കൂടും തേടി....❣️: ഭാഗം 16

Koodum thedi

എഴുത്തുകാരി: ദക്ഷ

ഷർട്ട് അഴിച്ചു ഹാങ്രിൽ കൊളുത്തിയവൻ ബനിയൻ തലവഴി ഊരിയെടുത്തു മേശമേൽ ഇട്ടു അടുത്ത നിമിഷമവൻ പാന്റിന്റെ സിബ്ബ് വലിച്ച് ഊരിയതും ആരതി കണ്ണുകൾ ഇറുക്കിയടച്ചു അൽപ്പ സമയം ശ്വാസം പോലും വിടാതെ നിന്ന് ആരതി ചെവിയോർത്തു ഇല്ല....അനക്കവൊന്നും ഇല്ല കണ്ണ് തുറന്നു നോക്കാൻ ആണെങ്കിൽ ചമ്മലും പേടിയും ഇങ്ങേരുടെ വായിലെന്താ ഒന്ന് മിണ്ടിക്കൂടെ അൽപസമയം കൂടി അങ്ങനെ നിന്നിട്ടും അനക്കമൊന്നുമില്ലെന്നു കണ്ടപ്പോൾ എന്തും വരെട്ടെയെന്നു കരുതി ഒറ്റകണ്ണു തുറന്നു നോക്കി മുറിയിലെ വെളിച്ചം അണഞ്ഞിരിക്കുന്നു സീറോ ബള്ബിന്റെ ഇരുണ്ട പ്രകാശം മാത്രം ബാത്റൂമിലെ ഡോർ അടയുന്ന ശബ്ദം കേട്ടതും ആള് ബാത്റൂമിലാണുള്ളതെന്ന് മനസിലായി ഈ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ് എന്തിനാ എന്നോടിങ്ങനെ... ആരതിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു ...അറിയാതെ പറ്റിയതല്ലേ ...അതിനിങ്ങനെ പിണങ്ങണോ....നിക്ക് അരുല്ലാന്നറിയില്ലേ...ഇങ്ങനെ പിണങ്ങി ഇരിക്കാൻ ആയിരുന്നേൽ എന്തിനാ എന്നോട് അടുത്തേ....

മിഴി നിറഞ്ഞു തൂവിയപ്പോ പതിയെ പുറത്തേക്ക് ഇറങ്ങി ഉമ്മറവാതിൽ തുറന്നു സ്റ്റെപ്പിന്മേൽ വന്നിരുന്നു മുകളിലേക്ക് നോക്കിയപ്പോൾ നീലാകാശം അവളെ നോക്കി മന്ദഹസിച്ചു നക്ഷത്രങ്ങൾ മിഴി ചിമ്മി ഒരു തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി ആരുടെയോ സാമീപ്യം അരികിൽ അറിഞ്ഞതും ആരതി തിരിഞ്ഞു നോക്കാൻ ഒരുങ്ങി അതിനു മുന്നേ നിലത്തു വച്ച കൈയിൽ ആരുടെയോ കര തലം അമർന്നിരുന്നു ആ കൈതലത്തിന്റെ ചൂട് ശരീരം മുഴുവൻ വ്യാപിക്കുന്നത് ആരതി അറിഞ്ഞു മുഖമുയർത്തി നോക്കാൻ തോന്നിയില്ല "കൊച്ചേ..." "മ്ഹ്....." ആർദ്രമായി വിളിച്ചപ്പോ മൂളാതിരിക്കാൻ കഴിഞ്ഞില്ല "എന്നതാ ഇരുട്ടത്ത് ഇവിടെ വന്നിരിക്കുന്നെ...." "ഒന്നില്ല..." വിരലുകൾ പതിയെ വിരലുകളോട് കൊരുത്തത് അറിയുന്നുണ്ടായിരുന്നു കൈ വലിക്കാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി എന്തിനോ മിഴികൾ പിന്നെയും നിറയുന്നുണ്ടായിരുന്നു "കൊച്ചേ...."നേർത്ത മൗനത്തിന് ശേഷം അവൻ പിന്നെയും വിളിച്ചു "ഞാനൊരു കുറുമ്പ് കാണിച്ചതല്ലേ ....എന്നാത്തിന നിലവിളിച്ചേ അപ്പൊ....ഞാൻ അത്രക് മനസ്സാക്ഷി ഇല്ലാത്തവൻ ആന്നോ....

അങ്ങനെയാന്നോ എന്നെ കുറിച്ചു കരുതിയേക്കുന്നെ...." "അ ല്ല.... ഞാൻ ഞാനങ്ങനെ ഒന്നും ചിന്തിച്ചിട്ടു കൂടെയില്ല... നിക്ക് അറിയാ നല്ലയാളാണെന്ന്... പക്ഷേ അപ്പൊ നിക്ക്...ഞാൻ വേറെന്തൊകെയോ ചിന്തിച്ചു പോയ്‌ അതാ..."വിങ്ങലോടെ പറയുമ്പോൾ കൊരുത്തു പിടിച്ച കൈകളുടെ മുറുക്കം മുറുകുന്നത് അറിയുന്നുണ്ടായിരുന്നു "മ്....നീ വളർന്ന സാഹചര്യമാണ് നീ അങ്ങനെയൊക്കെ പെരുമാറാൻ കാരണം....സാരല്ല....അപ്പഴത്തെ ദേഷ്യത്തിലും സങ്കടത്തിലും ഞാനും എന്തൊക്കെയോ പറഞ്ഞു പോയി.... കൊച്ചതൊന്നും മനസിൽ വച്ചു ടെൻഷൻ അടിക്കണ്ട അല്ലേൽ തന്നെ ആവശ്യത്തിൽ കൂടുതൽ ചുമക്കാൻ ഉണ്ടല്ലോ....." ഇളം ചിരിയോടെ ആളത് പറഞ്ഞപ്പോൾ അറിയാതെ ഒന്ന് നോക്കിപ്പോയി "മ്..."പുരികം പൊന്തിച്ചു കൊണ്ട് ചോദിച്ചപ്പോൾ ആ മുഖത്തു തന്നെ നോക്കി നിന്നു "ദേഷ്യ ണ്ടോ ന്നോട്....." തുളുമ്പിതുടങ്ങിയ മിഴികൾ പൊഴിയാതെയിരിക്കാൻ പാട് പെട്ടുകൊണ്ടു ചോദിച്ചു "എന്തിനാ ടാ.."ആ സ്വരം ആർദ്രമായിരുന്നു "നിന്റെ അവസ്ഥ എനിക്ക് മനസിലാവുമല്ലോ.... പിന്നെ അപ്പോഴങ്ങനെ പ്രതികരിചത് നീയെന്നെ തെറ്റിദ്ധരിചല്ലോ എന്ന വിഷമം കൊണ്ടാ...ഒന്നിരുത്തി ചിന്തിച്ചപ്പോഴാണ് നീയാണ് ശരിയെന്ന് മനസിലായത്....കാര്യം ഞങ്ങൾ മൂന്ന് ആണ്കുട്ടികളാ അമ്മച്ചിക്ക്....

എന്നാലും മൂന്ന് പെണ്കുട്ടികളെ വളർത്തിയ നിന്റെ അപ്പനേക്കാളും പെണ്ണേന്തെന്നുള്ള തിരിച്ചറിവ് ഞങ്ങൾക്കുണ്ട്....."അഴിഞ്ഞു തുടങ്ങിയ കൈ വിരലുകളെ ഒന്നു കൂടി മുറുക്കി പിടിച്ചു അവൻ പറഞ്ഞപ്പോ ആരതി ഇന്ന് നിഷ്‌വസിച്ചു "എൻറമ്മച്ചി എപ്പോഴും പറയും എനിക്ക് എന്റെ അപ്പച്ചന്റെ അതായത് കൊമ്പനക്കാട്ടിൽ വർഗീസ് മാപ്പിളയുടെ സ്വഭാവമാണെന്ന്.....അപ്പചനിങ്ങനാ ആരോടും പെട്ടെന്ന് അടുക്കത്തില്ല.....എല്ലാവരും ആയി ഒരു നിശ്ചിത അകലം പാലിക്കും....ഞാനും അങ്ങനെ തന്നെ ആയിരുന്നു....നിന്നെ കണ്ടു മുട്ടും വരെ.....ഒറ്റ നോട്ടത്തിലേ നിന്നോടെന്തോ ഒരു അടുപ്പം തോന്നിയിരുന്നു എനിക്....ഇഷ്ടമെന്നൊന്നും പറയില്ല.... മറ്റുള്ളവരിൽ നിന്നും എന്തോ ഒന്ന് നിന്നെ വ്യത്യസ്ഥയാക്കിയിരുന്നു....നിന്റെ കണ്ണുകളിലെ വിഷാദചുവ എന്നെയും നോവിക്കുന്നുണ്ടായിരുന്നു....പക്ഷേ എന്നത്തേയും പോലെ അടുക്കാൻ ഉള്ള മടി കൊണ്ട് ഞാൻ കാരണം ഉണ്ടാക്കി വഴക്കിട്ടു....പക്ഷേ അന്ന്....നീയോടിയെന്റെ ചാരെ വന്ന നാൾ.... രക്ഷിക്കണമെന്ന് കെഞ്ചി കരഞ്ഞ നേരം.... നിന്നിലെ വിഷാദത്തിന് പിന്നിലെ കാരണം ഞാൻ അറിഞ്ഞ നേരം.....എന്റെ നെഞ്ചിൽ നീയൊരാശ്രയത്തിനായ് ചേർന്ന നിന്നപ്പോൾ ...കൊച്ചേ.... അന്ന് ഞാൻ ഉറപ്പിച്ചു ഒരു വിധിക്കും തട്ടിക്കളിക്കാൻ നിന്നെയിനി വിട്ടു കൊടുക്കത്തില്ല ന്ന്...

എന്റെ പെണ്ണായി ഈ നെഞ്ചിലെ ചൂടേറ്റ് ഇനിയൊരു രാവിനെയും ഭയപ്പെടാതെ നീയുറങ്ങുമെന്ന്...." റോയ് പറഞ്ഞു നിർത്തിയതും ആരതിയിൽ നിന്നും ശക്തമായ ഒരു തേങ്ങൽ ഉയർന്നു "കൊച്ചേ...."അല്പം കൂടി അടുത്തു ചേർന്നവൻ തോളിൽ തട്ടിയതും പെണ്ണൊരു ആശ്രയതിനെന്ന വണ്ണം അവന്റെ ചുമലിലേക്ക് ചാഞ്ഞു "ഇഷ്ടവാന്നോ....വിശ്വാസവാന്നോ നിനക്കെന്നെ...." കോർത്തു വച്ച കൈയെടുത്തവൻ മടിയിലേക്ക് വച്ചു "മ്ഹ്....നിക്കൊത്തിരി ഇഷ്ടവാ....ഒത്തിരിയൊത്തിരി വിശ്വാസവാ....." "വിട്ടു കളയില്ല വിട്ടു കൊടുക്കില്ല ഇനിയൊന്നിനും.....എതിർപ്പുകളുണ്ടാവും....തരണം ചെയ്യണം....ഈ നെഞ്ചിൽ മിടിപ്പുള്ള കാലം വരെയും ഇച്ഛായൻ ഇനിയെൻറെ കൊച്ചിനെ തനിച്ചാക്കി ല്ല...." പിന്നെയും എന്തൊക്കെയോ പറയണമെന്നും കേൾക്കണമെന്നുമുണ്ടായിരുന്നു ഇരുവർക്കും തീവ്ര പ്രണയത്തിന്റെയും വികാര വിക്ഷോഭങ്ങളുടെയും ഇടയിലുഴറി വാക്കുകൾ മൗനത്തെ കൂട്ടു പിടിച്ചു അകലെ രാപക്ഷി സാന്ദ്രമായി പാടുന്നുണ്ടായിരുന്നു മേഘക്കീറുകൾക്കിടയിൽ നിന്നും നിലാവവരുടെ പ്രണയത്തെ സാകൂതം നോക്കി കണ്ടു ഇങ്ങനെയും പ്രണയിക്കാം....

വാക്കുകൾ കൊണ്ട് മോഹങ്ങൾ നൽകാതെ... പ്രവർത്തികൾ കൊണ്ട് തൊട്ടുണർത്താതെ...മൗനം കൊണ്ടു ഹൃദയം നിറച്ചു...അത്രമേൽ ഇഷ്ടത്തോടെ..... "പോയ്‌ കിടന്നോ കൊച്ചേ...ഈ തണുപ്പത്തിങ്ങനെയിരുന്നു ഉറക്കിളക്കണ്ട...." "മ്ഹ്...."ആരതി നിഷേധാർത്ഥത്തിൽ തലയനക്കി ഒന്നു കൂടിയവനോട് ചേർന്നിരുന്നു "പൊക്കോ....അമ്മചിയെങ്ങാൻ കണ്ടൊണ്ട് വന്ന ഇപ്പഴേ നമ്മളെ പിടിച്ചു കെട്ടിക്കും..."അമർത്തിയ ചിരിയോടെയവൻ പറഞ്ഞതും ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു "സാറ് കിടക്കുന്നില്ലേ..." അവനെഴുന്നേൽക്കാതെയിരിക്കുന്നത് കണ്ടപ്പോൾ പെണ്ണവനേ നോക്കി "എന്നതാ വിളിച്ചെ...."നിലത്തു കൈകുത്തി എഴുന്നേറ്റവൻ കുറുമ്പോടെയവളെ നോക്കി "സ...സാറേ ന്ന്...." "ഞാൻ നിന്നെ ഏതേലും സ്‌കൂളിൽ പഠിപ്പിച്ചായിരുന്നോ...." മീശ പിരിച്ചുകൊണ്ടാണ് ചോദ്യം "മ്ച്ചും...."ചുമലനക്കി കൊണ്ടു കണ്ണു ചിമ്മി "പിന്നെയേത് വകയിലാ ഞാൻ നിനക്ക് സാർ ആയെ.... ഇച്ഛായാ ന്ന് വിളിക്കെടി..." അവൾക്കരികിലേക്ക് ചുവടുകൾ അടുപ്പിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അകന്നു മാറി ഉമ്മറത്തെ ഉരുളൻ തൂണിൽ തടഞ്ഞു നിന്നു

"നീ നിൻറെ കുട്ടിപ്പട്ടാളത്തിനെ വേറെന്തോ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടല്ലോ എന്നതാ അത്...."രണ്ടു കൈകൾ കൊണ്ടും അവൾക്കിരുവശവും മറകൾ തീർത്ത് ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചപ്പോൾ ആ കണ്ണുകളിൽ തിരയടിക്കുന്ന പ്രണയക്കടലിൽ താൻ മുങ്ങി നിവരുന്നത് ആരതി അറിയുന്നുണ്ടായിരുന്നു "പറയെടി പെമ്പ്രന്നോളെ..."കുറുമ്പോടെ ചോദിച്ചപ്പോൾ നാണത്തോടെ മിഴികൾ താഴ്ത്തി " മാറി നിക്ക് നിക്ക് പോണം...."അവനെ തള്ളിമാറ്റാൻ വ്യഥാ നോക്കി കൊണ്ട് പറഞ്ഞു "നീ പറഞ്ഞിട്ട് പോയ മതി....പറ എന്നതായിരുന്നു....സിംഹമെന്നോ...പുലീന്നോ....ഹേ..." "ക.... കടുവാന്ന്....."മുഖത്തു നോക്കാതെ പറയുമ്പോഴേക്കും ചെവിക്ക് പിടി വീണിരുന്നു .. "ഹാ വേദനിക്കുന്നു ഇച്ചായാ....വിട്.... വിട്...." കൈത്തണ്ടയിൽ പിടിച്ചു വലിച്ചു വിളിച്ചതും കൈ അയച്ചു "ഇപ്പോ എന്നതാ വിളിചേ...." "ഇച്ഛായാ....ന്ന്..." "ഇച്ഛായന്റെ കൊച് ഒന്നൂടെ വിളിച്ചേ...."അല്പം കൂടി അരികിലേക്ക് ചേർന്നു നിന്നതും നിശ്വാസ വായു മുഖത്തു തട്ടി.... "വിളിയെടി പെമ്പ്രന്നോളെ....." "ഇചായാ...." പതിയെ മുഖം അടുപ്പിച്ചവൻ പറഞ്ഞതും അറിയാതെ വിളിച്ചു പോയി... "അപ്പോ അനുസരണയുണ്ട്...."ഇരു കൈകളും മാറിൽ പിണച്ചുകെട്ടിയവൻ കുറുമ്പോടെ നോക്കിയതും അവനെ തള്ളിമാറ്റി ചിരിയോടെ അകത്തേക്ക് പാഞ്ഞു ഹാളിലേക്ക് കയറുന്ന പടിക്കലെത്തി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കുഞ്ഞിക്കണ്ണുകൾ കുറുക്കി അവനപ്പോഴും നോക്കി നിൽക്കുന്നുണ്ടായിരുന്നു

അമ്മച്ചിക്ക് അരികിൽ പറ്റി ചേർന്നു കിടക്കുമ്പോൾ ഈ രാവ് ഒരിക്കലും അവസാനിക്കരുതേ എന്ന് പെണ്ണ് കൊതിച്ചു പോയി അൽപ സമയം കഴിഞ്ഞപ്പോൾ റോയ് മുറിയിലേക്ക് വരുന്നതും ചാരിയിട്ട വാതിൽ പാളി തുറന്ന് നോക്കുന്നതും പെണ്ണ് അറിയുന്നുണ്ടായിരുന്നു വീർപ്പു മുട്ടലോടെ പുതപ്പിനടിയിലേക്ക് മുഖം പൂഴ്ത്തുമ്പോൾ ഉള്ളിലെ പ്രണയം അതിന്റെ പരകോടിയിൽ എത്തിയിരുന്നു "ന്റെയാ ....ന്റെ മാത്രവാ... ഇനിയാർക്കു വേണ്ടിയും...ഒന്നിനു വേണ്ടിയും വിട്ടുകളയില്ലാ ന്റെ ഇച്ഛായനെ...." മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു..... 🕊️🕊️ "ഉണ്ണ്യേട്ടാ....." ഉമ്മറത്തെ അരഭിത്തിയിൽ കാലു നീട്ടിയിരിക്കുന്ന ഉണ്ണിക്ക് അരികിൽ വന്നു നിന്നു കൊണ്ട് ശ്രീ അവന്റെ ചുമലിൽ തൊട്ടു "എന്നാടി...." "ഇതെന്നാ ഉറങ്ങുന്നില്ലേ.... മണി പതിനൊന്നായല്ലോ...." ""നീ കിടന്നോ ഞാൻ വന്നേക്കാം...."ഉണ്ണി അവളെ നോക്കാതെ പറഞ്ഞു "ഞാനൊരൂട്ടം ചോദിക്കട്ടെ...." .. എന്നാടി ഒരു മുഖവുര...." ഉണ്ണി അവളെ പുരികമുയർത്തി നോക്കി "ഉണ്ണ്യേട്ടനും ആരതിയും തമ്മിൽ എന്തേലും പ്രശ്നമുണ്ടോ...."ചൂഴ്ന്നു നോക്കിക്കൊണ്ട് ശ്രീ ചോദിച്ചതും ഉണ്ണിയൊന്നു ഞെട്ടി "പ്രശ്‌നവോ....എന്തു പ്രശ്നം....." "ദേ ഉണ്ണ്യേട്ടാ....എന്നോട് കള്ളം പറയണ്ട... നിങ്ങൾക് രണ്ടു പേർകുമിടയിൽ എന്തോ പുകഞ്ഞു നാറുന്നുണ്ട്.....ഉണ്ണ്യേട്ടന് പറയാൻ പറ്റില്ലേൽ ഞാൻ നാളെ അവളടുക്കേ ചോദിച്ചോളാ...."അവനെ ഒന്നു തറപ്പിച്ചു നോക്കി പിന്തിരിയാൻ ഒരുങ്ങിയതും ഉണ്ണി അവളുടെ കൈതണ്ടയിൽ കയറിപ്പിടിച്ചു................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story