കൂടും തേടി....❣️: ഭാഗം 10

Koodum thedi

എഴുത്തുകാരി: ദക്ഷ

ചുണ്ടുമലർത്തി തന്നെ നോക്കുന്ന പെണ്ണിനവൻ ആരെയും മയക്കുന്ന ചിരി പകരമായി നൽകി അവന്റെ നെഞ്ചിൽ പറ്റി ചേര്ന്ന് കിടക്കുന്ന സ്വർണകൊന്തയിലെ കുഞ്ഞു കുരിശ് അവന്റെ ചിരിച്ചപ്പോൾ ആ താളത്തിൽ പതിയെ ആടി രണ്ടു പേരും മിഴികൾ ചിമ്മാതെ പരസ്പരം അൽപ നേരം നോക്കി നിന്നു നാണമോ പേടിയോ എന്തെന്നറിയാത്തൊരു വികാരം തന്നിൽ ഉടലെടുക്കുന്നത് ആരതി അറിഞ്ഞു അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ കാന്തം പോലെ തന്നെ വലിച്ചടുപ്പിക്കുന്നത് ആരതിയിൽ പരവേശം നിറച്ചു ബാത്റൂമിലെ വാതിൽ പുറത്തു നിന്നും അടയ്ക്കുന്ന ശബ്ദം കേട്ടതും ഇരുവരും ഞെട്ടി മാറി പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ വാതിൽ പിടിയിൽ എത്തി തിരിഞ്ഞു നോക്കുന്നവന്റെ കണ്ണുകളിൽ അപ്പോഴും കുസൃതി നിറഞ്ഞിരുന്നു ചുണ്ടിന് മേലെ പൊടിഞ്ഞ വിയർപ്പ് തുള്ളി തുടച്ചു മാറ്റി ആരതി പെട്ടെന്ന് പുറത്തേക്കിറങ്ങി റീത്താമ്മച്ചി അകത്തേക്ക് കയറിപ്പോയിട്ടും ആരതി ഇളംതിണ്ണയിലെ ബഞ്ചിൽ വെറുതെ ഇരുന്നു അകത്തു നിന്നു

അമ്മയുടെയും മകന്റെയും സംഭാഷണം കേൾക്കാം എന്തോ അങ്ങോട്ട് പോവാൻ തോന്നിയില്ല സായന്തനത്തിലെ ഇളം കാറ്റേറ്റ് അവിടിരിക്കുമ്പോൾ ഉള്ളിലെ നേരിപ്പൊടിന് മീതെ ഒരു കുഞ്ഞു കാറ്റ് തന്നെ തഴുകിപ്പോവുന്നത് പെണ്ണറിയുന്നുണ്ടായിരുന്നു ഒരു നനുത്ത പുഞ്ചിരി അവളുടെ അധരങ്ങളിൽ വിരിഞ്ഞു "അമ്മചീ ....ഞാനിറങ്ങാ.."അൽപ സമയം കഴിഞ്ഞതും അകത്തു നിന്ന് വിളിച്ചു പറയുന്നത് കേൾക്കായി "ഞാനല്ലേടാ ഇവിടിരിക്കുന്നെ പിന്നെ നീയേതമ്മച്ചി കേൾക്കാനാ വിളിച്ചു കൂവുന്നേ..." റീത്താമ്മച്ചിയുടെ ചോദ്യം കേട്ടതും അറിയാതെ ചിരിച്ചു പോയി എഴുന്നേറ്റു ചെന്നു വാതിൽപാളികൾകിടയിൽ നിൽക്കുമ്പോൾ ഷര്ട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ആള് ഉമ്മറപ്പടിയിൽ നില്പുണ്ട് ഒരുവേള തിരിഞ്ഞു നോക്കിയപ്പോൾ നോട്ടങ്ങൾ തമ്മിലിടഞ്ഞു കണ്ണുകൾ കൊണ്ടുള്ള യാത്രാ മൊഴിക്ക് സമ്മതപൂർവ്വം തല ചലിപ്പിക്കാതിരിക്കാനായില്ല ആരതിക്ക് "നമ്മക്കൊന്നു നടക്കാനിറങ്ങാ കുട്ട്യേ.... വീട്ടിലായിരുന്നപ്പോ വൈകിട്ട് അപ്പറവും ഇപ്പുറവുമൊക്കെ ഇറങ്ങാറുണ്ടായിരുന്നു....

ഇവിടെ വന്നതിന് ശേഷം ആ ശീലം ഇല്ലാതെ ആയി....." ചായ കുടി കഴിഞ്ഞപ്പോൾ റീത്താമ്മച്ചി പറഞ്ഞു വീട് പൂട്ടി റീത്താമ്മച്ചിയുടെ കൈ പിടിച്ചിറങ്ങി "ഇച്ചേചീ ....എങ്ങോട്ടാ..." വേലിക്കെട്ടിനരികിൽ നിന്നും നിധി വിളിച്ചു ചോദിച്ചു "ചുമ്മാ നടക്കാനാടി കൊച്ചേ പോരുന്നോ..."റീത്താമ്മച്ചി പറഞ്ഞതും പെണ്ണ് ഒറ്റചാട്ടത്തിന് ഇപ്പറേ എത്തി അവളെത്തിയതോടെ റീത്താമ്മച്ചിയെ പെണ്ണങ്ങേറ്റെടുത്തു നിധിയുടെ വിടുവായിത്തരം കേട്ട് പൊട്ടിച്ചിരിക്കുന്ന റീത്താമ്മച്ചിയെ മൗനമായി ആരതി പിന്തുടർന്നു ഒതുക്കിറങ്ങി ചെമ്മണ് പാതയിൽ എത്തിയതും നിധി എളിക്ക് കൈ കൊടുത്തു നിന്നു "ഇനിയെങ്ങട് പോവും തെക്കോട്ടോ വടക്കോട്ടോ.... റീത്താമ്മച്ചിക്ക് എവിടെ പോണ്ടേ..." "എനിക്കിവിടെ ആരെയും വല്യ പരിചയമില്ല പെണ്ണേ...." "എന്ന നമ്മക് ശ്രീയേച്ചിടെ വീട്ടിൽ പോയാലോ...." നിധി പെട്ടെന്ന് പറഞ്ഞതും ആരതി ഒന്ന് ഞെട്ടി "ആഹ് പോവാം ഞാനുമാ കൊച്ചിനെയൊന്നു കാണാൻ നിക്കാർന്നു..."റീത്താമ്മച്ചി ഉത്സാഹത്തോടെ പറഞ്ഞു "അവിടൊക്കെ പിന്നെ പോവാ നിധി മോളേ സമയം അഞ്ചര ആയില്ലേ...."

ആരതി ദുർബലമായവരെ തടയാൻ ശ്രമിച്ചു "പിന്നേ അമേരിക്ക വരെയല്ലേ പോണേ... ആകെ അഞ്ചു മിനുട്ട് വേണ്ട അവിടെയെത്താൻ .ബാ അമ്മച്ചീ നമ്മക് പോവാ..."തന്നെ നോക്കി കോക്രി കാണിച്ചു റീത്താമ്മച്ചിയുടെ കൈയും പിടിച്ചു മുന്നിൽ നടക്കുന്ന നിധിയെ പിന്തുടരുകയെ ആരതിക്ക് രക്ഷയുണ്ടായിര്ന്നുള്ളൂ എന്തോ ശ്രീ നിലയത്തിലേക്ക് അടുക്കും തോറും ആരോ പിന്നീന്നു വലിക്കും പോലെ ഉണ്ണ്യേട്ടൻ അവിടെ ഉണ്ടാവല്ലേ മഹാദേവാ.... കണ്ണടച്ചു കൈ കൂപ്പി മൂകമായി പ്രാർത്ഥിച്ചു കൊണ്ട് തടിപ്പാലം കടന്നു ചെന്നതും നോട്ടം വീണത് ലവ് ബേഡ്‌സിന്റെ കൂടിനരികിൽ കൊക്കുരുമ്മിയിരിക്കുന്ന ഇണക്കുരുവികളെ നോക്കി നിൽക്കുന്ന ഉണ്ണിയിൽ ആണ് "ഉണ്ണ്യേട്ടാ. ..."നിധി വിളിച്ചു കൂവിയതും ഉണ്ണി തലയുയർത്തി നോക്കി നോട്ടങ്ങൾ തമ്മിലിടഞ്ഞതും ആരതി മുഖം കുനിച്ചു "ആരൊക്കെയാ ഇത്...."ചിരിയോടെ അടുത്തു വന്നതും അവനെ തട്ടി മാറ്റിക്കൊണ്ട് ശ്രീ ഓടി വന്നു റീത്താമ്മച്ചിയുടെ കൈ കവർന്നു "അമ്മച്ചീ.... സർപ്രൈസ് ആയിരിക്കുന്നല്ലോ..." "ഞാനെന്റെ മോളേ കാണാൻ വന്നതല്ലേ...."

അമ്മച്ചി അരുമയോടെ അവളുടെ കവിളിൽ തടവി "ആരാടി..."ഉണ്ണി കൈയിൽ പിച്ചിയതും ശ്രീ ചിരിയോടെ അവനെ നോക്കി "ഇവര് തെക്കേലെ പുതിയ താമസക്കാരാ ഏട്ടാ ....ഈ അമ്മച്ചിക്ക് ഒരു മോനും ണ്ട്....പോലീസ് കാരനാ..." "ങേഹ്....റോയ് യുടെ അമ്മയാന്നോ...." "ആം മോന് പരിചയമുണ്ടോ അവനെ..." "ഞങ്ങള് കുറച്ചു മുന്നേ നല്ല വിശദമായൊന്നു പരിജയപ്പെട്ടതെ ഉള്ളു..."ഉണ്ണി പറയുന്നതിനിടയിൽ ആരതിയെ ഒന്ന് പാളി നോക്കി "മുറ്റത്ത് നിക്കാതെ അകത്തു കയറ്റ് പെണ്ണേ..."സിന്ധുവാന്റി ശാസനയോടെ പറഞ്ഞു "നിന്റെ മുഖത്തെന്താടി ഒരു തെളിച്ചകുറവ്...."അകത്തേക്ക് നടക്കുന്നതിനിടയിൽ ശ്രീ ആരതിയുടെ കൈയിൽ പിച്ചി "ന്ത്...."ആരതി ശ്രീയെ നോക്കി ചുണ്ടു കൂർപ്പിച്ചു "എന്റെ ഇച്ഛായൻ എവിടേടി...." ഒറ്റക്കണ്ണിറുക്കി അവളത് ചോദിച്ചപ്പോൾ ആരതിക്ക് ഒരു കുത്തു കൊടുക്കാൻ തോന്നി "നിന്റെ ഇച്ഛായൻ എന്റെ കീശേലല്ലെ ഇരിക്കുന്നെ...."മുഖം കോട്ടി ചോദിച്ചപ്പോൾ ശ്രീ പൊട്ടിച്ചിരിച്ചു "നിന്റെ കീശേലല്ല അങ്ങേരേ ഞാനെൻറെ കുപ്പീലാക്കും...."അവളെ ചേർത്തു പിടിച്ചകത്തേക്ക് കയറുന്നതിനിടയിൽ ശ്രീ ചെവിയിൽ പറഞ്ഞു

നിധി അപ്പോഴേക്കും ഉണ്ണിയുടെ ചുമലിൽ തൂങ്ങിയിരുന്നു ശ്രീ കാര്യവായിട്ട് റീത്താമ്മച്ചിയെ സൽക്കരിക്കുന്നത് കാണുമ്പോഴൊക്കെ എന്തോ ഒരു വിമ്മിട്ടം ഉള്ളിൽ നിറയുന്നത് ആരതി അറിയുന്നുണ്ടായിരുന്നു സിന്ധുവാന്റിയും റീത്താമ്മച്ചിയും സംസാരിക്കുന്നതിനിടയ്ക് ശ്രീ നൂണ്ടു കയറിയതും ആരതി മെല്ലെ പുറത്തിറങ്ങി നിധി മോളേ അവിടെയെങ്ങും കണ്ടില്ല പിന്നാമ്പുറത്ത് നിന്നും ചിരിയും വർത്തമാനവും കേട്ടപ്പോ ആരതി മെല്ലെ ചെന്നെത്തി നോക്കി മുയൽകൂടിനരികിൽ നിന്നും പതുപതുത്ത പട്ടു പോലുള്ള മുയൽകുഞ്ഞിനൊന്നിനെ കൈയിൽ എടുത്തു പിടിചിട്ടുണ്ട് നിധി ആരതിയെ കണ്ടതും നിധി ഓടി വന്നു "ഇചേച്ചീ ദേ നോക്കിയെ ഇതിനെ വലുതായ നിക്ക് തരാവെന്നു പറഞ്ഞല്ലോ ..അല്ലെ ഉണ്ണ്യേട്ട...." "നിനക്കെന്താ വേണ്ടതെന്നു വച്ചാ എടുത്തോ പെണ്ണേ..നീ ചോദിച്ച ഈ ഉണ്ണ്യേട്ടനെ തന്നെ തരൂലെ...." ഉണ്ണി കുസൃതി ചിരിയോടെ അവളെ തോളിലൂടെ കൈയിട്ട് ചേർത്തു പിടിച്ചു ആരതിയെ നോക്കി "ഇചേച്ചീ നോക്കിക്കേ ഈ ഉണ്ണ്യേട്ടനെ ഇപ്പൊ കാണാൻ ഏതോ ഒരു സിൽമാ നടന്റെ ലുക്കില്ലേ...."

ഉണ്ണിയുടെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ശ്രീ ചോദിച്ചതും ആരതി അവളെ നോക്കി കണ്ണുരുട്ടി "ഞാനങ്ങനെ പറഞ്ഞപ്പോ ഈ ഉണ്ണ്യേട്ടൻ ചോദിക്കാ.. .." നിധി അത്രയും പറഞ്ഞപ്പോഴേയ്ക്കും ഉണ്ണി അവളുടെ വാ പൊത്തി "നിധിമോളെ വേണ്ടാ...."അവൻ കപട ഗൗരവത്തിൽ പറഞ്ഞു "പറഞ്ഞ ഞാൻ മുയലിനെ തരില്ല ട്ടോ...." "എന്ന പറയുന്നില്ല...."നിധി നിഷേധിച്ചു തലയാട്ടി ആരതി എന്തോ ചോദിക്കാൻ ആഞ്ഞതും റീത്താമ്മച്ചിയും ശ്രീയും ഇറങ്ങി വന്നു "പോവാ മോളേ ഇരുട്ടി തുടങ്ങി...." "മ്...."ആരതി തലയാട്ടി യാത്ര പറയുന്നതിനിടയിൽ ഒരു കള്ള ചിരിയോടെ നിധി എന്തോ ഉണ്ണിയുടെ കാതിൽ പറയുന്നതും ഉണ്ണി ചെവിക്ക് പിടിക്കുന്നതും ആരതി കാണുന്നുണ്ടായിരുന്നു "എൻറിച്ചായനോട് അന്വേഷണം പറയണേ പെണ്ണേ..."ശ്രീ തോളിൽ തൂങ്ങിക്കൊണ്ടവളുടെ കാതിൽ പറഞ്ഞതും ശ്രീ കൈ മുട്ടുമടക്കി അവളുടെ വയറിൽ പതിയെ ഇടിച്ചു "ഇചേച്ചീ...."വരമ്പിലൂടെ നടക്കുമ്പോൾ റീത്താമ്മച്ചിക്ക് പിന്നിൽ നടക്കുന്ന ആരതിയെ നിധി പിന്നീന്നു തോണ്ടി "എന്നാടി...."

"ഉണ്ണ്യേട്ടൻ സുന്ദരനായിന്ന് പറഞ്ഞപ്പോ മൂപ്പര് ചോദിക്കാ നിന്റിചേച്ചിക്ക് മാച്ചാവോ ടി ന്ന്...." റീത്താമ്മച്ചി കെൾക്കാതെയിരിക്കാൻ രഹസ്യം പറയുമ്പോലെ പെണ്ണ് പറഞ്ഞതും ആരതി അവളെ തുറിച്ചു നോക്കി "ഞാൻ പറഞ്ഞില്ലേ ഉണ്ണ്യേട്ടന് ഇചേചിയെ ഇഷ്ടാവാണെന്ന്.... ഈ പ്രേമിക്കുന്നൊരെ കാണുമ്പഴേ നമ്മടെ കണ്ണിലും മുഖത്തുമൊക്കെ വേറൊരു ഭാവാ ണ്ടാവാ....ഇചേചിക്കത് മനസ്സിലാവാഞ്ഞിട്ടാ.....ഇചേച്ചീയെ കാണുമ്പോ ഉണ്ണ്യേട്ടന്റെ ഭാവം അങ്ങനെയാന്നെ...." "ദേ പെണ്ണേ ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ....." ആരതി കൈയൊങ്ങിയതും നിധി ചിരിച്ചു കൊണ്ട് പാടത്തിറങ്ങി ഓടി നിധി പറഞ്ഞത് മനസിലൂടെയിട്ടോടിക്കുമ്പോൾ പെണ്ണിന്റെ മനസിലോടി വന്നത് റോയ്‌യുടെ മുഖമായിരുന്നു ഉള്ളിൽ തറഞ്ഞു കയറുന്ന അവന്റെ ചിരിയായിരുന്നു എന്തോ ഉണ്ണ്യേട്ടനെ പറ്റി ഒരിക്കലും അങ്ങനെയൊന്നും ചിന്തിക്കാൻ കഴിയുന്നില്ല പകരമൊരാൾ ഉള്ളിന്റെയുള്ളിൽ ചേക്കേറിയ പോലെ.... നിധി നിർബന്ധിച് റീത്താമ്മച്ചിയെ വീട്ടിലേക്ക് കൊണ്ടുപോയി അവിടന്ന് അത്താഴം കൂടി കഴിച്ചിട്ടാണ് തിരികെ ചെന്നത്

കുറെ നാള് കൂടി നടന്നത് കൊണ്ടാവും ചെന്നപാടെ റീത്താമ്മച്ചി കാലു കടച്ചില്ലെന്നു പറഞ്ഞു കയറിക്കിടന്നു അൽപനേരം റീത്താമ്മച്ചിക്ക് അരികിൽ ഇരുന്നു ആരതി പുറത്തിറങ്ങി റോയ്‌യുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ അറിയാതെ കാലുകൾ അവിടേക്ക് ചലിച്ചു ചാരിയ വാതിൽ പാതി തുറന്നു മെല്ലെ മുറിയിലേക്ക് കയറി കയറിയപ്പോൾ തന്നെ നോട്ടം എത്തിയത് ചുമരിൽ തൂക്കിയിട്ട ഫോട്ടോയിലാണ് മീശ പിരിച്ചു അല്പം ഗൗരവത്തിൽ നിൽക്കുന്ന ആളെ കുറുമ്പോടെ നോക്കി ഹാങറിൽ വന്നപ്പോഴിട്ട യൂണിഫോം തൂക്കിയിട്ടുണ്ട് അതിനരികിലേക്ക് ചെന്നപ്പോൾ തലേന്ന് നെഞ്ചോട്‌ ചേർത്തു പിടിച്ചപ്പോൾ ഉണ്ടായിരുന്ന അതേ ഗന്ധം മൂക്കു വിടർത്തി അൽപനേരം നിന്നപ്പോൾ ഫോണ് റിങ് ചെയ്യുന്ന കേട്ടു തിടുക്കപ്പെട്ടു പുറത്തിറങ്ങി വാതിൽ ചാരി ഫോണെടുത്തു ചേവിയോട് ചേർത്തു "ഹെലോ ....." "ഹെലോ..."മറുപുറത്തു ഘനഗംഭീര സ്വരം ഒരു നിമിഷം ആരതി മൗനമായി നിന്നു "ഡോ...." "മ്ഹ്...." "എവിടെപ്പോയി കിടക്കുവായിരുന്നു എത്ര നേരം കൊണ്ട് വിളിക്കുന്നു എന്നറിയാവോ....."

അല്പം ദേഷ്യം കലർന്നിരുന്നു സ്വരത്തിൽ "അത് അമ്മച്ചി നടക്കാൻ ഇറങ്ങണം ന്ന് പറഞ്ഞിട്ട് ....." "പറഞ്ഞിട്ട്....??..." "അവിടെ ഉണ്ണ്യേട്ടന്റെ വീട് വരെ...." "ആഹാ....ന്നിട്ട് അമ്മച്ചി എവിടെ...." "അത്.....അമ്മച്ചി..... കാല് വേദന ന്ന് പറഞ്ഞു കിടന്നു...." "അടിപൊളി.... നിങ്ങളെ രണ്ടിനേയും പറഞ്ഞിട്ട് കാര്യമില്ല...." വഴക്ക് പറയാൻ തുടങ്ങുകയാണെന്നറിഞ്ഞതും ആരതി മൗനമായി നിന്നു മറുപുറം നിശ്ശബ്ദമായിരുന്നു രണ്ടുപേരുടെയും നിശ്വാസങ്ങൾ മാത്രം കാതിൽ അലയടിച്ചു "ഡോ...." അൽപ്പ സമയം കഴിഞ്ഞു അവൻ തന്നെ മൗനം ഭഞ്ജിച്ചു "മ് ഹ്...." "കഴിച്ചോ...." "മ്....." "അമ്മച്ചി ഉറങ്ങിപ്പോയോ...." "മ്...." "എന്നാൽ വാതിൽ അടച്ചിട്ട് കിടന്നോ ....ഞാൻ പുലർച്ചെ ആവും തിരികെ എത്താൻ...." "മ്...." "അയാള് വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ...." "അ... അറിയില്ല..." "ഹമ്....പേടിക്കണ്ട... ഞാനൊന്നു അന്വേഷിച്ചു നോക്കട്ടെ....ഇനിയെന്തായാലും ഞാനുള്ളിടത്തോളം കാലം അയാളുപദ്രവിക്കില്ല തന്നെ...."അത്ര നേരമുള്ള ഗൗരവം വെടിഞ്ഞു ആ സ്വരം ആർദ്രമാവുന്നത് ആരതി അറിഞ്ഞു "മ്...."പതിയെ മൂളുമ്പോൾ ഹൃദയം സാന്ത്രമാവുന്നുണ്ടായിരുന്നു "എന്ന ഇച്ഛായന്റെ കൊച്ചു പോയി ചാച്ചിക്കോ..."പറയുമ്പോൾ അമർത്തിയ ചിരി കാതിൽ മുഴങ്ങി ഫോണ് വച്ചു കഴിഞ്ഞും ആരതി റിസീവർ പിടിച്ചു പരിസരം മറന്നു നിന്നു................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story