കൂടും തേടി....❣️: ഭാഗം 17

Koodum thedi

എഴുത്തുകാരി: ദക്ഷ

ഉണ്ണ്യേട്ടനും ആരതിയും തമ്മിൽ എന്തേലും പ്രശ്നമുണ്ടോ...."ചൂഴ്ന്നു നോക്കിക്കൊണ്ട് ശ്രീ ചോദിച്ചതും ഉണ്ണിയൊന്നു ഞെട്ടി "പ്രശ്‌നവോ....എന്തു പ്രശ്നം....." "ദേ ഉണ്ണ്യേട്ടാ....എന്നോട് കള്ളം പറയണ്ട... നിങ്ങൾക് രണ്ടു പേർകുമിടയിൽ എന്തോ പുകഞ്ഞു നാറുന്നുണ്ട്.....ഉണ്ണ്യേട്ടന് പറയാൻ പറ്റില്ലേൽ ഞാൻ നാളെ അവളടുക്കേ ചോദിച്ചോളാ...."അവനെ ഒന്നു തറപ്പിച്ചു നോക്കി പിന്തിരിയാൻ ഒരുങ്ങിയതും ഉണ്ണി അവളുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. "നീയിപ്പോ അവളോടൊന്നും ചോദിക്കാൻ പോവണ്ട..."അവൻ മുഖത്തു നോക്കാതെ പറഞ്ഞു "ഹേ...അപ്പൊ കാര്യവായിട്ട് എന്തോ ഉണ്ടല്ലോ... എന്നതാ മോനെ ഉണ്ണികൃഷ്ണാ പ്രശ്‌നം..."ഇരു കൈയും എളിയിൽ കുത്തി ശ്രീ അവനെ അടിമുടി നോക്കി ഉണ്ണി അരഭിത്തിയിൽ നിന്നും താഴെ ഇറങ്ങി ദൂരെ ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന വീടിന് ഭാഗത്തേക്ക് അവന്റെ മിഴികൾ പാഞ്ഞു "എടി....ആരതി നമ്മുടെ വീട്ടിൽ വരുന്നതിനെ കുറിച്ചു എന്താ നിന്റെ അഭിപ്രായം..."പുറം തിരിഞ്ഞു നിന്നാണ് ചോദ്യം "ങേഹ്.... അവളിവിടെ വരുന്നതിനെന്ന എന്നും വരാറുള്ളതല്ലേ..."

"അതല്ല ന്നേ... വലതുകാൽ വച്ചു വരുന്നതിനെപ്പറ്റി..." "ശെടാ.. അതൊന്നും ഞാൻ നോക്കിയിട്ടില്ല...അവളെന്താ എപ്പോഴും ഇടത് കാല് വച്ചാണോ വരാറ്..."ആരതി ഒരു നിമിഷം അട്ടത്തേക്ക് നോക്കി "അതല്ല കോപ്പേ..." ഉണ്ണി അവൾക് നേരെ തിരിഞ്ഞു "അവളെന്റെ പെണ്ണായി...നിന്റെ നാത്തൂനായി ഇവിടെ വരുന്നതിൽ എന്താ അഭിപ്രായം ന്ന്...." "ഉ....ഉണ്ണ്യേട്ടാ..."പന്തം കണ്ട പെരുച്ചാഴി കണക്ക് ശ്രീ അവനെ തുറിച്ചു നോക്കി "എനിക്കവളെ ഇഷ്ടവാടി...വെറും ഇഷ്ടവല്ല...പ്രാണനാ....ഇന്നും ഇന്നലെയും തുടങ്ങിയതല്ല....എന്നാണെന്ന് ശരിക്കും എനിക്കും അറിയത്തില്ല... അവളെ പിരിഞ്ഞു നിന്ന നാളിൽ ഞാൻ അറിയുകയായിരുന്നു ആരതി എന്തു മാത്രം എന്നിൽ നിറഞ്ഞു നില്പുണ്ടെന്നു...." "ഏട്ടാ...."ശ്രീ അവിശ്വസനീയതയോടെ അവനെ നോക്കി "സത്യവാടി ഞാൻ പറഞ്ഞെ.... ജീവനാ അവള്.... ഇപ്പോഴത്തെ എന്റെ ഈ വരവ് പോലും അവൾക് വേണ്ടിയാ..." "ഏഹ്...."

"ഹാ അതൊക്കെ ഞാൻ വിശദമായി പിന്നെ പറയാം.... ഇപ്പോ നീ ചോദിചില്ലേ ഞാനും അവളും തമ്മിൽ എന്താ പ്രശ്‌നവെന്ന്...പിടിച്ചു നിൽക്കാൻ പറ്റാതെ ആയപ്പോൾ എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞു പോയി....അതാ ഞങ്ങൾക്കിടയിലുള്ള പ്രശ്നം...."ഉണ്ണിയുടെ സ്വരത്തിൽ നിരാശ പടർന്നിരുന്നു "അവളോട് ഏട്ടൻ പറഞ്ഞോ...എന്നിട്ട് അവളെന്ന പറഞ്ഞെ..."ശ്രീ ആകാംക്ഷയോടെ അവനെ നോക്കി "അവളും നിന്നെ പോലെ ഞെട്ടിയിരിക്കുവാ....അവളങ്ങനെയൊന്നും ചിന്തിച്ചു കൂടിയില്ല ന്ന്...പെട്ടെന്ന് പറഞ്ഞപോൾ ഒരു പക്ഷേ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല...നീയും അമ്മയുമൊക്കെ എന്തു കരുതുമെന്ന ചിന്തയാവും മനസില്.... അതോ ഇനി അവൾക് വേറെ വല്ല ഇഷ്ടവും ഉണ്ടോ ന്നാ...." "ഹേയ്...അങ്ങനെ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല ഉണ്ടെങ്കിൽ തന്നെ ആരോട് പറഞ്ഞില്ലെങ്കിലും അവളെന്നോട് പറയാതെ ഇരിക്കോ...." "അതും ശരിയാ... പിന്നെ എന്താവും അവളിങ്ങനെ ഒഴിഞ്ഞു മാറാൻ കാരണം... ഇനിയൊരു പക്ഷേ എന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടാവുമോ...."

"എന്റുണ്ണ്യേട്ടനെന്താ കുറവ് ഇഷ്ടപ്പെടാതെ ഇരിക്കാൻ.."ശ്രീ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു.. "ഇത് ഉണ്ണ്യേട്ടൻ പറഞ്ഞത് പോലെ ഞാനും അമ്മയുമൊക്കെ എന്തു കരുതും എന്നു കരുതിയിട്ടാവും....ഇനിയാ കാര്യം എനിക്ക് വിട്ടേക്ക് ഞാൻ ശരിയാക്കിക്കോളം...." "ഹേയ് അതൊന്നും വേണ്ട...ഇപ്പൊ തന്നെ മുളളിന്മേൽ ചവിട്ടിയത് പോല ഇവിടെ വന്ന അവൾ നിക്കണേ.... ഇനി നീയും കൂടി അറിഞ്ഞെന്നു പറഞ്ഞ ഈ ഭാഗം വരില്ല..... അവൾക് കുറച്ചു സമയം കൊടുക്കാന്നെ...പെട്ടെന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിയാഞ്ഞതാ...പതിയെ ഞാനാ മനസിൽ കയറിക്കൂടികോളും... നീ ഇടയിൽ കയറി പാര പണിയാതെ ഇരുന്ന മതി...."ഉണ്ണി ചിരിയോടെ അവളെ നോക്കി "ഓഹ് ...ഇപ്പൊ നമ്മള് പുറത്തായി അല്ലെ ....ആയ്കോട്ടപ്പാ...."ശ്രീ ചുണ്ടുമലർത്തി "അങ്ങനെ അല്ല പെണ്ണേ... ധൃതി വയ്ക്കണ്ടാ ....അവള് നമ്മടെ കൂടെത്തന്നെ ഉണ്ടല്ലോ....

അല്ല അവളിവിടെ വരുന്നതിൽ അമ്മയ്ക് എതിർപ്പുണ്ടാ വോ..." "ഹേയ്...എന്തിന്... അവളൊരു പാവല്ലേ ഏട്ടാ.... പിന്നെ ആ വാസുവച്ചന്റെ സ്വഭാവം അറിയുമ്പോ അമ്മാവന്മാര് ഇടഞ്ഞാൽ ആയി...അതൊക്കെ ശരിയാക്കാ...ആദ്യമെന്റെ പൊന്നു മോൻ അതിനെയൊന്നു വളച്ചെടുക്ക്...."ഒരു കണ്ണിറുക്കി ശ്രീ പറഞ്ഞതും ഉണ്ണി ചിരിയോടെ അവളെ തല്ലാൻ കൈയൊങ്ങി തിരികെ മുറിയിൽ വന്നു ശ്രീ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു "അങ്ങനെ ഉണ്ണ്യേട്ടന്റെ കാര്യം തീരുമാനമായി...ഇനിയെന്റെ കാര്യം ഞാനെങ്ങനെ ഇവിടെ പ്രസന്റ് ചെയ്യുമെന്റെ മുത്തപ്പാ....അതിനാദ്യം അങ്ങേര് എനിക്കുമൊന്നു സെറ്റാവണ്ടെ...നാളെ മുതലാണേ ക്ലിനിക്കിലും പോവണം....എന്റെ കർത്താവേ എന്റെ അചായനെ ഒരു പെണ്ണും കൊത്താതെ കത്തോളണേ..." ശ്രീ മേലോട്ട് നോക്കി കുരിശു വരച്ചു 🕊️🕊️ ആരതി കണ്ണു തുറക്കുമ്പോൾ ജാലകം വഴി മുറിയിൽ നല്ലപോലെ സൂര്യപ്രകാശം പടർന്നിരുന്നു

"ദേവിയെ സമയമൊരുപാടായോ...."വെക്കന്നു ചാടിയെഴുന്നേറ്റു അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി കെട്ടിവയ്ക്കാൻ നിക്കാതെ പുറത്തിറങ്ങി ഹാളിലെ ക്ളോക്കിൽ സമയമപ്പോൾ എട്ട് അടിക്കുന്നുണ്ടായിരുന്നു "ഏട്ടായോ ഭഗവതി ഇതെന്തുറക്കവാ ഉറങ്ങിപ്പോയെ..."തലയ്ക് സ്വയം കൊട്ടി അടുക്കള ഭാഗത്തേക്ക് നടന്നു "അല്ല ഈ അമ്മച്ചിക് എന്നാ പറ്റി രാവിലെ വിളിച്ചെഴുന്നേല്പിക്കുന്നതായിരുന്നല്ലോ...."ചിന്തയോടെ അടുക്കളയിലേക്ക് ചെന്നു അമ്മചി അവിടെ ഇല്ലായിരുന്നു പുറത്തു നിന്നും അമ്മച്ചിയുടെയും മോന്റെയും സംസാരം കേൾക്കാം "ശോ ഇങ്ങേര് ഇവിടെയുണ്ടോ... കാണാതെ പോവാമെന്ന കരുതിയെ തലേന്നത്തെ കാര്യം ഓർക്കുമ്പോൾ തന്നെ മുന്നിൽ ചെല്ലാനൊരു ചളിപ്പ്....." വാഷ്‌ബെയ്‌സിൽ നിന്നും മുഖവും കഴുകി വർകേരിയയിലെക്ക് ഇറങ്ങി റോയ് തലയിൽ തോർത്തൊക്കെ വരിഞ്ഞു കെട്ടി മൻവെട്ടിയും കൊണ്ട് അടുക്കളപുറത്തു നില്പുണ്ട് പുറം തിരിഞ്ഞാണ് നിൽപ് കഴുത്തിടുക്കും പിൻഭാഗവുമെല്ലാം വിയർപ്പിൽ കുളിച്ചിരുന്നു.... "ഹാ എഴുന്നേറ്റോ...."

ഒരു ബക്കറ്റിൽ കലക്കി വച്ച കമ്പോസ്റ്റ് വളമെടുത്തു മൂട്ടിൽ ഒഴിക്കുന്നതിനിടയിൽ അമ്മച്ചി തലയുയർത്തി നോക്കി പറഞ്ഞതും ആള് തിരിഞ്ഞു നോക്കുന്ന കണ്ടു "നേരമൊരുപാട് ആയി അമ്മച്ചി എന്നാ വിളിക്കാഞെ...."പരിഭവത്തോടെ ചുണ്ടു കൂർപ്പിച്ചപ്പോൾ അമ്മച്ചി ചിരിച്ചു "ഇവനാ സമ്മത്തിക്കാഞെ....സമയമാവുമ്പോ എഴുന്നേറ്റു വന്നോളും ന്ന് പറഞ്ഞു...." ആളെ നോക്കുമ്പോ ഈ രാജ്യത്തെ ങ്ങും കണ്ടിട്ടില്ലാത്ത ഭാവം "അമ്മച്ചി പോയ്‌ ചാണകം വാരിക്കോണ്ട് വാ എനിക്ക് പോവാൻ ഉള്ളതാ...." ഞാനെന്നൊരാള് ഇവിടെയുള്ള ഭാവം പോലും കാണിക്കാതെ അമ്മച്ചിയോട് സംസാരിക്കുന്ന ആളെ ഒന്ന് കൂർപ്പിച്ചു നോക്കി ഒരു വട്ടിയുമെടുത്തു അമ്മച്ചി മമ്മദ്ക്കാടെ വീട്ടിലേക്ക് പോവാൻ തുനിഞതും ഞാൻ പോവാന്നെ അമ്മച്ചീ എന്നുപറഞ്ഞു ആരതി അവനെ നോക്കാതെ മുന്നോട്ടു നടക്കാൻ ഒരുങ്ങി "കൊച്ചൊന്നു നിന്നേ...." എന്തെന്ന ഭാവത്തിൽ അവളൊന്നു കൂർപ്പിച്ചു നോക്കി "ആ സോഫയിൽ എന്റെ ഫോണിരിപ്പുണ്ട് ഒന്നെടുത്തു കൊണ്ടു തരാമോ... എന്റെ ദേഹത്ത് അപ്പടി മണ്ണായത് കൊണ്ടാ...."

ഇപ്പഴും ആ നാട്ടിൽ പോലും കാണാത്ത ഭാവം "ഹം..."ഒന്നമർത്തി മൂളിയിട്ട് ചവിട്ടിക്കുത്തി അകത്തേക്ക് കയറി ഫോണെടുത്തു തിരികെ വന്നു അവനു നേരെ നീട്ടി "നട്ടുച്ച വരെയാന്നോടി കിടന്നുറങ്ങുന്നെ... രാത്രി കക്കാൻ പോയിരുന്നോ " ഒരു കണ്ണിറുക്കി ചോദിച്ചതും ആളെ തറപ്പിച്ചു നോക്കി മുഖത്തേക്ക് നോക്കിയതും അകെയൊരു വിമ്മിട്ടം ഉള്ളിൽ നിറയും പോലെ നേരത്തെയുള്ള ഭാവം മാറി കണ്ണിലും ചുണ്ടിലും കുസൃതി നിറയുന്നു ഒന്ന് നോക്കാഞ്ഞിട്ടായിരുന്നു നേരത്തെ പരിഭവമെങ്കിൽ ഈ നോട്ടം കാണുമ്പോ ആകെയൊരു പരവേശം ആളടുത്തു വരും തോറും അമ്മച്ചി അവിടെയില്ലെന്ന നഗ്‌ന സത്യം നെഞ്ചിടിപ്പേറ്റി "എ...എന്നാ...."അടുത്തേക്ക് വരുന്നയാളെ ഒരു കൈയാൽ തടുത്തു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി റോയ് ക്കപ്പോൾ കർക്കശകാരനായ പോലീസ് ഓഫീസറിൽ നിന്നും മാറി കൗമാരകാരനായ ഒരു കാമുകന്റെ ഭാവമായിരുന്നു അവന്റെ മിഴികളിൽ നിന്നും വിയർപ്പ് തുള്ളികൾ പറ്റി പിടിച്ച നാസിക തുമ്പും ചുവന്ന അധരങ്ങളും കടന്നു നോട്ടം കഴുത്തിലെ നീല ഞരമ്പിലും അതിന് താഴെ രോമ രാജികൾ തങ്ങി നിൽക്കുന്ന നെഞ്ചിലും എത്തി നിന്നു വിയർപ്പ് തങ്ങി നിൽക്കുന്ന വിരിമാറിൽ പറ്റികിടക്കുന്ന സ്വർണക്കൊന്തയോട് പോലും ആ നിമിഷം പ്രണയം തോന്നിപ്പോയി ആരതിക്ക്

"ഒന്നുമില്ല...ന്നവൻ ചുമൽ കൂച്ചി കണ്ണടച്ചു കാണിച്ചപ്പോൾ മൂക്കിന് തുമ്പിലെ വിയർപ്പ് തുള്ളി അവളുടെ കൈയിൽ തെറിച്ചു ദേഹത്തെ വിയർപ്പ് കൈയിൽ പടർന്നപ്പോൾ അവന്റെ നെഞ്ചിൽ നിന്നും ആരതി കൈ പിൻവലിച്ചു മറുകൈയിലെ ഫോണ് അവന് നേരെ നീട്ടി "ഇതാ ഫോണ്...." ഫോണ് വാങ്ങിക്കഴിഞ്ഞു മുങ്ങാൻ ഒരുങ്ങിയതും ഫോണ് തുറന്നിട്ട ജനലിന് മേലെ വച്ചു ആള് ഇരു കൈകൊണ്ട് പൂട്ടിട്ടതും ഒരുമിച്ചായിരുന്നു ന്റെ മുത്തപ്പാ ഇങ്ങേരിതെന്തു ഭാവിച്ചാ...തെല്ലൊരു സന്ദേഹത്തോടെ നോക്കിയതും ആളുടെ മിഴികൾ അവളുടെ മുഖത്തു തങ്ങി നിൽക്കുകയായിരുന്നു അഴിഞ്ഞു വീണ കേശഭാരവും ആലസ്യം നിറഞ്ഞ മുഖഭാവവും അരികെ നീക്കുമ്പോൾ പേടിച്ചെന്ന വണ്ണം ചലിക്കുന്ന അവളുടെ മിഴിയണകളും റോയ് യിൽ പല മാറ്റങ്ങളും വരുത്തുന്നുണ്ടായിരുന്നു "ഇ...ഇച്ചായാ...." പെണ്ണ് വിറച്ചുകൊണ്ടു വിളിച്ചു "എന്നാടിയെ...." റോയ് മീശപിരിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി "മാറിക്കെ... നിക്ക് പോണം.... ദേ ഇപ്പോ അമ്മച്ചി വരൂ ട്ടോ...." ""നീയെങ്ങോട്ടും പോവണ്ട റോയ് യുടെ പെമ്പ്രന്നോളായി ഇവിടെയങ്ങു കൂടിക്കൊന്നെ...."ചിരിയോടെ പറഞ്ഞതും പെണ്ണ് ഊക്കോടെ തള്ളി കുതറി മാറി "അതിനെ ആദ്യമൊരു മിന്നു വാങ്ങി കഴുത്തിലണിയിക്ക് എന്നിട്ട് ആലോചിക്കാട്ടാ...."നെഞ്ചും തടവി നിക്കുന്നവനെ കുറുമ്പോടെ നോക്കിയിട്ട് പറഞ്ഞു "നീ ആദ്യമാ മുടി കെട്ടിവയ്ക്ക് പെണ്ണേ...മനുഷ്യന്റെ കണ്ട്രോള് പോന്നു..."

മീശയൽപം പിരിച്ചു കൊണ്ടു പറഞ്ഞതും നാണത്തോടെ മുടിയെടുത്തു കെട്ടിവച്ചു "അയ്യോ...അമ്മച്ചി..."പെട്ടെന്ന് പറഞ്ഞതും ഞെട്ടി ആള് തിരിഞ്ഞു നോക്കുമ്പോഴേക്കും ആരതി ഓടി വേലിക്കെട്ടിനരികിൽ എത്തിയിരുന്നു... തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുമ്പോഴും അവളുടെ ചുണ്ടിലൊരു കുഞ്ഞു ചിരി ബാക്കിയായിരുന്നു നേരം വൈകി ഉണർന്നതിനാൽ ഒരുങ്ങിയിറങ്ങുമ്പോൾ നന്നേ വൈകിയിരുന്നു വരമ്പിലൂടെ സാരിയും പൊക്കിപിടിച്ചു ഓടുകയായിരുന്നു കിതപ്പോടെ റോഡിലേക്ക് കയറിയതും റോയ്ച്ചന്റെ ബൊലേറോ വന്നു മുന്നിൽ നിന്നതും ഒരുമിചായിരുന്നു "വാടി പോലീസ് വണ്ടിയിൽ ഒരു കിടു എൻട്രി നടത്താ നിന്റെ കുട്ടിപ്പട്ടാളത്തിന്റടുത്ത് ...."മീശ പിരിച്ചു പറഞ്ഞതും കണ്ണു മിഴിച്ചു തലവെട്ടിച്ചു "ആരതി...."അപ്പോഴാണ് പാലത്തിനപുറത്തു നിന്നും വിളി വന്നത് തങ്ങൾക്കരികിലേക്ക് വരുന്ന ശ്രീയെ കണ്ടു റോയ് വണ്ടിയെടുക്കാൻ തുനിഞ്ഞതും പിന്നെയുമൊരു വിളി കേട്ടു "ടാ റോയ് നിക്കെടാ...." തനിക്ക് നേരെ കൈ വീശികാണിക്കുന്ന ഉണ്ണിയെ കണ്ടതും റോയ് വണ്ടി സ്ലോ ആക്കി ചിരിയോടെ തങ്ങൾക് അരികിലേക്ക് വരുന്ന രണ്ടു പേരെയും ഇരുവരും അസഹിഷ്ണുതയോടെ നോക്കി............ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story