കൂടും തേടി....❣️: ഭാഗം 20

Koodum thedi

എഴുത്തുകാരി: ദക്ഷ

"ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ അവിടെങ്ങാൻ കിടക്കുന്ന അമ്മച്ചിയെ കുത്തി എഴുന്നേല്പിക്കാഞ്ഞിട്ട്...." നിരാശയോടെ ചുവരിനിട്ടിടിച് അവിടെ തറഞ്ഞു നിന്നു അടുക്കളയിലേക്ക് തിരയുന്നതിനിടെ പെണ്ണൊന്ന് തിരിഞ്ഞു നോക്കി അവനൊന്നു കണ്ണു കൂർപ്പിച്ചതും അമർത്തിയ ചിരിയോടെ മുഖം കുനിച്ചു കളഞ്ഞു "..കള്ളി പ്പൂച്ചേ... നിന്നെ ഞാൻ എടുത്തോളാട്ടോ..." ഊറി വന്ന ചിരിയോടെ കൈ വലിച്ചു ഞൊട്ട വിട്ടു ഉമ്മറത്തേക്ക് നടന്നു അടുക്കളയിൽ നിന്നും പെണ്ണിന്റെയും അമ്മയുടെയും കത്തി കേൾക്കാം റോയ് മൊബൈൽ ഓണാക്കി ഇഷ്ടഗാനം പ്ലെ ചെയ്തു മിഴികൾ അടച്ചിരുന്നു ... 🎶 🎶മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി കലാലോലം കടാക്ഷങ്ങൾ മനസ്സിൽ കൊണ്ടൊരാ രാത്രി [ മറന്നോ..] പ്രിയാ നിൻ ഹാസ കൌമുദിയിൽ പ്രശോഭിതം എന്റെ സ്മൃതി നാളം സദാ പൊരിയുന്ന ചിന്തയിൽ നീ മനം കുളിരുന്ന കുഞ്ഞോളം (മറന്നോ...) എരിഞ്ഞൂ മൂകവേദനയിൽ പ്രഭാമയം എന്റെ ഹർഷങ്ങൾ വ്യഥാ പരിശൂന്യ നിമിഷങ്ങൾ സുധാരസ രമ്യ യാമങ്ങൾ ....

🎶🎶 മിഴികൾ അടച്ചവൻ ചാരു ബഞ്ചിൽ കാലു നീട്ടിയിരുന്നു പാട്ടിൽ ലയിച്ചു പതിയെ മൂളി പാട്ടിന്റെ താളത്തിനൊത്ത് പാദങ്ങൾ മെല്ലെ ചലിച്ചു ചലിക്കുന്ന വിരലുകളിൽ ആരോ പിടിച്ചതറിഞ്ഞതാണ് കണ്ണു തുറന്നത് മുന്നിൽ അവനെ കുറുമ്പോ ടെ നോക്കി പെണ്ണ് നില്പുണ്ടായിരുന്നു ഫോണ് ഓഫാക്കി നിവർന്നിരുന്നതും പെണ്ണ് രണ്ടടി പിന്നോക്കം മാറി റോയ് അവളെ അടിമുടി നോക്കി അഴിച്ചിട്ടിരുന്ന മുടി അലസമായി കെട്ടിവച്ചിരിക്കുന്നു പാവാട അല്പം പൊന്തിച്ചു ഇടുപ്പിൽ തിരുകി വച്ചിട്ടുണ്ട് മേൽചുണ്ടിന് താഴെ പൊടിഞ്ഞ വിയർപ്പ് തുള്ളി ലൈറ്റിന്റെ വെട്ടത്തിൽ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ നാസിക തുമ്പിൽ പതിഞ്ഞിരിക്കുന്ന ആ ഒറ്റക്കൽ മൂക്കുതിയോട് പോലും റോയ് ക്ക് ആ നിമിഷം കുശുമ്പ് തോന്നി .."അമ്മ വിളിക്കുന്നു...."റോയ്‌ഛന്റെ നോട്ടം ഏറ്റ് ചുവന്നുപോയ മുഖം കൈവെള്ളയിൽ തുടച്ചു ആരതി അവനെ നോക്കി

"നീയിങ്ങു വാ..."കണ്ണു കൊണ്ട് അടുത്തേക്ക് വിളിച്ചതും പെണ്ണ് തലവെട്ടിച്ചു പിന്നോക്കം നീങ്ങി ചാടിയെഴുന്നേറ്റു പിടിക്കാൻ ആയുന്ന പോലെ കാണിച്ചതും പെണ്ണൊറ്റ കുതിപ്പിന് ഹാളിൽ എത്തിയിരുന്നു കിതപ്പോടെ തിരിഞ്ഞു നോക്കുന്ന വളെ നോക്കി റോയ് മീശതുമ്പ് പിരിച്ചു കണ്ണിറുക്കി കാണിച്ചു ടേബിളിൽന്മേൽ ചൂട് ദോശയും ചമ്മന്തിയും റേഡിയായിരുന്നു നാലെണ്ണമാണ് അവന്റെ കണക്ക് നല്ല കടുപ്പത്തിൽ മധുരം കൂട്ടി ഒരുഗ്ലാസ്‌ കട്ടനും "അമ്മചി കഴിച്ചോ....." ചൂട് വെള്ളം കൊണ്ട് വച്ചു തിരിയുന്നതിനിടെ പെണ്ണിനോടവൻ ചോദിച്ചു "മ്ഹ്..." "നീയോ .."സ്വരം താഴ്ത്തി ചോദിച്ചതും കഴിച്ചെന്നവൾ പുഞ്ചിരിയോടെ തലയനക്കി അവളെ അരികിൽ ഇരുത്തി ഊട്ടാൻ ആ നിമിഷമവന് വല്ലാത്ത കൊതി തോന്നി അൽപസമയം കഴിഞ്ഞപ്പോൾ റീത്താമ്മച്ചി അകത്തേക്ക് നടന്നു "ഞാൻ കിടക്കുവാ റോയ് അവള് പോയിക്കഴിഞ്ഞ നീ വാതിൽ അടച്ചേച്ചു കിടന്നേക്ക്..."

അമ്മച്ചി അകത്തേക്ക് പോവുന്നത് റോയ് ഇടം കണ്ണാലെ നോക്കി നിന്നു അകത്തേക്ക് മറഞ്ഞതും മെല്ലെ പാത്രമെടുത്തു അടുക്കളയിലേക് നടന്നു വർക്കേരിയയിൽ ഇട്ട ബഞ്ചിൽ എന്തോ ഓർത്തിരിപ്പുണ്ട് ആരതി ചമ്മന്തി ദോശപാത്രത്തിലേക്ക് ഒഴിച്ചു ഒരു കൈയിൽ കട്ടനുമായി തന്റെ അരികിൽ വന്നിരുന്നവനേ പെണ്ണ് ഞെട്ടിയെന്ന വണ്ണം നോക്കി ചാടിയെഴുന്നേൽക്കാൻ നോക്കിയതും റോയ് കണ്ണുരുട്ടി പേടിപ്പിച്ചു "അമ്മച്ചി..."ദയനീയതയോടെ അടുക്കളയിലേക്ക് നോക്കി പറഞ്ഞതും കിടന്നെന്ന് അവൻ ആംഗ്യം കാണിച്ചു തനിക്കരികിൽ ഒരകലം ഇട്ടിരിക്കുന്ന പെണ്ണിനെ റോയ് പ്രണ യപൂർവം നോക്കി "നീ കഴിച്ചോ..."ഒരു കഷ്ണം ദോശയെടുത്തു ചമ്മന്തിയിൽ മുക്കുന്നതിനിടെ അവൻ ചോദിച്ചു "മ് ഹ്...."മറുപടി മൂളലിൽ ഒതുങ്ങി "എവിടുന്ന്..." "ശ്രീടെ വീട്ടിന്ന്...." "അതെന്ന ഇവിടുന്ന് കഴിക്കാതെ...." "ന്റെ വയറു ഫുള്ള ഇചായാ..."

"ആന്നോ ...കുഞ്ഞിക്കുമ്പ നിറഞ്ഞോ ന്ന് ഇച്ഛായൻ നോക്കട്ടെ...."അമർത്തിയ ചിരിയോടെ പറഞ്ഞതും പെണ്ണ് കണ്ണുമിഴിച്ചു നീങ്ങിയിരുന്നു "ഇങ്ങോട്ട് നീങ്ങിയിരിയെടി...." കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് അവൾക്ക് അരികിലേക്ക് അല്പം കൂടി നീങ്ങി ഇരുന്നു "ആ....വാ തുറക്ക്..."കൈയിലെടുത്ത ദോശ കഷ്ണം അവൾക് നേരെ നീട്ടി " മ്..ഹും.."പെണ്ണ് പിടച്ചിലോടെ തല വെട്ടിച്ചു "നീ കഴിക്കുന്നോ... ഞാൻ കഴിപ്പിക്കണോ..."മുഖ ഭാവം മാറ്റി ചോദിച്ചതും പെണ്ണ് മടിയോടെ വാ തുറന്നു ഓരോ കഷ്ണം കഴിപ്പിക്കും തോറും ആ മുഖത്തു മിന്നി മറിയുന്ന ഭാവങ്ങൾ സാകൂതം നോക്കി നിന്നു കഴിച്ചു കഴിഞ്ഞതും നറുചിരിയോടെ റോയ് എഴുന്നേറ്റു പാത്രം കഴുകി വച്ചു വാ കഴുകി വന്നു ആരതി മുഖം കുനിച്ചിരിക്കുകയായിരുന്നു "പോയ്‌ വാ കഴുക് പെണ്ണേ...."ശാസനാരൂപത്തിൽ പറഞ്ഞതും പെണ്ണ് മുഖമുയർത്തി നോക്കി നിറഞ്ഞു തൂവുന്ന നയനങ്ങളും വിതുമ്പുന്ന അധരങ്ങളും റോയ് പകപ്പോടെ നോക്കി "എന്നാ കൊച്ചേ..."വിഹ്വലതയോടെ ചോദിച്ചതും ഒരേങ്ങലോടെ അവനെയവൾ ഇറുകെ പുണർന്നു തന്റെ നെഞ്ചിൽ മുഖം ചേർത്തു വിങ്ങിക്കരയുന്ന പെണ്ണിനെ റോയ് മൃദുവായി തലോടി.

"കൊച്ചേ..എന്നാടി...." കാതാരം ചോദിച്ചതും പെണ്ണകന്നു മാറി അടുക്കളയിലേക്ക് കയറി മുഖമമർത്തി കഴുകി "ഞാൻ...പൊക്കോട്ടെ....." ഹാങറിൽ വച്ച ടവ്വലിൽ മുഖം തുടച്ചവൾ അവനെ നോക്കാതെ ചോദിച്ചു "മ്...."മെല്ലെ മൂളി തിരിഞ്ഞു നോക്കാതെ പടികൾ ഇറങ്ങി അല്പം മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കുമ്പോൾ മാറിൽ കൈകൾ പിണച്ചു കെട്ടി അവനവിടെ തന്നെ നില്പുണ്ടായിരുന്നു "പോയ്‌ ഉറങ്ങിക്കോ..."ഒരു മൃദു മന്തഹാസത്തോടെയവൻ പറഞ്ഞതും ആരതി മെല്ലെ തലയനക്കി മുന്നോട്ട് നടന്നു അവളുമ്മറത്തു കയറി വെളിച്ചം അണയും വരെയും അവനാ നിൽപ് നിന്നു പിന്തിരിഞ്ഞു ഗ്രിൽ ചേർത്തടയ്ക്കുന്നതിനിടയിൽ അവൻ അവളുടെ കണ്ണീര് വീണ് നനഞ്ഞ ടീ ഷർട്ടിലൂടെ വിരലോടിച്ചു എന്തോ അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു അല്പം സമയം അവളെ കുറിച്ചുള്ള ഓർമകളിൽ അവനവിടെ തറഞ്ഞു നിന്നു.... 🕊️

രാവിലെ ആവുമ്പോഴേക്കും റീത്താമ്മച്ചി ക്ക് നല്ല പോലെ പനിച്ചു തുടങ്ങിയിരുന്നു റോയ്‌ക്കാണേ രാവിലെ തന്നെ അത്യാവശ്യമായി പോകാനും ഉണ്ടായിരുന്നു എത്ര വിളിച്ചിട്ടും അവർ ഹോസ്പിറ്റലിൽ പോവാൻ കൂട്ടാക്കിയില്ല "ഞാൻ പോയിട്ട് ഉച്ചയോടെ വരും അമ്മച്ചി അപ്പോഴേക്കും ഒരുങ്ങി നിന്നെക്കണം...."താക്കീതോടെ പറഞ്ഞിട്ടവൻ പോയി പക്ഷേ ഉച്ചയ്ക്കും അവനു ഫ്രീ ആവാൻ പറ്റിയില്ല... വിളിച്ചു നോക്കിയപ്പോൾ കുറവുണ്ടെന്ന് റീത്താമ്മച്ചി കള്ളവും പറഞ്ഞു വൈകിട്ട് ആരതി വന്നപോഴേക്കും റീത്താമ്മച്ചി അവശയായിരുന്നു അപ്പൊ തന്നെ ഓരോട്ടോ വിളിച്ചു നിധിയേയും കൂട്ടി അവളവരേ ക്ലിനിക്കിൽ എത്തിച്ചു സാർ വന്ന പറയണമെന്ന് അമ്മയെ വിളിച്ചേല്പിച്ചു റീത്താമ്മച്ചിയേയും കൊണ്ടു വരുന്ന ആരതിയെ കണ്ടതും ശ്രീ ഓടിവന്നു

പനി കൂടിയതിനാൽ അവരെ നേരെ ഒബ്സെർവേഷൻ വാർഡിലേക്ക് കയറ്റി ഇഞ്ചക്ഷനും മരുന്നും കൊടുത്തു പനി കുറച്ചു ടെസ്റ്റിൽകൗണ്ട് കൂടിയതിനാൽ കുറയും വരെ ഇഞ്ചക്ട് ചെയ്യാൻ അവിടെ അഡ്മിറ്റ് ആക്കി അമ്മച്ചി കുറച്ചൊന്നു ഓക്കേ ആയതും ശ്രീ ആരതിയെ നോക്കി "നിങ്ങള് പൊക്കോ. എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു ഇനി ഞാൻ നിന്നോള അമ്മച്ചിക്ക് അരികെ....സാറ് വന്നു കഴിഞ്ഞ ഞാൻ ഉണ്ണ്യേട്ടനെ വിളിച്ചങ്ങട് വന്നോളാ......" മടിച്ചു നില്കുന്നവളെ നിർബന്ധിച്ചു പറഞ്ഞയക്കുമ്പോ ശ്രീയുടെ ഉള്ളിലൊരു പൂക്കാലം വിരിയുന്നുണ്ടായിരുന്നു... "ഇന്ന് ഞാനൊരു കലക്ക് കലക്കും.."ഉള്ളിൽ പറഞ്ഞു കൊണ്ട് അവൾ അമ്മച്ചിയുടെ റൂം ലക്ഷ്യമാക്കി നടന്നു............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story