കൂടും തേടി....❣️: ഭാഗം 12

Koodum thedi

എഴുത്തുകാരി: ദക്ഷ

"ശ്രീയേച്ചി കളിക്കുമെങ്കിൽ ഇചേച്ചി ഓക്കേ ആണ് ഉണ്ണ്യേട്ടാ...."നിധി കെട്ടിപിടിച്ചു ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ എന്തോ മുടക്ക് പറയാൻ തോന്നിയില്ല സമ്മതത്തോടെ തല ചലിപ്പിച്ചപ്പോൾ ഉണ്ണിയുടെ മുഖം സംതൃപ്തിയോടെ തെളിഞ്ഞു വന്നവര് യാത്ര പറഞ്ഞിറങ്ങിയതിന്റെ പിറകെ ആരതിയും ഇറങ്ങി താഴെ ഉണ്ണി ബൈക്ക് സ്റ്റാർട്ടാക്കുന്നുണ്ടായിരുന്നു അവന് പിറകിൽ സജിയുമുണ്ട് "ഞാൻ കൊണ്ടു വിടണോ...." സ്റ്റെപ്പ് ഇറങ്ങി വരുന്നവളെ കണ്ടതും ചിരിയോടെയവൻ ചോദിച്ചു വേണ്ടെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി ആരതി "കേറിക്കോ പെങ്ങളെ ഇനിയങ്ങോട്ട് ഇവൻ തന്നെ കൊണ്ടുവിടേണ്ടതല്ലേ...."സജി ചിരിയോടെ പറഞ്ഞതും ഉണ്ണി അവന്റെ വയറിൽ കൈ ചുരുട്ടിയിടിച്ചു രണ്ടു പേരെയും ഒന്ന് രൂക്ഷമായി നോക്കി മുന്നോട്ടു നടക്കുമ്പോൾ എന്തോ ഉണ്ണിയുടെ പെരുമാറ്റത്തിൽ മനസ്സ് വേദനിക്കുന്നത് ആരതി അറിയുന്നുണ്ടായിരുന്നു തനിക്ക് ഉൾക്കൊള്ളാൻ ആവില്ലെന്ന് പറഞ്ഞിട്ടും എന്തിനാണ് ഉണ്ണ്യേട്ടൻ ഇങ്ങനെ.....

എന്റെ മനസ്സിൽ ഇപ്പോൾ മറ്റൊരാളാണെന്ന് ഉണ്ണ്യേട്ടനോട് പറഞ്ഞാലോ കടുവയോട് ചോദിക്കുമോ അഥവാ കടുവയുടെ മനസിൽ അങ്ങനെയൊരു ഇഷ്ടം ഇല്ലെങ്കിൽ... ഇല്ലാതിരിക്കുമോ....എന്തോ ഒരിഷ്ടം നോക്കിലും വാക്കിലും ഒളിഞ്ഞു കിടപ്പില്ലേ.... ഓരോന്ന് ചിന്തിച്ചു നടന്ന് റോഡെത്തിയത് അറിഞ്ഞത് മുന്നിലൊരു ബൈക്ക് വന്നു നിന്നപ്പോഴാണ് അതിലിരുന്ന തന്നെ അടിമുടി ഉഴിയുന്ന മൃദുലിനെ കണ്ടില്ലെന്ന് വച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞതും അവൻ പെട്ടെന്ന് കൈയിൽ കയറിപ്പിടിച്ചു "കൈയെന്നു വിടെടാ..."ചീറിക്കൊണ്ടു അവന്റെ നേർക്ക് മറുകരം ഉയർത്തിയതും അവൻ ആ കൈയിലും കടന്നു പിടിച്ചു "നിന്റെ പൂ പോലുള്ള കൈ എന്റെ നേരെ ഉയർത്തി വെറുതെ പണി വാങ്ങിക്കണ്ട മോളേ..." കൈ പിടിച്ചു തിരിച്ചു കൊണ്ടവൻ അവൾക്ക് നേരെ മുരണ്ടു വേദന കൊണ്ട് കണ്ണ് നിറഞ്ഞുതൂവി പെണ്ണിൻറെ ശക്തിയിൽ രണ്ടു കൈയും കുടഞ്ഞു തെറിപ്പിച്ചു അവൻ ഒന്നുകൂടെ അവളിലേക്ക് അടുത്തു

"ആരെ കണ്ടിട്ടാടി നിന്റെ അഹങ്കാരം ഇന്നലെ പൊട്ടിമുളച്ച പുതിയ രക്ഷകനെ കണ്ടിട്ടോ....ആര് വന്നാലും പോയാലും നീയെന്റെയ....ഈ മൃദുലിന്റെ പെണ്ണാ....കണ്ടവൻറെ തോളിൽ തൂങ്ങാൻ പോവുമ്പോ ആ ഓർമയുണ്ടായ നന്ന്... ഒരു വരത്തനും വിട്ടു കൊടുക്കേലാ നിന്നെ....അങ്ങനെ വല്ലോം സംഭവിച്ചാ കുടുംപതോടെ കരിച്ചു കളയും ഞാൻ.....നിന്റെ തന്ത ഒന്ന് നിവർന്നു നിന്നോട്ടെ ...നാട്ടിൽ എത്തിയ പിറ്റേ ദിവസം നീ മൃദുലിൻറെ കട്ടിലിൽ കിടക്കും ഓർത്തു വച്ചോ...." കീഴ്ചുണ്ട് നൊട്ടി നുണഞ്ഞു വഷളൻ ചിരിയോടെ തന്നെ നോക്കുന്നവനിൽ നിന്നും വെറുപ്പോടെ മുഖം വെട്ടിച്ചു ആരതി പിന്നെയും അവനെന്തോ പറയാൻ ആഞ്ഞതും ഒരു ബുള്ളറ്റ് വന്നവനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ നിന്നതും ഒരുമിച്ചായിരുന്നു മഫ്തിയിൽ ആയിരുന്നു റോയ് പിങ്ക് കളർ ഷർട്ടും ഹാഷ് കളർ പാന്റും കണ്ണിനു മുകളിലെ കൂളിംഗ് ഗ്ലാസ്‌ അഴിച്ചു ഷർട്ടിൽ കൊളുത്തി അവൻ ഇരുവരെയും അടിമുടി നോക്കി ആരതി അവനെ കണ്ടതും ആശ്വാസത്തോടെ ദീര്ഘ നിശ്വാസം പൊഴിച്ചു "എന്താ ഇവിടെ...."

മീശ പിരിച്ചു കൊണ്ടവൻ മൃദുലിനെ നോക്കി "എന്ത് സാറേ ....ഒന്നുമില്ല...ഞങ്ങള് നാട്ടുകാര് വഴീന്ന് കണ്ടപ്പോ സുമ്മാ ഒന്നും രണ്ടും പറഞ്ഞു നിന്നതാ..." മൃദുൽ കൈയിലെ ഞൊട്ട വലിച്ചു വിട്ടു ബുള്ളറ്റിൽ പതിയെ തട്ടിക്കൊണ്ട് പറഞ്ഞു "ആണോ...എന്നിട്ട് ഈ പെങ്കൊച്ചിന്റെ മുഖം കണ്ടിട്ട് എന്തോ പിടിക്കാത്ത മട്ടുണ്ടല്ലോ...." ബുള്ളറ്റിൽ നിന്നിറങ്ങിയ റോയ് യുടെ നോട്ടം നിറഞ്ഞു നിൽക്കുന്ന ആരതിയുടെ മിഴികളിൽ തങ്ങി നിന്നു "അത് പിന്നെ സാറേ....ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ഇവള് ചുമ്മ ഒന്നു വഴക്കു പറഞ്ഞ അപ്പൊ കണ്ണ് നിറയ്ക്കും..."മൃദുലൊരു വഷളൻ ചിരിയോടെ പറഞ്ഞു "ആന്നോടി ....ഇവൻ പറഞ്ഞതൊക്കെ സത്യവാന്നോ...." മിഴിച്ചു നിൽക്കുന്ന ആരതിയെ നോക്കി റോയ് ചോദിച്ചതും ആരതി നിഷേധം തലയാട്ടി "നിന്റെ വായിലെന്താ പഴം തള്ളി വച്ചിട്ടുണ്ടോടി ...."പെട്ടെന്നവൻ ആക്രോശിച്ചതും ആരതി കിടുങ്ങിപ്പോയി "നിന്നോട് ഞാൻ ചോദിച്ചത് കെട്ടില്ലേ... ഇവൻ നിന്നെ കെട്ടാൻ പോകുന്നവൻ ആണോ ന്ന്...".. "അ... അല്ല...." "നിങ്ങള് തമ്മിൽ ഒന്നും രണ്ടും പറഞ്ഞിരിക്കുകയായിരുന്നോ ഇവിടെ...."

"അ... അല്ല...." "പിന്നെ....".. "ഇയാള് എന്നെ ഓരോന്ന് പറഞ്ഞു ഭീഷണിപ്പെടുതുകയായിരുന്നു.... എന്റെ കൈയിൽ കടന്നു പിടിച്ചു...ഞാൻ അടിക്കാൻ കൈയൊങ്ങിയപ്പോ രണ്ടു കൈയും പിടിച്ചു തിരിച്ചു...ഇയാളെ കെട്ടിയില്ലെങ്കിൽ എന്റെ വീട് കത്തിക്കുമെന്ന് പറഞ്ഞു....." കുട്ടികൾ പറയും പോലെ കണ്ണടച്ച് നിന്നൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് ആരതി റോയ് യെ നോക്കി ആ മുഖത്തെ കലിപ്പ് മാറി കണ്ണുകളിൽ കുസൃതി നിറഞ്ഞിട്ടുണ്ട് അവളെ തന്നെ നോക്കിക്കൊണ്ട് റോയ് യുടെ കൈ ഉയർന്നു താണത് പെട്ടെന്നായിരുന്നു കവിളിൽ കൈയമർത്തി നില്ക്കുന്ന മൃദുലിനെ കണ്ടപ്പോഴാണ് എന്താ സംഭവിച്ചതെന്ന് ആരതിക്ക് മനസിലായത് "പെണ്കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുതുന്നോടാ..."ചോദ്യത്തോടൊപ്പം റോയ് അവനെ അരികിൽ നിന്ന തെങ്ങോട് ചേർത്തമർത്തി "നിന്റെ തൊന്നിവാസം ഇനി മേലിൽ അവൾടെ അടുത്തിറക്കരുത്...വന്ന അന്നേ ഓങ്ങി വച്ചതാ നിനക്ക് ഞാൻ......അവള് പ്രായപൂർത്തി ആയ പെണ്ണാ..

.അവൾടെ സമ്മതം ഇല്ലാതെ കല്യാണം കളവാണം ന്നൊക്കെ പറഞ്ഞു ഇനി പിറകെ നടന്നാൽ പൊന്ന് മോനേ അഴിയെണ്ണിക്കും ഞാൻ...." മീശയൊന്നു പിരിച്ചു തിരിയെ ബുള്ളറ്റിനടുത്തെത്തി അവൻ വിറങ്ങലിച്ചു നിൽക്കുന്ന പെണ്ണിനെ ഗൗരവത്തിൽ നോക്കി "വായിലെ നാവ് ആവശ്യത്തിന് പുറത്തെടുക്കണം അല്ലെങ്കിൽ വന്നവർക്കും നിന്നവർക്കും പോണവർക്കുമെല്ലാം കേറി മേയാനെ നേരം കാണു. ...... പെണ്കുട്ടികൾ ആയാൽ പ്രതികരിക്കാൻ പഠിക്കണം എന്നും ഇത് പോലെ സഹായിക്കാൻ ആളുണ്ടായെന്ന് വരില്ല പ്രതികരിക്കാതിരുന്നാൽ ഇവനെപ്പോലെ ഉള്ളവരെയെല്ലാം മരണം വരെ സഹിക്കേണ്ടി വരും...മനസിലായോ...." അല്പം കടുപ്പിച്ചു പറഞ്ഞതും പെണ്ണിപ്പോ കരയും എന്ന മട്ടിലായിരുന്നു "മ്ഹ്...." നിറ കണ്ണുകളോടെ തലയാട്ടിയവളെ ഒന്നു കൂടി നോക്കി കണ്ണുരുട്ടി "എന്ത് .....മനസിലായി ന്നോ അല്ല ന്നോ..." "മ..നസ്സിലായി...ന്ന്" "ഹാ എന്ന വന്നു വണ്ടിക്കേറ്...." "ഹേ...." "കേറെഡി...." "ങ്ഹും.... ഇല്ല..." "വണ്ടിയിൽ കയറാൻ...." മീശ പിരിച്ചു ഒന്നു കൂടെ ഊന്നി പറഞ്ഞു "ഞാൻ നടന്ന്....." ബാക്കി പറയാൻ അവന്റെ കണ്ണുകളിലെ തീക്ഷ്ണത അനുവദിച്ചില്ല വണ്ടിക്ക് പിറകിൽ കയറി ഇരിക്കുമ്പോൾ ആദ്യമായി കയറുന്ന എല്ലാ വിമ്മിട്ടവും അവളിൽ ഉണ്ടായിരുന്നു

"കിടന്ന് പിടക്കാതെ പെണ്ണേ രണ്ടാളും റോഡിൽ കിടക്കും..." ഊറിയ ചിരിയോടെ പറയുന്ന ആളെ ഒന്ന് സൂക്ഷിച്ചു നോക്കി "ഇച്ചായന്റെ കൊച്ചു പേടിച്ചു പോയോ..." കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തിൽ നോക്കിയാണ് ചൊദ്യം ആ നോട്ടം ഏറ്റതും മുഖത്തു ചുവപ്പുരാശി പടരുന്നത് ആരതി അറിഞ്ഞു "ഇങ്ങനെ പാവമാവരുത്.... അതാണ് എല്ലാവരും ഇട്ട് തട്ടിക്കളിക്കുന്നത്...നീ പ്രായപൂർത്തി ആയ പെണ്ണാ...നിനക്ക് നിന്റേതായ കണ്സെപ്റ്റ് ഉണ്ടാവണം.. നല്ലതിനെ ഉൾക്കൊള്ളാനും ചീത്തയായത് തള്ളിക്കളയാനും ഇഷ്ടമുള്ളതിനെ സ്വീകരിക്കാനും നിന്നിൽ അടിച്ചേല്പിക്കുന്നതിനെ തിരസ്കരിക്കാനും കഴിയണം.....മനസിലായോ നിനക്ക്...."" "മ്ഹ്...." "എന്ത് മനസ്സിലായി...." കുറുമ്പോടെയാണ് ചോദ്യം "കുന്തം...."ചുണ്ടു കൂർപ്പിച്ചു അവന്റെ മുതുകിൽ ചൂണ്ടു വിരൽ കൊണ്ട് ആഞ്ഞു കുത്തിയതിന് ശേഷമാണ് താനെന്താണ് ചെയ്തതെന്ന് പെണ്ണിന് ബോധം വന്നത് അബദ്ധം പിണഞ്ഞ മട്ടിൽ നാവു കടിച്ചു നോക്കവേ ആള് ചുണ്ടു കടിച്ചു പിടിച്ചു ചിരിക്കുന്ന കണ്ടു ചിരിക്കുമ്പോൾ ആ കവിളിൽ വിരിയുന്ന നുണക്കുഴിയിൽ ആരതി ഒരു നിമിഷം മതിമറന്നു നോക്കി ഹെയർപിൻ വളവ് കഴിഞ്ഞു ശിവന്റെ അമ്പലത്തിന് മുന്നിലൂടെ വണ്ടി പോയപ്പോൾ ആരതി ഒരു നിമിഷം മൗനമായി മിഴികൾ അടച്ചു

"എന്റെ മഹാദേവാ ഇങ്ങേരെ എനിക്ക് തന്നെ തരണേ..." "എന്താ പ്രാർത്ഥിചേ എന്നെ വഴക്കു പറഞ്ഞ ഇങ്ങേര് പോവും വഴി ഉരുണ്ട് വീഴണേ ന്നാണോ..." തൊട്ടു തൊഴുന്ന കണ്ട് ആള് സാകൂതം ചോദിച്ചു "അയ്യോ അങ്ങനെ ഒന്നല്ല...."പെട്ടെന്ന് പരിഭവത്തോടെ പറഞ്ഞു "പിന്നെ...." "അതൊന്നില്ല...." ആളെ നോക്കാതെ മുഖം വെട്ടിച്ചു "ഹാ പറയെടോ....സീക്രട്ടാണോ..." "മ്ഹ്...."നാണത്തോടെ മുഖം കുനിക്കുമോൾ ആള് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു "ദേ അമ്മമ്മേ പൊലീഷും തീച്ചറും...."വായനശാലയ്ക് അടുത്തെത്തിയപോഴേ ഗേറ്റിന് മുന്നിൽ നിന്ന മാളു ഉഷേചീടെ കൈവിട്ടു തുള്ളിച്ചാടി പറയുന്നത് കേട്ടു "നിർത്ത് നിർത് ഞാനിടെ ഇറങ്ങിക്കോളാ..."അവരുടെ മുന്നിൽ ഇറങ്ങാനുള്ള ചമ്മൽ കാരണം ആരതി റോയ്‌യുടെ ചുമലിൽ പതിയെ തട്ടി "പിടക്കാതെ ഇരിക്ക് പെണ്ണേ...." റോയ് കുസൃതിയോടെ വണ്ടി അവർക്കരികിലേക്ക് അടുപ്പിച്ചു അവരുടെ വരവ് കണ്ടു മാളു രണ്ടു കൈയും കൊട്ടിച്ചിരിച്ചു

തെല്ലു നാണത്തോടെ ആരതി വണ്ടിയിൽ നിന്നിറങ്ങി ഉഷേചിയെ നോക്കി പുഞ്ചിരിച്ചു അപ്പോഴേക്കും മാളുവിന്റെ ബഹളം കേട്ട് കണ്ണനും അപ്പുവുമൊക്കെ ഓടി വന്നിരുന്നു "കദു വേ...." ഗേറ്റിന്റെ തൂണിന് മറഞ്ഞ് കണ്ണൻ വിളിക്കുന്നത് കേട്ടതും ആരതി ഓടിച്ചെന്നവന്റെ വാ പൊത്തി കണ്ണനെ നോക്കി മീശപിരിച്ചു വണ്ടി സ്റ്റാർട്ട് ആക്കുന്നതിനിടയിൽ നിനക്കുള്ളത് വൈകിട്ട് തരാ ട്ടാ എന്നവൻ ആരതിയോട് ആംഗ്യ ഭാഷയിൽ പറയാനും മറന്നില്ല വൈകിട്ട് അവളെ കാത്തെന്ന വണ്ണം ശ്രീ പാലത്തിനരികിൽ നില്പുണ്ടായിരുന്നു "പെണ്ണേ ഇനി രണ്ടാഴ്ചയേ ഉള്ളു മഹോത്സവത്തിന്.... എനിക്കാണെ ഒരു സ്റ്റെപ്പും ഓർമയില്ല....നീ തന്നെ കളിച്ചാ മതിയെടി പ്ലീസ്...." അവള് വന്നു തോളിൽ കൈയ്യിട്ടതും കപട ദേഷ്യത്തോടെ കൈയെടുത്തു മാറ്റി... "അയ്യ ഞാനും നീ പോയതിൽ പിന്നെ തട്ടിൽ കയറിയിട്ടില്ല നീയല്ലേ ഉണ്ണ്യേട്ടനോട് ഏറ്റത്...." "ഞാനോ...."പെണ്ണ് തലയിൽ കൈ വച്ചു "എനിക്ക് മണ്ഡേ മുതൽ ക്ലിനിക്കിൽ പോവേണ്ടത ആ ഞാൻ ഈ സാഹസത്തിന് മുതിരും ന്ന് തോന്നണ് ണ്ടോ....." "ഹേ....അപ്പൊ ഉണ്ണ്യേട്ടൻ പറഞ്ഞല്ലോ നീ ഓക്കേ ആണെന്ന് അതല്ലേ ഞാൻ സമ്മതിച്ചേ...."

"ഹാ ബെസ്റ്റ്.... എന്നോട് പറഞ്ഞു ആരതിക്ക് കളിക്കണം ന്ന് ണ്ട് നീ കൂടെ ഉണ്ടെങ്കിലേ അവള് നിക്കൂന്നു പറഞ്ഞു ന്ന്...." "ദേവിയേ ....പച്ചക്കള്ളം...." മൂകത്തു വിരൽ വച്ചു പറഞ്ഞപ്പോൾ ശ്രീ കൈപിടിച്ച് വലിച്ചു "വാ ചോദിച്ചിട്ടു തന്നെ കാര്യം...." "ഉണ്ണ്യേട്ടാ.... ഉണ്ണ്യേട്ടാ...."വിളിച്ചു കൊണ്ട് അകത്തു കയറിയിട്ടും യാതൊരു റെസ്പോൻസും ഇല്ല മുറിയിൽ ചെന്നപോൾ ആള് കാലിന്മേൽ കാൽ വച്ചു വിറപ്പിച്ചു മലർന്ന് കിടപ്പുണ്ട്... മുഖം മറച്ചു ഏതോ പുസ്തകം വച്ചിട്ടുണ്ട് "ഉണ്ണ്യേട്ട...." കാലിന്മേൽ തട്ടി വിളിച്ചിട്ടും അനക്കമൊന്നും ഇല്ല മുഖത്തെ പുസ്തകം എടുത്തു മാറ്റിയതും ആള് കണ്ണിറുക്കി പൂട്ടി ചുണ്ടു കടിച്ചു പിടിച്ചു കിടപ്പുണ്ട്... "കളിക്കാതെ ഒന്നിങ്‌ എഴുന്നേറ്റെ മോനെ..." പുസ്തകം വച്ചൊരു അടി കൊടുത്തതും അവൻ ഒറ്റ കണ്ണ് തുറന്നു നോക്കി "എന്താടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കതില്ലയൊ...." "അയ്യട ഒരു ഉറക്കക്കാരൻ വന്നേക്കുന്നു....ഇങ്ങോട്ടെഴുന്നേറ്റെ ചോദിക്കട്ടെ..." ശ്രീ പിടിച്ചു വലിച്ചതും അവൻ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു "എന്താ കാര്യം...."

ചൂണ്ടു വിരൽ കൊണ്ട് വായ്ക്കടുത്തു ഞൊട്ട പൊട്ടിച്ചു കോട്ടുവാ ഇടുന്നപോലെ ആംഗ്യം കാണിച്ചു അവൻ അലസം ചോദിച്ചു "ഉണ്ണ്യേട്ടനല്ലെ ഞാൻ കളിക്കുന്നുണ്ടെങ്കിലെ ഇവള് കളിക്കു എന്ന് പറഞ്ഞെ...." ശ്രീയെ ആരതിയെ ചൂണ്ടി ചോദിച്ചു "ഹാ... നീയുണ്ടെങ്കിൽ അവളും ഉണ്ടെന്ന് പറഞ്ഞു.." "അവള് കളിക്കുന്നുണ്ടെങ്കിൽ ഞാനും ഉണ്ടെന്നല്ലേ പറഞ്ഞെ...." ആരതി ഉണ്ണിയെ നോക്കി ചുണ്ടു മലർത്തി "അത് തന്നെ അല്ലെ പറഞ്ഞെ അവളുണ്ടെകിൽ നീയും ഉണ്ടെന്ന് പറഞ്ഞെന്ന്...." "ഓ... കോപ്പ്‌....അവള് ഞനുണ്ടെങ്കിലെ കളിക്കുന്നല്ലേ ഉണ്ണ്യേട്ടൻ എന്നോട് പറഞ്ഞെ.... എന്നിട്ട് അവിടെപോയി അവളുണ്ടെങ്കിൽ ഞാൻ കളിക്കുമെന്ന് എന്തിനാ പറഞ്ഞെ...." ശ്രീ തലയിൽ കിള്ളികൊണ്ടു ചോദിച്ചു "ഒന്ന്...നിർത്ത്...നിർത്ത്.....സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം...." "ഞങ്ങളിത്തവണ കളിക്കുന്നില്ല അത് തന്നെ പ്രശനം....." ശ്രീ ഇടുപ്പിൽ കൈ കൊടുത്തവനെ നോക്കി "ങേഹ്...അതൊന്നും പറഞ്ഞ പറ്റില്ല നോട്ടീസ് ബോർഡിൽ പേര് കൊടുത്തു ഞാൻ..." "എന്റുണ്ണ്യേട്ട.... പഴയ പോലെ അല്ല ഞങ്ങള്... അവൾക് ജോലിക്ക് പോവണം...എനിക്കും തിങ്കളാഴ്ച മുതൽ ക്ലിനിക്കിൽ കയറണം....

ആകെ രണ്ടാഴ്ച ഇല്ല ശിവരാത്രിക്ക്....ഇനിയെപ്പഴാ ഞങ്ങൾക് ഇതൊക്കെ ഒന്ന് തട്ടിക്കൂട്ടാൻ സമയം...." ""ഓ... അതാണോ....നാളെയും മറ്റന്നാളും ശനിയും ഞായറും....രണ്ടാളും ഫുൾ ഫ്രീ അല്ലെ...പിന്നെ എല്ലാ ദിവസവും ആറിന് നീ വീട്ടിൽ വരില്ലേ...രാത്രി നോക്കാലോ...ലേറ്റ് ആവുകയാണെങ്കിൽ ആരതിയെ ഞാൻ കൊണ്ടു വിട്ടാ പോരെ...." ഉണ്ണി പറയുന്നത് കേട്ടപ്പോൾ ശ്രീയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞു ഇത് നല്ല ഐഡിയ ആണല്ലോ എന്ന മട്ടിൽ അവൾ ആരതിയെ നോക്കി ആരതി ഇഞ്ചി കടിച്ച മട്ടിൽ നിൽക്കുകയാണ് അവളെന്തൊ പറയാൻ ഭാവിച്ചതും ഉണ്ണി കൈയുയർത്തി വിലക്കി "ഇനിയൊന്നും ഇങ്ങോട്ട് പറയണ്ട പറയും പോലെ ചെയ്‌തേച്ചാ മതി രണ്ടും..." രണ്ടിനെയും നോക്കി തറപ്പിച്ചു പറഞ്ഞു മുണ്ടു മടക്കിക്കുത്തി അവൻ പുറത്തിറങ്ങി ഒരു മന്ദസ്മിതമപ്പോൾ അവന്റെ ചുണ്ടിൽ തങ്ങിയിരുന്നു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story