കൂടും തേടി....❣️: ഭാഗം 14

Koodum thedi

എഴുത്തുകാരി: ദക്ഷ

"മോളിതൊന്നും കാര്യവാക്കണ്ട അവനിങ്ങനെയ വെട്ടൊന്നു മുറി രണ്ടെന്ന സ്വഭാവവ.....നാട്ടിലായിരുന്നപ്പഴേ അവനൊരു പെണ്ണുങ്ങളോടും ആടുക്കാറില്ല....ആ ആരതി കൊച്ചു പോലും ഇവനെ പേടിചിപ്പോ ഇങ്ങോട്ട് വരാറില്ല ന്നെ....." അവളുടെ മുഖം മാറിയത് കണ്ടതും അമ്മച്ചി ആശ്വസിപ്പിക്കാനായി പറഞ്ഞു അമ്മച്ചിയുടെ വാക്കുകൾ കേട്ടതും ശ്രീയുടെ മുഖത്തു പിന്നെയും നറുചിരി മൊട്ടിട്ടു "ഈ വിശ്വാമിത്രന്റെ തപസ്സ് ശ്രീ ഇളക്കും അമ്മച്ചീ...." അവൾ മനസിൽ പറഞ്ഞു... പിന്നെയും അമ്മച്ചിക്ക് അരികിൽ സമയം ചിലവഴിചാണ് ശ്രീ തിരികെ പോയത് റോയിയിലേക് അടുക്കാനുള്ള ഏക വഴി അമ്മച്ചിയാണെന്നു അവൾക് മനസിലായിരുന്നു അമ്മച്ചിയെ മണിയിട്ടു പിടിചാലെ വല്ലോം നടക്കു വെപ്രാളപ്പെട്ട് കുളിയും കാപ്പി കുടിയും കഴിഞ്ഞു ശ്രീയെ കാത്ത് ഉമ്മറത്തിരിക്കുകയായിരുന്നു ആരതി ഇടക്ക് എഴുന്നേറ്റു മുറ്റം വരെ ചെന്നു തിരികെ പോരും അവിടം വരെ പോകണം എന്നുണ്ട് പക്ഷെ ശ്രീ അവരോട് അടുത്തിടപഴകുന്നത് കണുമ്പോ എന്തോ നെഞ്ചിൽ ഒരു കൊളുത്തലാണ് എത്ര നോക്കിയിട്ടും കടുവയെ പുറത്തേക്ക്‌ കാണാത്തത് പെണ്ണിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു

കുറച്ചു കൂടി കഴിഞ്ഞപ്പോൾ ശ്രീ നടന്നു വരുന്നത് കണ്ടതും അവൾ വേലിക്കെട്ടിനരികിലേക്ക് ഓടി ചെന്നു "എന്നെ വിളിചെഴുന്നേല്പിച്ചു നീയെവിടെ പോയതാ ശ്രീ..." ഉള്ളിലെ ജിജ്ഞാസ അടക്കാൻ ആവാതെ ആരതി അവളെ നോക്കി "അമ്മച്ചി വിടണ്ടേ പെണ്ണേ... നല്ല ബീഫ് വഴറ്റിയതും അപ്പവും കഴിപ്പിച്ചിട്ടെ വിട്ടൊള്ളു...എന്ന ടെസ്റ്റാന്ന് അറിയോ നീയെന്റെ കൈയൊന്നു മണപ്പിച്ചു നോക്കിയേ..." ശ്രീ കൈ മുഖത്തിനടുത്തേക്ക് കൊണ്ടു വന്നതും ആരതി മുഖം വെട്ടിച്ചു "ഛി ...പോടി .." "എന്റെ പൊന്ന് മോളേ ഈ അച്ചായൻ മാരുടെ ഫുഡിന് പ്രത്യേക ടെസ്റ്റാടി ഇച്ഛായനെ ഞാനൊന്നു കെട്ടിക്കോട്ടെ....തിന്ന് മരിക്കും ഞാൻ..." ശ്രീയുടെ ഓരോ വാക്കുകളും ഉള്ളിൽ ഓരോ അമ്പായി തറക്കുന്നത് ആരതി അറിയുന്നുണ്ടായിരുന്നു "നീ...നീ കാര്യവായിട്ടാണോ ശ്രീ....."ഉള്ളിലെ പിടചിൽ വാക്കുകളിൽ വിറവൽ തീർക്കുന്നുണ്ടായിരുന്നു "അതെന്നാടി അങ്ങനെ ചോദ്യം ശ്രീ ഇത് വരെ തമാശയ്ക് പോലും ഒരാളെ ഇഷ്ടവാ ന്ന് പറയുന്ന ത് നീ കേട്ടിട്ടുണ്ടോ..." ശ്രീയുടെ മറുചോദ്യം ആരതിയെ കുഴക്കി "മ്ച്ചും...."ശ്രീ ചുമൽ കൂച്ചി

"അന്നൊന്നും എനിക്ക് ആരെയും ഇഷ്ടവായില്ല എന്നൊന്നും ഞാൻ പറയില്ല....... .രണ്ടു പേരെ ഇഷ്ടവായിട്ടുണ്ടായിരുന്നു....ആ രണ്ടു പേർക്കും പക്ഷെ നിന്റെ മേലായിരുന്നു കണ്ണ്...നിനക്കല്ലായിരുന്നോ ഫാൻസ് മുഴുവൻ ....അതോണ്ട് ഞാനത് വിട്ടു.... പിന്നെ ബംഗ്ലൂര് പോയപ്പോ പ്രേമിക്കാൻ പറ്റിയ മൂഡോന്നും ഇല്ലായിരുന്നു....ഗേൾസിനെക്കാൾ കൂടുതൽ ബോയ്സും ആയിട്ടായിരുന്നു കമ്പനി...പക്ഷെ എല്ലാവരും നല്ല കട്ടക്ക് ചങ്ക്സ് മാത്രമായിരുന്നു.... .പക്ഷേ ഇച്ഛായനെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ...ഉഫ് എന്റെ പൊന്ന് മോളേ എന്റെ ഹെർട്ട് ബീറ്റ് ഒരു നിമിഷം സ്റ്റക്ക് ആയി പ്പോയി..എന്താ പറയാ .....ആ ചിരി ആ നോട്ടം എന്റെ മോളേ..നിന്ന നിൽപ്പിൽ ഓടിച്ചെന്നങ്ങേരേ കിസ്സ് ചെയ്യാൻ തോന്നും...മൂപ്പര് പക്ഷേ കുറച്ചു മുറ്റാ പെട്ടെന്നൊന്നും വീഴത്തില്ല...സാരല്ല... ആ അമ്മച്ചിയെ ഞാൻ വളച്ചു കുപ്പിയിൽ ആക്കിയിട്ടുണ്ട് ...അമ്മച്ചിയെ വച്ചു ഞാൻ മോനെയും വീഴ്ത്തും...കട്ടയ്ക്ക് കൂടെ നിന്നെക്കണേ ടി..." ശ്രീ ചിരിയോടെ പറഞ്ഞതും ആരതി നിർവികാരം അവളെ നോക്കി "എന്നാടി നിന്റെ മുഖത്തൊരു തെളിച്ചക്കുറവ് എന്റിചായന്റെ മേലെ നിനക്കും കണ്ണുണ്ടോ...."ശ്രീയുടെ ചോദ്യം കേട്ട് എന്തു പറയണം എന്നറിയാതെ ആരതി നിന്നു "ഉണ്ടേൽ തന്നെ എന്റെ പൊന്നു മോള് ആ വെള്ളമങ്ങു വാങ്ങി വച്ചേരേ....

മറ്റവന്മാരെ ഒഴിവാക്കിയ പോലെ ഇച്ഛായനെ ഒഴിവാക്കാൻ ഞാൻ ഉദ്ദേശിചിട്ടില്ല... അങ്ങേരെ കൊണ്ടെന്റെ കഴുത്തിൽ ഒരു മിന്നു കെട്ടിച്ചു എന്റെ മൂന്നും രണ്ടും അഞ്ചു മക്കളെ കൊണ്ട് അങ്ങേരെ ഞാൻ അപ്പാന്ന് വിളിപ്പിക്കും..."ഒതുക്കുകൾ ചാടിയിറങ്ങുന്നതിനിടയിൽ ശ്രീ പൊട്ടിച്ചിരിയോടെ പറഞ്ഞു "എന്റെ മുത്തപ്പാ എന്തു പറയും ഇവളോട്....."ആരതി മൂകം കേണു "സാറിന്റെ മനസിൽ വേറെ ആരേലും ഉണ്ടോന്ന് അറിഞ്ഞിട്ടു പോരെ ഇതൊക്കെ..."വരമ്പിലൂടെ നടക്കവേ ആരതി പതിയെ ചോദിച്ചു "അതൊക്കെ ഞാൻ അമ്മച്ചിയോട് ചോദിച്ചെടി....അങ്ങേരുടെ സ്വഭാവത്തിന് ആരുമായും അടുക്കില്ല ന്ന അമ്മച്ചി പറഞ്ഞെ.... നിന്നോടും വഴക്കായി ന്ന് അമ്മച്ചി പറഞ്ഞു.... സത്യം പറയാവല്ലോ അതു കേട്ടപ്പോ എനിക്ക് ആശ്വാസവാ തോന്നിയെ എങ്ങാനും നിന്നോട് വല്ലോം തോന്നിയ പിന്നെ നമ്മള് തമ്മിൽ തെറ്റേണ്ടി വരില്ലേ .." "ങേഹ്...."ആരതി പിടച്ചിലോടെ ശ്രീയെ നോക്കി "ഉണ്ടെങ്കിലത്തെ കാര്യവല്ലേ പറഞ്ഞെ....എൻറിച്ചായനെ നീ തട്ടിയെടുക്കില്ലെന്ന് എനിക്കറിയത്തില്ല യോ...... അങ്ങേരെ എനിക്കത്രക്ക് ഇഷ്ടവായെടി പെണ്ണേ.....ആർക്കും ഇനി ഞാൻ വിട്ടു കൊടുക്കത്തില്ല...."ശ്രീ ചിരിയോടെ അവളുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചു

പിന്നീട് ശ്രീ പറഞ്ഞതൊന്നും ആരതി കേൾക്കുന്നും അറിയുന്നും ഉണ്ടായിരുന്നില്ല പിച്ച വച്ചു നടക്കുന്ന കാലം മുതൽ നിഴലായി കൂടെയുള്ളവൾ എന്തും പകുത്തു നൽകിയിട്ടെ ഉള്ളു വീട്ടുകാരുടെ സ്നേഹം വരെ ആ അവളാണ് തന്നോട് ആദ്യമായി ഒരു കാര്യം പറയാതെ പറയുന്നത് അവളുടെ ഇച്ഛായനെ വീട്ടു കൊടുക്കാൻ അവളറിയുന്നില്ല ല്ലോ അവളുടെ ഇച്ഛായൻ എന്നോ തന്റെ പ്രാണനായി മാറിയ കാര്യം കഴിയോ തനിക്ക് തന്റെ പ്രാണനെ വിട്ടു കൊടുക്കാൻ മേല്ചുണ്ടിൽ ഉപ്പുരസം പടർന്നപ്പോഴാണ് താൻ കരയുകയാണെന്ന് ആരതിക്ക് മനസിലായത് മുഖം അമർത്തി തുടച്ചു അവക് ശ്രീയുടെ വിരലിൽ ഒന്നു കൂടി അമർത്തിപ്പിടിച്ചു ശ്രീ നിലയത്തിൽ ഉണ്ണി ഇല്ലായിരുന്നു ആ അവസ്ഥയിൽ ആരതിക്ക് അത് ആശ്വാസമായി തോന്നി എങ്കിലും മനസ്സ് പിടിച്ചിടത്തു നില്കുന്നുണ്ടായിരുന്നില്ല സിന്ധുവാന്റിയുടെയും ശ്രീയുടെയും സ്നേഹം ഇപ്പോൾ വല്ലാതെ ശ്വാസം മുട്ടിക്കും പോലെ ഉച്ചയായപ്പോൾ തലവേദനയെന്നു കള്ളം പറഞ്ഞു തിരികെ പോയി അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു വീട്ടിലെത്തും വരെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

നേരെ മുറിയിലേക്ക് ചെന്നു വാതിൽ അടച്ചു കട്ടിലിലേക്ക് വീണു വൈകിട്ട് ആയിട്ടും അമ്മ വിളിച്ചിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല മിഴികൾ ഇടക്കിടെ അടഞ്ഞു കിടക്കുന്ന ജാലകത്തിന് നേരെ പായുന്നുണ്ടായിരുന്നു വിട്ട് കളയണം എന്ന് വിവേകം കല്പിക്കുമ്പോൾ വിട്ടു കളയരുതെന്ന് മനസ്സ് കേഴും പോലെ ആളെ കുറിച്ചു ചിന്തിക്കരുതെന്ന് കരുതുന്ന ഓരോ നിമിഷവും കൂടുതൽ മിഴിവോടെ ഉള്ളിന്റെയുള്ളിൽ ആളോടി എത്തുമ്പോലെ തന്റേത് അല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്റേത് മാത്രമാണെന്ന് മനസ്സ് തർക്കിക്കും പോലെ.... അമ്മയും നിധിയും നിർബന്ധിചപ്പോ അത്താഴം എന്തോ കൊത്തിപ്പെറുക്കി വന്നു കിടന്നു അപ്പുറത്തേക്ക് അനുസരണ ഇല്ലാതെ പായുന്ന മിഴി കളെ പണിപ്പെട്ടടക്കി കണ്ണിറുകെ പൂട്ടി കിടന്നു ആള് വന്നിട്ടുണ്ടാവുമോ....തന്നെ ഒരു നോക്ക് കാണാൻ ആ ജാലക വാതിലിനപ്പുറം കാത്തു നില്പുണ്ടാവുമോ... ഹൃദയം നിലവിളി കൊള്ളുന്നു മിഴികൾ നിർത്താതെ പെയ്യു ന്നു അവസാനം പിടിച്ചു നിൽക്കാൻ വയ്യാതെ വന്നപ്പോ പതിയെ എഴുന്നേറ്റു കൊളുത്തു മാറ്റി അല്പം തുറന്നു നോക്കി ഒരു നിമിഷം തനിക്ക് കാണാൻ പാകത്തിന് ആളവിടെ ഫോണും പിടിച്ചു നിലിക്കുന്നത് കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരു പോലെ വന്നു കൈയിൽ ഫോണുണ്ടെങ്കിലും നോട്ടം ഇങ്ങോട്ടേക്കാണ്

കൺ നിറയെ ആളെ നോക്കി നിന്നു ഇത്തിരി തുറന്നതിനാൽ തന്നെ കാണാൻ ചാൻസ് ഇല്ല വേണ്ട കാണണ്ട....നിക്ക് കണ്ട മതി.... ന്നെ ഇനി കാണണ്ട.... മിഴി നിറഞ്ഞു കാഴ്ച്ച മറഞ്ഞപോൾ തിരിയെ പോയി കിടന്നു മനസ്സ് ശാന്തമാവാൻ സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഉറക്കം നിദ്രയെ തഴുകി എന്തോ സ്പ്നം കണ്ടാണ് ഞെട്ടി എഴുന്നേറ്റത് കണ്ട സ്വപ്നത്തിന്റെ പ്രതിഫലനമെന്നോണം നന്നായി വിയർത്തിരുന്നു ജഗിൽ നിന്നും അല്പം വെള്ളമെടുത്തു കുടിച്ചു എന്തോ കിടക്കാൻ തോന്നാഞ്ഞത് കൊണ്ട് ജനലിനരികെ പോയി വാതിൽ പാളികൾ അല്പം തുറന്നു നോക്കവേ ഒരു കൊള്ളിയാൻ ദേഹത്തു കൂടി പാഞ്ഞു പോയത് ആരതി അറിഞ്ഞു ആളപ്പോഴും ആ നിൽപ്പാണ് അറിയാതെ മിഴികൾ ക്ളോക്കിലേക് പാഞ്ഞു പതിനൊന്നര കഴിഞ്ഞിരിക്കുന്നു തന്നെ ഒരു നോക്ക് കാണാൻ ആണ് ആ നിൽപെന്നു ഓർത്തതും ഹൃദയം വിണ്ടു കീറി വാതിൽ തുറന്നു ഉമ്മറവാതിൽ ശബ്ദമില്ലാതെ തുറക്കുമ്പോൾ നെഞ്ചു പൊടിയുന്നുണ്ടായിരുന്നു തന്നേ കണ്ടതും ആള് നിന്നിടത്തു നിന്നും ചലിക്കുന്ന കണ്ടു വേലിക്കെട്ട് കടന്നു

ആള് വരുമ്പോൾ ഹൃദയം പെരുമ്പറ മുട്ടുന്നുണ്ടായിരുന്നു അടുത്തെത്തും വരെയും നിന്നിടത്തു നിന്നും ചലിക്കാൻ ആയില്ല "കൊച്ചേ...."അരികിൽ വന്നു നേര്മയായി വിളിച്ചതും ഒന്ന് കുളിർന്നു വിറച്ചു പോയി "എന്നതാ പറ്റിയെ എത്ര നേരം കൊണ്ടു ഞാൻ നോക്കി നിൽക്കുന്നു എവിടെ ആയിരുന്നു ഇത്രയും നേരം...."കിതപ്പടക്കി ചോദിക്കുമ്പോൾ ആ സ്വരത്തിൽ നിറഞ്ഞു നിൽക്കുന്ന ഉത്കണ്ഠ തിരിച്ചറിയാൻ കഴിയുമായിരുന്നു "ഒന്നുല്ല....നിക്ക് തലവേദന.... ഉറങ്ങിപ്പോയി...."കള്ളം പറയുന്നത് പിടിക്കപ്പെടാതെ ഇരിക്കാൻ നിലത്തേക്ക് മിഴികൾ ഊന്നി "ന്നിട്ട് ഇപ്പൊ കുറവുണ്ടോ...." "മ്ഹ്...."ശിരസ്സ് ചലിപ്പിച്ചു "എന്ന പോയി കിടന്നോ...ഉറക്കിളക്കണ്ട...." "മ്..."മെല്ലെ പിന്തിരിയാൻ ഒരുങ്ങുംമ്പോൾ വിരൽ തുമ്പിൽ വിരൽ കോർത്തതറിഞ്ഞു തിരിഞ്ഞു നോക്കാനുള്ള കെല്പില്ലാത്തതിനാൽ അങ്ങനെ തന്നെ നിന്നു രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് വിരൽ അയച്ചു

"പൊക്കോ..."പതിഞ്ഞ സ്വരത്തിൽ പറയുന്ന കേട്ടതും അകത്തു കയറി വാതിൽ ചാരി അത്നിമേൽ തളർന്നു നിന്നു ഏറെ നേരം ആ നിൽപ് നിന്നു വാതിൽ തുറന്നു നോക്കുമ്പോൾ അപ്പുറം വെളിച്ചം അണഞ്ഞിരുന്നു റോയ് കൊരുത്ത് പിടിച്ച വിരലി ന് അപ്പോഴും ചൂടായിരുന്നു....പ്രണയ ചൂട്.. പിറ്റേന്ന് കാലത്തെ എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി ഒരു ഗ്ലാസ് കാലിചായ കുടിച്ചു ഇറങ്ങുമ്പോൾ ശ്രീ ഇങ്ങോട്ടേക്ക് എത്തും മുന്നേ അവിടെത്തണം എന്ന ചിന്തയായിരുന്നു പുറത്തിറ ങ്ങിയപ്പോഴാണ് അമ്മച്ചിയെ ഒന്നു കാണണം എന്ന് തോന്നിയത് കാലുകൾ അവൾക് മുന്നേ അങ്ങേക്ക് ചലിച്ചു തുടങ്ങിയിരുന്നു "അമ്മച്ചീ...."എന്നു വിളിച്ചു കൊണ്ട് കടന്നു ചെന്നെങ്കിലും അവിടെങ്ങും ആരെയും കണ്ടില്ല അടുക്കളയും ഹാളും കടന്നു അമ്മച്ചിയുടെ മുറിയിൽ കയറിയതും ആരോ പിന്നിൽ നിന്നും വാതിൽ ചേർത്തടച്ചതും ഒരുമിച്ചായിരുന്നു...... ഞെട്ടി തിരഞ്ഞ പെണ്ണിനെ നോക്കി വാതിൽ ചാരി നിന്ന് അവൻ ചൂണ്ടുവിരൽ ചുണ്ടിൽ തട്ടിച്ചു "ശ്‌ശ് ......".............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story