കൂടും തേടി....❣️: ഭാഗം 19

Koodum thedi

എഴുത്തുകാരി: ദക്ഷ

.....അതിനെപ്പറ്റി പറഞ്ഞു ആരുമിവിടെ പിണങ്ങാനൊന്നും പോണില്ല പൊട്ടത്തി..ഈ ചാപ്റ്റർ നമുക്കിവിടെ ക്ളോസ് ചെയ്യാ.... ഇനിയോരോന്നു ഓർത്തു എന്റെ പെണ്ണിന്റെ കണ്ണു നിറയരുത് കേട്ടല്ലോ..." ശ്രീയുടെ വാക്കുകൾ ആരതിയിൽ ഒരു മഞ്ഞു മഴയായി പെയ്തുവീണു നീ വന്നേ ഇനിയും ചടച്ചു നിന്ന നമ്മടെ പരിപാടി കൊളമാവും ഉണ്ണ്യേട്ടൻ നമ്മടെ കൊല നടത്തുവേം ചെയ്‌യും...." ശ്രീ കൈ പിടിച്ചു വലിച്ചതും പെണ്ണ് കൂടെ നടന്നു പിന്നെ റിഹേഴ്‌സലിന്റെ തിരക്കിൽ ആയിരുന്നു മറ്റെല്ലാം മറന്നു നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു "ശിവദം... ശിവ നാമം.... ശ്രീ പാർവതീശ്വര നാമം..." ശിവ പാർവതിമാരായി ഗാനത്തിനൊത്തു ചുവടുകൾ വയ്ക്കുമ്പോൾ രണ്ടു പേരുടെയും ഉള്ളിൽ ഒരാൾ നിറഞ്ഞു നിന്നിരുന്നു അന്നത്തെ റിഹേഴ്‌സൽ കഴിയുമ്പോൾ ഇരുവരും തൃപ്തരായിരുന്നു ദേഹത്തു പൊടിഞ്ഞ വിയർപ്പ് ഷാള് കൊണ്ട് ഒപ്പി പുറത്തിറങ്ങിയതും ഉണ്ണ്യേട്ടൻ പതിവ് പോലെ അരഭിത്തിയിൽ കാലു നീട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്ന കണ്ടു പരസ്പരം നോട്ടം വീണതും അവനൊന്നു മന്ദഹസിച്ചു ഒരു കുഞ്ഞു ചിരി അവളും പകരമായി നൽകി

അത്താഴം കഴിപ്പിച്ചിട്ടെ അവിടുന്നവളെ വിട്ടുള്ളൂ "ഉണ്ണ്യേട്ട ഒന്നവിടം വരെ കൊണ്ടു വിട്ടിട്ടു പോരെ.. "അവളിറങ്ങാൻ നേരം ശ്രീ അവനെ നോക്കി ആരതി ചെരുപിടുമ്പോൾ ഉണ്ണി ടോർച്ചെടുക്കാനായി അകത്തേക്ക് പോയി ശ്രീ അവന്റെ പുറകെ ചെന്നു "എന്നാടി ..പുരികം ഉയർത്തി നോക്കിയതും അവൾ അൽപം കൂടി അടുത്തേക് ചെന്നു "ഉണ്ണ്യേട്ടൻ അവളോട് തൽക്കാലം ഒന്നും പറയെം ചോദിക്കേം വേണ്ടാ ട്ടോ... ഞാൻ രാവിലെ ചെറുതായി ഒന്നു വാരിയതിന് അവള് കരച്ചിലായിരുന്നു നമുക്ക് സാവധാനം അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാ എന്നിട്ട് ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാ...." ഇട്ടിരുന്ന ഷര്ട്ടിന്റെ ബട്ടണ് ഇട്ടു കൊണ്ട് ഉണ്ണി അവളെ നോക്കി "നിന്നോട് ഞാൻ പറഞ്ഞതല്ലേ നീ അറിഞ്ഞ ഭാവം കാണിക്കേണ്ടന്ന്..." "അതിന് ഞാൻ കാര്യവായിട്ട് ഒന്നും പറഞ്ഞില്ല ന്നെ.." "നീയിനി കാര്യത്തിൽ ആയാലും അല്ലേലും ഒന്നും പറയണ്ട....വെറുതെ അതിനെ കരയിപ്പിക്കാൻ .....ഉൽസവം കഴിയട്ടെ എന്നിട്ട് നീ പറഞ്ഞപോലെ നമ്മക്ക് അമ്മയോട് സംസാരിക്കാ..."

"മ്..."ശ്രീ തലയാട്ടിയതും ഉണ്ണി പുറത്തേക്ക് ഇറങ്ങി സിന്ധുവാന്റിയോട് സംസാരിച്ചു കൊണ്ട് ആരതി കാത്തു നില്പുണ്ടായിരുന്നു രണ്ടു പേരോടും യാത്ര ചോദിച്ചു ആരതി മുന്നേ നടന്നു ഉണ്ണി അവൾക് പിന്നിൽ ടോര്ച്ചു തെളിച്ചു ഇരുവരും മൗനമായിരുന്നു നേർത്ത നിലാവ് പാടത്ത് നീല വെളിച്ചം പാകിയിരുന്നു ഇടക്കിടെ തെളിയുന്ന മിന്നാമിന്നിക്കൂട്ടങ്ങൾ നേർത്ത കാറ്റിന് രാത്രിമുല്ലയുടെ ഗന്ധമായിരുന്നു "ആരൂ...."വരമ്പിൽ കൂടി നടക്കാൻ തുടങ്ങിയപ്പോൾ ഉണ്ണി വിളിച്ചു "മ് ഹ്..." "അയാളുടെ വല്ല വിവരോം ണ്ടോ..." "ല്ലാ...ഉണ്ണ്യേട്ടന് വല്ലോം അറിയോ..." "ആ മൃദുലിനെ റോയ് ഒന്നു കുടഞ്ഞിരുന്നു...സേലത്ത് ഏതോ വൈദ്യരേ അടുക്കേ ആണെന്നാ പറഞ്ഞെ....നാഭിയിൽ ഒന്നരയിഞ്ചു ആഴത്തിൽ കത്തി കയറിയിരുന്നത്രേ....രക്തവും ഒരുപാട് പോയി.... എഴുന്നേറ്റു വരാൻ കുറച്ചു സമയം പിടിക്കുമെന്നാ അറിഞ്ഞത്..." "മ്ഹ്...." "അയാളില്ലാത്തത് കൊണ്ട് ഇത്തവണ സമാധാനത്തിൽ ശിവരാത്രി ആഘോഷിക്കാം അല്ലെങ്കിൽ എന്നും അവസാനം അയാൾ എന്തെങ്കിലും അലമ്പും കൊണ്ടു വരാറല്ലേ പതിവ്..."

ആരതിയുടെ ഉള്ളിൽ ഒരു തിക്കുമുട്ടൽ ഉണ്ടായി അയാളുടെ തലോടലും വഷളൻ നോട്ടവും മുട്ടിയുരുമ്മിയുള്ള നടപ്പും ശ്വാസം മുട്ടുന്ന തന്റെ അവസ്‌ഥയും ഒരു നിമിഷം ഉൾകണ്ണിൽ തെളിഞ്ഞു ആ സമയം റോയ് യോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി അയാൾ പറഞ്ഞത് വിഷ്വസിച്ചു തന്നെ രക്ഷിക്കാതെ പോയിരുന്നുവെങ്കിൽ ഇന്നീ ഭൂമുഖത്ത് ആരതി ജീവനോടെ ഉണ്ടാവുമായിരുന്നോ അറിയാതൊരു ഗദ്ഗദം തൊണ്ടയിൽ തടഞ്ഞു ആ നിമിഷം അവൾക് അവനെ കാണണമെന്നു തോന്നി ആ നെഞ്ചിൽ ഭയമേതും കൂടാതെ തല ചായ്ക്കണമെന്നു തോന്നി "ആ റോയ് സാറ് ആള് പുലിയ ഇത്തവണ അങ്ങേര നമ്മുടെ ചടങ്ങിലെ വിശിഷ്ട വ്യക്തി...." മനസു വായിച്ചത് പോലെ ഉണ്ണി പറയുന്നത് കേട്ടപ്പോൾ അറിയാതൊരു കുളിര് ദേഹത്തു പൊതിഞ്ഞു കയറുന്നത് പോലെ തോന്നി "ഇനി ഉണ്ണ്യേട്ടൻ പൊക്കോ..."വരമ്പ് കഴിഞ്ഞതും ആരതി അവനെ നോക്കി "നീ അങ്ങോട്ട് കയറ് എന്നിട്ട് ഞാൻ പൊക്കോളാം...."ടോർച്ച് നീട്ടിയടിച്ചു അവനവിടെ നിന്നു സ്റ്റെപ്പുകൾ ഓടിക്കയറുന്നതിനിടെ നോട്ടം ഒരുവേള അപ്പുറത്തേക്ക് പാഞ്ഞു വന്നിട്ടുണ്ടാവുമോ...ഒന്നോടിപ്പോയി നോക്കിയിട്ട് വന്നാലോ... മുറ്റത്ത് എത്തിയതും "ഇനി പൊക്കോ ഉണ്ണ്യേട്ടാ ..."എന്നു വിളിച്ചു പറഞ്ഞു "ആ...."

എന്നവൻ താഴെ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു റോയ്‌യുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഉമ്മറത്തേക്ക് വന്നതും പടിമേൽ നിക്കുന്ന ആളെ കണ്ട് അക്ഷരാർത്തത്തിൽ അവളൊന്നു ഞെട്ടി "ഇച്ഛായൻ...." ഇളം തിണ്ണയിൽ അമ്മയും കാവ്യയും നിധിയും നില്പുണ്ട് ശബ്ദം കെട്ടിട്ടാവണം നാലു പേരുടെയും നോട്ടം തന്നിലേക്കാണ് "ഉണ്ണ്യേട്ടൻ ഇങ്ങു കയറിയില്ലേ ഇചേച്ചീ..."നിധി ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടിയെങ്കിലും നോട്ടം റോയ്ച്ചനിൽ ആയിരുന്നു മിഴികൾ തമ്മിൽ ഒരു നിമിഷം ഉടക്കി നിന്നും പെട്ടെന്ന് തന്നെ അമ്മയുടെ കൈയിൽ നിന്നും എന്തോ വാങ്ങി ആള് നടുമുറ്റവും കടന്നു പോയി വീടിനുള്ളിലേക്ക് കയറുന്നതിനിടെ ഒത്തിരി തവണ നോക്കി ആളുടെ ഒരു തിരിഞ്ഞു നോട്ടവും പ്രതീക്ഷിച്ചു നിരാശയായിരുന്നു ഫലം "റോയ് സാർ എന്തിനാമ്മേ വന്നെ..."അകത്തേക്ക് കയറുന്നതിനിടെ ചോദിച്ചു "റീത്താമ്മച്ചിക്ക് എന്തോ മേലുകാച്ചൽ പോലെ...കാപ്പി അനത്താൻ ചുക്ക് ഇരിപ്പുണ്ടൊന്നു ചോദിക്കാൻ വന്നതാ...." "ആ സാർ ചേച്ചിയെ അന്വേഷിച്ചു....

"മുറിയിൽ കയറിയതും നിധി പതുക്കെ പറഞ്ഞു "ങേഹ്..." "അമ്മ ചുക്കെടുക്കാൻ അകത്തേക്ക് പോയപ്പോ എന്നോട് ചോദിച്ചതാ..."തിരിഞ്ഞവളെ നോക്കിയപ്പോ നിധി രഹസ്യം പോലെ പറഞ്ഞു "എന്നിട്ട് നീ എന്ന പറഞ്ഞു...."ജിജ്ഞാ സ അടക്കാൻ ആവാതെ അവളെ നോക്കി "ശ്രീയേച്ചിടെ വീട്ടിൽ ഡാൻസ് പഠിക്കാൻ പോയെന്ന് പറഞ്ഞു...."പറയുമ്പോൾ പെണ്ണൊന്ന് കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു ചുണ്ടിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ ആരതി പെട്ടെന്ന് മുഖം തിരിച്ചു പിന്നെയവിടെ നിക്കാൻ തോന്നിയില്ല വേഗം തലവഴി വെള്ളമൊഴിച്ച് ഒരു പാവാടയും ബ്ലൗസുമെടുത്തിട്ടു മുടി വീതിർത്തിട്ടു ഇപ്പൊ വരാമെന്നും പറഞ്ഞു ഇറങ്ങി ഓടുകയായിരുന്നു അടുക്കളഭാഗത്തെ വാതിൽ തള്ളിയപ്പോൾ അത് ലോക്കായിരുന്നു രണ്ടു വട്ടം തട്ടിയിട്ടും അനക്കമൊന്നും കണ്ടില്ല നിരാശയോടെ പിന്തിരിയാൻ തുടങ്ങിയതും വാതിൽ തുറന്നു കൈയിൽ പടിച്ചുവലിച്ചകത്താക്കിയതും ഒരുമിച്ചായിരുന്നു അടുക്കളയിലെ ലൈറ്റ് അണഞ്ഞിരുന്നു "കള്ളിയെ പോലെ പാത്തും പതുങ്ങിയും അടുക്കളവാതിൽ വഴി മേലാൽ വന്നേക്കരുത്...നിനക്കെന്നാടി ഉമ്മറത്തു കൂടി വന്നാ..." വാതിലിനോട് ചേർത്തു നിർത്തി ചെവിക്കരികിൽ കാറ്റൂതും പോലെ ചോദിച്ചു

"അത്...അമ്മച്ചി എപ്പഴും ഇവിടെയല്ലേ ഉണ്ടാവ അതാ...." ഉള്ളിലെ വിറയൽ വാക്കുകളിൽ പ്രകടമായിരുന്നു "അമ്മച്ചിയെ കാണാൻ ആന്നോ ഈ രാത്രി പൊന്നുമോളിങ്ങോട്ടോടി വന്നെ..." ഒന്നു കൂടി ചേർന്നതും രണ്ടു കൈകൊണ്ടും തള്ളി മാറ്റി "പിന്നെ...ഞാനെന്റെ അമ്മച്ചിയെ കാണാൻ വേണ്ടി മാത്രം വന്നതാ...." ചുണ്ടു മലർത്തി പറഞ്ഞു കൊണ്ട് അകത്തേക്ക് കടക്കാൻ തുനിഞതും പെട്ടെന്ന് വലിച്ചു നെഞ്ചോട്‌ ചേർത്തു "നീ എന്നെ കാണാൻ വന്നതല്ലേ ..ടി..." പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ പെണ്ണൊന്ന് വിറച്ചു പോയി "ദേ ഇച്ഛായാ കളിക്കല്ലേ...അമ്മച്ചിയെങ്ങാൻ കണ്ടൊണ്ട് വരും...."രണ്ടു കൈ തണ്ടകൊണ്ടും ശരീരങ്ങൾക്കിടയിൽ മറ തീർത്തു കൊണ്ടു പെണ്ണ് കെഞ്ചി "എന്ന പറഞ്ഞേച് പോ നീ എന്നാത്തിന ഇവിടെയിപ്പോ വന്നെ..."പിടിവിടുന്നതിനിടയിൽ അവൻ ചോദിച്ചു "നേരത്തെ എന്നാത്തിന അവിടെ വന്നെ..."അവന്റെ ചോദ്യത്തിന് മറുചോദ്യമായി ചോദിച്ചു "അത് പിന്നെ അമ്മച്ചിക്ക് ഗുളിക വാങ്ങാൻ..." റോയ്‌ മീശ പിരിച്ചു കൊണ്ട് മൃദുവായി ചിരിച്ചു

"ആന്നോ...എന്ന ഞാനും അമ്മച്ചിയെ കാണാൻ തന്നെ വന്നതാ...." അവനെന്തെലും പറയും മുന്നേ ഓടി അകത്തു കടന്നു ഹാളിൽ ചെന്നു നിന്നു കോക്രി കാണിചു റോയ് നാവു കടിച്ചു കാണിച്ചതും ഒറ്റയോട്ടത്തിന് റീത്താമ്മച്ചിയുടെ മുറിയിൽ കയറി "നിന്നെ ശരിയാക്കി തരാട്ടോ..."റോയ് ചിരിയോടെ അവളെ പിന്തുടർന്നു "അമ്മച്ചീ...."അടുത്തു ചെന്നു നെറ്റിയിൽ കൈ വച്ചു മൃദുവായി വിളിച്ചു ദേഹത്തിന് നേരിയ ചൂടുണ്ടായിരുന്നു റീത്താമ്മച്ചി കണ്ണു തുറന്നവളെ നോക്കി "നീയിതെവിടെ ആയിരുന്നു കൊച്ചേ വൈകിട്ടൊന്നും കണ്ടേ ഇല്ലല്ലോ..." അവർ ബദ്ധപ്പെട്ട് എഴുന്നേറ്റിരുന്നു ശബ്ദം അടഞ്ഞിരുന്നു "അടുത്ത ആഴ്ച്ച അമ്പലത്തിൽ ഒരു പ്രോഗ്രാം ഉണ്ടമ്മച്ചി അതിന്റെ റിഹേഴ്‌സൽ ആയിരുന്നു ശ്രീയുടെ വീട്ടിൽ വച്ച്..... അമ്മച്ചി വല്ലോം കഴിച്ചായിരുന്നോ...." "ആ ...റോയ്‌മോൻ കഞ്ഞി അനത്തി തന്നു അവനൊന്നും കഴിച്ചില്ലന്നു തോന്നുന്നു... അത്താഴത്തിന് വല്ലോം അരച്ചു ചുട്ടതാ അവനിഷ്ടം....കഞ്ഞി കുടിക്കാൻ പറഞ്ഞിട്ടു വേണ്ടന്ന പറയുന്നെ...."

റീത്താമ്മച്ചി പറയുന്നത് കേട്ട് ഹാളില് ഫോണിൽ തോണ്ടി ഇരിക്കുന്ന ആളെ നോക്കി അവിടെ നടക്കുന്നതൊന്നും അറിയുന്നില്ലന്ന് തോന്നുന്നു "ഞാൻ വല്ലതും കാലാക്കി കൊടുക്കണോ സാറിന്...."മടിച്ചു മടിച്ചാണ് ചോദിച്ചത് "ഫ്രിഡ്ജിൽ മാവിരിപ്പുണ്ട്... മൂന്നോ നാലോ ദോശ ചുട്ടാ ഉച്ചക്കത്തെ സാമ്പാറും കൂട്ടി കഴിച്ചോളും അവൻ....പക്ഷേ സമ്മതിക്കത്തില്ല ല്ലോ...." "അമ്മച്ചിക്കും കൂടി കഴിക്കാനാ പറഞ്ഞ മതി അപ്പൊ സമ്മതിക്കും...." " ഞാനൊന്നു ചോദിച്ചു നോക്കട്ടെ ആദ്യം.... "റോയ്...എടാ...."അമ്മച്ചി നീട്ടി വിളിച്ചതും അവൻ അകത്തേക്ക് വന്നു "എന്നതാ അമ്മച്ചീ..." "എടാ ഫ്രിഡ്ജിൽ കുറച്ചു മാവിരിപ്പുണ്ട്.... ഇവള് രണ്ടു ദോശ ചുട്ടു തരാമെന്നു പറയുന്നുണ്ട്...കാപ്പി കുടിച്ചപ്പോൾ മുതൽ വയറ്റിനകത്തൊരു പുകച്ചില്.... നിനക്കും രണ്ടെണ്ണം ചുട്ടെക്കാൻ പറയട്ടെ...." അമ്മച്ചിയുടെ ചോദ്യം കേട്ടതും റോയ് അവരെ ഒന്നു മിഴിച്ചു നോക്കി ഇപ്പഴല്ലേ കഞ്ഞി കുടിച്ചതെന്ന അർഥത്തിൽ അമ്മച്ചിയാണെ അവന്റെ നോട്ടം പാടെ അവഗണിച്ചു കളഞ്ഞു ആരതിയെ നോക്കിയപ്പോൾ അവൾ കണ്ണുകൊണ്ട് പ്ലീസ് എന്ന് ആംഗ്യം കാണിച്ചു

എന്നതേലും കാണിക്കെന്നു പറഞ്ഞു പോസിട്ട് റോയ് അകത്തേക്ക് പോയി റൂമിലെത്തുമ്പോൾ അവന്റെ ചുണ്ടിലൊരു ഇളം ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു ദോശയെങ്കിൽ ദോശ പെണ്ണിനെ കുറച്ചു സമയം കൂടി തനിച്ചു കിട്ടുമല്ലോ വന്നപ്പോ മുതൽ ഒന്ന് കാണാൻ വേണ്ടി നൂറു വട്ടം ഉമറത്തും മുറ്റത്തും കയറിയിറങ്ങി എല്ലാരേയും കണ്ടെങ്കിലും അവളെ മാത്രം കണ്ടില്ല സമയം ഏറും തോറും ഉള്ളിൽ എന്തോ ഭീതി പോലെ ഇരുന്നിട്ട് ഇരിപ്പോ കിടന്നിട്ട് കിടപ്പോ ഒക്കുന്നില്ല വെരുകിനെ കൂട്ടിലിട്ട പോലെ ആയി അവസ്‌ഥ എന്തു ചെയ്യണം ന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് അമ്മച്ചി വയ്യെന്ന് പറഞ്ഞത് തൊട്ടു നോക്കുമ്പോ ചെറിയ ചൂടുമുണ്ട് ഹോസ്പിറ്റലിൽ പോവാമെന്ന് ചോദിച്ചപ്പോ വേണ്ടെടാ ഒരു ഗ്ലാസ് ചുക്കു കാപ്പി കുടിച്ച പോവുമെന്ന് പറഞ്ഞു അപ്പോഴാണ് ബൾബ് കത്തിയത് അപ്പുറത്തെ വേലി ചാടാൻ ഇതേ ഉള്ളു മാർഗം അമ്മച്ചി അടുക്കളയിൽ കയറുന്നതിന് മുന്നേ ചുക്ക് പാത്രം ഒളിപ്പിച്ചു വച്ചു തപ്പുന്നത് കണ്ടപ്പോ പാവം ശരിക്കും സങ്കടം വന്നു സോറി അമ്മച്ചി വേറെ വഴിയില്ലാത്തോണ്ടാ അവിടെ ചെന്നപ്പോഴോ അതിലും രസം എല്ലാവരും പുറത്തു വന്നു

അവളെ മാത്രം കാണാൻ ഇല്ല രക്ഷയില്ലാതെ വന്നപ്പോൾ അവളുടെ അനിയത്തിയോട് ചോദിച്ചു അക്കരെ പോയിന്നറിഞ്ഞപ്പോ സമാധാനമായി തിരികെ ഇറങ്ങാൻ നോക്കുമ്പോഴാണ് പെണ്ണ് മുന്നിൽ വന്നത് വിയർത്തു ചുവന്നു.. കണ്ടപ്പഴേ കടിച്ചു തിന്നാൻ തോന്നിയതാ പിന്നെ അതുവരെ കാണാഞ്ഞതിലുള്ള പരിഭവം അപ്പോഴാണ് പുറത്തു ചാടിയത് ഒന്ന് നോക്കുകപോലും ചെയ്യാതെ പോവുമ്പോ ഉറപ്പായിരുന്നു അമ്മച്ചിക്ക് വയ്യെന്ന് പറഞ്ഞ പെണ്ണ് ഓടി വരും ന്ന് പെണ്ണ് വരുന്നത് അടുക്കളയിൽ നിന്ന് കാണുന്നുണ്ടായിരുന്നു പച്ച പട്ടു പാവാടയും ബ്ലൗസും അഴിച്ചിട്ട മുടിയും ഓടി വരുമ്പോൾ നേർമയിൽ കിതക്കുന്ന മാറിടങ്ങളും ഉഫ്....പെണ്ണിന് അന്നന്ന് ചന്തം കൂടുകയാണെന്നു തോന്നിപ്പോയി ലൈറ്റ് ഓഫ് ആയതിനാൽ തന്നെ കാണാൻ വഴിയില്ല പെട്ടെന്ന് തുറന്നാൽ അബധമാവുമെന്നറിയുന്നത് കൊണ്ടാണ് തുറക്കാതെ നിന്നത്

പിടിച്ചു വലിച്ചു ചുവരോട് ചേർത്തു പിടിച്ചു ചേർന്നു നിന്നപ്പോൾ അവളിൽ നിന്നും വമിക്കുന്ന ഗന്ധം മത്തു പിടിപ്പിക്കുന്നതായിരുന്നു നെഞ്ചോട്‌ ചേർക്കുംമ്പോഴൊക്കെ വിറ കൊള്ളുന്ന ഉടലിനെ പിന്നെയും പിന്നെയും ചേർത്തണയ്ക്കാൻ തോന്നും അവനു പിന്നെയും അവളെ കാണണമെന്നു തോന്നി "ഇച്ഛായന്റെ കൊച്ചേ....ദേ ഇച്ഛായൻ വന്നു ട്ടോ...." ഒരു ടീ ഷർട്ട് എടുത്തു തലവഴി ഇട്ടു മൂളിപ്പാട്ടോടെ റോയ് പുറത്തിറങ്ങിയതും മുന്നിലെ കാഴ്ച്ച അവനെ തളർത്തി റീത്താമ്മച്ചിയുടെ കൈയും പിടിച്ചു അടുക്കളയിലേക്ക് നടക്കുന്ന ആരതി "ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ അവിടെങ്ങാൻ കിടക്കുന്ന അമ്മച്ചിയെ കുത്തി എഴുന്നേല്പിക്കാഞ്ഞിട്ട്...." നിരാശയോടെ ചുവരിനിട്ടിടിച് അവിടെ തറഞ്ഞു നിന്നു അടുക്കളയിലേക്ക് തിരയുന്നതിനിടെ പെണ്ണൊന്ന് തിരിഞ്ഞു നോക്കി അവനൊന്നു കണ്ണു കൂർപ്പിച്ചതും അമർത്തിയ ചിരിയോടെ മുഖം കുനിച്ചു കളഞ്ഞു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story