കൂടും തേടി....❣️: ഭാഗം 15

Koodum thedi

എഴുത്തുകാരി: ദക്ഷ

"അമ്മച്ചീ...."എന്നു വിളിച്ചു കൊണ്ട് കടന്നു ചെന്നെങ്കിലും അവിടെങ്ങും ആരെയും കണ്ടില്ല അടുക്കളയും ഹാളും കടന്നു അമ്മച്ചിയുടെ മുറിയിൽ കയറിയതും ആരോ പിന്നിൽ നിന്നും വാതിൽ ചേർത്തടച്ചതും ഒരുമിച്ചായിരുന്നു...... ഞെട്ടി തിരഞ്ഞ പെണ്ണിനെ നോക്കി വാതിൽ ചാരി നിന്ന് അവൻ ചൂണ്ടുവിരൽ ചുണ്ടിൽ തട്ടിച്ചു "ശ്‌ശ് ...." അങ്ങനെയൊരു നീക്കം റോയ് യിൽ നിന്നും പ്രതീക്ഷിക്കാത്തതിനാൽ ആരതി ഒരു നിമിഷം അന്താളിച്ചു പോയി വാതിലിൽ ചാരി നിന്നു കുസൃതിചിരിയോടെ അവളെ അടിമുടി അളക്കുകയായിരുന്നു റോയ് അപ്പോൾ ഓറഞ്ചും മഞ്ഞയും ഇട കലർന്ന ചുരിദാർ ആയിരുന്നു വേഷം അധികം കനമില്ലാത്ത ഷാൾ മാറ് മറച്ചു നിവർത്തിട്ടിട്ടുണ്ട് ഈറൻ മാറാത്ത നീളൻ മുടി വീതിർത്തിട്ടു അറ്റം കെട്ടിയിരിക്കുന്നു നെറ്റിയിലും കഴുത്തടിയിലും പ്രസാദം തൊട്ടിട്ടുണ്ട് കാതിലെ മൊട്ടു കമ്മലും മൂക്കിലെ വെള്ളക്കൽ മൂക്കുത്തിയും ഒഴിച്ചാൽ ബാക്കി ഭാഗങ്ങളെല്ലാം ശൂന്യമാണ്

അവളെ ആകെ മൊത്തം ഉഴിഞ്ഞവന്റെ കുഞ്ഞിക്കണ്ണുകൾ അവളുടെ കുഞ്ഞു മുഖത്തിൽ തങ്ങി നിന്നു തന്റെ നോട്ടം എൽക്കും തോറും ആ മുഖം കടലാസ് പോലെ വിളറുന്നതും ചുണ്ടുകൾ വിതുമ്പാൻ ഒരുങ്ങുന്നതും മിഴികൾ പെയ്യാൻ തുടങ്ങുന്നതും റോയ് അറിയുന്നുണ്ടായിരുന്നു "കൊച്ചേ....എന്നാ പറ്റി..."ചോദിച്ചു കൊണ്ടവൾക്കരികിലേക്ക് ചെല്ലാൻ ആഞ്ഞതും പെണ്ണ് വിറച്ചുകൊണ്ടു രണ്ടടി പിന്നോക്കം മാറി കട്ടിലിൽ തട്ടി മറിഞ്ഞു വീണു "ശെയ്....എന്ന കൊച്ചേ ഈ കാണിച്ചേ..."ചോദ്യത്തോടൊപ്പം അവളെ എഴുന്നേല്പിക്കാൻ വേണ്ടി കൈ നീട്ടിയതും ആരതി ഇരു കൈകൾ കൊണ്ടും ചെവി രണ്ടും അടച്ചു പിടിച്ചു കണ്ണിറുക്കി നിലവിളിച്ചതും ഒരുമിച്ചായിരുന്നു ആരതിയുടെ പെരുമാറ്റം റോയ് യെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു പിന്നെയും നിലവിളിക്കാൻ ഒരുങ്ങിയതും അരികിൽ ഇരുന്നു ബലമായി നെഞ്ചോട്‌ ചേർത്തവളുടെ വാ മൂടി തന്റെ നെഞ്ചോട്‌ ചേർന്നിരിക്കുന്നവളുടെ ദേഹം കിലുന്നനെ വിറ കൊള്ളുന്നത് റോയ് അറിയുന്നുണ്ടായിരുന്നു

അവനൊന്നു കൂടെ ദേഹത്തോട് ചേർത്തതും പെണ്ണ് കുഴഞ്ഞെന്ന പോലെ ആ നെഞ്ചിലെക്ക് തളർന്നു വീണു "എഡോ....."റോയ് വാ മൂടിയ കരം മാറ്റി അവളുടെ കവിളിൽ ദുർബലമായി അടിച്ചു പാതി കൂമ്പിയ മിഴികൾ വലിച്ചു തുറന്നവൾ ആ മുഖത്തേക്ക് തളർച്ചയോടെ "എന്താടോ...ഇത്...പേടിച്ചു പോയോ...." ആർദ്രമായി അവൻ ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കി അൽപനേരം കൂടി അവളാ കിടപ്പ് കിടന്നു "കൊച്ചേ...."റോയ് പിന്നെയും വിളിച്ചതും സ്‌ഥലകാല ഭോധം വന്നത് പോലെ ആരതി പിടഞ്ഞെഴുന്നേറ്റു അവളുടെ നോട്ടം ഒരു നിമിഷം അടഞ്ഞ വാതിലിനു നേരെ നീണ്ടു റോയ് അവൾക്കരികിൽ നിന്നും എഴുന്നേറ്റു ചെന്നു വാതിൽ മലർക്കെ തുറന്നിട്ടു "ഇതാണോ നിന്റെ പ്രശ്‌നം.... ങേഹ്...." ചോദിച്ചു കൊണ്ടവൻ അവൾക്കരികിൽ വന്നിരുന്നു ആരതി കുഞ്ഞിച്ച മുഖത്തോടെ തന്നെയിരുന്നു അവളുടെ ദേഹത്തു നിന്നും വിറവൽ വിട്ട് മാറിയിട്ടില്ലായിരുന്നു "കൊച്ചേ...."അത്രമേൽ പ്രണയത്തോടെയവൻ വിളിച്ചതും ആരതി മിഴുതുമ്പ് ഉയർത്തി നോക്കി അവളുടെ കലങ്ങിയ മിഴികൾ അവനുള്ളിൽ എവിടെയോ കൊളുത്തി വലിച്ചു "എന്തിനാ ഈ കണ്ണിങ്ങനെ നിറച്ചു വച്ചേക്കുന്നെ...തുടച്ചു കളഞ്ഞേ...."

ശാസനാ പൂർവം അവൻ പറഞ്ഞതും അവളുടെ മിഴികൾ കവിളിലെ നീരൊപ്പി "വെള്ളം വേണോ..." "മ്മ് ഹ്..."അവന്റെ ചോദ്യത്തിന് അവൾ നിഷേധം തലവെട്ടിച്ചു "എന്ന ഇനി പറഞ്ഞെ.... എന്തിനാ നിലവിളിചേ ....പേടിച്ചു പോയോ..." "മ്മ്...."നിലത്തേക്ക് മിഴികൾ ഊന്നി പയ്യെ പറഞ്ഞു് "എന്തിനാ പേടിച്ചേ.... ഞാനതിന് ഒന്നും ചെയ്തില്ല ല്ലോ..." "അത്....ഇങ്ങനെ ...വാതിലൊക്കെ അടച്ചപ്പം...." "മ്...അടച്ചപ്പം...." "ഞാൻ... എന്നെ...." "നിന്നെ...."റോയ്‌ ചോദിച്ചതും ആരതി ഒന്നവനെ നോക്കി പിന്നെയും മിഴികൾ താഴ്ത്തി... "ഉപദ്രവിക്കുമോ എന്നു പേടിച്ചു ....അല്ലെ...." ചോദിക്കുമ്പോൾ അവന്റെ സ്വരം അൽപം കടുത്തിരുന്നു "പറ കൊച്ചേ...അങ്ങനെയല്ലേ..." "മ്..."ആ വാക്കുകളിലെ തീക്ഷ്ണത അറിഞ്ഞതും പിന്നെയും മിഴികൾ നിറഞ്ഞു "അങ്ങനെയാണോ ഈ റോയ് യെ കുറിച്ചു നീ ചിന്തിച്ചേക്കുന്നെ....ലോകത്തുള്ള സകല ആണുങ്ങളും നിന്റെ അപ്പനെ പോലെയാ ണെന്ന് കരുതിയോ നീ....ഞാനെ കൊമ്പനക്കാട്ടിൽ വർഗീസിന്റെയും റീത്താമ്മയുടെയും മോനാ ....നിന്നെപോലൊരു പെണ്ണിനെ ഒറ്റയ്ക് കിട്ടിയ മുറിയിൽ അടച്ചിട്ട് കീഴ്പ്പെടുത്താൻ മാത്രം അധഃപതിച്ചു പോയിട്ടില്ല റോയ്...ഇത് വരെ ഒരു പെണ്ണിനോടും ഇല്ലാത്ത സ്വാതന്ത്ര്യം നിന്നോട് ഞാൻ കണിച്ചിട്ടുണ്ട്....അത് നിന്റെ ദേഹത്തിനു വേണ്ടിയാണെന്നു കരുതിയോ നീ.....

"അത് വരെയുള്ള ശാന്തത വെടിഞ്ഞവൻ തന്റെ നേരെ ചീറിയതും ആരതി വിങ്ങിപൊട്ടികൊണ്ടു മുഖം ഇരു കൈവെള്ളയിലും അമർത്തി കുനിഞ്ഞിരുന്നു അൽപ നേരം അവിടം നിശബ്ദമായിരുന്നു ഇടക്കിടെ ഉയരുന്ന അടക്കിപ്പിടിച്ച തേങ്ങൽ ഒഴിച്ചാൽ അൽപ സമയം കഴിഞ്ഞു നോക്കുമ്പോൾ റോയ് അരികിൽ ഇല്ലായിരുന്നു കണ്ണും മുഖവും അമർത്തി തുടച്ചു എഴുന്നേൽക്കുമ്പോൾ തനിക്കെന്താണ് സംഭവിച്ചതെന്ന ചിന്തയിൽ ആയിരുന്നു ആരതി സാറിനെ കുറിച്ചങ്ങനെയൊന്നും ചിന്തിച്ചു കൂടെയില്ല പക്ഷേ പെട്ടെന്ന് അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ മനസ്സ് കൈവിട്ടു പോയി എന്നതാണ് സത്യം ഉള്ളിൽ കുഴിച്ചു മൂടാൻ ശ്രമിക്കുന്ന പേടിയും ആകാംക്ഷയും സട കുടഞ്ഞെഴുന്നേറ്റു തിരിച്ചറിവ് വന്നത് മുതൽ വാസുവെന്ന വൃത്തികെട്ട മനുഷ്യന്റെ ഓരോ സമീപ്യത്തെയും ഭയത്തോടെ സമീപിക്കുന്ന ഒരു പെണ്കുട്ടി അവൾക്കുള്ളിൽ നിന്ന് പിന്നെയും എങ്ങലടിച്ചു കരഞ്ഞു അവളുടെ കണ്ണീരു വീണ പകലുകളും ഉറക്കം നഷ്ടപ്പെട്ട രാത്രികളും അവളുടെ അന്തരംഗത്തിൽ ഓടിയിറങ്ങി

മെല്ലെ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ടേബിളിൽന്മേൽ കൈമുട്ടുകൾ ഊന്നി ഇരു ചെന്നിയിലും അമർത്തിപ്പിടിച്ചു മുഖം കുനിച്ചിരിക്കുന്ന റോയ് യെ ഒരു നിമിഷം ആരതിക്ക് കുറ്റബോധം തോന്നി ഒരിക്കലും സാറിനോട് അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു തെറ്റ് സംഭവിച്ചു പോയി...സാറിനെ ഒരിക്കലും അവിശ്വസിച്ചിട്ടല്ല...പക്ഷേ പെട്ടെന്നെന്തോ....അങ്ങനെയൊക്കെ.. "ഞാൻ... പോവാ...."അടുത്തു ചെന്നു പറഞ്ഞതും ആളൊന്നു മുഖം തിരിച്ചു നോക്കി "മ്.."മെല്ലെ തല ചലിപ്പിച്ചു ആ കണ്ണുകൾ ചെക്കിപ്പൂ പോലെ ചുവന്നിരുന്നു "അമ്മച്ചി....." "കുർബാനയ്ക് പോയി...." പിന്നെയും നിശ്ശബ്ദത എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് നാവിന് പക്ഷേ വിലങ്ങിട്ടത് പോലെ ആള് പിന്നെയും പഴേ പൊസിഷനിൽ ഇരുന്നതും മെല്ലെ തിരിഞ്ഞു നടന്നു ഓരോ അടിവയ്ക്കുന്നതും ഓരോ ഗർത്തമാണെ ന്ന് തോന്നി ആരതിക്ക് നിക്ക് മാത്രം എന്താ ഭഗവാനേ ഇങ്ങനെ... ഒന്നുറക്കെ പൊട്ടിക്കരയണമെന്നു തോന്നി പെണ്ണിന്... 🕊️ "നീയെന്താ പെണ്ണേ ഇവിടെയൊന്നുമല്ലേ...."സ്റ്റെപ്പുകൾ ഓരോന്നായി പിഴച്ചപ്പോൾ ശ്രീ അരിശത്തോടെ ചോദിച്ചു "നമ്മക്ക് നിർത്താ എന്നെക്കൊണ്ട് വയ്യ...."ആരതി അപേക്ഷയോടെ ശ്രീയെ നോക്കി "പെണ്ണേ ഇനി സമയമില്ല നമുക്ക് ....."

"ഇന്നൊരു ദിവസം കൂടി....നാളെ തൊട്ട് ശരിയാക്കാ നമുക്ക്..." ആരതി അരയിൽ കെട്ടിയ ഷോൾ അഴിച്ചു നേരെ പിടിച്ചിട്ടു "ഹമ്....നിന്റെ ഇഷ്ടം പോലെ ചെയ്യ്...." ശ്രീ കൈയൊഴിഞ്ഞതും ആരതി ഉമ്മറത്തെക്ക് ഇറങ്ങി "ഇതെന്ന ഇന്നും നേരത്തെ പോവാന്നോ..."ഇളം തിണ്ണയിലെ അരഭിത്തിയിൽ കാലു നീട്ടിയിരുന്നു ഏതോ പുസ്തകം വായിച്ചു കൊണ്ടിരുന്ന ഉണ്ണി അവളെ കണ്ടതും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു "അവളെന്തൊ മൂഡോഫാ ഉണ്ണ്യേട്ട...."ശ്രീ പറഞ്ഞതും ഉണ്ണി അവളെയൊന്നു ചൂഴ്ന്നു നോക്കി "എന്നാടി...." "ഒന്നുല്ല ഉണ്ണ്യേട്ടാ ഒരു തല വേദന പോലെ....ഞാൻ പോട്ടെ...." "ഈ പെണ്ണിനിതെന്നാ പറ്റി...."അവള് നടന്നു പോവുന്നതും നോക്കി ശ്രീ ഉരുളൻ തൂണ് പിടിച്ചു നിന്നു ആരതി വരമ്പിലേക്ക് ഇറങ്ങിയതും ഉണ്ണി അകത്തുപോയി ഒരു ടീഷർട്ട് ഇട്ടു വന്നു "ഉണ്ണ്യേട്ടൻ എങ്ങോട്ടാ...."ശ്രീ അവനെ സംശയത്തോടെ നോക്കി "ഇപ്പോ വരാടി...."അവൻ ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടെ പറഞ്ഞു ആരതി നടന്നു വരമ്പ് കഴിയുമ്പോഴേക്കും അവൻ പാടം ചുറ്റി അവൾക്ക് മുന്നിലെത്തിയിരുന്നു പെട്ടെന്നവനേ കണ്ടതും അവൾ മിഴിച്ചു നോക്കി "എന്താ നിന്റെ പ്രശ്‌നം...."ഹെൽമറ്റ് ഊരി വണ്ടിയിൽ നിന്നും ഇറങ്ങി അവൻ വണ്ടിയിൽ ചാരി നിന്നവളെ നോക്കി "ഒന്നില്ല...."

അവൾ മുഖത്തു നോക്കാതെ പറഞ്ഞു "ഇങ്ങോട്ട് നോക്ക് ആരതി...."ഉണ്ണിയുടെ ശബ്ദം ഉയർന്നിരുന്നു "വാസുവല്ല ഇപ്പോഴത്തെ നിന്റെ പ്രശ്നം....അയാളിനി ഈ അടുത്തൊന്നും നാട്ടിൽ കാലു കുത്തില്ലെന്ന റോയ് സാറ് പറഞ്ഞെ...പിന്നെയെന്താ നിന്റെ പ്രശ്‌നം.... ഞാനാണോ....." ഉണ്ണി ചൂഴ്ന്നു നോക്കിയതും ആരതി നിസ്സഹായതയിൽ അവനെ നോക്കി "നോക്ക് പെണ്ണേ.... എന്റെയുള്ളിൽ നിന്നോട് ഒരിഷ്ടം ഉണ്ട്...നീ പോലും അറിയാതെ എന്നിലെപ്പോഴോ വേരുറച്ചു പോയോരിഷ്ടം.... തുറന്നു പറയാൻ ഒരവസരം കിട്ടിയപ്പോൾ എന്റെ ഇഷ്ടം നിന്നെ അറിയിച്ചു.... എന്നു വച്ചു നീയും എന്നെ ഇഷ്ടപ്പെടണ മെന്ന് ഞാൻ വാശി പിടിച്ചോ ഇല്ലല്ലോ...നിനക്ക് ഉൾക്കൊള്ളാൻ ആവില്ലെന്ന് നീ പറഞ്ഞപ്പോ നിന്നെ ഞാൻ നിർബന്ധിചോ...ഇല്ല ല്ലോ....ഇതൊന്നും പിടിച്ചു വാങ്ങേണ്ടതല്ലെന്ന് എനിക്ക് നല്ല പോലെ അറിയാം....അതൊക്കെ സ്വയം തോന്നെണ്ടതാണ്.....നിനക്കങ്ങനെ ഒരിഷ്ടം എന്നോട് തോന്നുന്ന നാൾ വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്.......ഈ ജന്മം ഇല്ലെങ്കിൽ വരും ജന്മം വരെയും...എന്നുവച്ചു നിന്നെ ഞാൻ ഫോഴ്‌സ് ചെയ്യുകയോ ശല്യം ചെയ്യുകയോ ഇല്ല....ഞാനിപ്പോഴും നിന്റെ പഴേ ഉണ്ണ്യേട്ടൻ തന്നെയാണ്...നീയെൻറെ പൊട്ടിപ്പെണ്ണും... അതിനൊരു മാറ്റവും വന്നിട്ടില്ല....

അതു കൊണ്ട് കാട് കയറി ചിന്തിച്ചു ടെൻഷൻ അടിച്ചു നടക്കണ്ട... അവശ്യത്തിൽ കൂടുതൽ കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ ഈ കുഞ്ഞി തലയിൽ ഉണ്ടെന്നു എനിക്കറിയാം...ഇനി ഞാനുമൊരു കരടാവുന്നില്ല....." അവസാന വാചകം പറയുമ്പോൾ അവന്റെ സ്വരം നേർത്തിരുന്നു... "പൊക്കോ എന്ന...."അൽപ്പസമയം കാത്തു നിന്നും അവൾ മിണ്ടാതെ ആയപ്പോ ഉണ്ണി വഴിമാറിക്കൊടുത്തു ഒതുക്കു കല്ലുകൾ കയറി ഏറ്റവും മുളിലെത്തി അവളൊന്നു തിരിഞ്ഞു നോക്കി അവനപ്പോഴും അവളെ തന്നെ നോക്കി നില്പുണ്ടായിരുന്നു... 🕊️ സന്ധ്യ മയങ്ങിയത് മുതൽ ആരതി പുറത്തേക്ക് നോക്കി ഇരിപ്പാണ് റോയ് യെ കണ്ടതെ ഇല്ല ആളുടെ മൈൻഡ് എങ്ങനെ ആവും ന്ന് അറിയാത്തത് കൊണ്ടു അവിടേക്ക് ചെല്ലാനും മനസ്സനുവദിക്കുന്നില്ല റീത്താമ്മച്ചി തന്നെ തിരക്കിയെന്നു നിധി വന്ന പാടെ പറഞ്ഞിരുന്നു അത്താഴം കഴിച്ചു കിടന്നിട്ടും ആളെ മാത്രം കണ്ടില്ല ഒരു നോട്ടം കണ്ടില്ലെങ്കിൽ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി അവൾക് വല്ലാതെ നോവുന്ന പോലെ പെണ്ണിന് ഇന്നലെ രാത്രി ചിന്തിച്ചു കൂട്ടിയതെല്ലാം വ്യഥാവിൽ ആണെന്ന് ആരതിക്ക് മനസിലായി

ഇനിയാ സാമീപ്യമില്ലാതെ തനിക്ക് പറ്റില്ല ഇനിയും നിന്നാൽ പ്രാന്ത് പിടിക്കുമെന്ന് തോന്നിയതും പെണ്ണ് റീത്താമ്മച്ചി അവിടെ തനിച്ചാണെന്നു കള്ളം പറഞ്ഞിറങ്ങി പറഞ്ഞപോലെ റീത്താമ്മച്ചി തനിച്ചായിരുന്നു റോയ് രാവിലെ പോയതാ വന്നിട്ടില്ലെന്ന് അമ്മച്ചി പറഞ്ഞു വൈകിക്കുമെന്നു വിളിച്ചു പറഞ്ഞു ത്രേ ഉമ്മറത്തെ വാതിൽ ചാരിയിട്ട് കിടന്നോളാൻ ഏൽപ്പിച്ചത് കൊണ്ടു അൽപ്പനേരം സംസാരിച്ചിരുന്നു ഇരുവരും കിടന്നു ഇന്സുലിനും ടാബ്ലറ്റ്സും കഴിച്ചു കിടന്നതിനാൽ അമ്മചി കിടന്നപാടെ ഉറക്കം പിടിച്ചു അൽപസമയം കഴിഞ്ഞതും മുറ്റത്തെ മണ്തരികൾ ഞെരിച്ചു കൊണ്ട് ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു അമ്മച്ചിയെ എഴുന്നേല്പിക്കാതെ മെല്ലെ പുറത്തിറങ്ങി വാതിൽ ചാരി ഉമ്മറത്തെ വാതിൽ തുറന്നു ആളകത്തു കയറുന്നതിന് മുന്നേ മുറിയിൽ പോയിരുന്നു വാതിൽ അടച്ചു അമ്മച്ചിയെ പോയൊന്നു എത്തിനോക്കി തിരിയെ മുറിയിൽ എത്തി ലൈറ്റിട്ടതും കട്ടിലിൽ ഇരിക്കുന്ന ആളെ കണ്ടവൻ ഒന്നു ഞെട്ടി..... അവളെ അവിടെ പ്രതീക്ഷിക്കാത്തതിന്റെ ഞെട്ടൽ അവന്റെ മുഖത്തുണ്ടായിരുന്നു എങ്കിലും പെട്ടെന്ന് മുഖഭാവം മാറ്റി വാതിൽ അല്പം ചാരി അവളെ കാണാത്ത മട്ടിൽ അവൻ ഷർട്ടിന്റെ ബട്ടണ് അഴിച്ചു ആരതി ഒരു നിമിഷം അമ്പരന്നു ഇങ്ങനെയൊരു നീക്കമല്ല പ്രതീക്ഷിച്ചത് എന്തെങ്കിലും ഒന്ന് മിണ്ടാൻ ആണെങ്കിൽ ആളൊട്ട് മൈൻഡ് ആക്കുന്നുമില്ല ഷർട്ട് അഴിച്ചു ഹാങ്രിൽ കൊളുത്തിയവൻ ബനിയൻ തലവഴി ഊരിയെടുത്തു മേശമേൽ ഇട്ടു അടുത്ത നിമിഷമവൻ പാന്റിന്റെ സിബ്ബ് വലിച്ച് ഊരിയതും ആരതി കണ്ണുകൾ ഇറുക്കിയടച്ചു .............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story