കൂടും തേടി....❣️: ഭാഗം 11

Koodum thedi

എഴുത്തുകാരി: ദക്ഷ

"എന്ന ഇച്ഛായന്റെ കൊച്ചു പോയി ചാച്ചിക്കോ..."പറയുമ്പോൾ അമർത്തിയ ചിരി കാതിൽ മുഴങ്ങി ഫോണ് വച്ചു കഴിഞ്ഞും ആരതി റിസീവർ പിടിച്ചു പരിസരം മറന്നു നിന്നു.... അൽപ്പസമയം അങ്ങനെ നിന്നു റിസീവർ വച്ചു തിരികെ നടക്കുമ്പോൾ മനസ്സ് പട്ടം കണക്കെ പാറിപ്പറക്കുന്നത് ആരതി അറിയുന്നുണ്ടായിരുന്നു അവന്റെ സ്വരവും പതിഞ്ഞ ചിരിയും കാതിൽ പിന്നെയും പിന്നെയും മുഴങ്ങുന്ന പോലെ കാലുകൾ അവൾ പോലുമറിയാതെ റോയ് യുടെ മുറി ലക്ഷ്യമാക്കി നീങ്ങി ചുമരിലെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നിന്നു ആ കുഞ്ഞി കണ്ണുകളിൽ അപ്പോഴും കുസൃതി തളം കെട്ടി കിടക്കുന്നത് പോലെ കൈ വിരലുകൾ പതിയെ ഉയർന്നു അവന്റെ മുഖം തലോടി "എന്തോ ഈ സാമീപ്യം ന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്..... മോഹിക്കാൻ പാടുണ്ടോ ന്ന് അറീല നിക്ക്.....കൂടെ വേണം ന്ന് തോന്നാ....ന്റെ ആവണം ന്ന് തോന്നാ...."

തിരികെ റീത്താമ്മച്ചിയെ ഇറുകെ പുണർന്നു കിടക്കുമ്പോഴും ഉള്ളിൽ അവന്റെ മുഖമായിരിന്നു കാതിൽ അവന്റെ സ്വരമായിരുന്നു പുലർച്ചെ മൂന്ന് കഴിഞ്ഞിരുന്നു റോയ് തിരികെ എത്താൻ വാതിലിന് തട്ടിയപ്പഴേ ആരതി അറിഞ്ഞിരുന്നു എഴുന്നേറ്റു മുന്നിൽ ചെല്ലാൻ തോന്നിയില്ല റീത്താമ്മച്ചിയെ വിളിചെഴുന്നേല്പിച്ചു "അമ്മച്ചി എന്നാത്തിനാ ബുദ്ധിമുട്ടി എഴുന്നേറ്റെ അവളോടൊന്നു തുറന്നു തരാൻ പറയാൻ മേലായിരുന്നോ...." അകത്തു കയറുന്നതിനിടയിൽ റോയ് പറയുന്നത് കേട്ടതും ആരതിയുടെ ചുണ്ടിൽ കള്ളച്ചിരി വിടർന്നു "അയ്യട....ആൾടെ പൂതി കൊള്ളാം..." "എന്നും ഞാൻ തന്നെയല്ലേ നിനക്ക് വാതിൽ തുറന്നു തരാറ് എനിക്കെന്ന ഇപ്പൊ പ്രത്യേകിച്ച് ബുദ്ധിമുട്ടാൻ..."റീത്താമ്മച്ചിയുടെ ചോദ്യം കേട്ടതും ആരതി പുള്ളിക്കാരന്റെ മറുപടികായ് കാതോർത്തു "അതല്ലമ്മേ... വയ്യാതെ കിടക്കുവാന്ന് അവള് ഫോണെടുത്തപ്പോ പറഞ്ഞു...

അതോണ്ട് പറഞ്ഞതാ.." ആള് വീണിടത്തു കിടന്നുരുളുന്ന കേട്ടപ്പോൾ അമർത്തിയ ചിരിയോടെ ആരതി പുതപ്പ് തലവഴി മൂടി " ആ അങ്ങനെ അത്‌ നടന്നെന്റെ കാല് കഴപ്പാ കടന്നപ്പോ മാറി....നീ വല്ലോം കഴിച്ചായിരുന്നോ...." "ഹാ കഴിപ്പൊക്കെ കഴിഞ്ഞു അമ്മച്ചിയെന്ന കിടന്നോ...." "ആ എന്ന ലൈറ്റ് അണച്ചു നീയും കിടന്നെരേ..." റീത്താമ്മച്ചി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും പെട്ടെന്നവൻ വിളിച്ചു "അല്ലേല് ഒരു കടുപ്പത്തിൽ ഒരു ഗ്ലാസ് ചായ തരുവോ അമ്മച്ചീ...തല പൊടിയിപ്പോകുന്ന പോലെ...ഇത്ര ദൂരം ഡ്രൈവ് ചെയ്തതിന്റെ ആവും..." "ആഹ് .... ഇപ്പൊ അനത്തി തരാം...." അമ്മച്ചി അടുക്കളയിലേക്ക് പോയി അൽപ്പസമയം കഴിഞ്ഞതും റൂമിന്റെ വാതിലിൽ ആളുടെ സാമീപ്യം ആരതി അറിഞ്ഞു തല വഴി മൂടിയ പുതപ്പിനടിയിൽ പെണ്ണ് അനങ്ങാതെ കണ്ണടച്ചു കിടന്നു ചുമചും തൊണ്ട അനക്കി ശബ്ദമുണ്ടാക്കിയും ആള് തന്റെ കള്ളയുറക്കം ഉണർത്താൻ ശ്രമിക്കുന്നത് ആരതി അറിയുന്നുണ്ടായിരുന്നു ആ പുതപ്പിനുള്ളിൽ ശ്വാസം പോലും വിടാതെ കിടക്കവേ ഉള്ളിൽ ഊറികൂടിയ ചിരി പുറത്തു വരാതെ പെണ്ണ് കടിച്ചുപിടിച്ചു

"കട്ടൻ മതിയോടാ പാലൊഴിക്കണോ...." റീത്താമ്മച്ചി വിളിച്ചു ചോദിക്കുന്ന കേട്ടതും ആള് പെട്ടെന്ന് വെളിയിൽ ചാടി "കട്ടൻ മതിയമ്മേ..."എന്ന് വിളിച്ചു പറയുന്ന കേട്ടു ഒരു ദീർഘനിശ്വാസത്തോടെ പുതപ്പൽപ്പം മാറ്റി തലപൊന്തിച്ചു നോക്കിയതും റോയ് പുറത്തു നിന്നേന്തിച്ചു നോക്കിയതും ഒരുമിചായിരുന്നു പുരികം വളച്ചവൻ കുറുമ്പോടെ നോക്കിയതും പെണ്ണ് നാവ് കടിച്ചു പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടു കൂടി "കള്ളിപ്പൂച്ചെ നിന്നെ ശരിയാക്കി തരാട്ടാ...."ഒരു കുസൃതിചിരിയോടെ അവൾക് കാണാൻ പാകത്തിൽ ഹാളിലെ ടേബിളിനരികിൽ ഇരുന്നു അവൻ വെറുതെ താളം പിടിച്ചു "ഞാനൊന്നു മുള്ളിയേച്ചു വരാടാ...." കട്ടൻ കൈയിൽ കൊടുത്തു റീത്താമ്മച്ചി അകത്തെ ബാത്റൂമിലെക്ക് കടന്നതും ആരതി പതിയെ പുതപ്പ്മാറ്റി നോക്കി താടയ്ക് കൈ കൊടുത്തു തന്നെ തന്നെ നോക്കിയിരിക്കുന്നവനെ കണ്ടതും ഉള്ളിൽ നാണം മൊട്ടിട്ടു പെണ്ണിന്റെ നോട്ടം കണ്ടതും നാവ് കടിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു ചുണ്ടു കൂർപ്പിച്ചു തിരിഞ്ഞു കിടക്കുമ്പോൾ ടേബിളിൽ താളം പിടിച്ചു അവൻ പതിയെ മൂളുന്നത് കേൾക്കാമായിരുന്നു

"പാതിരാവായി നേരം പനിനീർ കുളിരമ്പിളി എന്റെ മനസ്സിന്റെ മചിന്മേലേന്തിനിന്നുറ ങ്ങാതലയുന്നു നീ........." ഒരു പുഞ്ചിരിയോടെ മിഴികൾ ചേർത്തടയ്ക്കുമ്പോൾ മനസ്സിനുള്ളിലൊരു പൗർണ്ണമി നിലാവ് പരത്തുന്നത് ആരതി അറിയുന്നുണ്ടായിരുന്നു... രാവിലെ ആളുണരുമുന്പേ ഇറങ്ങി ഓടുകയായിരുന്നു ഒറ്റ ദിനം കൊണ്ട് അത്രയേറെ ഇഷ്‌ടം ആളോട് തോന്നിതുടങ്ങിയെങ്കിലും എന്തോ മുന്നിൽ നിൽക്കാൻ വല്ലാത്ത ജാള്യത പോലെ അമ്മ ഉണർന്നു അടുക്കളയിലുണ്ടായിരുന്നു ഉള്ളിലവൻ തെളിയിച്ച നിലാവ് അപ്പോഴും പ്രഭ ചൊരിയുന്നുണ്ടായിരുന്നു പിന്നിലൂടെ ചെന്നമ്മയെ വരിഞ്ഞു പിടിച്ചപ്പോൾ അവർ ഞെട്ടി തിരിഞ്ഞു ചിരിയോടെ നിൽക്കുന്ന പെണ്ണിൻറെ മുഖത്ത് നോക്കിയപ്പോൾ അവരുടെ മിഴികളെന്തോ കലങ്ങിയിരുന്നു കവിളിൽ അമർത്തി ചുംബിച്ചപ്പോൾ സ്നേഹത്തോടെയവർ മുടിയിൽ തഴുകി ഒന്ന് ഫ്രഷ് ആയി മുറ്റമടിപ്പും പാത്രം മോറലും കഴിഞ്ഞു കുളി കഴിഞ്ഞു ഇറയത്തു നിന്നു മുടി കോതുമ്പോഴാണ് അപ്പുറത്ത് നിന്നുമൊരു ചൂളമടി കേട്ടത് മുന്നോട്ടു വിടർത്തിട്ട മുടി പിന്നോട്ട് ഇട്ടു നോക്കിയപ്പോൾ ആള് പച്ചാപകല് മാനം നോക്കി നക്ഷത്രം എണ്ണുകയാണ് കുറുമ്പോടെ നോക്കിയപ്പോൾ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു

ജാള്യതയോടെ മിഴി വെട്ടിച്ചു അകത്തേക് കയറാൻ ഒരുങ്ങിയതും ഓടി വന്ന നിധിയുമായി കൂട്ടിയിടിച്ചു "ഉഫ്..."വേദനയോടെ നെറ്റി തിരുമ്മി നോക്കുമ്പോ പെണ്ണും നെറ്റി തടവുന്നുണ്ട് "ഇചേച്ചീയിത് എവിടെ നോക്കി നടക്കണേ..." പെട്ടെന്നാണ് പെണ്ണിന്റെ നോട്ടം മാറിയത് "ഹമ്മെ ഏതാ ഈ മസിൽഖാൻ ..."പെണ്ണ് ചോദിക്കുന്നത് കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി റോയ് മുളവേലി കവച്ചു വച്ചു വീടിന് നേരെ നടന്നു വരുന്നത് കണ്ടതും വയറിനുള്ളിലൊരാന്തൽ പടർന്നു കയറുന്നത് ആരതി അറിഞ്ഞു "ആരാ ചേച്ചി..." ചിരിയോടെ തനിക്കരികിലേക്ക് വരുന്ന റോയ്‌യെ തന്നെ നോക്കിനിക്കുന്ന ആരതിയെ നിധി വേദനിക്കും വിധം പിച്ചി "അപ്പുറത്തെ അമ്മച്ചീടെ മോനാടി....ആള് പോലീസ...."അടക്കം പറയുമ്പോ എന്തോ മുഖം ചുവക്കുന്നത് അറിയുന്നുണ്ടായിരുന്നു "അമ്മാ...."നിധി നീട്ടി വിളിച്ചതും ലക്ഷ്‌മിയമ്മയും കാവ്യയും ഇറങ്ങി വന്നു നിധിയോട് സംസാരിച്ചു കൊണ്ടു നിൽക്കുന്ന ആളെ മിഴിയാൽ ഒന്ന് കടാക്ഷിച്ചു പതിയെ ഉൾവലിഞ്ഞു

അമ്മ അകത്തേക്ക് ക്ഷണിക്കുന്നതും ഇറയത്തു കയറി ഇരിക്കുന്നതും വിശേഷങ്ങൾ ചോദിക്കുന്നതും പറയുന്നതും എല്ലാം ഒരു ചുമരിനപ്പുറം മറഞ്ഞു നിന്നു കേൾക്കുന്നുണ്ടായിരുന്നു അമ്മ ചായയെടുക്കാം എന്നു പറഞ്ഞപ്പോഴാണ് ഭോധം വന്നത് വേണ്ടെന്ന് പറഞ്ഞു ആള് വിലക്കുന്നുണ്ട് ഒറ്റയോട്ടത്തിന് അടുക്കളയിൽ കയറി അടുപ്പിലിരുന്ന തിളച്ച വെളളത്തിൽ കുറച്ചെടുത്തു സ്റ്റവിൽ വച്ചു കാച്ചി വച്ച പാലെടുത്തൊഴിച്ചു പൊടിയും പഞ്ചസാരയും ഇടുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു ചായ എടുത്തു ഉമ്മറപ്പടിയിൽ നിന്നും പിറകിലൂടെ അമ്മയെ തോണ്ടി ചായ കൈയിൽ വച്ചു കൊടുക്കുമ്പോൾ നോട്ടങ്ങൾ തമ്മിൽ പിന്നെയും ഇടഞ്ഞു പിന്നെയും അൽപ സമയം ഇരുന്നിട്ടാണ് ആളിറങ്ങിയത് പോവാൻ നേരം കാലിഗ്ളാസ് നിധിയെ ഏല്പിച്ചു ചായ സൂപ്പറായിരുന്നു ട്ടോ എന്നല്പം ഉറക്കെ പറയുന്നത് കേട്ടു അമ്മയ്ക്കും നിധിക്കും കാവയ്ക്കുമൊക്കെ ആളെ നന്നേ ബോധിച്ച മട്ടാണ് മുറിയിൽ എത്തി പാതി ചാരിയ ജാലക വാതിൽ തുറന്നു നോക്കി വേലി കടക്കുന്നതിനിടെ ആളൊന്നു തിരിഞ്ഞു നോക്കിയതും നോട്ടങ്ങൾ തമ്മിൽ പിന്നെയും ഉടക്കി

ആ ചുണ്ടുകളിലപ്പോൾ അവൾക്കായൊരു നറു ചിരി ബാക്കിയായിരുന്നു ഡ്രെസ്സ് മാറ്റി മുടി ചീവി വിതിർതിട്ടു നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടിറങ്ങാൻ നോക്കുമ്പോഴാണ് ഒരു കൂട്ടം ആൾക്കാർ ഒതുക്കു കയറി വരുന്നത് കണ്ടത് അമ്പല കമ്മറ്റിയുടെ ഉൽസവപ്പിരിവിന് വന്നതാണ് കൂട്ടത്തിൽ ഉണ്ണ്യേട്ടനും ഉണ്ട് അമ്മയെ വിളിച്ചു നിർത്തി അകത്തേക്ക് വലിഞ്ഞു അമ്മ ഏതൊക്കെയോ വഴിപാടുകൾ പറയുന്നുണ്ട് "ആരതി തൻറേം ശ്രീയുടെയും പ്രോഗ്രാമിന് എഴുതട്ടെ ഇപ്രാവശ്യം അവള് പോയ ശേഷം നീയും സ്റ്റേജിൽ കയറിയിട്ടില്ലെന്നാണല്ലോ ഇവന്മാർ പറയുന്നത്...."ഉണ്ണ്യേട്ടൻ വിളിച്ചു ചോദിക്കണത് കേട്ടപ്പോ ഇറങ്ങി വന്നു "ശ്രീയേച്ചി കളിക്കുമെങ്കിൽ ഇചേച്ചി ഓക്കേ ആണ് ഉണ്ണ്യേട്ടാ...."നിധി കെട്ടിപിടിച്ചു ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ എന്തോ മുടക്ക് പറയാൻ തോന്നിയില്ല സമ്മതത്തോടെ തല ചലിപ്പിച്ചപ്പോൾ ഉണ്ണിയുടെ മുഖം സംതൃപ്തിയോടെ തെളിഞ്ഞു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story