കൂടും തേടി....❣️: ഭാഗം 13

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഇനിയൊന്നും ഇങ്ങോട്ട് പറയണ്ട പറയും പോലെ ചെയ്‌തേച്ചാ മതി രണ്ടും..." രണ്ടിനെയും നോക്കി തറപ്പിച്ചു പറഞ്ഞു മുണ്ടു മടക്കിക്കുത്തി അവൻ പുറത്തിറങ്ങി ഒരു മന്ദസ്മിതമപ്പോൾ അവന്റെ ചുണ്ടിൽ തങ്ങിയിരുന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ സന്ത്യ മിങ്ങിയിരുന്നു വയൽകിളികളുടെ കളകളാരവം കേട്ട് ദൂരെ ചുവന്നു തുടുക്കുന്ന സൂര്യനെ നോക്കി ഇളം കാറ്റേറ്റ് നടക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു സ്റ്റെപ്പുകൾ കയറുമ്പോൾ നോട്ടം ഒരു വേള അപ്പുറത്തേക്ക് പാഞ്ഞു ആളെത്തിക്കാണുമോ എന്തോ അവന്റെ ഓർമ്മ പോലും കവിളിൽ ചെഞ്ചായം പൂശുന്നത് ആരതി അറിയുന്നുണ്ടായിരുന്നു കുളിയും വിളക്ക് വയ്പ്പും ചായ കുടിയുമൊക്കെ കഴിഞ്ഞപ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു ഇടയ്ക് നിധിക്ക് അല്പം നോട്‌സ് പറഞ്ഞു കൊടുത്തു എന്തോ മനസ്സ് പിടിചിടത്തു നിക്കാത്ത പോലെ മുറിയിലെ വാതിൽ അല്പം തുറന്നു റീത്താമ്മച്ചിയുടെ വീട്ടിലേക്ക് മിഴി നട്ടിരുന്നു പുറത്തെങ്ങും ആരെയും കാണുന്നില്ല റീത്താമ്മച്ചി പൊതുവെ അടുക്കളയിലാവും നമ്മുടെ ആള് വന്നിട്ടില്ലേ ഇനിയും... കാണാൻ മിഴികൾ പിടക്കുന്നുണ്ട് പക്ഷേ പോകാനെന്തോ മടി പോലെ

കണ്മുന്നിൽ കണുമ്പോൾ ഉള്ള ധൈര്യം കൂടി ചോർന്നു പോകുന്ന പോലെ അത്താഴം കഴിക്കുന്നതിനിടയിൽ ഒരു പത്തു വട്ടം ജനലിലൂടെ നോക്കി നിരാശയായിരുന്നു ഫലം ഭക്ഷണം കഴിഞ്ഞു വന്നു കിടന്നു ജലകവാതിൽ അടക്കാൻ തുനിയവേ ഒരു നിമിഷം മിഴികൾ അവിടേക്ക് പാഞ്ഞു ആ നിമിഷം ശ്വാസം നിലച്ചു ആള് ഇങ്ങോട്ടേക്ക് നോക്കി വരാന്തയിൽ നില്പുണ്ട് ജാലക വിടവിലൂടെ നോക്കുന്നതിനാൽ തന്നെ കാണാൻ ചാൻസ് ഇല്ല വാതിൽ പാളി മുഴുവനായി തുറന്നാൽ കാണാൻ സാധിക്കും തുറക്കണോ വേണ്ടയോ.... ഒരു നിമിഷം ശങ്കിച്ചു നിന്നു തുറന്നാൽ ഒരു പക്ഷേ താൻ നോക്കി നിൽക്കുകയായിരുന്നു എന്നു കരുതുമോ എന്ത് ചെയ്യും ആളാണെ ഏന്തി വലിഞ്ഞു നോക്കുന്നുണ്ട് കണ്ടിട്ട് ചിരി വന്നു പിന്നെ ഒന്നും ചിന്തിക്കാതെ പതിയെ ഉമ്മറത്തേക്ക് നടന്നു ആളെ കാണാത്ത മട്ടിൽ അവിടവിടെ കിള്ളിക്കൊണ്ട് നിന്നു ഇടയ്ക് ഒളിഞ്ഞു നോക്കിയപ്പോൾ ആള് മുറ്റത്തിറങ്ങി നില്പുണ്ട് നേരെ നിന്ന് നോക്കണോ വേണ്ടയോ... മനസിൽ വടം വലി നടക്കുന്നു പെട്ടെന്നാണ് നിധി അങ്ങോട്ട് വന്നത് "ഇചേചി എന്താ ചെയ്യ് ണേ...."

"ഞാൻ ഇവിടെ ...അത് പിന്നെ...."പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല "ആ ഞാൻ നിന്റെ നോട്ടെടുക്കാൻ വന്നതാ ഇതിവിടെ വച്ചിട്ട് രാവിലെ കിടന്നു തപ്പാനല്ലേ. .."കപട ദേഷ്യത്തിൽ പറഞ്ഞു അരഭിത്തിയിൽ ഇരുന്ന നോട്ടെടുത്തു കൈയിൽ കൊട്ത്തു "ഇത് റഫ്നോട്ട ഇചേച്ചീ. .." പെണ്ണ് അന്തം വിട്ടു പറയുന്നത് കേൾക്കാത്ത മട്ടിൽ പെട്ടെന്ന് സ്കൂട്ടായി അകത്തു ചെന്നു നോക്കുമ്പോൾ ആള് മാനം നോക്കി നില്പുണ്ട് ആ നിൽപ് കണ്ടു ഊറി വന്ന ചിരി കടിച്ചു പിടിച്ചു ജാലക വാതിൽ മെല്ലെ തുറന്നിട്ടു മുടി വിതിർതിട്ടു കോതിക്കൊണ്ടവിടെ നിന്നു ഒരു വേള നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു മിഴികൾ മൗനമായെന്തോ മൊഴിഞ്ഞു പേരറിയാതൊരു വികാരം തന്നിൽ ഉടലെടുക്കുന്നത് ആരതി അറിഞ്ഞു അറിയാതെ കൂമ്പിയ മിഴികൾ ഉയർത്തി നോക്കുമ്പോൾ ആളിപ്പോഴും തന്നെ നോക്കി നിൽപ്പാണ് നാണത്തോടെ വാതിലിന് പിന്നിൽ ഒളിച്ചു അൽപസമയം കഴിഞ്ഞെത്തി നോക്കിയപ്പോൾ ആള് വേലിക്കെട്ടിനരികിൽ എത്തിയിരുന്നു ഇപ്പൊ പരസ്പരം നല്ല പോലെ കാണാം "മ്...."പുരികം ഉയർത്തി ചോദിച്ചതും ഒന്നുമില്ലന്ന് ചുമൽ കൂച്ചി കാണിച്ചു

ചുണ്ടിൽ ഒരു കുസൃതിചിരിയുമായി കുഞ്ഞു കണ്ണുകൾ കുറുക്കി ആള് നോക്കുമ്പോൾ നാണം തന്നെ പൊതിയുന്നത് ആരതി അറിയുന്നുണ്ടായിരുന്നു ആ നോട്ടം നേരിടാൻ ആവാതെ മുഖം കുനിച്ചു ജനൽ കമ്പിയിൽ നഖം കൊണ്ട് കോറിക്കൊണ്ടിരുന്നു പെട്ടെന്നാണ് റീത്താമ്മച്ചി വിളിക്കുന്നത് കേട്ടത് വെക്കന്ന് തിരിഞ്ഞു നടക്കുന്ന ആളെ നോക്കി ജാലക വാതിൽ മറഞ്ഞു നിന്നു അകത്തു കയറുന്നതിനിടയിൽ ആള് തിരിഞ്ഞു നോക്കിയതും മുന്നോട്ട് കയറി നിന്നു പുഞ്ചിരിയോടെ തന്നെ നോക്കുന്ന ആളെ നോക്കി തന്നെ വാതിൽ ചേർത്തടച്ചു മിടിക്കുന്ന ഹൃദയത്തെ അടക്കാൻ പാട് പെട്ട് ചുമരിൽ ചാരി നിന്നു പറയാതെ അറിയുന്ന പ്രണയത്തിന്റെ സുഖം തന്നെ പൊതിയുന്നത് ആരതി അറിഞ്ഞു ആ കണ്ണുകളിലെ കുറുമ്പും കുസൃതി ഒളിപ്പിച്ച ചിരിയും ഓർത്തു തന്നെ കട്ടിലിൽ കിടന്നു കിനാവുകളുടെ തേരിലേറി മോഹക്കിളി തന്നിൽ കൂടു കൂട്ടാൻ ഒരുങ്ങുന്നത് പെണ്ണ് അറിയുന്നുണ്ടായിരുന്നു മെല്ലെ മിഴികൾ ചേർത്തടയ്ക്കുമ്പോൾ ഒരു സുന്ദര സ്വപ്‍നത്തിന് മുന്നോടിയായൊരു കുഞ്ഞു ചിരി ചുണ്ടിൽ വിരിയുന്നുണ്ടായിരുന്നു

തോളിൽ ശക്തമായ പ്രഹരം ഏറ്റാണ് ആരതി ഞെട്ടി ഉണർന്നത് മുന്നിൽ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ഇളിച്ചു നിക്കുന്ന ശ്രീയെ അവൾ തുറിച്ചു നോക്കി "നീയെന്ന രാത്രി കക്കാൻ പോയിരുന്നോ സമയം എട്ട് കഴിഞ്ഞല്ലോ ഇനിയും എഴുന്നേൽക്കാൻ ആയില്ലേ...." പെണ്ണ് എളിക്കു കൈ കൊടുത്തു പറഞ്ഞപോൾ മടിയോടെ എഴുന്നേറ്റിരുന്നു "എട്ടായോ...." അഴിഞ്ഞുലഞ്ഞു കിടക്കുന്ന നീളൻ മുടി വാരിക്കെട്ടി അവളെ നോക്കി ഇന്നലെ എന്തോ ഉറക്കു വന്നത് പുലർച്ചെ എപ്പോഴോ ആണ് അതാണ് എഴുന്നേൽക്കാൻ ലെറ്റ് ആയതും "എട്ടായോ എന്നല്ല....എട്ട് കഴിഞ്ഞു ....എന്റെ പൊന്നു മോള് വെക്കന്നു പോയി ഫ്രഷ് ആവ് ...അപ്പഴേക്കും ഞാനെന്റെ ഇച്ഛായനേം അമ്മച്ചിയേം കണ്ടെച്ചു വരാ...." ശ്രീ പറഞ്ഞതും ഒരു നെഞ്ചിടിപ്പോടെ കയറി കൈയിൽ പിടിച്ചു "എന്താടി ..."പെണ്ണ് കൂർപ്പിച്ചു നോക്കി "നിക്ക്...ഞാനൂടി വരാ...." "നിന്റെ കുളിയും തേവാരവുമൊക്കെ കഴിയുമ്പോ ലെറ്റ് ആവും...അപ്പോഴേക്കും എന്റെ ഇച്ഛായനങ്ങു പോവും.... നീ മെല്ലെ വന്ന മതി..."

തന്റെ കൈ ബലമായി വിടുവിച്ചു കവിളിൽ അമർത്തി പിച്ചി പെണ്ണ് നടന്നു പോവുന്നതും നോക്കി ആരതി തറഞ്ഞിരുന്നു ബർമുഡ മാത്രമിട്ടു വർക്ക്ഔട്ടിൽ ആയിരുന്നു റോയ് ആ നനുത്ത പ്രഭാതത്തിലും അവൻ വിയർത്തു കുളിച്ചിരുന്നു "എന്റെ മുത്തപ്പാ എന്നാ ബോഡിയാ...." കണ്ണുകൾ കൊണ്ടവനെ അടിമുടി ഉഴിഞ്ഞു കൊണ്ട് ശബ്ദമുണ്ടാക്കാതെ ശ്രീ അവനു പിന്നിലായി ചെന്നു നിന്നു "അമ്മച്ചീ...." അവനരികിൽ എത്തിയതും പെണ്ണ് നീട്ടി വിളിച്ചു ഞെട്ടി തിരിഞ്ഞു നോക്കിയ ആളെ കുസൃതിയോടെ നോക്കി പെട്ടെന്നാ കോലത്തിൽ അവളെ മുന്നിൽ കണ്ടതിന്റെ ചമ്മൽ അവന്റെ മുഖത്ത് ഉണ്ടായിരുന്നു ശ്രീയുടെ മിഴികൾ അത്ഭുതത്തോടെ അവന്റെ ദേഹത്തു കൂടി ഓടി നടന്നു വിയർപ്പ് തിങ്ങിയ നെഞ്ചിലെ രോമരാചികൾ ഇളം വെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു "എന്നാടി...." സൈഡിൽ വച്ച ടർക്കിയെടുത്തു ദേഹം തുടക്കുന്നതിനിടെ അവനവളെ തുറിച്ചു നോക്കി "എന്നാ നിപ്പാ ഇച്ചായ ഇത്...മനുഷ്യന്റെ കണ്ട്രോള് പോകുന്നല്ലോ...."മൂക്കിൽ കൈ വച്ചു ഒരു കൂസലുമില്ലാതെ പറയുന്ന പെണ്ണിനെ നോക്കി റോയ് എന്തോ പറയാൻ ആഞ്ഞതും റീത്താമ്മച്ചി ഇറങ്ങി വന്നു

"അല്ല ആരിത്...ശ്രീമോളോ...ഇതെന്ന കൊച്ചു വെളുപ്പാൻ കാലത്തേ...." ചിരിയോടെ വന്നു കരം കവർന്ന റീത്താമ്മച്ചിയുടെ കവിളിൽ ശ്രീ ചുണ്ടു ചേർത്തു "ഞാനപ്പറേ വന്നതാ അമ്മച്ചീ.." പറയുന്നതിനിടയിൽ റോയ് നോക്കി ഒറ്റകണ്ണിറുക്കി കാണിച്ചതും റോയ് ഈർഷ്യയോടെ മുഖം വെട്ടിച്ചു അവളെ ഒന്നു രൂക്ഷമായി നോക്കി അകത്തേക്ക് കയറാൻ ആഞ്ഞതും പെണ്ണ് പെട്ടന്നവന്റെ ദേഹത്തെ മനപൂർവം തട്ടിമാറ്റി അകത്തേക് കയറി പൊട്ടി വന്ന ദേഷ്യം കടിച്ചമർത്തി അകത്തേക് കയറുന്ന ആളെ നോക്കി അമർത്തി ചിരിക്കുന്ന ശ്രീയ്ക് അരികെ കപട ഗൗരവത്തിൽ റീത്താമ്മച്ചി വന്നു നിന്നു "ദേ പെണ്ണേ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട കേട്ടോ അവനെ അവന്റപ്പന്റെ സ്വഭാവ വാ ദേഷ്യം വന്ന കണ്ണു കാണത്തില്ല...." "ചുമ്മാതല്ലേ അമ്മച്ചീ...." ചിരിയോടെ റീത്താമ്മച്ചിയുടെ ചുമലിൽ കൈയിട്ട് പെണ്ണകത്തേക്ക് നടന്നു "ഈ അടുക്കളെ ന്ന് എപ്പഴും നല്ല മണവാണല്ലോ അമ്മച്ചീ... ഇന്നെന്നതാ സ്‌പെഷൽ...." ഗ്യാസറോളിന്റെ മൂടി പൊന്തിച്ചു നോക്കിക്കൊണ്ട് ശ്രീ ചോദിച്ചു "ഹാ അപ്പവാന്നോ....ബീഫുണ്ടോ അമ്മച്ചീ...."

ഒരു ക്ഷണം നുള്ളിയെടുത്തു ശ്രീ വായിലിട്ടു "ഉണ്ടെടി പെണ്ണേ കൈ കഴുകിയെച്ചു വാ ആരതി കൊച്ചു ബീഫിന്റെ ഏഴയലത്തു അടുക്കേല...."അമ്മചി പറയുന്നത് കേട്ട് ശ്രീ ചിരിച്ചു "ഞാനും കഴിക്കേലാർന്നു അമ്മച്ചി.... ബാംഗ്ലൂര് പോയ ശേഷം തുടങ്ങിയ ശീലവ ഇപ്പൊ നോൺ വെജ് ഇല്ലാതെ ഫുഡിറങ്ങാത്ത അവസ്ഥ യാ...."കൈ കഴുകി സ്ലാബിൻമേൽ കയറി ഇരിക്കുന്നതിനിടയിൽ ശ്രീ പറഞ്ഞു അവൾക് കഴിക്കാനുള്ളത് കൊടുത്തു അമ്മച്ചി ഒരു ഗ്ലാസ്സിലേക്ക് ചൂട് പാലും ഒരു പ്ളേറ്റിൽ പുഴുങ്ങിയ താറാ മുട്ടയും എടുത്തു വച്ചു "ഇതാർക്കാ അമ്മച്ചി..."കഴിക്കുന്നതിനിടയിൽ പെണ്ണ് ചോദിച്ചു "എന്റെ ചെർക്കനാടി പണ്ട് മുതലേ ഉള്ള ശീലവാ കസർത്തു കഴിഞ് കുളിച്ചു വരുമ്പോഴേക്കും പാലും മുട്ടയും മുന്നിൽ കിട്ടണം...." "ഇങ്ങു താ ഞാൻ കൊടുക്ക..." ശ്രീ പറഞ്ഞു കൊണ്ട് സ്‌ലാബിൽ നിന്ന് ചാടിയിറങ്ങി "വേണ്ട നിന്റെ കുറുമ്പോന്നും അവനു പിടിക്കേല...." റീത്താമ്മച്ചി തല വെട്ടിച്ചു "അമ്മച്ചി പേടിക്കണ്ട ന്നെ ഞാനൊന്നും കാണിക്കേല...."

പാലും മുട്ടയുമെടുത്തു റോയ് യുടെ മുറി ലക്ഷ്യമാക്കി നടന്നു കുളി കഴിഞ്ഞു ലുങ്കിയിലായിരുന്നു റോയ് കണ്ണാടിക്കു മുന്നിൽ നിന്നും തലമുടി ടവ്വൽ കൊണ്ട് ഒന്നു കൂടി തോർത്തവേ ചരിയിട്ടിരിക്കുന്ന വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി കൈയിൽ പാൽഗ്ലാസം പിടിച്ചു നാണം ഭവിച്ചു നിക്കുന്ന ശ്രീയെ കണ്ടവന്റെ കണ്ണു മിഴിഞ്ഞു "എന്നാ...."സ്വരമുയർത്തി ചോദിച്ചതും പെണ്ണ് നാണം ഭാവിച്ചു "പാലും മുട്ടേം...." "അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം...." "അയ്യോ അത് പറ്റെലാ...ഇവിടെ തന്നെ വയ്ക്കണമെന്ന് അമ്മച്ചി പറഞ്ഞു...." പെണ്ണ് അകത്തേക്ക് കയറി പാൽഗ്ലാസും മുട്ടയും അവനടുത്തു മേശമേൽ കൊണ്ടു വച്ചു "ഇതാണല്ലേ ഈ ബോഡിയുടെ രഹസ്യം...." തിരിഞ്ഞവനെ നോക്കി ശ്രീ കീഴ്ചുണ്ട് കടിച്ചു പിടിച്ചു ചോദിച്ചു "ഇറങ്ങിപ്പോടി...."റോയ് യുടെ സമനില തെറ്റാൻ തുടങ്ങിയിരുന്നു "ഏത് സോപ്പാ ഇച്ഛായ തേചേ ക്കുന്നെ.... എന്നാ സ്‌മെല്ലാ ...." അവനോട് കൂടുതൽ അടുത്തു ശ്രീ ശ്വാസം വലിച്ചു വിട്ടു ഒറ്റതള്ളായിരുന്നു റോയ് ശ്രീ കട്ടിലപടിയും കടന്നു നിലത്തു കമഴ്ന്നു വീണു അവനിൽ നിന്നും അങ്ങനെയൊരു നീക്കം ശ്രീ പ്രതീക്ഷിചിരുന്നില്ല

അറിയാതെ അവൾ നിലവിളിച്ചു "അയ്യോ മോളേ എന്ന പറ്റി...." റീത്താമ്മച്ചി ഓടി വന്നു "ഒന്നുല്ല മ്മച്ചി പടി തടഞ്ഞതാ...."ശ്രീ കട്ടിളയോട് ഉരഞ്ഞു പൊട്ടിയ മുട്ടു തടവി എഴുന്നേറ്റു "വല്ലോം പറ്റിയോ എന്നിട്ട്...." അമ്മച്ചി അവളുടെ ദേഹം തടവി "ഇല്ലന്നെ ചെറുതായി പൊറിയതെ ഉള്ളു...." പറയുന്നതിനിടയിൽ അവൾ റോയ് യെ ഒന്നൊളിഞ്ഞു നോക്കി അവന്റെ മുഖം ഉലയിലിട്ട പോലെ ചുവന്നിരുന്നു ഇനിയും നിന്ന തടി കേടാവും എന്നോർത്തതും പെണ്ണ് അമ്മച്ചിയേയും കൂട്ടി സ്‌കൂട്ടായി അല്പം കഴിഞ്ഞപ്പോൾ അമ്മച്ചി ഞാനിറങ്ങാ എന്നു മുറ്റത്തു നിന്നവൻ വിളിച്ചു പറയുന്നത് കേട്ടു ഓടി വന്നപ്പോഴേക്കും ആള് പോയിരു ന്നു മുട്ടയും പാലുമൊന്നും കഴിക്കാതെ അത് പോലെ ഇരിപ്പുണ്ട് "അവനൊന്നും കഴിച്ചില്ല ല്ലോ ഇന്നെന്ന നേരത്തെ പോയേ..."അമ്മച്ചി പറയുന്ന കേട്ടപ്പോ താൻ കാരണം ആണോ എന്നൊരു ചെറിയ വിഷമം ശ്രീയുടെ മുഖത്തുണ്ടായി "മോളിതൊന്നും കാര്യവാക്കണ്ട അവനിങ്ങനെയ വെട്ടൊന്നു മുറി രണ്ടെന്ന സ്വഭാവവ.....നാട്ടിലായിരുന്നപ്പഴേ അവനൊരു പെണ്ണുങ്ങളോടും ആടുക്കാറില്ല....ആ ആരതി കൊച്ചു പോലും ഇവനെ പേടിചിപ്പോ ഇങ്ങോട്ട് വരാറില്ല ന്നെ....." അവളുടെ മുഖം മാറിയത് കണ്ടതും അമ്മച്ചി ആശ്വസിപ്പിക്കാനായി പറഞ്ഞു അമ്മച്ചിയുടെ വാക്കുകൾ കേട്ടതും ശ്രീയുടെ മുഖത്തു പിന്നെയും നറുചിരി മൊട്ടിട്ടു "ഈ വിശ്വാമിത്രന്റെ തപസ്സ് ശ്രീ ഇളക്കും അമ്മച്ചീ...." അവൾ മനസിൽ പറഞ്ഞു................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story