കൂടും തേടി....❣️: ഭാഗം 1

Koodum thedi

എഴുത്തുകാരി: ദക്ഷ

"റീത്താമ്മചീ....." ആരതിയുടെ നീട്ടിയുള്ള വിളികേട്ട് അടുക്കളഭാഗത്തെ പടിയിൽ ഇരുന്ന് അരിയിലെ കല്ല് പെറുക്കുകയായിരുന്നു റീത്താമ്മ മുറം ഒതുക്കിന്മേൽ വച് ഉമ്മറത്തെക്ക് എഴുന്നേറ്റു ചെന്നു "ദേ ഇതിവിടെ തരാൻ പറഞ്ഞു...."കൈയിലെ തൂക്കു പാത്രം തനിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ നിൽക്കുന്നവെളുത്തു മെലിഞ്ഞു നീണ്ട പെണ്കുട്ടിയെ റീത്താമ്മ അടിമുടി നോക്കി നിറം മങ്ങിയ ഒരു കോട്ടണ് സാരിയാണ് വേഷം... പക്ഷേ അത് ഉടുത്തിരിക്കുന്ന ഭംഗി കൊണ്ട് ആ സാരിയുടെ മാറ്റ് മനസിലാവുന്നതെയില്ല. ...അവളുടെ നാസിക തുമ്പിൽ പതിപ്പിച്ച വെള്ളക്കൽ മൂക്കുത്തി ഇളം വെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു....കഴുത്തിൽ ഒരു കുഞ്ഞു കരിമണി മാലയും കാതിൽ രണ്ടു മൊട്ടു കമ്മലുകളും കൈയിൽ കറുത്ത പട്ടയുള്ള വാച്ചും... ഒരു ചെറിയ വാനിറ്റി ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്...നെറ്റിയിൽ അവളുടെ ചുണ്ടിന് മേലെയുള്ള കാക്ക പുള്ളിയുടെ അത്ര പോലും വലിപ്പമില്ലാത്ത ഒരു കുഞ്ഞു കറുത്ത പൊട്ടും അതിന്മേൽ നേർമയിൽ വരഞ്ഞ ചന്ദനക്കുറിയും...കുളിപിന്നിൽ വിടർത്തിയിട്ടിരിക്കുന്ന നീളൻ മുടിയിൽ തുളസിക്കതിർ തിരികിയിട്ടുണ്ട്.... "പോകാൻ റെഡിയായോ..."

വാത്സ്യത്തോടെ റീത്താമ്മച്ചി ചോദിച്ചതും അവൾ മധുരമായി പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി....ചിരിക്കുമ്പോൾ ഇടം കവിളിൽ തെളിയുന്ന നുണക്കുഴി അവളുടെ സൗന്ദര്യത്തെ ഇരട്ടിയാക്കി... പെട്ടെന്നവൾ കുനിഞ്ഞാ പാദത്തിൽ തൊട്ടു... "എന്നതാ കൊച്ചേ ഇതൊക്കെ...."റീത്താമ്മ തെല്ല് ശാസനയോടെ അവളെ നോക്കി "ആദ്യവായിട്ട് ജോലിക്ക് പോകുവയല്ലേ.... അമ്മചീടെ അനുഗ്രഹം വാങ്ങിക്കണമെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു...." "ഹാ അമ്മെടേം മോൾടേം പറച്ചില് കേട്ടാ വല്ല കളക്ടർ ഉദ്യോഗത്തിനാ പോണെന്ന് തോന്നുവല്ലോ...നീ അംഗനവാടിയിലേക്ക് തന്നെയല്ലേ പോണത്.." കണ്ണുകളിൽ കുസൃതി നിറച്ചു റീത്താമ്മയുടെ കളിയാക്കി കൊണ്ടുള്ള പറച്ചിൽ കേട്ടതും ആരതി ചുണ്ട് മലർത്തി... "ഞങ്ങള് പാവങ്ങൾക്ക് ഇത് കലക്ടർ ഉദ്യോഗം തന്നെയാണേ....ആ പാത്രം നിറച്ചു പായസം ഉണ്ട് അത് മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തെചു ഷുഗർ കൂട്ടണ്ട....വൈകിട്ട് കടുവ വിളിക്കുമ്പോൾ എനിക്കുള്ള തെറി ഇന്നീ വകയിൽ ആവും...." "ആ മതി മതി തള്ളിയത്...കൊച്ചു പോവാൻ നോക്ക്....ആദ്യ ദിവസം തന്നെ ലേറ്റ് ആക്കണ്ട...." റീത്താമ്മ ചിരിയോടെ പറഞ്ഞതും ആരതി കെട്ടിപിടിച്ചു അവരുടെ കവിളിൽ ചുണ്ടമർത്തി "പോയെച്ചു വെക്കം വരാവേ...." അവൾ പിന്തിരിഞ്ഞതും എന്തു കൊണ്ടോ റീത്താമ്മച്ചിയുടെ മിഴികൾ നീറി "വൈകിട്ട് വേഗം ഇങ് പൊന്നേക്കണേ കൊച്ചേ...."

വേലിക്കെട്ടിന് അരികിൽ നിന്ന് സ്റ്റെപ്പുകൾ ഓടിയിറങ്ങുന്ന ആരതിയെ നോക്കി റീത്താമ്മ വിളിചു പറഞ്ഞതും അവൾ പിന്തിരിഞ്ഞു കൈ വീശി റീത്താമ്മച്ചിക്ക് മൂന്ന് ആണ്മക്കളാണ്.... അപ്പച്ചൻ മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ തറവാട് മൂത്തവന്റെ കൈയിലായി സ്വതമേ മൂത്ത മരുമകളുമായി സ്വരചേർച്ചയിൽ അല്ലായിരുന്നു അപ്പച്ചൻ മരിച്ചതോടെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റമായി തറവാട് മൂത്തയാൾക് കൊടുത്തതിന് രണ്ടാമനും മുറുമുറുപ്പായിരുന്നു നിൽക്കക്കള്ളി ഇല്ലാതെ ആയപ്പോൾ ഇളയവനായ റോയ്‌ യെ വിവരം അറിയിച്ചു ആള് പൊലീസിലാണ് അവനാണ് ഒരു ബ്രോക്കറ് വഴി വീട് സംഘടിപ്പിചു അമ്മച്ചിയെ ഇങ്ങോട്ടേക്ക് മാറ്റിയത് ഒരാഴ്ചയായി അമ്മച്ചി ഇവിടെ എത്തിയിട്ടെങ്കിലും അൾക് ഇത് വരെ വരാൻ കഴിഞ്ഞിട്ടില്ല അമ്മച്ചിയെ നോക്കാൻ ഒരു തമിഴത്തിയെ ഏർപ്പാടാക്കിയിരുന്നു എന്നാൽ അവളുടെ വെപ്പും കുടിയുമൊന്നും റീത്താമ്മച്ചിക്ക് പിടിക്കാത്തത് അവളെ അമ്മച്ചി റോയ് അറിയാതെ പറഞ്ഞു വിട്ടു ഇപ്പോ അമ്മച്ചിക്ക് കൂട്ട് ആരതിയാണ് പെന്മക്കളുടെ സ്നേഹം അറിയാത്ത അമ്മച്ചിക്ക് ആരതി ജീവനാണ് ഇടക്കൊക്കെ ഫോണ് വിളിക്കുമ്പോൾ അമ്മച്ചിയുടെ ആരോഗ്യ കാര്യത്തെ പറ്റി സംസാരിക്കാൻ ഫോണ് ജോലിക്കാരിക്ക് കൊടുക്കാൻ പറയും അപ്പോഴൊക്കെ അമ്മച്ചി ആരതിയെ കൊണ്ട് സംസാരിപ്പിക്കും സ്വതമേ മുൻകോപകാരനായ അവന് അവളെ വഴക്ക് പറയാൻ എന്തെങ്കിലും കാരണം കിട്ടുകയും ചെയ്യും...

ആരതി സ്റ്റെപ്പുകൾ ഇറങ്ങി ചെമ്മണ് പാതയിലേക്ക് കയറിയതും മീൻ കാരൻ മമ്മദ്ക്ക സൈക്കിളിൽ കൂക്കി വിളിച്ചു കൊണ്ട് അവൾക് അരികിലേക്ക് ചെന്നു " കൊച്ചിന് ടീച്ചറുദ്ദ്യോഗം കിട്ടീന്ന് റസിയ പറഞ്ഞു...."മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടി അയാൾ അവളെ നോക്കി വെളുക്കെ ചിരിച്ചു "അത്ര വല്യ ഉദ്യോഗമൊന്നല്ലന്റെ മമ്മദ്ക്കാ അംഗനവാടി ടീച്ചറാണ്..." "എന്നാലും വീട്ടിൽ വെറുതെ ഇരിക്കുന്നതിലും ഭേദല്ലേ... കൈയിൽ പത്തു കായ് തടയുലേ ..." മമ്മദ്ക്കാ പിന്നെയും ചിരിചു.... "റസിയയും കുഞ്ഞും സുഖായിരിക്കുന്നോ...." "അൽഹംദുലില്ലാഹ് ഹൈർ....എന്ന മോള് പൊക്കോ നേരം വൈകിക്കണ്ട..." അയാളെ നോക്കി മന്ദഹസിചു ആരതി മുന്നോട്ട് നടന്നു.... ചെമ്മണ് പാതയ്ക്ക് അപ്പുറം വിശാലമായ വയലാണ് അതിന് മറുപുറം ആണ് അംഗണവാടി ഇരു പുറവും ബന്ധിപ്പിക്കുന്ന വരമ്പിലൂടെ ആരതി വീഴാതെ നടന്നു "കൊച്ചേ മാളുന്റെ ടീച്ചർ ഇനി മുതൽ മോളാണെന്ന് പറഞ്ഞു ഉള്ളതാന്നോ...." ഇപ്രാവശ്യം വിത്തിറക്കാത്തത് കൊണ്ട് ചില അറകളിൽ നട്ടിരുന്ന പച്ചക്കറികൾക്കിടയിൽ നിന്നും ഉഷേച്ചി വിളിച്ചു ചോദിച്ചു "ആ....ഒള്ളതാ ഉഷേചീ... .."അവളുടെ ശബ്ദം കേട്ടതും വയൽക്കരയിൽ ഇരുന്നിരുന്ന പച്ചക്കിളികൾ കൂട്ടമായി പറന്നു പൊങ്ങി....

വയലിന് അപ്പുറം ടാറിട്ട റോഡാണ് പ്ലസ് ടുവിന് പഠിക്കും വരെ ഒരു ദിവസം പത്തു വട്ടം ഓടുമായിരുന്നു ഈ വരമ്പിൽ കൂടെ വയലിന് അപ്പുറമാണ് ശ്രീ കുട്ടിയുടെ വീട് കൂട്ടുകാരി എന്നതിനപ്പുറം കൂടപ്പിറപ്പാണ് അവൾ പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾ മെഡിസിന് പോയി അവളെക്കാൻ മാർക്ക് കൂടുതൽ വാങ്ങിയിരുന്ന ആരതി ഡിഗ്രിക്കും ഓരോന്ന് ഓർത്തു വരമ്പ് പിന്നിട്ട് റോഡിൽ എത്തിയിരുന്നു റോഡിനു മറുപുറം ഉള്ള കൈത്തോട്ടിൽ കുറുകെ ഇട്ടിരുന്ന കവുങ്ങ് പാലത്തിന് അപ്പുറം അടഞ്ഞു കിടക്കുന്ന വീട്ടിലേക്ക് ആരതിയുടെ നോട്ടം പാഞ്ഞു ചെന്നു ആ അടഞ്ഞ വാതിൽ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ് ആ കുടുംബത്തിന്റെ സ്നേഹം അനുഭവിച്ചു കൊതി തീരാത്തത് പോലെ വയൽകാറ്റേറ്റ് കുറച്ചു ദൂരം റോഡിന് ഓരം ചേർന്നു നടന്നാൽ ശിവന്റെ അമ്പലമുണ്ട് അതിന് തൊട്ടടുത്തായി ഒരു വായനശാലയും അതിന് നേർ ഓപ്പോസിറ്റ് ആണ് അംഗണവാടി പത്തിരുപത്തഞ്ചു കുഞ്ഞുങ്ങൾ ഉണ്ട് മിക്കവരെയും പരിചയമുള്ളത് കൊണ്ട് ആരതിക്ക് പേടിയൊന്നും തോന്നിയില്ല നടയ്ക് മുന്നിൽ നിന്ന് ഒന്ന് തൊഴുതിറങ്ങി വായനശാലയിൽ നിന്നിറങ്ങി വരുന്നുവരോട് കുശലം ചോദിച്ചു നേരെ അംഗണവാടിയിലേക്ക് തിരിയുമ്പോഴാണ് ഒരു ബുള്ളറ്റ് വന്നു മുന്നിൽ നിന്നത് താടി ഉഴിഞ്ഞു കൊണ്ട് ഒരു വഷളൻ ചിരിയോടെ തന്നെ അടിമുടി ഉഴിയുന്ന മൃദുലിനെ ആരതി വെറുപ്പോടെ നോക്കി "പെണ്ണൊന്ന് മിനുങ്ങിയിട്ടുണ്ടല്ലോ...

"നാവ് നൊട്ടിക്കൊണ്ടവൻ ചോദിച്ചതും ആരതി മുഖം വെട്ടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞു "ഹാ അങ്ങനെയങ്ങു പോയാലോ.."മൃദുൽ പെട്ടെന്നവളുടെ കൈക്ക് കയറി പിടിച്ചു "ടാ ...കൊച്ചനെ വേണ്ട കേട്ടോ അത് വാസുവിന്റെ മോളാ വെറുതെ അയാക്കടെ കൈക്ക് പണിയാക്കണ്ട..." മുന്നിലെ പെട്ടിക്കടയിൽ നിന്നും വർഗീസ് മാപ്പിള വിളിച്ചു പറഞ്ഞപ്പോൾ മൃദുൽ ഒന്ന് പൊട്ടിച്ചിരിച്ചു "വാസുവണ്ണന്റെ പുന്നാര മോളായത് കൊണ്ടല്ലേ ഇത്ര സ്വാതന്ത്ര്യത്തിൽ ഞാനീ കൈക്ക് കടന്നു പിടിച്ചത് ...അല്ലിയോടീ വാസുന്റെ മോളെ..ഈ കൈ മാത്രമല്ല മൊത്തവായിട്ട് അങ്ങു എടുത്താലും അങ്ങേര് ചോദിക്കാൻ വരത്തില്ല...."മൃദുൽ വഷളൻ ചിരിയോടെ പറഞ്ഞതും ആരതി ശക്തിയിൽ കൈ കുടഞ്ഞു മാറ്റി "നിന്റെയും എന്റെ അച്ചനെന്നു പറയുന്ന അയാളുടെയും മോഹം ഈ ജന്മത്ത് നടക്കാൻ പോവില്ലന്ന് പോയി പറഞ്ഞേക്ക് നിന്റെ അണ്ണനോട് ...." തന്റെ മുഖത്തു നോക്കി ചീറിക്കൊണ്ട് നടന്നു പോകുന്ന പെണ്ണിനെ നോക്കി മൃദുൽ നാക്ക് കൊണ്ട് ചുണ്ടുഴിഞ്ഞു "ഈ എരിവുള്ള കാന്താരിമുളക് കടിച്ചു തിന്നാൻ ഒരു പ്രത്യേക സുഖമാടി പെണ്ണേ...."ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ ഒന്നു കൂടി തിരിഞ്ഞു നോക്കി നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചു ആരതി അംഗണവാടിയിലേക്ക് കയറി ചെന്നു കുഞ്ഞുങ്ങൾ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു കഞ്ഞിവെയ്ക്കാൻ നിന്നിരുന്ന സുശീലേചി അവളെ കണ്ടതും കൈയിലിരുന്ന വിറകു കെട്ട് താഴെയിട്ടു ചിരിയോടെ അരികിലേക് ചെന്നു "കേറി വാ കൊച്ചേ.

"അവർ കൈക്ക് പിടിച്ചപ്പോൾ ആരതിയും പതിയെ പുഞ്ചിരിച്ചു വാ പൂട്ടാതെ അവർ ഓരോന്ന് പറയുമ്പോഴും ആരതിയുടെ മനസ്സ് പഴയ പ്ലസ് ടു കാരിയിൽ ആയിരുന്നു തന്റെ മുന്നിൽ പൊട്ടിക്കരയുന്ന അവളുടെ അമ്മയിൽ ആയിരുന്നു.. "മോൾടെ അച്ചനല്ല അയാള്...." പതിനേഴ് വയസ്സു വരെ അച്ഛാ എന്ന് വിളിച്ചു മനസിൽ പതിപ്പിച്ച രൂപം നൂറു കഷ്ണങ്ങളായി ഉള്ളിന്റെയുള്ളിൽ പൊട്ടിച്ചിതറുമ്പോഴും എന്തോ പ്രതീക്ഷിച്ച വേദന തോന്നിയില്ല കാലങ്ങളായി അയാളിൽ കണ്ടു വരുന്ന മാറ്റങ്ങൾ പലപ്പോഴും സംശയം ജനിപ്പിച്ചിരുന്നു ഒടുവിൽ ദേഹോപദ്രവം അവസാനിപ്പിച്ചു അയാൾ തന്റെ ശരീരത്തെ തൊട്ടും തലോടിയും സ്നേഹിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സ് കൈവിട്ടു പോയത് അമ്മയ്ക്ക് മുന്നിൽ പൊട്ടിത്തെറിക്കുമ്പോൾ പൊട്ടിക്കരയാൻ അല്ലാതെ മറ്റൊന്നിനും അമ്മയ്ക് കഴിയുമായിരുന്നില്ല പതിനാറാം വയസ്സിൽ അമ്മയ്ക് പറ്റിയ തെറ്റ് ഉയർന്ന പഠനത്തിനായി നാട് വിട്ടു പോകുന്ന കാമുകന് തന്റെ ശരീരം കാണിക്കയായി നൽകി പ്രകടിപ്പിച്ച സ്നേഹം...

ആ ദിനത്തിൽ തന്നിലവൻ പാകിയ പ്രണയത്തിന്റെ വിത്തുകൾ തന്റെ ഉദരത്തിൽ മുളച്ചു തുടങ്ങിയെന്ന് അമ്മ അറിഞ്ഞത് ഏറെ വൈകിയായിരുന്നു ഭ്രൂണത്തിന് അഞ്ചു മാസം വളര്ച്ചയെത്തിയത് കൊണ്ടും പെണ്കുട്ടിക്ക് തീരെ വളർച്ച ഇല്ലാത്തത് കൊണ്ടും ബോഡി വീക്ക് ആയത് കൊണ്ടും ഡെലിവറി അല്ലാതെ വേറെ മാർഗമില്ലായിരുന്നു അഭിമാനിയായ മുത്തച്ചൻ മകളേയും വയറ്റിലെ ഭ്രൂണത്തെയും അവിടത്തെ കാര്യസ്ഥന്റെ മകന് പൊന്നും വിലയ്ക്ക് തൂക്കി വിറ്റു പക്ഷേ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അയാൾ കിട്ടിയ പൊന്നും പണവും കൊണ്ട് അവളെയും കൊണ്ട് രായ്ക്ക് രാമാനം നാട് വിട്ടു ഇരുപത്തി രണ്ടു വർഷങ്ങളായി അയാളുടെതല്ലാത്ത ഒരു മകളെയും അയാളുടെ രണ്ടു പെന്മക്കളെയും പെറ്റു പോറ്റി സ്വന്തം വീടും നാടും ഓർമ മാത്രമായി അവരൊരു അടിമയെ പോലെ അയാളുടെ കാൽ ചുവട്ടിൽ ജീവിതം തള്ളി നീക്കുന്നു തൂപ്പിൽ പണിയാണ് വാസുവിന്... മാസത്തിലെ വീട്ടിൽ വരു....തന്റെ അഭിമാനം വ്രണപെടാതിരിക്കാൻ നാട്ടുകാർക്ക് മുന്നിൽ ആരതി അയാൾക്കു മോളാണ് ഒരിക്കൽ വെള്ളമടിച്ചു ലെക്കുകെട്ട അയാളെ താങ്ങി പിടിച്ചു വീട്ടിൽ കൊണ്ടു വരും വഴി മൃദുലിനോട് അയാൾ മനസു തുറന്നു പോയി ആരതിയുടെ മേൽ കണ്ണുള്ള മൃദുലിന് അത് തുറുപ്പു ശീട്ടായി കെട്ടിറങ്ങിയപ്പോൾ നാട്ടുകാരെ അറിയിച്ചു നാണം കെടുത്തരുതെന്ന് അയാൾ മൃദുലിന്റെ കാല് പിടിച്ചു പകരമായി ആരതിയെ അവനു നൽകാമെന്ന് വാക്കും കൊടുത്തു.... ആരതിക്ക് അമ്മയോട് സഹതാപം മാത്രമാണ്...

അമ്മ പൂർണമായും നിസ്സഹായ ആണെന്ന് അവൾക് അറിയാം അയാളോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ല.... ചോദിക്കാനുള്ളത് അവളുടെ അച്ചനോടാണ്..... തന്റെ ജീവിതം ഈ വിധമാക്കി മാറ്റാൻ അവളെന്തു തെറ്റു ചെയ്‌തെന്ന്.... നിറം മങ്ങിയ ഒരു ഫോട്ടോ മാത്രമാണ് ഏക തെളിവ്....എങ്കിലും അവൾക് വിശ്വാസമായിരുന്നു ദിനവും വിളക്ക് വച്ചു തൊഴുന്ന ജഗദീശ്വരൻ അയാളെ അവൾക്കു മുന്നിൽ എത്തിക്കുമെന്ന്..... കുഞ്ഞുങ്ങൾക്കിടയിൽ പെട്ടതോടെ ആരതി അവളുടെ വേദന മറന്നു തിരികെ വീട്ടിലെതിയതും അമ്മ നൽകിയ ഒരു ഗ്ലാസ് കട്ടനും വലിച്ചു കുടിച്ചു അവൾ റീത്താമ്മച്ചിക്ക് അടുക്കലേക്ക് ഓടി ഇരു വീടുകളെയും വേർതിരിക്കുന്ന മുളവേലി കവച്ചു വച്ചു വീട്ടിനുള്ളിലേക്ക് ഓടി കയറിയതും ആരുടെയോ ദേഹത്തു ശക്തമായി ഇടിച്ചു ആരതി വീഴാൻ പോയി ബാലൻസ് പിടിച്ചു നിന്നു കണ്ണു മിഴിച്ചു നോക്കിയതും നോട്ടമെത്തി നിന്നത് ആ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന സ്വർണകൊന്തയിലും അറ്റത്തുള്ള കുഞ്ഞു കുരിശിലുമാണ്.... പിടിപ്പോടെ ഉയർന്ന മിഴികൾ അയാളുടെ പിരിച്ചു വച്ച മീശയും കടന്നു എരിയുന്ന കണ്ണുകളിൽ തറഞ്ഞു നിന്നു.... ..."കടുവ...." അറിയാതെ ആരതിയുടെ അധരം മന്ത്രിച്ചു..... തുടരും......

Share this story