കൂടും തേടി....❣️: ഭാഗം 18

Koodum thedi

എഴുത്തുകാരി: ദക്ഷ

"ടാ റോയ് നിക്കെടാ...." തനിക്ക് നേരെ കൈ വീശികാണിക്കുന്ന ഉണ്ണിയെ കണ്ടതും റോയ് വണ്ടി സ്ലോ ആക്കി ചിരിയോടെ തങ്ങൾക് അരികിലേക്ക് വരുന്ന രണ്ടു പേരെയും ഇരുവരും അസഹിഷ്ണുതയോടെ നോക്കി ഇരുവരും അടുത്തു വരും തോറും രണ്ടു പേരുടെയും മുഖഭാവം മാറി വരുന്നുണ്ടായിരുന്നു "നിനക്ക് ഇന്നല്ലേ ക്ലിനിക്കിൽ പോവണമെന്ന് പറഞ്ഞെ..."ശ്രീ അടുത്തു വന്നതും ആരതി അവളെ നോക്കി "ആഹ് ടി...ഞാൻ റെഡിയായിട്ട് അരമണിക്കൂർ ആയി ഈ ഉണ്യേട്ടനും അവന്റെ പൊട്ടവണ്ടിയും കാരണം ആദ്യത്തെ ദിവസം തന്നെ ഗുദാ ഹുവാ...." എന്തു പറ്റിയെന്ന അർത്ഥത്തിൽ ആരതിയും ശ്രീയും ഉണ്ണിയെ നോക്കി "ടാ റോയ് താനെനിക്കൊരു ഹെല്പ് ചെയ്യോ....എന്റെ വണ്ടിക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ...ഇനിയിപ്പോ ടൗണിന്ന് ഒരു ഓട്ടോ വിളിക്കാൻ ആണെങ്കിൽ പത്തു പതിനഞ്ചു മിനുട്ട് ഇനിയും ലേറ്റ് ആവും...നീ ഇവളെയൊന്നു ടൗണിൽ ഇറക്കി കൊടുക്കാവോ..." ഉണ്ണി പറഞ്ഞത് കേട്ടതും ആരതി ഒരു നിമിഷം റോയ് യെ നോക്കി അവന്റെ മുഖത്തു ഇഞ്ചി കടിച്ച ഭാവമാണെങ്കിൽ ശ്രീയുടെ മുഖത്തു അത് വരെ കണ്ട ഭാവം മാറി അവിടെ നാണം വിരിഞ്ഞു

"പ്ലീസ് ടാ ആ ഓട്ടോ സ്റ്റാൻഡിൽ ഇറക്കി കൊടുത്താ മതി ..."ഉണ്ണി കെഞ്ചിയതും റോയ് ശ്രീയെ നോക്കി "ഗെറ്റ് ഇൻ...." "നീ വരുന്നോടി... "ആരതിയെ നോക്കിയതും ആരതി തലവെട്ടിച്ചു "എന്ന പോയെച്ചു വരാവേ..."കെട്ടിപ്പിടിച്ചവളുടെ കവിളിൽ ചുണ്ടമർത്തി പെണ്ണ് ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു റോയ് യുടെ മുഖം ഇപ്പോ പൊട്ടും എന്ന മട്ടിലായിരുന്നു ആരതിയെ ഒന്ന് നോക്കുക കൂടി ചെയ്യാതവൻ വണ്ടി മുന്നോട്ടെടുത്തു അവര് പോയതും ആരതി ദൃതി പെട്ടു മുന്നോട്ട് നടന്നു അവളുടെ ആ പോക്ക് നോക്കി ഒന്ന് മന്ദഹസിച്ചു ഉണ്ണി തിരിഞ്ഞു നടന്നു വണ്ടി മുന്നോട്ട് എടുത്തതും ശ്രീ ഒളികണ്ണിട്ടു റോയ് യെ നോക്കി ആള് ഫുൾ കലിപ്പ് മൂഡിലാണ് ഉഫ് ദേശ്യം വരുമ്പോഴും ഈ മാക്കാനെ കാണാൻ എന്ത് ലുക്കാണെന്റെ ഭഗവാനെ താടയ്ക്ക് കൈ കൊടുത്തു നോക്കി ഇരുന്നു പോയി വെറുതെ പോലും ഒരു നോട്ടം ഇങ്ങോട്ടേക്ക് വീഴുന്നില്ല ഇങ്ങെയൊരാൾ ഇവിടെയിരിപ്പുണ്ടെന്ന മട്ടും ഭാവവും ഇല്ല എന്തൊരു ജാഡയാണെന്റിശ്വരാ എന്തൊക്കെ ആണേലും ആദ്യ ദിവസം തന്നെ പൊളിച്ചു

പോലീസ് വണ്ടിയിൽ എന്റെ അച്ചായന്റെയൊപ്പം അടാർ എൻട്രി എന്റെ ഉണ്യേട്ടാ നീ മുത്താണ് അല്ല ഇങ്ങേരിത് വല്ല മൗനവ്രതത്തിലും ആന്നോ ഭഗവാനെ അന്നത്തെ സംഭവത്തിനു ശേഷം കേറി മുട്ടാൻ അമ്മച്ചിയാണെ ടെൻഷനുണ്ട് കലിയിളകി വണ്ടിയിൽ നിന്നും ചവിട്ടിയിട്ട എന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക് അമ്മയില്ലാതെ ആവില്ലേ അല്ലാതെ ഇങ്ങേരെ പേടിച്ചിട്ടൊന്നും അല്ല ബ്ലഡി ഗ്രാമവാസി അവശ്യക്കാരന് ഔചിത്യം ഇല്ലെന്നല്ലേ എന്തും വരട്ടെ എന്നു കരുതി ഒന്നു തൊണ്ടയനക്കി "ഹ്..ഹ്..ഹും..." കേട്ടഭാവമില്ല ഇനിയിങ്ങെരുടെ ആംബ്ലിഫയർ അടിച്ചു പോയോ കർത്താവേ "ഹെലോ...മൈക്ക് ടെസ്റ്റിങ് ഹെലോ..." ഒന്ന് ഞൊട്ടവിട്ടു നോക്കി പെട്ടെന്ന് ആളൊന്നു നോക്കി ഒപ്പം വണ്ടിയും സ്ലോ ആയി ഭഗവാനെ ചവിട്ടി താഴെ ഇടാൻ ആന്നോ പരിപാടി അങ്ങനെയിപ്പോ ഞാൻ വീഴില്ല മസിലു പിടിച്ചിരുന്നു "ഇറങ്ങിക്കോ...." "ങേഹ്...." "ജങ്ഷൻ എത്തി ഇറങ്ങാൻ വല്ല ഓട്ടോയും കിട്ടും....". ഞെട്ടി തല വെളിയിലേക്ക് ഇട്ടു "ങേഹ് ശരിയാണല്ലോ...ഇത്ര പെട്ടെന്ന് എത്തിയോ...ഇങ്ങേരേ വായിൽ നോക്കി ഇരുന്നത് കൊണ്ട് ഇവിടെത്തിയതും അറിഞ്ഞില്ല..."(ആത്മ)

"ഇറങ്ങിപ്പോവാൻ നോക്ക് കൊച്ചേ എനിക്ക് തിരക്കുണ്ട്..." "ഇവിടെയെങ്ങും ഒറ്റ വണ്ടിയും ഇല്ല എന്നെ ടൗണിൽ ഇറക്കിക്കൂടെ" ദയനീയ ഭാവം ഫിറ്റ് ചെയ്തു ചോദിച്ചതും ആളൊന്നു തുറിച്ചു നോക്കി "എന്നെയിങ്ങനെ പാതി വഴിക്ക് തട്ടിക്കളയാൻ ആന്നെ ഞാൻ ഉണ്ണ്യേട്ടന്റെ കൂടെ തന്നെ വന്നേനല്ലോ....നിങ്ങളെ വിശ്വസിച് എന്നെയേല്പിച്ച എന്റേട്ടനെ പറഞ്ഞ മതി...." ഇല്ലാത്ത ഗദ്‌ഗദമൊക്കെ തൊണ്ടയിൽ നിന്നും വരുത്തി പറഞ്ഞപ്പോഴേക്കും ആള് വണ്ടിയെടുത്തിരുന്നു ഹൂ... ഇപ്പൊ തൊട്ടാൽ മുഖത്തുന്ന് ചോര തെറിക്കും ഇത്ര സുന്ദരമായ മുഖത്തിന് എന്തിനാ ഭഗവാനെ ഇത്രയും അണ് റൊമാന്റിക് ഹെർട്ട് കൊടുത്തത് തൊട്ടോട്ടെ..ഒന്ന്...തൊട്ടോട്ടെ... ചുമ്മാ മൂളിയപ്പോൾ അങ്ങേര് നോക്കി ദഹിപ്പിക്കുന്നു പിന്നെയൊന്നും നോക്കിയില്ല മൗനം വിദ്വാനു ഭൂഷണം എന്ന ബനാനടോക് മനസാ വരിച്ചു മിണ്ടാതെ സീറ്റിൽ കണ്ണടച്ചിരുന്നു "ഇനി ഇറങ്ങാവോ കെട്ടിലമ്മയ്ക്..."

ചോദ്യം കേട്ടാണ് ഞെട്ടി കണ്ണു തുറന്നത് ടൗണെത്തിയിരിക്കുന്നു "ഇവിടെങ്ങും ഒറ്റ ഓട്ടോ പോലും ഇല്ല ല്ലോ..."ചുറ്റും നോക്കി നിരാശയോടെ പറഞ്ഞു "പിന്നെ നിന്റെ കണ്മുന്നിൽ ഉള്ളതെന്നാടി പ്ലയിനോ...." ആളുടെ കുഞ്ഞി കണ്ണിപ്പോൾ പുറത്തു ചാടും എന്ന മട്ടാണ് "ആ വണ്ടിക്ക് ഡ്രൈവർ ഇല്ല..." പല്ല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടിട്ടും ഇല്ലാത്ത ധൈര്യം സംഭരിച്ചിരുന്നു "അതിനപ്പുറമുള്ളതോ..." "അത് വെള്ളി മൂങ്ങ ബലാഹ്... അതിൽ കേറിയ ഞാനപ്പോ ശര്ധിക്കും.... സാറൊരു കാര്യം ചെയ്യ് ....ദേ ടെനിങ്നു താഴെ ഉള്ള റോഡിൽ നിർത്തി തന്നെ...ഞാനവിടെ ഇറങ്ങിക്കോളാ...." ഒന്ന് തുറിച്ചു നോക്കിയിട്ട് ആള് വണ്ടിയെടുത്തു ടെനിങ് കഴിഞ്ഞു താഴേക്ക് ഇറങ്ങി സ്ലോ ആകുന്നതിനു മുന്നേ ശ്രീ ഇടയിൽ കയറി കുറച്ചു മുന്നോട്ട്... ദേ കുറച്ചും കൂടി.... ടെ...ഇപ്പ എത്തും... ദാ എത്തിപ്പോയി ഇവിടെ നിർത്തിക്കോ... വണ്ടി നിർത്തിയതും ചാടിയിറങ്ങി "താങ്കിയു ഇഛായ...ലബ് യു..ഉമ്മ...ഉമ്മ..ഉമ്മ..."മൂന്നാലു പ്ലൈൻ കിസ്സും കാറ്റിൽ പറത്തി തുള്ളി ചാടി മുന്നിലെ ബിൽഡിങ്ലേക്ക് പോകുന്നവളെ റോയ് തരിച്ചു നോക്കിയിരിന്നു മാതാ ക്ലിനിക്ക്...

മുന്നിലെ ബോർഡിൽ അവന്റെ മിഴികൾ തറഞ്ഞു... 🕊️ ശ്രീ റോയ്കൊപ്പം പോയതും അവന്റെ മുഖഭാവവുമൊക്കെ ഓർക്കുമ്പോൾ എന്തോ ഒരു വീർപ്പുമുട്ടൽ പോലെ മനസിൽ ശ്രീ വിടുവായിയാണ് വായിൽ തോന്നിയത് വിളിച്ചു പറയും ഇഛായനാന്നെ മുൻ കോപിയും അവളുടേതെന്ന് ചിന്തിച്ചാണ് അവളിങ്ങനെയൊക്കെ ആ ധാരണ മാറ്റണം ഇന്നവളോട് എല്ലാം തുറന്നു പറയണം ഇച്ഛായൻ എന്റെ മാത്രമാണെന്ന് എന്റെ ശ്രീക്ക് എന്നെ മനസിലാവാതെ ഇരിക്കില്ല... ആരതി മേശമേൽ മുഖം ചേർത്തു കടിന്നു 🕊️ വൈകിട്ട് കുളിച്ചു മാറ്റി ശ്രീയുടെ വീട്ടിലേക്ക് പോയി ഇത് വരെ ഒറ്റ സ്റ്റെപ്പും മര്യാദയ്ക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല ഇനിയും നീണ്ടു പോയാ സംഗതി കൈവിട്ടു പോവും ആരതി ചെല്ലുമ്പോൾ ശ്രീ ചായ കുടിക്കുന്നുണ്ടായിരുന്നു ഷോട്സും ടീ ഷർട്ടും ആയിരുന്നവളുടെ വേഷം ഉണ്ണ്യേട്ടനെ അവിടെങ്ങും കണ്ടില്ല ആരതിയെ കണ്ടതും സിന്ധുവാന്റി ഒരു കപ്പ് ചായ അവള്ക്കു നേരെ നീട്ടി "ആന്റിടെ ചായയ്ക് പ്രത്യേ ക ടെസ്റ്റാ..."ചായയൊന്നു മൊത്തി ആരതി അവരെ നോക്കി "നീയൊന്നു മനസ്സ് വച്ചാ നിനക്കിവിടെന്ന് സ്ഥിരമായി ചായ കുടിക്കാ..."

ശ്രീ അടക്കം പറഞ്ഞതും ആരതിക്ക് ചായ നെറുകിൽ കയറി "എന്താ...."ചോദ്യപുരസരം അവളെ നോക്കിയതും അവള് കഴുക്കോൽ എണ്ണാൻ തുടങ്ങി "നിനക്കിന്നത്തെ എന്റെ വിശേഷങ്ങൾ. അറിയണ്ടെ....വാ" ചായ കുടിച്ചു കഴിഞ്ഞതും തോളിൽ കൈയിട്ട് ആരതിയേയും കൊണ്ട് ശ്രീ അകത്തേക്ക് നടന്നു "എന്റെ മോളേ എൻറിചായന്റെ സുന്തര വദനവും നോക്കിയിരുന്നു എന്റെ ഇന്നത്തെ യാത്ര....ഉഫ്‌ ഒടുക്കത്തെ ഗ്ലാമർ ആടി അങ്ങേർക്ക് എന്റെ കണ്ണ് വരെ ഫ്യൂസ് ആയിപ്പോയി...." "നിന്റെ പോക്ക് കണ്ടിട്ട് ഞാൻ വിചാരിച്ചു തിരിച്ചു ആംബുലൻസിലാവും വരുന്നേ എന്ന്..." ആരതി പറഞ്ഞത് കേട്ടതും ശ്രീ പൊട്ടിച്ചിരിച്ചു "ഇതേ...ശ്രീ ലക്ഷ്‌മി യാ....ആള് മാറ്റവാ മോളേ..ഞാനൊന്നു മനസിൽ കരുതിയ നടത്തിയെ അടങ്ങു....ജങ്ഷനിൽ എന്നെ ഇറക്കാൻ തുനിഞ്ഞ അങ്ങേരെ കൊണ്ടു ഞാൻ എന്റെ ക്ലിനിക്കിന്‌ മുന്നിൽ എന്നെ ഡ്രോപ്പ് ചെയ്യിപ്പിച്ചെങ്കിൽ അങ്ങേരടെ ലൈഫിലും ബെല്ലും ബ്രെ‌ക്കും ഇല്ലാതെ ഞാൻ ഇടിച്ചു കയറും മോളേ... .."ശ്രീയുടെ തള്ളോന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ആരതി ....

എങ്ങനെ പറഞ്ഞു തുടങ്ങും ഇവളോട് ഭഗവാനേ മുറിയിലെത്തി യതും മൊബൈലിൽ കാള് വന്നതും ശ്രീ അതുമെടുത്തു പുറത്തേക്ക് ഇറങ്ങി ആരതി ജാലകം വഴി പുറത്തേക്ക് മിഴികൾ നട്ടു മൂളിപ്പാട്ടും പാടി ശ്രീ വരുന്ന സൗണ്ട് കേട്ടതും ആരതി മിഴികൾ ഇറുക്കിയടച്ചു "ശ്രീ നിക് കുറച്ചു സംസാരിക്കാനുണ്ട്...."മൂളിപ്പാട്ട് നിലച്ചതും ആരതി ഒരു നിമിഷം ശ്വാസം വലിച്ചു വിട്ടു "റോയിചായനെ നിക്ക് ഒത്തിരി ഇഷ്ടവാ... റോയ്ച്ചന് ന്നേം.....നിന്റെ ഇഷ്ടവും സ്വപ് നവുമൊക്കെ നിക്ക് അറിയാ....പക്ഷേ ന്റെ ജീവിതവ ഇച്ഛായൻ...നിക്ക് വേണം.....ഈജന്മത്തിൽ മറ്റൊന്നിനും വേണ്ടി ഞാനിത്രയും ആഗ്രഹിച്ചിട്ടില്ല...മോഹിച്ചിട്ടില്ല....അല്പം പോലും പരിഭവമില്ലാതെ വിട്ട് തന്നൂടെ ന്റിചായനെ......." കണ്ണുകൾ നിറഞ്ഞൊഴുകിയതും ആരതി അമർത്തി തുടച്ചു ഹെഡ്‌സെറ്റിന്റെ വയറും ചെവിയിൽ തിരുകി ആശികബനായയ്ക്കൊപ്പം എക്‌സ്പ്രശൻ ഇട്ടു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന ശ്രീ ഒരു നിമിഷം ആരതിയെ നോക്കി "ഇവിളിതെ ന്തോന്ന് ചിന്താവിഷ്ടയായ ശ്യാമളയോ ഓഹ് ഞാൻ നേരത്തെ ഒരു ആപ്പിട്ടതിനെ കുറിച്ചു ഗഹനമായ ആലോചനയിലാണെന്നു തോന്നുന്നു കക്ഷി....ഉണ്ണ്യേട്ടനും അവൾക്കും മാത്രം അറിയാവുന്ന സീക്രട്ട് എങ്ങനെ ഞാനും കൂടി അറിഞ്ഞു എന്നാവും....

നീയങ്ങനെയിപ്പോ ആലോചിച്ചു നിന്റെ കുഞ്ഞിത്തല പുകയ്ക്കണ്ട മോളേ...നിന്നെ ഞാനീ ശ്രീ നിലയത്തെ കെട്ടിലമ്മയായി വാഴിക്കും....നീയും ഉണ്ണ്യേട്ടനും ഞാനുമെന്റെ അച്ചായനും...ഉഫ് പൊളി കൊമ്പൊ ആയിരിക്കും മോളേ...." പിന്നിലൂടെ ചെന്നവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചതും ആരതി ഞെട്ടി തിരിഞ്ഞു...കവിളിൽ അമർത്തി ചുംബിച്ചപ്പോ ഉപ്പുരസം ചുണ്ടിൽ പരന്നു.... "നീ കാരയായിരുന്നോ...."ചോദിച്ചതും പെണ്ണ് എങ്ങലോടെ നെഞ്ചിൽ വീണു "നിനക്കെന്നോട് ദേശ്യമുണ്ടോ ശ്രീ...." "ഹേ ദേഷ്യവോ എന്തിന്...."ശ്രീ അവളുടെ മുടിയിൽ തഴുകി "അത്...ഞാൻ...നിക്ക് ...ഇഷ്ടം..." . "പെണ്ണേ ....കാര്യം നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആ ചങ്ക...ഉയിരാ...പക്ഷെ നിന്റെ ലൈഫിൽ കയറി തീരുമാനം എടുക്കാൻ ഞാൻ ആളല്ല... നിന്റെ ജീവിതം നിന്റെ ഇഷ്ടം.... നിന്ക്കിഷ്ടമുള്ളത് നിനക്ക് തിരഞ്ഞെടുക്കാം...ഇതിനെപ്പറ്റി നിന്നോട് ആരും ചോദിക്കാൻ വരില്ല....ഇഷ്ടവും സ്നേഹവുമൊന്നും പിടിച്ചു വാങ്ങേണ്ടതല്ലല്ലോ പെണ്ണേ..... മനസറിഞ്ഞു തരുമ്പോ ഹൃദയം നിറഞ്ഞു സ്വീകരിക്കേണ്ടതല്ലേ....അതിനെപ്പറ്റി പറഞ്ഞു ആരുമിവിടെ പിണങ്ങാനൊന്നും പോണില്ല പൊട്ട്ത്തി..ഈ ചാപ്റ്റർ നമുക്കിവിടെ ക്ളോസ് ചെയ്യാ.... ഇനിയോരോന്നു ഓർത്തു എന്റെ പെണ്ണിന്റെ കണ്ണു നിറയരുത് കേട്ടല്ലോ..." ശ്രീയുടെ വാക്കുകൾ ആരതിയിൽ ഒരു മഞ്ഞു മഴയായി പെയ്തുവീണു................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story