ്..നീ തോരാതെ തോരാതെ തീരാതെയായി..മായാതെ മായാതെ മായാതെയായി 🎼എന്നോളം എന്നോളം നിന്നോളമായി പടരെ...ഓഓഓ... 🎼 ബസിൽ മുഴങ്ങികേട്ട പാട്ടിൽ ലയിച്ചു ഞാൻ ജനൽക്കമ്പിയിൽ തലവച്ചു കിടന്നു...ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരി തത്തിക്കളിച്ചു... ബസിന്റെ പിറകിൽ ഒരു ഹോണടിശബ്ദം കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയത്.. ബുള്ളെറ്റിൽ എന്നെനോക്കി പുഞ്ചിരിതൂകി ബസിന്റെ പിറകെ വരുന്നു എന്റെ മാഷ് 😘😘 ഈശ്വരാ ഈ മാഷിത് എന്ത് ഭാവിച്ചാ... "നേരെനോക്കി വണ്ടിയോടിക്ക്..." ഞാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു...മാഷ് ഇല്ലെന്ന അർഥത്തിൽ തലയാട്ടി..അതുകണ്ട് ഞാൻ മാഷിനെനോക്കി കണ്ണുരുട്ടി.. പിന്നെ ദയനീയമായി പ്ലീസ് എന്ന് കൈകൂപ്പി.. അപ്പൊ മാഷ് ഒരു പുഞ്ചിരിയോടെ എന്നെനോക്കി കൈവീശി ബസിനെ മറികടന്നു പോയി..ഞാൻ മാഷ് കണ്ണിൽനിന്ന് മായുന്നവരെയും എത്തിനോക്കി... "മതിയെടി മോളേ നോക്കിയത്...ആ തലയെടുത്ത് അകത്തേക്ക് ഇട്.. ഇനി നാളെ കാണാം..." നിത്യ അടുത്തിരുന്ന് കമെന്റ് പറഞ്ഞതും ഞാൻ ഒരു ചമ്മിയ ഇളി ഇളിച്ചുകൊണ്ട് നേരെയിരുന്നു... എത്രയുംപെട്ടെന്ന് നാളെയാകാൻ എന്റെ ഉള്ളം തുടിച്ചു...അത്രമേൽ മാഷ് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.. ❤️❤️.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story